ഷണ്ഡന്മാരുടെ ശുശ്രുഷ – ടിപിഎം സഭയുടെ കപടതന്ത്രം

ഷണ്ഡനെന്ന മുഖംമൂടി തെറിപ്പിക്കുന്നു

പരജീവി ചെടി (മഞ്ഞ)

ടിപിഎം എന്ന മുഴുവൻ സ്ഥാപനവും ക്രിസ്തീയ ലോകത്ത്‌ ഒരു പരജീവി ചെടിപോലെ തഴക്കുക യും വളരുകയും ചെയ്യുന്നു. സാധാരണ ചെടിയിൽ നിന്ന് പര ജീവിയെ വേർതിരിക്കുന്നതെന്താണെന്ന് നിങ്ങൾക്ക് അറിയാം. പരജീവി യഥാർത്ഥ വൃക്ഷ ത്തിൻ്റെ മൂടും തടിയും മറച്ച് യഥാർത്ഥ വൃക്ഷത്തി ൻ്റെ പ്രധാന തടിയായി തോന്നിപ്പിക്കുന്നു. ഇത് പര ജീവി ചെടിയാണെന്ന് മനസ്സിലാകുന്നവർക്ക് മാത്ര മേ ഇതിനെ മാറ്റി യഥാർത്ഥ വൃക്ഷം വളരുന്നതി നായ് സഹായിക്കുവാൻ സാധിക്കുകയുള്ളു. ഇത് ഇങ്ങനെ ഇരിക്കുന്നത് തന്നെ വഞ്ചനയാകുന്നു. ഇതിനെ മാറ്റിയില്ലെങ്കിൽ തായ് തടിയിൽ നിന്നും പോഷകങ്ങൾ എല്ലാം വലിച്ചെടുത്ത്‌ തായ് തടി ഉണങ്ങി പോകും. ടിപിഎം, യേശു ക്രിസ്തുവിൻ്റെ ഒരു ശാഖ പോലുമല്ല, ഇത് ഒരു പരജീവിയാണ്. അവർക്ക് ക്രിസ്തുവിൻ്റെ സഭയിൽ ഒരു താത്പര്യവുമില്ല, അവരുടെ ഒരേയൊരു താത്പര്യം സ്വന്തത്തിലാകുന്നു.

യോഹന്നാൻ 15:5, “ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്‌ക്കും; എ ന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്‍വാൻ കഴികയില്ല.”

അവർ ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളയുംഅപ്പൊ.പ്രവ. 20:30. അവർ ചെന്നായ്ക്കൾ ആകുന്നു. ഈ ടിപിഎം പരജീവികൾ ജനങ്ങളെ ക്രിസ്തുവിൽ നിന്നും വലി ച്ചുകളഞ്ഞു ക്രിസ്തുവിൻ്റെ പൂർത്തിയായ വേലകൾ മറച്ചുവെച്ച് അവരുടെ പ്രതിഷ്ഠ പരസ്യ മാക്കുന്ന കുടിലതന്ത്രം വളരെ ഫലപ്രദമായി ഉപയോഗിക്കുന്നു. പ്രതിഷ്ഠ എന്ന പദം പുതി യ നിയമത്തിൽ എവിടെയെങ്കിലും കാണിക്കാമോ? എന്നാൽ റോമൻ കത്തോലിക്ക സഭ യിലും ബുദ്ധ / ജൈന ഗ്രന്ഥങ്ങളിലും ഇത് വളരെ ഊന്നി പറഞ്ഞിരിക്കുന്നത് കാണാം. ടിപിഎം ശുശ്രുഷകന്മാർ വചനം അക്ഷരാർത്ഥത്തിലും ആത്മീകാർത്ഥത്തിലും സ്വന്തം ജീവിതത്തിനനുസരിച്ചോ പ്രവർത്തനത്തിനനുസരിച്ചോ വളച്ചൊടിക്കുന്നതിൽ വളരെ വിദഗ്ദ്ധരാണെന്ന് ഞാനൊരു ടിപിഎം ശുശ്രുഷകൻ ആയിരുന്നതിനാൽ നന്നായിട്ട് അറി യാം. ഈ ആർട്ടിക്കിളിൽ ഷണ്ഡന്മാരെന്ന ടിപിഎം ശുശ്രുഷകന്മാരുടെ അവകാശവാദ ത്തെ ഞാൻ ചോദ്യം ചെയ്യുന്നു. പ്രഥമമായി, എതിർ ലിംഗവുമായി ശാരീരിക ബന്ധത്തിൽ നിന്നും വിട്ടു നിൽക്കുന്നതല്ല ഷണ്ഡൻ, പിന്നെയോ പ്രധാനമായും കാമചിന്തകളിൽ നിന്നും മനസ്സിന് സ്വാതന്ത്ര്യം കിട്ടുന്നതാകുന്നു. കാരണം, മത്തായി 5->0 അധ്യായത്തിൽ യേശു സദാചാരത്തെ പറ്റി വളരെ ഉയർന്ന ഒരു ആശയം വ്യക്തമാക്കുന്നു. മത്തായി 5:28, “ഞാനോ നിങ്ങളോട് പറയുന്നത്: സ്ത്രീയെ മോഹിക്കേണ്ടതിന് അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ട് അവളോടു വ്യഭിചാരം ചെയ്തുപോയി.” എൻ്റെ പ്രിയപ്പെട്ട ടിപിഎം ശുശ്രുഷകന്മാർക്ക് മത്തായി 5:28 ൻ്റെ ലംഘനങ്ങളെ പറ്റി അറിവില്ലാത്തവരാണെന്ന് പറയാൻ പറ്റുമോ?

