ടിപിഎമ്മിലെ ആംവേ വിപണനവും (AMWAY MARKETING) ജാതീയ ആചാരങ്ങളും

ടിപിഎമ്മിൽ പൊതുവെയുള്ള വഞ്ചനാതന്ത്രങ്ങളെ കുറിച്ച് നിങ്ങൾ ബോധവാന്മാർ ആ ണെന്ന് എനിക്കറിയാം. ഈ തന്ത്രങ്ങൾ ടിപിഎമ്മിനകത്തു സർവ്വസാധാരണമാണ്. എ ന്നാൽ വിചിത്രമായ ചില അസാധാരണത്വം തുറന്നു കാട്ടേണ്ടത് ആവശ്യമായിരിക്കുന്നു. ചില വ്യക്തികളും അവരുടെ വേദവിരുദ്ധ ശീലങ്ങളും പുറത്തു കാട്ടുകയെന്നതാണ് ഈ ലേഖനത്തിൻ്റെ ഉദ്ദേശ്യം. എന്നാൽ ടിപിഎമ്മിലെ ഉയർന്ന തട്ടിൽ നിൽക്കുന്നവർ ഇതെ ല്ലാം അവഗണിച്ചാൽ മതിയെന്ന് ചിന്തിക്കുന്നവരാണെന്നു ഞങ്ങൾക്ക് അറിയാം.

ആദ്യമായി, സ്വന്ത മഹിമ അന്വേഷിക്കുന്ന ധാരാളം ടിപിഎം ശുശ്രുഷകന്മാരുടെ വഞ്ചന തന്ത്രങ്ങൾ പുറത്തു കാട്ടുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഇവരിൽ  ചിലർ നിഷ്കളങ്കരായ ജന ങ്ങളെ ശുശ്രുഷയിൽ ചേരാൻ പ്രലോഭിപ്പിക്കുന്നു. ഇത് അവർ ശുശ്രുഷയെ സ്നേഹിക്കു ന്നത് കൊണ്ടല്ല, പിന്നെ അധികാരികളുടെ കണ്ണിലുണ്ണിയായി സ്ഥാനക്കയറ്റം കിട്ടാൻ വേ ണ്ടിയാണ്. ഈ മേഖലയിലും ടിപിഎം ശുശ്രുഷകന്മാർ തമ്മിൽ തമ്മിൽ പൊരുതുന്നു ണ്ടെന്ന് എനിക്ക് നല്ലവണ്ണം അറിയാം. ചില ശുശ്രുഷകന്മാർ അവരുടെ കാലഘട്ടത്തിൽ ഇത്രമാത്രം പേരെ ശുശ്രുഷയിൽ ചേർത്തു എന്ന പേര് കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

മാർക്കറ്റിംഗിലെ ആംവേ സംവിധാനം

ഇപ്പോഴത്തെ നാഗ്പ്പൂർ സെൻറ്റെർ പാസ്റ്റർ ശ്യാം സുന്ദർ അപ്രകാരമുള്ള ഒരു വ്യക്തിയാ കുന്നു. ഈ രൂക്ഷമായ മത്സരത്തിൽ അദ്ദേഹം വളരെ മുന്നിലാണ്. അദ്ദേഹം പേരും പെരു മയും നേതാക്കളുടെ പുസ്തകത്തിൽ ഉയർന്ന സ്ഥാനവും ആഗ്രഹിക്കുന്ന ഒരു വ്യക്തിയാ കുന്നു. തൻ്റെ നീചമായ പരിപാടികൾ നടപ്പാക്കാൻ വേണ്ടി അദ്ദേഹത്തിൻ്റെ പരിധിയിൽ പെടാത്ത വ്യക്തികളെ പോലും മോഷ്ടിക്കുവാൻ മടിക്കില്ല.

പാസ്റ്റർ ശ്യാം സുന്ദർ

അങ്ങനെയുള്ള ഒരു സംഭവം നിങ്ങളുടെ ശ്രദ്ധയിൽ കൊ ണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു. ബറോഡയിൽ  സെൻ റ്റെർ പാസ്റ്ററായി രണ്ടു വർഷത്തെ വേലക്കു ശേഷം അദ്ദേ ഹത്തെ നാഗപ്പുരിന് സ്ഥലം മാറ്റി. ബറോഡ സെൻറ്റെറിൽ നിത്യവൃത്തിക്കായി ജോലി ചെയ്തുകൊണ്ടിരുന്ന ഒരു വ്യ ക്തിയായിരുന്നു ശമുവേൽ. പാസ്റ്റർ ശ്യാം സുന്ദർ ശമുവേ ലിനെ ജോലിയിൽ നിന്ന് രാജി വയ്പ്പിച്ച് നാഗപ്പൂരിലേക്ക് കൊണ്ടു പോകുന്നതിൽ വിജയിച്ചു. ഒരു വേലക്കാരനായി നിയോഗിക്കാൻ വേണ്ടി അടുത്ത മാർച്ചിൽ ശമുവേലിനെ ചെന്നൈയിലേക്ക് കൊണ്ടുപോയി. അവിടെ രണ്ട് വർഷ ത്തെ പരിശീ ലനത്തിന് ശേഷം ശമുവേലിനെ ഡൽഹിയി ലേക്ക് സ്ഥലം മാറ്റി, അവിടെ അവൻ എല്ലാവർക്കും ഒരു ശല്യമായി തീർന്നു. ഡൽഹിയിൽ നിയന്ത്രിക്കാൻ വയ്യാതാ യപ്പോൾ നാഗപ്പുരിലേക്ക് സ്ഥലം മാറ്റി, അവിടെ അവൻ്റെ ജീവിതം തരിപ്പണമായിത്തീർന്നു. ഇതിന് ആരാണ് കുറ്റക്കാരൻ? സ്വന്തം തൊപ്പിയിൽ ഒരു തൂവലുകൂടെ പിടിപ്പിക്കാനായി പാസ്റ്റർ ശ്യാം സുന്ദർ ആ കുട്ടിയുടെ (ശമുവേലിൻ്റെ) ആത്മാവിനെ നശിപ്പിച്ചു. യേശുവിൻ്റെ വചനങ്ങൾ ശ്രദ്ധിക്കുക, മത്തായി 23:14-15, “കപട ഭക്തിക്കാരായ ശാസ്ത്രിമാരും പരീ ശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ ഒരുത്തനെ മതത്തിൽ ചേർക്കു വാൻ കടലും കരയും ചുറ്റിനടക്കുന്നു; ചേർന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു.

ടിപിഎമ്മിൻ്റെ ഉന്നതമായ ആത്മീകത

1. പല്ലികളും എലികളും

നിങ്ങൾ നാഗപ്പൂരിൽ പോകുകയാണെങ്കിൽ, ഒരു യോഗത്തിൽ സംബന്ധിച്ച് സീയോൻ യുദ്ധത്തിനായിട്ടുള്ള പുതിയ വഴികൾ മനസ്സിലാക്കു. അദ്ദേഹവുമായുള്ള എൻ്റെ ബന്ധം അനുസരിച്ചു, പാസ്റ്റർ ശ്യാം സുന്ദർ തൻ്റെ താല്പര്യങ്ങളും എളിമ ജീവിതവും പൊക്കി പറയുന്ന സ്വയം നീതികരിക്കുന്ന വ്യക്തിയാണ്. എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ എല്ലാ കുറ്റങ്ങളും മറ്റുള്ളവരുടെ മേൽ വെച്ചുകെട്ടുന്ന ഒരു വ്യക്തിയാകുന്നു, അതേസ മയം ശരിയായ വിധത്തിൽ കാര്യങ്ങൾ നീങ്ങിയാൽ എല്ലാ മഹിമകളും സ്വന്ത പേരിൽ എടുക്കാൻ കിട്ടുന്ന ഒരു ചെറിയ സന്ദർഭം പോലും വിട്ടുകളയുകയുമില്ല. ഒരു യഥാർത്ഥ നായകൾ തെറ്റുകൾ മുഴുവൻ സ്വന്തം പേരിലും അംഗീകാരം മൊത്തം ടീം അംഗങ്ങ ൾക്കും കൊടുക്കുന്നു. അദ്ദേഹം ദുഷ്ട്ട ആത്മാവിനെയും ആഭിചാരത്തെയും ഭയക്കുന്നു. എവിടെ എങ്കിലും ഒരു പല്ലിയെ കണ്ടാൽ അതിനെ കൊല്ലുന്നതുവരെ അദ്ദേഹത്തിന് ഉറ ക്കം വര ത്തില്ല. കാരണം അറിയണോ? പല്ലിയും പൂച്ചയും മന്ത്രവാദികളുടെ ഉപകരണ ങ്ങൾ ആ ണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇത് വിചിത്രമായി തോന്നുന്നില്ലേ? അപ്പൊസ്ത ലനായ വി ശുദ്ധ യോഹന്നാൻ പറയുന്നു, 1 യോഹന്നാൻ  4:18, “സ്നേഹത്തിൽ ഭയമില്ല; ഭയ ത്തിന് ദണ്ഡനം ഉള്ളതിനാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു; ഭയ പ്പെടുന്നവൻ സ്നേഹത്തിൽ തികഞ്ഞവനല്ല“. സ്നേഹത്തിൽ തികഞ്ഞ ഒരു വ്യക്തി ആഭിചാരത്തെയോ ദുഷ്ട്ട ആത്മവിനെയോ ഭയപ്പെടുകയില്ല, തികഞ്ഞ സ്നേഹം പരിശു ദ്ധാത്മാവിനാൽ വെളിപ്പെടുന്നു (റോമർ 5:5). പാസ്റ്റർ ശ്യാം സുന്ദറിൽ പരിശു ദ്ധാത്മാവ് വസിക്കുന്നു ണ്ടെങ്കിൽ അദ്ദേഹം എന്തുകൊണ്ട് ഭയപ്പെടുന്നു? എൻ്റെ പ്രിയ വായനക്കാരെ, ഈ ശുശ്രുഷകന്മാർ നിങ്ങളെ പൂർണ്ണതയിലേക്കു നയിക്കുന്നവരാണോ? നിങ്ങൾ എത്രകാ ലം വഞ്ചിതരാകും? ഞങ്ങൾ പൂർണ്ണരെന്ന് അവകാശപ്പെടുകയും നിങ്ങൾ ഒരിക്കലും പുർണ്ണരാകില്ല എന്ന് പഠിപ്പിക്കുകയും ചെയ്യുന്നവരുടെ ഇടയിൽ നിന്നും പുറത്തു വരാൻ എന്തുകൊണ്ട് വൈമനസ്യം കാണിക്കുന്നു?

2. ഒരേ ആത്മാവുള്ള സ്ത്രീ

റോമർ 8:14, “ദൈവാത്മാവ് നടത്തുന്നവർ ഏവരും ദൈവത്തിൻ്റെ മക്കൾ ആകുന്നു“. പാസ്റ്റർ ശ്യാം സുന്ദർ ദൈവാത്മാവിനാൽ നയിക്കപ്പെടുന്നോ എന്ന് നിങ്ങൾ തന്നെ തീരു മാനിക്കുക. അദ്ദേഹത്തിന് സഹോദരിമാരുടെ ഒരു ഗണം തന്നെയുണ്ട്. അതിൽ പ്രധാനി ഇപ്പോൾ മുംബൈ സെൻറ്റെറിൽ സേവനം നടത്തുന്ന ശാരദയാണ്. പ്രഹസനം കാഴ്ച വെയ്ക്കുന്ന ഈ പാസ്റ്ററുടെ ഉപദേശകരിൽ ഒരാളാണ് ഈ ശാരദ. മറ്റുള്ളവരിൽ നിന്നും പ്രാർത്ഥന അപേക്ഷകൾ ക്ഷണിക്കുന്നവരെ പറ്റിയല്ല ഞാൻ പറയുന്നത്. എന്തുകൊണ്ട് പാസ്റ്റർ ശ്യാം സുന്ദർ ഈ സ്ത്രീയെ കൂടുതലായി ആശ്രയിക്കുന്നു? അദ്ദേഹത്തിന് എവി ടെയെങ്കിലും കൺവെൻഷൻ പ്രസംഗം ഉണ്ടെങ്കിൽ ഉപവാസത്തോടെ പ്രാർത്ഥിക്കാൻ ശാരദയോട് ആവശ്യപ്പെടും. അദ്ദേഹത്തിൻ്റെ സെൻറ്റെറിലെ സ്ഥലമാറ്റങ്ങൾ പോലും ശാരദയുടെ അഭിപ്രായ പ്രകാരമാണ് നടക്കുന്നതെന്ന് പറയപ്പെടുന്നു. അദ്ദേഹത്തെ നടത്തുവാനായി അദ്ദേഹത്തിന് പരിശുദ്ധാത്മാവ് ഇല്ലിയോ അതോ ശാരദയിൽ കൂടെ മാത്രമേ പരിശുദ്ധാത്മാവ് പ്രവർത്തിക്കുകയുള്ളോ? ഇസ്രായേൽ രാജാവായ ശൗൽ ശമുവേ ലിനെ വിളിക്കാനായി മന്ത്രവാദിയുടെ സഹായം തേടിയതും ഇതും തമ്മിൽ എന്താണ് വ്യത്യാസം? ഒരിക്കൽ ദർശനങ്ങളുള്ള ഈ സഹേദരി കട്ടിലിൽ പിശാച് ഒളിച്ചി രിക്കുന്ന തായി ഒരു ദർ ശനം കണ്ടു. നാഗപ്പൂർ കൺവെൻഷൻ ഗ്രൗണ്ടിലെ കിണറ്റിൽ ആ മരകട്ടിൽ എറിയുവാ നായി അന്ധവിശ്വാസിയായ ശ്യാം സുന്ദർ ആജ്ഞാപിച്ചു. ആ മര കട്ടിൽ വീണ്ടും ശല്യം ചെയ്യത്തില്ലെന്ന് ഉറപ്പു വരുത്താനായി കിണർ കല്ലും മണ്ണും കൊണ്ട് മൂടി.

3. ദിവസങ്ങൾ ആചരിക്കുക

ദിവസങ്ങൾ പ്രമാണിക്കരുതെന്ന് വേദപുസ്തകം പഠിപ്പിക്കുന്നു. ഗലാത്യർ 4:9,10,ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാൽ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങൾ പി ന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്ക് തിരിഞ്ഞു അവെക്കു പുതു തായി അടിമപ്പെടുവാൻ ഇച്ഛിക്കുന്നത് എങ്ങനെ? നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാല ങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു“. വിശുദ്ധ പൗലോസിൻ്റെ ഭാഷയിൽ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നവർ ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്ക് തിരിയുന്നവർ ആകുന്നു. വിശ്വസ്ത കേന്ദ്രങ്ങളിൽ നിന്നും പാസ്റ്റർ ശ്യാം സുന്ദർ വെളുത്തവാവും കറുത്തവാവും പ്രമാണിക്കുന്ന വ്യക്തിയാണെന്ന് അറി യാൻ സാധിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഉപവാസത്തിൻ്റെ പേരിൽ മുറിക്കുളിൽ നിന്നും പുറത്തി റങ്ങുകയില്ല. ഈ ദിവസങ്ങളിൽ പിശാച് ആക്രമിക്കാനായി പുറത്തിറങ്ങുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഞാൻ ഉപവാസത്തിന് എതിരല്ല, പക്ഷെ അദ്ദേഹം പ്രത്യേകിച്ച് ഈ ദിവസ ങ്ങളിൽ എന്തിനു ഉപവസിക്കുന്നു എന്നതാണ് എൻ്റെ ചോദ്യം?

ഉപസംഹാരം

എൻ്റെ പ്രിയ ടിപിഎം തീവ്രവാദികളെ, നിങ്ങൾ ശ്യാം സുന്ദർ പോലെയുള്ള ശുശ്രുഷക ന്മാരെ വലിയ വിശുദ്ധന്മാരായി കാണുന്നു, പക്ഷെ ഇതുമാതിരിയുള്ള വിശുദ്ധന്മാർ എന്തിന് വേദവിരുദ്ധമായ കാര്യങ്ങളിൽ ഇടപെടുന്നുവെന്ന് നിങ്ങളോടു തന്നെ ചോദി ക്കുക. ഇങ്ങനെയുള്ള ബന്ധനത്തിൽ കഴിയുന്നവർക്ക് എങ്ങനെ നിങ്ങളെ ബന്ധനത്തിൽ നിന്നും വിടുവിച്ചു പൂർണ്ണതയിലേക്ക് നയിക്കുവാൻ  സാധിക്കും? നുകത്തിന് കീഴിലിരി ക്കുന്ന ശ്യാം സുന്ദർ പോലെയുള്ളവർ ശുശ്രുഷിക്കുന്ന സംഘടനയിൽ നിന്നും പുറത്തു വരാൻ ഈ സൈറ്റിലെ ഒരു എഴുത്തുകാരനായ ഞാൻ നിങ്ങളോട് ആഹ്വാനം ചെയ്യുന്നു. ചുറ്റിക്കറ ങ്ങാതെ വേഗത്തിൽ പുറത്തു വരിക. നിങ്ങളുടെ ജീവനുവേണ്ടി ഓടുക.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *