ടിപിഎമ്മും എതിർ ക്രിസ്തുവിൻ്റെ (അന്തിക്രിസ്തു) ആത്മാവും

സഭ അംഗങ്ങൾ ഒരു സുന്ദരിയായ സ്ത്രീയെ സ്തുതിക്കുന്ന സഭയിൽ കുട്ടായ്‌മ്മക്കായി പോകുന്നതായി സങ്കൽപ്പിക്കുക. അവൾ വളരെ സുന്ദരിയാണ്, അവളുടെ ചുണ്ടുകൾ ചുവന്നതാണ്, അവൾ വളരെ താഴ്മയുള്ളവളാണ്, അവൾ നുണ പറയത്തില്ല, അങ്ങനെ പലതും പറഞ്ഞു അവളെ സ്തുതിക്കുന്നെന്നിരിക്കട്ടെ. അല്പം കഴിഞ്ഞ് തമ്പേർ അടിയുടെ വേഗത കൂടുമ്പോൾ ജനങ്ങൾ ഏതോ ആത്മാവിനാൽ അടിപ്പെട്ട് തുള്ളിച്ചാടും, അവർ അതിനെ പരിശുദ്ധാത്മാവ് എന്ന് വിളിക്കും…. എന്ത്? നിങ്ങൾ അന്താളിച്ചു പോകും !! ഇതാണോ ഒരു സഭ കൂട്ടായ്മ? സഭക്ക് യേശുവിനെ മാത്രം സ്തുതിക്കാൻ ബാധ്യതയില്ലിയോ (വെളിപ്പാട് 4:10,11, വെളിപ്പാട് 5:12,13, വെളിപ്പാട് 7:11,12). എല്ലാ സഭകളും ദൈവത്തെയും യേശുവിനെയും മാത്രമേ സ്തുതിക്കാൻ പാടുള്ളോ?

സെൻറ്റ് ജോർജിനെ ആരാധിക്കുന്ന ഒരു സഭയിൽ നിങ്ങൾ പോയെന്നു വിചാരിക്കുക. നിങ്ങൾ അത് ദൈവത്തിൻ്റെ സഭയായി അംഗീകരിക്കുമോ? ഉത്തരം വളരെ വ്യക്തമാണ്, ഇല്ല. വിശുദ്ധനായാ ലും സുന്ദരിയായ ഒരു സ്ത്രീ ആയിരുന്നാലും സഭ യേശുവിനെ മാത്രമേ ആരാധിക്കാവൂ.

ഇനിയും സുന്ദരിയായ ദേവതയെയും സെൻറ്റ് ജോർജിനെയും ഒന്നിച്ച്  ആരാധിക്കുന്ന ഒരു സഭയിൽ പോയെന്ന് വിചാരിക്കുക. നിങ്ങൾ ആ സഭ അംഗീകരിക്കുമോ? ഇല്ല. ഇപ്പോൾ ഞാൻ വിശുദ്ധന്മാരുടെ എണ്ണം വളരെ കൂട്ടിയെ ന്ന് വിചാരിക്കുക. ഈ വിശുദ്ധന്മാർ എത്ര താഴ്മയുള്ളവരും നല്ലവരും സ്നേഹിക്കുന്നവരും എന്ന് പറഞ്ഞ് അവരെ സ്തുതിക്കുമോ? ഇപ്പോഴും നിങ്ങളുടെ ഉത്തരം ഇല്ല എന്നായിരിക്കും.

വിശുദ്ധന്മാരെ ആരാധിക്കുവാൻ വേണ്ടി ദൈവത്തിൽ നിന്നും ആഴമേറിയ വെളിപ്പാടു കൾ ലഭിച്ച ഒരു സഭയെ പറ്റി ഞാൻ പറയുന്നുവെന്നിരിക്കട്ടെ. ഇപ്പോഴും ഉത്തരം ഇല്ല. നിങ്ങൾ പറഞ്ഞത് ശരിയാണ്. ദൈവത്തെ ആരാധിക്കുന്നതിന് പകരം മനുഷ്യരെ ആരാ ധിക്കുന്ന ഒരു കൂട്ടായ്മയും സഭയെന്ന് വിളിക്കാൻ സാദ്ധ്യമല്ല. വേദപുസ്തകം പറയുന്നു, “ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുത്. (ആവർത്തനം 5:7), അത് ഒരു വിശു ദ്ധനായാലും ഒരു സ്ത്രീ ആയാലും പല വിശുദ്ധന്മാരായാലും പാടില്ല.

ടിപിഎമ്മിൽ എന്ത് നടക്കുന്നു? വിശ്വാസികൾ വിശുദ്ധന്മാരെ സ്തുതിച്ച് പാട്ടു പാടുമോ? തീർച്ചയായും പാടും. വിശ്വാസികൾ ഉയർന്ന പദവികളിൽ വെച്ചിരിക്കുന്ന വൈദികഗ ണത്തെ സ്തുതിച്ച് പാട്ടുകൾ പാടും. സംഗീത ഉപകരണങ്ങളോട് ടിപിഎം വിശ്വാസികൾ, വിശുദ്ധന്മാരുടെ ത്യാഗപരമായ വിശുദ്ധിയും താഴ്മയുള്ള സൌമ്യതയും യോഗ്യതയും സ്തുതിച്ചു പാടുവാൻ നിർബന്ധിതരാകുന്നു. ടിപിഎം വിശുദ്ധന്മാർ കുടുംബ ജീവിതം വെടിഞ്ഞ് യേശുവിനെ പിന്തുടരുന്നുവെന്ന് അവർ സ്തുതിച്ചു പാടുന്നു. അവർ ദൈവത്തെ ടിപിഎം വേലക്കാർക്ക് തുല്യമായി സ്തുതിച്ചു ഏറ്റവും ഉയർന്ന സ്ഥാനത്തിന് യോഗ്യരെന്ന് പുകഴ്ത്തി പാടുന്നു. ടിപിഎം സഭയിലെ ചില പാട്ടുകൾ ശ്രദ്ധിക്കാം.

വൈദീകന്മാരെ സ്തുതിക്കുന്ന ടിപിഎം പാട്ടുകൾ

അവരുടെ ചില പാട്ടുകൾ ശ്രദ്ധിക്കാം. ഇത് എല്ലാ ഭാഷകളിലും കാണാൻ സാധിക്കും. ഈ പാട്ടുകൾ പൂർണ്ണമായും വിശുദ്ധന്മാരെ സ്തുതിക്കാനായി സമർപ്പിക്കപ്പെട്ടിരിക്കുന്നു. മറ്റ് പാട്ടുകളുടെ അവസാന സ്റ്റാൻസാ അവരുടെ സ്വന്തം വൈദീകഗണത്തെ ഉദ്ദേശിച്ചിട്ടുള്ള സീയോനെ കുറിച്ച് ആയിരിക്കും. ഇതേപ്പറ്റി ചോദിച്ചാൽ അവർ വളരെ വഞ്ചകമായ ഉത്തരം നല്കും. ദൈവം വസിക്കുന്ന സ്ഥലത്തെയാണ് അവർ സ്തുതിക്കുന്നതെന്ന് പറയും. സത്യത്തിൽ, അവർ തന്നത്താൻ സ്തുതിക്കുകയാണെന്ന് അവർ അറിയുന്നില്ല. താഴെ കൊടുക്കുന്ന പാട്ട് കേട്ടപ്പോൾ എനിക്ക് പെട്ടെന്ന് ഇത് മനസ്സിലായി ..

ഇതോ ലക്ഷത്തി  നാല്പത്തി  നാലാ യിരം  പേർഗൾ  …ഈ വ്യക്തമായ സത്യം മനസ്സിലാക്കാൻ സാധിക്കാത്ത വിധം അവർ അന്ധരായിരിക്കുന്നു.

ഇത് ദൈവത്തെ സ്തുതിക്കുന്നതിനു പകരം ദൈവത്തിൻ്റെ വേലക്കാർ എന്ന് അവകാശപ്പെടുന്ന അവരുടെ ശുശ്രുഷകന്മാരെ സ്തുതിക്കുവാനാ യിട്ടുള്ള പാട്ടുകൾ ആണ്. ഇത് ശദ്രക്, മേശക്, അബേദ്നെഗോ എന്നിവർ യെഹോവയെ ആരാധിക്കുന്നതിനോടൊപ്പം തന്നെ നെബൂഖദുനേസറേയും സ്തുതിക്കുന്നതിന് തുല്യമാകുന്നു. അപ്പൊസ്തലന്മാരെയും അവരുടെ ശുശ്രുഷയെയും സ്തുതിക്കുന്ന പാട്ടുകൾ യേശുവിൻ്റെ അപ്പൊസ്തലന്മാർ രചി ച്ചോ? പൗലോസും ബർന്നബാസും ജനങ്ങൾ അവരെ സ്തുതിക്കുന്നത് കണ്ടപ്പോൾ വസ്ത്രം കീറി (അപ്പൊ.പ്രവ. 14:11-15). വസ്ത്രം കീറിയത് അത് ദൈവദൂഷണം ആയതുകൊണ്ടാ കുന്നു. ദൂതനെ സ്തുതിക്കാൻ തുടങ്ങിയപ്പോൾ യോഹന്നാനോട് അവൻ്റെ തെറ്റ് ദൂതൻ വെളി പ്പെടുത്തി (വെളിപ്പാട് 19:10). ദൈവത്തെ മാത്രം ആരാധിക്കുക എന്നതും മറ്റാരിൽ നിന്നും ആരാധന സ്വീകരിക്കാതിരിക്കുക എന്നതും ദൈവ ജനങ്ങളുടെ മുഖമുദ്ര ആകുന്നു. ഞാനല്ലാതെ വേറൊരു ദൈവം ഉണ്ടാകരുത്, ഇത് ഒന്നാമത്തെ കല്പന ആകുന്നു.

ഏത് ആത്മാവിനാൽ ഇപ്രകാരമുള്ള പാട്ടുകൾ എഴുതുന്നു

ഒരു യഥാർത്ഥ സഭ എപ്പോഴും ക്രിസ്തുവിന് പ്രാധാന്യം കൊടുക്കും.

അവൻ സഭ എന്ന ശരീരത്തിൻ്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേ ണ്ടതിന് അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്ന് ആദ്യനായി എഴുന്നേറ്റവനും ആകുന്നു. (കൊലൊസ്സ്യർ 1:18)

മനുഷ്യരെ ആരാധിക്കാൻ പ്രേരിപ്പിക്കുന്നത് വഞ്ചകനായ സാത്താൻ്റെ ആത്മാവ് ആണെ ന്ന് ബൈബിൾ വെളിപ്പെടുത്തുന്നു. ബാലിനെ ആരാധിക്കാൻ വേണ്ടി അവൻ യിസ്രായേ ൽ മക്കളെ വഞ്ചിച്ചു. അവനെ സ്തുതിക്കാൻ അവൻ യേശുവിനെ പ്രേരിപ്പിച്ചു (മത്താ 4:9). അവസാന മൃഗം (എതിർ ക്രിസ്തു സമ്പ്രദായം) മനുഷ്യരെ കൊണ്ട് അവനെ ആരാധിപ്പിക്കു മെന്ന് പറയപ്പെടുന്നു (വെളിപ്പാട് 13:4,8). ദൈവത്തിന് മാത്രമുള്ള സ്തുതി മനുഷ്യർക്കോ വ്യവസ്ഥകൾക്കോ ആയി മാറ്റുവാൻ ശ്രമിക്കുമ്പോൾ അതിന് പിൻപിൽ തീർച്ചയായും പിശാചാണെന്ന് ഉറപ്പിക്കാം. ദൈവത്തെ അനുകരിക്കാനോ  ദൈവത്തിൻ്റെ പദവി തട്ടിയെ ടുക്കാനോ ശ്രമിക്കുന്നത് പിശാച് മാത്രമാണ്. അവൻ സാത്താനായി മന്ദിരത്തിൽ വെളി പ്പെടുത്തുകയില്ല, എന്നാൽ അവൻ ഒരു വഞ്ചകൻ ആകുന്നു. അവൻ പിശാചായി മന്ദിര ത്തിൽ ഇരുന്നാൽ, ജനങ്ങൾ അവനിൽ നിന്നും ഓടി അവനെ ആരാധിക്കാതിരിക്കും. അതുകൊണ്ട് അവൻ മന്ദിരത്തിൽ ദൈവമായി അഭിനയിക്കും, അവൻ ദൈവമല്ല. അവനെ കണ്ടാൽ കുഞ്ഞാട് പോലെയും തോന്നും, എന്നാൽ അവൻ്റെ വാക്കുകൾ അവൻ പിശാചാണെന്ന് വെളിപ്പെടുത്തുന്നു (വെളിപ്പാട് 13:11). അവൻ്റെ വേലക്കാർ ആടുകളെ പോലെ തോന്നുമെങ്കിലും അവർ ചെന്നായ്ക്കൾ ആകുന്നു (മത്തായി 7:14). അവർ വെളി ച്ചത്തിൻ്റെ ശുശ്രുഷകന്മാരായി തോന്നും, എന്നാൽ അവർ പിശാചിൻ്റെ ശുശ്രുഷകന്മാർ ആകുന്നു (2 കൊരി 11:13-14). അതിനാൽ അവർ അത്ഭുതങ്ങൾ കാണിക്കുന്നത് കണ്ട് അ തിശയിക്കേണ്ട  (വെളി 13:13)! അവർ സ്വാതന്ത്ര്യം (വീണ്ടെടുപ്പ്/രക്ഷ) വാഗ്ദാനം ചെയ്യും, എന്നാൽ അവർ തന്നെത്താൻ അഴിമതിയുടെ വേലക്കാരൻ ആകുന്നു  (2 പത്രോ 2:18-19).

താഴെ കൊടുത്തിരിക്കുന്ന തെക്കേ ഇന്ത്യക്ക് പുറത്തുള്ള ഭാഷയിലെ ചില സാമ്പിളുകൾ ശ്രദ്ധിക്കുക, ഈ രോഗം എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു.

ഇംഗ്ലീഷ്, ഹിന്ദി, മറാത്തി ഭാഷകളിൽ ടിപിഎം ശുശ്രുഷകന്മാരെ പുകഴ്ത്തുന്ന ടിപിഎം പാട്ടുകളുടെ ചില സാമ്പിളുകൾ

വഞ്ചനകൾക്ക് യാതൊരു അതിരും ഇല്ല. പിശാചിൻ്റെ രീതിക്ക് യാതൊരു മാറ്റവും ഇല്ല. അ വൻ മറിയയെയും മറ്റു മനുഷ്യരെയും ആരാധിക്കാൻ പ്രേരിപ്പിക്കും. താഴെ കൊടുത്തിരി ക്കുന്ന പ്രതിച്ഛായകളിൽ നിന്നും ടിപിഎം വിശ്വാസികൾ എന്തുമാത്രം വഞ്ചിക്കപ്പെട്ടിരി ക്കുന്നു എന്ന് നോക്കുക. ഇത് ഒരു നിഷ്പക്ഷ വ്യക്തിക്ക് വളരെ വേഗം മനസ്സിലാകുമെന്ന് ടിപിഎം വൈദീകഗണം ഭയപ്പെടുന്നു. അതിനാൽ അവരുടെ ആരാധനയുടെ ഫോട്ടോ എടുക്കാൻ അവർ അനുവദിക്കത്തില്ല.

ടിപിഎം മന്ദിരം

ടിപിഎം പാട്ടുപുസ്തകത്തിലെ ഒരു ഗാനവും (385) അവരുടെ ഉപദേശങ്ങളും ശ്രദ്ധിക്കാം. ഇവർ വളരെ സൂക്ഷ്മതയോടെ യേശുവിൻ്റെ സ്ഥാനം എടുക്കാൻ ശ്രമിക്കുന്നത് കാണാൻ കഴിയും.

പാട്ട് 385

അവർ നമ്മുടെ കുട്ടികളെ ഈ ദുഷ്ട ഉപദേശങ്ങൾ കൊണ്ട് മലിനമാക്കുന്നു.

ഇത് വ്യക്തമായി എതിർ ക്രിസ്തുവിൻ്റെ ആത്മാവ് ടിപിഎമ്മിൽ പ്രവർത്തിക്കുന്നതാകുന്നു. പുതിയ നിയമത്തിൽ ക്രിസ്തു മാത്രം മഹാ പുരോഹിതൻ ആകുന്നു (എബ്രായർ  4:14). നമ്മു ടെ പാപങ്ങൾ വഹിച്ച്  ദൈവ കോപത്തിൽ നിന്നും നമ്മെ വീണ്ടെടുക്കാനുള്ള സവിശേ ഷമായ കഴിവ് അദ്ദേഹത്തിനുണ്ട് (വെളിപ്പാട് 5:9,3-4). സങ്കീർത്തനക്കാരൻ പറയുന്നു, “സഹോദരൻ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന് അവനെ വീണ്ടെടുപ്പാനോ ദൈവത്തിന് വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല” (സങ്കീർത്തനം 49:7-8). എന്നിട്ടും, ദൈവ അംഗീകാരം നല്കുന്നതുകൊണ്ട്  ജനങ്ങളുടെ പാപങ്ങളും അകൃത്യങ്ങളും വഹിച്ചു ദൈവ  മുൻപാകെ ജനങ്ങളെ നീതികരിക്കുന്നവർ ആണ്  ടിപിഎം  വേലക്കാർ എന്ന് അവകാശപ്പെടുന്നു (മുകളിലത്തെ പാട്ടിലെ അവസാ നത്തെ പദ്യഭാഗം). എത്ര സമര്‍ത്ഥമായി ടിപിഎമ്മിലെ സീയോൻ്റെ ആത്മാവ് യേശുവിൻ്റെ കടമ എടുത്തുമാറ്റാൻ ശ്രമിക്കുന്നു എന്നതിന് ഇതിലും വലിയ തെളിവിൻ്റെ ആവശ്യമില്ല. ടിപിഎം വേലക്കാർ മഹാപുരോഹിതന്മാരായി ജനങ്ങളുടെ പാപങ്ങൾ വഹിച്ച് ദൈവം അംഗീകരിക്കുന്ന നിതീമാന്മാരാക്കുന്നുവെന്ന ടിപിഎം സിദ്ധാന്തം ഈ പാട്ടിൽ മാത്രമല്ല കാണാൻ സാധിക്കുന്നത്. ഇത് തന്നെയാണ് സൺ‌ഡേ സ്കൂൾ കുട്ടിക ളോടും സഭാംഗങ്ങളോടും അവരുടെ പ്രസംഗത്തിൽ കൂടെയും ഉപദേശങ്ങൾ കൂടെയും പഠിപ്പിക്കുന്നത്.

ടിപിഎം സൺ‌ഡേ സ്കൂൾ സിലബസ്

ഉപസംഹാരം

പ്രിയ വായനക്കാരെ, ഇത്, പാട്ടുകളിൽ കൂടെ, ഉപദേശ പുസ്തകങ്ങളിൽ കൂടെ, മാഗസിനിൽ കൂടെ, സൺ‌ഡേ സ്കൂൾ സിലബസ്സിൽ കൂടെ പ്രചരിപ്പിക്കുന്ന ടിപിഎം ഉപദേശങ്ങളെ പറ്റി മനസ്സിലാക്കാൻ വേണ്ടി നല്കിയ ചില ഉദാഹരണങ്ങൾ ആകുന്നു. ഇതിലും വലിയ എതിർ ക്രിസ്തു (അന്തിക്രിസ്തു) എന്താണ്?  മനുഷ്യർക്ക് യേശുവിനെ പോലെ തന്നെ കഴിവുകൾ ഉണ്ടെന്ന് അവകാശപ്പെടുന്നു – അതായത് സഭയുടെ പാപങ്ങളും അകൃത്യങ്ങളും വഹി ക്കുക, ദൈവത്തിൻ്റെ മഹാപുരോഹിതൻ ആകുക (ഒരു സമയത്ത് ഒരേയൊരു മഹാപു രോഹിതൻ മാത്രമേ ഉള്ളുവെന്ന് ഓർക്കുക – യേശു ക്രിസ്തു നമ്മുടെ എന്നെന്നേക്കും ഉള്ള മഹാപുരോഹിതൻ ആണെന്ന് എബ്രായർ പറയുന്നു).

നിങ്ങളുടെ ആത്മീയ ഉയർച്ചയെ പറ്റി ബോധവാന്മാരാണെങ്കിൽ, ഇതിൽ നിന്നും പുറ ത്തുവരിക. ടിപിഎമ്മിൻ്റെ അപകടകരമായ വലയ്ക്കുള്ളിൽ വഞ്ചിക്കപ്പെടരുത്..

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *