ടിപിഎമ്മിലെ വേദവിരുദ്ധം (ഭാഗം 3) – ക്രിസ്തുവിൻ്റെ അപൂര്‍ണ്ണമായ യാഗവും സുവിശേഷ വേലയും 

ഈ പരമ്പരയിലെ രണ്ടാമത്തെ ലേഖനം വായിച്ചപ്പോൾ, തെറ്റുപറ്റുക മാനുഷികമാണെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടായിരിക്കാം. ഒരു പക്ഷെ കൂടുതലായി ചിന്തിക്കാതെ ടിപിഎം ആ ഇംഗ്ലീഷ് പാട്ട് എഴുതിയതായിരിക്കാം. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി നിങ്ങൾ കരുതു ന്നുണ്ടായിരിക്കാം (സത്യത്തിൽ അങ്ങനെയല്ല, ടിപിഎം പാസ്റ്റർമാരെ സ്തുതിക്കുന്ന ധാരാ ളം പാട്ടുകൾ ടിപിഎം പാട്ടുപുസ്തകത്തിൽ കാണാം). ടിപിഎം ഒരിക്കലും അവരുടെ പാപം വഹിക്കുന്നുവെന്ന് പറയത്തില്ല? ക്രിസ്തുവിനു മാത്രം യോഗ്യതയുള്ള “മഹാപുരോഹിതൻ, മധ്യസ്ഥൻ” എന്ന പദവികൾ അവർ ഏറ്റെടുക്കാറില്ല. നിങ്ങൾ ചിന്തിക്കുന്നതിലും അധിക മായി ദൈവവിരുദ്ധ പഠിപ്പിക്കലുകൾ ടിപിഎമ്മിൽ ഉണ്ടെന്ന് കാണിക്കുവാൻ വേണ്ടിയാ ണ് ഞാൻ ഈ ലേഖനം എഴുതുന്നത്. ആ ഇംഗ്ലീഷ് പാട്ടിൽ കണ്ട ഉപദേശങ്ങൾ ടിപിഎം മാ സികകളുടെ ആരംഭം മുതലേ കാണാൻ സാധിക്കും. ടിപിഎമ്മിൻ്റെ അടിസ്ഥാന വിശ്വാ സപ്രമാണങ്ങളിലുള്ള ദൈവവിരുദ്ധ പഠിപ്പിക്കലുകൾ വെളിച്ചത്ത് കൊണ്ടുവരുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

ബൈബിളിലെ ഏറ്റവും വലിയ സത്യം ക്രിസ്തു നമ്മുടെ പാപങ്ങൾ വഹിച്ചു (1 പത്രോസ് 2:24, 1 യോഹന്നാൻ  2:2). അതിനു ശേഷം ഉയർത്തെഴുന്നേറ്റു (1 കൊരിന്ത്യർ 15:4). യേശു സ്വർഗ്ഗത്തിൽ നമ്മുടെ തികഞ്ഞ മഹാപുരോഹിതനായി ഇപ്പോൾ വസിക്കുന്നു (എബ്രാ. 4:14-16). എബ്രായർ 7:26) അനുസരിച്ച് പൂർണ്ണ യോഗ്യതയുള്ള ഒരേയൊരു വ്യക്തി യേശു മാത്രമാകുന്നു. (“പരിശുദ്ധൻ, നിരപരാധി, നിഷ്‌കളങ്കന്‍, പാപികളിൽ നിന്നും വേർപെട്ട വൻ, സ്വർഗ്ഗത്തിനും മേലെയുള്ളവൻ”). ഇപ്പോൾ പിതാവിൻ്റെ സന്നിധിയിൽ നമുക്കു വേണ്ടി മധ്യസ്ഥത വഹിക്കുന്നു. പൂർണ്ണമായ ദൈവവും പൂർണ്ണമായ മനുഷ്യനും മഹാ പുരോഹിതനുമായ യേശുവിൽ നമ്മുക്ക് വിശ്വസിക്കാം.

നമ്മുടെ പാപങ്ങൾ നമ്മൾ തന്നെ വഹിക്കേണ്ടിയിരുന്നെങ്കിൽ ഒരിക്കലും സാധ്യമാകു കയില്ലായിരുന്നു. പാപത്തിൻ്റെ ശമ്പളം മരണമാണെന്ന് തിരുവചനം പഠിപ്പിക്കുന്നു (റോമർ 6:23). ഒരു മനുഷ്യനും നമ്മുടെ പാപങ്ങൾ വഹിക്കുവാൻ സാധിക്കത്തില്ല. അത് യേശുവിനു മാത്രം സാധ്യം, അവൻ സ്വർഗത്തിൽ നിന്നും ഇറങ്ങി വന്നു മനുഷ്യരൂപം (അതേസമയം പൂർണ്ണ ദൈവവും) എടുത്തു നമ്മുടെ പാപങ്ങൾക്ക് വിലയായി നമ്മുടെ സ്ഥാനത്ത്‌ കുരിശിൽ മരിച്ചു.

ക്രിസ്തുവിൻ്റെ പൂർണ്ണ യാഗത്തെ പറ്റി ടിപിഎം പഠിപ്പിക്കുന്ന ദൈവനിഷേധം ഈ ലേഖന ത്തിൽ കാണിക്കുവാൻ ആഗ്രഹിക്കുന്നു. ക്രിസ്തു നമ്മുടെ പാപങ്ങൾക്കായി മരിച്ചുവെന്ന് ടിപിഎം വായ് കൊണ്ട് പറയുമെങ്കിലും, സത്യത്തിൽ അവർ ഒരു ദൈവനിഷേധം പഠി പ്പിക്കുന്നു. ടിപിഎം ശുശ്രുഷകരുടെ മധുര വാക്കിലും സ്വയം നീതികരണത്തിലും ഒരു ടിപിഎം വിശ്വാസി പിടിക്കപ്പെടുന്നു. അവർ യേശുവിനെ പോലെ തന്നെ വിശുദ്ധരായി തങ്ങളെത്തന്നെ അവതരിപ്പിക്കുന്നു. ടിപിഎം ശുശ്രുഷകന്മാർ ഒരു പാപവും ചെയ്യാതെ യേശുവിനെ പോലെ പരിശുദ്ധനാണെന്ന് ഓരോ ടിപിഎം വിശ്വാസിയും അറിയാതെ വിശ്വസിക്കുന്നു. നമ്മൾ ഈ മാതിരിയുള്ള വഞ്ചനകൾക്ക് അധീനരാകുമ്പോൾ, ദൈവ നിഷേധങ്ങൾ നമ്മുടെ കണ്ണിന് മുൻപിൽ കുടി പറക്കാൻ എളുപ്പമാണ്.

