ചെന്നായ്ക്കളെ വെളിപ്പെടുത്തുന്നു – സഹോദരിമാരെ പീഡിപ്പിക്കുന്നു – 2

ടിപിഎം സ്ഥാപനത്തിനുള്ളിൽ സഹോദരിമാർ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ പറ്റി എൻ്റെ നേരത്തെയുള്ള ലേഖനത്തിൻ്റെ തുടർച്ചയാണിത്.

കഠിന ജോലി ചെയ്യിക്കുന്ന ടിപിഎമ്മിലെ സീനിയർമാർ

യാക്കോബ് 5:13, “നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ; സുഖം അനുഭവിക്കു ന്നവൻ പാട്ടു പാടട്ടെ.”

ടിപിഎമ്മിൽ ഇളയ (ചെറിയ) സഹോദരിമാർക്ക് ഈ വാഖ്യം അവരുടെ ജീവിതത്തിൽ പ്രായോഗികമായി നടപ്പിലാക്കാൻ സാധ്യമല്ല. പ്രാർത്ഥനയിൽ അവർ ദൈവ മുൻപാകെ ഹൃദയം തുറന്ന് പൊട്ടികരയുന്നതു കാണുമ്പോൾ സഹോദരിമാരുടെ ചുമതലക്കാരിയുടെ  (SISTER-IN-CHARGE) പ്രതികരണം എന്തായിരിക്കും എന്നറിയാമോ?

“വലിയ ആത്മീകയായി അഭിനയിക്കേണ്ട. പ്രാർത്ഥനയിൽ നീ കരയുന്നത് എന്തിനാണെന്ന് എനിക്കറിയാം. ബ്രദറിൻ്റെ / പാസ്റ്ററിൻ്റെ അനുകമ്പ കിട്ടാൻ വേണ്ടിയല്ലിയോ?”

അബദ്ധത്തിൽ ഏതെങ്കിലും ഒരു പാട്ടിൻ്റെ ചില വരികൾ പാടുകയോ മൂളുകയോ ചെയ്തെന്നിരിക്കട്ടെ, സീനിയർ സഹോദരിമാരുടെ കുത്തുവാക്ക്‌ എങ്ങനെ എന്ന് നിങ്ങൾക്കറിയാമോ?

“പാട്, കുറച്ചുകൂടി ഉറക്കെ പാട്, ബ്രെദർ ഇത് കേട്ട് നിൻ്റെ പുറകെ വരണമെന്ന് നീ ആഗ്രഹിക്കുന്നുവെന്ന് എനിക്കറിയാം.”

നിങ്ങളെ അവരുടെ സ്ഥാനത്തു വെച്ച് നിങ്ങളുടെ അനുഭവം ചിന്തിക്കുക?  ഇവർ എന്ത് ചെയ്യണമെന്ന് അറിയാതെ ബന്ധിക്കപ്പെട്ടവരാണ്. ഇതെല്ലാം ബൈബിൾ പ്രവൃത്തികളാണോ?

കെണിയിൽ അകപ്പെടുക

ടിപിഎം ശുശ്രുഷയിൽ ചേരുന്നതിനു മുൻപ് തര്‍ക്കിക്കാത്തവർ വഴക്കടിത്തവർ ചേർന്നതിനുശേഷം തനി വഴക്കാളികൾ ആയെന്ന് ഏറ്റുപറയുന്ന ധാരാളം യുവ സഹോദരിമാർ ഉണ്ട്. യേശു 2000 വർഷങ്ങൾക്ക് മുൻപ് ഇതേപ്പറ്റി പറഞ്ഞിട്ടുണ്ട്. മത്തായി 23:14-15,കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റിനടക്കുന്നു; ചേർന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു.” ആരാണ് ഇവരെ ഇങ്ങനെ ആക്കിയത്? സംശയമില്ല, സീനിയർ സഹോദരിമാരുടെ പീഡനമാണ് ഇതിന് കാരണം.അങ്ങനെയുള്ള ചെന്നായ്ക്കളുടെ ഇടയിൽ അതിജീവിക്കാൻ വേറൊരു മാർഗ്ഗമില്ലായിരുന്നു. ചിലർ വളരെ നിരാശരായി വേഗം മരിക്കാൻ ആഗ്രഹിച്ചു. അവർ യാതൊരു ഉപാധിയും കാണാതെ വലഞ്ഞു. അതുകൊണ്ട് അവർ ക്രമേണ ആഹാരം കുറച്ച് രോഗം ക്ഷണിച്ചുവരുത്തി. പാലം കത്തിക്കുന്ന യോഗങ്ങൾക്ക് ധാരാളം ചിലവിട്ടതിനാൽ, ശുശ്രുഷ വിട്ടാൽ അവർ മാതാപിതാക്കൾക്ക് ഒരു ഭാരമായിത്തീരും എന്നവർ ഭയപ്പെടുന്നു. പല മാതാപിതാക്കളും അവരുടെ ഓഹരി സംഘടനക്ക് കൊടുത്തിരിക്കാം. ഈ സംഘടന വിടുന്നതിനുള്ള വേറൊരു തടസ്സം എന്തെന്നാൽ, അവർ ടിപിഎം വിട്ടാൽ അവരുടെ കുടുംബാംഗങ്ങളെ പൊതുവിൽ നാണക്കെടുത്തും എന്നുള്ള ഭയമാണ്. അവരുടെ അഗ്നിപരീക്ഷ ആർക്ക് മനസ്സിലാകും, ആരോട് പറയും?

RO വെള്ളം കൊണ്ട് മാത്രം തല കഴുകുന്ന 50 വയസ്സ് പോലും തികയാത്ത സീനിയർ സഹോദരിമാരെ,യുവ സഹോദരിമാർ എണ്ണ തേച്ച് ശരീരം മസ്സാജ് ചെയ്യണം. ഈ കാര്യത്തിൽ മിക്ക പാസ്റ്റർമാരും ഉപദേശിമാരും ഒട്ടും പുറകിലല്ല. മിനറൽ വെള്ളത്തിൽ മാത്രം കുളിക്കുന്ന ഒരു പാസ്റ്ററിനെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. എന്തൊരു ആഡംബരം? RO വാങ്ങാൻ കഴിവില്ലാത്തതുകൊണ്ട് സാധാരണം വെള്ളം കുടിക്കുന്ന ധാരാളം പാവപ്പെട്ട വിശ്വാസികൾ ടിപിഎമ്മിലുണ്ട്. ഇങ്ങനെയുള്ള വിശ്വാസികൾ കൊടുക്കുന്ന ദശാംശവും സ്തോത്രകാഴ്ചയും ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്നത് നീച പ്രവർത്തിയല്ലേ?

സീനിയർ ടിപിഎം ശുശ്രുഷകരുടെ കാപട്യം നിറഞ്ഞ ജീവിതശൈലി

അവരുടെ ശുശ്രുഷകന്മാരാണ് യഥാർത്ഥ ശിഷ്യന്മാരെന്ന അവകാശവാദത്തിനായി ടിപിഎം ഉപയോഗിക്കുന്ന പ്രധാന വാഖ്യമാണ്, ലൂക്കോസ് 14:26, “എൻ്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയുംകൂടെ പകെക്കാതിരിക്കയും ചെയ്യുന്നവന്നു എൻ്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.” മിക്കവാറും എല്ലാ ടിപിഎം ശുശ്രുഷകന്മാരും ഈ വാഖ്യത്തെ പറ്റി വലിയ പൊങ്ങച്ചം പറയുമെങ്കിലും ഏറ്റവും അവസാനത്തേയും പ്രാധാന്യവുമുള്ളതായ ഭാഗം അവർ പ്രായോഗികമായി അവഗണിക്കുന്നു. അവർ ഒരിക്കലും അവരുടെ ജീവിതം പകെക്കുന്നില്ല. അവർക്ക് എങ്ങനെ ജീവിതം പകെക്കുന്നുവെന്ന് പറയാൻ സാധിക്കും? അങ്ങനെയാണെങ്കിൽ വെള്ളം, അരി, എണ്ണ മുതലായവയെ പറ്റി അവർ എന്തിന് ചിന്തിക്കുന്നു? ഒരു പാസ്‌റ്റർ (ഇപ്പോൾ സെൻറ്റെർ പാസ്റ്റർ) വേലക്കാരിയായ മദർ, വേലക്കാരിയായ സിസ്റ്റർ എന്നിവരുടെ കൂടെ ഒരു വിശ്വാസിയുടെ ഭവനം സന്ദർശിക്കാൻ പോയി. അവർ പോയ ദിവസം മറ്റ് പെന്തക്കോസ്ത് Exposing the wolves – Torturing of Sisters-2വിശ്വാസത്തിലുള്ള ചില ബന്ധുക്കൾ അവരുടെ ഭവനത്തിൽ ഉണ്ടായിരുന്നു. ഈ സഹോദരിയാണ് പാസ്റ്റർക്ക് ആഹാരം പാകം ചെയ്യുന്നതെന്ന് പറഞ്ഞ് മദർ ആ സഹോദരിയെ അവർക്ക് പരിചയപ്പെടുത്തി. ആ സഹോദരി പാകം ചെയ്യുന്ന ഭക്ഷണം മാത്രമേ പാസ്റ്റർ കഴിക്കുകയുള്ളു എന്ന് പറഞ്ഞു. ആ പ്രത്യേക സഹോദരിയുടെ കൈകൊണ്ടു പാകം ചെയ്യുന്ന ഭക്ഷണം മാത്രം കഴിക്കാൻ അദ്ദേഹം ആരാണ്? അതിൽ എന്തോ ദുർഗന്ധം വമിക്കുന്നില്ലേ? ഒന്നുകിൽ അവരുടെ ഭക്ഷണത്തിൻ്റെ പ്രത്യേക രുചിയാണ് അല്ലെങ്കിൽ എന്തെങ്കിലും ലൗകീക അടുപ്പമാണ് ഇതിന് കാരണം. ഈ മനുഷ്യർ അവരുടെ ജീവിതം പകെച്ചവരാണെങ്കിൽ അവരെ നിയമിച്ചിരിക്കുന്ന സ്ഥലത്ത്‌ കിട്ടുന്ന ഭക്ഷണം എന്തുകൊണ്ട് കഴിക്കുന്നില്ല? പിന്നെ എന്തുകൊണ്ട് മറ്റു സ്ഥലങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യാൻ അവർ ബുദ്ധിമുട്ടുന്നു?

ഉപസംഹരിക്കുന്നതിന് മുൻപ് ഞാൻ ചില സത്യങ്ങൾ കൂടെ ഈ ആർട്ടിക്കിളിൽ ചേർക്കാൻ ആഗ്രഹിക്കുന്നു. വാസ്തവത്തിൽ ഈ പ്രതിഷ്ഠിക്കപ്പെട്ട ആളുകൾ അവര് താമസിക്കുന്നിടത്ത്‌ ഒരു അനുഗ്രഹമായിരിക്കണം. വേല തുടങ്ങി പുരയിടം വാങ്ങിച്ചു നിർമ്മാണം നടന്നുകൊണ്ടിരുന്ന ഒരു സ്ഥലം ഞാനോർക്കുന്നു. ആ സ്ഥലം വാങ്ങിയതിനടുത്തുള്ള ഒരു വിശ്വാസിയുടെ വീട്ടിൽ 2 ടിപിഎം സഹോദരിമാരെ താമസിപ്പിച്ചിരുന്നു. അവിടെ ബൈബിൾ സ്റ്റഡീസും നടത്തിക്കൊണ്ടിരുന്നു.  ഉല്പത്തി 39:5 ൽ യോസേഫിനെ കുറിച്ച് എഴുതിയിരിക്കുന്നു, “അവൻ തൻ്റെ വീട്ടിന്നും തനിക്കുള്ള സകലത്തിന്നും അവനെ വിചാരകനാക്കിയതുമുതൽ യഹോവ യോസേഫിൻ്റെ നിമിത്തം മിസ്രയീമ്യൻ്റെ വീട്ടിനെ അനുഗ്രഹിച്ചു; വീട്ടിലും വയലിലും അവന്നുള്ള സകലത്തിന്മേലും യഹോവയുടെ അനുഗ്രഹം ഉണ്ടായി.” ഈ പ്രതിഷ്ഠിക്കപ്പെട്ട സഹോദരിമാർ താമസിച്ച വീടിന് എന്ത് സംഭവിച്ചു എന്ന് നിങ്ങൾക്കറിയാമോ? ആ വിശ്വാസി വലിയ കട ബാധ്യനായി അവസാനം കടം വീട്ടുവാൻ വീട് വിൽക്കേണ്ടി വന്നുവെന്ന് വളരെ ദുഖത്തോടെ പറയട്ടെ. ഇതിൽ നിന്നും പുറമെയുള്ള പ്രതിഷ്ഠ അല്ല, നന്മ നിറഞ്ഞ ജീവിതമാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് നമ്മുക്ക് മനസ്സിലാക്കാമല്ലോ. ഹോശേയ  6:6 ൽ ദൈവം അരുളി ചെയ്യുന്നു,യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിലും ഞാൻ പ്രസാദിക്കുന്നു.” ദയവായി മർക്കോസ് 12:33 കൂടെ വായിക്കുക. ചെറിയ (യുവ) സഹോദരിമാർ അനുഭവിക്കുന്ന പീഡനങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ വേണ്ടി ടിപിഎം മാതാപിതാക്കൾക്ക്  ഒരു മുന്നറിയിപ്പായാണ്  ഞാൻ ഈ ലേഖനം എഴുതുന്നത്. അത് കൂടാതെ എനിക്ക് വേറൊരു ഉദ്ദേശം കൂടെയുണ്ട്. ടിപിഎം ശുശ്രുഷകർ നിർദ്ദോഷികളായ ജനങ്ങളെ വഞ്ചിക്കുന്നത് നിർത്തി സീനിയർ സഹോദരിമാർ ജൂനിയർ സഹോദരിമാരെ സ്വന്തം മക്കളെ പോലെ സ്നേഹിക്കണമെന്ന് പഠിക്കയും വേണം. ദൈവം വിശ്വാസികൾക്ക് വിവേചനത്തിൻ്റെ ഒരു ഹൃദയവും ശുശ്രുഷകർക്ക് സ്നേഹത്തിൻ്റെ ഒരു ഹൃദയവും നൽകട്ടെ.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *