നിങ്ങൾ പ്രവർത്തിക്കുന്നത് പ്രസംഗിക്കുക

കഴിഞ്ഞാഴ്ച ഞാൻ ഡ്രൈവ് ചെയ്തുകൊണ്ടിരുന്നപ്പോൾ, ഒരു കാർ പാത മാറ്റി എന്നെ മറി കടന്നു. അല്പസമയത്തേക്ക് എനിക്കൊന്നും തോന്നിയില്ല. ഞാൻ നോക്കുമ്പോൾ ആ കാർ ആ പാതയിൽ തന്നെ പോയിക്കൊണ്ടിരുന്നു. അല്പം കഴിഞ്ഞ് ഞാൻ നോക്കുമ്പോൾ വേറൊരു കാറിനെ മറി കടക്കാനായി ആ കാർ എൻ്റെ പാതയിൽ വരുന്നു. ആ ഡ്രൈവർ കുറച്ചു സമയം ഇങ്ങനെ ഓടിച്ചശേഷം എൻ്റെ കണ്ണിൻ മുൻപിൽ നിന്നും മറഞ്ഞു. എന്തോ അടിയന്ത രാവസ്ഥ ആയിരിക്കുമെന്ന് ഞാൻ ഊഹിക്കുന്നു. ഏതെങ്കിലും ഒരു അടിയന്ത രാവസ്ഥയിൽ നമ്മളെല്ലാവരും അങ്ങനെയുള്ള പെരുമാറ്റം അംഗീകരിക്കും. എന്നാൽ ചെന്നൈയിൽ നടന്ന സംഭവങ്ങൾ ആ ട്രാഫിക് സംഭവത്തെപോലെ എന്നെ ശ്വാസം മുട്ടിക്കുന്നു. പാസ്റ്റർ സ്റ്റീഫൻ അദ്ദേഹം ഉദ്ധരിക്കുന്ന വാഖ്യങ്ങൾ തമ്മിലുള്ള ബന്ധം പോലും വിശദീകരിക്കുന്നില്ലായിരുന്നു. അദ്ദേഹം പ്രസംഗം തീരുന്നതിനു മുൻപേ ഈ വാഖ്യങ്ങളെല്ലാം ഉദ്ധരിക്കാനുള്ള ധൃതിയിൽ ആയിരുന്നതുകൊണ്ടായിരിക്കാം ഇങ്ങനെ പ്രവർത്തിച്ചത്.

ചെന്നൈ അന്തർദ്ദേശീയ കൺവെൻഷനിൽ ഞായറാഴ്ച (12/03/2017) ടിപിഎം  ചീഫായ പാസ്റ്റർ എൻ സ്റ്റീഫൻ നടത്തിയ പ്രഭാഷണത്തിലെ  ചില ഭാഗങ്ങൾ എന്നെ ഈ ലേഖനം എഴുതാൻ പ്രേരിപ്പിക്കുന്നു. അദ്ദേഹത്തിൻ്റെ പ്രസംഗം ഹബക്കൂക്‌ 3:17-19 വരെയുള്ള വാഖ്യങ്ങൾ ആധാരമാക്കി ആയിരുന്നു. എൻ്റെ എണ്ണം തെറ്റിയില്ലെങ്കിൽ മൂല വാഖ്യം ഉൾപ്പടെ 44 വേദപുസ്തക പരാമർശങ്ങൾ അദ്ദേഹത്തിൻ്റെ പ്രസംഗത്തിൽ ഉണ്ടായിരുന്നു. ഞാൻ എല്ലാ പരാമർശങ്ങളും എണ്ണിയതിൽ തെറ്റിദ്ധരിക്കരുത്, കാരണം നല്ല ഒരു പ്രഭാഷ കൻ ഏറ്റവും കുറച്ചു പരാമർശങ്ങൾ എടുത്ത്‌ ഏറ്റവും നല്ല വിശദീകരണം നല്കും.

പരിശീലിക്കാത്തത് ജനങ്ങളോട് പ്രസംഗിക്കുന്നു

പാസ്റ്റർ സ്റ്റീഫൻ്റെ തുടക്കം നന്നായിരുന്നു, ഹബക്കൂക്‌ എല്ലാ സാഹചര്യത്തിലും സന്തോഷ വാനായിരുന്നു പക്ഷെ പിന്നീട് വഴി തെറ്റി. അദ്ദേഹത്തിന് ഏറ്റവും അനുയോജ്യമായ വിശ ദീകരണം അദ്ദേഹം നല്കി. ഈ പ്രസംഗം കേൾക്കാൻ ഹബക്കൂക്‌ ഇന്ന് ജീവനോടുണ്ടായിരു ന്നെങ്കിൽ, അദ്ദേഹം ആൾക്കൂട്ടത്തിൽ എഴുന്നേറ്റ് “നിർത്തു, ഞാൻ ഉദ്ദേശിച്ചത് ഇതല്ല” എന്ന് പറയുമായിരുന്നുവെന്ന് ഞാൻ ഊഹിക്കുന്നു. പ്രസംഗത്തിലെ ഓരോ വിഷയവും ഞാൻ ഒന്നിനുപുറകെ ഒന്നായി ചിന്തിക്കാൻ ആഗ്രഹിക്കുന്നു.

1. അത്തിയുടെ സ്വഭാവം : ന്യായാധിപന്മാർ 9:11, അത്തിവളരെ നല്ല മധുരമുള്ള ഫലം തരുന്നു. ഹബക്കൂക്‌ പറഞ്ഞു, ‘അത്തിവൃക്ഷം പൂത്തില്ലെങ്കിലും ……. ഞാൻ യഹോവയിൽ സന്തോഷിക്കും.” പാസ്റ്റർ സ്റ്റീഫൻ്റെ കാഴ്ചപ്പാടിൽ ഇത് മനസ്സിലാക്കിയാൽ, മറ്റുള്ളവർ നമു ക്ക് നല്ല ഫലം തന്നില്ലെങ്കിലും നമ്മൾ സന്തോഷിക്കണം. മറ്റുള്ളവർ നമ്മളെ വേണ്ടവിധം ആദരിക്കാതിരിക്കുമ്പോഴും നമ്മൾ കർത്താവിൽ സന്തോഷിക്കണം.

എൻ്റെ അനുഭവം : എത്ര ടിപിഎം ശുശ്രുഷകന്മാർ ഇപ്രകാരം പ്രവർത്തിക്കുന്നു? ആ ഗ്രഹിച്ച ആദരവ് കിട്ടാതെ വരുമ്പോൾ അക്ഷരാർത്ഥത്തിൽ ശപിക്കുന്ന ധാരാളം ടിപിഎം ശുശ്രുഷകന്മാരെ എനിക്കറിയാം. വിശ്വാസികൾ മോശമായി പെരുമാറിയെ ന്ന് ചിന്തിച്ചുകൊണ്ടിരുന്ന ഒരു മദറിന് എനിക്കറിയാം. അവിടെ നിന്നും സ്ഥലം മാറി പോയപ്പോൾ വിശ്വാസികളോട് ഒരു ബൈ പോലും പറയാതെ പിൻവാതിലിൽ കൂടെ ഇറങ്ങി പോയി. മനസ്സ് നിറയെ പകവെച്ചുകൊണ്ട് സ്പ്രിങ്ങ് പോലെ തുള്ളിച്ചാടി യോഗ ങ്ങളിൽ അറിയാത്ത ഭാഷകൾ സംസാരിക്കുന്ന ഇത്തരം ശുശ്രുഷകന്മാർ എന്നെ അത്ഭുതപ്പെടുത്തുന്നു. ഇവരുടെ മനസ്സാക്ഷി എങ്ങനെ ഇങ്ങനെയുള്ള കാര്യങ്ങൾ അനുവദിക്കുന്നു? ക്ഷമിക്കണം, അവർ ഹബക്കൂക്‌  3:17-19. പരിശീലി ക്കുന്നു. “അത്തി വൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിൻ്റെ പ്രയത്നം നിഷ്ഫലമായ്‌പോകും; നിലങ്ങൾ ആഹാരം വിളയിക്ക യില്ല; ആട്ടിൻകൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല. എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എൻ്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും. യഹോവയായ കർത്താവ് എൻ്റെ ബലം ആകുന്നു; അവൻ എൻ്റെ കാൽ പേടമാൻകാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു.”

2. വീഞ്ഞിൻ്റെ സ്വഭാവം : ന്യായാധിപന്മാർ 9:13 : വീഞ്ഞ് ദൈവത്തേയും മനുഷ്യനേയും സന്തോഷിപ്പിക്കുന്നു. ടിപിഎം ശുശ്രുഷകന്മാർ ദൈവത്തെ എത്രമാത്രം സന്തോഷിപ്പി ക്കുന്നു? അവർ ഉപവസിക്കും (ഒരു വലിയ കപ്പ് ഓട്സ്, പുഴുങ്ങിയ ഏത്തക്ക മുതലായവ കഴിച്ച്) പ്രാർത്ഥിക്കും, പക്ഷെ ഇവരുടെ പ്രവർത്തനങ്ങളിൽ ദൈവം സന്തോഷിക്കുമോ? യെശയ്യാവ് 58:3-7 – ൽ ദൈവം ചോദിക്കുന്ന കാര്യങ്ങൾ വായിച്ചു മനസ്സിലാക്കുക, വളരെ രസകരമാണ്. യിരെമ്യാവ് 9:24 – ൽ ദൈവം അരുളിച്ചെയ്യുന്നു, ഞാൻ ദയയും ന്യായവും നീതിയും  കാണുമ്പോൾ സന്തോഷിക്കും.”

എൻ്റെ അനുഭവം : ടിപിഎമ്മിൽ എന്ത് ന്യായമാണ് ഉള്ളത്? പാവപ്പെട്ട ശുശ്രുഷകന്മാ രേയും വിശ്വാസികളേയും ശിക്ഷിക്കുന്നു, അതേസമയം ഇവർ നീതിന്യായ വകുപ്പുക ൾക്ക് കോഴ കൊടുത്തു കൊലപാതകർക്ക് അനുയോജ്യമായ വിധി ഉണ്ടാക്കാൻ ശ്രമി ക്കുന്നു? ഇതാണോ നിങ്ങളുടെ ദൈവവുമായുള്ള സന്തോഷം? ദൈവത്തെ സന്തോഷി പ്പിക്കുന്നത് വിട്ടുകളയുക, അവർ മനുഷ്യരെയെങ്കിലും സന്തോഷിപ്പിക്കുന്നവ രാണോ? സത്യത്തിൽ കൊടുക്കാവുന്നത്ര പ്രയാസങ്ങൾ അവർ അയൽക്കാർക്ക് കൊടുക്കും? ഇരുമ്പുലിയുരിൽ ഇവർക്ക് വസ്തു വിൽക്കാൻ വിസമ്മതിച്ച ഒരു വ്യക്തി യുടെ സ്ഥലത്തേക്ക് മലിന ജലം ഒഴുക്കുന്നുവെന്ന്‌ വളരെ വിശ്വസ്തമായ സ്രോതസ്സുക ളിൽ നിന്നും എനിക്ക് അറിയാം. വളരെ വില കുറച്ചു ഈ സംഘടനക്ക് ആ സ്ഥലം വിലക്കാൻ നിർബന്ധിതനാക്കുക എന്നതാണ് ഇതിൻ്റെ ഉദ്ദേശം. ഇങ്ങനെയാണോ ജനങ്ങളെ സന്തോഷിപ്പിക്കുന്നത്?

ചീഫ് പാസ്റ്റർ സ്റ്റീഫൻ വെളിപ്പെടുത്തിയ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് മുകളിൽ പ്രതിപാദിച്ച സംഭവങ്ങൾ എഴുതിയത്. ഇനിയും ഹബക്കൂക്കിൻ്റെ വീക്ഷണം പഠിക്കാം. ഹബക്കൂക്‌ പറഞ്ഞു, ”അത്തിവൃക്ഷം തളിർത്തില്ലെങ്കിലും ……. ഞാൻ എൻ്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.” അതിൻ്റെ ആക്ഷരിക അർഥം മുന്തി രിവള്ളി ഫലം തരാതിരുന്നാൽ പോലും ഞാൻ മൗനനാകാതെ ദൈവത്തിൽ സന്തോ ഷിക്കും എന്നാകുന്നു. മറ്റൊരർത്ഥത്തിൽ മനുഷ്യരുടെ അംഗീകാരം എനിക്ക് കിട്ടാതി രുന്നാൽ പോലും സാഹചര്യങ്ങൾ എനിക്ക് മേലെ ഉയരുവാൻ ഞാൻ അനുവദിക്കുക യില്ല. ടിപിഎം ശുശ്രുഷകന്മാർക്ക് ഇത് അവകാശപ്പെടാൻ സാധിക്കുമോ? നല്ല മനസ്സാ ക്ഷിയുള്ള ആർക്കും സാധ്യമല്ല. എപ്പോൾ വീട് സന്ദർശിച്ചാലും 100 രൂപ മാത്രം കൊടുത്തിരുന്ന ഒരു വിശ്വാസിയെ പറ്റി ഒരു സീനിയർ സിസ്റ്റർ എന്നോട് പറഞ്ഞത് ഞാൻ ഓർക്കുന്നു. അങ്ങേയുള്ളവർ യെഹോവയിൽ അല്ല, കിട്ടുന്ന രൂപയുടെ വലി പ്പത്തിൽ സന്തോഷിക്കുന്നു.

3. ഒലിവു തൈയുടെ സ്വഭാവം : ന്യായാധിപന്മാർ 9:9 : ഇതിനു ദൈവവും മനുഷ്യരും പുകഴ്‌ത്തുവാൻ ഹേതുവായിരിക്കുന്ന പുഷ്ടി ഉണ്ട്. നമ്മുടെ ദൈവം അധരസ്തുതികൾ ആഗ്രഹിക്കുന്നില്ല, ഹൃദയത്തിൻ്റെ ആഴത്തിൽ നിന്നും നാം ദൈവത്തെ സ്തുതിക്കണം.

എൻ്റെ അനുഭവം : ഞാൻ ഹൃദയം കൊണ്ട് ദൈവത്തെ ആദരിക്കുന്നുവെന്നു എത്ര ടിപിഎം ശുശ്രുഷകർക്കു ആത്മാർഥമായി പറയാൻ സാധിക്കും? മിക്കവാറും ടിപിഎം ശുശ്രുഷകരും അവരുടെ അധികാരികളെ ബഹുമാനിക്കുകയും ദൈവത്തെ ബഹുമാ നിക്കാതിരിക്കുകയും ചെയ്യുന്നവരാണെന്നു ഞാനൊരു ടിപിഎം ശുശ്രുഷകൻ ആയി രുന്നതിനാൽ എനിക്ക് അറിയാം. ഓൾ ഇന്ത്യ വർക്കേഴ്സ് മീറ്റിംഗിലും പാസ്റ്റർസ് മീറ്റിം ഗിലും മിക്കവാറും എല്ലാ ശുശ്രുഷകന്മാരും വെറും കാഴ്ചക്കാരാണ്. ഹെഡ് ക്വാർട്ടേ ഴ്സിൽ ഇതാണ് ഇവരുടെ അവസ്ഥയെങ്കിൽ അവരവരുടെ സ്ഥലത്ത്‌ ഇവർ എങ്ങനെ ആയിരിക്കും? മനുഷ്യരെ ബഹിമാനിക്കുക എന്ന വാക്ക് ഇവരുടെ നിഘണ്ടുവിൽ ഇല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. മനുഷ്യർക്ക് ബഹുമാനം കൊടുക്കേണ്ടതിനു പകരം ഇവർ മനുഷ്യരിൽ നിന്നും ബഹുമാനം ആവശ്യപ്പെടുന്നു. തങ്ങളുടെ പിതാവിൻ്റെയും വല്യപ്പച്ചൻ്റെയും പ്രായമുള്ളവരെ കൊണ്ട് ബൈബിൾ ബാഗും ചെരുപ്പും എടുപ്പി ക്കുന്ന യുവാക്കളായ ധാരാളം ടിപിഎം ശുശ്രുഷകന്മാരെ ഞാൻ കണ്ടിട്ടുണ്ട്. യുവശു ശ്രുഷകന്മാർ പ്രായമായ ആളുകളെ കൊണ്ട് കൈയും കാലും തിരുമിപ്പിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. ഇങ്ങനെ മനുഷ്യരെ ആദരിക്കുന്നത് ദൈവം ഇഷ്ടപ്പെടുമോ?

ഹബക്കൂക്‌ പറയുന്നു, ”അത്തിവൃക്ഷത്തിനു വേണ്ടി പണിയെടുത്തത് വെറുതെ ആ യാലും ഞാൻ ദൈവത്തിൽ സന്തോഷിക്കും. അതുകൊണ്ട് അദ്ദേഹം എന്ത് ഉദ്ദേശി ച്ചിരിക്കണം? മനുഷ്യർ എനിക്ക് വേണ്ടത്ര അംഗീകാരം തന്നില്ലെങ്കിലും ഞാൻ ദൈവ ത്തിൽ സന്തോഷിക്കും എന്ന് അദ്ദേഹം ഉദ്ദേശിച്ചിരിക്കാം എന്ന് ഞാൻ വിശ്വസി ക്കുന്നു. മിക്കവാറും ടിപിഎം ശുശ്രുഷകന്മാരും ഈ മേഖലയിൽ പരാജയപ്പെടുന്നു. അവർ ആഗ്രഹിക്കുന്ന വിധം പാസ്റ്റർ, അപ്പച്ചാ എന്നൊക്കെ അഭി സംബോധന ചെയ്തി ല്ലെങ്കിൽ, അപ്പോൾ അറിയാം അവരുടെ പ്രതികരണം? ഒരു ശുശ്രുഷകനെ പാസ്റ്റർ ആയി വാഴിച്ചപ്പോൾ, ഒരു വിശ്വാസി സാധാരണ വിളിക്കുന്നതുപോലെ ബ്രദർ എന്ന് വിളിച്ചപ്പോൾ അദ്ദേഹം രോഷാകുലനായത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ഇങ്ങനെ യുള്ള ശുശ്രുഷകന്മാർ ബഹുമാനം ലഭിക്കാത്തപ്പോഴും യഹോവയിൽ സന്തോഷി ക്കുമെന്നു എങ്ങനെ പറയാൻ സാധിക്കും? പാസ്റ്റർ സ്റ്റീഫൻ തൻ്റെ പ്രസംഗത്തിൽ നമ്മൾ പാവങ്ങളെ ആദരിക്കണം എന്ന് പ്രഖ്യാപിക്കുന്നു. അവരുടെ കൺവെൻഷൻ പരിസരത്ത്‌ അവർ പാവങ്ങളെ എത്രമാത്രം ആദരിക്കുന്നുവെന്ന് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ദുബായിൽ നിന്നുള്ള ധനവാന്മാരായ വിശ്വാസികൾക്ക് പ്രത്യേകം മുറികൾ റിസേർവ് ചെയ്യുന്നു. പരിശീലിക്കാത്ത കാര്യം എങ്ങനെ പറയാൻ സാധി ക്കുന്നു? അവർ സത്യമായും ജാതിയോ ഭാഷയോ മറ്റേതെങ്കിലും പദവിയോ നോക്കാ തെ എല്ലാവരെയും ഒരു പോലെ കാണുന്നുണ്ടെങ്കിൽ നിങ്ങൾ പാവങ്ങളെ ആദരി ക്കണം എന്ന് പറയേണ്ട ആവശ്യമുണ്ടോ? യേശുവിൻ്റെ വാക്കുകൾ ടിപിഎം പിന്തുട രുന്നുണ്ടോ? ലൂക്കോസ് 14:13, “നീ വിരുന്നു കഴിക്കുമ്പോൾ ദരിദ്രന്മാർ, അംഗഹീന ന്മാർ, മുടന്തന്മാർ, കുരുടന്മാർ എന്നിവരെ ക്ഷണിക്ക.”

4. ഫലം കായ്ക്കാത്ത വിളവുകൾ (എൻ്റെ അനുഭവം) : ടിപിഎം ചീഫ് പറഞ്ഞതു പോലെ വയല് സഭയും ഫലങ്ങൾ ദൈവ ഹിതവും സൂചിപ്പിക്കുന്നുവെന്നിരിക്കട്ടെ. തൻ്റെ വെളിപ്പാട് ഉറപ്പിക്കാനായി അദ്ദേഹം മത്തായി 7:21 ഉദ്ധരിച്ചു. “എന്നോട് കർത്താവേ, കർ ത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവിൻ്റെ ഇഷ്ടം ചെയ്യു ന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത്.” മിക്കവാറും ടിപിഎം ശുശ്രുഷക ന്മാരും 22->0 വാഖ്യം എടുത്ത് വലിയ അത്ഭുതങ്ങൾ പ്രവൃത്തിക്കുന്നതുകൊണ്ടു മാത്രം സ്വർഗ്ഗ രാജ്യത്തിൽ കടക്കയില്ലെന്ന്‌ പ്രസ്താവിച്ചു തന്നത്താൻ ന്യായീകരിക്കും. ശരിയാകുന്നു, അത്ഭുതം കൊണ്ട് മാത്രം ഒരാൾ സ്വർഗ്ഗ രാജ്യത്തിന് യോഗ്യരാകില്ല, അതേസമയം അത്ഭു തം അവഗണിക്കാനും സാധ്യമല്ല. അദ്ദേഹം എടുത്ത അടുത്ത വാഖ്യം  I തെസ്സലോനി. 4:3. ദൈവം നമ്മളെ അശുദ്ധരാകാനല്ല, വിശുദ്ധരാകാനാണ് വിളിച്ചത്. ടിപിഎം ശുദ്ധീകരണം എന്ന് പറഞ്ഞാൽ ബ്രഹ്മചര്യയല്ലാതെ മറ്റൊന്നുമല്ലെന്ന് എല്ലാവർക്കും അറിയാം. യാക്കോബ് 3:17 ൽ ഉയരത്തിൽനിന്നുള്ള ജ്ഞാനത്തിന് 8 ഗുണവിശേഷം ഉണ്ടെന്ന് പഠിപ്പി ക്കുന്നു. ഒന്നാമത് നിർമ്മലം ബാക്കി എല്ലാം അതിനെ പിന്തുടരുന്നു. അതിൻ്റെ അർഥം ബാക്കി എല്ലാ ഗുണങ്ങളും മൂല ഗുണമായ നിർമ്മലത എന്നതിൽ നിന്നും വളരുന്നു. എത്ര ടിപിഎം ശുശ്രുഷകന്മാരിൽ യാക്കോബ് 3:17 ൽ പറയുന്ന ഗുണവിശേഷങ്ങൾ കാണാൻ സാധിക്കും. യാക്കോബ് 3:17,ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമത് നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു.”

  1. ആട്ടിൻകൂട്ടം തൊഴുത്തിൽ നശിച്ചുപോകും (എൻ്റെ അനുഭവം) : വിശുദ്ധന്മാ രുടെ കൂട്ടായ്മ വിടുക എന്നാണെന്ന് അദ്ദേഹം പറയുന്നു. നമ്മുക്ക് ഇവിടെ വീണ്ടും നിഗളത്തിൻ്റെ തിളക്കം കാണാം. അദ്ദേഹം ആ പറഞ്ഞതിൻ്റെ ഉദ്ദേശം എന്താണ്? ടിപിഎം ജനങ്ങൾ മാത്രം വിശുദ്ധരാണ്, അതിനാൽ ആരും അവരെ വിടരുത്. ആരാ ണ് ഇവരെ വിശുദ്ധന്മാരായി അംഗീകരിച്ചത്? ഇത് ദൈവം സ്ഥിരീകരിച്ചോ അതോ അവർ തന്നത്താൻ പുകഴ്ത്താനുള്ള തൻ്റെടം കാണിക്കുകയാണോ?
  1. ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല (എൻ്റെ അനുഭവം) : കന്നു കാലി എന്നാൽ കഷ്ടതയാണെന്ന് പ്രസംഗത്തിൽ പറഞ്ഞു. ഞാൻ നേരത്തെ പറഞ്ഞ തുപോലെ ടിപിഎം അവർക്കു അനുയോജ്യമായ വിധത്തിൽ അർഥം ഉണ്ടാക്കാൻ വിദഗ്ദ്ധരാണ്. കന്നുകാലി കഠിനപ്രവർത്തി ചെയ്യുക മാത്രമല്ല പാൽ, പാലുല്പാദന ങ്ങൾ, യജമാനനുവേണ്ട മറ്റു പലതും തരുന്നതാണെന്ന് എനിക്ക് പറയാൻ സാധിക്കും. എൻ്റെ രക്ഷയുടെ ദൈവത്തിൽ ഞാൻ ഘോഷിച്ചുല്ലസിക്കും. ചുരുക്കം ചിലരൊ ഴികെ, കൂടുതലും ടിപിഎം ശുശ്രുഷകന്മാർക്ക് ഇതുപോലെ പറയാൻ സാധ്യമല്ലെന്ന് എനിക്കറിയാം. അവർ ആഗ്രഹിക്കുന്ന ഭക്ഷണവും പാനീയവും ലഭിക്കാതെ വരു മ്പോൾ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ധാരാളം ടിപിഎം ശുശ്രുഷകന്മാരുടെ ഉദാഹ രണങ്ങൾ എനിക്ക് തരാൻ സാധിക്കും. രാവിലെയും രാത്രിയിലും വെള്ളം ഒഴിക്കാ തെ വലിയ കപ്പ് പാൽ കുടിക്കുന്ന പല സീനിയർ സിസ്റ്റർമാരെയും എനിക്കറിയാം. ജൂനിയർ സിസ്റ്റർമാർ കട്ടൻ ചായയോ അല്പം പാലൊഴിച്ച ചായയോ കുടിക്കണം. ആവി പറക്കുന്ന ചോറും ചൂട് ചപ്പാത്തിയും ഭക്ഷിക്കുന്ന ധാരാളം പാസ്റ്റർമാർ, മൂപ്പന്മാർ, ഉപദേശിമാർ എന്നിവരെയൊക്കെ എനിക്കറിയാം, അവർക്കു തണുത്ത ആഹാരം കൊടുത്താൽ ഭയങ്കര പ്രശനം ഉണ്ടാക്കും. വളരെ ദുഃഖത്തോടെ പറയട്ടെ, മിക്കവാറും ടിപിഎം ശുശ്രുഷകന്മാർക്കും അവരുടെ ദൈവം വയറായിരിക്കുന്നു (ഫിലിപ്പിയർ 3:19). ആദ്യ കാലങ്ങളിൽ കഷ്ടപ്പെട്ട ടിപിഎം ജനങ്ങൾ ഉണ്ടായിരുന്നു വെന്നത് സത്യമാണ്, എന്നാൽ ഇപ്പോൾ ഇത് ഒരു ആഡംബര സംഘടന ആയിത്തീർന്നു.

ഉപസംഹാരം

അവസാനിപ്പിക്കുന്നതിന് മുൻപ്, എല്ലാ ടിപിഎം ശുശ്രുഷകന്മാർക്കും ഒരു പുനരധിവാസ കേന്ദ്രം തുറക്കണമെന്ന് ഞാൻ പാസ്റ്റർ സ്റ്റീഫനോട് അഭ്യർത്ഥിക്കുന്നു. അവിടെ അവർക്ക് കൗൺസി Preach What you Practiceലിങ്ങ് കൊടുത്ത് ജനങ്ങൾക്ക് നല്ല മാതൃ കയാകാൻ പഠിപ്പിക്കണം. അതുപോലെ വേദപു സ്തക പരി ജ്ഞാനമില്ലാത്ത ടിപിഎം വിശ്വാസിക ളോട് ടിപിഎം കണ്ണട എടുത്തുമാറ്റി ദൈവാത്മാ വിനാൽ വേദപു സ്തകം വായിക്കണമെന്ന് അഭ്യ ർത്ഥി ക്കുന്നു. അന്ധമായി അനുഗമിക്കുന്ന ആടു കൾ ആകരുത്. ഞങ്ങൾ പറയുന്നത് നിങ്ങൾക്ക് വിശ്വസിക്കാൻ പറ്റുന്നില്ലെങ്കിൽ, ഒരു ടിപിഎം ശുശ്രുഷകനായി കുറച്ചു മാസങ്ങളോ വർഷങ്ങളോ അകത്തു ചിലവഴിക്കാൻ ആവശ്യ പ്പെടുന്നു.  നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. മിന്നുന്നതെല്ലാം പൊന്നല്ല.

യെശയ്യാവ് 5:20, “തിന്മെക്ക് നന്മ എന്നും നന്മെക്ക് തിന്മ എന്നും പേർ പറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കൈപ്പിനെ മധുരവും മധുരത്തെ കൈ പ്പും ആക്കുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം!” എൻ്റെ ടിപിഎം വിശ്വാസികളെ, ധൈര്യത്തോടെ എഴുന്നേറ്റ്  ശരിയും തെറ്റും എന്താണെന്ന് പറയാൻ പഠിക്കുക. കുറഞ്ഞ പക്ഷം ഞങ്ങൾ നിങ്ങളുടെ അടുത്ത് കൊണ്ടുവരുന്നത് വിശ്വസിക്കുക. ദൈവം നിങ്ങ ളുടെ അന്ധത മാറ്റി നന്മയും തിന്മയും തിരിച്ചറിയാനുള്ള വിവേകം തരുമാറാകട്ടെ.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

3 Replies to “നിങ്ങൾ പ്രവർത്തിക്കുന്നത് പ്രസംഗിക്കുക”

  1. ada nayindayum pisajindayum makane, eda jara sandhathy, nee cheyyunnathinu kooli sathya Daivam tharum vaikathe.6000 varshathe charithram 2000 kollathenu mumpe parisudhalmavil ezhuthiyathu swantha sareerika bhogathinu anusarichu vethyasam varuthi ezhuthi vachathanu nee pinpattunnathu.ethu paisachikam anu.yathoru samsayavum illa.

    1. കൊള്ളാം. നല്ല അന്യഭാഷാ . വിശുദ്ധന്മാർ ചൊല്ലി തന്ന വാക്കുകൾ എത്ര മനോഹരം

    2. അല്ലയോ “Real god’s follower”
      പേരും പ്രവൃത്തിയുമായി യാതൊരു ബന്ധവുമില്ലല്ലോ സഹോദരാ. ഇത് നിങ്ങൾ വിശുദ്ധന്മാരെന്ന് വിളിക്കുന്ന അശുദ്ധന്മാരെ പോലെ തന്നെയാണ്. ലോകത്തിലൊരിടത്തം നിങ്ങളുടെ വിശുദ്ധന്മാർ പോലെയുള്ള അശുദ്ധന്മാരെ കാണാൻ കിട്ടില്ല. ഭാഷാശൈലി തികച്ചും അവരുടേതാണ്. നടക്കട്ടെ എവിടെ വരെ പോകുമെന്ന് കാണാമല്ലോ

Leave a Reply to admin Cancel reply

Your email address will not be published. Required fields are marked *