21-ാം നൂറ്റാണ്ടിലെ മോശെ – ടിപിഎം പാസ്റ്റർമാർ?

വളരെ കാലങ്ങൾക്കു മുൻപ്, ദൈവം ഇസ്രായേലി  ജനങ്ങളെ അറിയിക്കാനുള്ള വാർത്ത  മോശെയോട് പറഞ്ഞു, അതിനുശേഷം മോശയുടെ വാക്കുകൾ ദൈവ വാക്കുകൾ പോലെ ജനങ്ങൾ അംഗീകരിക്കാൻ തുടങ്ങി. അത് ഇങ്ങനെ പരിണമിച്ചു, ആരെങ്കിലും മോശെയെ ചോദ്യം ചെയ്തപ്പോൾ, ആരെങ്കിലും മോശെയെ എതിർത്തപ്പോൾ ദൈവത്തിൽ നിന്നും അതിഭയങ്കരമായ ശിക്ഷാവിധി അവരുടെ മേൽ വന്നു.

ഇന്നത്തെ പാസ്റ്റർമാർ ഇതേ ചട്ടവട്ടങ്ങള്‍ പഠിപ്പിക്കുകയും പരിശീലിക്കുകയും ചെയ്യുന്നു. “അവരുടെ സ്വന്തം സഭ” പോലെ മോശയെപ്പോലെ അധികാരവും, നടത്തിപ്പും, പ്രവർ ത്തന രീതിയും ആസ്വദിക്കുന്നു. ഇത് വാസ്തവമാണോ?

സീറ്റ് ബെൽറ്റ് കെട്ടുക, നമ്മൾ ഇപ്പോൾ പൂർണ്ണമായ വേദവിരുദ്ധവും ദൈവദൂഷണ വുമായ ഈ നയം നോക്കാൻ പോകുന്നു. ദൈവജനങ്ങളെ അവരുടെ നിയമപ്രകാരം “പാസ്റ്റർമാർ” തൊഴുത്തിൽ കെട്ടുന്നു.

വാസ്തവം

എന്തുകൊണ്ട് പാസ്റ്റർമാരും മറ്റു പല സഭ നേതാക്കളും ഈ നിയമം പഠിപ്പിക്കുന്നു? അവർക്ക് തോന്നുന്നതുപോലെ ദൈവവചനം പിന്തുടരുന്നതുകൊണ്ടാണോ? അതിനുള്ള സാദ്ധ്യത കുറവാണ്.

ധാരാളം സംഭവങ്ങളിൽ, ഒരുപാട് ജനങ്ങൾ ഈ ഇരുണ്ട വഴി പോകുന്നതിൻ്റെ കാരണം അവരുടെ വ്യാജ വേദപുസ്തക പരിശീലനവും വളർത്തലും മൂലമുള്ള വഞ്ചനയാകുന്നു. സഭ നേതാക്കൾക്ക് അധികാരവും നിയമവും ശക്തിയും നിയന്ത്രണവും ഉണ്ടെന്നുള്ളത് ഒരു ലോക്കൽ സ്ഥാപിത സഭയുടെ അടിസ്ഥാനമാണ്. ഇത് ക്രിസ്‌തീയ ലോകത്തിൻ്റെ മുഖമുദ്രയാകുന്നു. 1500 വർഷം പഴക്കമുള്ള മുഖമുദ്ര.

ഇത് നീചവും അഴിമതിയും ആകുന്നു, മിക്കവാറും സഭ നേതാക്കളും തെറ്റിദ്ധരിപ്പിച്ചിരി ക്കുന്നു, ഇവർ ചില സമയങ്ങളിൽ അങ്ങേയറ്റം കഠിന ഹൃദയരാണ്, ഈ വ്യാജ പാരമ്പര്യ ത്തിൽ കൂടെ ഇവർ വേദപുസ്തകപരമായി ദൈവത്തിൻ്റെ ആജ്ഞാനുവര്‍ത്തികളായി  എന്ന് ചിന്തിപ്പിക്കുന്നു.

ദൈവം ഞങ്ങളെ ഇങ്ങനെ പ്രവർത്തിക്കാനായി വിളിച്ചിരിക്കുന്നുവെന്ന് ചിന്തിച്ച് അവർ അതിനിഷ്ഠുരമായ കുമിളകളിൽ വസിക്കുന്നു.

സത്യം

പഴയനിയമ ഉടമ്പടി പ്രകാരം ദൈവം ഒരു കൂട്ടം ജനങ്ങളെ തിരഞ്ഞെടുത്ത് അവരെ ശുശ്രുഷകന്മാരായി നിയോഗിച്ചിരുന്നുവെന്നത് സത്യമാണ്.

സംഖ്യാ 15:28, “അബദ്ധവശാൽ പാപം ചെയ്തവന് പാപപരിഹാരം വരുത്തുവാൻ പുരോഹി തൻ അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തകർമ്മം അനുഷ്ഠിക്കേണം; എന്നാൽ അത് അവനോട് ക്ഷമിക്കപ്പെടും.”

പഴയനിയമ ഉടമ്പടി പ്രകാരം അത് ചോദ്യം ചെയ്യാൻ സാദ്ധ്യമല്ല. (മരണ ശുശ്രുഷ, കല്ലുക ളിൽ കൊത്തിവെച്ചിരിക്കുന്നു). ദൈവം ജനങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു പ്രത്യേക “വൈദിക ഗണം” സൃഷ്ടിച്ചിരുന്നു. ദൈവത്തിൻ്റെ അതിപരിശുദ്ധ സ്ഥലത്തിനും ഇസ്രയേ ലിനും മധ്യത്തിൽ ഇവർ നിൽക്കുന്നു. ഇവരുടെ ഭംഗിയുള്ള വസ്ത്രങ്ങൾ കൊണ്ട് ഇവരെ മറ്റു സാധാരണ ദൈവ ജനങ്ങളിൽ നിന്നും മനസ്സിലാക്കാം. അഭിഷേകം ഇല്ലാത്തവർക്ക് വിലക്കപ്പെട്ടിരിക്കുന്നതായ കർമ്മങ്ങൾ ഇവർ ചെയ്യുന്നു. ദൈവം പറയുന്ന ആചാരങ്ങൾ നടത്തുന്നതിന് വേണ്ട അറിവുകളും പദവികളും അവർക്കുണ്ട്.

ഇപ്പോൾ ഒരു പുതിയ ഉഷസ്സ്‌ ഉണർന്നിരിക്കുന്നു

ക്രിസ്തുവിൻ്റെ കുരിശ് ആ വേർപാടും പദവികളും പൂർണ്ണമായി തുടച്ചു മാറ്റി. നിയമപരമായ രക്ഷാധികാരി യേശു ആയപ്പോൾ ഇതെല്ലാം അസാധുവായി. ന്യായപ്രമാണത്തിലെ നീതി ദൈവ പുത്രനാൽ നീക്കപ്പെട്ടു. എല്ലാ ദൈവ പൈതലും ഇന്ന് പുരോഹിതന്മാരാകുന്നു.

യേശു ക്രിസ്തുവിൻ്റെ രക്തത്താൽ നീതികരിക്കപ്പെട്ട ഈ ലോകത്തിലുള്ള എല്ലാ വ്യക്തികളും ദൈവത്തിൻ്റെ പുരോഹിതർ ആകുന്നു. വെളിപ്പാട് 1:6, “നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തൻ്റെ രക്തത്താൽ വിടുവിച്ചു തൻ്റെ പിതാവായ ദൈവത്തിന് നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന് എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ.”

യേശു ക്രിസ്തുവിൻ്റെ എല്ലാ ശിഷ്യന്മാരും ശുശ്രുഷയിൽ പ്രവേശിച്ചു. ശുശ്രുഷകന്മാരല്ലാത്ത ഒരു ശിഷ്യനെയും ദൈവ വചനം അറിയുന്നില്ല. 1 പത്രോസ് 2:5,9, “നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന് പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമാകേണ്ടതിന് പണിയപ്പെടുന്നു …. നിങ്ങളോ അന്ധകാരത്തിൽനിന്നു തൻ്റെ അത്ഭുതപ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവൻ്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു“.

നവീകരണത്തിൻ്റെ സമയമായിരിക്കുന്നു

പ്രവാചകന്മാരുടെ വാക്കുകൾ അനുഗമിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. മഷി കൊണ്ട ല്ലാതെ പരിശുദ്ധാത്മാവിനാൽ ഹൃദയ പലകമേൽ എഴുതപ്പെട്ട ഒരു ഉടമ്പടി യാഥാർഥ്യ മായി. നമ്മൾ ഇനിയും അടിമത്വത്തിന് കീഴ്‌പ്പെട്ടവരല്ല. ആ അവധി തീർന്നു. എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തൻ്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ച വനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചത് അവൻ ന്യായപ്രമാ ണത്തിൻ കീഴുള്ളവരെ വിലെക്ക് വാങ്ങിട്ട് നാം പുത്രത്വം പ്രാപിക്കേണ്ടതിന് തന്നേ. ഗലാത്യർ 4:4-5.

ക്രിസ്തുവിൻ്റെ സഭ നിർജ്ജന പ്രദേശത്തെ സഭയെ അസാധുവാക്കി. ഇസ്രായേൽ രാജ്യം പോയി, മന്ദിരം പോയി, പുരോഹിതന്മാർ പോയി, ലേവ്യരും പോയി. മോശയുടെ ന്യായ പ്രമാണത്തെ പറ്റി നാം വായിക്കുന്നു,

എബ്രായർ 8:13പുതിയത് എന്നു പറയുന്നതിനാൽ ആദ്യത്തേതിനെ പഴയതാക്കിയിരി ക്കുന്നു; എന്നാൽ പഴയതാകുന്നതും ജീർണ്ണിക്കുന്നതും എല്ലാം നീങ്ങിപ്പോകുവാൻ അടുത്തിരിക്കുന്നു.”

ലൂക്കോസ് 22:20; 1 കൊരിന്ത്യർ 11:25, “അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും എടുത്തു: “ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എൻ്റെ രക്തത്തിലെ പുതിയനിയമം ആകുന്നു.”

നമ്മളെ സ്വതന്ത്രരാക്കി. ഗലാത്യർ 5:1, “സ്വാതന്ത്ര്യത്തിന്നായിട്ട് ക്രിസ്തു നമ്മെ സ്വതന്ത്ര രാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങി പ്പോകരുത്.”

ശ്രേഷ്ഠമേറിയ ഒരു പുതിയ നിയമത്തിന് യേശു ആധാരമായിത്തീർന്നു. എബ്രായർ 7:22; എബ്രായർ 9:11-12; എബ്രായർ 8:2-8;എബ്രായർ 9:15; എബ്രായർ 10:9-10; എബ്രായർ 12:24.

2 കൊരിന്ത്യർ 3:6അവൻ ഞങ്ങളെ പുതുനിയമത്തിൻ്റെ ശുശ്രൂഷകന്മാർ ആകുവാൻ പ്രാപ്തരാക്കി; അക്ഷരത്തിൻ്റെ ശുശ്രൂഷകന്മാരല്ല, ആത്മാവിൻ്റെ ശുശ്രൂഷകന്മാരത്രേ; അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു.”

2 കൊരിന്ത്യർ 3: 14എന്നാൽ അവരുടെ മനസ്സു കഠിനപ്പെട്ടുപോയി. പഴയനിയമം വായി ക്കുമ്പോഴൊക്കെയും ആ മൂടുപടം നീങ്ങാതെ ഇന്നുവരെ ഇരിക്കുന്നുവല്ലോ; അത് ക്രിസ്തുവിൽ നീങ്ങിപ്പോകുന്നു.”

അതിനു പകരം നമ്മൾ എന്ത് കാണുന്നു?

ഇന്നത്തെ സ്ഥാനീയ സഭകൾ പഴയനിയമത്തെ പുതിയനിയമത്തിൽ മാറ്റുവാൻ ആഗ്രഹി ക്കുന്നില്ല. 2000 വർഷങ്ങളായി പുതിയനിയമത്തിലെ പുതിയ വീഞ്ഞ് പഴയനിയമത്തിലെ പഴയ കുപ്പിയിൽ ഒഴിക്കാൻ  ശ്രമിക്കുന്നു. പുതിയനിയമത്തിലെ പുതിയ വസ്ത്രങ്ങൾ പഴ യനിയമത്തിലെ പഴകിയ വസ്ത്രങ്ങളുമായി തുന്നാൻ ശ്രമിക്കുന്നു, ഫലം ഭയങ്കര നാശം.

സഭയും നേതാക്കളും പഴയനിയമ ചിന്താഗതി ഉപേക്ഷിക്കാൻ തയ്യാറാകാത്തതിൻ്റെ  പരിണിത ഫലമായി രണ്ടു നിയമങ്ങളും ചേർത്ത് തുന്നി രണ്ടും അസാധുവാക്കി.

പഴയനിയമ പുരോഹിതവർഗ്ഗത്തെ എല്ലാ വിശ്വാസികളുടെയും പുരോഹിതവർഗ്ഗം കൊണ്ട് മാറ്റേണ്ടതിന് പകരം, ഇന്ന് എല്ലാ സ്ഥാനീയ സഭകളും പാസ്റ്റർമാരെയും മൂപ്പന്മാരെയും കൊണ്ട് പഴയനിയമത്തിലെ പുരോഹിതന്മാരെയും ലേവ്യരെയും മാറ്റി.

ജനങ്ങൾ സഭയിൽ പോകുമ്പോൾ, മോശയുടെ കാലത്ത്‌ പഴയനിയമത്തിൽ ഉണ്ടായിരുന്ന അതെ മാനസികാവസ്ഥ ഉണ്ടാകുന്നു. ആത്മാവ് അവരുടെ ഹൃദയങ്ങളിൽ സന്ദേശങ്ങൾ കൊടുത്താലും ഇല്ലെങ്കിലും ജനങ്ങൾ പാസ്റ്റർമാർ മലമുകളിൽ പോയി ദൈവത്തിൽ നിന്നും വെളിപ്പാടുകൾ കൊണ്ടുവരാനായി കാത്തിരിക്കുന്നു.

എല്ലാ ഞായറാഴ്ചയും മലമുകളിൽ നിന്ന് ഇറങ്ങി വന്നു പുൽപിറ്റിന് പുറകിൽ നിന്നും “ദൈവത്തിൻ്റെ സന്ദേശം” കൊടുക്കുന്നു, ചോദ്യം ചെയ്യുന്നതിനോ വിസമ്മതിക്കുന്ന തിനോ ഉള്ള തൻറ്റേടം കാണിക്കാതെ ഇരിക്കുന്നവരും നിൽക്കുന്നവരും എല്ലാവരും തലയാട്ടി സമ്മതിക്കുന്നു.

ദൈവത്തിൽ നിന്നും നേരിട്ട് കേൾക്കേണ്ടതിന് പകരം ക്രിസ്തുവിന് മുൻപുണ്ടായിരു ന്നതുപോലെ പുതിയ നിയമ ഉടമ്പടികൾ വിൽക്കുന്നു.

ദൈവത്തിൻ്റെ മന്ദിരം ഒരു കൂടാരമോ കെട്ടിടമോ ആയിരുന്നപ്പോൾ ദൈവം അവരെ കാണുവാനും കേൾക്കുവാനും വന്നിരുന്നതുപോലെ ജനങ്ങൾ ഇന്നും സഭയിൽ പോയി ഇപ്പോഴും അവർ പഴയനിയമ കാലത്തിലാണെന്ന് ചിന്തിക്കുന്നു. ഇപ്പോൾ നമ്മൾ ദൈവത്തിൻ്റെ മന്ദിരമാണെന്ന് അവർക്ക് മനസ്സിലാകുന്നില്ല. (1 കൊരിന്ത്യർ 3:16; 2 കൊരിന്ത്യർ 6:16; എഫെസ്യർ 2:21; എബ്രായർ 3:6). പലരും ഇന്നും പഴയനിയമ വ്യവസ്ഥ ഇഷ്ടപ്പെടുന്നു.

വേദപുസ്തകം വായിക്കുമ്പോൾ പലരുടെയും കണ്ണിൻ മുൻപിൽ ഒരു മൂടുപടം ഉണ്ട്. ഇത് ധാരാളം ആളുകൾ വിസമ്മതിക്കുന്നു, അപ്പൊ.പ്രവ. 7:48; 17:24-25, ലോകവും അതിലു ള്ളത് ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനാകകൊണ്ട് കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല. താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിനും മുട്ടുള്ളവൻ എന്നപോലെ മാനുഷകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല.”

അവർ ആത്മാവിൽ ബലപ്പെട്ട് കൃപയിൽ വളരുന്നില്ല. അവർ മുരടിച്ച് ന്യായപ്രമാണത്തി ലേക്ക് പിന്തിരിഞ്ഞു പോയി. അവർ ബലഹീനയും യാചകപരവുമായ മൂലകങ്ങളിലേക്ക് മടങ്ങി.

ക്രിസ്തുവിൻ്റെ മരണം ഒരു മിഥ്യയും കാൽവറി കുരിശ് ഒരു ഭാവനാശക്തിയുമെന്ന പോലെ അവർ പെരുമാറുന്നു.

പല പ്രകടിതമായ ക്രിസ്ത്യാനികളും ദൈവം ആസൂത്രണം ചെയ്ത കുടുംബത്തിൻ്റെ ഭാഗമല്ലെന്നതാണ് വിരോധാഭാസം. പഴയതും പുതിയതും ചേർത്ത് അടിച്ചു കലക്കി മിശ്രിതമാക്കി രൂപകല്പന ചെയ്ത “ലോക്കൽ സഭ” എന്ന് വിളിക്കുന്ന സംഘടനകൾ അവർ ദൈവ മുൻപാകെ സ്ഥാപിക്കുന്നു.

ഇന്നത്തെ എല്ലാ സ്ഥാപിത സഭകളുടെയും അവസ്ഥ ഇതാണ്, അത് വളരെ ദുഖകരമാണ്.

പ്രത്യക്ഷമായി ബലഹീനവും യാചകപരവുമായ മൂലകങ്ങളോട് പറ്റിപ്പിടിച്ചിരിക്കുന്ന ഇവരെ പറ്റി നമ്മുക്ക് വേറെ എന്ത് മനസ്സിലാക്കാൻ  കഴിയും?

ക്രിസ്തുവിൻ്റെ മരണത്തിൻ്റെ യോഗ്യതയും അനുഗ്രഹവും സ്വന്ത താല്പര്യത്തിനു വേണ്ടി അലക്ഷ്യമാക്കുന്നത് കാണുമ്പോൾ ഇവരെ പറ്റി വേറെ എന്ത് ചിന്തിക്കാൻ പറ്റും?

ഇത്ര മാത്രം

ഇന്നത്തെ സ്ഥാനീയ സഭകളെ നോക്കുമ്പോൾ ക്രിസ്തുവിൻ്റെ മരണം കൊണ്ട് പ്രയോജനം ഉണ്ടായിട്ടുള്ളത് ആടിനും കന്നുകാലികൾക്കും മാത്രമാണെന്ന് തോന്നി പോകുന്നു. അത്രയേ ഉള്ളു. ഇനിയും ബലി ആവശ്യമില്ല. ഈ കന്നുകാലികളെ തൊഴുത്തിൽ കെട്ടുന്നതും ബലി അർപ്പിക്കുന്നതും അവസാനിച്ചു. അവനാൽ (ക്രിസ്തുവിനാൽ) കന്നുകാലികൾക്കും ആടുകൾക്കും ജീവിതം കിട്ടി.

ഇതിനപ്പുറം, ഇന്നത്തെ സ്ഥാനീയ സഭകളിലെ നേതാക്കളെയും അംഗങ്ങളെയും നോക്കുമ്പോൾ, ബാക്കി കാര്യങ്ങളിൽ അല്പം മാത്രം മാറ്റം സംഭവിച്ചുവെന്ന് തോന്നും.

ഉറവിടം : ദുഷ്ട ഇടയന്മാർ (WICKED SHEPHERDS)

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *