ടിപിഎമ്മിലെ വേദവിരുദ്ധം – ഭാഗം 4 – ദൈവം പിശാചിന് മോചനദ്രവ്യം കൊടുത്തു 

വളരെക്കാലം ഒരു ടിപിഎം വിശ്വാസി ആയതിനാൽ ഞാൻ ശ്രദ്ധിച്ച ഒരു വസ്തുത ടിപിഎം പൂർണ്ണ പരമാധികാരയായ ദൈവത്തെ പറ്റി ഊന്നിപ്പറയാറില്ല. മനുഷ്യൻ മാത്രമല്ല സാത്താൻ പോലും ദൈവത്തേക്കാർ പരമാധികാരിയാണെന്ന് വരച്ചു കാട്ടാൻ അവർ ശ്രമിക്കുന്നു. അതിൽ റോമൻ കത്തോലിക്ക പ്രവണത ഞാൻ കാണുന്നു. ഒരുപാട് ടിപിഎം പ്രസിദ്ധീകരണങ്ങളിൽ ദൈവത്തിന് മനുഷ്യരുടെ സഹായം വേണമെന്ന രീതിയിൽ എഴുതിയിരിക്കുന്നത് കാണാം. ചൂടുള്ള വാർത്ത! ദൈവത്തിന് ആരുടേയും “സഹായം” വേണ്ട. ദൈവം നമ്മളെ സ്നേഹിക്കുന്നതിനാൽ, ദൈവം നമ്മളെ “ആഗ്രഹിക്കുന്നു”. ഈ രണ്ടു വാചകങ്ങളും തമ്മിൽ വളരെ വ്യത്യസമുണ്ട്.

ടിപിഎമ്മിൽ പാസ്റ്റർ എ സി തോമസിനെ ഒരു മൂർത്തിയായി കണക്കാക്കുന്നു. “ബഹുജാതികൾക്ക് ഒരു പിതാവ്” എന്ന് അദ്ദേഹത്തിൻ്റെ കല്ലറക്കുമേൽ കൊത്തിയിരിക്കുന്നത് ഇപ്പോഴും വെട്ടി തിളങ്ങുന്നു. നമ്മുടെ പ്രിയപ്പെട്ടവരുടെ കല്ലറ സന്ദർശിക്കുന്നതിനെതിരെ സംസാരിക്കുന്ന അതെ പാസ്റ്റർമാർ എ സി യുടെ കല്ലറ സന്ദർശിക്കുന്നു. അവര് പ്രവർത്തിക്കാത്തത് ഒരു നിയമമായി പ്രസംഗിക്കുന്നു. ഞാൻ കാടുകയറുന്നു.

പാസ്റ്റർ എംടി തോമസും കൂട്ടരും എസി തോമസിൻ്റെ കല്ലറ സന്ദർശിക്കുന്നു

ദൈവം സാത്താന് നമ്മുടെ സ്വാതത്ര്യത്തിനായി പ്രതിഫലം കൊടുത്തു എന്ന് അവകാശപ്പെടുന്ന എ സി തോമസിൻ്റെ പ്രസംഗമാണ് ഈ ലേഖനത്തിൻ്റെ കേന്ദ്രബിന്ദു. അതെ, നിങ്ങൾ കേട്ടത് ശരിയാണ്. ദൈവം നമുക്കുവേണ്ടി സാത്താന് മോചനദ്രവ്യം കൊടുത്തു.


“ദൈവത്തിൻ്റെ അടുത്ത സ്ഥാനത്തേക്കുവേണ്ടി വിളിക്കപ്പെട്ടവരാണ് മനുഷ്യർ. എന്നാൽ ഇന്ന് നമ്മുടെ അവസ്ഥ എന്താണ്? നാം ദൈവത്തിൽ നിന്ന് വളരെ ദൂരെയായി പോയി. നമ്മുടെ പാപം നമ്മെ ദൈവത്തിൽ നിന്ന് വളരെ വിദൂരത്തിലാക്കിക്കളഞ്ഞു. വീണുപോയ ദൂതന്മാർ മനുഷ്യനെ നശിപ്പിച്ചുകളഞ്ഞു. അതുകൊണ്ട് മനുഷ്യനെ യഥാസ്ഥാനപ്പെടുത്തേണ്ടത് ആവശ്യമാമായി വന്നു. അതിനുവേണ്ടി യേശു ലോകത്തിലേക്ക് വന്നു. മനുഷ്യനെ യഥാസ്ഥാനപ്പെടുത്തേണ്ടതിനായി, ആദ്യമായി ദൈവത്തിന് ചെയ്യേണ്ടിയിരുന്നത് അവനെ വിലക്ക് വാങ്ങുക എന്നതായിരുന്നു. മനുഷ്യൻ അന്യ കരങ്ങളിലേക്ക് അകപ്പെട്ടുപോയി. പിശാചിൻ്റെ കരങ്ങളിൽ വീണുപോയി. അവനെ വീണ്ടും തിരിച്ചെടുക്കേണ്ടത് ആവശ്യമായി തീർന്നു. അത് എങ്ങനെയാണ് സാധിക്കുന്നത്? അതിനു കൊടുക്കേണ്ട വിലയെന്താണ്? ഏതെങ്കിലും ഭൗതീകമായ കാര്യങ്ങൾ കൊണ്ട് പിശാചിന് തൃപ്തി വരുമോ? ഒരിക്കലുമില്ല, പിന്നെ അവൻ എന്താണ് ആവശ്യപ്പെടുന്നത്? അവൻ നമ്മുടെ വില ചോദിക്കുകയാണ്. നമ്മുടെ മാഹാത്മ്യം മനസ്സിലാക്കിക്കൊണ്ട്, നമുക്കുവേണ്ടി ദൈവത്തിൻ്റെ ജീവനെ തന്നെ ആവശ്യപ്പെടുകയാണ്. അതുകൊണ്ടാണ് യേശുവിന് തന്നത്താൻ കൊടുക്കേണ്ടി വന്നത്.”


ഒരു വാഖ്യം പോലും പാസ്റ്റർ ഉദ്ധരിച്ചില്ലെന്നത് നിങ്ങൾ ശ്രദ്ധിച്ചല്ലോ? പിന്നീട് ആ പ്രഭാഷണത്തിൽ ഞാൻ ഭ്രാന്തൻ പ്രസംഗമല്ല ദൈവത്തെ കുറിച്ചുള്ള വലിയ സത്യങ്ങളാണ് പ്രസംഗിക്കുന്നതെന്ന് പാസ്റ്റർ പറയുന്നു. വേദപുസ്തക അടിസ്ഥാനമില്ലാതെ ദൈവസത്യങ്ങളാണ് പഠിപ്പിക്കുന്നതെന്ന് പറഞ്ഞു ജനങ്ങളെ കബളിപ്പിക്കുന്നു.

എ സി തോമസിൻ്റെ കല്ലറ

പാസ്റ്റർ മന്ത്രം ചെയ്തു ഉണ്ടാക്കിയതോണോ ഈ ഉപദേശം? ഇതാണോ ദൈവത്തിൽ നിന്നും ലഭിച്ച വെളിപ്പാടുകൾ എന്നവകാശപ്പെട്ട് വീമ്പടിക്കുന്ന “ആഴമേറിയ സത്യങ്ങൾ”. നിഭാഗ്യവശാൽ ഒരിക്കലുമല്ല. ടിപിഎമ്മിന് മറ്റുള്ളവരുടെ വേലകൾ രചനാമോഷണം നടത്തുന്ന സ്വഭാവമുണ്ട്. സാധുകൊച്ചു കുഞ്ഞു ഉപദേശിയുടെയും സൈമൺ സാറിൻ്റെയും എല്ലാം പാട്ടുകൾ കടമെടുത്ത്‌ സ്വന്തം പാട്ടായി അവരുടെ പാട്ടുപുസ്തകങ്ങളിൽ ചേർത്തിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഈയിടെ ഒരു യൂത്ത് ക്യാമ്പിൽ ബ്രദർ തേജു FAQ സമയത്ത്‌ അവിശ്വാസികൾക്ക് ദൈവ ഉറവിടം തെളിയിക്കാൻ വേണ്ടി കൊടുത്ത ഉത്തരം കേട്ടു. തേജു ആർക്കും അംഗീകാരം കൊടുക്കാതെ തൻ്റെ വാദത്തെ “കലാമിൻ്റെ വിശ്വവിജ്ഞാനം വാദം” എന്ന് പറഞ്ഞു. ടിപിഎം വളരെ നല്ല ഒരു വാദവുമായി വന്നു എന്ന് ചിന്തിച്ച ടിപിഎം യുവാക്കളിൽ നിന്നും അദ്ദേഹത്തിന് നല്ല കൈയ്യടിയും ലഭിച്ചു. അതുപോലെ പാസ്റ്റർ എ സി തോമസിൻ്റെ ടിപിഎം വെളിപ്പാട് ദൈവം കൊടുത്തതല്ല, അത് മൂന്നാം നൂറ്റാണ്ടിൽ നിസ്സയിലെ ഓക്സിജനും ഗ്രിഗറിയും ചേർന്ന് അവതരിപ്പിച്ച “പാപനിവൃത്തിക്കുള്ള മോചനദ്രവ്യ സിദ്ധാന്തം (The Ransom Theory of Atonement)” ആണ്.

പാപനിവൃത്തിക്കുള്ള മോചനദ്രവ്യ ഉപദേശം (The Ransom Theory of Atonement)

പ്രധാനമായും ഈ സിദ്ധാന്തം അനുസരിച്ച് ആദവും ഹവ്വയും വീഴുന്നതിനു മുൻപ് മനുഷ്യത്വം സാത്താന് വിറ്റു, അതുകൊണ്ട് ന്യായം വീണ്ടടുക്കാൻ മനുഷ്യരെ പിശാചിൻ്റെ പിടിയിൽ നിന്നും മോചിപ്പിക്കാൻ ദൈവം പിശാചിന് മോചനദ്രവ്യം കൊടുത്തു. ക്രിസ്തു മരണത്തിൻ്റെ ചങ്ങലയിൽ നിന്ന് വെളിയിൽ വരുമെന്ന് പിശാചിന് അറിയാതിരുന്നതിനാൽ, ദൈവം ക്രിസ്തുവിൻ്റെ മരണം മോചനദ്രവ്യമായി പിശാചിന് കൊടുത്ത്‌ സാമര്‍ത്ഥ്യം കാണിച്ചു. ഒരിക്കൽ പിശാച് ക്രിസ്തുവിൻ്റെ മരണം മോചനദ്രവ്യമായി സ്വീകരിച്ചപ്പോൾ ഈ ഉപദേശം അവസാനിച്ചു. നീതി വീണ്ടടുത്ത്‌ പിശാചിൻ്റെ കരങ്ങളിൽ നിന്നും ദൈവം മനുഷ്യരെ മോചിപ്പിച്ചു. (റോബിൻ കോളിൻസ്, പാപനിവൃത്തി മനസ്സിലാക്കുക, ഒരു പുതിയ ഓർത്തഡോൿസ് സിദ്ധാന്തം).

ധാരാളം പേർക്കായി ക്രിസ്തു തൻ്റെ ജീവിതം മോചനദ്രവ്യമായി ആർക്ക് കൊടുത്തു? തീർച്ചയായും ദൈവത്തിനല്ല, പിന്നെ ഇത് ദുഷ്ടനായവനായിരിക്കാം? എന്തുകൊണ്ടെന്നാൽ ക്രിസ്തുവിൻ്റെ ജീവിതം പോലും അവൻ മോചനദ്രവ്യം കിട്ടുന്നതുവരെ നമ്മളെ മുറുക്കി പിടിച്ചിരിക്കയായിരുന്നു,  അതിന്മേൽ അധികാരം നടത്താമെന്ന ചിന്തയാൽ സാത്താൻ വഞ്ചിക്കപ്പെട്ടുകൊണ്ടിരുന്നു. അത് നിലനിർത്താനുള്ള പീഡനം സഹിക്കാവുന്നത് ആയിരുന്നില്ല. – ഒറിജിൻ (മത്തായി 16:8 ൻ്റെ ഭാഷ്യം)

നമ്മുടെ സുരക്ഷക്കുവേണ്ടി സാത്താൻ വളരെ ലാഘവത്തോടെ മോചനദ്രവ്യം സ്വീകരിച്ചു, മൂർത്തിയെ പ്രകൃതിയുടെ മൂടുപടത്തിനു കീഴെ ഒളിപ്പിച്ചു, ബുഭുക്ഷുവായ മത്സ്യം പോലെ, മൂർത്തിയുടെ പിടിയും മത്സ്യ തീറ്റയോടൊപ്പം വിഴുങ്ങി, അങ്ങനെ മരണ വീട്ടിൽ ജീവൻ വന്നു, ഇരുട്ടിൽ വെളിച്ചം ശോഭിച്ചു, വെളിച്ചത്തിനും ജീവിതത്തിനും നേരെ വിപരീതമായുള്ളതെല്ലാം നശിച്ചു, വെളിച്ചത്തിനു മുൻപിൽ ഇരുളിനു നിൽക്കാൻ സാധ്യമല്ല, ജീവിതമുള്ളേടത്തു മരണത്തിനും നിൽക്കാൻ പറ്റത്തില്ല – സെൻറ് ഗ്രിഗറി,നിസ്സ (വലിയ കാതെക്കിസം, 24)

ഈ സിദ്ധാന്തത്തിൻ്റെ കുഴപ്പങ്ങളും പ്രശ്നങ്ങളും താഴെ ചേർക്കുന്നു.

 1. സാത്താന് ദൈവത്തോട് എന്തും ആവശ്യപ്പെടാൻ കഴിയും.
 2. ദൈവം പിശാചുമായി ഒത്തുതീര്‍പ്പിന് തയ്യാറാകുന്നു.
 3. സാത്താനെ വഞ്ചിച്ച് ദൈവം വഞ്ചകനാകുന്നു.
 4. മനുഷ്യരെ മോചിപ്പിച്ചു വാക്ക് പാലിച്ചുകൊണ്ട്‌ സാത്താൻ “നല്ലവൻ” ആകുന്നു, പിന്നീട് യേശുവിനെ ഉയർത്തെഴുന്നേല്പിച്ച് ദൈവം വഞ്ചകനാകുന്നു.
 5. ദൈവം മോചനദ്രവ്യം കൊടുത്തത് നീതി നടപ്പാക്കാനായിരുന്നില്ല, സാത്താൻ മോഷ്ടിച്ച വസ്തുക്കൾ തിരികെ കിട്ടാനായി കോഴ കൊടുത്തു.

നമ്മുക്ക് ദൈവ വാക്കുകൾ നോക്കാം, വചനം പിശാചിനെ പറ്റി എന്ത് പറയുന്നു?

 • യോഹന്നാൻ  8:44 : “അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ട് സത്യത്തിൽ നില്‌ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിൻ്റെ അപ്പനും ആകുന്നു.”
 • 2 കൊരിന്ത്യർ 11:3 : സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചു.
 • വെളിപ്പാട് 12:9 : “ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു.”

ദൈവം വഞ്ചകനെ വിശ്വസിച്ചു മനുഷത്വം കൈമാറിയെന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ? സാത്താൻ്റെ “നന്മ” എന്ന ആലങ്കാരികമായ ഞാണിന്മേൽ നമ്മുടെ രക്ഷ തൂങ്ങികിടക്കയാണോ? ഈ സിദ്ധാന്തത്തിൽ പിശാച് എല്ലാം നിയന്ത്രിച്ചു കാര്യങ്ങൾ നടത്തുന്നു, ഇവിടെ ദൈവം വെറുമൊരു കരു മാത്രം. ഈ ക്ലിപ്പിൽ പാസ്റ്റർ പറയുന്നു, സാത്താൻ ദൈവത്തിൻ്റെ ജീവിതം ആവശ്യപ്പെട്ടതുകൊണ്ടു യേശുവിനു കുരിശിൽ മരിക്കേണ്ടി വന്നു. എന്തൊരു ദൈവദൂഷണമാണ് പറയുന്നത്? ദൈവവുമായി താരതമ്യപ്പെടുത്തിയാൽ സാത്താൻ ഒന്നുമില്ല, വെറുമൊരു  പൊട്ട്‌ മാത്രം. മത്തായി 16->0 അധ്യായത്തിൽ പത്രോസ് യേശുവിനെ കുരിശിൽ മരിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന സംഭവം കാണാം. അപ്പോൾ യേശു പറഞ്ഞു, “സാത്താനേ, എന്നെ വിട്ടുപോ; നീ എനിക്കു ഇടർച്ചയാകുന്നു“. ഇതിൽ നിന്നും ദൈവം ആവശ്യപ്പെട്ട കാര്യം സാത്താൻ നശിപ്പിക്കാൻ ശ്രമിക്കുന്നതായി മനസ്സിലാക്കാം.

ബൈബിള്‍ സംബന്ധമായ വിവരണം

യേശു പറഞ്ഞു, ആർക്കും എൻ്റെ ജീവിതം എടുത്തു കളയാൻ സാധ്യമല്ല, ഞാൻ തന്നേ അതിനെ കൊടുക്കുന്നു. ഇത് പിതാവിൽ നിന്നുള്ള ആജ്ഞയാണ്. പിശാച് യേശുവിൻ്റെ ജീവിതം ആവശ്യപ്പെട്ടുവെന്നുള്ള സങ്കല്പം ഇതോടെ പൂർണ്ണമായി തകരുന്നു. സാത്താന് മനുഷ്യൻ്റെ വീണ്ടെടുപ്പിൽ   യാതൊരു ഓഹരിയുമില്ല. ടിപിഎം പിശാചിന് ഇത്രമാത്രം യോഗ്യത കൊടുക്കുന്നത് നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

 • യോഹന്നാൻ 10:18 : “ആരും അതിനെ എന്നോടു എടുത്തുകളയുന്നില്ല; ഞാൻ തന്നേ അതിനെ കൊടുക്കുന്നു; അതിനെ കൊടുപ്പാൻ എനിക്കു അധികാരം ഉണ്ട്; വീണ്ടും പ്രാപിപ്പാനും അധികാരം ഉണ്ട്; ഈ കല്പന എൻ്റെ പിതാവിങ്കൽനിന്നു എനിക്കു ലഭിച്ചിരിക്കുന്നു.”

49->0 സങ്കീർത്തനം ഇതിൻ്റെ നല്ല ഒരു സൂക്ഷ്മാന്വേഷണം ആകുന്നു. ഇതിൽ പറയുന്നു വീണ്ടെടുപ്പുവില ദൈവത്തിനാണ് കൊടുക്കേണ്ടത്, സാത്താനല്ല.

 • സങ്കീർത്തനം 49:7-9 : സഹോദരൻ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു അവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല. അവരുടെ പ്രാണൻ്റെ വീണ്ടെടുപ്പ് വിലയേറിയത്; അത് ഒരുനാളും സാധിക്കയില്ല. 

പാപം മനുഷ്യനെ ദൈവത്തിൽ നിന്നും അകറ്റുന്നു. ദൈവം പാപത്തിൻ്റെ വില ആവശ്യപ്പെടുന്നു. പൂർണ്ണമായ ശുദ്ധീകരണം ദൈവം നമ്മുടെ രക്ഷയ്ക്കായി ആവശ്യപ്പെടുന്നു. ഈ പൂർണ്ണമായ ശുദ്ധീകരണം നമ്മുടെ പ്രവർത്തനങ്ങളിൽ സാധ്യമല്ലാത്തതുകൊണ്ട്, നമ്മൾ ക്രിസ്തുവിൻ്റെ പൂർത്തിയായ വേലകളിൽ വിശ്വസിക്കുമ്പോൾ, ക്രിസ്തുവിൻ്റെ നീതി നമ്മുടെമേൽ വരുന്നു. ദൈവവും മനുഷ്യനുമായുള്ള മദ്ധ്യസ്ഥയിൽ വില ദൈവത്തിനു കൊടുത്തു, അല്ലാതെ സാത്താനല്ല. ദൈവ സ്നേഹത്താൽ മനുഷ്യനുമായി ഉടമ്പടി തുടങ്ങി, അത് ദൈവത്തിൻ്റെ സ്നേഹമാണ് സാത്താൻ്റെ നിർബന്ധമല്ല. ദൈവം സാത്താനെ സന്തോഷിപ്പിക്കാനായി സാത്താൻ്റെ അരികിൽ പിച്ചയെടുക്കാൻ പോയില്ല.

 • 1 തീമൊഥെയൊസ്‌ 2:5,6 :  ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.

ദൈവത്തിൻ്റെ ആഗ്രഹപ്രകാരം മനുഷ്യൻ്റെ പാപം പുത്രൻ്റെ മുകളിൽ വെച്ചു. ഇത് ചെയ്യാൻ ആരും ആവശ്യപ്പെട്ടില്ല. ഭൂലോകത്തിനു അടിസ്ഥാനം ഇടുന്നതിനു മുൻപേ ക്രിസ്തു അറക്കപ്പെട്ടുവെന്നു നാം വായിക്കുന്നു.  ഇത് വീണുപോയതിനു ശേഷം സാത്താൻ കൊണ്ടുവന്ന ആശയം അല്ല. ലോകം ഉണ്ടാകുന്നതിന്നതിനു മുൻപു തന്നെ എല്ലാം അറിയുന്ന ദൈവത്തിൻ്റെ കരങ്ങളിൽ പൂർണ്ണ നിയന്ത്രണം ആയിരുന്നു. എന്ത് സംഭവിക്കും എന്നും എന്ത് ചെയ്യണമെന്നും ദൈവത്തിന് അറിയാം.

 • റോമർ 11:34 -35 : കർത്താവിൻ്റെ മനസ്സു അറിഞ്ഞവൻ ആർ? അവന്നു മന്ത്രിയായിരുന്നവൻ ആർ? അവന്നു വല്ലതും മുമ്പെ കൊടുത്തിട്ട് പ്രതിഫലം വാങ്ങുന്നവൻ ആർ?
 • വെളിപ്പാട് 13:8 : ലോകസ്ഥാപനംമുതൽ അറുക്കപ്പെട്ട കുഞ്ഞാടിൻ്റെ ജീവപുസ്തകത്തിൽ പേർ എഴുതീട്ടില്ലാത്ത ഭൂവാസികൾ ഒക്കെയും അതിനെ നമസ്കരിക്കും.
 • യെശയ്യാവ് 53:4-6 : സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു. എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവൻ്റെ മേൽ ആയി അവൻ്റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു. നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താൻ്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവൻ്റെ മേൽ ചുമത്തി.
 • കൊലോസ്യർ 1:19,20 : അവനിൽ സർവ്വസമ്പൂർണ്ണതയും വസിപ്പാനും അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.

ഉപസംഹാരം

കാൻറ്റെർബറിയിലെ ആംസ്എൽഎം വിമർശിച്ചു തെറ്റെന്നു തെളിയിച്ചപ്പോൾ പാപനിവൃത്തിക്കുള്ള മോചനദ്രവ്യ സിദ്ധാന്തം മരണമടഞ്ഞു. പുരാതനമായുള്ള ഒരു ദൈവനിന്ദ പുരുജ്ജീവിപ്പിച്ചു ടിപിഎം വേറൊരു കവറിലാക്കി പുതിയതും വശീകരിക്കുന്നതുമായി കാണിക്കുന്നു. കേൾക്കുന്നതെന്തും ചോദ്യം ചെയ്യാതെ അംഗീകരിക്കേണ്ടതുകൊണ്ട് വിശ്വാസികൾ എ സി തോമസിൻ്റെ ഈ ദൈവനിന്ദയും ദൈവീക സത്യങ്ങൾ എന്ന് നിനയ്ക്കുമോയെന്ന് ഞാൻ ഭയപ്പെടുന്നു. വേദപുസ്തകാടിസ്ഥാനത്തിൽ ഇതിന് ശക്തമായ ഒരു മറുപടി നൽകിയെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

സഹായകമായ ലിങ്കുകൾ

 1. https://blogs.thegospelcoalition.org/trevinwax/2014/01/30/christ-pays-the-ransom-but-to-whom/
 2. https://www.gotquestions.org/ransom.html

.

2 Replies to “ടിപിഎമ്മിലെ വേദവിരുദ്ധം – ഭാഗം 4 – ദൈവം പിശാചിന് മോചനദ്രവ്യം കൊടുത്തു ”

Leave a Reply

Your email address will not be published. Required fields are marked *