ടിപിഎം ജീവിതശൈലിയിലെ “താറാവ് പരിശോധന (The Duck test)”

“താറാവ് പരിശോധന (THE DUCK TEST)” എന്നറിയപ്പെടുന്ന ഒരു പഴയ ഇംഗ്ലീഷ് പഴമൊഴി ഉണ്ട്. അത് ഇങ്ങനെയാകുന്നു.

താറാവിനെ പോലെ കാണുകയാണെങ്കിൽ, താറാവിനെ പോലെ നീന്തുകയാണെങ്കിൽ, താറാവിനെ പോലെ കരയുകയാണെങ്കിൽ, അത് താറാവ് തന്നെയാണ്.

നിങ്ങൾ സംശയിക്കുന്ന എന്തിനു വേണ്ടിയും DUCK TEST സാര്‍വ്വലൗകികമായി പ്രായോഗി കമാണ്. വേദപുസ്തകം DUCK TEST നടത്തേണ്ടതിൻ്റെ ആവശ്യകതയെ പറ്റി പറയുന്നു. “സകലവും ശോധന ചെയ്തു നല്ലത് മുറുകെ പിടിപ്പിൻ. I തെസ്സ. 5:21.”

സത്യത്തിൽ, വേദപുസ്തകം ഈ പരിശോധനക്ക് തുടക്കത്തിലേ മുൻകൈ എടുക്കണമെന്ന് പഠിപ്പിക്കുന്നു. “സകലവിധദോഷവും വിട്ടകലുവിൻ. I തെസ്സ. 5:22.

ഒരു പ്രത്യേക സംഭവം ദോഷം/സദാചാരവിരുദ്ധം/അനീതി ആയി തോന്നുന്നുവെങ്കിൽ, നമ്മൾ അതിൽനിന്നും വിട്ടകന്നു തല തിരിച്ചു പോകണം. തെറ്റായി തോന്നുന്ന കാര്യ ങ്ങളെ അനുകൂലിച്ച് ജനങ്ങൾ നിന്നാൽ പോലും അതിൽ നിന്ന് വിട്ടു മാറണം. ഫെയിത്ത് ഹോം (FAITH HOME) ജീവിത ശൈലി ഈ പരിശോധനക്കൊന്ന് വിധേയമാക്കി നോക്കാം.

ചില പദങ്ങളും അതിൻ്റെ അർത്ഥങ്ങളും


“ഒന്നിച്ചു ജീവിക്കുക (LIVE-IN RELATIONSHIP)” എന്ന പദത്തിൻ്റെ നിഘണ്ടു അർഥം ഇങ്ങനെ യാകുന്നു. ഞാൻ ഇത് ഗൂഗിൾ സെർച്ചിൽ നിന്നും പദാനുപദം കോപ്പി ചെയ്യുന്നു.

വിവാഹ ജീവിതത്തിനു തുല്യമായി അവിവാഹിതരായ ജോഡികൾ ദീർഘ കാല ബന്ധത്തിൽ ഒന്നിച്ചു ജീവിക്കുന്ന ക്രമീകരണം. പല കാരണങ്ങളാൽ വിവാഹം കഴിക്കാതെ ജോഡികൾ സഹവാസം ചെയ്യുന്നു. നിയമപരമായി ഒന്നിക്കുന്നതിന് മുൻപേ അവർ അവരുടെ പൊരുത്തം പരിശോധിക്കാൻ ആഗ്രഹിക്കുന്നു.(A living arrangement in which an unmarried couple lives together in a long-term relationship that resembles a marriage. Couples cohabit, rather than marry, for a variety of reasons. They may want to test their compatibility before they commit to a legal union.)


പലർക്കും അറിയാൻ വയ്യാത്ത വേറൊരു പദം ഞാൻ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു. ഈ പദമാണ് “ഘടകകക്ഷി ബന്ധം (POLY-AMOROUS RELATIONSHIP)”. ഇത് പലരുമായുള്ള സ്വതന്ത്ര ബന്ധമാകുന്നു.  ഈ ബന്ധത്തിൽ വിശ്വസിക്കുന്നവർ ആഴമേറിയ, ദൃഢമായ, ദീർഘകാലം നീണ്ടുനിൽക്കുന്ന ലൈംഗീക വൈകാരിക ഒറ്റ തുണയുമായുള്ള സ്നേഹ ബന്ധം അംഗീകരിക്കുന്നില്ല. ഇങ്ങനെയുള്ളവർ, അവരുടെ വികാരങ്ങൾക്ക് അനുയോ ജ്യമാം വിധം ഘടകകക്ഷി സ്വഭാവമുള്ളവർ,  ഘടകകക്ഷി ബന്ധത്തിൽ ഒരു ഇണയു മായോ പല ഇണകളുമായോ പരിശീലിക്കും.

ദൈവീകമോ പൈശാചികമോ? നിങ്ങൾ തീരുമാനിക്കുക

ഇപ്പോൾ നമ്മുടെ ടിപിഎം ഫെയിത്ത് ഹോമുകൾ അന്തേവാസികൾക്ക്‌ ഒന്നിച്ചു, ഘടക കക്ഷി ബന്ധങ്ങൾക്ക്‌ ശക്തമായ പ്രേരണ ഉണ്ടാക്കുന്നു. നമ്മുടെ ടിപിഎം തീവ്രവാദികൾ ഞങ്ങൾ അവരുടെ വിശുദ്ധന്മാരെ പറ്റി ദൈവദൂഷണം പറയുന്നുവെന്ന് ചിന്തിക്കുന്നു ണ്ടാകാം. ദൈവദൂഷണം ആണെങ്കിലും അല്ലെങ്കിലും ദൈവവചനം മാത്രമായിരിക്കണം ഒരേയൊരു അളവ് കോല്‍.

ടിപിഎം സംഘടനക്കകത്തുള്ള പരദൂഷണ കിംവദന്തികൾ പ്രചരിപ്പിക്കുന്ന തിരികല്ലു കൾ പോലെയല്ലാതെ, ഞങ്ങൾ വളരെ തുറന്ന് കാര്യങ്ങൾ ചർച്ച ചെയ്യുന്നു. ഞങ്ങൾ ടിപിഎമ്മിൽ നിലവിലില്ലാത്ത കാര്യങ്ങളാണോ പറയുന്നത്? തീർച്ചയായും അല്ല. അങ്ങനെയുള്ള ബന്ധങ്ങൾ ടിപിഎമ്മിൽ നിലവിൽ ഉണ്ടെന്നും അതും മുകളിലെ തട്ടിലുള്ളവരിൽ വ്യാപകമാണെന്നും ഞങ്ങൾക്ക് നല്ലവണ്ണം അറിയാം. വളരെ ബഹുമാന്യരായ പാസ്റ്റർമാരും മദർമാരും സിസ്റ്റർമാരും ഇത്തരത്തിലുള്ള ബന്ധത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. തെറ്റെന്ന് തെളിയിക്കാൻ സാധ്യമ ല്ലാത്ത വളരെ വിശ്വസ്തമായ ഉറവിടങ്ങളിൽ നിന്നുമാണ് ഞങ്ങൾക്ക് ഈ അറിവുകൾ ലഭിക്കുന്നത്. ഞങ്ങളുടെ ഉദ്ദേശ്യം പേരുകൾ വെളിപ്പെടുത്തുകയല്ലാത്തതുകൊണ്ട് അതിൽ നിന്നും പിന്തിരിയുന്നു. എത്രമാത്രം ആത്മീകനാണെങ്കിലും, ടിപിഎം ജീവിത ശൈലിയിലുള്ള ഇതുപോലത്തെ കാര്യങ്ങളാൽ നമ്മുടെ ജഡത്തെ പരിശോധനക്ക് വിധേയമാക്കരുത്. അത് വേദപുസ്തക വിരുദ്ധമാണ്.

എഫെസ്യർ 5:3,ദുർന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുത്;”

1 കൊരിന്ത്യർ 6:18, “ദുർന്നടപ്പ് വിട്ട് ഓടുവിൻ. മനുഷ്യൻ ചെയ്യുന്ന ഏതു പാപവും ശരീര ത്തിന് പുറത്താകുന്നു. ദുർന്നടപ്പുകാരനോ സ്വന്തശരീരത്തിന് വിരോധമായി പാപം ചെയ്യുന്നു.” ദുർന്നടപ്പ് പരിശോധിക്കുന്ന പ്രവണത ദൈവീകമാണെന്നും ദൈവനിയോഗ മാണെന്നും ദയവായി പറയരുതെ. ദൈവത്തെ അതിനു ദയവായി കുറ്റം പറയരുതെ. നിങ്ങളുടെ മിഷൻ സ്ഥാപിതരെ കുറ്റം പറയു.

