മഹാവേശ്യയും എതിർ ക്രിസ്തു (അന്തിക്രിസ്തു) സമ്പ്രദായവും

റോമൻ കത്തോലിക്ക സഭ എന്താകുന്നു? അത് എന്തുമാത്രം അപകടകരമാകുന്നു? അത് മനസ്സിലാക്കാൻ വേണ്ടി ചരിത്രം പഠിക്കണം.

A.D.70 ൽ യെരുശലേം മന്ദിരം തകർത്തതിനുശേഷം, റോമൻ രാജാവ് യെഹൂദന്മാരെയും ക്രിസ്ത്യാനികളെയും പീഡിപ്പിക്കുവാൻ തുടങ്ങി. ക്രിസ്തിയ പുരോഹിതന്മാർ പെട്ടെന്ന് അധികാരത്തിൽ വന്നു. ഇതുവരെയും അവർ പീഢിക്കപ്പെട്ടവരായിരുന്നു, എന്നാൽ പെട്ടെന്ന് അവർ അധികാരികളായി. അവർ രാജാക്കന്മാരെ പോലെ അവർക്കെതിരെ നിൽക്കുന്നവരെ പീഡിപ്പിക്കുവാൻ തുടങ്ങി.

വെളി. 17-‍ാ‍ം അദ്ധ്യായത്തിൽ മഹാവേശ്യ മൃഗത്തിന്മേൽ ഇരിക്കുന്നതായി കാണുന്നു. മൃഗത്തിനുമേൽ ഇരിക്കുന്ന സ്ത്രീയുടെ അർഥം മൃഗത്തെ (റോമിനെ) നിയന്ത്രി ക്കുന്ന വ്യാജ സഭ എന്നാകുന്നു. വെളിപ്പാ ടിൽ പറയുന്നു ഏഴ് തലയുള്ള മൃഗം ഒരു പട്ടണമാണ് (വെളിപ്പാട് 17:9). സ്ത്രീ ബഹു രാജ്യങ്ങളെയും ജനങ്ങളെയും ഭരിക്കുന്നു (ഇരിക്കുന്നു) (വെളിപ്പാട് 17:1,15).

റോമൻ കത്തോലിക്ക പോപ്പിനും റോമൻ കത്തോലിക്ക സഭക്കും എതിരെ പോരാടിയ എ ല്ലാവരും കൊല്ലപ്പെട്ടു. വിചാരണയും ഇരുണ്ട കാലഘട്ടവും സംബന്ധിച്ച ചരിത്രം വായിച്ചു നോക്കുക. വെളിപ്പാടിനെ പറ്റിയുള്ള പ്രവചനം നിവൃത്തിയായി. “..വിശുദ്ധന്മാരുടെ രക്ത വും യേശുവിൻ്റെ സാക്ഷികളുടെ രക്തവും കുടിച്ചു സ്ത്രീ മത്തയായിരിക്കുന്നത് ഞാൻ കണ്ടു;..” (വെളിപ്പാട് 17:6).

റോമൻ കത്തോലിക്ക സഭയും  വെളിപ്പാട് 17 ലെ മഹാ വേശ്യയും തമ്മിലുള്ള താരതമ്യം ശ്രദ്ധിക്കുക.

           പ്രവചനങ്ങൾ         റോമൻ കത്തോലിക്ക സഭ
എതിർക്രിസ്തു  (മൃഗം വെളിപ്പാട് 13) ലോകത്തിൽ ഉണ്ടായിരുന്നു

(1 യോഹന്നാൻ  2:18).

റോമൻ രാജത്വം എതിർക്രിസ്തുവിൻ്റെത് ആയിരുന്നു. (മൃഗം, 1 കൊരിന്ത്യർ  15:32)

യേശുവിനെയും അപ്പൊസ്തലന്മാരെയും റോമാ ചക്രവർത്തിമാർ കൊന്നു. വിശ്വാസികളെയും ക്രിസ്ത്യാനികളെയും പീഡിപ്പിച്ചു.  [വെളിപ്പാട് 2:9-10, എബ്രായർ 10:32, ഗലാത്യർ 3:4, അപ്പൊ.പ്രവ.11:19]

കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേൽ ഇരിക്കുന്ന സ്ത്രീ (വെളിപ്പാട് 17:3). ഭൂരാജാക്കന്മാരുടെമേൽ രാജത്വമുള്ള സ്ത്രീ (വെളിപ്പാട് 17:18). റോമൻ കത്തോലിക്ക സഭ 4-‍ാ‍ം നൂറ്റാണ്ട് മുതൽ AD 1700 വരെ ലോകം ഭരിച്ചു.(വത്തിക്കാൻ)
വിശുദ്ധന്മാരുടെ രക്തവും യേശു വിൻ്റെ സാക്ഷികളുടെ രക്തവും കുടിച്ചു സ്ത്രീ മത്തയായിരിക്കുന്നു. (വെളിപ്പാട് 17:6) റോമൻ കത്തോലിക്ക സഭ AD 700 – AD 1600 കാലഘട്ടത്തിൽ ലക്ഷകണക്കിന് ജനങ്ങളെ കൊന്നു.  വിചാരണയും ഇരുണ്ട കാലഘട്ടവും സംബന്ധിച്ച ചരിത്രം വായിക്കുക.
അവളെ മഹാ വേശ്യയെന്ന് വിളിക്കുന്നു റോമൻ കത്തോലിക്ക സഭ മറിയത്തെ ആരാധിക്കുന്നു, കൂടാതെ വേറെ പല ദുരുപദേശങ്ങളും ഉണ്ട്.
വെള്ളം, വംശങ്ങൾ, പുരുഷാരങ്ങൾ, ജാതികൾ, ഭാഷകൾ എന്നിവയുടെ മേൽ ഇരിക്കുന്ന സ്ത്രീ (വെളിപ്പാട് 17:2,15) ലോകത്തിലെ ഏറ്റവും വലിയ മതം റോമൻ കത്തോലിക്ക സഭയാകുന്നു.
അവളുടെ വേശ്യാവൃത്തിയുടെ ക്രോധമദ്യം സകലജാതികളും കുടിച്ചു; (വെളിപ്പാട് 18:3) റോമൻ കത്തോലിക്ക സഭ കത്തോലികത്വം പ്രചരിപ്പിച്ചു.
അവൾ തന്നെത്താൻ മഹത്വ പ്പെടുത്തി ആഡംബര ജീവിതം നയിച്ചു. (വെളിപ്പാട് 18:7) നവീകരണ ചരിത്രം പഠിക്കുമ്പോൾ മാർട്ടിൻ ലൂതറും മറ്റു പല നവീകരണവാദികളും പോപ്പ്, കന്യാസ്ത്രീ, യോഗി മുതലാവരുടെ ആഡംബര ജീവിതത്തെ എങ്ങനെ എതിർത്തുവെന്ന് മനസ്സിലാകും

വെളിപ്പാട് 17-‍ാ‍ം അധ്യായത്തിലെ മഹാവേശ്യ (റോമൻ കത്തോലിക്ക സഭ) ഒരു അമ്മയാ ണെന്ന് വെളിപ്പെടുത്തുന്നു. അവൾ ഒരു സാധാരണ അമ്മയല്ല, വേശ്യമാരുടെ അമ്മയാണ്.

വെളിപ്പാട് 17:5, മർമ്മം: മഹതിയാം ബാബിലോൻ; വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവ് എന്നൊരു പേർ അവളുടെ നെറ്റിയിൽ എഴുതീട്ടുണ്ട്.”

ഇതിൻ്റെ അർഥം അവർക്ക് മക്കളുണ്ട്, ആ മക്കളും അവളെ പോലെ വേശ്യാമാരാണ്. ഒരു അമ്മയെന്ന നിലയിൽ റോമൻ  കത്തോലിക്ക സഭ ഒരു മഹാ വേശ്യയായിരുന്നു, അവരെ പോലെ അവരുടെ മക്കളും വേശ്യമാരാണ്.

ടിപിഎം സഭ റോമൻ കത്തോലിക്ക സഭയിൽ നിന്നും ഉളവായി. അതുകൊണ്ട്, ഇതൊരു വേശ്യ സഭയാകുന്നു. പാസ്റ്റർ പോൾ രാമൻകുട്ടി വേദപുസ്തക പരിജ്ഞാനം ആംഗ്ലിക്കൻ – ഓർത്തഡോൿസ് (CMS) സെമിനാരിയിൽ നിന്നും നേടി. റോമൻ കത്തോലിക്ക വിദ്യാ ഭ്യാസം ടിപിഎം സഭക്ക് ഓർത്തഡോൿസ് ആംഗ്ലിക്കൻ – റോമൻ കത്തോലിക്ക സഭ പാരമ്പര്യം നല്കി.  ഒരു മകൾ അമ്മയെപ്പോലെ ഇരിക്കണമെന്ന് നിർബന്ധമില്ല. എന്നാൽ വേശ്യാവൃത്തി കാണുമ്പോൾ അവളും അമ്മയെപ്പോലെ വേശ്യ ആണോ അല്ലയോ എന്ന് വിവേചിക്കാൻ കഴിയും. ടിപിഎമ്മിലും ഇത് ബാധകമാണ്. ടിപിഎം മറിയയെ ആരാധി ക്കത്തില്ല, അവർ മെഴുകുതിരി കത്തിക്കത്തില്ല, അവർക്ക് മരണാനന്തര ശുദ്ധീകരണ ഉപദേശം ഇല്ല, അങ്ങനെ പലതും, അതിനാൽ റോമൻ കത്തോലിക്ക സഭ പോലെ തോന്നു കയില്ല. എന്നാൽ മാതൃസഭയായ റോമൻ കത്തോലിക്ക സഭ പോലെ അവളും വേശ്യയാ കുന്നു (കുറഞ്ഞപക്ഷം പോൾ രാമൻകുട്ടി ടിപിഎമ്മിൽ പഠിപ്പിച്ചതുപോലെ).

ചരിത്രം വീണ്ടും വീണ്ടും ആവർത്തിക്കുമെന്ന് നമ്മൾക്കറിയാം. റോമൻ കത്തോലിക്ക സഭയിൽ നിന്നും പ്രൊട്ടസ്റ്റൻറ്റുകാർ വേർപിരിഞ്ഞപ്പോൾ പഴയ കത്തോലിക്ക അംഗങ്ങൾ അവരെ പ്രൊട്ടസ്റ്റൻറ്റുകാർ എന്ന് വിളിച്ചു,  അവർ പുതിയ ഒരു സഭ തുടങ്ങി. അങ്ങനെ യാണ് നവീകരണത്തിനുശേഷം ധാരാളം സമുദായങ്ങൾ ആരംഭിച്ചത്. പെന്തക്കോസ്ത്, മെതഡിസ്റ്റ്, ബാപ്റ്റിസ്റ്റ്, മോർമോൺ, യെഹോവ സാക്ഷി മുതലായ 33000 – ൽ അധികം സഭകൾ ഉണ്ടെന്ന് കണക്കാക്കുന്നു. ഇവർ ആരും തന്നെ പോപ്പിനെ അനുസരിക്കുകയോ മറിയയെ ആരാധിക്കുകയോ ചെയ്യുന്നില്ല. എല്ലാവർക്കും അവരുടേതായ ഒരു മുഖച്ഛാ യയുണ്ട്. ആരാധനക്രമം മാറ്റി, കത്തോലിക്ക സഭയിൽ നിന്നും വ്യതിചലിച്ച നിയമങ്ങളും ആചാരങ്ങളും അനുഷ്ഠിക്കുന്നതുകൊണ്ട്, വേശ്യ എന്ന ടാഗ് (TAG) വിട്ടുപോകത്തില്ല. വസ്ത്രധാരണം മാറ്റുന്നതുകൊണ്ടും പേരിൻ്റെ അവസാന ഭാഗം മാറ്റുന്നതുകൊണ്ടും പുത്രിമാർ അമ്മമാരെ പോലെ വേശ്യകൾ അല്ലെന്ന് നിനക്കുവാൻ സാധിക്കത്തില്ല. വേശ്യമാരുടെ പുത്രിമാരെ വേശ്യമാർ എന്ന് വിളിക്കാതിരിക്കണമെങ്കിൽ അമ്മമാർ പഠിപ്പിച്ച വേശ്യ ഉപദേശങ്ങൾ മാറ്റണം. അപ്പൊസ്തലന്മാർ പഠിപ്പിച്ചതിന് വിപരീതമായിട്ട് പ്രവർത്തിയിൽക്കൂടെ രക്ഷ എന്ന വ്യാജ സുവിശേഷം അവൾ വെടിയണം. യഥാർത്ഥ ക്രിസ്ത്യാനികളിൽ ആഴമേറിയ ഉപദേശം, വേദപുസ്തകത്തിന് വെളിയിലുള്ള വെളിപ്പാ ടുകൾ, തനിമ മുതലായവ ഒന്നും തന്നെയില്ല.

സുവിശേഷം അടിസ്ഥാനപരമായി വളരെ ലളിതവും ഒരിക്കൽ മാത്രം ശിഷ്യന്മാർക്ക് കൈമാറുകയും ചെയ്തതാകുന്നു (യൂദ 1:3). ദൈവം ഒരിക്കലും വീണ്ടും വീണ്ടും വന്നു രക്ഷ യുടെ സുവിശേഷം വെളിപ്പെടുത്തുകയോ ആഴമേറിയ ഉപദേശങ്ങൾ തരികയോ ചെയ്യുന്നില്ല. അതുകൊണ്ട് ആരെങ്കിലും “ദൈവം എന്നോട് ദർശനങ്ങളാലും വെളിപ്പാടു കളാലും സംസാരിക്കുന്നുവെന്നു പറഞ്ഞു, മറ്റു ക്രിസ്ത്യാനികളിൽ നിന്നും വ്യത്യസ്ത മായി ദൈവം എന്നെ പ്രത്യേകമായി തിരഞ്ഞെടുത്തു എന്ന് പൊങ്ങച്ചം പറയുമ്പോൾ, ദൈവം എനിക്ക് വിശേഷ വെളിപ്പാടുകൾ തന്നുവെന്ന് അവകാശപ്പെടുമ്പോൾ, അവരിൽ നിന്നും ഓടി പോകുക. ഇത് വേശ്യ സഭ സ്ഥാപകരുടെ പൊതുവെയുള്ള പ്രവണതയാണ്. അദ്ദേഹം വചനാടിസ്ഥാനത്തിൽ അല്ലാതെ വചനത്തിൽ ഊന്നാതെ ആരംഭിച്ച് വിശ്വാസ സൗഖ്യം മുതലായ അത്ഭുതങ്ങളും മറ്റും പറഞ്ഞ് ഒടുവിൽ ദുരുപദേശത്തിൽ അവസാ നിപ്പിക്കും. ഒരു സഭയെ പരിശോധിക്കാനുള്ള ആദ്യ പടി സുവിശേഷം ആയിരിക്കണം. വരാൻ പോകുന്ന ദൈവ കോപത്തിൽ നിന്നും വിടുതൽ പ്രാപിക്കാനുള്ള ഒരേയൊരു പോംവഴി ഒരിക്കലായിട്ടു അപ്പൊസ്തലന്മാർക്ക് കൊടുത്ത ഉപദേശം അനുസരിച്ച് യേശു ക്രിസ്തു സ്വന്തം രക്ഷിതാവും വീണ്ടെടുപ്പുകാരനും എന്ന് വിശ്വസിക്കുക എന്നതാകുന്നു. ഇപ്പോഴുള്ള വഞ്ചക തലമുറകളുടെ മദ്ധ്യത്തിൽ ലോക സൗന്ദര്യങ്ങൾക്ക് പിന്നാലെ പോകാതെ ലളിത ജീവിതം നയിക്കണമെന്ന ലളിത ആവശ്യത്തോട് എളുപ്പം വരാൻ പോകുന്ന ക്രിസ്തുവിനായി കാത്തിരിക്കണം. മറ്റു സഭകളിൽ നിന്ന് സവിശേഷതയോ പ്രത്യേകതയോ അവകാശപ്പെടരുത്. സമാനമായ സുവിശേഷത്തിൽ അടിയുറച്ചിരി ക്കണം. ഇത് കൂടാതെ, അതി വിശുദ്ധിയോ അതി പ്രത്യേകതയോ കാട്ടാതെ ഈ ലോക ത്തിലെ വഞ്ചനക്ക് അനുരൂപമായി പാപത്തിൽ പെടുകയോ ചെയ്യരുത്.

സ്വന്തമായ ശുശ്രുഷയോ സ്വന്തമായ സഭയോ തുടങ്ങുന്നതിനെ പറ്റി ഒരു പക്ഷെ നിങ്ങൾ ചിന്തിക്കുന്നുണ്ടായിരിക്കാം എന്നതാണ് ഇവിടെ പ്രസക്തി. (ടിപിഎം വേശ്യമാരുടെ സഭ യാണെന്ന്‌ വെളിപ്പെടുത്തിയ ഈ ലേഖനം കാരണം). വിശ്വാസത്താൽ മാത്രം, കൃപയാൽ മാത്രം, വചനത്തിൽ കൂടെ മാത്രമുള്ള രക്ഷ മനസ്സിലാക്കുക. ദൈവത്തിൽ നിന്നും അത്ഭു തകരമായ വിടുതൽ കിട്ടിയ കാരണമല്ല, പിന്നെയോ വേദപുസ്തകം പൂർണ്ണമായി മനസ്സി ലാകുന്നത് കൊണ്ട് മാത്രമേ ഒരു ശുശ്രുഷകൻ സഭ ആരംഭിക്കാൻ പാടുള്ളു. ടിപിഎം വേശ്യമാരുടെ മാതാവ് ആയിത്തീരാതിരിക്കട്ടെ. മാതാ വേശ്യയായ ടിപിഎമ്മിൻ്റെ പുത്രി, വേശ്യ ആയിത്തീരാതിരിക്കട്ടെ.

തുടരും…

ഇവിടെ കൊടുത്തിരിക്കുന്ന സാദൃശ്യങ്ങൾ ഗ്രന്ഥകാരൻ്റെ ഇപ്പോഴുള്ള അറിവ് അനുസ രിച്ചാകുന്നു, അറിവ് കൂടുന്നതിനനുസരിച്ച് അത് മാറാനുള്ള സാധ്യതയും തീർച്ചയായും നിലനിൽക്കുന്നു.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

2 Replies to “മഹാവേശ്യയും എതിർ ക്രിസ്തു (അന്തിക്രിസ്തു) സമ്പ്രദായവും”

Leave a Reply

Your email address will not be published. Required fields are marked *