ടിപിഎമ്മിൽ കള്ളന്മാരുടെ ഒളിസങ്കേതം തഴയ്ക്കുന്നു 

മത്തായി 21:12-14 : യേശു ദൈവാലയത്തിൽ ചെന്നു, ദൈവാലയത്തിൽ വില്‌ക്കുന്നവ രെയും കൊള്ളുന്നവരെയും എല്ലാം പുറത്താക്കി, പൊൻവാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്‌ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചുകളഞ്ഞു അവരോട്: “എൻ്റെ ആലയം പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർക്കുന്നു” എന്നു പറഞ്ഞു. കുരുടന്മാരും മുടന്തന്മാരും ദൈവാലയത്തിൽ അവൻ്റെ അടുക്കൽ വന്നു; അവൻ അവരെ സൗഖ്യമാക്കി. 

യേശുവിനെ പോലെ അക്ഷരാർത്ഥത്തിൽ ടിപിഎം ശുശ്രുഷകന്മാരോട് ചെയ്യണം, അത് ഡിജിറ്റൽ ലോകത്തിലൂടെ ഞങ്ങൾ ആരംഭിച്ചു. പണം സമ്പാദിക്കുന്ന വേറൊരു മത വ്യവസായമാണ് ടിപിഎം. പക്ഷെ അവരുടെ വഞ്ചന തന്ത്രങ്ങൾ വളരെ സങ്കീര്‍ണ്ണമാണ്.

ഒരേയൊരു യഥാർത്ഥ  സഭയെന്നവകാശപ്പെടുന്ന ടിപിഎമ്മിൽ നടക്കുന്ന അത്യാഗ്രഹ മോഹങ്ങൾ തുറന്നു കാട്ടുവാൻ വേണ്ടിയാണ് ഞാൻ ഈ ലേഖനം എഴുതുന്നത്. ഇതിന കത്തുള്ള ഒരു വ്യക്തി ആയതിനാൽ, ഈ സംഘടനക്കകത്തു നടന്നു കൊണ്ടിരിക്കുന്ന അഴിമതിയുടെ ആഴം പുറം ലോകത്തെ ചില ഉദാഹരണങ്ങളിൽ കൂടി അറിയിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. 1 തിമൊഥെയൊസ് 6:10 ൽ  വിശുദ്ധ പൗലോസ് പറയുന്നു, “ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്ക് അധീനരായിത്തീർന്നിരിക്കുന്നു.

വെള്ളതേച്ച ശവക്കല്ലറകൾ

മത്തായി 23:27 : “കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങ ൾക്ക് ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോട് നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു.”

ബ്രഹ്മചര്യയും ദൈവീക രോഗശാന്തിയും ഊന്നിപ്പറയുന്ന ടിപിഎം ശുശ്രുഷകന്മാർ ദുഷ്ടതയിൽ നിന്നും വളരുന്ന ദ്രവ്യാഗ്രഹത്തിന് അടിമകളാകുന്നു. പണം അമിതമായി ഒഴുകിക്കൊണ്ടിരിക്കുന്ന സംഘടനകളിൽ ഒന്നാണ് ടിപിഎം എന്ന് ഞാൻ വിശ്വസിക്കുന്നു. തങ്ങളുടെ അഭിവൃദ്ധി തങ്ങൾ കൊടുക്കുന്ന ദശാംശത്തിലും സ്തോത്രകാഴ്ചയിലും ആണെന്ന് വിശ്വസിക്കുന്ന നിർദ്ദോഷികളായ വിശ്വാസികൾ, വളരെ വിശ്വസ്തതയോടെ അവ സഭാ ശുശ്രുഷകന് കൊടുക്കുന്നു. കൊടുക്കുന്ന ദശാംശത്തിലും സ്തോത്രകാഴ്ചയിലും അല്ല, ക്രിസ്തുയേശുവിലൂടെ ദൈവമാണ് അനുഗ്രഹിക്കുന്നതെന്ന് അല്പം പോലും അറിയാത്തവരാണിവർ. അതിനാൽ അവരുടെ ശുശ്രുഷകന്മാരിൽ കൂടുതൽ വിശ്വാസം അർപ്പിച്ച് അവരുടെ പോക്കറ്റിലേക്ക് പണം അമിതമായി ഒഴുക്കുന്നു. അവരുടെ ശുശ്രുഷകന്മാർ അവർക്കായി പ്രാർത്ഥിക്കുമെന്നും രാത്രിയിലും രാവിലെയും അവർക്കു വേണ്ടി ദൈവ സന്നിധിയിൽ സ്തോത്രം ചെയ്യുന്നുവെന്നും പാവപ്പെട്ട വിശ്വാസികളെ വിശ്വസിപ്പിച്ചിരിക്കുന്നു. ദൈവത്തിനും സഭാംഗങ്ങൾക്കും മദ്ധ്യേ പണത്തിനുവേണ്ടി നിൽക്കുന്ന ഇടനിലക്കാരാണ് ഈ ശുശ്രുഷകരെന്ന് വളരെ ദുഃഖത്തോടെ പറയട്ടെ. മിക്കവാറും എല്ലാ ഫെയിത് ഹോമിലും ഈ പറയപ്പെടുന്ന പ്രാർത്ഥനയും ആരാധനയും ശുശ്രുഷകന്മാരുടെ മയക്കത്തിനും ഉറക്കത്തിനുമുള്ള സമയമാണെന്ന് ഈ അജ്ഞരായ വിശ്വാസികൾക്ക് അറിയത്തില്ല.

രാവിലെ 9-10 വരെ ഉറങ്ങുന്ന ഒരു മുതിർന്ന മൂപ്പനെ പറ്റി ഞാൻ കേട്ടിട്ടുണ്ട്. ഒരു ഞായറാഴ്ച ഈ പറഞ്ഞ മൂപ്പൻ പാട്ട് തീരുന്നതുവരെ ഉറങ്ങി. അതുവരെയും മൂപ്പനെ കാണാഞ്ഞിട്ട് ഒരു വിശ്വാസി ജനലിൽ കൂടി നോക്കിയപ്പോൾ അദ്ദേഹം കൂർക്കം വലിച്ച് ഉറങ്ങുക യായിരുന്നു.  ആ വിശ്വാസി അദ്ദേഹത്തെ ഉണർത്തി, ചില നിമിഷങ്ങൾക്കുള്ളിൽ മൂപ്പൻ തയ്യാറായി നേരെ പുൽപിറ്റിൽ പോയി പ്രസംഗിക്കാൻ തുടങ്ങി. ആ പ്രസംഗം എങ്ങനെ യായിരുന്നുവെന്ന് നിങ്ങൾക്ക് തന്നെ സങ്കല്പിക്കാം. ഇത് നിങ്ങളുടെ അറിവിനായി പറഞ്ഞ ഒരു സംഭവം മാത്രം. ഗോപ്യമായി വെച്ചിരിക്കുന്ന വേറെ ധാരാളം വസ്തുതകൾ ഉണ്ട്. പ്രാർത്ഥനക്കിടയിലും സ്തുതിക്കിടയിലും ഉറങ്ങുന്ന ധാരാളം സഹോദരിമാർ ഉണ്ട്, എന്നാൽ വീട് സന്ദർശനത്തിന് അവർക്ക് വളരെ താത്പര്യം ആണ്. നിങ്ങൾക്ക് തോന്നുന്നുണ്ടാകും ആത്മാക്കളെ കുറിച്ചുള്ള ദാഹമാണ് ഇതിനു കാരണം. ഒരിക്കലുമല്ല, ഇത് പണശേഖരണത്തിനുള്ള ദിനചര്യ മാത്രമാണ്.

കള്ളന്മാരുടെ ഗുഹക്കുള്ളിലെ ചില പ്രവർത്തനങ്ങൾ

ഞാൻ ടിപിഎം ശുശ്രുഷകരുടെ കൊള്ളരുതായ്മകൾ ഉയർത്തി കാട്ടുന്നതെന്തിനാണെന്ന് ചിലർ ചിന്തിക്കുന്നുണ്ടാകാം. എനിക്ക് ഇത് വെറുമൊരു നേരമ്പോക്കല്ല. പാവപ്പെട്ട വിശ്വാസികളെ ബോധവൽക്കരിക്കാൻ വേണ്ടിയാണ് ഞാൻ ഇത് ചെയ്യുന്നത്. നിങ്ങളുടെ അറിവിനായി എൻ്റെ ചില അനുഭവങ്ങൾ ഞാൻ വിവരിക്കുന്നു.

ഈ സംഭവം ഒരു സെൻറ്റർ പാസ്റ്ററെ കുറിച്ചാകുന്നു. ഞാൻ അദ്ദേഹത്തിൻ്റെ മുഖം രക്ഷിക്കാൻ വേണ്ടി പേര് വിവരങ്ങൾ വെളിപ്പെടുത്തുന്നില്ല. വലിയ ഫെയിത് ഹോമുകളിൾ നിയമിക്കാൻ വേണ്ടി ഈ സെൻറ്റർ പാസ്റ്റർ ലോക്കൽ ശുശ്രുഷകന്മാരോട് എപ്പോഴും കൂടുതൽ പണം ആവശ്യപ്പെടുമായിരുന്നു. ഒരിക്കൽ ഒരു ലോക്കൽ സഭയിലെ സീനിയർ സഹോദരി അവർക്ക് ഇഷ്ട്ടപ്പെട്ട ഒരു ഉപദേശിക്കുവേണ്ടി 10000 രൂപ ഈ സെൻറ്റർ പാസ്റ്റർക്ക് കൊടുത്തു. നിങ്ങൾക്ക് ഇത് വിശ്വസിക്കാൻ കഴിയുമോ? നിങ്ങൾ എപ്പോഴും രാജ്യത്തു നടക്കുന്ന അഴിമതിയെ കുറിച്ച് പറയും, എന്നാൽ ഈ സംഘടനയ്ക്കകത്ത്‌ നടുക്കുന്ന അഴിമതിയെ കുറിച്ച് എന്ത് പറയുന്നു? അദ്ദേഹത്തിൻ്റെ കീഴിലുള്ള ശുശ്രുഷകന്മാരിൽ നിന്ന് എന്തുകൊണ്ട് കൂടുതൽ പണം ചോദിച്ചുവെന്ന് അറിയാമോ? ഹെഡ് ക്വാർട്ടേഴ്സിൽ കൂടുതൽ പണം കൊടുത്തെങ്കിൽ മാത്രമേ അദ്ദേഹത്തെ വലിയ സെൻറ്ററിൽ നിയമിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞതായി അറിഞ്ഞു. ഇത് ഒരു തരത്തിലുള്ള മോഹം അല്ലെ? പണത്തിൻ്റെയും സ്ഥലത്തിൻ്റെയും മോഹം. അഴിമതിയുടെ അഴുകിയ പുഴു ടിപിഎമ്മിൽ ചീഫ് പാസ്റ്റർ മുതൽ സംഘടനയിലെ എല്ലാവരെയും തിന്നിരിക്കുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കിയെന്ന് ഞാൻ വിശ്വസിക്കുന്നു.

അടുത്തതായി ഇപ്പോൾ ഔദ്യോഗികസ്ഥാനം വഹിക്കുന്ന വേറെയൊരു സെൻറ്റർ പാസ്റ്ററെ കുറിച്ചാണ് (ഇപ്പോൾ തെക്കേ ഇന്ത്യയിൽ). വേലക്കാരുടെ യോഗത്തിനുശേഷം ഇദ്ദേഹം തുകയെഴുതിയ കാലി കവർ എല്ലാ ലോക്കൽ സഭാധികാരികൾക്കും സീനിയർ സിസ്റ്റർമാർക്കും കൊടുക്കും. ഈ കീഴുദ്യോഗസ്ഥന്മാർ അടുത്ത വേലക്കാരുടെ യോഗത്തിൽ എഴുതിയിരിക്കുന്ന പണം നിറച്ച് കവർ തിരിച്ചു കൊടുക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ഇത് ഒരു വിധത്തിലുള്ള കവര്‍ച്ചയല്ലേ? എന്തിന് ഈ പ്രവർത്തികൾ എല്ലാം, ഇതുമാതിരിയുള്ള ദുഷ് മാർഗ്ഗങ്ങളെ നാം എന്ത് വിളിക്കണം? മതാധിഷ്ഠിതമായ കവർച്ച. ദാവൂദ് ഇബ്രാഹിം മത വേഷത്തിൽ.

ഒരു സെൻറ്റർ മദറിൻ്റെ മരണശേഷം അവരുടെ സ്യൂട്ട് കേസുകൾ തുറന്നപ്പോൾ 2,3 എണ്ണത്തിൽ നിറയെ പണമായിരുന്നു. 2 സഹോദരിമാർ 3 ദിവസം കൊണ്ടാണ് ആ പണം മുഴുവൻ എണ്ണി തീർത്തത്. ഇത്ര വളരെ പണം കുട്ടി വെയ്ക്കാൻ കാരണം എന്ത്? ഇത് പണക്കാരുടെ മാത്രം ദശാംശവും സ്തോത്രകാഴ്ചയും അല്ല, ഇതിൽ ദരിദ്രരായ വിശ്വാസി കളുടെ പണവും ഉൾപ്പെടുന്നു. ഈ നിര്‍ധനരായ വിശ്വാസികൾ അവരുടെ സ്തോത്രകാഴ്ച കവർച്ചക്കാരായ ശുശ്രുഷകന്മാർക്ക് കൊടുത്തിട്ട് ദുര്‍ല്ലഭമായ ഭക്ഷണത്തിലും സൗകര്യത്തിലും ജീവിക്കുന്നു. ഞാൻ നേരത്തെ പ്രസ്താവിച്ചതുപോലെ ഇത് ചില ഉദാഹരണങ്ങൾ മാത്രം. നിങ്ങൾ എന്നെപോലെ ഒരു ശുശ്രുഷകൻ ആണെങ്കിൽ ഈ അഴിമതി നിറഞ്ഞ സംഘടനക്കകത്തു നടക്കുന്ന ധാരാളം നാറ്റം വമിപ്പിക്കുന്ന സംഭവ ങ്ങൾ കാണാൻ സാധിക്കും.

Thriving Den of Thieves in TPM

നിങ്ങൾ കൊടുക്കുന്ന ദശാംശത്തിനും തോത്രകാഴ്ചക്കും എന്ത് സംഭവിക്കുന്നുവെന്ന് അറിയാമോ? നിങ്ങൾ ഫെയിത് ഹോമിൻ്റെ പേരിൽ  വലിയ കൊട്ടാരം പോലുള്ള മണിമന്ദിരങ്ങൾ പ്രത്യേകിച്ചും കൺവെൻഷൻ സ്ഥലങ്ങളിൽ ഭയങ്കര കെട്ടിടങ്ങൾ കാണാറില്ലേ? ഇവ വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം ഉപയോഗിക്കുകയും ബാക്കി സമയങ്ങളിൽ വെറുതെ അടച്ചിടുകയും ചെയ്യുന്നു. വീട് ചോർന്നൊലിക്കുന്ന ധാരാളം നിര്‍ധനരായ വിശ്വാസികൾ ഉണ്ട്. ഈ പ്രതിഷ്ഠിക്കപ്പെട്ടവർ എന്നവകാശപ്പെടുന്ന ശുശ്രുഷകന്മാർക്ക് ഇവർക്ക് ഒരു വീട് പണിതു കൊടുക്കുവാനോ കുറഞ്ഞ പക്ഷം ചോർന്നൊലിക്കുന്ന മേൽക്കൂര റിപ്പെയർ ചെയ്തു കൊടുക്കുവാനോ മനസ്സുള്ളവരല്ല. ശരി, വീട് വെച്ചുകൊടുക്കുന്ന കാര്യം വിടുക, കുറഞ്ഞ പക്ഷം വീടിൻ്റെ അറ്റകുറ്റപ്പണികൾ ചെയ്യുവാനായി അല്പം സാമ്പത്തിക സഹായം ചെയ്യാമല്ലോ? ഈ പാവങ്ങളുടെ പണം കൊണ്ട് നിർമ്മിച്ച ഈ  മണിമന്ദിരത്തിൽ താമസിക്കാൻ അവരെ അനുവദിക്കുമോ? പാവങ്ങൾക്ക് ഇടമില്ല, എന്നാൽ പണമൊഴുക്കുന്ന ധനവാന്മാർക്ക് എത്ര കാലം വേണമെ ങ്കിലും താമസ്സിക്കാം. ഇത് പണത്തോടുള്ള ആർത്തിയല്ലേ?

ദൈവം നിങ്ങൾക്ക് തന്ന പണത്തിൻ്റെ വിശ്വസ്തരായ കാര്യസ്ഥരാണോ നിങ്ങളെന്ന് ഞാൻ ധനവാന്മാരായ വിശ്വാസികളോട് ചോദിക്കാറുണ്ട്? നിങ്ങൾ ശിക്ഷാവിധിയിൽ നിന്നും രക്ഷപ്പെടുമെന്ന് ചിന്തിക്കേണ്ട? ദൈവം തീർച്ചയായും നിങ്ങളോട് ചോദിക്കും. മത കള്ളന്മാർക്ക് പണം കൊടുക്കുന്നത് പാപം ആണ്. നിങ്ങളുടെ സഹ വിശ്വാസികൾ കഷ്ട്ടപ്പെടുമ്പോൾ, മതപരമായ വ്യവസായം നടത്തുന്ന ഒരു സംഘടനക്ക് നിങ്ങൾ പണം കൊടുക്കുകയാണോ? നിര്‍ധനരായ ജനങ്ങൾക്ക് നിസ്സാരതുക എറിയുമ്പോൾ നിങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞുവെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ? ഒരു പക്ഷെ നിങ്ങളുടെ മനഃസ്സാക്ഷിയെ ശാന്തമാക്കാമായിരിരിക്കാം, നിങ്ങളിൽ നിന്നും ദൈവം ഇത് ആവശ്യപ്പെടും.

1 യോഹന്നാൻ 3:16-18, “അവൻ നമുക്കു വേണ്ടി തൻ്റെ പ്രാണനെ വെച്ചുകൊടുത്തതിനാൽ നാം സ്നേഹം എന്ത് എന്ന് അറിഞ്ഞിരിക്കുന്നു; നാമും സഹോദരന്മാർക്കു വേണ്ടി പ്രാണനെ വെച്ചുകൊടുക്കേണ്ടതാകുന്നു. എന്നാൽ ഈ ലോകത്തിലെ വസ്തുവകയുള്ളവൻ ആരെങ്കിലും തൻ്റെ സഹോദരന് മുട്ടുള്ളതു കണ്ടിട്ട് അവനോട് മനസ്സലിവ് കാണിക്കാ ഞ്ഞാൽ ദൈവത്തിൻ്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും? കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നേ സ്നേഹിക്കുക.

ഇത് നിങ്ങൾ തന്നെ പരിശോധിക്കുക

നിങ്ങൾ ഒരിക്കലെങ്കിലും കൊട്ടാരക്കരയിലോ ചെന്നൈയിലോ കൺവെൻഷനിൽ പോയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. പാസ്റ്റർമ്മാർക്ക് കട്ടിൽ, മെത്ത, വലിയ തലയണ മുതലായവ കൊടുക്കുമ്പോൾ ധാരാളം വിശ്വാസികൾ നല്ല പായും തലയിണയും ഒന്നുമില്ലാതെ തറയിൽ കിടന്നുറങ്ങുന്നു. യേശുവിനെ കുറിച്ച് നമ്മൾ വായിക്കുന്നു, അവൻ്റെ ദാരിദ്ര്യത്താൽ നമ്മൾ സമ്പന്നർ ആകേണ്ടതിന് നമ്മൾ നിമിത്തം ദരിദ്രനാ യിത്തീർന്നു, എന്നാൽ ടിപിഎം പാസ്റ്റർമാർ ഇതിന് നേരെ വിപരീതമായി പ്രവർത്തിക്കുന്നു. പ്രതിഷ്ടയുടെ പേരിൽ, ഒരു പക്ഷെ ഈ സംഘടനയിൽ ചേരാതിരുന്നെങ്കിൽ ആസ്വദിക്കാൻ കഴിയാത്ത പലതും ഇതിൽ ചേർന്നതിനാൽ ആസ്വദിക്കുന്നു. ചെന്നൈയിൽ പാസ്റ്റർമ്മാർക്ക് മാത്രം വേറെ ഡൈനിങ്ങ് ഹാൾ ഉണ്ട്, അവിടെ എല്ലാവിധ സ്വാദിഷ്ടവും ഗുണമേന്മയേറിയതുമായ ഭക്ഷണങ്ങൾ നിങ്ങൾക്ക് കാണാൻ പറ്റും. ഒരു പ്രമുഖനോ വിഖ്യാതനോ അല്ലാത്ത ഒരു യുവ ഉപദേശിക്കും സീനിയർ മൂപ്പനും അവിടെ പ്രവേശനമില്ല. അവിടെ വളരെ രസകരമായ ഒരു ദൃശ്യം കിട്ടും. ഒരു മൂപ്പനെ പാസ്റ്റർ ആയി സ്ഥാനാരോഹണം ചെയ്താൽ അടുത്ത നേരം ഭക്ഷി ക്കാൻ പാസ്റ്റർമാരുടെ ഡൈനിങ്ങ് ഹാളിൽ പോകും. ഇത് അങ്ങേയറ്റം ഭക്ഷണത്തോടുള്ള മോഹം അല്ലെ? മിക്കവാറും എല്ലാ ടിപിഎം പാസ്റ്റർമാരും ഭക്ഷണപ്രിയരും അവർ ഭക്ഷ ണത്തിന്മേൽ വിജയം നേടാത്തവരുമാണ്.

ഫിലിപ്പിയർ 3:19 : “അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറ്; ലജ്ജയായ തിൽ അവർക്ക് മാനം തോന്നുന്നു; അവർ ഭൂമിയിലുള്ളത് ചിന്തിക്കുന്നു.

സത്യമായിട്ടും അപ്പൊസ്തലനായ പൗലോസിന് ഈ കപട വേലക്കാർ വിശുദ്ധന്മാരായി വേഷം മാറി നടക്കുന്നവരാണെന്ന് അറിയാമായിരുന്നു.

യെശയ്യാവ്  22:14 : സൈന്യങ്ങളുടെ യഹോവ എനിക്ക് വെളിപ്പെടുത്തിത്തന്നത്: നിങ്ങൾ മരിക്കുംവരെ ഈ അകൃത്യം നിങ്ങൾക്ക് മോചിക്കപ്പെടുകയില്ല എന്ന് സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.

ഈ മനുഷ്യർ പ്രതിഷ്ഠ, പൂർണ്ണത, സീയോൻ എന്നിവയെ കുറിച്ച് പറയുമ്പോൾ എനിക്ക് കോപം വരും.

ധനവാന്മാർ വളരെ സുഖസൗകര്യങ്ങളുള്ള മുറിയിൽ താമസിച്ചു സ്പെഷ്യൽ ഡൈനിങ്ങ് ഹാളിൽ സ്പെഷ്യൽ ആഹാരം ആസ്വദിക്കുകയും പാവങ്ങൾ തറയിൽ ഉറങ്ങി ആഹാരത്തിനായി കൊടും ചൂടിൽ നീണ്ട നിരയിൽ കാത്തുനിൽക്കുന്നതും കാണുന്നത് ഹൃദയം പൊട്ടുന്ന അവസ്ഥയാണ്. മാർക്കോസ് 12:42,43, ൽ യേശു രണ്ടു വെള്ളിക്കാശ് കൊടുത്ത അഗതിയായ വിധവ ധാരാളം പണം കൊടുത്ത ധനവന്മാരേക്കാൾ കൂടുതൽ കൊടുത്തു എന്ന് പറയുന്നു. എന്നാൽ ടിപിഎം ശുശ്രുഷകന്മാരെ പറ്റി നിങ്ങൾ എന്ത് പറയുന്നു? അവർക്ക് ഈ ബൃഹത്തായ പണമാണ് പ്രാധാന്യം, അതുകൊണ്ട് ധനവാ ന്മാർക്ക് പ്രത്യേക താമസസൗകര്യവും സല്കാരവും കൊടുക്കുന്നു. വീണ്ടും ലൂക്കോസ് 9:13,14 ൽ യേശു 5 അപ്പവും 2 മീനും കൊണ്ട് പുരുഷാരത്തെ പോഷിപ്പിച്ചപ്പോൾ 50 പേര് വീതമുള്ള കൂട്ടമായി തിരിച്ച് പന്തിയിൽ ഇരുത്തി. ആ ആൾക്കൂട്ടത്തിൽ പ്രമുഖരോ ധനവാന്മാരോ ആരും തന്നെ ഇല്ലായിരുന്നുവെന്ന് നിങ്ങൾക്ക് പറയാൻ സാധിക്കുമോ? പല പദവിയിൽ ഇരിക്കുന്ന പലരും ആ കൂട്ടത്തിൽ ഉണ്ടായിരിക്കാം, എന്നാൽ യേശു യാതൊരു വർണവിവേചനം കൂടാതെ എല്ലാവരെയും 50 പേര് വീതമുള്ള പന്തിയിൽ ഇരുത്തി. പ്രധാന അപ്പൊസ്തലനായ യേശുവിൻ്റെ പാതകളെ പിന്തുടരുന്നവരാണ് ഈ ടിപിഎം ശുശ്രുഷകന്മാരെന്ന് എങ്ങനെ പറയാൻ സാധിക്കും? ഈ എല്ലാ വർണ്ണവിവേചനവും പണത്തിനോടുള്ള ആർത്തി മൂലം ഉടലെടുക്കുന്നു.

എൻ്റെ പ്രിയ വായനക്കാരെ, ഞാൻ പ്രമുഖമാക്കിക്കാട്ടിയ ഈ വിഷയങ്ങളെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താകുന്നു? ഇങ്ങനെയുള്ള വ്യക്തികൾക്ക് നിങ്ങളെ പൂർണ്ണരാക്കാൻ കഴിയുമോ? വിശുദ്ധ പൗലോസ്  കൊലോസ്യർ 3:5 ൽ പറയുന്നു, അതിരാഗവും ദുർമ്മോഹവും വിഗ്രഹാരാധനയായ അത്യാഗ്രഹത്തിന് തുല്യമാണ്. സുഖം, പദവി, ഭക്ഷണം, പേര്, പെരുമ എന്തിനും വേണ്ടിയുള്ള അത്യാഗ്രഹം വിഗ്രഹാ രാധനയാണ്. വെളിപ്പാട് 21:8 പ്രകാരം എല്ലാ വിഗ്രഹാരാധികൾക്കുമുള്ള ഓഹരി  തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ. നിങ്ങൾ ഞാൻ എഴുതിയ ഈ കാര്യങ്ങളെല്ലാം പരിഗണിച്ച് ഈ മോഹിക്കുന്ന വ്യവസ്ഥയിൽ നിന്നും മോഹിക്കുന്ന ജനങ്ങളിൽ നിന്നും എന്തുകൊണ്ട് പുറത്തു വരുന്നില്ല. നിങ്ങൾ ബംഗളുരുവിൽ പോകുകയാണെങ്കിൽ സാക് പൂനെൻ്റെ സഭയിൽ പോയി നോക്കണമെന്ന് ഞാൻ അഭിപ്രായപ്പെടുന്നു. അവിടെ ആരെങ്കിലും സ്തോത്രകാഴ്ച കൊടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വളരെ ഭംഗിയായുള്ള ഒരു വ്യവസ്ഥ കാണാം.

ദൈവം നിങ്ങൾ അനുഗ്രഹിക്കട്ടെ.

.

One Reply to “ടിപിഎമ്മിൽ കള്ളന്മാരുടെ ഒളിസങ്കേതം തഴയ്ക്കുന്നു ”

  1. വളരെ വിചിത്ര മായൊരു വിശ്വാസമാണ് ടിപിഎം അതിനു തെളിവാണല്ലോ മുകളിൽ എഴുതിയിരിക്കുന്ന വിവരണങ്ങൾ. ടിപിഎം മിനിസ്റ്റർക്കു തുല്യ മായി മിനിസ്റ്ററോടൊത്തു ജീവിക്കുന്ന സ്ത്രീകളായ പ്രവർത്തക്കു നിത്യതയിൽ വെറും ടിപിഎം മിനിസ്റ്ററന്മാർക്കു കണക്കില്ലാതെ പണം കൊടുക്കുവാൻ മാത്രം വിധിക്ക പെട്ട വിശ്വാസിക്ക് തുല്യമായാ പ്രതിഭലം കിട്ടിയാൽ ആയി ………. എന്നാലും രുചികരമായി ഭക്ഷണം വച്ചുവിളമ്പാൻ സ്ത്രീകൾ വെണംപോലും, തുണിയലാക്കാൻ ഒരുവാഷിങ് മെഷീൻ വാങ്ങരുതോ എന്ന് ഒരു ടിപിഎം പ്രസംഗകനോട് ചോദിച്ചപ്പോൾ അതിനു വചനത്തിൽ തെളിവ് ഇല്ലത്രെ ? ദൈവസഭയിൽ ശുശ്രുഷകന്മാരും , ശുശ്രുഷക്കാരികളും ഉണ്ടെന്നു പുതിയ നിയമത്തിൽ തെളിവുണ്ട്‌. ,,അതുകൊണ്ടു ദുരുപദേശ വലവിരിച്ചു പാവങ്ങളെ കബളിപ്പിക്കാൻ ദൈവ വചനം ഒരുമറയാക്കുന്നു. അങ്ങനെ ഷണ്ണന്മാരെന്നു അഭിനയിച്ചു നടക്കുന്ന ഒരുകൂട്ടം പുരുഷന്മാർക്ക് മാത്രം പ്രതിഭലയമായുള്ള സിയോൺ അവർക്കു ലഭിക്കുവാൻ വേണ്ടിമാത്രം , അവരെ പരിചരിക്കാനായി മാത്രം വിധിക്കപ്പെട്ട വിശുദ്ധ മതികളും , ഈ ദുരുപദേശത്തിന്റെ ആരാധകരുമായുള്ള കുറെ വിശ്വാസികളുമടങ്ങുന്ന ടിപിഎം പ്രസ്ഥാനം എങ്ങനെ പെന്തക്കോസ്ത് ഉപദേശം പ്രചരിപ്പിക്കുന്ന ഒരു സങ്കടനയാകും ? ഇവരുടെ പഠിപ്പിക്കലുകൾ എങ്ങനെ ദൈവവചനത്തിനോട് ചേർന്നുവരും ? പണത്തിന്റെ ആധിക്യത്താൽ ജീവിത ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ തൃപ്തരയി ഇരിക്കുമ്പോൾ മനസ്സിൽ തോന്നുന്ന ആശയങ്ങൾ , ദൈവം നേരിട്ട് കൊടുക്കുന്ന വെളിപ്പാടുകളായി ജനങ്ങളെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ഭോഷത്തരമാണുപോലും സിയോൺ ഉപദേശം . ഉപദേശിച്ച ആൽവിൻ എന്ന സാത്താനിക ഏജന്റിനെ അന്നുള്ള വിശുദ്ധന്മാർ പുറത്താക്കി എന്ന് അവർതന്നെ പറയുന്നു . എന്നാലും ഇന്നും ഇവന്റെ ചിത്രം , ടിപിഎം ചീഫ് പാസ്റ്ററന്മാരുടെ എന്ന പേരിലുള്ള ഫോട്ടോകളുടെ കൂട്ടത്തിൽ തിരുശേഷിപ്പായി വച്ച് സാത്താനെ ടിപിഎം കാർ നമസ്കരിക്കുന്നു . ക്രിസ്തു നൽകുന്ന സ്വാതന്ത്ര്യം എന്തെന്ന് മനസിലാക്കാൻ ശ്രമിക്കാതെ , സാത്താനികമായാ ,ടിപിഎം ലെ പുരുഷന്മാരായ ഷണ്ണന്മാർക്കു കിട്ടും എന്ന് അവർ പറയുന്ന സിയോൺ ഉപദേശത്തിന് വ്യക്താക്കളായി ദൈവ വചനത്തിനു ചെവികൊടുക്കാതിരിക്കരുത് എന്നുമാത്രം പറയുന്നു .

Leave a Reply

Your email address will not be published. Required fields are marked *