യുഗാന്ത്യശാസ്ത്രം (Eschatology) വളച്ചൊടിക്കുന്ന ടിപിഎം ഉപദേശം – 3

ഞങ്ങളുടെ ധാരാളം വായനക്കാർ തറപ്പിച്ചു പറയുന്നതുപോലെ, ക്രിസ്തുവിൻ്റെ വരവിനാ യി ജനങ്ങളെ ഒരുക്കുന്ന അന്യപ്രവേശനമില്ലാത്ത കരാര്‍ ടിപിഎമ്മിന്  സ്വന്തമാണെന്ന് ജനങ്ങളോട് പറയുന്ന ഒരു പ്രത്യേക സ്വഭാവം അവർക്കുണ്ട്. നമ്മുക്ക് ഇപ്പോൾ വേറൊരു ദിശയിൽ നിന്നും ടിപിഎമ്മിൻ്റെ ദുരുപദേശങ്ങ വീക്ഷിക്കാം. “കർത്താവിൻ്റെ നാൾ അടുത്തിരിക്കുന്നു” എന്ന ടിപിഎം പാസ്റ്റർമാരുടെയും സിസ്റ്റർമാരുടെയും പ്രവചനം കേട്ട് കേട്ട് മടുത്തു. ജനങ്ങൾ ഇത് എത്രത്തോളം ഗൗരവമായി എടുത്തു വചനത്തിലേക്ക് പോയി സത്യം അന്വേഷിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു.

പൗലോസ് പറയുന്ന സംഭവ വികാസങ്ങളുടെ ക്രമം

നിങ്ങൾ വേദപുസ്തകം വിശ്വസിക്കുന്നവരാണെങ്കിൽ, കർത്താവിൻ്റെ നാൾ അടുത്തിരി ക്കുന്നു എന്ന് പറയുന്ന എല്ലാവരും ജനങ്ങളെ വഞ്ചിക്കുകയാകുന്നു. നമ്മുക്ക് ഇത് വചനത്തിലൂടെ പരിശോധിക്കാം.

2 തെസ്സലോനിക്യർ 2:1-5 
1. ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ പ്രത്യക്ഷതയും അൻ്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നത്: 
2. കർത്താവിൻ്റെ നാൾ അടുത്തിരിക്കുന്നു എന്നുവച്ചു നിങ്ങൾ വല്ല ആത്മാവിനാലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുത്. 
3. ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുത്; ആദ്യമേ വിശ്വാസത്യാഗം സംഭവി ക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം. 
4. അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ട് ദൈവം എന്നു നടിച്ച്, ദൈവം എന്നോ പൂ ജാവിഷയം എന്നോ പേരുള്ള സകലത്തിന്നും മീതെ തന്നെത്താൻ ഉയർത്തുന്ന എതിരാളി അത്രേ. 
5. നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ഞാൻ ഇത് നിങ്ങളോടു പറഞ്ഞു എന്ന് ഓർ ക്കുന്നില്ലയോ?”

ടിപിഎം പാസ്റ്റർമാർക്കും വിശ്വാസികൾക്കും മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള എന്ത് കാര്യ ങ്ങളാണ് മുകളിലത്തെ വാഖ്യങ്ങളിൽ ഉള്ളതെന്ന് എനിക്ക് ഇതുവരെയും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.

  • ആദ്യത്തെ വാഖ്യം സന്ദര്‍ഭം കാണിക്കുന്നു. ഇത് നമ്മുടെ കർത്താവിൻ്റെ രണ്ടാമത്തെ വരവാണ് – ഉൽപ്രാപണം (RAPTURE).
  • കർത്താവിൻ്റെ നാൾ അടുത്തിരിക്കുന്നു എന്ന് പറയുന്ന, ജനങ്ങൾ പ്രസിദ്ധീകരി ക്കുന്ന കഥകളെ പറ്റി രണ്ടാമത്തെ വാഖ്യം വെളിപ്പെടുത്തുന്നു.
  • വിശ്വാസത്യാഗം സംഭവിക്കാതെ എതിർ ക്രിസ്തു വെളിപ്പെടുമെന്നു പഠിപ്പിക്കുന്നത് വഞ്ചനയാണെന്ന് മൂന്നാമത്തെ വാഖ്യം വ്യക്തമാക്കുന്നു.
  • എതിർ ക്രിസ്തു (അന്തിക്രിസ്തു) ദേവാലയത്തിൽ (യഹൂദ ദേവാലയം – വെളിപ്പാട് 11:1-2) ഇരുന്നുകൊണ്ട് ദൈവം എന്നു വിളംബരം ചെയ്യുന്നതിന് നമ്മളെല്ലാവരും സാക്ഷിക ളാകുമെന്ന് നാലാമത്തെ വാഖ്യം പഠിപ്പിക്കുന്നു.
  • അവസാനമായി അഞ്ചാമത്തെ വാഖ്യത്തിൽ പൗലോസ് തെസ്സലോനിക്യയിലെ വിശ്വാസികളെ ക്രിസ്തുവിൻ്റെ രണ്ടാമെത്തെ വരവിന് മുന്നോടിയായി നടക്കുന്ന സംഭവ വികാസങ്ങൾ ഓർമിപ്പിക്കുന്നു.

നമ്മുടെ കർത്താവും രക്ഷിതവുമായ ക്രിസ്തു പഠിപ്പിക്കുന്ന സംഭവ വികാസങ്ങളുടെ ക്രമം

രണ്ടാമത്തെ വരവിനെ പറ്റി ശിഷ്യന്മാർ ചോദിച്ചപ്പോൾ കർത്താവ് വരാൻ പോകുന്ന സംഭവ വികാസങ്ങളുടെ ക്രമം അവർക്ക് വെളിപ്പെടുത്തി കൊടുത്തു (മത്തായി 24-‍ാ‍ം അധ്യായം).
വിട്ടു പോയ ഭാഗം വിവരിക്കുന്നു (മത്തായി 24:9-12)
9. അന്നു അവർ നിങ്ങളെ ഉപദ്രവത്തിന് ഏല്പിക്കയും കൊല്ലുകയും ചെയ്യും; എൻ്റെ നാമംനിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.
10. പലരും ഇടറി അന്യോന്യം ഏല്പിച്ചുകൊടുക്കയും അന്യോന്യം പകെക്കയും ചെയ്യും.
11. കള്ളപ്രവാചകന്മാർ പലരും വന്നു അനേകരെ തെറ്റിക്കും.
12. അധർമ്മം പെരുകുന്നതുകൊണ്ട് അനേകരുടെ സ്നേഹം തണുത്തുപോകും.

ദൈവത്തിൻ്റെ മന്ദിരം എതിർ ക്രിസ്തു അപഹരിക്കുന്നത് 15-‍ാ‍ം വാഖ്യത്തിൽ എഴുതി യിരിക്കുന്നു.

15. എന്നാൽ ദാനീയേൽ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്തിൽ നില്‌ക്കുന്നതു നിങ്ങൾ കാണുമ്പോൾ” – വായിക്കുന്നവൻ ചിന്തിച്ചു കൊള്ളട്ടെ –

നമ്മുടെ യേശു കർത്താവ് വേറെ പല സംഭവങ്ങളും വിവരിച്ചുവെങ്കിലും, നമ്മൾ അദ്ദേ ഹത്തിൻ്റെ വരവിനായി തല ഉയർത്തുന്നതിന് മുൻപായി ഈ രണ്ട് സംഭവങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അതുവരെയും നമ്മുടെ വിശ്വാസം മുറുകെ പിടിച്ചു വികാരപരമായി ചാട്ട വാര്‍ അടിക്കുന്ന വ്യാജ പ്രവാചകന്മാരെ സൂക്ഷിക്കണം.

എതിർ ക്രിസ്തുവിൻ്റെ പ്രധാന സ്വഭാവമായ അപഹരണ സ്വഭാവം ടിപിഎമ്മിലും കാണു ന്നുണ്ടെന്ന വസ്തുത നിങ്ങളെ ഓർമിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.

Eschatological Twists of TPM Doctrine – 3

എതിർക്രിസ്തു യേശുക്രിസ്തുവിൻ്റെ അധികാരം ഏതു വിധത്തിലും തട്ടിയെടുക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങൾ  നേരത്തെ എഴുതിയ പല ലേഖനത്തിലും അത് വെളി പ്പെടുത്തിയിട്ടുണ്ട്. തീർച്ചയായും ടിപിഎം എതിർ ക്രിസ്തുവിൻ്റെ പിടിയിലകപ്പെട്ടിരിക്കു ന്നു, അതിനെ ഉടനെ മോചിപ്പിക്കേണ്ടത് ആവശ്യമായിരിക്കുന്നു.

നാളും നാഴികയും ആർക്കും അറിയത്തില്ല എന്നുള്ള കർത്താവിൻ്റെ പ്രസ്താവനയെ പറ്റി അറിയുവാൻ ഇപ്പോൾ നിങ്ങൾ കൂടുതൽ ഉത്സുകരായിരിക്കാം. അതുപോലെ, കള്ളനെ പോലെ വരുന്നുവെന്ന പ്രസ്താവനയെ പറ്റിയും. എൻ്റെ അടുത്ത ലേഖനം വരുന്നത് വരെ കാത്തിരിക്കാൻ അപേക്ഷിക്കുന്നു. അതുവരെ …..

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

തുടരും —-
.

One Reply to “യുഗാന്ത്യശാസ്ത്രം (Eschatology) വളച്ചൊടിക്കുന്ന ടിപിഎം ഉപദേശം – 3”

  1. Fromtpmകാർക്കു പറ്റിയത് എന്ത്?

    “വീക്ഷണക്കുഴപ്പം” ഭാഗം-1

    *[[Mat 6:22/Malayalam Bible]]* ശരീരത്തിന്റെ വിളകൂ കണ്ണു ആകുന്നു; കണ്ണു ചൊവ്വുള്ളതെങ്കില്‍ നിന്റെ ശരീരം മുഴുവനും പ്രകാശിതമായിരിക്കും.

    വായിനക്കാരേ!!
    പല ആത്മീക ആവേശമുള്ള, പിന്മാറ്റമനുഷര്ക്കും പറ്റുന്ന ഒരു കുഴപ്പം തന്നെയാണ് ഈ പിന്മാറ്റക്കാർക്കും പറ്റിയിരിക്കുന്നത്.

    ദൈവം ആത്മാവാകുന്നു: *[[Joh 4:24/Malayalam Bible]]* ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവര്‍ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.)
    ദൈവരാജ്യവും അതുപോലെ തന്നെ: *[[Psa 19:2-3/Malayalam Bible]]* %v 2% പകല്‍ പകലിന്നു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്കു അറിവു കൊടുക്കുന്നു. %v 3% ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേള്‍പ്പാനുമില്ല.) അവിടെ ഇങ്ങനെയാണ്.

    എന്നാൽ, മനുഷനോ കേൾവിയിലൂടെയും കാഴ്ച്ചയിലൂടെയും അറിയുവാനുള്ളവൻ.
    ആത്മാവായിരിക്കുന്ന ദൈവീക വ്യവസ്ഥയോ, കേൾക്കാനും കാണ്മാനും കഴിയാത്ത നിലയിൽ അദൃശ്യമായതു. [1Ti 1:3/Malayalam Bible]]* അന്യഥാ ഉപദേശിക്കരുതെന്നും വിശ്വാസം എന്ന ദൈവവ്യവസ്ഥെക്കല്ല…. *[[Heb 11:1/Malayalam Bible]]* വിശ്വാസം…. കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.)
    ആത്മീകനാകുവാൻ ആഗ്രഹിക്കുന്ന മനുഷ്യരോ! ആദാമിന്റെ സന്തതികളായ വെറും ജഡം മാത്രം.
    ഈ വിധ മനുഷനെ, ആത്മീക വസ്തുതകൾ ബോധ്യപ്പെടുത്താൻ, ദൈവം, ആത്മീക വ്യവസ്ഥകളെ, മാനുഷ ചരിത്ര സംഭവങ്ങളായി, അബ്രഹാം മുതൽ തിരഞ്ഞെടുക്കപ്പെട്ട പല ഭക്തന്മാരിലൂടെ അരങ്ങേറ്റി നാടകീയമായി സംഭവിപ്പിച്ചു. (*[[Isa 45:21/Malayalam Bible]]* നിങ്ങള്‍ പ്രസ്താവിച്ചു കാണിച്ചുതരുവിൻ… പുരാതനമേ ഇതു കേള്‍പ്പിക്കയും പണ്ടു തന്നേ ഇതു പ്രസ്താവിക്കയും ചെയ്തവന്‍ ആര്‍? യഹോവയായ ഞാന്‍ അല്ലയോ? ഞാന്‍ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാന്‍ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.)

    ഇത് പല കാലഘട്ടത്തിൽ സംഭവിച്ചു. അതെല്ലാം ദൈവ ആത്മാവ്, കുട്ടി ചേർത്തു എഴുതിയ ഒരു പുസ്തകമാണ് വിശുദ്ധ വേദം. *[[Isa 34:16/Malayalam Bible]]* യഹോവയുടെ പുസ്തകത്തില്‍ അന്വേഷിച്ചു വായിച്ചു നോക്കുവിന്‍; അവയില്‍ ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചതു; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു. *[[Act 17:27-28/Malayalam Bible]]* %v 27% അവര്‍ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നു വെച്ചു അവനെ അന്വേഷിക്കേണ്ടതിന്നു തന്നേ…..)

    അങനെ,
    ആത്മീക വസ്തുതകൾ ബോധ്യപ്പെടുത്താൻ എഴുതിവെച്ചിരിക്കുന്ന പുസ്തകത്തിൽ നിന്നും, വിശുദ്ധിയെക്കുറിച്ചു വീക്ഷിക്കേണ്ട ഒരു ആത്മീക വിവേചന വീക്ഷണമുണ്ട്, *[[1Co 2:14-15/Malayalam Bible]]* %v 14% എന്നാല്‍ പ്രാകൃത മനുഷ്യന്‍ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാല്‍ അതു അവന്നു ഗ്രഹിപ്പാന്‍ കഴിയുന്നതുമല്ല. %v 15% ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താന്‍ ആരാലും വിവേചിക്കപ്പെടുന്നതുമില്ല.)
    ഇവിടെയാണ് പിന്മാറിപ്പോകുന്നവർക്ക് കുഴപ്പം പറ്റുന്നത്.

    ആത്മീകമായി വീക്ഷിക്കേണ്ടതിനെ, അങ്ങനെ വീക്ഷിക്കുന്നതിന്ന് സഹായമായി, ദൈവ ആത്മാവിനെ ദൈവം കൊടുക്കുന്നു. *[[1Co 2:11]] Malayalam Bible* മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരില്‍ ആര്‍ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല.
    ആ നല്ല ആത്മാവ് ഇല്ലാത്തതിന്റെ കുഴപ്പമാണ് പിന്മാറ്റക്കാർക്ക് പറ്റിയത്,

    അതുകൊണ്ടുതന്നെ ആത്മീക കാര്യങ്ങളെ, മാനുഷമായി വീക്ഷിച്ചു, തൃപ്തിയില്ലാതെ ഓടിനടക്കുന്നത്. *[[Psa 143:10/Malayalam Bible]]* …. നിന്റെ നല്ല ആത്മാവു നേര്‍ന്നിലത്തില്‍ എന്നെ നടത്തുമാറാകട്ടെ. *[[Joh 4:14/Malayalam Bible]]* ഞാന്‍ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാന്‍ കൊടുക്കുന്ന വെള്ളം അവനില്‍ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും എന്നു ഉത്തരം പറഞ്ഞു.)
    ആ ജീവജലം ലഭിക്കാത്തതിനാൽ, അവർക്ക് ഒരു സ്ഥലത്തും തൃപ്തിയില്ലാതെ അലഞ്ഞുകൊണ്ടേയിരിക്കും. മറ്റുള്ളവർക്കും ഇടർച്ചയ്ക്ക് കാരണരായും തുടരും.
    ഇതുതന്നെ ഈ സൈറ്റുകാർക്കും ഇതിൽ അനുഭവം പറയുന്നതായി എഴുതിയിരിക്കുന്ന എല്ലാവരുടെയും നിലവാരം: –
    “വീക്ഷണക്കുഴപ്പം”

    ആകയാൽ വായിനക്കാരേ,
    കണ്ണടഞ്ഞു തങ്ങൾക്കു തന്നെ ഇരുട്ടായി അനുഭവപ്പെടുന്ന ഇവുടെ ദുർവ്വർത്തമാന സൈറ്റ് ഉപദേശം അറിയുന്ന ആർക്കും പ്രയോജനമാകില്ല [2Pe 3:17/Malayalam Bible]]* എന്നാല്‍ പ്രിയമുള്ളവരേ, നിങ്ങള്‍ മുമ്പുകൂട്ടി അറിഞ്ഞിരിക്കകൊണ്ടു അധര്‍മ്മികളുടെ വഞ്ചനയില്‍ കുടുങ്ങി സ്വന്ത സ്ഥിരതവിട്ടു വീണു പോകാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍,”)

    എന്നാൽ ഈ വീണവരെപ്പോലെ വീഴാതിരിക്കേണ്ടതിന്ന്,
    സൂക്ഷിച്ചുകൊള്ളുവാൻ, അടുത്ത കമെന്റ് വരുന്നതുവരെ കാത്തിരിക്കുവാൻ അപേക്ഷ.

Leave a Reply

Your email address will not be published. Required fields are marked *