ഞങ്ങളുടെ വാക്കുകൾ വിശ്വസിക്കേണ്ട, താഴെ കൊടുക്കുന്ന ഉദ്ധരണികൾ കുതിരവാ യിൽ നിന്നും നേരിട്ട് വന്നതാണ്.

ടിപിഎം, യേശുവിനെ മഹാപുരോഹിത സ്ഥാനത്ത്‌ നിന്ന് മാറ്റുന്നു

പെന്തക്കോസ്ത് മാസിക, ഡിസംബർ 1979 ലക്കത്തിൽ  നിന്നും


പുതിയ നിയമത്തിൽ ഞങ്ങൾ (ദൈവത്തിൻ്റെ വേലക്കാർ) മൽക്കിസെദേക്കിൻ്റെ ക്രമപ്ര കാരം “എന്നേക്കും” മഹാപുരോഹിതന്മാർ ആകുന്നു. എല്ലാ ദിവസവും ഞങ്ങൾക്ക് അതി വിശുദ്ധ സ്ഥലത്ത്‌ ശുശ്രുഷിക്കണം. അതുകൊണ്ട്‌ എപ്പോഴും ഞങ്ങൾ ആ നിലവാരം നിലനിർത്തണം. മഹാപുരോഹിതന്മാരായി കരുതുന്നവർ, ദൈവത്തിനു വേണ്ടി മാത്രം പൂർണ്ണമായി ജനങ്ങളിൽ നിന്നും വേർപെട്ടവരാണ്. പാളയത്തിനകത്തു സംഭവിക്കുന്ന എല്ലാറ്റിനും അവർ ദൈവത്തിന് ഉത്തരം കൊടുക്കണം. അവർ മുഴുവൻ ജനങ്ങളുടെയും പാപങ്ങൾ വഹിക്കുന്നു …. ദൈവ ജനങ്ങളെ യോജിപ്പിച്ചു കാത്തുസംരക്ഷിക്കുവാൻ കഴിവുള്ളവർ ദൈവ വേലക്കാർ മാത്രമാണ്. അവൻ അവർക്ക് (ജനങ്ങൾക്ക്) അപ്പനും അമ്മയും ആയിരിക്കണം (I തെസ്സലൊനീക്യർ . 2:2-11). (പെന്തക്കോസ്ത് മാസിക, ലക്കം, ഡിസംബർ 1979)


ടിപിഎം ശുശ്രുഷകന്മാർ മഹാപുരോഹിതനാണെന്ന് അവകാശപ്പെടുമ്പോൾ അങ്ങേയറ്റം ദൈവനിന്ദ പ്രസംഗിക്കുന്നു. യേശു മാത്രം മഹാപുരോഹിതനാണെന്ന് രേഖപ്പെടുത്തിയി രിക്കുന്ന വേദഭാഗങ്ങൾ നോക്കാം.

എബ്രായർ 8:6, “അവനോ വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേൽ സ്ഥാപിക്കപ്പെട്ട നിയമ ത്തിൻ്റെ മദ്ധ്യസ്ഥനാകയാൽ അതിൻ്റെ വിശേഷതെക്ക് ഒത്തവണ്ണം വിശേഷതയേറിയ ശുശ്രൂഷയും പ്രാപിച്ചിരിക്കുന്നു.”

എബ്രായർ 4:14,15,ആകയാൽ ദൈവപുത്രനായ യേശു ആകാശത്തിൽകൂടി കടന്നുപോ യോരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ട് നാം നമ്മുടെ സ്വീകാരം മുറുകെപ്പിടിച്ചുകൊൾക. നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്ക് തുല്യ മായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളത്.”

എബ്രായർ 7:24-28, ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ടു മാറാത്ത പൗരോഹിത്യം പ്രാപിച്ചിരിക്കുന്നു. അതുകൊണ്ട് താൻമുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്ക് വേണ്ടി പക്ഷവാദം ചെയ്‍വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷി പ്പാൻ അവൻ പ്രാപ്തനാകുന്നു. ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്ക് വേണ്ടിയത്: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോട് വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്ന തനായിത്തീർന്നവൻ; ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങൾ ക്കായും പിന്നെ ജനത്തിൻ്റെ പാപങ്ങൾക്കായും ദിനംപ്രതി യാഗംകഴിപ്പാൻ ആവശ്യമില്ലാ ത്തവൻ തന്നേ. അതു അവൻ തന്നെത്താൻ അർപ്പിച്ചുകൊണ്ട് ഒരിക്കലായിട്ട് ചെയ്തുവല്ലോ. ന്യായപ്രമാണം ബലഹീനമനുഷ്യരെ മഹാപുരോഹിതന്മാരാക്കുന്നു; ന്യായപ്രമാണത്തിന് പിമ്പുള്ള ആണയുടെ വചനമോ എന്നേക്കും തികെഞ്ഞവനായിത്തീർന്ന പുത്രനെ പുരോ ഹിതനാക്കുന്നു.

നിങ്ങളോടു തന്നെ ചോദിക്കുക, ടിപിഎം ശുശ്രുഷകന്മാർ തന്നെത്താൻ മഹാപുരോഹി തരായി അവകാശപ്പെടാൻ യോഗ്യരാണോ? മുകളിലത്തെ വചന ഭാഗങ്ങൾ വായിച്ചതി നുശേഷവും ടിപിഎം ശുശ്രുഷകരെ നിങ്ങൾ മഹാപുരോഹിതനെന്ന് അംഗീകരിക്കുമോ? നിങ്ങളുടെ മഹാപുരോഹിതൻ “പരിശുദ്ധൻ, നിരപരാധി, നിഷ്‌കളങ്കന്‍, പാപികളിൽ നി ന്നും വേർപെട്ടവൻ, സ്വർഗ്ഗത്തിനും മേലെയുള്ളവൻ” ആണോ? നിങ്ങളുടെ മഹാപുരോ ഹിതൻ ഒരു തരത്തിലുമുള്ള പ്രലോഭനങ്ങളും ഏൽക്കാത്ത  പാപവിമുക്തൻ ആണോ? അവർ (ടിപിഎം വേലക്കാർ) മഹാപുരോഹിതൻ എന്ന ടിപിഎമ്മിൻ്റെ പഠിപ്പിക്കൽ നിങ്ങൾ അംഗീകരിക്കുകയാണെങ്കിൽ, മേൽപ്പറഞ്ഞ ചോദ്യങ്ങൾക്ക് അംഗീകാരദ്യോ തകമായ ഉത്തരങ്ങൾ നല്കാൻ സാധ്യമല്ല.

ടിപിഎം, നിങ്ങളുടെ പാപങ്ങൾ വഹിക്കുന്നുവെന്ന് അവ കാശപ്പെടുന്നു

പെന്തക്കോസ്ത് മാസിക, സെപ്റ്റംബർ 1990 ലക്കത്തിൽ  നിന്നും


പാപയാഗം, “പാപയാഗത്തിനുള്ള കാളയെ കൊണ്ടുവന്നു  (ലേവ്യ. 8:14-17). പാപയാഗ ത്തിനുള്ള കാളയുടെ തലയിൽ അഹരോനും പുത്രന്മാരും കൈവെച്ചു പൗരോഹിത്യ ത്തിൻ്റെ അകൃത്യം അതിന്മേൽ ആക്കി. അവൻ അതിനെ അറുത്തു; മോശ അതിൻ്റെ രക്തം എടുത്തു വിരൽകൊണ്ടു യാഗപീഠത്തിൻ്റെ കൊമ്പുകളിൽ ചുറ്റും പുരട്ടി, ശേഷം രക്തം യാഗപീഠത്തിൻ്റെ ചുവട്ടിൽ ഒഴിച്ചു. ദൈവ വേലക്കാർ ദൈവ ശുശ്രുഷക്കായ് പൂർണമായും ചെലവഴിക്കുകയോ ചെലവഴിക്കപ്പെടുകയോ ചെയ്യണം എന്ന് ഇത് സൂചിപ്പിക്കുന്നു. മൃഗത്തിൻ്റെ കൊഴുപ്പും മറ്റു ശരീര ഭാഗങ്ങളും യാഗപീഠത്തിന്മേൽ ദഹിപ്പിക്കുക എന്നാൽ ദൈവ വേലക്കാർ ജയാളിയായ ജീവിതം നയിക്കുന്നുവെന്നു വെളിപ്പെടുത്തുന്നു. അവർ പൂർണ്ണമായും പാപത്തിനും ലോകത്തിനും മരിച്ചവരാകുന്നു. കാളയുടെ ശരീരം പാളയത്തിന് പുറത്തു തീയിൽ ഇട്ടു ചുട്ടുകളഞ്ഞു. “പാളയയത്തിനു പുറത്ത്” എന്നത് ദൈവ വേലക്കാർ കഷ്ട്ടം സഹിച്ചു ക്രിസ്തുവിനെ പോലെ നിന്ദാപാത്ര മായെന്ന് കാണിക്കുന്നു. മൃഗത്തിൻ്റെ ശരീര ഭാഗങ്ങൾ ചുട്ട് ചാമ്പലായി എന്നത് മറ്റുള്ള വരുടെ പാപങ്ങൾ ചുമക്കുന്ന ദൈവ വേലക്കാർ എങ്ങനെ അവരെ ശുദ്ധീകരിച്ചുവെന്ന് സൂചിപ്പിക്കുന്നു. (പെന്തക്കോസ്ത് മാസിക, ലക്കം സെപ്റ്റംബർ 1990)

ഹോമയാഗം : ഹോമയാഗത്തിന്നുള്ള ഒരു ആട്ടുകൊറ്റനെ കൊണ്ടുവന്നു,  (ലേവ്യ. 8:18-21). ആട്ടുകൊറ്റനെ ഖണ്ഡംഖണ്ഡമായി ഖണ്ഡിച്ചു, അതിനെ ഹോമയാഗമായി യഹോവെ ക്കുള്ള ദഹനയാഗമായി  മുഴുവനും യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു. ദൈവ വേലക്കാർ പരിശുദ്ധാത്മാവിൽ നിറഞ്ഞു അംഗങ്ങളെ മുഴുവൻ യഹോവെക്കുള്ള യാഗമായി അർപ്പി ക്കുന്നുവെന്ന് കാണിക്കുന്നു. യാഗപീഠത്തിന്മേൽ ഹോമയാഗം ദഹിച്ചുണ്ടായ വെണ്ണീർ എടുത്തു യാഗപീഠത്തിൻ്റെ ഒരു വശത്തു ഇട്ടു, അതിനുശേഷം പാളയത്തിന് പുറത്തു വെടിപ്പുള്ള ഒരു സ്ഥലത്തു വെണ്ണീർ കൊണ്ടുപോയി  (ലേവ്യ 6:10,11). പരിശുദ്ധാത്മാ വിൻ്റെ അഗ്നിയാൽ ശുദ്ധീകരിച്ച ദൈവ വേലക്കാരുടെ സാക്ഷ്യം ഇത് വെളിപ്പെടുത്തുന്നു. (പെന്തക്കോസ്ത് മാസിക, ലക്കം സെപ്റ്റംബർ 1990)


സഭയുടെ പാപങ്ങൾ കാരണം പാസ്റ്റർമാർ രോഗികളാകുന്നുവെന്ന് ടിപിഎം പാസ്റ്റർമാർ പഠിപ്പിക്കുന്നു.

പ്രത്യക്ഷമായി, യേശു ക്രിസ്തുവിൻ്റെ യാഗം ഒന്നാം നൂറ്റാണ്ടിൽ പൂർണ്ണമായില്ല,  അത് ഇപ്പോ ൾ ടിപിഎം പാസ്റ്റർമാരിൽ കൂടി പൂർണ്ണമായെന്ന് ടിപിഎം പഠിപ്പിക്കുന്നു. പഴയനിയമത്തി ൽ അവരെ (ടിപിഎം പാസ്റ്റർമാരെ) എവിടെ കുത്തിത്തിരുകാമെന്ന് ടിപിഎം പരിശോധ കർ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. ഇത് അവരുടെ മഹത്വീകരണം ഉദ്ദേശിച്ചാകുന്നു.

ടിപിഎം അനുസരിച്ചു, പഴയ നിയമത്തിലെ പാപയാഗം പ്രതിഷ്ഠിക്കപ്പെട്ട ദൈവ വേലക്കാ രുടെ “യാഗവും” “ജീവിത വിജയവും” കാണിക്കുന്നു. പഴയ നിയമത്തിലെ “ഹോമയാഗം” പുതിയ നിയമത്തിൽ ടിപിഎം ശുശ്രുഷകരുടെ “യാഗോചിതമായ ജീവിതത്തിലൂടെ” പൂർ ത്തീകരിക്കുന്നുവെന്ന് അവർ പഠിപ്പിക്കുന്നു.

തിരുവചനം എന്ത് പറയുന്നു?

മത്തായി 5:17,ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നു എന്ന് നിരൂപിക്കരുത്; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നത്.”

എഫെസ്യർ 2:14-16, “അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തൻ്റെ ജഡത്താൽ നീക്കി വേർ പ്പാടിൻ്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞത് സമാധാനം ഉണ്ടാക്കിക്കൊണ്ടു ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ.”

റോമർ 10:4, “വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാൻ ക്രിസ്തു ന്യായപ്രമാണത്തിൻ്റെ അവ സാനം ആകുന്നു.”

യോഹന്നാൻ 19:30, “യേശു പുളിച്ചവീഞ്ഞ് കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ച് ആത്മാവിനെ ഏല്പിച്ചുകൊടുത്തു.”

യേശു കുരിശിൽ എല്ലാം പൂർത്തിയാക്കി എന്ന് പഠിപ്പിക്കേണ്ടതിനു പകരം, ടിപിഎം സ ത്യം വളച്ചൊടിച്ചു ദൈവ നിഷേധം പഠിപ്പിച്ചു തന്നത്താൻ മഹത്വീകരിക്കുന്നു. ക്രിസ്ത്യാ നി എന്നവകാശപ്പെടുന്ന ഒരു സഭക്ക് എങ്ങനെ ദുരുപദേശങ്ങൾ പഠിപ്പിക്കാൻ സാധിക്കും? നിങ്ങൾ ഒരു ടിപിഎം വിശ്വാസിയാണെങ്കിൽ, ടിപിഎം സത്യം പഠിപ്പിക്കുന്നുവെന്ന് ചിന്തിക്കുന്നുവെങ്കിൽ, ദൈവവചനത്തിൻ്റെ അടിസ്ഥാനത്തിൽ നിങ്ങളുടെ വിശ്വാസം തെളിയിക്കുവാൻ പ്രേരിപ്പിക്കുന്നു. ഒന്നുകിൽ വേദപുസ്തകം ശരിയാണ് അല്ലെങ്കിൽ ടിപിഎം ഉപദേശങ്ങൾ ശരിയാണ്. വേദപുസ്തകം ടിപിഎം ഉപദേശത്തിന് എതിരായതി നാൽ രണ്ടും ശരിയാകത്തില്ല. വചനം പറയുന്നു “നിവൃത്തിയായി”, ടിപിഎം നേരെ വിപരീതം പറയുന്നു. യേശു ക്രിസ്തുവിൻ്റെ യാഗവും വേലയും അപൂർണ്ണം എന്നതാണ് ഇതിൻ്റെ അനുമാനം.

മഹാപുരോഹിതൻ്റെ വേഷമണിഞ്ഞ് ടിപിഎം, മദ്ധ്യസ്ഥരെന്ന് അവകാശപ്പെടുന്നു.

പെന്തക്കോസ്ത് മാസിക ഡിസംബർ 1979, പെന്തക്കോസ്ത് മാസിക ഒക്റ്റോബർ 1981 എന്നി ലക്കങ്ങളിൽ നിന്നുമുള്ള ഉദ്ധരണികൾ താഴെ ചേർക്കുന്നു.


യേശു ക്രിസ്തു ഒരു യഥാർത്ഥ യാഗമൃഗമായി – സ്വന്തം ജീവിതം യാഗമാക്കി. ജനങ്ങൾക്ക് വേണ്ടി ഒരു ദൈവ വേലക്കാരൻ കഷ്ടപ്പെട്ട് തന്നത്താൻ യാഗമായി തീരണം. പാപയാഗ ത്തിൽ ഒരു കാള പാപം ഏറ്റെടുത്തു മരിക്കണം. അതുപോലെ ഒരു ദൈവ വേലക്കാരൻ പാപജീവിതത്തിൽ നിന്ന് വിടുതൽ കിട്ടുന്നതുവരെ ക്രിസ്തുവിനു വേണ്ടി ശരീരത്തിൽ കഷ്ടം സഹിക്കണം. ഹോമയാഗത്തിൽ യാഗമൃഗം പൂർണ്ണമായി ദഹിപ്പിച്ചു, അത് പുതിയ നിയമത്തിൽ പരിശുദ്ധാത്മാവിനാൽ മുഴുവൻ ശുദ്ധിക്കായി പൂർണ്ണ സമർപ്പണം ആകു ന്നു. ഒരു സഭ പാപത്തിൽ നിന്നും പൂർണ്ണമായി കഴുകപ്പെട്ട് പരിശുദ്ധാത്മാവിനാൽ ശുദ്ധീ കരണം  പ്രാപിക്കുന്നതുവരെ ദൈവ വേലക്കാരൻ കഷ്ടപ്പെട്ട് മരിക്കണം. സഭയുടെ സമൃ ദ്ധി യഥാർത്ഥ പ്രതിഷ്ഠിക്കപ്പെട്ട ദൈവ വേലക്കാർ ദൈവസന്നിധിയിൽ സഭക്കു വേണ്ടി എപ്പോഴും മധ്യസ്ഥത ചെയ്യുന്നതാണ്. (പെന്തക്കോസ്ത് മാസിക, ലക്കം ഡിസംബർ 1979)

ദൈവ വേലക്കാർ സഭയെ ശരിയായ ദിശയിൽ വഹിക്കുമ്പോൾ മാത്രം സഭ പുതിയ യെരു ശലേമിൽ എത്തുന്നു. (പെന്തക്കോസ്ത് മാസിക, ലക്കം ഒക്റ്റോബർ 1981)


മുകളിലത്തെ ഉദ്ധരിണികളിൽ, “ദൈവ വേലക്കാർ” പാപം ചുമന്നു പാപയാഗത്തിലെ കാളയെപോലെ മരിക്കണമെന്ന് ടിപിഎം പഠിപ്പിക്കുന്നതായി വ്യക്തമായല്ലോ. “ദൈവ വേലക്കാർ” സഭ പാപത്തിൽ നിന്നും വിടുതൽ പ്രാപിക്കുന്നതുവരെ തന്നെത്താൻ യാഗ മായിത്തീരണമെന്ന് ടിപിഎം പറയുന്നു. അതിവിശുദ്ധ സ്ഥലത്ത്‌ ശുശ്രുഷിക്കുന്നതു കൊണ്ടും മഹാപുരോഹിതൻ്റെ ഭാഗം ഉള്ളതിനാലും സഭക്കുവേണ്ടി മധ്യസ്ഥത വഹി ക്കുന്നു. ടിപിഎം മധ്യസ്ഥത എന്ന് പറയുമ്പോൾ ഓരോ ക്രിസ്ത്യാനിയും ദൈവകരങ്ങ ളിൽ സമർപ്പിച്ചു മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുന്ന സാധാരണയായുള്ള മധ്യസ്ഥ പ്രാർത്ഥനയല്ല. ഇത് വേദപുസ്തകം അനുസരിച്ചു യേശുവിനു മാത്രമുള്ള നിർദ്ദിഷ്ടമായ മധ്യസ്ഥ പ്രാർത്ഥനയാണ്. അവർ യേശുവിൽ നിന്നും മഹാപുരോഹിതൻ്റെ പങ്ക് വലിച്ചെ ടുത്തു (കുറഞ്ഞ പക്ഷം ഭാഗീകമായിട്ടെങ്കിലും ഏറ്റെടുത്തു, ചില സമയങ്ങളിൽ യേശുവും ഞങ്ങളെ പോലെ മഹാപുരോഹിതനെന്ന് അവർ അംഗീകരിക്കുന്നുണ്ട്). ഇത് ഒരു ദൈവവിരുദ്ധ പഠിപ്പിക്കലാണ്. ഒരു മനുഷ്യനും യേശുവിനു വേണ്ടി മധ്യസ്ഥനോ പക്ഷവാദം ചെയ്‍വാനോ സാധിക്കത്തില്ല. ഇത് ക്രിസ്തുവിനു മാത്രമുള്ളതാണ്. താഴെ കൊടുക്കുന്ന വാഖ്യങ്ങൾ പരിശോധിക്കുക.

1 തിമോ. 2:5,ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:

എബ്രായർ 7:25,അതുകൊണ്ട് താൻമുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്ക് വേണ്ടി പക്ഷവാദം ചെയ്‍വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.”

റോമൻ 8:34,ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവ ത്തിൻ്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.

1 യോഹന്നാൻ  2:1,എൻ്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്ക് എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിൻ്റെ അടുക്കൽ ഉണ്ട്.

യേശു ക്രിസ്തു മാത്രം മധ്യസ്ഥനും ദൈവമുൻപാകെ നമുക്കുവേണ്ടി പക്ഷപാദം ചെയ്തു കൊണ്ടിരിക്കുന്നുവെന്നും  വേദപുസ്തകം പഠിപ്പിക്കുന്നു.  പക്ഷപാദം ചെയ്യാൻ (മഹാപു രോഹിതനായി) ഒരുവൻ ദൈവത്തിൻ്റെ വലതു ഭാഗത്ത്‌ ഇരിക്കണം. പക്ഷവാദി പിതാവി നോടൊപ്പം ആയിരിക്കണം. മഹാപുരോഹിതനായി പക്ഷപാദം ചെയ്യാനുള്ള യോഗ്യത ടിപിഎമ്മിന് എങ്ങനെ കിട്ടി? അവരുടെ വേലയും പ്രതിഷ്ടയും മഹത്വീകരിക്കാൻ, ടിപിഎം എല്ലാ ചട്ടങ്ങളും ലംഘിച്ച് അപകടകരമായ സ്ഥിതിയിൽ എത്തിയിരിക്കുന്നു.

ടിപിഎം, സൺ‌ഡേസ്കൂൾ കുട്ടികളെ എന്ത് പഠിപ്പിക്കുന്നു?

താഴെ 11->0 ക്ലാസ്സിലെ സൺഡേസ്കൂൾ സിലബസ്സിൽ നിന്ന് എടുത്ത ഒരു ഭാഗം ചേർക്കുന്നു. നിരപരാധികളായ കുട്ടികളെ ദൈവ സ്നേഹത്തെ പറ്റി പഠിപ്പിക്കേണ്ടതിനു പകരം ടിപിഎം ശുശ്രുഷകരെ ആരാധിക്കുന്നവരായി മാറ്റുന്ന വിധം കണ്ടോ? വളരെ ചെറുപ്പം മുതലേ ഒരു ഉപദേശവും ചോദ്യം ചെയ്യാതെ അതേ പടി വിശ്വസിക്കാൻ കുട്ടികളെ പഠി പ്പിക്കുന്നു. നല്ല കാര്യമാണെന്ന് ചിന്തിച്ചു മാതാപിതാക്കൾ മക്കളെ സൺ‌ഡേ സ്കൂളിൽ അയക്കുന്നു. നിർഭാഗ്യവശാൽ സൺ‌ഡേ സ്കൂൾ ദുരുപദേശങ്ങളുടെ കലവറയാണ്.  അവരെ (കുട്ടികളെ) ദൈവത്തെ കുറിച്ച് പഠിപ്പിക്കുന്നതിനേക്കാൾ കൂടുതലായി ശുശ്രുഷകന്മാരെ സ്തുതിക്കുവാനും അവരുടെ പ്രതിഷ്ടയും ടിപിഎം ഉപദേശങ്ങളും പഠിപ്പിക്കുന്നു.


ടിപിഎം സൺ‌ഡേ സ്കൂളിൽ കുട്ടികളെ എന്ത് പഠിപ്പിക്കുന്നു 

  1. പഴയ നിയമത്തിലെ പുരോഹിതന്മാർ പുതിയ നിയമത്തിൽ ഒരു തരത്തിലുള്ളവരാണ്. പഴയ നിയമത്തിലെ പുരോഹിതന്മാർ പുതിയ നിയമത്തിൽ അഭിഷിക്തരും പ്രതിഷ്ഠിക്കപ്പെട്ടവരുമായ ദൈവ വേലക്കാർ ആകുന്നു. അവർ ലൗകീക സുഖങ്ങളെല്ലാം വെടിഞ്ഞു എല്ലാം ഉപേഷിച്ചവരാണ്.
  1. പഴയ നിയമത്തിലെ പുരോഹിതന്മാർ പുതിയ നിയമത്തിൽ ആരെ സൂചിപ്പിക്കുന്നു? പഴയ നിയമത്തിലെ പുരോഹിതന്മാർ പുതിയ നിയമത്തിലെ ശ്രേഷ്ഠതയുള്ള പൗരോഹിത്യ അപ്പൊസ്തലിക ശുശ്രുഷയെ കാണിക്കുന്നു. (എബ്രായർ 3:1, 1 കൊരിന്ത്യർ 12:28)
  1. യേശു ക്രിസ്തു കർത്താവ് എന്ന വാക്കിൻ്റെ അർഥം എന്താകുന്നു  …. ഞാൻ ലോകാവസാനത്തോളം നിന്നോട് കൂടെയുണ്ട്. ഇത് പിന്മഴയുടെ കാലത്ത്‌ മാത്രം ജീവിച്ചിരുന്നവരല്ല, അവരെപ്പോലെ മുന്മഴയുടെ സമയങ്ങളിൽ പോലും ഉണരുന്ന യാഗമായിക്കൊണ്ടിരിക്കുന്ന വിശുദ്ധന്മാർ അത്രേ.

ഇത് വളരെ തരം താണ ബൈബിൾ വ്യാഖ്യാനങ്ങളുടെ ഒരു ഉദാഹരണമാണ്. പുതിയ നി യമം യേശു ന്യായപ്രമാണങ്ങൾ പൂർണ്ണമായി നിവർത്തിച്ചുവെന്നു വളരെ കൃത്യമായി വ്യ ക്തമാക്കുന്നു. വേദപുസ്തകം എന്ത് പഠിപ്പിക്കുന്നുവെന്ന് തെളിയിക്കാൻ ഞങ്ങൾ വേണ്ടത്ര വചനങ്ങൾ എടുത്തു കാണിച്ചു. പുതിയ നിയമം മഹാപുരോഹിതനെന്ന് പറയുമ്പോൾ, യേശു മാത്രം മഹാപുരോഹിതനാണെന്നു വ്യക്തമാക്കുന്നു. വേദപുസ്തകം പുരോഹിത നെന്ന് പറയുമ്പോൾ എല്ലാവരും ദൈവത്തിൻറ്റെ പുരോഹിതന്മാരാണെന്നു വ്യക്തമാക്കുന്നു.

1 പത്രോസ്  2:9, “നിങ്ങളോ അന്ധകാരത്തിൽനിന്നു തൻറ്റെ അത്ഭുതപ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവൻ്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.”

ഉപസംഹാരം

പ്രിയ വായനക്കാരെ, യേശുവും “ദൈവ വേലക്കാർ” എന്ന ടിപിഎമ്മിൻ്റെ വീണുപോകുന്ന മനുഷ്യരും നമ്മുടെ പാപങ്ങൾ പങ്കിട്ടു എന്ന് വിശ്വസിച്ചു രക്ഷ പ്രാപിച്ചു എന്നവകാശ പ്പെടുന്നത് ശരിയല്ല. അങ്ങനെയാണെങ്കിൽ, യേശുവിനു സ്വർഗത്തിൽ നിന്നും ഇറങ്ങി ഏറ്റവും നീചമായി മരിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. യുഗായുഗമായി നിലനിൽക്കുന്ന ഒരേയൊരു മഹാപുരോഹിതനായ യേശുവിനു പകരം ടിപിഎമ്മിൻ്റെ “മഹാപുരോഹി തനിൽ ” വിശ്വസിക്കുമ്പോൾ നിങ്ങളുടെ പ്രത്യാശ എന്താകുന്നു? ഓരോ പ്രാവശ്യവും ടിപിഎം ഇതുപോലെയുള്ള ദൈവനിന്ദ പ്രവർത്തിക്കുമ്പോൾ, അവർ ദൈവത്തിൻ്റെ വിശുദ്ധിയും യാഗവും തരംതാഴ്ത്തുന്നു. നമ്മൾ ദൈവത്തിൽ മാത്രം ശ്രദ്ധിച്ച് ദൈവത്തെ മാത്രം സ്തുതിക്കണം. ടിപിഎമ്മിൻ്റെ എല്ലാ ദുരുപദേശങ്ങൾക്കും ആശയകുഴപ്പത്തിനും മദ്ധ്യേ സത്യം മനസ്സിലാക്കേണ്ടതിന് ദൈവ കൃപയാൽ എല്ലാവരെയും നിറക്കട്ടെ.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

3 Replies to “ടിപിഎമ്മിലെ വേദവിരുദ്ധം (ഭാഗം 3) – ക്രിസ്തുവിൻ്റെ അപൂര്‍ണ്ണമായ യാഗവും സുവിശേഷ വേലയും ”

  1. ടിപിഎം എന്ന സങ്കടനന ഇത്തിൾ എന്ന പേരിൽ മലയാളത്തിൽ പേരുള്ളതും ,ചില മരങ്ങളിൽ പറ്റിപിടിച്ചു മരത്തിനെ ഇല്ലായ്മ ചെയ്യുവാൻ കഴിവുള്ള ഒരുതരം സസ്യത്തെ പോലെ ഒളിച്ചിരുന്നു ദുരുപദേശ വിത്തുകൾപാകി കിളുർപ്പിച്ചു വളർത്തുന്ന ഒരു കൾട്ട് സങ്കടനയാണ് . കൾട്ട് എന്തെന്നു , ഉപദേശ പ്രശനങ്ങൾ എന്ന ” വിൻഡോയിൽ ക്ലിക്ക് ചെയ്തു കേൾക്കുക . ചുരുക്കം ഇതാണ് . സീയോൻ ന്റെ ഉപദേശമെന്നപേരിൽ ടിപിഎം സഭ പഠിപ്പിക്കുന്ന ഒരു കള്ള ഉപദേശമായ സങ്കടന നിചയിച്ചിരിക്കുന്ന കീഴ്വഴക്കങ്ങൾ പ്രകാരം സ്വർഗം അല്ലെങ്കിൽ നിത്യത സീയോൻ , ശാലേം , പുതിയ ഭൂമി എന്നിങ്ങനെ വിഭജിക്ക പെട്ടിരിക്കുന്നു . സീയോൻ തന്നത്താൻ ഷണ്ണന്മാരായി ടിപിഎം ഉപദേശം സ്വകരിച്ച പുരുഷന്മാരായ ടിപിഎം വിശുദ്ധന്മാർക്കും , ശാലേം ഈ കള്ളന്മാർക്ക് കഞ്ഞി വച്ചുകൊടുക്കുകയും , തുണി അലക്കികൊടുക്കുകയും ബാക്കി ……. ചെയ്ത ടിപിഎം വേലക്കാരികൾക്കും , പുതിയ ഭൂമി ദൈവവചനം ഭൂഖണ്ഡങ്ങളിൽ എത്തിച്ച പ്രതേകിച്ചു ” ബെഞ്ചമിൻ ബെയ്‌ലി ” പോലെ മലയാളത്തിൽ ദൈവ വചനം പരിഭാഷപ്പെടുത്തി ദൈവത്തിന്റെ കരുണയായ പാപമോചനത്തെ പരസ്യപ്പെടുത്തിയ വിദേശ മിഷനറി മാർക്കും , ഐപിസി , അസംബ്ലി ഓഫ് ഗോഡ് , ചർച് ഓഫ് ഗോഡ് , എന്നുവേണ്ട ” സുവിശേഷം പ്രസംഗിക്കുന്ന വീണ്ടെടുക്കപ്പെട്ട സുവിശേഷകർക്കും ,പിന്നെ ടിപിഎം വിശ്വാസികൾ എല്ലാമില്ല . സ്വന്തം ഭാര്യയെയും , മക്കളേയും വിശുദ്ധർക് ശുശ്രുഷകരായി കാഴ്ചവച്ച വിശ്വാസികൾക്ക് . ഇതാണ് മർമം അല്ലെങ്കിൽ സീയോൻ ഉപദേശം . ഇത് ദുരുപദേശമല്ല എന്നു സ്ഥാപിക്കുവാൻ കഴിവുള്ള ടിപിഎം കാരൻ തെളിവ് സഹിതം ( ദൈവ വചനനമായ ബൈബിളിൽ നിന്നും ) എഴുതുവാൻ ആവശ്യപെടുന്നു ……….ആമേൻ

  2. ഞാനൊരു ഓർത്തഡോൿസ്‌ യാക്കോബായ സമുദായത്തിൽ പെട്ട വ്യക്തിയാണ്. ഈ അടുത്ത കാലത്തു ദി പെന്തെകോസ്ത് മിഷൻ സഭയിൽ നിന്ന് കുടുംബ സമേതം മാറിപ്പോയ എന്റെ അടുത്ത ബന്ധു വഴിയാണ് ഈ സൈറ്റിനെ കുറിച്ചുള്ള അറിവ് ലഭിച്ചത്. എന്റെ വീടിന്റെ തൊട്ടടുത്ത് ഉള്ള ദി പെന്തകൊസ്തു മിഷൻ ആരാധനാലായത്തിൽ കഴിഞ്ഞ 2 വർഷം മുൻപ് നടന്നത് അതും ഞെട്ടിപ്പിക്കുന്ന ഒരു സംഭവം എനിക്കിവിടെ പറയാതിരിക്കാൻ പറ്റില്ല.

    അന്ന് എന്റെ മകൻ കോയാംമ്പത്തൂരിൽ എഞ്ചിനീയറിംഗ് പഠിച്ചു കൊണ്ടിരിക്കുന്നു. അവൻ ലീവിന് നാട്ടിൽ വന്ന ആ ഏപ്രിൽ മാസത്തിൽ ആണ്‌ സംഭവത്തിന് ആസ്പദമായ കാര്യം നടന്നതു. രാത്രി വളരെ വൈകി ഫോണിൽ സംസാരിച്ചുകൊണ്ട് വീടിനു മുറ്റത്തു നില്കുന്ന ശീലം അവനുണ്ടായിരുന്നു. പല തവണ അവന്റെ ശ്രദ്ധയിൽ പെട്ട കാര്യം അവൻ എന്നോട് സൂചിപ്പിച്ചു. തൊട്ടടുത്തുള്ള ദി പെന്തക്കോസ്ത് മിഷൻ ദേവാലയത്തിൽ അർദ്ധ രാത്രി സമയത്തു റൈൻ കോട്ടും, ഹെൽമറ്റും ധരിച്ച ഒരു വ്യക്തി വന്നു പോകുന്നു എന്നുള്ള കാര്യം കേട്ടപ്പോൾ ഞാനതു അത്ര കാര്യമായി എടുത്തില്ല. മകൻ അവധി തീർന്നു തിരിച്ചു പോകുകയും ചെയ്തു. അധികം താമസിക്കാതെ ഈ വിവരം എന്റെ ശ്രദ്ധയിൽ പെടാൻ ഇടയായി. ഞാനാ വിവരം അതീവ രഹസ്യമായി ഒന്ന് രണ്ടു പേരോട് സൂചിപ്പിച്ചു. വീണ്ടും മറ്റൊരു ദിവാസം അർധ രാത്രിയിൽ ഹെൽമറ്റും റൈൻ കോട്ടും ധരിച്ച ആ വ്യക്തി ആരാധന സ്ഥലത്തോട്ട് കയറി പോകുന്നത് കാണാൻ ഇടയായ അതെ സമയം നേരത്തെ പറഞ്ഞ 2 പേരെ ഞാൻ അറിയിപ്പിച്ചതനുസരിച്ചു അവർ കുറെ ആളുകളെ കൂട്ടി കൊണ്ട് വന്ന് ദി പെന്തക്കോസ്ത് മിഷൻ ആരാധന ആലയം മുഴുവൻ വളഞ്ഞു, അന്ന് അവിടെ ഉണ്ടായിരുന്ന പാസ്റ്ററോഡ് ചോദിച്ചപ്പോൾ അദ്ദേഹം കൈ മലർത്തി. ഞങ്ങളുടെ കൂടെ ഉള്ളവർ എല്ലാ മുറികളിലും പരിശോധിച്ചപ്പോൾ അതെ സഭയുടെ മറ്റൊരു ബ്രാഞ്ചിൽ ഉള്ള ഒരു പാസ്റ്ററെ അവിടുത്തെ ഒരു സിസ്റ്റരുടെ മുറിയിൽ നിന്നും കൈയ്യോടെ പിടികൂടി. അപ്പോൾ തന്നെ പൊലീസിനെ വിവരം അറിയിചു. പോലീസ് വന്നു പാസ്‌റ്ററെ അറസ്റ് ചെയ്തു കൊണ്ട് പോയി. പിന്നീട് എന്തു നടന്നു എന്ന് അറിയില്ല.

    1. പുരുഷനെയും സ്ത്രീയെയും നിർമിച്ചു ഏദൻ തോട്ടത്തിലാക്കിയ ദൈവം . സൃഷ്ടിയിലെ ആണും പെണ്ണുമായി തന്നെ സൃഷ്ടിച്ചു . അനന്തരം യഹോവയായ ദൈവം : മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല; ഞാൻ (യഹോവയായ ദൈവം ) അവനുതക്കതായൊരു തുണയെ ഉണ്ടാക്കി കൊടുക്കും എന്നരുളി ചെയ്തു ;- ഉല്പത്തി 2 ,18 . അന്ന് ഒരാള്മാത്ര മായാ ലോകത്തിൽ എന്തിനു തുണ ? പുതിയനിയമത്തിൽ സൃഷ്ടിതാവായ ദൈവം ഈലോകത്തിന്റെ പാപത്തെ ചുമക്കുന്ന കുഞ്ഞാടായി വന്നപ്പോൾ , തിരഞ്ഞെടുത്ത ശിഷ്യന്മാർ വിവാഹിതരായിരുന്നു , അതിനൊന്നും തെളിവിന്റെ ആവശ്യമില്ല . നൂറ്റാണ്ടുകൾക്കുശേഷം ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നു ദൈവവചനം പ്രചരിപ്പിച്ചതിനോട് ഭാഗമായി രാമൻകുട്ടി പോൾ ആയി പേരുമാറ്റി അഭിനവ പോൾ ളിന്റെ ശിഷ്യനായി , സാത്താൻ സ്ത്രീയെ ഉപായത്തിൽ വഞ്ചിച്ചത് പോലെ ആൽവിൻ എന്ന സാത്താന്യ പ്രജ, കോൺസ്റ്റൻന്റൈൻ ചക്രവർത്തി പാഗണ്മതം ദൈവസഭയിൽ കൂട്ടിച്ചേർത്ത പോലെ സിപിഎം എന്ന സങ്കടന സ്ഥാപിതമാക്കി . കത്തോലിക്കാ , മാർത്തോമാ , csi തുടങ്ങിയ സങ്കടനയിൽ ഉള്ളത് പോലെ മനസിന് മാറ്റം വന്നിട്ടില്ലാത്ത വലിയ ഒരു ജനകൂട്ടം ഇവിടെയും ഉണ്ട് . ഭാര്യ , ഭർത്താക്കൻ മാരായി ദൈവാരാജ്യത്തിനു വേണ്ടി പ്രവർത്തിക്കുന്നതിൽ ഒരു വിലക്കും ദൈവ വചനത്തിൽ ഇല്ല , അങ്ങനെതന്നെ ചെയ്യണം എന്നു ദൈവ വചനം പഠിപ്പിക്കുമ്പോൾ , സാത്താൻ ദൈവരാജ്യത്തിന്റെ വിസ്തൃതിക് തടയിടാൻ ആൽവിൻ എന്ന വ്യക്തിയെ ഉപയോഗിച്ചു, അതിന്റെ ഫലമാണ് മുകളിൽ ആന്റണി വിൻസെന്റ് തന്റെ അനുഭവം എഴുതിയത് . പകൽ മുഴുവൻ വിശുദ്ധൻ , ഇരുട്ടിൽ തന്റെ യഥാർഥ സ്വഭാവമാകുന്ന സാത്താന്യ പ്രവർത്തനം കാണിക്കുന്നു . ഇതാണ്‌ തന്നത്താൻ ഷണ്ണന്മാരായി ലോകത്തിനു കാണിച്ചുകൊടുക്കുവാനുള്ള ടിപിഎം മാതൃക . ഇതു വായിക്കുന്ന ടിപിഎം ഭക്തന്മാർ , നിങ്ങളെ ഉപദേശിക്കുന്നവരുടെ മാതൃക ഇതാണെങ്കിൽ നിങ്ങളും അത് തന്നെ അനുകരിക്കണം . ക്രിസ്തുവിന്റെ ശിഷ്യന്മാർ എന്നു വിളിക്കപ്പെടുവാൻ നിങ്ങൾക്കു അവകാശമില്ല . ഇതിനു മറുപടിപറയാൻ ഇവിടെ സ്വാതന്ത്യ്രം വായനക്കാർക്കു തന്നിട്ടുണ്ട് . വളരെ പ്രശസ്തനായ പാമ്പിനെ കുപ്പിയിലടച്ച ഒരു പ്രസംഗകൻ , തന്റെ ദുരുപദേശത്തെ ഒരാൾ ഫോണിലൂടെ ചോദ്യം ചെയ്തപ്പോൾ ‘ നിന്റെ പേരിൽ ഞാൻ സൈബർ സെല്ലിൽ പരാതികൊടുക്കും എന്നുപറഞ്ഞത്രെ ” കൊച്ചു പോത്തു അമര്ന്നതുപോലെ യുള്ള തന്റെ ശബ്ദത്തിലാണ് അമൃതനന്ദമയിക് താൻ സ്വർഗം ഭാഗിച്ചുകൊടുത്ത് . അവരെകാൾ , കോടികൾ നിറെയൊക്കെ കൈയിൽ ഉണ്ടല്ലോ ? നല്ല പ്രവൃത്തികൾ ചെയ്തു അവർക്കു കിട്ടും എന്നു പറഞ്ഞ പ്രതിഭലം കൂടി സ്വന്തമാക്കാൻ നോക്കു . കുലപാതകം ഒളിപ്പിക്കാൻ വാരിയറിയുന്ന കോടികൾ എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയുവാൻ മുടക്കരുതോ ? ഈഫൽ ഗോപുരം മാതിരി ഉരുക്കുകൊണ്ടു വൻ കൺവെൻഷൻ പന്തലുണ്ടാകുന്ന നേതായൊക്കെയാണോ വിറ്റും വിട്ടും വേലചെയ്യുന്ന പകൽ ഷണ്ണന്മാർ , മനസുമാറ്റിയാൽ നന്ന് എന്നു പറയുന്നു ,..ആമേൻ

Leave a Reply

Your email address will not be published. Required fields are marked *