യാക്കോബ് 1:13, “പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്ന് ആരും പറയരുത്. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.

ഈ ലോകത്തിലെ ധാര്‍മ്മികർ പോലും അങ്ങനെയുള്ള വ്യവസ്ഥ അംഗീകരിക്കത്തില്ല, പിന്നെ ആത്മീകരുടെ കാര്യം പറയണൊ?

മറ്റു ബ്രഹ്മചാരി ശുശ്രുഷകർ

ഈ കാര്യത്തിൽ, റോമൻ കത്തോലിക്കക്കാർ, ബ്രഹ്മകുമാരികൾ അങ്ങനെ മറ്റ് പല സംഘ ടനകളും ഒരു വേർപാട് അനുഷ്ഠിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. ആ സംഘടന കളിൽ അച്ചനും കന്യാസ്ത്രീകളും പുരോഹിതസ്ത്രീകളും വെവ്വേറെ ഭവനങ്ങളിൽ താമസിക്കുന്നു, എന്നാൽ ടിപിഎമ്മിൽ അങ്ങനെയല്ല. ഈ സംഘടനക്കുള്ളിൽ ദുർഗന്ധം വമിക്കുന്നുണ്ടാകാം, എന്നാൽ സാധാരണക്കാരുടെ ഇടയിൽ അവർ സംശയകരമായ ജീവിതശൈലി നയിക്കുന്നില്ല. ടിപിഎം ശുശ്രുഷകന്മാരുടെ ജീവിതശൈലി പ്രത്യക്ഷ മായി ചോദ്യം ചെയ്യപ്പെടുന്നില്ലെങ്കിലും, ഇത് വളരെ ദുർഗ്ഗന്ധം വമിക്കുന്നതാണ്, ഇനിയും മറച്ചു വെയ്ക്കാൻ സാദ്ധ്യമല്ല. ഇത് ടിപിഎം നേതാക്കൾ തുറന്നു സമ്മതിക്കണം. ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും “ഒന്നിച്ചു ജീവിക്കുന്നത് നിയമപരമാണെങ്കിലും സാധാരണക്കാർ ഇതിനെ സദാചാരവിരുദ്ധമായി മനസ്സിലാക്കുന്നു. ടിപിഎം ബ്രഹ്മചാ രികൾ – ആണും പെണ്ണും – ഒരേ കൂരക്കുള്ളിൽ താമസിക്കുന്നുവെന്ന് എല്ലാവർക്കും അറിയാം. ഇവിടെ ചോദ്യം, അവർ വീട്ടിനുള്ളിൽ സന്മാർഗ്ഗികളോ ദുർമ്മാർഗ്ഗികളോ എന്നതല്ല, “ഒന്നിച്ചു ജീവിക്കുക (LIVE-IN RELATIONSHIP)” എന്നതിൽ നിന്നും ഇതിനുള്ള വ്യത്യാസം എന്ത്?

വിരോധാഭാസ പഠിപ്പിക്കലുകൾ

ഇവരാണ് നമ്മളെ സദാചാരം പഠിപ്പിക്കുന്നത്? ഒന്ന് ചിന്തിക്കുക. ജനങ്ങൾ പ്രത്യേകിച്ചും യുവാക്കൾ ഇവരുടെ വാക്കുകൾ ഗൗരവമായി എടുക്കുമെന്ന് എങ്ങനെ പ്രതീക്ഷിക്കാൻ സാധിക്കും? ടിപിഎം ഫെയിത്ത് ഹോമുകളിൽ ചില മാസങ്ങൾക്കു മുൻപ് വായിച്ച ഒരു സർക്കുലർ ഞങ്ങളുടെ കൈവശം ഉണ്ട്. ടിപിഎം യുവാക്കൾക്കും യുവതികൾക്കും ധാരാളം വ്യവസ്ഥകളും നിയമങ്ങളും അതിൽ എഴുതിയിട്ടുണ്ട്. പലരുമായുള്ള ലൈംഗീക ജീവിതശൈലി ഞങ്ങൾ അംഗീകരിക്കത്തില്ല. എൻ്റെ ടിപിഎം യുവാക്കളെ, നിങ്ങളുടെ മേൽ ഒരുപാടു ചട്ടങ്ങളും നിയമങ്ങളും അടിച്ചേൽപ്പിക്കുന്ന ടിപിഎം ശുശ്രു ഷകന്മാർ ഈ നിയമങ്ങൾക്കും ചട്ടങ്ങൾക്കും കീഴിലല്ലെന്ന് ഒരിക്കലെങ്കിലും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അവർ നിങ്ങൾക്ക് തുല്യരാണെന്ന് അറിയാമോ? ആൺകുട്ടികളും പെൺകുട്ടികളും ഫോണിൽ കൂടെയോ ഈമെയിലിൽ കൂടെയോ ബന്ധപ്പെടുന്നത് അവർ വിലക്കുന്നു. അതേസമയം, ഈ മനുഷ്യർ മറ്റുള്ളവരുടെ മൊബൈൽ വാങ്ങിച്ച് പ്രിയപ്പെട്ട വരുമായി സംസാരിക്കുന്നത് നിങ്ങൾ കണ്ടിട്ടില്ലേ. ഞാനൊരു കാര്യം ചോദിക്കട്ടെ, നിങ്ങളുടെ അവിവാഹിതരായ പുരുഷനും സ്ത്രീയും ഒരു വീട്ടിൽ ഒരു ദിവസമെങ്കിലും താമസ്സിക്കാൻ ഇവർ അനുവദിക്കുമോ?  ഇത് വളരെ വ്യത്യസ്തമായിരിക്കും. വാസ്തവത്തിൽ, ഒരു പെണ്ണും ചെറുക്കനും അല്പം സമയം തനിയെ സംസാരിച്ചാൽ അവർ നല്ലവരല്ലെ ന്നുള്ള കഥ കെട്ടിച്ചമക്കും. അന്നു മുതൽ അവർ വളരെ യാഥാസ്ഥികരായ വിശ്വാസികളുടെയും ശുശ്രുഷകരുടെയും കടുത്ത നിരീക്ഷണത്തിലായിരിക്കും.

എന്തിന് ഈ ഇരട്ടത്താപ്പ് നയം?

ടിപിഎം ശുശ്രുഷകർ അവിവാഹിതരായ പുരുഷനും സ്ത്രീയും ഒന്നിച്ചു താമസിക്കുന്നത് പാപമാണെന്ന് കരുതുമ്പോൾ അവർ എന്തിന് ഒരുമിച്ചു താമസ്സിക്കുന്നു? അവർ പുറമെ വെള്ള ധരിച്ച് തന്നെത്താൻ പ്രതിഷ്ഠിക്കപ്പെട്ട ശുശ്രുഷകന്മാർ എന്ന് വിളിക്കുന്നതുകൊണ്ട് അവർക്ക് ഇഷ്ട്ടമുള്ള പോലെ ജീവിക്കാൻ അവരെ അനുവദിക്കണോ? നമ്മുടെ രക്ഷി താവും വീണ്ടെടുപ്പുമായ യേശുവിനെ തന്നെ നോക്കാം. ശിഷ്യന്മാർക്ക് ഒരു കൽപ്പന കൊടുക്കുന്നതിന് മുൻപായി അവരുടെ മുൻപിൽ അത് പ്രവർത്തിച്ചു കാണിച്ചിരുന്നു. യേശു ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിനുശേഷം അവരോടു പറഞ്ഞു, (യോഹന്നാൻ 13:14)കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു.”

ഉപസംഹാരം

നിങ്ങൾ പോലും പിന്തുടരാത്ത ധാരാളം നിയമങ്ങൾ അജ്ഞരായ വിശ്വാസികളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്ന് ഞാൻ ടിപിഎം ശുശ്രുഷകരോട് അഭ്യർത്ഥിക്കുന്നു. ജനങ്ങളെ വഞ്ചിക്കുന്നത് നിർത്തിയിട്ട് നിങ്ങൾ തന്നെ മറ്റുള്ളവർക്ക് ഒരു മാതൃക ആയിത്തീരുക. ജനങ്ങളെ പൂർണ്ണതയിലേക്ക് നയിക്കാനെന്ന പേരിൽ പലവിധത്തിലുള്ള വടികൾ എടു ക്കുന്ന കഠിന യജമാനന്മാരാകാതെ, നിങ്ങൾ നിന്ദ്യമായ പ്രവർത്തനങ്ങളിൽ നിന്നും പുറത്തു വരുക. (എഫെസ്യർ 6:9) “യജമാനന്മാരേ, അവരുടെയും നിങ്ങളുടെയും യജമാ നൻ സ്വർഗ്ഗത്തിൽ ഉണ്ടെന്നും അവൻ്റെ പക്കൽ മുഖപക്ഷം ഇല്ലെന്നും അറിഞ്ഞുകൊണ്ട് അങ്ങനെ തന്നേ അവരോട് പെരുമാറുകയും ഭീഷണിവാക്ക് ഒഴിക്കയും ചെയ്‍വിൻ.” നിങ്ങളുടെ നിയമങ്ങൾ അനുസരിക്കാത്ത ജനങ്ങളെ ഭീഷണിപ്പെടുത്തി അധികാര ദുർവിനിയോഗം നടത്തുന്നത് നിർത്തുക. പ്രഥമ ദൃഷ്ടിയിൽ തന്നെ നിങ്ങൾ പൂർണ രല്ലെന്നതാണ് ഇതിന് കാരണം.

രണ്ടാമതായി, പ്രിയ വായനക്കാരെ പ്രത്യേകിച്ചും യുവാക്കളെ, ഉണരുവീൻ, അനുഗമി ക്കാൻ നല്ല മാതൃകയല്ലാത്ത അന്ധ വഴികാട്ടികളെ പിന്തുടരുന്ന വിഡ്ഢികളാകരുത്. തെറ്റായ സംഭവങ്ങൾക്കെതിരെ എഴുന്നേറ്റ് നിൽക്കാനുള്ള ചങ്കുറ്റം കാണിക്കു. ഇത്രയും കാലം അഭിഷിക്തനെ എതിർത്താൽ ശാപം വരുമെന്നുള്ള ഭയത്തിൽ നിങ്ങൾ ജീവിക്കുകയായിരുന്നു. സദൃശ്യവാക്യങ്ങൾ 26:2, “കുരികിൽ പാറിപ്പോകുന്നതും മീവൽ പക്ഷി പറന്നുപോകുന്നതുംപോലെ കാരണം കൂടാതെ ശാപം പറ്റുകയില്ല.”

തെറ്റിനെ എതിർക്കാനുള്ള പ്രേരണയല്ലാതെ ഞാൻ നിങ്ങളുടെ ഇടയിൽ കലഹം വളർത്താൻ ശ്രമിക്കുന്നുവെന്ന് ദയവായി ചിന്തിക്കരുതേ. എഡ്മണ്ട് ബുർകെ പറയുന്നു, “നല്ലവരായ ജനങ്ങൾ വേണ്ട വിധം പ്രവർത്തിക്കാത്തതുകൊണ്ട് ഈ ലോകത്തിൽ അക്രമം പെരുകുന്നു.”

അധികാര മോഹികളായ ടിപിഎം ശുശ്രുഷകരുടെ പൊള്ളയായ ഭീഷണികൾ കേട്ട് ഭയപ്പെടരുത്. അവർ കൊണ്ടുവരുന്ന വഞ്ചനാപരമായ കാര്യങ്ങൾ എതിർക്കുവാൻ ശക്തമായി നിലനിൽക്കുക. എല്ലാ ടിപിഎം വിശ്വാസികൾക്കും അവരുടെ തെറ്റുകൾ മനസ്സിലാക്കി അതിൽനിന്നും മാറിപ്പോകുവാൻ നല്ലവനായ ദൈവം നല്ല പരിജ്ഞാനം നൽകുമാറാകട്ടെ. എൻ്റെ പ്രിയ വായനക്കാരെ, നിങ്ങൾക്ക്‌ അവരെ മാറ്റുവാൻ സാധിക്ക ത്തില്ലെങ്കിൽ, രാജ്യത്തിലെ സദാചാര മൂല്യങ്ങൾ നിലനിർത്തുന്ന നല്ല കൂട്ടായ്മയിൽ പങ്കാളികളാകുവാൻ, ഇതിൽ നിന്നും പുറത്തു വരാൻ അഭ്യർത്ഥിക്കുന്നു. നിങ്ങൾക്ക്‌ നിങ്ങളുടെ നിത്യത പണയത്തിലാകുന്നു. ടിപിഎം ശിശ്രുഷകന്മാരെ പോലെയുള്ള ഏജൻറ്റുമാർക്ക് അത് കരാർ ഇട്ടു കൊടുക്കരുത്.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *