ടിപിഎമ്മിൻ്റെ ബുദ്ധിയുള്ള കന്യകമാർ – വേദപുസ്തകത്തിൻ്റെ ക്രൂരമായ വ്യാഖ്യാനം

ലക്ഷകണക്കിന് ആളുകൾ ടിപിഎം മൂലം വഞ്ചിക്കപ്പെടുന്നില്ലായിരുന്നെങ്കിൽ ഇത് വള രെ രസകരമായ ഒരു അനുഭവമാകുമായിരുന്നു. ടിപിഎം, ബൈബിൾ ഏതെങ്കിലും വിധ ത്തിൽ അർത്ഥവത്തായി വ്യാഖ്യാനിക്കുന്നതിൽ തികച്ചും അപര്യാപ്തരാണെന്ന് തെളിയി ക്കുന്ന വേറൊരു ഉദാഹരണമാകുന്നു ഈ ലേഖനം. ടിപിഎമ്മിൽ “മുകളിൽ” എന്നാൽ “താഴെ”, “താഴെ” എന്നാൽ “മുകളിൽ.” എല്ലാ പ്രഭാഷണങ്ങളും “ആഴമേറിയ സത്യങ്ങൾ” എന്ന ലേബൽ കൊണ്ട് പൊതിഞ്ഞ് രണ്ടാമതൊന്ന് ചിന്തിക്കാതെ അതേപടി വിശ്വസിക്കു ന്ന ലക്ഷകണക്കിന് ജനങ്ങൾക്ക് അയയ്ക്കുന്നു.

10 കന്യകമാരുടെ ഉപമ വചനത്തിന് നേരെ വിപരീതമായി ഞാൻ ടിപിഎമ്മിൽ സൺ‌ഡേ സ്കൂൾ കുട്ടിയായിരുന്നപ്പോൾ അവർ ഞങ്ങൾക്ക് പറഞ്ഞുതന്നു. ബുദ്ധിയുള്ള കന്യകമാർ യഥാർത്ഥത്തിൽ ബുദ്ധിയുള്ളവരല്ലെന്നും, സത്യത്തിന് നേരെ വിപരീതമായി, ക്രിസ്തുവി ൻ്റെ രണ്ടാം വരവിങ്കൽ അവനെ എതിരേൽപ്പാൻ തയ്യാറാകാത്തവരുമാണ്. ഈ 5 ബുദ്ധി യുള്ളവർ “വേണ്ടത്ര പവിത്രർ” അല്ലാത്തതുകൊണ്ട് കൈവിടപ്പെടും. യേശു അവരെ പിൻ തള്ളിയതിനാൽ, ദൈവത്തിൻ്റെ ഭൂമിയിലേക്ക്‌ ഒഴിച്ച കോപത്തിൽ അകപ്പെട്ട് രക്തസാ ക്ഷിയായി മരിക്കേണ്ടിവരും.

അടുത്തിടെ ഒരു ടിപിഎം പാസ്റ്റർ (ബ്രെ.തോമസ്) നടത്തിയ മെസ്സേജ് സീരിസിൽ നിന്നും ഞാൻ കുട്ടിയായിരുന്നപ്പോൾ പഠിച്ച കാര്യങ്ങൾ ആവർത്തിക്കുന്നത് കേട്ടു. ബൈബിൾ വ്യാഖ്യാനം സംബന്ധിച്ച് ടിപിമ്മിൻ്റെ കാര്യക്ഷമത തികച്ചും ശൂന്യമാണെന്ന് ഈ പരമ്പര തെളിയിക്കുന്നു. നിങ്ങൾ ഈ പ്രഭാഷണം കേൾക്കുമ്പോൾ, ടിപിഎം, കാര്യങ്ങൾ ഏറെ ക്കുറെ ഉണ്ടാക്കുകയാണെന്ന് വ്യക്തമാകും, അവരുടെ “ആഴം” “ആത്മീകം” മുതലായ പ്രയോഗങ്ങൾ ഒരർത്ഥവുമില്ലാത്ത ജല്പനങ്ങളാണ്.

മത്തായി 25:1-13, “സ്വർഗ്ഗരാജ്യം മണവാളനെ എതിരേല്പാൻ വിളക്ക് എടുത്തുംകൊണ്ട് പുറ പ്പെട്ട പത്ത്‌ കന്യകമാരോട് സദൃശം ആകും. അവരിൽ അഞ്ചുപേർ ബുദ്ധിയില്ലാത്തവരും അഞ്ചുപേർ ബുദ്ധിയുള്ളവരും ആയിരുന്നു. ബുദ്ധിയില്ലാത്തവർ വിളക്ക് എടുത്തപ്പോൾ എണ്ണ എടുത്തില്ല. ബുദ്ധിയുള്ളവരോ വിളക്കോടുകൂടെ പാത്രത്തിൽ എണ്ണയും എടുത്തു. പിന്നെ മണവാളൻ താമസിക്കുമ്പോൾ എല്ലാവരും മയക്കംപിടിച്ചു ഉറങ്ങി. അർദ്ധരാത്രി ക്കോ മണവാളൻ വരുന്നു; അവനെ എതിരേല്പാൻ പുറപ്പെടുവിൻ എന്നു ആർപ്പുവിളി ഉ ണ്ടായി. അപ്പോൾ കന്യകമാർ എല്ലാവരും എഴന്നേറ്റ് വിളക്ക് തെളിയിച്ചു. എന്നാൽ ബുദ്ധി യില്ലാത്തവർ ബുദ്ധിയുള്ളവരോട്: ഞങ്ങളുടെ വിളക്ക് കെട്ടുപോകുന്നതുകൊണ്ട് നിങ്ങ ളുടെ എണ്ണയിൽ കുറെ ഞങ്ങൾക്ക് തരുവിൻ എന്നു പറഞ്ഞു. ബുദ്ധിയുള്ളവർ: ഞങ്ങൾ ക്കും നിങ്ങൾക്കും പോരാ എന്ന് വരാതിരിപ്പാൻ നിങ്ങൾ വില്‌ക്കുന്നവരുടെ അടുക്കൽ പോയി വാങ്ങിക്കൊൾവിൻ എന്നു ഉത്തരം പറഞ്ഞു. അവർ വാങ്ങുവാൻ പോയപ്പോൾ മണവാളൻ വന്നു; ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യക്ക് ചെന്നു; വാതി ൽ അടയ്‌ക്കയും ചെയ്തു. അതിൻ്റെ ശേഷം മറ്റെ കന്യകമാരും വന്നു: കർത്താവേ, കർ ത്താവേ ഞങ്ങൾക്കു തുറക്കേണമേ എന്നു പറഞ്ഞു. അതിന്നു അവൻ: ഞാൻ നിങ്ങളെ അറിയുന്നില്ല എന്ന് സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്ന് പറഞ്ഞു. ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ.”

ടിപിഎം തെറ്റാണെന്ന് അവർ തന്നെ തെളിയിക്കുന്നു.

ടിപിഎം ഉപദേശങ്ങളുടെ  ആന്തരിക അസ്ഥിരത കാട്ടുന്നതിന് മുൻപ് അവരുടെ യുഗാന്ത ശാസ്ത്രം (eschatology) ഒന്ന് നോക്കാം. ടിപിഎം സിദ്ധാന്തം അനുസരിച്ച്, യേശു അക്ഷരാർ ത്ഥത്തിൽ ടിപിഎം ഉപദേശങ്ങളും ആചാരങ്ങളും പിന്തുടരുന്നവരെ ചേർക്കാൻ രണ്ടാമത് വരുന്നു. പാപമില്ലാത്ത ജീവിതം നയിക്കുന്നവരെ ചേർക്കാൻ യേശു വരുന്നു (അതായത് ടിപിഎം നിയമം അനുസരിച്ച് ജീവിക്കുന്നവർ എന്നർത്ഥം). ക്രിസ്തുവിൻ്റെ മണവാട്ടിയായി സീയോനിലും പുതിയ യെരുശലേമിലും ജീവിക്കുന്നവർ അവരാണ്. ടിപിഎം ഉപദേശങ്ങ ളും ആചാരങ്ങളും പിന്തുടരാത്തവർ പിന്തള്ളപ്പെട്ട് മൂന്നര വർഷം ദൈവ കോപത്തിന് ഇരയായിത്തീരും. മൂന്നര വർഷത്തിനു ശേഷം ഈ കാലയളവിൽ രക്തസാക്ഷികളായ വരെ ചേർക്കാൻ ക്രിസ്തു വരും. ഈ രക്തസാക്ഷികളെ അതിവിദൂര “ഉപഗ്രഹമായ” “പുതി യ ആകാശത്തിൽ” അയയ്ക്കും.

എങ്ങനെ ടിപിഎം തെറ്റാണെന്ന് അവർ തന്നെ തെളിയിക്കുന്നു.

  1. ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ട് ഉണർന്നിരിപ്പിൻ.” എന്നു പറഞ്ഞ് യേശു ഉപമ അവസാനിപ്പിക്കുന്നു. മൂന്നര വർഷത്തിന്‌ ശേഷമുള്ള വിളവ് ഇന്നതാണെന്ന് കന്യകമാർക്ക് അറിയാമെങ്കിൽ യേശു വരുന്ന നാളും നാഴികയും അവർ അറിയണമല്ലോ. ഉൽപ്രാപണത്തിന് (RAPTURE) ശേഷമുള്ള മൂന്നര വർഷം മന സ്സിലാക്കാൻ 5 വയസ്സുള്ള കുട്ടിയുടെ കണക്ക് വൈദഗ്ധ്യം മതി.
  1. രക്തസാക്ഷികൾ പുതിയ ആകാശത്തിലേക്ക് പോകുമെന്ന് ടിപിഎം പഠിപ്പിക്കുന്നു. ഇവിടെ വായിക്കുന്നു, ….മണവാളൻ വന്നു; ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യക്കു ചെന്നു;” ടിപിഎമ്മിൻ്റെ “നിത്യതയെ പറ്റിയുള്ള പദ്ധതി” പൂർണ മായും ഇവിടെ തകരുന്നു.
  1. ഒരു യെഹൂദ വിവാഹം ഉപമയായി എടുത്ത്‌ യേശു ശിഷ്യന്മാരെ എപ്പോഴും ഒരുങ്ങി യിരിക്കണമെന്ന് പഠിപ്പിക്കുന്നു. യെഹൂദ വിവാഹ പ്രകാരം വരൻ അർദ്ധരാത്രിയിൽ വീട് വിട്ട് വധുവിൻ്റെ വീട്ടിൽ പോയി അവളേയും കൂട്ടി കല്യാണ സദ്യക്ക് വരുന്നു. ടിപിഎമ്മിന് ചരിത്രം അറിയാത്തതുകൊണ്ട് “അർദ്ധരാത്രി” എന്നത് “ഉൽപ്രാപണ ത്തിന് (RAPTURE) ശേഷമുള്ള ഉപദ്രവം” ആണെന്ന് വ്യാഖ്യാനിക്കുന്നു.
  1. ടിപിഎം വീണ്ടും പറയുന്നു, “അവരെല്ലാവരും മയക്കംപിടിച്ചു ഉറങ്ങിയപ്പോൾ” യേശു വന്നു, കന്യകമാർക്ക് ഉൽപ്രാപണം (RAPTURE) നഷ്ടപ്പെട്ടു. ഇതിനെ വചനത്തോട് ചേർ ക്കുക എന്നു പറയുന്നു. മണവാളൻ വന്നപ്പോൾ ബുദ്ധിയുള്ള 5 കന്യകമാർ അവനെ എതിരേൽക്കാൻ തയ്യാറായിരുന്നുവെന്ന് നമ്മൾ കാണുന്നു.

ടിപിഎമ്മിൻ്റെ ക്രൂരമായ വ്യാഖ്യാനം

മൂന്ന് വിധം കന്യകമാർ ഉണ്ടെന്ന് ആ ക്ലിപ്പിൽ ടിപിഎം പറയുന്നു. നിർമല കന്യക, ബുദ്ധി യുള്ള കന്യക, ബുദ്ധിയില്ലാത്ത കന്യക. നിർമല കന്യക ക്രിസ്തുവിൻ്റെ മണവാട്ടി ആണെ ന്നും ബുദ്ധിയുള്ള കന്യക പിന്തള്ളപ്പെട്ട് രക്തസാക്ഷികളായി തീരുന്നവരെന്നും ബുദ്ധി യില്ലാത്ത കന്യക എതിർ ക്രിസ്തുവിൻ്റെ കൂട്ടാളിയെന്നും ടിപിഎം പഠിപ്പിക്കുന്നു.

മൂന്നാം ദിവസത്തെ ബൈബിൾ സ്റ്റഡിയുടെ ഭാഗമായി ഉപദേശി “ബുദ്ധിയുള്ള കന്യക മാർ” എന്ന വിഷയം എടുത്തു. അതിൽ അദ്ദേഹം ഗ്രീക്കിൽ “ബുദ്ധി” എന്നാൽ “അഹങ്കാ രം” എന്നാണെന്ന് പറയുന്നത് കേൾക്കാൻ സാധിക്കും. അടുത്ത മുന്ന് ദിവസത്തെ ബൈ ബിൾ സ്റ്റഡി ഇതിനെ ആധാരമാക്കിയായിരുന്നു.

ടിപിഎമ്മിൽ “മുകളിൽ” എന്നാൽ “താഴെ”, “താഴെ” എന്നാൽ “മുകളിൽ” എന്നു ഞാൻ പറ ഞ്ഞത് ഓർക്കുക. ഗ്രീക്കിൽ “PHRONIMOI” എന്നാൽ “അഹങ്കാരം” ആണെന്ന് അവകാശപ്പെ ടുന്ന ഒരു ഗ്രീക്ക് പണ്‌ഡിതനും ഗ്രീക്ക് നിഘണ്ടുവും തീർത്തും ഉണ്ടായിരിക്കുകയില്ല. ബൈബിൾ ചരിത്രങ്ങൾ അല്പം പോലും അറിയാത്ത ടിപിഎം, അവർക്കറിയാത്ത ഒരു ഭാ ഷയിൽ നിന്നും ഒരു വാക്കെടുത്ത്‌ സ്വന്തമായി ഒരു നിർവ്വചനം കൊടുത്തിരിക്കുന്നു. ഇതിലും പരിതാപകരം എന്താണ്? ഞങ്ങളുടെ ഉപദേശിക്ക്‌ എല്ലാം അറിയാമെന്നു വിശ്വ സിക്കുന്ന ലക്ഷകണക്കിന് ജനങ്ങളോട് അവർ പ്രസംഗിക്കുന്നു. ആ പ്രസംഗ പരമ്പര മുഴു വൻ ശ്രദ്ധിക്കുകയാണെങ്കിൽ, ഉപദേശി “പരിശുദ്ധാത്മാവ് എന്നെ പറയാൻ പ്രേരിപ്പിക്കു ന്നു” എന്ന് വീണ്ടും വീണ്ടും പറയുന്നത് കേൾക്കാം. ഇത് പോലെയുള്ള വഞ്ചന മൂലം ഉപ ദേശി പ്രസംഗിക്കുമ്പോൾ ദൈവം ഞങ്ങളോട് സംസാരിക്കുന്നുവെന്ന് കേൾക്കുന്നവർ ചിന്തിക്കും. ഇതിലും കൂടുതൽ സത്യത്തിൽ നിന്നും ബഹുദൂരം പോകാൻ സാധ്യമല്ല.

ഗ്രീക്കിൽ എന്ത് പറയുന്നുവെന്ന് നമ്മുക്ക് നോക്കാം

“PHRONIMOS” എന്ന ഗ്രീക്ക് പദത്തിൻ്റെ അർഥം “ബുദ്ധിശാലി, വിവേകി, പരിജ്ഞാനി” എന്നി വയാണെന്ന് നമ്മുക്ക് വ്യക്തമായി കാണാൻ കഴിയും. മത്തായി  7:24 ൽ അതേ വാക്ക് ഉപ യോഗിച്ചിരിക്കുന്നു, അവിടെ യേശു ബുദ്ധിയുള്ള മനുഷ്യൻ പാറമേൽ വീട് പണിതു,  ആ പാറ ക്രിസ്തുവാകുന്നുവെന്ന് യേശു പറയുന്നു. ടിപിഎം മനസ്സിലാക്കുന്ന അർഥം അനുസ രിച്ച് “അഹങ്കാരി” പാറമേൽ വീട് പണിതു എന്നായിത്തീരും.

മത്തായി 25 പരസ്പരം കൂട്ടി ബന്ധിപ്പിക്കുന്നു

ഉപസംഹാരം

പ്രിയ വായനക്കാരെ, ഇതാണ് ടിപിഎംകാരുടെ “ആഴമേറിയ സത്യം“. ഇവരുടെ തന്നെ ത്താനെയുള്ള  പൊങ്ങച്ചവും മധുര വാക്കുകളും കേട്ട് വഞ്ചിതരാകരുത്. പരിശുദ്ധാത്മാ വ് ടിപിഎം പാസ്റ്റർമാരിൽ കൂടെ സംസാരിക്കുന്നതുകൊണ്ട് മറ്റു സഭകളിലെ പോലെ ഞ ങ്ങൾക്ക് പഠനത്തിൻ്റെ ആവശ്യം ഇല്ലെന്ന് ടിപിഎം അവകാശപ്പെടുന്നു. വായിൽ നിന്ന് വ രുന്ന വാക്കുകളും ദൈവ ശ്വാസത്താലുള്ള വചനവും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ലെന്ന രീതിയിൽ ടിപിഎം പാസ്റ്റർമാർ അവരുടെ പ്രഭാഷണങ്ങൾ അവതരിപ്പിക്കുന്നു. വാസ്തവത്തിൽ ബൈബിൾ ഭാഷയെ പറ്റിയും ബൈബിൾ ചരിത്രത്തെ പറ്റിയും യാതൊരു അറിവും ഇല്ലാത്തതുകൊണ്ട് കൃത്യമായ പ്രഭാഷണങ്ങൾ തരുന്നതിൽ അവർ അജ്ഞരാ കുന്നു. ടിപിഎമ്മിൽ ശുശ്രുഷക്ക് ഇറങ്ങുന്നവർക്ക് കൊടുക്കുന്ന പരിശീലനം ദൈവശാ സ്ത്രപരമായതല്ല. നേരത്തെ ആയിരുന്ന വിശ്വാസിയെക്കാൾ ഒരു പുതിയ ആട് എങ്ങനെ ആയിത്തീരണമെന്നാണ് അവരെ പഠിപ്പിക്കുന്നത്. അവർ ശുശ്രുഷയിൽ കൂടെ വിശ്വാ സികളെ എങ്ങനെ അന്ധത ബാധിച്ച  ആടുപോലെ നിയന്ത്രിക്കണമെന്ന് പഠിക്കുന്നു, അ വരുടെ നേതാക്കളിൽ നിന്നും പഠിച്ച വിശേഷഗുണം.

നിങ്ങൾ ആ പ്രഭാഷണ ക്ലിപ്പ് കേട്ടുവല്ലോ. നല്ല വിവേകബുദ്ധിയുള്ള ബൈബിൾ വ്യാഖ്യാ നം ഇങ്ങനെയല്ല. അവർക്ക് ഗ്രീക്ക് അറിയാമെന്നു സ്ഥാപിക്കാൻ വേണ്ടി ചില വാക്കുകൾ വലിച്ചെറിയുന്നു. അവരുടെ ദുരുപദേശങ്ങളെ വചനവുമായി യോജിപ്പിക്കാൻ ഗ്രീക്ക് പാദ ങ്ങൾക്ക് തെറ്റായ അർഥം കൊടുക്കുന്നു.

ആ മെസ്സേജ് പരമ്പരയിൽ, ഗലാത്യ സഭ നിയമം ശരിയായി പിന്തുടരാഞ്ഞതുകൊണ്ട് ഗലാ ത്യയിലെ ജനങ്ങളെ ഗലാത്യർ 3 എടുത്ത്‌ “വിഡ്ഢികൾ” എന്ന് വിളിക്കുന്നു. നിയമ സിദ്ധാ ന്തത്തിനെതിരെ നിൽക്കുന്ന ഒരു വചനഭാഗം എടുത്ത്‌ അത് സത്യമായിട്ട് നിയമസിദ്ധാ ന്തം ആണെന്ന് പഠിപ്പിക്കുന്ന സഭ എങ്ങനെയുള്ളതായിരിക്കും? പ്രസക്തി ഗൗരമേറിയതാ ണെന്ന് ഒരു   ടിപിഎം പാസ്റ്റർമാരും പഠിപ്പിക്കാത്തതാണ് ഇതിന് കാരണം. അവർ രണ്ടോ മൂന്നോ വാഖ്യം വായിക്കും, അതിനു മുൻപിലത്തേതോ പിൻപിലത്തേതോ വായിക്കാൻ ബുദ്ധിമുട്ടുകയില്ല. നമ്മുക്ക് അതേ പറ്റി പിന്നീടൊരിക്കൽ ചിന്തിക്കാം, ഞാൻ മാറുന്നു.

വചനം ദുരുപദേശിക്കുന്ന അജ്ഞരും അസ്തിരരും ആയവരെ കുറിച്ച് പൗലോസ് തൻ്റെ ലേഖനങ്ങളിൽ മുന്നറിയിപ്പ് തന്നിട്ടുണ്ട്.

2 പത്രോസ് 3:16,അവയിൽ ഗ്രഹിപ്പാൻ പ്രയാസമുള്ളത് ചിലതുണ്ട്. അറിവില്ലാത്തവരും അസ്ഥിരന്മാരുമായവർ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശ ത്തിനായി കോട്ടിക്കളയുന്നു.

പത്രോസിൻ്റെ, പൗലൊസിൻ്റെ ലേഖനങ്ങളെ പറ്റിയാണ് സംസാരിക്കുന്നത്. എല്ലാ വചന ങ്ങളോടും ടിപിഎം ഇപ്രകാരം പ്രവർത്തിക്കുന്നു. ഈ തലതിരിഞ്ഞ ഉപദേശം കേൾക്കു ന്നവർ എത്രയും വേഗം അത് മനസ്സിലാക്കണമെന്നതാണ് എൻ്റെ ആഗ്രഹം.


പരാമർശങ്ങൾ (REFERENCES)

  1. http://biblehub.com/interlinear/matthew/25-2.htm
  2. http://biblehub.com/greek/5429.htm
  3. https://www.youtube.com/watch?v=DhzmQZDADGo

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *