ടിപിഎമ്മിലെ വേദവിരുദ്ധം (ഭാഗം 2) – യേശു പുറത്താകുന്നു 

ഇത് തികച്ചും ഞെട്ടിക്കുന്ന സംഗതിയാണ്. ഞാൻ ഈ വർഷത്തെ (2017) ചെന്നൈ കൺ വെൻഷനിലെ നാലാമത്തെ തമിഴ് പാട്ട് ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു, അതിലെ ഈരടികൾ  കേട്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല. ടിപിഎം, പാട്ടുകൾ എഴുതു മ്പോൾ ഒരു സ്റ്റാൻസാ സീയോനായ് കരുതിവെയ്ക്കും എന്നത് എല്ലാവർക്കും അറിയാ വുന്ന രഹസ്യമാണ്, അതുതന്നെ വളരെ മോശമായ ഒരു നടപടി ക്രമമാണ്. എന്നാൽ ഒരു പാട്ട് മുഴുവൻ അവരെ പുകഴ്ത്താനായി എഴുതുന്നത് അങ്ങേയറ്റം പരിതാപകരമായ അവസ്ഥയാണ്. യേശു ക്രിസ്തുവിൻ്റെ സുവിശേഷം കേൾക്കാനായി അവിശ്വാസികളെ ക്ഷണിക്കുന്ന വിജ്ഞാപനപത്രിക വിശ്വാസികൾ വിതരണം ചെയ്യുന്ന പാരമ്പര്യമുള്ള സമയമാണ് കൺവെൻഷൻ. എന്നാൽ, ഈ വർഷം കൺവെൻഷനിൽ വന്നവർ ടിപിഎം പാസ്റ്റർമാരെ ആരാധിക്കുന്ന പാട്ടുകൾ പാടാൻ നിർബന്ധിതരായി. ഇത് ദൈവ ദൃഷ്ടിയിൽ തീർച്ചയായും വെറുപ്പുളവാക്കുന്ന സംഗതിയാകുന്നു.

ഇതുപോലെയുള്ള പാട്ടുകൾ ഇംഗ്ലീഷ് പാട്ട് പുസ്തകത്തിലും ഉണ്ടോ എന്ന് ഞാൻ സംശയി ക്കുന്നു. ഈ വർഷത്തെ തമിഴ് പാട്ടിലുള്ള ഈ ദൈവനിന്ദ ആർക്കും ഒരു വിധത്തിലും തടയാൻ സാധ്യമല്ല, അല്ലെ? അല്ലെ? ഇത് പൂർണ്ണമായും തെറ്റാണെന്ന് ഞാൻ ചിന്തിക്കുന്നു. തുടക്കം മുതൽ അവസാനം വരെ ടിപിഎം ശുശ്രുഷകന്മാരെ മാത്രം സ്തുതിക്കുന്ന ധാരാളം ടിപിഎം പാട്ടുകൾ ഉണ്ട്. ഞാൻ വെറുതെ പാട്ട് പുസ്തകത്തിൽ കൂടി കണ്ണോടിച്ചു കൊണ്ടിരു ന്നപ്പോൾ യദൃശ്ചയാ ഈ പാട്ട് എൻ്റെ കണ്ണിൽപ്പെട്ടു (ടിപിഎം പാട്ടുപുസ്തകത്തിലെ നമ്പർ  #385). കറപ്പിച്ചെഴുതിയിരിക്കുന്ന ഭാഗങ്ങൾ ദയവായി ശ്രദ്ധിക്കുക.


ടിപിഎം ഉപദേശങ്ങളുടെ ദുഷ്ട വശം ഒറ്റികൊടുക്കുന്ന പാട്ട്

പാട്ട്. 385

                                                            സീയോനിലെ രക്ഷിതാവ്

സ്റ്റാൻസാ 1 :  

                                                            Saviours shall ascend on Zion’s hill                                                                                                                  (രക്ഷിതാവ് സീയോൻ മലയിൽ കയറും)

                                                        There shall be deliverance and holiness                                                                      (അവിടെ വിടുതലും വിശുദ്ധിയും ഉണ്ടാകും)

                                                             Their proclamation, “The kingdom is the Lord’s”                                                                                                (രാജ്യം ദൈവത്തിൻ്റെത്‌ , എന്നവർ പ്രഖ്യാപിക്കുന്നു)

                                                                 Shall resound and all earth fill.                                                                         (ലോകം മുഴുവൻ മാറ്റൊലി കേൾക്കും)

Chorus: (കോറസ്)

                                                             Glory, honour, power unto our King                                                                (മഹത്വം, ബഹുമാനം, ശക്തി രാജാവിന്)

                                                                   He is worthy to be praised;                                                                                                                                      (അവൻ സ്തുതികൾക്ക് യോഗ്യൻ)

                                                         He reigns in Zion, saints exalt Him                                                                               (അവൻ സീയോനിൽ വാഴുന്നു, വിശുദ്ധന്മാർ അവനെ സ്തുതിക്കും)

                                                          In the land of the living                                                              (ജീവിച്ചിരിക്കുന്നവരുടെ ദേശത്ത്)

സ്റ്റാൻസാ 2 :

                                                   Saviours through their prayers they’d proved to be                                                                         (രക്ഷിതാക്കൾ അവരുടെ പ്രാർത്ഥനയിൽ കൂടി  തെളിയിച്ചു)

                                                            Saving men in sin and captivity                                                                                      (ജനങ്ങളെ പാപത്തിൽ നിന്നും അടിമത്വത്തിൽ നിന്നും രക്ഷിക്കുന്നു

                                                       And interceding for saints in trials sore                                                                                                  (പീഡകൾ കൂടുമ്പോൾ വിശുദ്ധന്മാരുടെ മധ്യസ്ഥ)

                                                         Helped them through to victory                                                                                                           (അവരെ വിജയത്തിലെത്താൻ സഹായിക്കുന്നു).

സ്റ്റാൻസാ 3 : 

                                               Saviours making peace, they preached His word                                                        (അവൻ്റെ വാക്കുകളാൽ രക്ഷിതാവ് സമാധാനം ഉണ്ടാക്കുന്നു)

                                                     And they worked to bring all to unity                                                           (എല്ലാവരെയും യോജിപ്പിക്കാൻ അവർ പരിശ്രമിച്ചു)

                                  Of the afflictions of Christ their part they bore                                       (ക്രിസ്തുവിൻ്റെ പീഡനത്തിൻറ്റെ പങ്ക് അവർ വഹിച്ചു)

                                                            For the Church, by none deterred.                                                               (സഭക്കുവേണ്ടി, ധൈര്യത്തോടെ)

സ്റ്റാൻസാ 4 : 

                                                              Saviours bold in fight, they did contend                                                             (രക്ഷിതാക്കൾ പോരാട്ടത്തിൽ ധൈര്യശാലികൾ ആണ്, അവർ ഏറ്റുമുട്ടുന്നു)

                                                               For the faith delivered to saints of yore                                                       (പണ്ടു കാലത്ത് വിശുദ്ധന്മാരിലുള്ള വിശ്വാസത്തിന്)

                                         And greatly zealous to see the Church is pure                                                                                                (മായമില്ലാത്ത സഭക്കുവേണ്ടി അതിയായ ശുഷ്കാന്തി)   

                                                       Ever strove they to that end                                                                                                                                     (അവസാനം വരെ പരിശ്രമിച്ചു). 

സ്റ്റാൻസാ 5 :

                                                         Saviours bearing men’s iniquity                                                                                                       (രക്ഷിതാക്കൾ ജനങ്ങളുടെ പാപങ്ങൾ ഏറ്റെടുക്കുന്നു)

                                                In the Holy Place, stood they in the breach                                                                                             (അതിവിശുദ്ധ സ്ഥലത്തിൽ, പിളർപ്പിൽ അവർ  നിന്നു)  

                                     They loved their people and poured their soul to death.                                                              (അവർ ജനങ്ങളെ സ്നേഹിച്ച് അവരുടെ ആത്മാവ് മരണത്തിനു ഏല്പിച്ചു)

                               Made them just, approved and free.                                     (അവർക്ക് അംഗീകാരം നല്കി നീതിമാന്മാരാക്കി സ്വാതന്ത്ര്യം കൊടുത്തു)  


മുകളിലത്തെ ഗീതത്തിൽ, ടിപിഎം പാസ്റ്റർമാർ അവരെ തന്നെ രക്ഷിതാക്കൾ എന്ന് സംബോധന ചെയ്യുന്നു. മുകളിലത്തെ പാട്ട് സംഗ്രഹിച്ചു എഴുതുന്നു.

  1. സീയോനിൽ പോകുന്ന ടിപിഎം പാസ്റ്റർമാർ രക്ഷിതാക്കൾ ആകുന്നു – ഒരേയൊരു രക്ഷിതാവായ യേശു പുറത്താകുന്നു  (1 തീമോ 4:10)
  1. ടിപിഎം പാസ്റ്റർമാരുടെ പ്രാർത്ഥന മൂലം ജനങ്ങൾ പാപത്തിൽ നിന്നും അകൃത്യ ത്തിൽ നിന്നും വിടുതൽ പ്രാപിക്കുന്നു – ജനങ്ങളെ പാപത്തിൽ നിന്നും വീണ്ടെ ടുക്കുന്നവനായഒരേയൊരു വ്യക്തിയായ യേശു പുറത്താകുന്നു (മത്താ 1:21)
  1. ടിപിഎം പാസ്റ്റർമാർ മദ്ധ്യസ്ഥത വഹിക്കുന്നു – ഒരേയൊരു മദ്ധ്യസ്ഥനായ യേശു പുറത്താകുന്നു (റോമർ 8:34)
  1. ക്രൂശിന്മേൽ ക്രിസ്തുവിൻറ്റെ പീഡാനുഭവത്തിൻ്റെ ഒരു പങ്ക് ടിപിഎം പാസ്റ്റർമാർ വഹി ക്കുന്നു – നമ്മുടെ പാപങ്ങൾക്കു വേണ്ടി ശിക്ഷ അനുഭവിച്ച ഒരേയൊരു വ്യക്തിയായ യേശു പുറത്താകുന്നു (യെശയ്യാവ് 53:5)
  1. ടിപിഎം പാസ്റ്റർമാർ സഭ ശുദ്ധമാക്കാൻ പരിശ്രമിക്കുന്നു – സഭ ശുദ്ധമാക്കുന്ന ഒരേ യൊരു വ്യക്തിയായ യേശു പുറത്താകുന്നു (എഫെസ്യർ 5:26)
  1. ടിപിഎം പാസ്റ്റർമാർ ജനങ്ങളുടെ പാപം വഹിക്കുന്നു – ജനങ്ങളുടെ പാപം വഹി ക്കുന്ന ഒരേയൊരു വ്യക്തിയായ യേശു പുറത്താകുന്നു  (1 പത്രോസ്  2:24)
  1. ടിപിഎം പാസ്റ്റർമാർ അതി വിശുദ്ധ സ്ഥലത്തു വസിക്കുന്നു – ഒരേയൊരു മഹാപു രോഹിതനായ യേശു പുറത്താകുന്നു (എബ്രായർ 7:24-28)
  1. ടിപിഎം പാസ്റ്റർമാർ ജനങ്ങളെ സ്നേഹിച്ച് അവരുടെ ആത്മാവ് മരണത്തിന് ഏൽ പ്പിച്ചു , ജനങ്ങൾക്ക് അംഗീകാരം നല്കി നീതിമാന്മാരാക്കി സ്വാതന്ത്ര്യം കൊടുത്തു – പാസ്റ്റർമാരുടെ ആത്മാവ് മരണത്തിനു ഏല്പിച്ചു ജനങ്ങൾ നീതിമാന്മാരാക്കി യെന്ന് ടിപിഎം അവകാശപ്പെടുന്നു. ദൈവ മുൻപാകെ നമ്മുടെ നീതികര ണത്തിൻറ്റെ അടിസ്ഥാനം തന്നെ നിഷേധിക്കുന്നു.  (റോമർ 5:1).

ടിപിഎമ്മിലെ ആഴമേറിയ സത്യങ്ങൾ – എതിർ ക്രിസ്തു വിൻ്റെ പ്രവർത്തനം

ഇതിൽ നിന്നും ടിപിഎമ്മിന് സുവിശേഷം അറിയത്തില്ലെന്ന് മനസ്സിലായല്ലോ. ക്രിസ്‌തീയ വിശ്വാസത്തിൻ്റെ ഏറ്റവും അടിസ്ഥാനമായ ഉപദേശങ്ങൾ പോലും അറിയാത്ത ടിപിഎം സങ്കല്‍പിതമായ “ആഴമേറിയ സത്യങ്ങൾ” എന്ന് പറയുന്നതിൻ്റെ അർഥം എന്താണ്? ഇത് നഗ്നമായ ദൈവനിന്ദയാണ്. ടിപിഎം പാസ്റ്റർമാർ മുകളിൽ എഴുതിയ പാട്ടിൻ്റെ അടിസ്ഥാ നത്തിൽ പ്രവർത്തിക്കുകയാണെങ്കിൽ, അവരുടെ സുവിശേഷവും പ്രസംഗങ്ങളും ഇതു മാതിരിയുള്ള ദൈവനിന്ദ മൂലം എത്ര മാത്രം ദുഷിച്ചതാണെന്ന് ചിന്തിക്കുക.

ഞായറാഴ്ച പ്രസംഗിക്കുന്ന പാസ്റ്റർമാരാണിവർ, മറ്റു സഭകളിലൊന്നും കാണാത്ത സത്യ ങ്ങൾ ബൈബിൾ സ്റ്റഡീസിൽ പഠിപ്പിക്കുന്നവർ. വേദപുസ്തക വിശദീകരണത്തിനായി നിങ്ങൾ ആശ്രയിക്കുന്ന മനുഷ്യരാണിവർ. “അപ്പൊസ്തലന്മാർ” എന്നവകാശപ്പെട്ട് നിങ്ങ ളുടെ ജീവിതം നയിക്കുന്ന മനുഷ്യരാണിവർ. “അപ്പൊസ്തലന്മാർ” എന്നവകാശപ്പെടുന്ന ഇവർ വ്യാജ അപ്പൊസ്തലന്മാരാണോ എന്ന് പരിശോധിക്കാൻ നിങ്ങൾ തയ്യാറാണോ? അവർ എഴുതിയ ദൈവനിന്ദയായ പാട്ട് കേട്ടതിനു ശേഷവും അവരെ ന്യായീകരിക്കുന്നവ രാണോ? ഇങ്ങനെയുള്ള ഒരു സഭയുടെ അടിമകളായിരിക്കുന്നത് ബുദ്ധിയാണോ?

ദൈവനിഷേധമായ പഠിപ്പിക്കലുകളുടെ ഇത്ര നീച നിലവാരം പുലർത്തുന്ന വേറൊരു സഭ ഞാനിതുവരെ കേട്ടിട്ടില്ല. ഈ ഗ്രഹത്തിലെ ഏറ്റവും നല്ല പഠിപ്പിക്കലുകളാണ് ഞങ്ങ ൾക്ക് കിട്ടുന്നതെന്ന് വിശ്വാസികളെ അന്ധരായി വിശ്വസിപ്പിക്കുന്നതിൽ ടിപിഎം വളരെ വിജയിച്ചിരിക്കുന്നു. നിങ്ങൾ ക്രിസ്തുവിനെ പിന്തുടരുന്നവരാണെങ്കിൽ ഒരു ചട്ടം തകര്‍ക്കു ന്നവാൻ തയാറാകണം. ദൈവത്തെ പുകഴ്ത്തുന്നതിനു പകരം മനുഷ്യരെ പുകഴ്ത്തുന്ന ഗാനങ്ങൾ പാടുമ്പോൾ നല്ല മനസ്സാക്ഷിയുള്ള ആർക്കും തന്നെ ഈ സഭയിൽ തുടരാൻ സാധിക്കത്തില്ല.

ക്രിസ്തുവിനെ തള്ളി മാറ്റാൻ ശ്രമിക്കുന്ന എതിർ ക്രിസ്തു എപ്പോഴും ടിപിഎമ്മിനെ നയിക്കു കയും നടത്തുകയും ചെയ്യുന്നു.

ഉപസംഹാരം

ഈ ലേഖനം വായിക്കുന്ന ചിലരെ പോലെ, ഞാനും ഒരു ഉറച്ച ടിപിഎം വിശ്വാസിയായിരു ന്നപ്പോൾ ഈ ഗാനം പാടിയിട്ടുണ്ടായിരിക്കാം. ദൈവനിന്ദയുടെ ഏറ്റവും ഉയർന്ന നില വാരമാണ് ഈ ഗാനം. ഇത് ടിപിഎം പാട്ടുപുസ്തകത്തിൽ നിന്നും എടുക്കാവുന്ന ധാരാളം ഉദാഹരണങ്ങളിൽ ഒന്നാണ്. ടിപിഎമ്മിൻ്റെ എല്ലാ പാട്ടുപുസ്തകകങ്ങളും ശുശ്രുഷകന്മാരെ ആരാധിക്കുന്ന പാട്ടുകളാൽ നിറയപ്പെട്ടതാണ്. ക്രിസ്തുവിൻ്റെ വലിയ യാഗത്തിന് യാതൊരു വിലയും ഇല്ലാതാക്കുന്നതാണ് ഇവിടെ എടുത്തുകാട്ടിയ ഗാനം. യേശുവിനു മാത്രം യോഗ്യ തയുള്ള എല്ലാ സ്ഥാനങ്ങളും, ടിപിഎം ശുശ്രുഷകന്മാർ അവകാശപ്പെടുന്നു. ഇത് യേശുവി നോട് മത്സരിക്കുന്ന അധികാര മോഹമാണ്, അത് എപ്പോഴും അവർ തോറ്റുകൊണ്ടേയി രിക്കും. ക്രിസ്തിയ വിശ്വാസത്തിൻ്റെ ഏറ്റവും അടിസ്ഥാന സിദ്ധാന്തം (യേശു മാത്രം രക്ഷകൻ, നമ്മുടെ പാപങ്ങൾ വഹിച്ചവൻ), അവരുടെ ആത്മാവ് മരണത്തിനു ഏല്പിച്ചു ജനങ്ങൾ നീതിമാന്മാരാക്കിയെന്ന് ടിപിഎം അവകാശപ്പെടുന്ന വീഴ്ച സംഭവിക്കാവുന്ന മനുഷ്യ “രക്ഷകരെ” കൊണ്ട് മാറ്റുമ്പോൾ അത് ഒരിക്കലും ക്രിസ്‌തീയ വിശ്വാസമല്ല. ഇത് ടിപിഎം കണ്ടുപിടിച്ച ഒരു പുതിയ മതമാണ്.

ദൈവം നിങ്ങൾ അനുഗ്രഹിക്കട്ടെ.

.

One Reply to “ടിപിഎമ്മിലെ വേദവിരുദ്ധം (ഭാഗം 2) – യേശു പുറത്താകുന്നു ”

  1. ടിപിഎം ദുപദേശത്തിന്റെ മർമ്മം എന്നവകാശപ്പെടുന്ന “സീയോൻ ” എന്ന വ്യാജ ഉപദേശത്തെ സാധാരണക്കാർക്കു മനസിലാകുന്ന വിധത്തിൽ പുറത്തുകൊണ്ടു വന്ന ഈ സൈറ്റിന്റെ അണിയറ പ്രവർത്തകർക്കു ക്രിസ്തുവിന്റെ നാമത്തിൽ സ്നേഹ വന്ദനം ,…..ഒരിക്കൽ കൂടി പറയുന്നു …സീയോൻ ഉപദേശം എന്ന് ടിപിഎം കൊട്ടിഘോഷിക്കുന്ന പ്രതിഭലം വിറ്റും , വിട്ടും ടിപിഎം മിനിസ്റ്ററരന്മാരായി പ്രവർത്തിക്കുന്ന തന്നത്താൻ ഷണ്ണന്മാരായിട്ടുള്ള ടിപിഎം ഉപദേശം പ്രചരിപ്പിക്കുന്ന പുരുഷൻ മാർക്കുള്ളതാണ് (ദൈവവചനമല്ല ,ടിപിഎം ഉപദേശമാണ് . വചനത്തിൽ തെളിവില്ല ) സിയോനിൽ ഇവരുടെ തുണികഴുകി , ഭക്ഷണം പാകം ചെയ്തു, ഇവരുടെ ആജ്ഞാനുവർത്തികളായ സ്ത്രീകൾക്കോ , ടിപിഎം ഉപദേശം പിൻപറ്റുന്ന വിശ്വാസികൾക്കോ പ്രവേശനമില്ല . ബൈബിളിൽ ഈ ഉപദേശത്തിന് തെളിവുണ്ടോ ? ഇല്ല. ഇതാണുപോലും ” മർമ്മം ” . ഇതിന്റെ ചീപ് (NOT ചീഫ് ) പാസ്റ്റർമാർക്കുമാത്രമേ മുകളിൽ എഴുതിയ കാര്യം വെളിപ്പെട്ടിട്ല് ഉളുപോലും. ” തിരു സഭ ” എന്നാണ് ടിപിഎം വാട്സ്ആപ് കൂട്യാമ ഇട്ടിരിക്കുന്ന പേര് . ഇത്രയും വലിയ ഒരു ദുരുപദേശം വളരെ സിമ്പിൾ ആയി ലോകത്തെ അറിയിച്ച സൈറ്റിന്റെ പ്രവർത്തകർ വളരെ പ്രശംസ അർഹിക്കുന്നു . ആയിരകണക്കിന് പെൺകുട്ടികളെ അടിമയാക്കി വച്ചിരിക്കുന്ന ഇവരാണുപോലും വിശുദ്ധർ . രാജ്യത്തെ നിയമംങ്ങൾ ഇവർക്കു എതിരെ വരുന്ന നിമിഷം വരെയും ഇവർ ഇല്ലാത്ത സീയോന്റെ പേരിൽ പെൺകുട്ടികളെ കബളിപ്പിക്കും . കർമ്മ മാർഗം , ജ്ഞാനമാർഗം ,ഭക്തി മാർഗം , യോഗ മാർഗം എന്നുള്ള നാലു വഴികളിൽ കൂടി മുക്തി അല്ലെങ്കിൽ , മോക്ഷം കിട്ടുമെന്നു ഹിന്ദു മതം പഠിപ്പിക്കുമ്പോൾ (ജനനന പുനർജനങ്ങളിൽ നിന്നുമുള്ള വിടുതൽ , അതായതു ഒന്നുമില്ലാതായി തീരുക എനാവസ്ഥയിൽ എത്തുക അതാണ് മോക്ഷം എന്ന് ഹിന്ദുമതം } അതിൽ സ്ത്രീ പുരുഷ വത്യാസമില്ല . പക്ഷെ ലോകത്തിന്റെ പാപത്തെ ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായി വന്ന കർത്താവായ യേശുവിലൂടെയുള്ള പാപമോചനത്തിന് പുല്ലുവില കൊടുത്തു , പ്രവർത്തിയിലൂടെ രക്ഷ പ്രാപികാം (ഷണ്ണന്മാരായി ) എന്നുപടിപികുന്ന ഇവരാണുപോലും വിശുദ്ധർ . കർത്താവു ക്ഷമിക്കട്ടെ , ആമേൻ

Leave a Reply

Your email address will not be published. Required fields are marked *