ചെന്നായ്ക്കളെ വെളിപ്പെടുത്തുന്നു – സഹോദരിമാരെ പീഡിപ്പിക്കുന്നു – 1

ഈ ആർട്ടിക്കിളിൻ്റെ കാരണം

ഞാൻ ചില പതിറ്റാണ്ടുകൾ ടിപിഎം ശുശ്രുഷകൻ ആയിരുന്നതിനാൽ ടിപിഎമ്മിന് അകത്ത്‌ എന്താണ് നടക്കുന്നതെന്ന് ജനങ്ങളെ അറിയിക്കേണ്ടത് എൻ്റെ ഉത്തരവാദിത്വം ആയി എനിക്ക് തോന്നുന്നു. നിങ്ങളുടെ മകളോ, സഹോദരിയോ, ബന്ധുവോ ശുശ്രുഷക്കായ് പോകുന്നുവെങ്കിൽ നിങ്ങൾ ഈ ലേഖനം വായിക്കണം. നിങ്ങൾ പുറമെ കാണുന്നതും അകത്തു നടക്കുന്ന സംഭവങ്ങളും തമ്മിൽ ഒരു വലിയ വ്യത്യാസം ഉണ്ട്.

യോഹന്നാൻ  8:32,സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.”

ഇപ്പോൾ (ചെന്നൈ കൺവെൻഷൻ) ധാരാളം നിഷ്‌കളങ്കരായ യുവതികൾ ഭയങ്കര വഞ്ചനയുടെ പടു കുഴിയിലേക്ക് ചാടാൻ ഒരുങ്ങുന്ന സമയമാണ്. ഇതിൽ പലരും പുറമെയുള്ള അലങ്കാരവും മുൻഗാമികളുടെ പൊങ്ങച്ചവും കണ്ട് ആകർഷിതരാകുന്നുവെന്ന് എനിക്ക് തോന്നുന്നു. ഇളയ (പുതിയ) സഹോദരിമാർ അകത്തു നടക്കുന്ന കാര്യങ്ങൾ അറിഞ്ഞാൽ, എടുത്തുചാടുന്നതിന് മുൻപ് 10 പ്രാവശ്യം ചിന്തിക്കുമെന്ന് എനിക്കറിയാം.  ഇതിലെ  ഏറ്റവും ദുഖകരമായ സത്യം ശാരീരികവും മാനസ്സീകവുമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ചെറു സഹോദരിമാർ മറ്റുള്ളവരെ ഇതിലേക്ക് ചേരുവാൻ പ്രേരിപ്പിക്കും എന്നതാകുന്നു.  ഞങ്ങൾ സ്വാതന്ത്ര്യം നഷ്ട്ടപ്പെട്ട് കെണിയിൽ അകപ്പെട്ടവരാണെന്ന് അവർ ചിന്തിക്കുന്നു. അതിനാൽ മറ്റുള്ളവരും കെണിയിലകപ്പെടട്ടെ.

അണിയറയിൽ അരങ്ങേറുന്ന നാടകങ്ങൾ

ആദ്യമായി, കുറച്ചു വർഷങ്ങൾക്ക് മുൻപ് കോയമ്പത്തൂരിൽ ഒരു സെൻറ്റെർ പാസ്റ്ററെ സഹായിച്ചു കൊണ്ടിരുന്ന ഒരു ഉപദേശിയുടെ കുമ്പസാരം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നു. 2000 വരെ സഹോദരന്മാരുടെയും സഹോദരിമാരുടെയും ട്രെയിനിങ് കാലാവധി ഒരു വർഷമായിരുന്നു. അതിനുശേഷം ഇവരെ എല്ലാവരേയും ഈസ്റ്റർ വാരം കഴിഞ്ഞു വേറെ വേറെ സെൻറ്റെറിൽ സ്ഥലം മാറ്റുന്നത് ഒരു കീഴ്വഴക്കമാണ്. ആ കീഴ്വഴക്കം അനുസരിച്ച് ചില സഹോദരിമാരെ കോയമ്പത്തൂരിലും അയച്ചു. കഷ്ടകാലത്തിന് ആ ബാച്ചിൽ കാണാൻ കൊള്ളാവുന്ന ആരും തന്നെ ഇല്ലായിരുന്നു. ആ സഹോദരിമാർ സെൻറ്റെർ പാസ്റ്ററെ കണ്ട് മുറി വിട്ടതിനു ശേഷം, എൻ്റെ കൂടെ കൊണ്ടുപോകാൻ കാണാൻ കൊള്ളുന്ന നല്ല ഒരെണ്ണം പോലും ഈ ബാച്ചിൽ ഇല്ലെന്ന് അദ്ദേഹം അസിസ്റ്റൻറ്റ് ബ്രദറോട് പറഞ്ഞു. എല്ലാ പാസ്റ്റർമാരും ഒരുപോലെയാണെന്ന് ഞാൻ പറയുന്നില്ല. ഇതിനകത്തു് ധര്‍മ്മനിഷ്‌ഠയുള്ളവരും തീർച്ചയായും ഉണ്ട്. ഈ ബ്രഹ്മചാരികൾ സഹോദരിമാരുടെ സൗന്ദര്യം എന്തിന് നോക്കുന്നു? എൻ്റെ പ്രിയ മാതാപിതാക്കളെ നിങ്ങളുടെ പുത്രിമാരെ എന്തിന് സിംഹക്കൂട്ടിലേക്ക് എറിയുന്നു?

ടിപിഎമ്മിൻ്റെ ബ്രഹ്മചാരി ശുശ്രുഷയുടെ മാര്‍ഗ്ഗദര്‍ശക വാഖ്യമായ വെളിപ്പാട് 14:4 എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? അവരുടെ സംഘടനയിലേക്ക് ജനങ്ങളെ ആകർഷിക്കാനായി ടിപിഎം ഈ വാഖ്യം ഉപയോഗിക്കുന്നു. ആ വാഖ്യം അനുസരിച്ച് സീയോൻ മലയിൽ നിൽക്കുന്നവർ സ്ത്രീകളാൽ മലിനപ്പെടാത്തവർ ആകുന്നു. അതിൻ്റെ അർഥം പുരുഷന്മാർക്ക് മാത്രമേ അവിടെ പോകാൻ സാധിക്കു, ഇത് സത്യമാണെങ്കിൽ തന്നെ ടിപിഎമ്മിലെ പുരുഷ വിശുദ്ധർ മാത്രമേ അവിടെ പോകുകയുള്ളു. അങ്ങനെയാണെങ്കിൽ, ശുശ്രുഷയിൽ  സഹോദരിമാരുടെ ആവശ്യം എന്ത്? വളരെ ലഘുവായ ഭാഷയിൽ ഒരു നഗ്ന സത്യം, ഈ വാഖ്യം അക്ഷരാര്‍ത്ഥത്തില്‍ വാഖ്യാനിച്ചാൽ സ്ത്രീകൾക്ക് സീയോനിൽ പോകാൻ സാദ്ധ്യമല്ല. പിന്നെ ടിപിഎം എന്തുകൊണ്ട് സ്ത്രീകളെ ശുശ്രുഷയിൽ ചേരാൻ പ്രേരിപ്പിക്കുന്നു. സീയോൻ്റെ പേരിൽ ശുശ്രുഷയിൽ ചേർത്ത് അവരെ തുണി അലക്കാനും ഭക്ഷണം പാകം ചെയ്യാനും തറ തുടക്കാനും വേണ്ടി ഉപയോഗിക്കുന്ന വേലക്കാരികൾ ആക്കി മാറ്റി വഞ്ചിക്കുകയല്ലേ?

തങ്ങളുടെ പുത്രിമാരെയും സഹോദരിമാരെയും ടിപിഎമ്മിൽ ചേരാൻ അയക്കുന്ന മാതാപിതാക്കളോട് ഞാൻ ചോദിക്കുന്നു …

അവർ അനുഭവിക്കുന്ന മാനസ്സിക പീഡനം നിങ്ങൾക്ക് അറിയാമോ? ഇത്ര സ്നേഹത്തോടെ അവരെ വളർത്തിയത് ഒരു സ്വാതന്ത്രവും ഇല്ലാത്ത അടിമകൾ ആക്കാൻ വേണ്ടിയാണോ?

ഈ ശുശ്രുഷയിൽ നടക്കുന്ന ചില പീഡന വിധങ്ങൾ ഞാൻ വിവരിക്കാൻ പോകുകയാണ്. നിങ്ങൾ നിങ്ങളുടെ പുത്രിമാരേയോ സഹോദരിമാരേയോ സ്നേഹിക്കുന്നുവെങ്കിൽ ദയവായി അവരെ ടിപിഎമ്മിൽ ചേരാൻ പ്രോത്സാഹിപ്പിക്കുകയോ നിർബന്ധിക്കുകയോ ചെയ്യരുത്. ഈ സേവനത്തിൽ ചേരുന്നവരുടെ അഴകും വിദ്യാഭ്യാസവും അനുസരിച്ച് വേറുകൃത്യം നടത്തി ഭയങ്കര അനീതിയാണ് പലർക്കും നേരിടുന്നതെന്ന് ഞാൻ വ്യക്തമാക്കട്ടെ. നിങ്ങൾ അഴകും വിദ്യാഭ്യാസവും ഉള്ളവരാണെങ്കിൽ പരിശീലന സമയത്തും ശേഷവും നല്ല ചില ജോലികൾ കിട്ടും. നിങ്ങൾക്ക് അഴകും വിദ്യാഭ്യാസവും കുറവാണെങ്കിൽ തുടർച്ചയായി വളരെ താഴ്ന്ന ജോലികൾ കിട്ടികൊണ്ടേയിരിക്കും. അതിനും മേലെ, അഴകും വിദ്യാഭ്യാസവും കാരണം നല്ല നിലയിൽ ഇരിക്കുന്ന സഹോദരിമാർ,  അവരുടെ മുതിര്‍ന്ന സഹോദരിമാരുടെ അസൂയഹേതുവും ആയിത്തീരും. പുതിയ പ്രവേശകരുടെ അഴകും വിദ്യാഭ്യാസവും മുതിർന്നവർക്ക് ഭീഷണി ആയിത്തീരുമെന്ന് അവർ ഭയക്കുന്നു. അധികമൂല്യമുള്ള ജോലികൾ ചെയ്യുന്നവർ പാട്ടുകാർ, മ്യൂസിക് കാർ, അക്കൗണ്ടൻറ്റ് മുതലായവരാണ്.

ടിപിഎം സഭയിൽ സഹോദരന്മാർക്ക് വലിയ പ്രശ്നമില്ല. അവർക്ക് സ്വന്തനിലയില്‍ ഒരു ചാർജ് കിട്ടുന്നതുവരെ മൂന്നോ നാലോ വർഷത്തെ ബുദ്ധിമുട്ട് മാത്രമേയുള്ളു. ഇളയ സഹോദരിമാരുടെ അവസ്ഥ ഇതല്ല. സീനിയർ സിസ്റ്റർമാരെ പോലെയുള്ള നല്ല ചില  മദർമാരും ഉണ്ട്. പക്ഷെ ഭൂരിപക്ഷവും കഠിനജോലി ചെയ്യിക്കുന്നവർ ആകുന്നു. ഒരു ലോക്കൽ സഭയിൽ സീനിയർ സിസ്റ്റർ അവിടുത്തെ ചുമതലക്കാരനായ ബ്രദറിന് നല്ല ആഹാരം കൊടുക്കുന്നില്ലെങ്കിൽ ദശാംശം  കൈവശം വെച്ചിരിക്കുന്നതുകൊണ്ട് അദ്ദേഹത്തിന് പുറത്തു പോയി കഴിക്കാൻ സാധിക്കും. പക്ഷെ, പണം കൈവശം വെയ്ക്കാൻ അവകാശമില്ലാത്തതുകൊണ്ട് ഇളയ സഹോദരിമാർക്ക് അത് സാധ്യമല്ല. സാധാരണ പാസ്റ്റർമാരും ഉപദേശിമാരും നല്ല ആഹാരം കഴിക്കുകയും ബാക്കി  വരുന്നത് ഇളയ സഹോദരിമാർ ഭക്ഷിക്കുകയുമാണ് ചെയ്യുന്നത്.

സഹോദരിമാരുടെ പരമയാതനയുടെ കണ്ണടപ്പിക്കുന്ന ചില ഉദാഹരണങ്ങൾ

മരം കോച്ചുന്ന അതിശൈത്യ മാസങ്ങളിൽ ഇളയ സഹോദരിമാരെ ചൂടു വെള്ളത്തിൽ കുളിക്കാൻ അനുവദിക്കാത്ത സീനിയർ സിസ്റ്റർമാരും ഉണ്ട്. ഇളയ സഹോദരിമാർക്ക് നല്ല ആഹാരവും പഴവർഗ്ഗങ്ങളും വെറും സ്വപ്നം മാത്രം. ഇപ്പോഴും വേലയിൽ ഇരിക്കുന്ന ഒരു സെൻറ്റെർ മദറിനെ എനിക്കറിയാം. അവർ ഒരു ലോക്കൽ സഭയിൽ സഹോദരിമാരുടെ ചുമതലയിൽ (മദർ) ഇരുന്നപ്പോൾ, ഒരു ഇളയ സഹോദരി പഴം ചോദിച്ചു. അവർ ചെയ്തത് നിങ്ങൾക്ക് സങ്കല്‍പിക്കുവാൻ പോലും കഴിയാത്ത കാര്യമാണ്. അവർ ഒരു പ്ലെയിൻ പേപ്പർ എടുത്ത്‌, അതിൽ  ഒരു പഴത്തിൻ്റെ പടം വരച്ചു, എന്നിട്ട് ഇത്  തിന്നാൻ പറഞ്ഞു. ഓർക്കുക, എത്ര നിര്‍ദ്ദയരായ മനുഷ്യർ ആണ് ഇവർ.

വെളിപ്പാട് 14:1 പ്രകാരം സീയോൻ മലയിൽ നിൽക്കുന്നവരുടെ നെറ്റിയിൽ അവൻ്റെ (യേശുവിൻ്റെ) പിതാവിൻ്റെ പേര് എഴുതിയിരിക്കുന്നു. ടിപിഎം വ്യാഖ്യാനം അനുസരിച്ച് പിതാവിൻ്റെ പേര് എന്നാൽ പിതാവിൻ്റെ മനസ്സ്. പിതാവിൻ്റെ മനസ്സുള്ളവരിൽ നിന്നും അപ്രകാരമുള്ള പ്രവർത്തികൾ എങ്ങനെ സങ്കൽപ്പിക്കാൻ കഴിയും. ലൂക്കോസ് 11:13 ൽ യേശു ഈ ലോകത്തിലെ പിതാക്കന്മാരെ കുറിച്ച് എന്ത് പറഞ്ഞുവെന്ന് ശ്രദ്ധിക്കുക,…..അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ…..“. ഈ ഭൗതിക ലോകത്തിലെ ഒരു മാതാവും പിതാവും നല്ല ഭക്ഷണം കഴിച്ചിട്ട് മക്കൾക്ക് മോശമായ ഭക്ഷണം കൊടുക്കത്തില്ലെന്ന് എനിക്കറിയാം. സീയോനിൽ പോകുന്നവരെന്ന് അവകപ്പെടുന്ന ടിപിഎം ശുശ്രുഷകർക്ക് ഐഹിക മാതാപിതാക്കളുടെ പോലും സ്വഭാവമില്ലെന്ന് വളരെ ദുഖത്തോടെ പറയട്ടെ. ജൂനിയർ വേലക്കാരോട്  ഐഹിക മാതാപിതാക്കളേക്കാൾ മോശമായ രീതിയിൽ പെരുമാറിയിട്ടിട്ട് അവർ സീയോനിൽ പോകുന്നവരെന്ന് അവകാശപ്പെടുന്നു. അവർ സ്വർഗ്ഗീയ പിതാവ് ഐഹിക പിതാവിനേക്കാൾ മോശമാണെന്ന് ചിത്രീകരിക്കുകയല്ലേ? സ്വർഗ്ഗീയ പിതാവ്  ഇതുമാതിരിയുള്ള ദുഷ്ടതകൾ ക്ഷമിക്കുമോ?

ജൂനിയർ സിസ്റ്റർമാരുടെ പീഡനങ്ങൾ വീണ്ടും വിവരിക്കട്ടെ. അവർ സ്വന്തമായി ഒന്നും ചെയ്യാൻ സ്വാതന്ത്ര്യമില്ലാത്ത പരിപൂര്‍ണ അടിമകൾ ആകുന്നു. ഭക്ഷണം പാകം ചെയ്യുമ്പോൾ പ്രഭാതഭക്ഷണം, ലഞ്ച്, ഡിന്നർ എന്നിവക്ക് എന്ത് ഉണ്ടാക്കണം എന്ന് തീരുമാനിക്കുക പോലെയുള്ള നിസ്സാര കാര്യങ്ങൾ പോലും സീനിയർ സിസ്റ്റർമാരോട് ഇവർ ചോദിക്കണം. അവരോട്  ചോദിക്കാതെ പാകം ചെയ്തു എന്നിരിക്കട്ടെ, സീനിയർ സിസ്റ്റർമാരുടെ പ്രതികരണം അറിയാമോ? “നല്ല കാര്യം,  കുട്ടി, ഇന്ന് നീ നല്ല ഭക്ഷണം ഉണ്ടാക്കി” എന്ന് പറയുമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ? ഇല്ല, ഒരിക്കലുമില്ല. അവർ ജൂനിയർ സിസ്റ്റർമാരോട് ചോദിക്കും, “നീ എപ്പോൾ ബ്രദറിനോട് സംസാരിച്ചു? അവൻ ഇതുണ്ടാക്കാൻ പറഞ്ഞു കാണും? അതുകൊണ്ടാണ് നീ ഇത് ഉണ്ടാക്കിയത്. നീ എപ്പോഴും അവൻ്റെ പുറകെ ആണെന്ന് എനിക്കറിയാം.” ജൂനിയർ സിസ്റ്റർ ഒരിക്കൽ പോലും അങ്ങനെ ചിന്തിച്ചിട്ടുണ്ടായിരിക്കുകയില്ല. ടിപിഎമ്മിലെ മാനസ്സിക പീഡനം വളരെ ലജ്ജാകരമാണ്. കഞ്ഞി വെള്ളത്തിൽ മുക്കി ഒരു ചുളുക്കവും ഇല്ലാതെ, പിങ്കും നീലയും നിറത്തിൽ വസ്ത്രം ആവശ്യപ്പെടുന്ന ധാരാളം പാസ്റ്റർമാരും സിസ്റ്റർമാരും ഉണ്ട്. അവർ ആഗ്രഹിക്കുന്ന വിധത്തിലുള്ള നിറവും കട്ടിയും വന്നില്ലെങ്കിൽ അസിസ്റ്റൻറ്റ് പാസ്റ്റർമാരും ജൂനിയർ സിസ്റ്റർമാരും അത് വീണ്ടും അലക്കണം. ചിലർക്ക് അവരുടെ അടിവസ്ത്രങ്ങൾ പോലും ചുളുക്കമില്ലാതെ തേച്ചു കൊടുക്കണം? അവർ നിങ്ങളുടെ കുട്ടികളുടെ പാഴാകുന്ന ഊർജ്ജവും ദുര്‍വ്യയം ചെയ്യുന്ന പണവും സങ്കൽപ്പിക്കുക? അവരുടെ കാലും കൈയും തിരുമ്മാൻ വേണ്ടി ഉറങ്ങാൻ അനുവദിക്കാത്ത പാസ്റ്റർമാരും സിസ്റ്റർമാരും പോലുമുണ്ട്. നിങ്ങളുടെ മക്കളെ അല്പമെങ്കിലും സ്നേഹിക്കുന്ന ചിന്തിക്കാൻ കഴിവുള്ള ഒരാളാണെങ്കിൽ, ആലോചിക്കുക, എന്നിട്ടും നിങ്ങളുടെ മക്കളെ അങ്ങനെയുള്ള സംഘടനകളിലേക്ക് അയക്കുമോ? നിങ്ങളുടെ കുട്ടികൾ നിങ്ങളെ സംരക്ഷിക്കാൻ കടപ്പെട്ടവരാണെന്ന് യേശു പറയുന്നു, മർക്കോസ് 7:11-13 ഓർക്കുക.

