കഴിഞ്ഞ ഞായറാഴ്ച ദൈവത്തിൻ്റെ മന്ദിരം പരിപാലിക്കുന്നതിനെ പറ്റി ഒരു ടിപിഎം ശുശ്രു ഷകൻ്റെ വളരെ നീണ്ട പ്രസംഗം കേട്ട് ഉള്ളിൽ നന്നായി ചിരിച്ചു. ഞാൻ ആ പ്രസംഗത്തിൽ നിന്നും മനസ്സിലാക്കിയ കാര്യങ്ങൾ ചുരുക്കത്തിൽ പ്രസ്താവിക്കാൻ ആഗ്രഹിക്കുന്നു. നമ്മുടെ വായനക്കാരിൽ മിക്കവാറും പേരും അവരവരുടെ സ്ഥലങ്ങളിൽ ഇങ്ങനെയുള്ള പ്രസംഗങ്ങൾ തീർച്ചയായും കേട്ടിരിക്കും എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. ആ വിഷയം ഒരു വലിയ സങ്കല്പത്തോടെ അദ്ദേഹം ആരംഭിക്കുന്നു. ടിപിഎം ഫെയിത് ഹോം ദൈവത്തിൻ്റെ മന്ദിരമായി അനുമാനിക്കുന്നു.
- ദൈവത്തിൻ്റെ മന്ദിരം വിശുദ്ധമാകയാൽ ഭയഭക്തിയോടെ വരണം.
- നിങ്ങൾ ദൈവത്തിൻ്റെ മന്ദിരത്തിൽ വരണം.
- നിങ്ങൾ ദൈവ മന്ദിരത്തിൽ പ്രവർത്തിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു.
- വെടിപ്പും വൃത്തിയോടും കൂടെ നിങ്ങൾ ദൈവ മന്ദിരത്തിൽ വരണം.
- കുഞ്ഞുങ്ങൾ ദൈവത്തിൻ്റെ മന്ദിരത്തിൽ ഭക്ഷണ പദാർത്ഥങ്ങൾ ഇട്ടാൽ ദൈവം അസ്വസ്ഥനാകും.
- ദൈവത്തിൻ്റെ മന്ദിരത്തിലെ ചിലന്തിവല തൂക്കുന്നത് എല്ലാ വിശ്വാസികളുടെയും ഉത്തരവാദിത്വം ആകുന്നു.
അങ്ങനെ പല പല നാടകങ്ങൾ ……
ഇങ്ങനെ ദൈവത്തിൻ്റെ മന്ദിരത്തെ പറ്റിയുള്ള ടിപിഎം തത്വങ്ങളോടൊപ്പം, ഞാൻ അതെ പറ്റിയുള്ള എൻ്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്നു.
ഞാൻ ആ പ്രസംഗത്തോട് വിയോജിക്കുന്നുവോ?
തീർച്ചയായും 100% വിയോജിക്കുന്നില്ല. കൂട്ടായ്മയുടെ കൂടി വരവിനായി ഒരു സ്ഥലം സ്ഥിരപ്പെടുത്തുന്നതിൽ എന്താണ് തെറ്റെന്ന് നിങ്ങൾ ഒരു പക്ഷെ ചിന്തിക്കുന്നുണ്ടാകും. കൂട്ടായ്മയുടെ കൂടി വരവിനായി ഒരു സ്ഥലം വേണമെന്നത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വം ആണെന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷെങ്കിൽ ഈ ആശയം വളരെ കൌശലപരമാണ്. കൗശല തന്ത്രം ഇത്ര ദൃഢമായതിനാൽ പ്രാസംഗികൻ കർത്താവിൻ്റെ പേരിൽ വിശ്വാസികളെ തൻ്റെ ആജ്ഞ ഭീഷണിപ്പെടുത്തി അനുസരിപ്പിക്കുന്നു. കർത്താ വിൻ്റെ നാമം ദുരുപയോഗിക്കുന്നത് പത്തു കല്പനകളിൽ ഒന്നിൻ്റെ ലംഘനം ആണെന്ന വസ്തുത പ്രാസംഗികന് അറിയത്തില്ല എന്നതിൽ എനിക്ക് യാതൊരു സംശയവും ഇല്ല (പുറപ്പാട് 20:7).
അദ്ദേഹം കൃത്രിമം കാട്ടുന്നതിൽ വിജയിച്ചോ?
ഒരു പരിധി വരെ വളരെ വിജയിച്ചു. കെട്ടിട പരിസരങ്ങൾ കാത്തുസൂക്ഷിക്കാത്തവർ ഇത് വളരെ ഗൗരവമായി എടുക്കും. പായ് മടക്കാത്തവർ അത് ചെയ്യാൻ തുടങ്ങും. മക്കൾ ഭക്ഷണ പദാർത്ഥങ്ങൾ താഴെ ഇടാതിരിക്കാൻ അമ്മമാർ അതീവ ജാഗ്രത പുലർത്തും. ജനങ്ങൾ ഇങ്ങനെ പ്രവർത്തിക്കാൻ ഉള്ള പ്രേരണ എന്ത്? വളരെ ഭംഗിയായി കാത്തു സൂക്ഷിക്കുന്ന ചുറ്റുപാട് കുട്ടായ്മക്കായി വേണം എന്നതല്ല, ദൈവം പ്രതികാരം ചെയ്ത് ശിക്ഷിക്കുമെന്ന ഭയമാണ് ഇതിനു കാരണം. ടിപിഎമ്മിൽ സ്നേഹം ഒരിക്കലും ഒരു പ്രചോദനം അല്ല. എപ്പോഴും ഭയമാണ് ഇതിൻ്റെ പിന്നിലുള്ളത്.
വചന പ്രകാരം എന്താണ് കൃത്യമായി ദൈവ മന്ദിരം?
1 കൊരിന്ത്യർ 3:16 ൽ നിന്ന് തുടങ്ങാം. നമ്മൾ തന്നെയാണ് ദൈവത്തിൻ്റെ മന്ദിരം എന്ന് അപ്പൊസ്തലൻ വളരെ വ്യക്തമായി പറയുന്നു. ഇഷ്ടികയും കുമ്മായവും കൊണ്ടുള്ള കെട്ടിടമാണ് ദൈവത്തിൻ്റെ മന്ദിരം എന്നു വരെ നിങ്ങൾ ചിന്തിക്കുന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു. നമ്മളിൽ വസിക്കുന്ന ജീവിക്കുന്ന ഒരു ദൈവത്തെയാണ് നാം സേവി ക്കുന്നത്. ദൈവം കൈപ്പണിയായ മന്ദിരത്തിൽ വസിക്കുന്നില്ലെന്ന് അപ്പൊ.പ്രവ. 7:47 പറ യുന്നു. മനുഷ്യരായ നമ്മൾ നമ്മുടെ കൈകൊണ്ട് പണിത ഭവനത്തിൽ വസിക്കുമ്പോൾ ദൈവം സ്വന്ത കൈയ്യാൽ നിർമ്മിച്ച ഭവനത്തിൽ വസിക്കാൻ ആഗ്രഹിക്കുന്നു എന്ന് ചിന്തിക്കുന്നത് ന്യായമല്ലേ? (ഉല്പത്തി 2:7).
ഈ ധര്‍മ്മോപദേശകർ വിശ്വാസികളെ ഭൗതികരാക്കി തീർത്തതിനാൽ അവർക്കു വചന ത്തിൻ്റെ അടിസ്ഥാന വസ്തുതകൾ പോലും മനസ്സിലാകത്തില്ല. യേശു രണ്ടോ മൂന്നോ പേര് എൻ്റെ നാമത്തിൽ കൂടി വരുമ്പോൾ എന്ന് പറഞ്ഞപ്പോൾ (മത്തായി 18:20), ഒരു സ്ഥലത്തെ പറ്റിയോ കെട്ടിടത്തെ പറ്റിയോ പ്രതിപാദിച്ചില്ല. കാരണം അറിയാമോ? അതേപ്പറ്റി ഗൗനി ക്കാത്തതാണ് അതിൻ്റെ കാരണം. യേശു നമ്മുടെ ആത്മാവിനെ പറ്റി വിചാരപ്പെടുന്നു. അല്ലാതെ ഇഷ്ട്ടികകൾ കൊണ്ട് ഉണ്ടാക്കിയ മനോഹരമായ കെട്ടിടങ്ങളെ കുറിച്ച് വിചാര പ്പെടുന്നില്ല. യഹൂദന്മാരുടെ ദൈവത്തിൻ്റെ മന്ദിരം കണ്ടപ്പോൾ കല്ലിന്മേൽ കല്ല് ശേഷിക്ക യില്ല എന്ന് പറഞ്ഞപ്പോൾ കെട്ടിടത്തെ പറ്റി ഗൗനിക്കുന്നില്ലെന്ന് യേശു വ്യക്തമാക്കി (മത്തായി 24:2). മനുഷ്യ കൈകളാൽ നിർമ്മിച്ച ദൈവ മന്ദിരത്തിൽ യേശു വസിക്കുന്നു എന്ന സങ്കല്‍പം തകർത്തു. ഭവിഷ്യ വാണിയായി അതിൻ്റെ നാശം ഇതിലും ഭംഗിയായി എങ്ങനെ ചിത്രീകരിക്കാൻ സാധിക്കും.
ഈ മനോഹരമായ രൂപശില്പം യഹൂദന്മാരുടെ മന്ദിരമായി പണിയാമോ എന്ന് ചോദിച്ച പ്പോൾ പലർക്കും മനസ്സിലാകാത്ത രീതിയിൽ യേശു പ്രതികരിച്ചു.
യേശു അവരോടു: “ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിന്നകം അതിനെ പണിയും” എന്നു ഉത്തരം പറഞ്ഞു. യോഹന്നാൻ 2:19
ദൈവത്തിന് അദ്ദേഹത്തിൻ്റെ മന്ദിരം മനുഷ്യ ശരീരം ആണ്. എന്നാൽ പരീശന്മാർക്കും കുരുടന്മാരായ വഴി കാട്ടികൾക്കും മന്ദിരം എപ്പോഴും ഇഷ്ടികയും കുമ്മായവും ചേർത്ത രൂപശില്പം ആകുന്നു.
ദൈവത്തിൻ്റെ മന്ദിരം (നമ്മുടെ ശരീരം) എപ്പോഴും ബലി കഴിച്ച് വിശുദ്ധമായി, കുറ്റമറ്റ തായി ദൈവത്തിന് സ്വീകാര്യമായി കാത്തു സൂക്ഷിക്കണം.
സഹോദരന്മാരേ, ഞാൻ ദൈവത്തിൻ്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കു ന്നത്: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശു ദ്ധിയും ദൈവത്തിന് പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. റോമർ 12:1
ടിപിഎം വേലക്കാരോട് ഒരു അപേക്ഷ
അടുത്ത ഞായറാഴ്ച ഏറ്റവും നിന്ദകരമായ പ്രഭാഷണം കഴിവില്ലാത്ത വിശ്വാസികളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിനു പകരം നിങ്ങൾ ഫെയിത് ഹോമിൽ ചിലന്തി വല കാണു മ്പോൾ നീളമുള്ള ഒരു ചൂലെടുത്തു അത് വൃത്തിയാക്കുക. നിങ്ങളുടെ വാസസ്ഥലം വൃത്തിയാക്കി സൂക്ഷിക്കുന്നതിൻ്റെ ഉത്തവാദിത്വം നിങ്ങൾക്ക് തന്നെയാണ്. കരയുന്ന പൈതൽ ആകാതെ സ്വയമായി ചില ഉത്തവാദിത്വങ്ങൾ ഏറ്റെടുക്കുക.
ദൈവം നിങ്ങളെ എല്ലാവരേയും അനുഗ്രഹിക്കട്ടെ.
.