ടിപിഎമ്മിലെ ദുരുപദേശങ്ങൾ – ഭാഗം 1 

ടിപിഎമ്മിലെ ത്രിത്വ  പ്രബോധനം

ടിപിഎമ്മിലെ വലിയ പ്രശ്നങ്ങളിൽ ഒന്ന്  ടിപിഎം പ്രാസംഗികർ എത്ര ഭയങ്കരമായ ദുരുപ ദേശങ്ങൾ പ്രസംഗിച്ചാലും ഒരിക്കലും ചോദ്യം ചെയ്യപ്പെടത്തില്ല എന്നതാണ്. പാസ്റ്റർ എം ടി തോമസ്സിൻ്റെ, അതുപോലെയുള്ള ഒരു പ്രസംഗം ഞാൻ ഈ അടുത്ത കാലത്ത്‌ കേൾ ക്കാൻ ഇടയായി. “മനുഷ്യനെ പറ്റി ദൈവത്തിൻ്റെ ചിന്ത” എന്ന തലക്കെട്ടോടെ ഉള്ള പ്രസം ഗം തുടങ്ങി 12 മിനിറ്റ് കഴിയുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ കേൾക്കാൻ കഴിയും.

ത്രിത്വത്തെ പറ്റി പാസ്റ്റർ എം ടി തോമസ് പരാമർശിച്ച TPM കാഴ്ചപ്പാട് താഴെ ചേർക്കുന്നു.

“സ്വർഗ്ഗലോകം സൃഷ്ടിക്കുന്നതിനു മുൻപേ ദൈവം ഉണ്ടായിരുന്നു. അവൻ ത്രിത്വ ദൈവ മായി കാണപ്പെടുന്നു. 3 ആളത്വങ്ങൾ ഉള്ള ദൈവം. സൃഷ്ടിക്കുവേണ്ടി മനുഷ്യർക്കു വേണ്ടി ദൈവം ത്രിത്വമായി മാറ്റപ്പെട്ടു. അവൻ ത്രിത്വ ദൈവമായി മാറിയില്ലായിരുന്നെ ങ്കിൽ സൃഷ്ടി ഒരിക്കലും സാധിക്കില്ലായിരുന്നു”.

ക്രിസ്ത്യാനികളുടെ ത്രിത്വത്തെ പറ്റിയുള്ള കാഴ്ചപ്പാട്

ഇത് ദൈവം എപ്പോഴും ത്രിത്വമാകുന്നു  എന്ന യഥാസ്ഥിതികവും വേദപുസ്തക പരവുമായ വിശ്വാസത്തിൽ നിന്നുമുള്ള ഒരു വലിയ വ്യതിയാനം ആകുന്നു. ലോകം എമ്പാടുമുള്ള ക്രിസ്ത്യാനികൾ ചരിത്രത്തിൽ ഉടനീളം ദൈവത്വത്തെ പറ്റി താഴെ ചേർക്കുന്ന കാര്യ ങ്ങൾ വിശ്വസിക്കുന്നു.

  • ഒരേഒരു ദൈവം മാത്രമേ ഉള്ളു.
  • ദൈവം നിത്യമായി വ്യക്തമായ 3 ആളത്വങ്ങളിൽ നിലനിൽക്കുന്നു.
  • പിതാവ് ദൈവമാകുന്നു, പുത്രൻ ദൈവമാകുന്നു, പരിശുദ്ധാത്മാവ് ദൈവമാകുന്നു.
  • പിതാവ് പുത്രൻ അല്ല, പുത്രൻ  പിതാവ് അല്ല, പിതാവ്  പരിശുദ്ധാത്മാവ് അല്ല.

ടിപിഎമ്മിൻ്റെ ത്രിത്വത്തെ പറ്റിയുള്ള കാഴ്ചപ്പാട്

ദൈവം അനാദിയായി പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന ത്രിത്വത്തിൽ അല്ലാതെ പെട്ടെന്ന് ഒരു ദിവസം ത്രിത്വം ആയി തീർന്നു എന്ന് പാസ്റ്ററിൻ്റെ പ്രസംഗത്തിൽ നിന്നും തോന്നുന്നു. നടപടിക്രമ ദുരുപദേശങ്ങൾ പഠിപ്പിക്കുന്ന, ഒരുമയിൽ വിശ്വസിക്കുന്ന പെന്ത ക്കോസ്ത് സഭകളെ പോലെ വല്ലാത്ത ഒരു താരതമ്യം ഉള്ളതുപോലെ ഈ പഠിപ്പിക്കൽ തോന്നും. പാസ്റ്റർ എം ടി തോമസ്സിൻ്റെ ഈ പഠിപ്പിക്കൽ ആ ദുരുപദേശത്തിൻ്റെ ഒരു വ്യതി യാനമായി മറ്റൊരു ദുരുപദേശം പോലെ തോന്നുന്നു.

ദൈവം ഒരു വ്യക്തിയും  3 രൂപവും ആണ് എന്ന് വിശ്വസിക്കുന്നതാണ് രൂപസംബന്ധം (Modalism). ഇത്  ദൈവം അനാദിയായും ശാശ്വതമായും 3 ആളത്വങ്ങൾ ഉള്ള ഏക വ്യക്തി ത്വമാണ് എന്ന ത്രിത്വത്തിൻ്റെ ഉപദേശത്തിന് നേരെ വിപരീതം ആകുന്നു. രൂപസംബന്ധം (Modalism) അനുസരിച്ചു്, യേശു മനുഷ്യരൂപം ധരിച്ചപ്പോൾ ഒരു രൂപത്തിലും പെന്തക്കോസ്ത് നാളിൽ പരിശുദ്ധാത്മാവ് വന്നപ്പോൾ വേറൊരു രൂപത്തിലും ദൈവം പ്രവർത്തിക്കുക ആയിരുന്നു എന്ന് പഠിപ്പിക്കുന്നു. അതുകൊണ്ട് ദൈവം പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നി മൂന്ന് രൂപത്തിൽ ഒരേ സമയം നിലനിന്നില്ല. അങ്ങനെ രൂപസംബന്ധം (Modalism) ഏറ്റവും അടിസ്ഥാനപരമായ വൈയക്തികം, സഹവര്‍ത്തിത്വം, സഹശാശ്വതം എന്ന ത്രിത്വത്തിലെ 3 ആളത്വങ്ങളെ നിഷേധിക്കുന്നു.

ദൈവം എപ്പോഴും ത്രിത്വമായി നിലനിന്നില്ല എന്നും പിന്നീട് മനുഷ്യരാശിക്കുവേണ്ടി ത്രിത്വം ആയിത്തീർന്നു എന്നും പാസ്റ്റർ എം ടി തോമസ് പഠിപ്പിക്കുന്നു. ദൈവം ത്രിത്വ മായി മാറിയില്ലായിരുന്നെങ്കിൽ  സൃഷ്ടി ഒരിക്കലും സാധിക്കില്ലായിരുന്നു എന്നും കൂടെ അദ്ദേഹം പ്രസംഗിക്കുന്നു. ദൈവത്തിൻ്റെ പരമാധികാരത്തെ ഈ ദുരുപദേശങ്ങളിൽ കൂടെ ചോദ്യം ചെയ്ത് പാസ്റ്റർ കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നു.

ഉപസംഹാരം

ദൈവത്വത്തിൻ്റെ സഹശാശ്വതം എന്ന സ്വഭാവം സുസ്ഥാപിതമായ ഉപദേശമാണെന്നു യോഹന്നാൻ 1:1, യോഹന്നാൻ 8:58, വെളിപ്പാട് 1:8, എബ്രായർ  9:14, യെശയ്യാവ്‌ 9:6 മുതലായ വാഖ്യങ്ങൾ വെളിപ്പെടുത്തുന്നു. ഇതിനു എതിരായ ഏതു പഠിപ്പിക്കലും ദുരുപദേശം ആകുന്നു. നിർഭാഗ്യവശാൽ ടിപിഎമ്മിൻ്റെ മനുഷ്യ നിർമ്മിതമായ വിശ്വാസപ്രമാണം വളരെ ദുർബലമാണ്. വേദപുസ്തക വിപരീതമായ പുതിയ യെരുശലേമും സീയോനും കൊണ്ട് ഉന്മാദരായാ അവർ എല്ലാത്തിലും ഇത്  “ആഴമേറിയ സത്യം” ആക്കി മാറ്റിയിരി ക്കുന്നു. അതുകൊണ്ട് ക്രിസ്തിയ ഉപദേശത്തിലെ അടിസ്ഥാനങ്ങൾ ന്യായീകരിക്കാൻ അവർക്കു അല്പം പോലും കഴിവില്ല. ഇതിൽ അടിസ്ഥാന ഉപദേശങ്ങൾ വളരെ ബലഹീന മാകയാൽ ഏതു സമയത്തും തെറ്റുകൾ വലിഞ്ഞു കയറാം എന്ന അപകടകരമായ അവ സ്ഥയിൽ ഇത് ആകുന്നു. വേദപുസ്തക വിപരീത ഉപദേശമായ “സീയോൻ” വിശ്വസിച്ചില്ലെ ങ്കിൽ പുറത്താക്കുന്ന ഏറ്റവും പരിതാപകരമായ അവസ്ഥയിൽ ഉള്ള സഭയിൽ ഒരു പാസ്റ്റർക്ക് അനന്തര ഫലങ്ങളെ കുറിച്ച് യാതൊരു ഭയം കൂടാതെ എന്ത് ദുരുപദേശവും പ്രസംഗിക്കാം. ഇത് യഥാർത്ഥത്തിൽ സങ്കടകരമല്ലേ?

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *