ടിപിഎം ശുശ്രുഷകരും വിശ്വാസികളും മാത്രം ദൈവാത്മാവിനാൽ നയിക്കപ്പെടുന്നുവെ ന്നും ബാക്കി എല്ലാ പെന്തക്കോസ്തുകാരും മറ്റ് ആത്മാവിനാൽ വഞ്ചിക്കപ്പെടുന്നുവെന്നും ടിപിഎമ്മിൽ പഠിപ്പിക്കപ്പെടുന്നു. ഈ ലേഖനത്തിൽ കൂടെ, ഞങ്ങൾ ടിപിഎം വിശ്വാസി കളെയും വിശുദ്ധന്മാരെയും അവർ തന്നത്താൻ ദൈവാത്മാവിനാൽ നയിക്കപ്പെടുന്നൊ ഇല്ലയോ എന്ന് പരിശോധിക്കാൻ ആഹ്വാനം ചെയ്യുന്നു (പ്രത്യേകിച്ചും സെൻറ്റർ പാസ്റ്റർ മാർ). ഞാൻ യു ട്യൂബിലൂടെ ബ്രൗസ് ചെയ്തുകൊണ്ടിരുന്നപ്പോൾ, ഒരു സഹോദരി തെലുങ്കി ൽ സ്വർഗ്ഗത്തിലും നരകത്തിലും നടത്തിയ (വിവശതയിൽ) സന്ദർശനത്തെ പറ്റിയുള്ള ഒരു സാക്ഷ്യം കാണാൻ ഇടയായി. ഇൻറ്റെർനെറ്റിൽ അല്പം കുടി സെർച്ച് ചെയ്തപ്പോൾ, ഒരു ടിപിഎം വിശ്വാസി അങ്ങനെയുള്ള അനുഭവങ്ങൾക്ക് വിധേയമാകുന്നത് ഇത് ആദ്യത്തെ സംഭവമല്ലെന്ന് മനസ്സിലായി. ഇങ്ങനെയുള്ള ധാരാളം സംഭവങ്ങൾ ഇൻറ്റെർനെറ്റിൽ ഉണ്ട് (ഞാൻ ടിപിഎം ജനങ്ങളെ പറ്റിയാണ് പറയുന്നത്, അല്ലാതെ മറ്റു സഭകളിലെ വ്യക്തികളെ പറ്റിയല്ല). ഈ ലേഖനത്തിൻ്റെ അവസാനം ചില ലിങ്കുകൾ കൊടുത്തിട്ടുണ്ട്. നമ്മുടെ പരി ഗണനക്കായി രണ്ട് ടിപിഎം വേലക്കാരുടെ സാക്ഷ്യങ്ങൾ നോക്കാം.
നാഗ്പ്പൂർ സെൻറ്റെർ പാസ്റ്ററുടെ ഏറ്റവും ഇഷ്ട്ടപ്പെട്ട സമയം കൊല്ലി പദ്ധതി
പാസ്റ്റർ ശ്യാം സുന്ദർ സ്വർഗ്ഗത്തെയും നരകത്തെയും കുറിച്ച് ഇപ്രകാരമുള്ള സാക്ഷ്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നു കേട്ടിട്ടുണ്ട്. യുവ വേലക്കാരും – സഹോദരന്മാരും സഹോദരിമാ രും – പുതിയ വിശ്വാസികളും ഇങ്ങനെയുള്ള വ്യാജ ദർശ്ശങ്ങങ്ങൾ വിശ്വസിച്ച് വഞ്ചിക്ക പ്പെടുന്നു. വഞ്ചിക്കപ്പെട്ടതിനാൽ, അവർ ഈ വ്യാജ ദർശ്ശനങ്ങൾ വീണ്ടും വീണ്ടും പ്രചരി പ്പിക്കുന്നതിന് മാറി മാറി പങ്കാളികളാകുന്നു. പാസ്റ്റർ ശ്യാം സുന്ദർ മാത്രമല്ല നിര്യാതനായ ചീഫ് പാസ്റ്റർ ടി യു തോമസ്സും സ്വർഗ്ഗത്തെയും നരകത്തെയും കുറിച്ചുള്ള വ്യാജ ദർശ്ശന ങ്ങളുടെ വക്താവ് ആയിരുന്നു. സ്വർഗ്ഗത്തെയും നരകത്തെയും കുറിച്ചുള്ള പാസ്റ്റർ ടി യു തോമസ്സിൻ്റെ സന്ദേശത്തിൽ അദ്ദേഹം മേരി ബസ്റ്ററിനെയും മറ്റു പല സ്വർഗ്ഗ/നരക യാത്ര ക്കാരെയും സപ്പോർട് ചെയ്യുന്നു. പാസ്റ്റർ ടി യു തോമസ്സ് ടിപിഎം ലോകത്തിൽ വലിയ സ്വാധീനമുള്ള വ്യക്തിയായിരുന്നു. ടിപിഎമ്മിൽ പാസ്റ്റർ ശ്യാം സുന്ദറിനെയും എല്ലാവർ ക്കും അറിയാം. വിജയവാഡ, ആന്ധ്ര പ്രദേശ്, പഞ്ചാബ്, ഡൽഹി, നാഗ്പ്പൂർ, ബറോഡ എന്നിവിടങ്ങളിൽ അദ്ദഹം സുപരിചിതനാണ്. ടിപിഎം ചീഫ് പാസ്റ്റർമാരും സെൻറ്റെർ പാസ്റ്റർമാരും ഇതുപോലെയുള്ള വ്യാജ ദർശ്ശങ്ങൾ പ്രചരിപ്പിക്കുകയാണെങ്കിൽ, ഇവരുടെ വാക്കുകൾ ദൈവ വചനം പോലെ കൈക്കൊള്ളുന്ന ടിപിഎം വേലക്കാരുടെയും വിശ്വാസികളുടെയും അവസ്ഥ എന്താകുന്നു?
വേദപുസ്തകം എന്ത് പഠിപ്പിക്കുന്നു ?
ദൈവത്തിൽ നിന്നും പരിശുദ്ധാത്മാവിൽ നിന്നുമല്ല ഈ ദർശ്ശങ്ങൾ എന്ന് തെളിയിക്കാൻ വേണ്ടി ഞങ്ങൾ വേദപുസ്തക വിവരണങ്ങൾ തരാം. ഇതിൽ നിന്നും ടിപിഎം ചീഫ് പാസ്റ്റർ മാരും സെൻറ്റെർ പാസ്റ്റർമാരും എപ്പോഴും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നില്ലെന്ന് മനസ്സിലാക്കാമല്ലോ?
ദൈവം തീരുമാനം മാറ്റിയോ :
ലാസറിൻ്റെയും ധനവാൻ്റെയും കഥയിൽ ധനവാൻ അബ്രഹാമിനോട് ഒരു കാര്യം അപേ ക്ഷിക്കുന്നു. നരകത്തിൽ നിന്നും ആരെയെങ്കിലും ലോകത്തിലേക്ക് അയച്ചു നരകത്തെ യും അവിടെയുള്ള പീഡനത്തെയും പറ്റി ജനങ്ങളെ അറിയിക്കണമെന്ന് അഭ്യർത്ഥിക്കു ന്നു (ലൂക്കോസ് 16:27-28,30). ധനവാൻ്റെ ഈ അപേക്ഷ അബ്രഹാം നിരസിച്ചു. അവൻ അവ നോട്: അവർ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേൾക്കാഞ്ഞാൽ മരിച്ചവ രിൽനിന്ന് ഒരുത്തൻ എഴുന്നേറ്റ് ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു (വാഖ്യം 31). ഇതിൽ നിന്നും ദൈവത്തിനു വ്യക്തികളെ നരകത്തിൽ കൊണ്ടുപോയി നരകം കാണി ച്ചിട്ട് ലോകത്തോട് നരകത്തിൻ്റെ യാഥാർഥ്യത്തെ പറ്റി സാക്ഷിപ്പിക്കുവാൻ ഒട്ടും താത്പ ര്യമില്ലെന്ന് വളരെ വ്യക്തമല്ലേ. എന്നാൽ ഈ എല്ലാ സ്വർഗ്ഗ – നരക സന്ദേശകർ ദൈവം ഞങ്ങളോട് ലോകത്തിന് സാക്ഷികളാകാൻ പറഞ്ഞുവെന്നു അവകാശപ്പെടുന്നു.
പിശാചിൻ്റെ പിക്നിക് സ്ഥലം :
പിശാച് നരകത്തിൻ്റെ രാജാവും ഉടമസ്ഥനുമാണെന്ന് ഈ ദർശ്ശനങ്ങൾ വെളിപ്പെടുത്തു ന്നു. സാക്ഷ്യം തന്ന ബ്രദർ പറയുന്നു, “പിശാച് മനുഷ്യരുടെ കണ്ണിൽ വടികൊണ്ട് കുത്തു ന്നു,” നരകത്തിൽ സന്ദർശനത്തിന് പോയ സഹോദരി പറയുന്നു, “നമ്മൾ പപ്പടം കാച്ചുന്ന തുപോലെ, പിശാച് മനുഷ്യരെ വറക്കുന്നു.” നരകം പിശാചിനും അവൻ്റെ ദൂദന്മാർക്കും ഒരിക്കിയിരിക്കുന്ന ശിക്ഷായിടം ആണെന്ന് വേദപുസ്തകം വെളിപ്പെടുത്തുന്നു. (മത്തായി 25:41). നരകം മനുഷ്യരെ പപ്പടം കാച്ചുന്നതുപോലെ കാച്ചി രസിക്കാനുള്ള പിക്നിക് സ്ഥല മല്ല. പിശാചിന് നരകത്തിലെ അഗ്നിക്ക് യാതൊരു സ്വാധീനവുമില്ലാത്തതാക്കി കൊണ്ട് ദൈവം ശിക്ഷവിധിക്കായി ഒരുക്കിയിരിക്കുന്ന സ്ഥലം ഈ മാതിരിയുള്ള വിവശതയിൽ കിട്ടുന്ന ദർശ്ശങ്ങങ്ങൾ കൊണ്ട് ഒരു തമാശയാക്കുന്നു.
സ്വർഗ്ഗത്തിനും നരകത്തിനും ഇടയിലുള്ള വലിയ പിളർപ്പ്:
ഈ സ്വർഗ്ഗ നരക യാത്രക്കാർ അവർ ആദ്യം സ്വർഗ്ഗത്തിലും പിന്നീട് നരകത്തിലും പോയെന്നോ മറിച്ചോ പറയും. വേദപുസ്തകം എന്ത് പറയുന്നുവെന്ന് ശ്രദ്ധിക്കാം, “ലൂക്കോസ് 16:26, “…അത്രയുമല്ല ഞങ്ങൾക്കും നിങ്ങൾക്കും നടുവെ വലിയോരു പിളർപ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെനിന്നു നിങ്ങളുടെ അടുക്കൽ കടന്നുവരുവാൻ ഇച്ഛിക്കുന്നവർക്കു കഴിവില്ല; അവിടെനിന്നു ഞങ്ങളുടെ അടുക്കൽ കടന്നു വരുവാനും പാടില്ല എന്നു പറഞ്ഞു.”
ആഭിചാരവിദ്യ :
ഈ സ്വർഗ്ഗ നരക യാത്രക്കാർ അവർക്കറിയാവുന്ന മരിച്ച ജനങ്ങളുമായി സംഭാഷണം നട ത്തിയെന്ന് പറയും. ഇത് ദൈവം വെറുക്കുന്ന വേദപുസ്തകം വിലക്കിയിരിക്കുന്ന ആഭിചാ രവിദ്യയാകുന്നു. (ആവർത്തനം 18: 11,12).
ക്രൈസ്തവലോകത്തിന് വെളിയിലുള്ള സമാന്തരത :
വേദപുസ്തകത്തിൽ ഒരിടത്തും നരകത്തെ പറ്റി വേദപുസ്തകത്തിനു വെളിയിൽ കൊടു ക്കുന്ന വിശദീകരണം കാണാൻ സാധിക്കത്തില്ല. അപ്പൊസ്തലന്മാർ ജനങ്ങളോട് ഈ വക കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ ഉപദേശിക്കുന്നു (കൊലൊ. 2:18, I കൊരി. 4:6). ഈ വിശ്വാസങ്ങൾ എല്ലാം വിഗ്രഹാരാധികളുടെ ഇടയിൽ നിലനിൽക്കുന്നു, ഗരുഡ പുരാ ണത്തിൽ, നരകത്തിലുള്ള ശിക്ഷയെ പറ്റി പറയുന്നു (ഹിന്ദു സാഹിത്യം – എണ്ണയിൽ വറ ക്കുക, പാമ്പുകളെ കൊണ്ട് പീഡിപ്പിക്കുക, തേളുകളെ കൊണ്ട് പീഡിപ്പിക്കുക, ചാട്ടവാറു കൊണ്ടടിക്കുക), മഹാവീറിൻ്റെ നരകത്തെ പറ്റിയുള്ള ദർശ്ശനം (ജെയിൻ ധർമ്മം), റോമൻ കത്തോലിക്കരുടെ ദർശ്ശനം (മറിയ, ഫാത്തിമ മുതലായവർ പ്രത്യക്ഷപ്പെടുക).
പ്രവർത്തനങ്ങളിൽ കൂടെ രക്ഷ ലഭിക്കുമെന്നുള്ള വ്യാജ സുവിശേഷം :
അവസാനമായി, ഈ സ്വർഗ്ഗ നരക വ്യാജ ദർശ്ശങ്ങങ്ങൾ ടിപിഎമ്മിൻ്റെ മനുഷ്യ നിർമ്മിത മായ നിയമങ്ങൾ വ്യാപിപ്പിക്കാനായിട്ടാണെന്ന് തോന്നുന്നു. ദൈവം മനുഷ്യരെ ഈ മനു ഷ്യ നിർമ്മിതമായ നിയമങ്ങൾ കൊണ്ട് ശിക്ഷാവിധി നടത്താൻ പോകുന്നതുപോലെ ഇത് ദൈവത്തിൻ്റെ ശിക്ഷാവിധിയുടെ മാനദണ്ഡമായി അവർ കരുതുന്നു. അവർ ഇതുമാതി രിയുള്ള കാര്യങ്ങൾ പ്രചരിപ്പിക്കും – അവനെ നരകത്തിൽ കത്തിച്ചു, അവൾ ആഭരണ ങ്ങൾ ധരിച്ചിരുന്നതിനാൽ പാമ്പുകളും തേളുകളും അവളെ പീഡിപ്പിച്ചു, മുഖത്ത് മേക്ക് അപ് ഇട്ടതിൽ ആസിഡ് ഒഴിച്ചു, കണ്ണ് കൊണ്ട് വ്യഭിചാരം ചെയ്ത പുരുഷന്മാരുടെ കണ്ണുക ൾ ദൂതന്മാർ വടികൊണ്ട് കുത്തിപ്പൊട്ടിച്ചു, സിനിമ പാട്ടുകൾക്ക് നൃത്തം ചെയ്തവരെ ദൂത ന്മാർ പീഡിപ്പിച്ചു, അങ്ങനെ പലതും. അപ്പൊസ്തലനായ പൗലോസ് കൊലോസ്യ സഭയിലെ വിശ്വാസികളെ ചോദ്യം ചെയ്യുന്നു. “മാനുഷകല്പനകൾക്കും ഉപദേശങ്ങൾക്കും അനുസര ണമായി: പിടിക്കരുത്, രുചിക്കരുത്, തൊടരുത് എന്നുള്ള ചട്ടങ്ങൾക്ക് കീഴ്പെടുന്നത് എ ന്ത്? ഇതെല്ലാം ഉപയോഗത്താൽ നശിച്ചു പോകുന്നതത്രേ. അത് ഒക്കെയും സ്വേച്ഛാരാധന യിലും താഴ്മയിലും ശരീരത്തിൻ്റെ ഉപേക്ഷയിലും രസിക്കുന്നവർക്ക് ജ്ഞാനത്തിൻ്റെ പേരു മാത്രമുള്ളത്; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല.” (കൊലോസ്യർ 2:21-23).
ഇപ്പോഴും ഈ സ്വർഗ്ഗ നരക യാത്രക്കാർ ജീവനോടുള്ളതിനാൽ അവരുടെ പേരെടുത്ത് അവരെ പൊതുവിൽ അപമാനിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഞങ്ങൾ ഈ ദർശ്ശനം ലഭിച്ച സഹോദരൻ്റെയും സഹോദരിയുടെയും പേരെടുക്കുന്നില്ല. അവർക്ക് പറ്റിയ വഞ്ചന കണ്ട് അവരോടു പരിതാപം തോന്നുന്നു. ഈ ദൈവ നിന്ദ പുറത്തു കൊണ്ടുവരുന്നതിനോടൊപ്പം തന്നെ ആരെയൂം അപമാനിക്കാതിരിക്കാൻ ഞങ്ങൾ അങ്ങേയറ്റം ശ്രദ്ധിക്കുന്നു. ഞങ്ങൾ പാസ്റ്റർ ശ്യാം സുന്ദറിൻ്റെ പേരെടുത്തത് അദ്ദേഹത്തെ അപമാനിക്കാൻ വേണ്ടിയല്ല, പ്രത്യുത ഈ വാർത്ത ടിപിഎം ഭക്തന്മാർ അദ്ദേഹത്തിൻ്റെ ചെവിയിൽ എത്തിച്ച് ഈ അന്ധവിശ്വാസങ്ങൾക്ക് കടിഞ്ഞാൺ ഇടാൻ വേണ്ടിയാണ്. ടിപിഎം വിശ്വാസികളും ശുശ്രുഷകന്മാരും അന്ധമായി ഏത് ആത്മാവ്, പ്രവചനം, സ്വപ്നം, ദർശ്ശനം മുതലായവ വിശ്വസിച്ച് അത് യഥാർത്ഥ സുവിശേഷമായി ചിന്തിക്കുന്ന അപകടകരമായ തെറ്റ് മനസ്സിലാക്കാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ന്യൂസ് ഫ്ലാഷ്
ഒരു വർഷം മുൻപ്, വിവശതയിൽ പോയി വന്ന് ടിവി കാണുന്നത് പാപമാണ് മുതലായ പല അസംബന്ധങ്ങളും പ്രചരിപ്പിച്ച ഒരു സഹോദരി ഉണ്ടായിരുന്നു. ടിപിഎമ്മിൻ്റെ ഈ പറയ പ്പെടുന്ന എല്ലാ ഉപദേശങ്ങളും ദൈവീകമാണെന്ന് സ്ഥാപിക്കുക എന്ന ഒരേയൊരു ഉദ്ദേ ശ്യം മാത്രമേ അവർക്കുണ്ടായിരുന്നുള്ളു. ടിപിഎം അത് സിഡിയിൽ റെക്കോർഡ് ചെയ്ത് എല്ലാ യിടത്തും പ്രചരിപ്പിക്കുന്നു. എൻ്റെ ഒരു ടിപിഎം സഹോദരൻ എനിക്കും ഒരു കോപ്പി തന്നു. തമിഴ് നാട്ടിലെ ആ സഹോദരിക്ക് എന്ത് സംഭവിച്ചു? നിങ്ങൾക്കറിയാമോ? അവർ ദുരാത്മാവിനാൽ നിറഞ്ഞു. സത്യത്തിൽ പിശാച് അവളിൽ കൂടെ സംസാരിക്കുകയായി രുന്നു. ടിപിഎം ശുശ്രുഷകന്മാർക്ക് അവളിലുള്ള ആത്മാവിനെ തിരിച്ചറിയാതെ ചൂടു കേക്ക് പോലെ അതിനെ പ്രചരിപ്പിച്ചു. പിന്നീട് ആ സ്ത്രീ മരിച്ചുവെന്ന് വിശ്വസ്ത സ്രോത സ്സിൽ നിന്നും ഞങ്ങൾക്ക് മനസ്സിലായി. ഇതുപോലെയുള്ള കാര്യങ്ങൾ കൊണ്ട് പന്താടരു തെന്നുള്ള ഒരു പാഠം നമ്മൾക്കെല്ലാവർക്കും ഇതിൽ നിന്നും പഠിക്കാം.
ദൈവം നിങ്ങൾ അനുഗ്രഹിക്കട്ടെ.
തെളിവുകൾക്കായി
https://www.youtube.com/watch?v=ZnTE4nTPOII (Telgu)
https://www.youtube.com/watch?v=JtTBMdDbZjA (Tamil)
http://thepentecostalmissionnagercoil.blogspot.in/2014/12/
https://www.youtube.com/watch?v=VDrXp9sN7xo (Could not confirm whether it is from TPM/CPM)
http://www.divinerevelations.info/
.