സീയോൻ – ടിപിഎമ്മിൻ്റെ വ്യാജ ക്രിസ്തു

ടിപിഎം പല പുസ്തകങ്ങളും പ്രസിദ്ധികരിച്ചിട്ടുണ്ട്. ഇതിൽ “സൗന്ദര്യത്തിൻ്റെ പൂർണത യായ സീയോൻ” എന്ന പേരിലുള്ള പുസ്തകമാണ് ഏറ്റവും കൂടുതൽ വേദവിരുദ്ധം. അവ സാന നാളിൽ വ്യാജ ക്രിസ്തുക്കൾ വരുമെന്ന് യേശു പറഞ്ഞത്, ഒരു പക്ഷെ ഇതുപോലെ യുള്ള സംഗതികളെ കുറിച്ചായിരിക്കാം. ക്രിസ്തുവിനെ അപഹരിച്ച് അദ്ദേഹത്തിൻ്റെ സ്ഥാ നം ഏറ്റെടുക്കുന്ന ഏവരും വ്യാജ ക്രിസ്തുക്കൾ ആകുന്നു. ടിപിഎം ഉപദേശം അനുസരിച്ച് സീയോൻ എന്താകുന്നു? അവർ 144,000 “പ്രതിഷ്ഠിക്കപ്പെട്ട ദൈവത്തിൻ്റെ വേലക്കാർ” ആകുന്നു.

ടിപിഎമ്മിലെ വ്യാജ ക്രിസ്തു, സീയോൻ ആകുന്നു.         

ടിപിഎമ്മിൻ്റെ എല്ലാ കാര്യങ്ങളും ഈ ഉപദേശത്തെ ചുറ്റിപറ്റിയിരിക്കുന്നു. ചില മാസങ്ങ ൾക്ക് മുൻപ് ഞാൻ ഒരു പള്ളിയിലേക്ക് നടക്കുകയായിരുന്നു. വഴിമധ്യേ ചില വിശ്വാസി കൾ പ്രാർത്ഥനാപേക്ഷകൾ വിതരണം ചെയ്യുന്നത് കണ്ടു. എനിക്കും ഒരു പ്രാർത്ഥന കുറി പ്പ് കിട്ടി. അതിൽ കൺവെൻഷനിൽ സീയോനും പുതിയ യെരുശലേമും പ്രസംഗിക്കാൻ വേണ്ടി പ്രാർത്ഥിക്കണം എന്ന് എഴുതിയിരുന്നു. ടിപിഎമ്മിൽ യഥാർത്ഥ ക്രിസ്‌തുവിനോ ടുള്ള ഭക്തി സീയോൻ കൊണ്ട് മാറ്റിസ്ഥാപിച്ചു. മിക്കവാറും എല്ലാ ടിപിഎം വിശ്വാസികൾ ക്കും അവരുടെ സ്വന്തം രക്ഷയെ കുറിച്ച് ഉറപ്പില്ലെങ്കിലും അവരുടെ “ദൈവ വേലക്കാർ” തീർച്ചയായും സീയോനിൽ പോകുമെന്ന് ഉറപ്പാണ്.

ഞാൻ വളരെ ഉറച്ച ഒരു ടിപിഎം വിശ്വാസിയായിരുന്നപ്പോൾ ഈ പുസ്തകത്തിൻ്റെ ചില ഭാഗങ്ങൾ വായിച്ചു, ഇപ്പോൾ ടിപിഎം കണ്ണട ഇല്ലാതെ വീണ്ടും വായിച്ചു. രണ്ടും തമ്മി ലുള്ള വ്യത്യാസം അമ്പരപ്പിക്കുന്നു. ഈ പുസ്തകം ഒരു വ്യാജ സുവിശേഷം പഠിപ്പിക്കുന്നു.

ടിപിഎമ്മിൻ്റെ വ്യാജ സുവിശേഷം

ഈ പുസ്തത്തിൻ്റെ രണ്ടാം അധ്യായത്തിൽ (ഇംഗ്ലീഷ് വിവർത്തനം അനുസരിച്ച്) നമ്മൾ എന്തുകൊണ്ട് സീയോനെ സ്നേഹിക്കണ മെന്ന്‌ എഴുതിയിരിക്കുന്നു. “സീയോൻ” എന്ന വാക്ക് “ക്രിസ്തു” എന്ന വാക്കുകൊണ്ട് മാറ്റി എഴുതിയാൽ താഴെയുള്ള 12 പോയിൻറ്റുക ൾ എത്രയോ സുന്ദരവും അർത്ഥവത്തും ആ കുമായിരുന്നു. ടിപിഎം വളരെ നിര്‍ലജ്ജ മായി ക്രിസ്തുവിനോടുള്ള ഭക്തി തന്നോട് തന്നെയുള്ള ഭക്തിയായി മാറ്റിയിരിക്കുന്നു.

  1. ദൈവത്തിൻ്റെ ഏറ്റവും വലിയ കരുണ നമ്മുടെമേൽ വരുവാൻ നമ്മൾ സീയോനെ സ്നേഹിക്കണം.
  2. നമ്മൾ സീയോനെ സ്നേഹിച്ചെങ്കിൽ മാത്രമേ ദൈവത്തെ കൂടുതലായി സ്നേഹി ക്കാൻ സാധിക്കുകയുള്ളു.
  3. സീയോനെ സ്നേഹിക്കുന്നവരെപോലെ ആർക്കും ദൈവത്തെ സ്തുതിക്കാൻ സാധി ക്കത്തില്ല.
  4. സ്വഭാവ പരിപൂര്‍ണ്ണത വേണമെങ്കിൽ സീയോനെ സ്നേഹിക്കണം.
  5. നിങ്ങൾ സീയോനെ സ്നേഹിച്ചില്ലെങ്കിൽ, തെറ്റായ കാര്യങ്ങൾ സ്നേഹിക്കും.
  6. നിങ്ങൾ സീയോനെ സ്‌നേഹിക്കുമ്പോൾ, നിങ്ങളുടെ പൂർണ്ണ മനസ്സ് രൂപാന്തരപ്പെടും.
  7. നിങ്ങൾ സീയോനെ സ്നേഹിക്കുകയാണെങ്കിൽ, നിങ്ങളുടെ ആത്മീക ജീവിതം എ പ്പോഴും ഉത്തേജിതമായിരിക്കും.
  8. നിങ്ങൾ സീയോനെ സ്നേഹിക്കുകയാണെങ്കിൽ, നിങ്ങളുടെ മുഖത്ത് എപ്പോഴും ഒരു പ്രത്യേക ഉന്മേഷം ഉണ്ടായിരിക്കും.
  9. സീയോനെ സ്നേഹിക്കുന്നവർക്ക് മാത്രമേ കളങ്കമില്ലാത്ത ജീവിതം നയിക്കാൻ സാ ധിക്കുകയുള്ളു.
  10. നമ്മൾ സീയോനെ സ്നേഹിക്കുകയാണെങ്കിൽ, നമ്മുടെ ജീവിതം സുസ്ഥിരവും വി നാശരഹിതവും  അചഞ്ചലവും ആയിരിക്കും.
  11. സീയോനെ സ്നേഹിക്കുന്നവർ ഒരിക്കലും പിന്മാറ്റക്കാർ ആകുകയില്ല.
  12. സീയോനെ സ്നേഹിക്കുന്നവർക്ക് ഏറ്റവും വലിയ സന്തോഷം കിട്ടും.

ടിപിഎം ഉപദേശം അനുസരിച്ച്, നിങ്ങൾ “പ്രതിഷ്ഠിക്കപ്പെട്ട ദൈവ വേലക്കാരെ” സ്നേഹി ച്ചില്ലെങ്കിൽ, നിങ്ങൾ പിന്മാറ്റക്കാർ ആകും, ഒരിക്കലും ദൈവത്തിൻ്റെ പൂർണ്ണ സ്നേഹം അനുഭവിക്കുകയില്ല, ശരിയായ വിധത്തിൽ ഒരിക്കലും ദൈവത്തെ സ്തുതിക്കയില്ല, ശരി യായ കാര്യങ്ങൾ ഒരിക്കലും ചെയ്യുകയില്ല, ആത്മീക ജീവിതം മടുപ്പിക്കുന്നതാകും, നിങ്ങ ളുടെ ജീവിതം കളങ്ക  പൂർണ്ണമാകും മുതലായ  ….. സംഭവങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വരും.

എന്തൊരു പരിഹാസ്യമായ പ്രതികൃതി .. പാപികൾക്ക് ക്രിസ്തുവിനെ ചൂണ്ടി കാണിക്കേണ്ട തിന് പകരം, ടിപിഎം അവരേയും അവരുടെ പ്രതിഷ്ഠയേയും ചൂണ്ടി കാണിക്കുന്നു. കരു ണയും കൃപയും ലഭിക്കേണ്ടതിന് ധൈര്യത്തോടെ, വിശ്വസ്തതോയോടെ കൃപാസനത്തിന് അടുക്കലേക്ക് ചെല്ലുവാൻ വചനം പറയുന്നു (എബ്രായർ 4:16). സ്നേഹവും സന്തോഷവും ആത്മാവിൻ്റെ ഫലങ്ങൾ ആകുന്നു (ഗലാത്യർ 5:22). വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കുന്നത് ക്രിസ്തുവിൻ്റെ പ്രവർത്തിയാകുന്നു (എഫെസ്യർ 5:26). യേശു, യോഹന്നാൻ 14:15 ൽ പറയുന്നു, “നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എൻ്റെ കല്പനകളെ കാത്തുകൊള്ളും.” ടിപിഎം ആ കല്പനയെ ഇപ്രകാരം വളച്ചുതിരിച്ചു, “നിങ്ങൾ ടിപിഎമ്മിനെ സ്നേഹിക്കുന്നു എങ്കിൽ ടിപിഎമ്മിൻ്റെ കല്പനകളെ കാത്തുകൊള്ളും.”

സൃഷ്ടാവായ ദൈവവുമായി യഥാർത്ഥ ബന്ധമുള്ളതിനാൽ നമ്മുടെ ആത്മീക ജീവിതം ആവേശമുണര്‍ത്തുന്നതാണ്. ദൈവം തൻ്റെ ഏകജാതനെ നമ്മളെ പുത്രന്മാരാക്കേണ്ടതിന് മറുവിലയായി കൊടുത്തു, അല്ലാതെ ടിപിഎം ശുശ്രുഷകന്മാരെ സ്നേഹിക്കുന്നത് കൊണ്ടല്ല.

ടിപിഎം അവർക്ക് മഹത്വം കിട്ടേണ്ടതിന് സത്യം വളച്ചൊടിച്ചു. യെശയ്യാവ് 42:8, “ഞാൻ യഹോവ അതുതന്നേ എൻ്റെ നാമം; ഞാൻ എൻ്റെ മഹത്വം മറ്റൊരുത്തനും എൻ്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.” നമ്മൾ ഈ ദൈവത്തെയാണ് സേവിക്കുന്നത്.

ടിപിഎം ശുശ്രുഷകന്മാർക്ക് മൂന്ന് വീണ്ടെടുപ്പ്           

അവരുടെ അഹങ്കാരവും സ്വയം പ്രശംസയും കണ്ടോ?  ദൈവം ടിപിഎം ശുശ്രുഷകർക്ക് മാത്രമായി 2 വീണ്ടെടുപ്പ് വെച്ചിരിക്കുന്നുവെന്ന് അവർ അവകാശപ്പെടുന്നു.. താഴെ 67, 71 പേജുകളിൽ നിന്ന് ഉദ്ധരിക്കുന്നു.


സീയോനിലെ  വിശുദ്ധന്മാർക്ക് വിശേഷിക്കപ്പെട്ട രണ്ട്‌ വീണ്ടെടുപ്പുകൾ ഉണ്ട്. കുഞ്ഞാ ടിൻ്റെ രക്തത്താൽ മുഴു ലോകത്തിലേയും ദൈവമക്കൾ വീണ്ടെടുക്കപ്പെട്ടിരിക്കുന്നു. എ ന്നാൽ ശുശ്രുഷകന്മാർക്ക് അവരിൽ നിന്നും വ്യത്യസ്തമായ രണ്ടു വീണ്ടെടുപ്പുകൾ കൂടി നൽകിയിരിക്കുന്നു. അവയാകുന്നു ഭൂമിയിൽ നിന്നും മനുഷ്യരിൽ നിന്നും ഉള്ള വീണ്ടെ ടുപ്പ് …… വിശ്വാസികളായ ദൈവമക്കൾക്കോ പ്രതിഷ്ഠയില്ലാതെ ശുശ്രുഷ ചെയ്യുന്നവർക്കോ ഇപ്രകാരമുള്ള വീണ്ടെടുപ്പില്ല.സീയോനായി വിളിക്കപ്പെട്ട പ്രതിഷ്ഠയുള്ള ശുശ്രുഷകന്മാർ മാത്ര മാണ് ഭൂമിയിൽ നിന്നും വീണ്ടെടുക്കപ്പെട്ടവർ.


വീണ്ടെടുപ്പ്, വില കൊടുത്തു വാങ്ങുന്നതാകുന്നു. ഒരു അടിമ യജമാനൻ്റെ അധീനതയിൽ ആയിരിക്കുമ്പോൾ അവൻ്റെ സ്വാതന്ത്ര്യത്തിൻ്റെ പണം കൊടുത്ത് ഒരാൾക്ക് അവനെ വീ ണ്ടെടുക്കാം. യേശു നമ്മുടെ സ്വാതന്ത്ര്യത്തിന് മറുവില കൊടുത്തു. പാപത്തിന് അടിമക ളായിരുന്ന നമ്മെ ക്രിസ്തുവിൽ സ്വതന്ത്രരാക്കി. ടിപിഎം പ്രമാണം അനുസരിച്ച് , ഒരു സാ ധാരണ വിശ്വാസിയെക്കാൾ മൂന്ന് മടങ്ങു പണം ദൈവം അവർക്കുവേണ്ടി കുരിശിൽ കൊടുത്തു. ഇത് അങ്ങേയറ്റം ദൈവനിന്ദയാണ്. യേശു ക്രിസ്തു ഒരേയൊരു യാഗം മാത്ര മാണ് ആയിരത്തീർന്നത്. ക്രിസ്തു മൂന്ന് പ്രാവശ്യം കുരിശിൽ മരിച്ചില്ല. അതേ രീതിയിൽ ക്രിസ്തുവിൻ്റെ യാഗവും അതുല്യമായി വിഭജിക്കപ്പെട്ടില്ല.

വീണ്ടെടുപ്പിനെ പറ്റി വേദപുസ്തകം എന്ത് പറയുന്നു?

എബ്രായർ 10:14, “ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്ക് സദാകാല ത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു.”

തീത്തോസ് 2:14, “അവൻ നമ്മെ സകല അധർമ്മത്തിൽനിന്നും വീണ്ടെടുത്തു സൽപ്രവൃ ത്തികളിൽ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്ക് ശുദ്ധീകരിക്കേണ്ടതിന് തന്നെ ത്താൻ നമുക്കുവേണ്ടി കൊടുത്തു.”

1 പത്രോസ് 1:18,19, “വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നത് പൊന്ന്, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തു ക്കളെക്കൊണ്ടല്ല, ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിൻ്റെ വിലയേ റിയ രക്തംകൊണ്ടത്രേ എന്ന് നിങ്ങൾ അറിയുന്നുവല്ലോ.

ടിപിഎം ശുശ്രുഷകന്മാരുടെ മൂന്ന് വീണ്ടെടുപ്പ് എന്ന സങ്കല്പം പുതിയനിയമ വിശ്വാസ ത്തിന് പൊരുത്തപ്പെടാത്തതാണ്. ഒരു ലേഖനത്തിലും ഇതേ പറ്റി പറയുന്നതേയില്ല. മറ്റു ദൈവ വചനങ്ങളെ വളച്ചൊടിച്ചതുപോലെ ഇതും വെളിപ്പാട് 14 വളച്ചൊടിച്ചു കണ്ടുപിടി ച്ചതാകുന്നു. മറ്റു ക്രിസ്തിയ ലോകത്തേക്കാൾ ഞങ്ങൾ ശ്രേഷ്ട്ടരാണെന്ന് കാണിക്കുവാൻ വേണ്ടി ഇങ്ങനെ ചെയ്യുന്നു. ഇത് തുറന്നു പറയുകയില്ല (അത് അഹങ്കാരമായി കണക്കാ ക്കുന്നു). അതുകൊണ്ട് അവരുടെ അഹങ്കാരം “ആഴമേറിയ സത്യങ്ങൾ” എന്ന ലേബലിൽ പൊതിയുന്നു. അവർ ദൈവ ദൃഷ്ടിയിൽ നിങ്ങളേക്കാൾ മൂന്നിരട്ടി യോഗ്യത ഉള്ളവരാ ണെന്ന് സത്യത്തിൽ ഇവിടെ ടിപിഎം പറയുന്നു. ഇത് അഹങ്കാരമല്ലെങ്കിൽ പിന്നെ എന്താ ണെന്ന് എനിക്കറിയത്തില്ല?

ഉപസംഹാരം

പ്രിയ വായനക്കാരെ, ടിപിഎം ഒരു വ്യാജ സുവിശേഷം പ്രചരിപ്പിക്കുന്നു. ഈ സുവിശേഷം അല്പം സത്യം ധാരാളം വ്യാജ പഠിപ്പിക്കലുമായി കൂട്ടിക്കലർത്തിയ മിശ്രിതമാണ്. ഇനിയു ള്ള പോസ്റ്റുകളിൽ, ടിപിഎമ്മിൻ്റെ പ്രസിദ്ധീകരണങ്ങളിൽ നിന്നും ടിപിഎം ക്രിസ്തുവിൻ്റെ സുവിശേഷ വേലയിലും യാഗത്തിൻ്റെ പൂർണ്ണതയിലും വിശ്വസിക്കുന്നില്ലെന്നും  തെളിയി ച്ചു തരാം. രണ്ട്‌ യജമാനന്മാരെ സേവിക്കാൻ ആർക്കും സാധ്യമല്ലെന്ന് യേശു പറഞ്ഞു. ഒന്ന് വഴിയും സത്യവും ജീവനും ആകുന്നു. മറ്റേത് വ്യക്തികളെ നാശത്തിലേക്ക് നയിക്കാൻ വേണ്ടി ടിപിഎം സൃഷ്ട്ടിച്ച ഭാവനകളുടെ കെട്ടുകഥയാണ്. ഈ പോസ്റ്റിലെ മുകളിൽ എഴു തിയ 12 പോയിൻറ്റുകൾ ടിപിഎമ്മിൻ്റെ വ്യാജക്രിസ്തുവിനെ മനസ്സിലാക്കാൻ മതിയാകും. അത്തരം ഉപദേശങ്ങൾ വിട്ട് ഓടുക.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

One Reply to “സീയോൻ – ടിപിഎമ്മിൻ്റെ വ്യാജ ക്രിസ്തു”

  1. മത വിശ്വാശ്വസവുമായി ബന്ധപെട്ടു ഇന്ന് സ്വാതന്ത്ര്യം ഇല്ലാത്ത രാജ്യങ്ങൾ ഉണ്ട് . പക്ഷെ വ്യക്തിപരമായി പലതും പ്രവർത്തിക്കുവാൻ പറ്റുമല്ലോ ? ക്രിസ്തുവിൽ ഉള്ള വിശ്വാസം എല്ലാ സ്ഥലങ്ങളിലും പ്രസംഗിക്കുവാൻ പറ്റില്ല .കാരണം , മരണശേഷം ഒരു ജീവിതം ഉണ്ട് എന്നും അതിന്റെ ഫലം നിത്യ സന്തോഷം, അല്ലെങ്കിൽ നിത്യ നരകം (കഷ്ടത )ആണ് എന്നു പറയുമ്പോൾ എതിർപ്പുകൾ വരും . യേശുവിലൂടെ അല്ലാതെ അത് കിട്ടില്ല എന്നു പ്രസംഗിക്കുമ്പോൾ യേശുവിനെ ദൈവമായി വിശ്വസിക്കുവാൻ ദൈവം മുൻനിർണയം ചെയ്തവർക്ക് മാത്രം ഉള്ള അവകാശമാണ് അത് . “” വിശ്വാസം കേൾവിയാലും , കേൾവി ദൈവവചനത്താലും മാത്രമേ സാധിക്കൂ ” ഇത് പ്രസംഗിക്കുവാൻ ലൗകിക ജീവിതം വിട്ടു സുവിശേഷകരായി പ്രവർത്തിക്കുന്നു എന്നുള്ള ലേബലിൽ , ടിപിഎം എന്ന സങ്കടനയാണ് യഥാർത്ഥ ബൈബിൾ വ്യാഖ്യാനിക്കാൻ യോഗ്യതയുള്ളവർ എന്നും , അതിലെ തന്നത്താൻ ഷണ്ണൻമാരായ വിറ്റും വിട്ടും വേലക്കിറങ്ങിയ സ്തീകളോട് മലിനപ്പെടാത്ത ഷണ്ണൻമാർക്കുള്ള പ്രതിഫല മാകുന്ന “സീയോൻ” എന്ന ദുരുപദേശം സ്ഥാപിക്കുവാൻ വഴങ്ങാത്തവർ ദൈവ വചനത്തെ അനുസരിക്കാത്തവരും , വലിയ പാപികളുമാണ് ,എന്നു ടിപിഎം സ്ഥാപിക്കുന്നു . അവർ ഷണ്ണൻമാരായതു ടിപിഎം പഠിപ്പിക്കുന്ന ദുരുപദേശം കെട്ടിട്ടല്ല ഇവർക്കു പണം കൊടുത്തു സങ്കടന വലുതാക്കാൻ സഹായിക്കുന്ന ഇതിലെ വിശ്വാസികൾക്ക് വേണ്ടിയാണുപോലും . സീയോൻ ഷണ്ണൻമാർക്കും ,പുതിയ യെരുശലേം ഷണ്ണന്മാരെ ശിശ്രുഷിക്കുന്ന വിറ്റും വിട്ടുമിറങ്ങിയ സ്ത്രീകൾക്കും , പുതിയ ഭൂമി അന്ധവിശ്വാസികളായി ഇവരെ പിൻപറ്റുന്ന അണികളായ ടിപിഎം വിശ്വാസികൾക്കുമുള്ളതാണ് . ദൈവ വചനത്തിൽ ഇതിനൊരു തെളിവ് തന്നാൽ ഞാൻ ചീപ്പ് (not ചീഫ് ) പാസ്റ്ററുടെ അടിമയാകാൻ തയാറാണെന്ന്‌ പരസ്യമായി വെല്ലുവിളിക്കുന്നു …… കൊട്ടാരക്കരയിൽ സീയോൻ പ്രതിഫലം മാത്രം പ്രസംഗിക്കുമ്പോൾ അവിടെ ഒരെതിർപ്പും ഉണ്ടാകില്ല . സാത്താന് സന്തോഷമേ ഉണ്ടാകു . എത്ര പേര് ക്രിസ്തുവിലൂടുള്ള നിത്യ രക്ഷ കണ്ടെത്തി ? ….പ്രേമ നൈരായശ്യം കൊണ്ട് ടിപിഎം വേല തിരഞ്ഞെടുത്തു ജീവിതം നശിപ്പിച്ച രണ്ടു വ്യക്തികളെ കുറിച്ച് അറിയുവാൻ കഴിഞ്ഞു . അവരെ ഓർത്തു ദുഖിക്കുന്നു . … രണ്ടും എഞ്ചിനീറിങ് ലെവലിൽ പഠിച്ചവരാണത്രെ …..അവർ കുറച്ചു മണിക്കൂറെങ്കിലും സാത്യ സുവിശേഷത്തിനു ചെവികൊടുത്തിരുനെങ്കിൽ …….

Leave a Reply

Your email address will not be published. Required fields are marked *