നിങ്ങൾ ഏതെങ്കിലും ഒരു ടിപിഎം ഫെയിത് ഹോമിൽ ചില ദിവസങ്ങൾ പോയിട്ടുണ്ടെ ങ്കിൽ, ടിപിഎം “വേഗം വരുന്നവനായ യേശു” എന്ന വിഷയം കൗശലമാക്കി പുഷ്ടിപ്പെടു ത്തുന്നത് മനസ്സിലാക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. എല്ലാ യഥാർത്ഥ വിശ്വാസി കളും ക്രിസ്തുവിൻ്റെ രണ്ടാം വരവിൽ വിശ്വസിക്കുന്നു. ക്രിസ്തുവിൻ്റെ രണ്ടാം വരവ് എന്ന പൂർണമായ ഉപദേശത്തിൽ ടിപിഎം ഒരു പ്രത്യേക തിരിമറി നടത്തുന്നു. ടിപിഎം വിശ്വാ സികളെ പഠിപ്പിച്ചിരിക്കുന്ന ആ തിരിമറിയൽ നമുക്കൊന്ന് നോക്കാം.
ടിപിഎമ്മിൻ്റെ രണ്ടാം വരവ് ഉപദേശം
- ക്രിസ്തുവിൻൻ്റെ രണ്ടാം വരവിൻ്റെ ഒന്നാംഘട്ടം. ക്രിസ്തുവിൻ്റെ രഹസ്യ വരവി ങ്കൽ ക്രിസ്തുവിനെ പെട്ടെന്ന് എടുത്തുമാറ്റുന്ന ഒരു പ്രത്യേക വിഭാഗം സഭക്കുള്ളിൽ ഉണ്ട്. നിങ്ങൾ അവരുടെ പഠിപ്പിക്കൽ ആന്തരര്‍ത്ഥം മനസ്സിലാക്കി വിശകലം ചെയ്യു കയാണെങ്കിൽ, ഈ പ്രത്യേക ഗ്രൂപ്പ് ടിപിഎം ശുശ്രുഷകന്മാരും ചില വിശ്വസ്തരായ വി ശ്വാസികളും ആണെന്ന് മനസ്സിലാകും. ബാക്കി എല്ലാ ക്രിസ്ത്യാനികളും “പിന്തള്ള പ്പെടും”. ഇതാണ് ടിപിഎമ്മിൻ്റെ ഉൽപ്രാപണ (RAPTURE) സിദ്ധാന്തം. ഇതിനു വേദപുസ്ത കത്തിൽ നിന്ന് തെളിവ് ചോദിച്ചാൽ നമ്മുടെ ടിപിഎം തീവ്രവാദികൾ വെളിപ്പാട് 12 ൻ്റെ വളച്ചൊടിച്ച ഒരു വ്യാഖ്യാനം തരും. പുരുഷന്മാർ ഉൽപ്രാപണത്തിൽ (RAPTURE) എടുക്കപ്പെടുന്ന പ്രത്യേക ഗ്രൂപ്പും സ്ത്രീകൾ പിന്തള്ളപ്പെടുന്ന ക്രിസ്ത്യാനികളും ആണെന്ന് പറയും.