ശരി, ടിപിഎം ശുശ്രുഷകന്മാർ ഷണ്ഡന്മാരെന്നിരിക്കട്ടെ (ഭൂരിപക്ഷം പേരും ശാരീരിക മായും ആത്മീകമായും അങ്ങനെയല്ല). രാജധാനിയിൽ ഷണ്ഡന്മാരുടെ സ്ഥലവും സ്ഥാന വും ടിപിഎം ശുശ്രുഷകന്മാർക്ക് അറിയാമെന്ന് ഞാൻ വിശ്വസിക്കുന്നു. എസ്ഥേറിൻ്റെ പുസ്തകത്തിൽ നിന്നും ഒരു ഉദാഹരണം എടുക്കാം. അഹശ്വേരോശ്‌ രാജാവിൻ്റെ രജധാനി യിൽ ഷണ്ഡന്മാരുടെ വേലയെ പറ്റി അതിൽ എഴുതിയിരിക്കുന്നു. എസ്ഥേർ 2:3,14 വാഖ്യ ങ്ങളിൽ യുവ കന്യകമാരെ വിചാരണയിൽ വെച്ചിരുന്ന ഹേഗായി, ശയസ്ഗസ്സ് എന്നി രണ്ട് ഷണ്ഡന്മാരെ കുറിച്ച് പറയുന്നു. യുവ കന്യകമാരുടെ സംരക്ഷകരായി ഷണ്ഡന്മാരെ നിയ മിക്കാനുള്ള കാരണം അവർ കാമവികാരപരമായ അടുപ്പത്തിനും ലൈംഗീക മലിനത യ്ക്കും ഇടം കൊടുക്കാതിരിക്കാനാണ്. ശരി, സഭയെ പരിപാലിക്കാൻ കഴിവുള്ള ഷണ്ഡ ന്മാരെന്ന് ടിപിഎം ശുശ്രുഷകർ അവകാശപ്പെടുന്നു, പക്ഷെ ഇവരിൽ എത്ര പേര് യഥാർ ത്ഥ ഷണ്ഡന്മാരാകുന്നു? എൻ്റെ അനുഭവത്തിൽ നിന്നും എനിക്ക് ഉറപ്പിച്ചു പറയാൻ സാധി ക്കും, എല്ലാവരും മോശമല്ല, പക്ഷെ ടിപിഎം ശുശ്രുഷയിലുള്ള ഭൂരിപക്ഷം ആൾക്കാരും സ്ത്രീകളുടെ മാനം കാക്കേണ്ടതിന് പകരം അവരെ വാക്കിലും പ്രവർത്തിയിലും മലിന പ്പെടുത്തുന്നവരാകുന്നു.

വിക് ഗാൻദിന് ഒരു പ്രത്യുത്തരം

ഞാൻ കൂടുതലായി എഴുതുന്നതിന് മുൻപായി, ഈ സൈറ്റിൻ്റെ പുറകിൽ പ്രവർത്തിക്കുന്ന എല്ലാവരും ബൈബിളിൽ തട്ടി സ്വയം നീതികരിക്കുന്ന, യഥാർത്ഥത്തിൽ അനുഭവങ്ങൾ ഇല്ലാതെ വെറുതെ വിവരിക്കുന്ന കപട ഭക്തന്മാർ എന്ന് വിളിക്കുന്ന വിക് ഗാൻദിനോട് പറയാൻ ആഗ്രഹിക്കുന്നു. ടിപിഎം ഷണ്ഡന്മാരുടെ ഹീന പ്രവത്തങ്ങളുടെ ഒരു വലിയ ലിസ്റ്റ് തന്നെ എനിക്ക് പേരുസഹിതം പുറത്തു വിടാൻ സാധിക്കും. ഒരിക്കൽ ഒരു യുവതി എന്നോട് പറഞ്ഞു ഒരു പാസ്റ്റർ അവളുടെ കൂടെ താമസിക്കുന്ന ഒരു സഹോദരിയെ രാത്രി 11 മണിക്ക് ശേഷം വിളിച്ച് ഉത്തമഗീതത്തിലെ ശലോമോൻ രാജാവിനെ പോലെ കാര്യങ്ങ ൾ വിവരിക്കാൻ തുടങ്ങി. യുവതികളേയും വിഹാഹിതരായ സ്ത്രീകളേയും ഫോണിൽ വിളിച്ച് അശ്ലീലങ്ങൾ സംസാരിക്കുന്ന ധാരാളം ടിപിഎം ശുശ്രുഷകന്മാരെ പറ്റി യാതൊരു ഭയവും കൂടാതെ എനിക്ക് എഴുതാൻ പറ്റും. ശ്രീമാൻ വിക് ഗാൻദ് നിങ്ങളുടെ ഷണ്ഡന്മാരെ ന്നവകാശപ്പെടുന്ന ടിപിഎം ശുശ്രുഷകരുടെ  പേരുവിവരം വെളിപ്പെടുത്താതിൽ നിങ്ങൾ ഞങ്ങൾക്ക് നന്ദി പറയണം. ഒരിക്കൽ ഞാൻ ശുശ്രുഷിച്ചിരുന്ന ഒരു ടിപിഎം സഭ സന്ദർശി ക്കാൻ ഇടയായി. അപ്പോൾ അവിടെ ശുശ്രുഷിച്ചു കൊണ്ടിരിക്കുന്ന ഉപദേശിയെ പറ്റി ഫെ യിത്ത്‌ ഹോമിന് അടുത്ത് താമസിക്കുന്ന ഒരു ഹിന്ദു സഹോദരി പറഞ്ഞതെന്താ ണെന്ന് അറിയിക്കട്ടെ. “ഒരുപാട് അച്ചന്മാർ ഇവിടെ വന്നു, ഇപ്പോഴുള്ള അച്ചൻ വളരെ മോശമാണ്, അങ്ങേര് മറ്റുള്ളവരെ നീലപടങ്ങൾ കാണിക്കും” അവർ പറഞ്ഞു. കൂടാതെ അയാൾ സ്വ വര്‍ഗ്ഗസംഭോഗിയാണെന്നും സംസാരമുണ്ട്. ഇങ്ങനെ ടിപിഎമ്മിനകത്ത്‌ സ്വവര്‍ഗ്ഗസംഭോ ഗികളായ ധാരാളം പുരുഷന്മാരും സ്ത്രീകളും ഉണ്ട്. ഈ സൈറ്റ് ടീമിനോട് പുറത്തുപോയി ജോലി ചെയ്യാൻ ഉപദേശിച്ച വിക് ഗാൻദിനെ ഞാൻ വെല്ലുവിളിക്കുന്നു. നിങ്ങൾ ഒരു ടിപിഎം ശുശ്രുഷകനോ ടിപിഎം അനുയായിയോ ആണെങ്കിൽ നമ്മുക്ക് പ്രേക്ഷകരെ മുൻ നിർത്തി ഒരു വേദിയിൽ മുഖാമുഖം സംസാരിക്കാം. നിങ്ങളുടെ ഏറ്റവും നല്ല വക്താ വിനെയും കൂട്ടിക്കൊൾക, നമ്മുക്ക് പൂർണമായും വേദപുസ്തകത്തിൽ നിന്നും മാത്രം സം സാരിക്കാം, തെറ്റും ശരിയും ഏതാണെന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെ.

അവർ അറിയാതെ അവരെ ക്രിസ്തുവിൻ്റെ മണവാട്ടിയുടെ കൂട്ടത്തിൽ നിന്നും പുറത്താക്കുന്നു

നമ്മുക്ക് നമ്മുടെ വിഷയത്തിൻ്റെ പ്രധാന ഭാഗത്തേക്ക് മടങ്ങാം. പഴയ നിയമത്തിൽ ഷ ണ്ഡന്മാരുടെ പങ്കിനെ പറ്റിയായിരുന്നു ഞാൻ പറഞ്ഞുകൊണ്ടിരുന്നത്. യുവ കന്യകമാരെ ശുശ്രുഷിച്ചു കൊണ്ടിരുന്ന ഷണ്ഡന്മാർ അഹശ്വേരോശ്‌ രാജാവിൻ്റെ റാണിമാരായില്ലെന്ന് എസ്ഥേറിൻ്റെ പുസ്തകം പഠിപ്പിക്കുന്നു. അവരുടെ ചുമതല യുവ കന്യകമാരെ ആരോഗ്യമു ള്ളവരായി പരിപാലിച്ച് രാജാവിന് സമർപ്പിക്കുകയെന്നതായിരുന്നു. ഇതിൽ നിന്നും എന്ത് മനസ്സിലാക്കുന്നു? ടിപിഎം ശുശ്രുഷകന്മാരുടെ തന്നെ കാഴ്ചപ്പാട് അനുസരിച്ച് അവർക്ക് സഭയെ ഒരുക്കുവാനല്ലാതെ ക്രിസ്തുവിൻ്റെ മണവാട്ടിയാകാൻ സാധ്യമല്ലെന്ന് മനസ്സിലായ ല്ലോ? അങ്ങനെയാണെങ്കിൽ യേശുവിനോടു കൂടെ സീയോൻ മലയിൽ ആയിരിക്കുമെന്ന് അവർക്കു എങ്ങനെ അവകാശപ്പെടാൻ സാധിക്കും?

ടിപിഎം ലക്ഷ്യം

ടിപിഎമ്മിൻ്റെ ഒരു വാദവിഷയം കുടി ഈ ലേഖനത്തിൽ ചേർക്കാൻ ഞാൻ താല്പര്യപ്പെ ടുന്നു. ഞാൻ ടിപിഎമ്മിൽ ഒരു ശുശ്രുഷകൻ ആയിരുന്നെപ്പോൾ, ശുശ്രുഷയിൽ ചേർന്ന തിൻ്റെ ഉദ്ദേശത്തെ കുറിച്ച് ചോദിച്ചപ്പോൾ അജ്ഞരായ ധാരാളം സഹോദരിമാരുടെ പ്രതി കരണം കേൾക്കുവാൻ സാധിച്ചു. ഞങ്ങൾ ശുശ്രുഷയിൽ ചേർന്നത് സീയോനിൽ പോകാ നാണെന്ന സുപരിചിതമായ (പരിഹാസ്യമായ) മറുപടി ധാരാളം സഹോദരിമാർ പറഞ്ഞു. വേദപുസ്തകത്തെ കുറിച്ച് അജ്ഞരായ ഈ സഹോദരിമാരുടെ പരിതാപകരമായ അവസ്ഥ മനസ്സിലായോ? അവർ യേശുവിനെ നേടേണ്ടതിന് പകരം സീയോനിൽ പോകാൻ അതി വാഞ്ചയോടിരിക്കുന്നു. യേശു ലക്ഷ്യമാക്കേണ്ടതിന് പകരം (ഗലാത്യർ 4:19), സീയോൻ അവരുടെ ലക്ഷ്യമാക്കി മാറ്റിയിരിക്കുന്നു. അതുകൊണ്ടാണ് ടിപിഎം ശുശ്രുഷകന്മാർക്ക് യേശുവുമായി വ്യക്തിഗത ബന്ധമോ അഗാധ ബന്ധമോ ഇല്ലാത്തത്. 2 ദിനവൃ. 20:33, “എങ്കി ലും പൂജാഗിരികൾക്ക് നീക്കം വന്നില്ല; ജനം തങ്ങളുടെ ഹൃദയങ്ങളെ തങ്ങളുടെ പിതാക്ക ന്മാരുടെ ദൈവത്തിങ്കലേക്ക് തിരിച്ചതുമില്ല.” മിക്കവാറും ടിപിഎം ശുശ്രുഷകരുടെ അവസ്ഥ ഇതല്ലേ? ടിപിഎമ്മിലെ പൂജാഗിരികൾ എന്തെല്ലാമാണ്?

മീഖാ 1:5 അനുസരിച്ച് യെഹൂദയുടെ പൂജാഗിരികൾ യെരൂശലേം ആകുന്നു, സീയോൻ അവരുടെ പുറമെയുള്ള പ്രതിഷ്ടയുടെ പൂജാഗിരി ആകുന്നു. യെഹൂദയിലെ ജനങ്ങളെ പോലെ, ടിപിഎം ശുശ്രുഷകന്മാർക്കും വിശ്വാസികൾക്കും അവരുടെ ഹൃദയം ദൈവത്തി ൽ ഏകാഗ്രചിത്തമായിരിപ്പാൻ സാധിക്കുകയില്ല. ദൈവത്തേയും പുത്രനായ യേശുവി നെയും സ്നേഹിക്കേണ്ടതിന് പകരം സീയോനും യെരൂശലേം സ്നേഹിക്കുന്ന ഇവരോട് ദൈവം ദയ കാണിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?

ണ്ടു മണിക്കൂർ മുൻപ് ഞാൻ സീയോനെ പറ്റിയുള്ള ഒരു തമിഴ് പാട്ട് കേട്ടു (ചെന്നൈ ക ൺവെൻഷൻ 2017). ആ പാട്ടിൽ അവരെ കുറിച്ച് അവർ പാടുന്നു, യേശുവിൻ്റെ പേര് വിടവ് നികത്തുന്നതിനായി മാത്രം ഉപയോഗിച്ചിരിക്കുന്നു. “ശാന്തമായ യേശുവിനെ പിന്തുടരുന്ന വരുടെ പാദങ്ങൾ സീയോനിൽ പ്രകാശിക്കുന്നു” ഇതാണ് കോറസ്. എൻ്റെ ദൈവമേ, ഇവർ ക്ക് ഇങ്ങനെ പാടുവാൻ എങ്ങനെ സാധിക്കുന്നുവെന്ന് എനിക്ക് മനസ്സിലാകുന്നില്ല? ഇങ്ങ നെ പാടുന്നതുകൊണ്ട് അവർ യേശുവിൻ്റെ നിലവാരം താഴ്ത്തുകയല്ലേ ചെയ്യുന്നത്? ടിപി എമ്മിൽ നിന്നും ഇനിയും വേറെ ദൈവദൂഷണം കേൾക്കുകയും കാണുകയും വേണോ?

ഫിലിപ്പിയർ 3:8,ക്രിസ്തുയേശുവിനെ നേടേണ്ടതിന് ഞാൻ ഇപ്പോഴും എല്ലാം ചേതം എന്ന് എണ്ണുന്നു.” പൗലോസ് പറയുന്നു. എന്നാൽ എല്ലാം വിട്ടു എന്നവകാശപ്പെടുന്ന ടിപിഎം വൈദികഗണം സീയോൻ നേടാൻ വേണ്ടിയാണെന്ന് നമ്മുക്ക് കാണാൻ കഴിയുമല്ലോ? ടിപിഎമ്മിന് സീയോനുമായി താരമത്യപ്പെടുത്തുമ്പോൾ യേശുവിൻ്റെ വ്യക്തിത്വം പ്രശ്നമേ യല്ല. യേശു ഉണ്ടെങ്കിലും ഇല്ലെങ്കിലും, ടിപിഎം സീയോൻ്റെ പുറകെയാണ്.

എൻ്റെ പ്രിയപ്പെട്ട വായനക്കാരെ, നിങ്ങൾ ടിപിഎം വിശ്വാസിയാണെങ്കിൽ, സോദോമിൽ നിന്നും ലോത്തിനെ പുറത്തു കൊണ്ടുവരുവാനായി രണ്ടു ദൂതന്മാരെ അയച്ചതുപോലെ ദൈവം ഈ സൈറ്റ് നിങ്ങളെ താറുമാറായ വ്യവസ്ഥയിൽ നിന്ന് വെളിയിൽ കൊണ്ടുവരു വാനായി ഉപയോഗിക്കുന്നു. രണ്ടു ദൂതന്മാർ ലോത്തിനോട് പറഞ്ഞതുപോലെ  ദൈവം ഈ സൈറ്റിലൂടെ നിങ്ങളോട് പറയുന്നു. ഉല്പത്തി 19:15, “ഉഷസ്സായപ്പോൾ ദൂതന്മാർ ലോത്തിനെ ബദ്ധപ്പെടുത്തി: ഈ പട്ടണത്തിൻ്റെ അകൃത്യത്തിൽ നശിക്കാതിരിപ്പാൻ എഴുന്നേറ്റു നിൻ്റെ ഭാര്യയെയും ഇവിടെ കാണുന്ന നിൻ്റെ രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ടുപൊയ്‌ക്കൊ ൾക എന്നു പറഞ്ഞു”. ടിപിഎം (സൊദോം) വിടാൻ സമയമായിരിക്കുന്നു, ഇനിയും ഒരു നി മിഷം പോലും അതിൽ നിൽക്കരുത്. നിങ്ങൾ ഒരു ടിപിഎം വിശ്വാസിയല്ലെങ്കിൽ പോലും, നിങ്ങളുടെ കുടുംബാംഗങ്ങളെ,  ബന്ധുക്കളെ, അഭ്യുദയകാംക്ഷികളെ എല്ലാവരേയും ഈ കൊടും ചതിയിൽ നിന്നും പുറത്തു കൊണ്ടുവരാനായി പ്രോത്സാഹിപ്പിക്കുക. ടിപിഎം വിടാനായിട്ടുള്ള വിളി കേൾക്കാനും അനുസരിക്കാനും ദൈവം നിങ്ങളെ സഹായിക്കട്ടെ.

സ്വർഗീയ വിളി ശ്രദ്ധിക്കു,

വെളിപ്പാട് 18:4, “വേറോരു ശബ്ദം സ്വർഗ്ഗത്തിൽനിന്നു പറയുന്നതായി ഞാൻ കേട്ടത്. എൻ്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളി ൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടു പോരുവിൻ“.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

2 Replies to “ഷണ്ഡന്മാരുടെ ശുശ്രുഷ – ടിപിഎം സഭയുടെ കപടതന്ത്രം”

  1. മത്സരങ്ങളിൽ പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നത് മത്സരത്തോടു നമുക്കുതോന്നുന്ന ഇഷ്ടം കൊണ്ടാണല്ലോ ? പ്രതേകിച്ചു ക്രിക്കറ്റ് , അതിൽ ക്രിക്കറ്റുകളി ശരിക്കും അറിഞ്ഞുകൊണ്ട് കുറച്ചു ആളുകൾ ഉണ്ടാകും , ഒന്നുമറിയാതെ ടീമുകൾക്ക് വേണ്ടി വാദിക്കുന്നവരും , ……. ഇൻഡ്യാ , പാക്കിസ്ഥാൻ കളിയാണെങ്കിൽ ഇന്ത്യക്കു വേണ്ടി ശബ്ദമുണ്ടാക്കുന്ന കളിയറിയാത്തവരുടെ റോളാണ് യഥാർത്ഥ ടിപിഎം വിശ്വാസികൾ ചെയേണ്ടതു് . സീയോൻ മത്സരാർത്ഥികളെ വിശ്വാസികൾ പ്രോത്സാഹിപ്പിക്കണം വെറുതെ പോരാ , മുകളിൽ കേട്ട പാട്ടുപോലെ കൂടെ പാടണം , അജ്ഞവർത്തികളായി നിൽക്കണം , അപ്പച്ചനെ ഉഴിയണം , തടവണം , പണം കണക്കില്ലാതെ കൊടുക്കണം . കളിഅറിയാവുന്ന വിശ്വാസി ആരോഗ്യം ഉള്ളനാൾവരെ ജീവിതം ശരിക്കും ആസ്വദിക്കും . മനസ് ചെറുപ്പമാണെകിലും ശരീരം ആരോഗ്യകരമല്ല എന്ന് മനസ്സിലാക്കുമ്പോൾ ആത്‌മീയതയിലേക്കു തിരിയും . പണത്തിന്റെ പിൻബലമുള്ളതുകൊണ്ട് ഒരപ്പച്ചനും അവരെ കുറ്റം പറയുകയില്ല . കണ്ടോ , പുളച്ചു ജീവിച്ച അച്ചായൻ എന്തൊരു ആത്‌മീയനായി . ആത്‌മീയനായ അച്ചായനും പാടുന്നത് സീയോൻ പാട്ടുകള. ശരിക്കും പറഞ്ഞാൽ പാടുന്നവനും , പടിക്കുന്നവനും ദൈവവചനം അനുസരിച്ചു എന്ത് പ്രതിഭലം കിട്ടും ?. സീയോൻ ഷണ്ണന്മാരായി ടിപിഎം ശുശ്രുഷ ചെയ്യുന്ന പുരുഷൻ മാർക്കു ടിപിഎം സഭ വിഭാവനം ചെയ്യുന്ന ബൈബിളിൽ ഇല്ലാത്ത ഒരു കാര്യമാണല്ലോ ?അതിനാൽ വിശ്വാസിയെക്കൊണ്ടും ,ശുശ്രുഷക്കാരത്തി ആയവരെ കൊണ്ടും ഈപാട്ടുകൾ പാടിക്കുന്ന ഇവരെ കള്ളന്മാർ ,ചതിയന്മാർ എന്നെ വിളിക്കാൻ പറ്റുകയുള്ളു . പത്തു കന്യകമാരുടെ ഉപമ ശരിക്കും ഇതു വായിക്കുന്ന ടിപിഎം ഭക്തർ പഠിക്കുക . വിശ്വാസികളായ നിങ്ങള് മുടക്കുന്ന പണംപോലും ഒരു ദുരുപദേശ സങ്കടനക്കാണെന്നു ഓർത്താൽ നല്ലതു , ഇല്ലാത്ത കാര്യങ്ങൾ ബൈബിൾ വാക്യങ്ങളോട് ചേർത്ത് സ്ഥാപിക്കുന്ന ഉപദേശമാണ് ദുരുപദേശം . മുകളിലെ പാട്ടു പലപ്രാവശ്യം കേട്ടു കള്ളത്തരം മാസിലാകുക . ഇവർ പറയുന്ന ദുരുപദേശത്താൽ വിശ്വാസികൾക്ക് ബൈബിളിൽ ഒന്നും പ്രത്യേകിച്ച് പഠിക്കാനില്ല, അഥവാ പഠിക്കാൻ ശ്രമിച്ചാൽ അത് വിശുദ്ധന്മാരേ ചോദ്യം ചെയ്യുകയാണെന്നും , അതോടെ അവനെ വിശുദ്ധന്മാർ ശവക്കുഴയിൽ വെക്കുവാൻ അവന്റെ ബന്ധുക്കൾ ഫോൺ ചെയേണ്ടിവരും , അത്രക് പാപമായ കാര്യമാണ് ബൈബിൾ പടികുന്നത് . അതിനുപറ്റിയ തെളിവുകൾ ഉടനെ അവർകണ്ടെത്തും . ചൈനീസ് ഉഴുന്നു വടയുടെ നിർമാണം പോലാണു ടിപിഎം വിശ്വാസം …..കവറിൽ ചൈനയിൽ നിന്നുവരുന്ന മാവു ഉരുട്ടി നമ്മൾ എണ്ണയിൽ ഇട്ടാൽ മതി വടയുടെ നടുവിലുള്ള ഹോൾ അല്ലെങ്കിൽ ദ്വാരം തന്നെയുണ്ടാകും . നമ്മൾ ദ്വാരം ഇടേണ്ട ……ദ്വാരത്തിന്റെ വ്യാസം വിശ്വാസിക്ക് ഉള്ള വിശ്വാസംപോലെയിരിക്കും . ടിപിഎം വിശ്വാസം കുറച്ചുള്ളവർക്കു ചെറിയ ദ്വാരവും , അപ്പച്ചന്മാർ പറയുന്നകേട്ടു അതിനെ പിന്പറ്റിയാൽ വട ഒട്ടും തന്നെയില്ലാതെ ഹോൾ മാത്രമുള്ള വലിയ പ്രതിഭലം കിട്ടുമെന്നാണ് സീയോൻ ഉപദേശം . ഒരു മുൻ ടിപിഎം വിശ്വാസിയായിരുന്നു എനിക്ക് ഇതിലെ സർവ തരികിടകളും മനസിലാക്കുവാൻ സധിച്ചതിനാൽ ദൈവ വചനം പഠിക്കുവാനുള്ള ഭാഗ്യം എന്റെ രക്ഷിതാവിന്റെ കരുണയിൽ ഉണ്ടായി . അതുകൊണ്ടു ദൈവം എനിക്ക് ജീവൻ തരുന്ന നിമിഷം വരെയും ഈ ടിപിഎം ദുരുപദേശത്തിനെതിരെ പോരാടും . സീയോൻ പാട്ടുകളെ കുറിച്ച് ഞാൻ അംഗമായിരുന്ന ടിപിഎം സഭയിലെ നടത്തിപ്പുകാരനോട് ചോദിച്ചപ്പോൾ , അദ്ദേഹം തന്ന മറുപടികൾ എനിക്ക് തൃപ്തികരമല്ല എന്നുതോന്നി . അദ്ദേഹം എന്നെ ശപിച്ചു …ആശാപം ദൈവവചനം പഠിക്കുവാനായിരുന്നു എന്ന് സാവധാനം എനിക്ക്മനസിലായി . പലസമയത്തും വിശുദ്ധന്മാരോട് ദൈവവചനത്തിൽ നിന്നും നമുക്കു കാര്യങ്ങൾ പറയാം എന്നുപറയുമ്പോൾ , കുറച്ചു തിരക്കുണ്ട് നമുക്കു പ്രാർഥികം എന്നുപറഞ്ഞു ഒഴിവാകുമായിരുന്നു . തകച്ചും യാദ്ര്ശ്ചികമായി എന്റെ സ്ഥലത്തിനടുത്തുള്ള ടിപിഎം സഭയിലെ ഒരുപദേശി വിസിറ്റിംഗിന്‌വന്നു . അയാൾ എന്നെ പാപബോധം വരുത്തുവാൻ അതായതു ടിപിഎംന് പുറത്തു പോകുന്നവർ ധാന്യങ്ങൾ പൊടിക്കുന്ന മെഷീനിൽ വീഴുന്ന പോലെ ആകും എന്നുപറഞ്ഞു , അന്ന് ഞാൻ പ്രത്യേകിച്ച് ഒന്നുംപറഞ്ഞില്ല . ഇയാളെക്കുറിച്ചു ശരിക്കും അന്വേഷിച്ചു , നാലുമാസങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടി , അന്ന് അയാളോട് പാപത്തെ കുറിച്ച് ചില കാര്യങ്ങൾ അങ്ങോട്ടുചോദിച്ചപ്പോൾ ..അച്ചായാ എന്നെ നാണം കെടുത്തരുത് എന്നുപറഞ്ഞു പെട്ടന്നുത്തനെ ഇറങ്ങിപ്പോയി . ഇതുപോലെ വിശുദ്ധന്മാരുടെ വിശുദ്ധി ശരിക്കും അറിയാവുന്നത് കൊണ്ടും , ദുരുപദേശം കൈമുതലാക്കി ജനത്തെ വഞ്ചിക്കുന്നത് കൊണ്ടും ടിപിഎം എന്ന സങ്കടനെയും അതിന്റെ പഠിപ്പിക്കലുകളെയും ഞാൻ എതിർക്കുന്നു .. മുകളിലെ പാട്ടിൽ സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്തവർ കഴിവുള്ളവർ എന്ന് സമ്മതിക്കാതിരിക്കാൻ പറ്റില്ല . വരികൾ പാശ്ചാത്യസംഗിതം പോലെയെന്നും സമ്മതിക്കുന്നു .

  2. വിക് ഗത്‌ എന്ന പേരോടുകൂടി ഫ്രം ടിപിഎം .കോം ഇംഗ്ലീഷ് സൈറ്റിൽ കമെന്റ് ഇടുന്ന മഹാന് ഉള്ള മറുപടി , ഈ ദേഹം ആഫ്രിക്കക്കാരനല്ല , എങ്കിൽ ടിപിഎം ദുരുപശേഷത്തെ എതിർക്കുവാൻ ഫ്രിക്കൻ ബുദ്ധി മുട്ടത്തില്ല. മലയാളി തന്നെയാണ് . അതുകൊണ്ടാണല്ലോ വ്യാജ പ്രൊഫൈലിൽ കമെന്റ് ഇടുന്നതു . പ്രിതിർ ശൂന്യത എന്നുമലയാളത്തിൽ പറയും . ടിപിഎം ഭാഷയിൽ മൽക്കിസെദേക്കിന്റെ ക്രമപ്രകാരം …….. ഫ്രം ടിപിഎം .കോം മിൽ പ്രവർത്തിക്കുന്നവർ ജോലിയും ,കൂലിയും, കുടുംബവുമില്ലാതെ ടിപിഎം മിനിസ്റ്റർമാരുടെ മാതിരി പറ്റിച്ചു ജീവിക്കുന്നവരല്ല . നിങ്ങൾക്കു ചിന്തിക്കാൻ പറ്റുന്നതിനുമപ്പുറം ദൈവം താനിരിക്കുന്ന താലന്ത് ഞങ്ങള്കുള്ളവരാണ് , ഞങ്ങൾ ദൈവം തന്നിരിക്കുന്ന ഭൗതിക ജോലികൾക്കു ഒപ്പം തന്നെ ഇതും ചെയ്യുവാന് ഭാഗ്യം ഉള്ളവരാണ് . ഞങ്ങളുടെ പ്രവർത്തനം നിങ്ങളെപോലുള്ളവർക്ക് ഇറിറ്റേഷൻ ഉണ്ടാക്കും . അത് സ്വാഭാവികം . നിങ്ങൾ ടിപിഎം വിശ്വാസിയോ , അതിലെ വേലക്കാരിയോ ആണെങ്കിൽ പ്രതിഭലം കുറവാണു . ടിപിഎം ഉപദേശപ്രകാരം തന്നത്താൻ ഷണ്ണനായി അഭിനയിക്കാൻ കഴിവുള്ളവനാണെങ്കിൽ ( അങ്ങനൊന്നും വേണ്ട …ആരും അറിയരുത് ) ഒന്നാം സമ്മാനമായ ടിപിഎം സീയോൻ കിട്ടുംപോലും …അത് ഒരുലഭമാണ് എന്നുതോന്നിയാൽ മുകളിൽ ഒരു പട്ടു ഉണ്ട് . അത് ക്രമംതെറ്റാതെ പാടി സന്തോഷിക്കുക . ശരിക്കും വിയർപ്പൊഴുക്കി അധ്വാനിച്ചതിനു ശേഷം കിട്ടുന്ന സമയം ഈദുരുപദേ ശത്തിനെതിരെ പൊരുതുന്നു , അതു ദൈവ വചനത്തിൽ അടിസ്ഥാനപ്പെട്ടു മാത്രം . സാത്താന്റെ രാജ്യത്തിൽ അക്രമം നടത്തുന്നവൻ(ദുരുപദേശ ഘണ്ണനം ) പ്രതിഷ്ടിക്ക പെട്ടവർക്കുമാത്രമേ സാധിക്കു . ദൈവം അങ്ങനെ തന്നെ ചെയ്യും , ആമേൻ

Leave a Reply

Your email address will not be published. Required fields are marked *