1 ശമുവേൽ 8:13 പറയുന്നതിൻ്റെ ഉദാഹരണം ആകാൻ നിങ്ങളുടെ പുത്രിമാരെ അനുവദിക്കരുതേ. ദൈവം അവരെ സ്വതന്ത്രരാക്കി. നിങ്ങളെ പ്രലോഭിച്ച വഞ്ചകരുടെ അടിമകൾ ആകാതെ അവർ സ്വതന്ത്രരായിരിക്കട്ടെ. അവസാന ദിവസങ്ങളിൽ നിങ്ങളുടെ കണ്ണുനീർ നിങ്ങളുടെ വിധികർത്താവ് ആയിത്തീരാൻ അനുവദിക്കരുത്.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

One Reply to “ചെന്നായ്ക്കളെ വെളിപ്പെടുത്തുന്നു – സഹോദരിമാരെ പീഡിപ്പിക്കുന്നു – 1”

  1. കൊട്ടാരക്കര കൺവെൻഷന് മുടക്കിയ പണം തീർച്ചയായും മുതലായി എന്നുപറയാം , നിഷ്കളങ്കരായ ,വിദ്യാഭ്യാസമുള്ള വിരലിൽ എണ്ണാവുന്ന കുറച്ചു പെൺകുട്ടികളെ ദുരുപദേശ വലയിൽ വീഴ്ത്തുവാൻ ടിപിഎം ഉപദേശകർക്കു കഴിഞ്ഞു . സെന്റർ പാസ്റ്ററുടെ വലംകൈയായി പ്രവർത്തിക്കുന്ന ഒരു തമിഴ്‌നാടൻ മൂപ്പൻ തന്റെ മനസിലിരിപ്പ് അവരുടെ സഭായോഗത്തിൽ വെളിപ്പെടുത്തി , വലിവുപിടിച്ചതും , കൊങ്കണിയും , മുടന്തിയും , ആരോഗ്യമില്ലാത്തതും , മാരക അസുഖങ്ങൾ ഉള്ളതൊന്നും ഈ വേലക് വേണ്ട ,കുറവില്ലാത്ത ആടുകളെയാണത്രെ വേണ്ടത് . വായിക്കുന്നവർ ഇവന്റെ മനസിലിരിപ്പ് പിടികിട്ടികാണുമല്ലോ ? ഇവന്മാരാണത്രെ രോഗശാന്തി കൊടുക്കുന്നത് . നിന്റെയൊക്കെ ശവമടക്കാനും , കല്യാണം നടത്താനുമല്ല വേലക്കരായ ഞങ്ങൾക്ക് സമയം അതും തമിഴ് പേച്ചുകളാണ് . പച്ചകറിയിലും, ഭക്ഷണ പദാർത്ഥങ്ങളിലും മായം ചേർത്ത് മലയാളികളെ കൂട്ടത്തോടെ നിത്യ രോഗികളാകുന്ന ഇവനെയൊക്കെ ദൈവവചനം പ്രസംഗിക്കാൻ തിരഞ്ഞെടുത്തത്‌ മലയാളിയുടെ ബുദ്ധികേടു . ഇതാണ് പോലും ടിപിഎം ന്റെ മായം ചേർക്കാത്ത പാല്.. ഹ.. ബുദ്ധികെട്ട ഗലാത്യരെ എന്ന് ദൈവവചനത്തിൽ പറയുന്നത് ബഹുവചനത്തിൽ ആണെന്നു ഓർക്കുക. ഇതു വായിക്കുന്ന ചിലരെങ്കിലും ചിന്ദികും ,..ഇതോക്കെ എഴുതുവാൻ നിനക്ക് എന്ത് അധികാരം ?, പറയാം അങ്ങനെയാണെങ്കിൽ സ്‌റ്റെഫാനോസ് രക്ത സാക്ഷിയായതും തുടർന്നു ക്രിസ്തുവിനുവേണ്ടി കഷ്ടം സഹിച്ചു മരിച്ചവരും വെറും മണ്ടന്മാരാണ് . അതിലൊരു മണ്ടനാകാൻ എനിക്കും ആഗ്രഹമുണ്ട് . ആമേൻ

Leave a Reply

Your email address will not be published. Required fields are marked *