- ക്രിസ്തുവിൻ്റെ രണ്ടാം വരവിൻ്റെ രണ്ടാംഘട്ടം. ഈ പ്രത്യേക ഉൽപ്രാപണത്തിനു ശേഷം (RAPTURE) 7 വർഷം എതിർ ക്രിസ്തു (അന്തി ക്രിസ്തു) ലോകം ഭരിക്കും. ടിപിഎം ഉപദേശം അനുസരിച്ച് ഈ 7 വർഷ കാലയളവിനെ മഹോപദ്രവകാലം എന്നറിയ പ്പെടുന്നു. ഇതിൽ ആദ്യത്തെ മൂന്നര വർഷം എതിർ ക്രിസ്തു വിശ്വാസം വിട്ടുകളയാ നായി ക്രിസ്ത്യാനികളെ പീഡിപ്പിക്കും. ടിപിഎം വിശ്വാസപ്രമാണം അനുസരിച്ച് വിട്ടുപോയ ചിലരുണ്ടാകും എന്നോർക്കുക. ഈ വിട്ടുപോയ ഗ്രൂപ്പ് എതിർ ക്രിസ്തുവി ൻ്റെ ഭരണത്തെ എതിർക്കുകയും മൃഗത്തിൻ്റെ അടയാളമായ 666 സ്വീകരിക്കാൻ വി സമ്മതിക്കുകയും ചെയ്യും. എതിർ ക്രിസ്തുവിനെതിരായ ഈ വിപ്ലവം മൂലം അവർ രക്തസാക്ഷികളായി കൊല്ലപ്പെടും. എതിർ ക്രിസ്തുവിൻൻ്റെ മൂന്നര വർഷത്തെ ഭര ണത്തിനുശേഷം വിട്ടുപോയ കൂട്ടത്തിലുള്ള വിശ്വാസികൾ രക്തസാക്ഷികൾ ആകു മ്പോൾ ക്രിസ്തു രണ്ടാമതായി വരും. ഇതാണ് ക്രിസ്തുവിൻ്റെ രണ്ടാം വരവിൻ്റെ രണ്ടാമ ത്തെ ഘട്ടം. ഈ രണ്ടാം വരവിൻ്റെ രണ്ടാമത്തെ ഘട്ടത്തിൽ വിട്ടുപോയവരിൽ രക്ത സാക്ഷികൾ ആയവർ ഉയർത്തെഴുന്നേൽക്കുകയും അവരെ സ്വർഗ്ഗത്തിലേക്ക് കൊ ണ്ടുപോകയും ചെയ്യും. നിങ്ങൾ ഏതെങ്കിലും ടിപിഎം പാസ്റ്ററോട് 7 വർഷത്തെ മ ഹോപദ്രവത്തെ കുറിച്ചോ രണ്ടാം വരവിൻ്റെ രണ്ടാം ഘട്ടത്തെ പറ്റിയോ വേദപുസ്ത കതെളി വുകൾ ചോദിച്ചാൽ അവരുടെ കൈവശം യാതൊന്നുമുണ്ടായിരിക്കുക യില്ല. അവ രുടെ നേതാക്കളുടെ ആജ്ഞ അവർ കണ്ണടച്ച് പിന്തുടരുന്നു.
- ക്രിസ്തുവിൻ്റെ രണ്ടാം വരവിൻ്റെ മൂന്നാം ഘട്ടം. ഇത് രണ്ടാമത്തെ വരവിൻ്റെ അവസാന ഘട്ടമാണ്. ഇവിടെ ക്രിസ്തു തൻ്റെ മണവാട്ടിയുമായി (ഒന്നാം ഘട്ടത്തിൽ എടുക്കപ്പെട്ടവരും ഒരു പക്ഷെ രണ്ടാം ഘട്ടത്തിൽ എടുക്കപ്പെട്ടവരും) വന്ന് എതിർ ക്രിസ്തുവിനും കള്ള പ്രവാചകന്മാർക്കും എതിരെ അർമ്മഗെദ്ദോൻ യുദ്ധം എന്ന റിയപ്പെടുന്ന അവസാന യുദ്ധം ചെയ്യും. ഈ യുദ്ധത്തിൽ എതിർ ക്രിസ്തുവിനേയും കള്ള പ്രവാചകന്മാരേയും തോല്പിച്ച് അഗ്നി തടാകത്തിൽ എറിയുകയും സാത്താനെ (DRAGON) 1000 വർഷത്തേക്ക് അഗാധ കൂപത്തിൽ അടയ്ക്കുകയും ചെയ്യും. പിന്നീട് ക്രിസ്തു 1000 ആണ്ട്വാഴ്ചക്ക് വരും, ഇവിടെ വീണ്ടും രണ്ടാം വരവിൻ്റെ ആദ്യ ഘട്ടത്തിൽ ചേർക്കപ്പെട്ടവർക്ക് മുൻഗണന കൊടുക്കും. അർമ്മഗെദ്ദോൻ യുദ്ധത്തെ കുറിച്ച് ഒരു ബൈബിൾ പരാമർശ്ശത്തിൻ്റെയും ആവശ്യമില്ല, നമ്മുക്ക് പല തെളിവുകൾ ലഭിക്കു ന്നുണ്ട്. (വെളിപ്പാട് 16:14, യെശയ്യാവ് 13:9, വെളിപ്പാട് 19:11-21, യോവേൽ 3:1-2 …..)
ടിപിഎമ്മിൻ്റെ തീവ്രവാദികളോട് ചില ചോദ്യങ്ങൾ
ടിപിഎമ്മിൻ്റെ യുഗാന്ത ശാസ്ത്രം (Eschatology) വളച്ചൊടിക്കലിനെ പറ്റിയുള്ള ഒന്നാമത്തെ ലേഖനം അവസാനിപ്പിക്കുന്നതിന് മുൻപ് ടിപിഎം തീവ്രവാദികളായ പിന്തുണക്കാരോട് ചില ചോദ്യങ്ങൾ ഉന്നയിക്കാൻ ആഗ്രഹിക്കുന്നു.
- യേശു ക്രിസ്തുവിൻ്റെ രഹസ്യ വരവിനെ കാണിക്കുന്ന ഒരു വേദപുസ്തക വാഖ്യം കാണി ക്കാമോ? ഇത് നേരെയുള്ള വചനം ആയിരിക്കണം അല്ലതെ ടിപിഎം പഠിപ്പിക്കുന്നതു പോലെ വെളിപ്പാടിലെ ഒരു പാസ്സേജ് വളച്ചൊടിച്ചതായിരിക്കരുത്. വചനത്തിന് സന്ദ ര്‍ഭോചിതമായ പിന്‍തുണയുണ്ടെന്നും ഞാൻ വിശ്വസിക്കുന്നു.
- ക്രിസ്തുവിൻ്റെ ദിവസം ദൈവത്തിൻ്റെ ദിവസമല്ലെന്നും ടിപിഎം പഠിപ്പിക്കുന്നു. ഇത് തെളിയിക്കാനായി ഒരു ബൈബിൾ വാഖ്യം ദയവായി തരുക.
- അവസാനകാലത്തെ ഉപദ്രവം 7 വർഷം നിൽക്കുമെന്ന് തെളിയിക്കുന്ന ഒരുവാഖ്യം തരാമോ?
- വിട്ടു പോയ ക്രിസ്ത്യാനികളിൽ മഹോപദ്രവ കാലത്തിൻ്റെ മദ്ധ്യത്തിൽ രക്തസാ ക്ഷികൾ ആകുന്നവർ ഉൽപ്രാപണം (RAPTURE) പ്രാപിക്കുമെന്ന് തെളിയിക്കുന്ന ഒരു വാഖ്യം തരാമോ?
നിങ്ങൾ മേൽപ്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പ്രയാസപ്പെടുമ്പോൾ, ഞാൻ ഈ പരമ്പരയിലെ അടുത്ത ലേഖനം എഴുതാനുള്ള ജോലിത്തിരക്കിൽ ആയിരിക്കും.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
അടിക്കുറിപ്പ് : ഞാൻ ടിപിഎം കാഴ്ചപ്പാട് തെറ്റായ രീതിയിൽ അവതരിപ്പിച്ചെന്ന് നിങ്ങ ൾക്ക് തോന്നുന്നുവെങ്കിൽ, കമ്മെൻറ്റ് കോളത്തിൽ എഴുതി തിരുത്തണമെന്ന് ദയവായി ഓർപ്പിക്കുന്നു.
.