ഞങ്ങൾ ദൈവത്തിൻ്റെ സംഘടനയും അതിൻ്റെ നേതാക്കളൂം ചെയ്യുന്ന കുറ്റങ്ങൾ കണ്ടുപിടിക്കുകയാണെന്ന് പറഞ്ഞു ധാരാളം ടിപിഎം തീവ്രവാദികളിൽ നിന്നും കമെൻറ്റുകൾ ഞങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഈ സൈറ്റിലൂടെ ഞങ്ങൾ ചെയ്യുന്ന ശുശ്രുഷയെ പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറ്റേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വം ആയി കണക്കാക്കുന്നു. നിങ്ങളുടെ പുണ്യ പശുവിൻ്റെ പ്രവർത്തനങ്ങളും ഉപദേശങ്ങളും ക്രിസ്‌തീയ ലോകത്തിനും പ്രത്യേകിച്ച് പെന്തക്കോസ്ത് സമൂഹത്തിനും വെളിപ്പെടുത്തുമ്പോൾ ഉണ്ടാകാവുന്ന വികാരവിക്ഷോഭം ഞങ്ങൾ മനസ്സിലാക്കുന്നു. നിങ്ങളുടെ ടിപിഎമ്മിന് പുറത്തുള്ള സുഹൃത്തുക്കൾ ഈ സൈറ്റ് വായിച്ചതിനുശേഷം നിങ്ങളുടെ സഭയെ പറ്റി ചോദിക്കുമ്പോഴുള്ള നിങ്ങളുടെ പരിതാപകരമായ അവസ്ഥ ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.
ചെസ്റ്റർട്ടൻ്റെ അവലോകനം
ജി കെ ചെസ്റ്റർട്ടൻ്റെ “ശാശ്വതമായ മനുഷ്യൻ (EVERLASTING MAN)” എന്ന പുസ്തകത്തിലെ “സുവിശേഷത്തിൻ്റെ ഗൂഢാര്‍ത്ഥം (RIDDLES OF GOSPEL)” എന്ന അധ്യായത്തിൽ നിന്നും ചില വസ്തുതകൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിൻ്റെ ആശയം ഞാൻ എൻ്റെ വാക്കുകളിൽ പരിഭാഷപ്പെടുത്തുന്നു. അദ്ദേഹം വായനക്കാരോട് ചന്ദ്രനിൽ നിന്നും ഒരു മനുഷ്യൻ വന്ന് സുവിശേഷം വായിക്കുന്നതായി സങ്കൽപ്പിക്കാൻ പറഞ്ഞു. ഈ വ്യക്തിക്ക് സഭ യേശുവിനെ എങ്ങനെ ചിത്രീകരിച്ചിരിക്കുന്നുവെന്ന് യാതൊരു മുൻ അറിവും ഇല്ല. ഇയാൾക്ക് യേശുവിൻ്റെ വാക്കുകൾ ബലഹീനർക്കും പാവങ്ങൾക്കും പൂർണ്ണമായ സമാ ധാനവും കരുണയും നല്കുന്നതായി കാണും. എന്നാൽ യേശുവിൻ്റെ കഥയിൽ അയാൾ ആ വാക്കുകളുടെ ശൈലി മാത്രമല്ല കാണുന്നത്.
അദ്ദേഹം യേശുവിൻ്റെ പ്രതിമകൾ ഉണ്ടാക്കി തെരുവുകോണിലും ചന്തയിലും വെച്ച് സർപ്പ സന്തതികളെ നിങ്ങൾക്ക് ഹാ കഷ്ട്ടം എന്നെഴുതി പരീശന്മാരുടെയും കപടഭക്തി ക്കാരുടെയും കോപം ഏറ്റുവാങ്ങിയാൽ അത് തെറ്റായി തോന്നുകയില്ല. ഇപ്പോൾ പലസ്ഥല ങ്ങളിലും കാണുന്നതുപോലെയുള്ള കൈ നീട്ടിയ യേശുവിനെ അയാൾ അവതരിപ്പി ക്കാൻ സാധ്യത കുറവാണ്.
സുവിശേഷങ്ങളിലെ യേശുവിനെ നോക്കുമ്പോൾ, ദയാലുവായ യേശു പത്രോസിനോട് ക്ഷമിക്കുന്നതും അതേസമയം കോപത്തോടെ “സാത്താനെ നീ എന്നെ വിട്ടുപോ” എന്ന് പറഞ്ഞു കോപിക്കുന്നതും കാണാൻ സാധിക്കും. തന്നെ കൊല്ലാൻ പോകുന്ന യെരുശ ലേമിനെ ഓർത്ത് കരയുന്ന ദുഃഖിതനായ യേശു, അതേസമയം കോരസീനേയും ബേത്ത്സയിദേയും സീദോമിൽ സംഭവിച്ചതിനെക്കാളും മോശമായ കാര്യങ്ങൾ സംഭവി ക്കുവാൻ വേണ്ടി ശപിക്കുന്ന യേശു, ഇതെല്ലാം വളരെ സത്യമാണ്. കൊല്ലാൻ തയ്യാറാക്കി കൊണ്ടിരിക്കുന്ന താഴ്മയുള്ള ഒരു കുഞ്ഞാടായി നമ്മൾ യേശുവിനെ കാണുന്നു. അതേ സമയം മത കപടിഭക്തിക്കാർക്കെതിരെ കോപത്തോടെ യെഹൂദയുടെ ഗർജിക്കുന്ന സിംഹമായും കാണുന്നു. പത്രങ്ങളിലെ വാർത്തകൾ പോലെ സുവിശേഷം വായിക്കുക യാണെങ്കിൽ, അത് നമ്മളെ കുഴയ്ക്കും, ഒരു പക്ഷെ ചരിത്രത്തിൽ ക്രിസ്ത്യാ നികൾ വികസിപ്പിച്ച അതെ കാര്യങ്ങളേക്കാൾ പേടിപ്പിക്കുമെന്ന് പ്രസ്താവിച്ചുകൊണ്ട് ജി കെ ചെസ്റ്റർട്ടൻ ഉപസംഹരിക്കുന്നു. സുവിശേഷങ്ങളിലെ ക്രിസ്തു ഇന്ന് കാണുന്ന ആധുനിക സഭ ചിത്രീകരിക്കുന്ന ക്രിസ്തുവിനേക്കാൾ അജ്ഞാതമാകുന്നു എന്നതാണ് ഗുണപാഠം.
വാസ്തവത്തിൽ യേശു കപടഭക്തിയും ദുഷ്ടതയും പരസ്യ മായി ശാസിച്ചു
വിമർശന സ്വഭാവമാണെന്ന് പ്രഖ്യാപിച്ചു പലരും മുൻപോട്ടു വന്ന് ഞങ്ങളെ ശാസിച്ചു. വ്യക്തികളുടെ തെറ്റുകളും ദുരുപദേശങ്ങൾ വെളിപ്പെടുത്തുന്നതും തമ്മിലുള്ള വ്യത്യാസം ഈ വെബ്സൈറ്റിലെ വായനക്കാർ അവഗണിക്കുന്നു. ആദ്യത്തേത് പരിശോ ധനയും രണ്ടാമത്തേത് അംഗീകാരവും അർഹിക്കുന്നു. അതിനാൽ 21-ാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്ക് രണ്ടും തമ്മിലുള്ള വ്യത്യാസം വിവേചിക്കാൻ സാധിക്കുന്നില്ല. കാരണം നമ്മൾ ആധുനിക സുവിശേഷകന്മാരാൽ സ്നേഹിക്കുന്ന ശ്രദ്ധാലുവായ ക്ഷമിക്കുന്ന ക്രിസ്തുവിനെ മാത്രം മനസ്സിലാക്കിയിരിക്കുന്നു. യേശു വളരെ ദയാലുവും ക്ഷമിക്കുന്നവനുമായ ദൈവം ആകുന്നു, സംശയമില്ല. അതേസമയം എല്ലാ കൊലപാത കങ്ങളും പാവങ്ങളോടുള്ള അനീതിയും നിന്ദയും ശാസിക്കയും ചെയ്യുന്നത് ദൈവമാകു ന്നുവെന്ന സത്യം നമ്മൾ മറന്നുപോകുന്നു. ജനങ്ങളെ ആശ്വസിപ്പിക്കാൻ മാത്രം പ്രവാചക ന്മാരെ അയക്കുന്ന ദൈവമല്ല നമ്മുടെ ദൈവം, അന്ധകാരത്തിൻ്റെ പ്രവർത്തനങ്ങളെ വെളിച്ചത്ത് കൊണ്ടുവരുന്നവനും ശാസിക്കുന്നവനും ആകുന്നു. വെള്ളതേച്ച ശവക്കല്ല റകൾ പോലെ വേഷം ധരിച്ച കൊലപാതകന്മാരെ യേശു ശാസി ച്ചില്ലേ (മത്തായി 23:35)? പരീശന്മാരുടെ അന്ധകാരത്തിൻ്റെ പ്രവർത്തനങ്ങളെ യേശു മൗനമായി അവഗണിച്ചോ? “ചെളി തുപ്പുന്നത് ആത്മീകതയല്ലെന്നു” ഞങ്ങളെ പഠിപ്പി ക്കുന്ന ടിപിഎം തീവ്രവാദികളെ പോലെ യേശു ചിന്തിച്ചില്ല. സത്യത്തിൽ യേശു പറഞ്ഞു, “യോഹന്നാൻ 3:20, തിന്മ പ്രവർ ത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകെക്കുന്നു; തൻ്റെ പ്രവൃത്തിക്ക് ആക്ഷേപം വരാ തിരിപ്പാൻ വെളിച്ചത്തിങ്കലേക്ക് വരുന്നതുമില്ല“. (I രാജാ. 21:18-19) പാവം നാബോത്തിനെ കൊന്നതിനല്ല ദൈവം ഏലീയാവിനെ അഹങ്കാരികളായ ഈസേബെലിൻ്റെയും നാബോത്തിൻ്റെയും അടുക്കൽ അയച്ചത്. മൗനമായിരുന്നു നാബോത്തിനോട് കാട്ടുന്ന അനീതി നോക്കി കൊണ്ടിരിക്കാൻ ദൈവം ഏലീയാവിനോട് പറഞ്ഞോ?
അങ്ങനെയെങ്കിൽ ഞങ്ങളുടെ ടിപിഎം വിശ്വാസികൾ എന്തിനാണ് ഞങ്ങളുടെ ലേഖ നങ്ങൾ സംശയിക്കുന്നത്? ജനങ്ങളെ ആശ്വസിക്കാനായി ശുശ്രുഷകന്മാരെ അയക്കുന്ന ദൈവം അധികാരത്തിലിരിക്കുന്ന മനുഷ്യരുടെ ദുഷ്പ്രവർത്തനങ്ങൾ തകർക്കാ നായിട്ടും ശുശ്രുഷകന്മാരെ അയക്കുമെന്ന് എന്തുകൊണ്ട് അവർ മനസ്സിലാക്കുന്നില്ല? ടിപിഎം തീവ്രവാദികൾ എന്തുകൊണ്ട് ഈ വെബ്സൈറ്റ് പിശാചിൻ്റെ പ്രവർത്തനം എന്ന് പറയുന്നു? അവർ ആരാധിക്കുന്ന ജനങ്ങളുടെ പിശാചിൻ്റെ ഫലങ്ങൾ കാണുന്നില്ല. (മത്തായി 7:1-16 പരിശോധിക്കുക)?
മാനത്തോടിരിക്കുന്ന മനുഷ്യർ പ്രവർത്തിക്കുന്ന ചെറിയ തെറ്റുകൾ പറയുന്നത് ഒരു സംഗതി, എന്നാൽ അവർ പഠിപ്പിക്കുന്ന ദുരുപദേശങ്ങൾ പുറത്തു കാട്ടുന്നത് തികച്ചു വേറൊരു സംഗതിയാണ്. നമ്മളും തെറ്റുകൾ പറ്റാവുന്ന മനുഷ്യരെന്ന സത്യം മറന്ന് കുറ്റം തേടുന്ന സ്വഭാവമാണ് ആദ്യ സംഗതി, നരക കുഴിയിൽ വീഴുന്നതിനെതിരെ ജനങ്ങളെ വിവേകമുള്ളവരാക്കാൻ ശ്രമിക്കുന്നതാണ് മറ്റേ സംഗതി. തൻ്റെ തെറ്റുകൾ ഓർത്തു ലജ്ജിതരായി പശ്ചാത്താപം ചെയ്യുന്ന വ്യക്തികളുടെ തെറ്റുകൾ കണ്ടുപിടിക്കുന്നതാണ് ഒരു സംഗതി, മനുഷ്യരുടെ മുൻപാകെ തന്നത്താൻ ഉയർത്തുന്ന വ്യാജ അഹങ്കാരം കൊണ്ട് സൈന്യങ്ങളുടെ യഹോവയെ ആരാധിക്കേണ്ടതിനു പകരം മനുഷ്യരുടെ ആരാധനാപാത്രമായി വിപരീത പ്രതിച്ഛായയോട് ദുഷ്പ്രവർത്തികൾ ചെയ്യുന്നവരെ പുറത്തു കാട്ടുന്നത് വേറൊരു സംഗതി.
ഉപസംഹാരം
ഞങ്ങൾ fromtpm.com ൽ ഉള്ളവർ മൂലം സത്യരായ വിശ്വസ്തരായ മനുഷ്യർക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾക്ക് മാപ്പപേക്ഷിക്കുന്നു, മനുഷ്യരായ ഞങ്ങളും ടിപിഎം ചെയ്യുന്ന തുപോലെ തെറ്റുകൾ ചെയ്യാനുള്ള സാദ്ധ്യതകൾ മനസ്സിലാക്കുന്നു. ഞങ്ങൾ കൃപയാൽ രക്ഷിക്കപ്പെട്ട പാപികൾ ആകുന്നു. വ്യക്തികളുടെ തെറ്റുകൾ പുറത്തുകാട്ടിയതിൽ ഞങ്ങൾക്ക് തെറ്റ് പറ്റിയിട്ടുണ്ടായിരിക്കാം, അതിന് ദൈവ സന്നിധിയിൽ താഴ്ന്നിരുന്നു ദൈവത്തോട് മാപ്പപേക്ഷിക്കുന്നു. അതേസമയം, ടിപിഎം തീവ്രവാദികളായ വിശ്വാസി കളോട് ഈ പ്രവർത്തനം ഞങ്ങളുടേത് മാത്രമല്ല നിങ്ങളുടേതും കൂടിയാണെന്ന് മനസ്സിലാക്കി അന്ധകാരത്തിൻ്റെ പ്രവർത്തനങ്ങളെ വെളിച്ചത്താക്കി ധാരളം ജനങ്ങളെ രക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
എഫെസ്യർ 5:11-13, “ഇരുട്ടിൻ്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുത്; അവയെ ശാസിക്ക അത്രേ വേണ്ടത്. അവർ ഗൂഢമായി ചെയ്യുന്നത് പറവാൻ പോലും ലജ്ജയാ കുന്നു. അവയെ ശാസിക്കുമ്പോഴോ സകലത്തെയുംകുറിച്ച് വെളിച്ചത്താൽ ബോധം വരും; ബോധം വരുന്നതെല്ലാം വെളിച്ചംപോലെ തെളിവല്ലോ.”
യേശു കുഞ്ഞാട് മാത്രമല്ല യെഹൂദയിലെ സിംഹവും ആയിരുന്നുവെന്ന് ദയവായി മനസ്സി ലാക്കുക. അദ്ദേഹത്തിൻ്റെ ശുശ്രുഷകന്മാർ അദ്ദേഹത്തെ പിന്തുടരാൻ ബാധ്യസ്ഥരാണ്.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.
ഈ ടി പി എം ഒരു ഭയങ്കര സംഭവം തന്നെ ആണല്ലോ. ഞാൻ വിചാരിച്ചു ഇതു വേറെ ഒരു പെന്തെക്കോസ് കൂട്ടം പോലെ ആണ്. ഇപ്പോൾ മനസ്സിൽ ആയി ഇത് കപട ഭക്തി കേന്ദ്രം ആണ് എന്ന്.