ഈ ലേഖനത്തിലൂടെ, ടിപിഎം പരിശുദ്ധാത്മാവിനെ പരിഹസിക്കുന്നത് വെളിച്ചത്ത് കൊ ണ്ടുവരുവാൻ ആഗ്രഹിക്കുന്നു. അന്തർദ്ദേശിയ കൺവെൻഷന് ശേഷം പുതിയ ശുശ്രുഷ കരുടെ സ്ഥാനാരോഹണം കാണാൻ നിങ്ങൾ എത്ര പേർ അവിടെ നിന്നിട്ടുണ്ടെന്ന് എനി ക്കറിയത്തില്ല. അതി വിശുദ്ധ സ്ഥലത്തു നടക്കുന്ന സംഭവങ്ങൾ ആരും കാണാതിരിക്കു വാനായി ഈ സംഭവങ്ങൾ ഇൻറ്റർനെറ്റിൽ അപ്‌ലോഡ് ചെയ്യരുതെന്ന കർശന നിർദ്ദേശം നേതാക്കന്മാർ ജനങ്ങൾക്ക് കൊടുത്തിരിക്കുന്നു. അങ്ങനെയാണെങ്കിൽ, ഈ സ്ഥാനാരോ ഹണത്തിന് ഇത്ര അമിതമായ പ്രചാരം കൊടുത്ത് മറ്റുള്ളവരെ വലിയ ഉത്സാഹത്തോടെ എന്തിന് കാണാൻ അനുവദിക്കുന്നു?
ഇത് എങ്ങനെ ആയിരിക്കണം?
നമ്മുടെ കർത്താവായെ യേശു ക്രിസ്തു 12 ശിഷ്യന്മാരെ തിരഞ്ഞെടുത്തപ്പോൾ അങ്ങനെ യുള്ള പൊങ്ങച്ചം ഒന്നും കാണിച്ചില്ല. അദ്ദേഹം ഒരു വേലികെട്ടി 12 പേരോടും അതിനു ള്ളിൽ ഇരിക്കാൻ ആവശ്യപ്പെട്ടില്ല. അവരുടെ മേൽ ഓടി ചെന്ന് കൈ വെക്കാനായി ഒരു അഭിഷേകത്തിനു വേണ്ടി കാത്തിരുന്നും ഇല്ല.
മർക്കോസ് 3:13-15, “പിന്നെ അവൻ മലയിൽ കയറി തനിക്കു ബോധിച്ചവരെ അടുക്കൽ വിളിച്ചു; അവർ അവൻ്റെ അരികെ വന്നു. അവൻ തന്നോടുകൂടെ ഇരിപ്പാനും പ്രസംഗി ക്കേണ്ടതിന് അയപ്പാനും ഭൂതങ്ങളെ പുറത്താക്കേണ്ടതിന് അധികാരം ഉണ്ടാകുവാനും പന്തിരുവരെ നിയമിച്ചു;”
ഈ വാഖ്യങ്ങളിൽ നിന്നും യേശു പന്ത്രണ്ടു പേരെ അല്ലാതെ വേറെ ആരെയും മല മുകളി ലേക്ക് വിളിച്ചില്ലെന്ന് വളരെ വ്യക്തമാകുന്നു. വലിയ ഒരു ജനക്കൂട്ടത്തിനു മുൻപിൽ ഈ 12 പേരെ നിരത്തുന്നത് ഒരു വലിയ കാര്യമായി യേശുവിന് തോന്നിയില്ല. ഇത് മല മുകളിൽ നിവർത്തിച്ച വളരെ ലളിതമായ ഒരു പരിപാടി ആയിരുന്നു. എന്തുകൊണ്ട് ടിപിഎം നേതാ ക്കൾ ഇത് ഒരു പൊതുവായ പ്രദര്‍ശനം ആക്കുന്നു? ഇതിന് ബൈബിൾ ആധാരമാണോ? പഴയ നിയമത്തിൽ (ലേവ്യ, അധ്യായം 8) പുരോഹിതന്മാരെ വഴിക്കുമ്പോൾ സഭക്ക് മുൻ പാകെ ഇതുപോലെയുള്ള വലിയ പ്രകടനങ്ങൾ നടത്തിയിരുന്നു. ടിപിഎം അഹറോന് ശുശ്രുഷ അല്ല, മൽക്കീസേദെക്കിന് ക്രമ പ്രകാരമുള്ള ശുശ്രുഷയാണ് ചെയ്യുന്നതെന്ന് അവകാശപ്പെടുന്നു. ഞാൻ നേരത്തെ പറഞ്ഞതുപോലെ യേശു പന്ത്രണ്ട് പേരെ നിയോഗി ച്ചത് ഒരു മലമുകളിൽ ആയിരുന്നു, ഒരു പൊതു പ്രകടനം അല്ലായിരുന്നു. ടിപിഎം അങ്ങു മിങ്ങും നിന്ന് ചിലതെല്ലാം എടുത്ത് തങ്ങൾക്കു യോജിച്ചതുപോലെ കുത്തി തിരുകി ഒരു വലിയ പ്രഹസനം ആക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു.
പ്രതിഷ്ഠിക്കല്‍ ആഘോഷം – സ്ഥാനാരോഹണം
വേറൊരു വളരെ പരിഹാസ്യവും വേദപുസ്തക വിരുദ്ധവുമായ ഒരു ആചാരം, പ്രധാന പുരോഹിതൻ സ്ഥാനാർത്ഥികളുടെ മേൽ കൈ വെക്കുമ്പോൾ അവർ കാലിൽ സ്പ്രിങ്ങ് ഘടിപ്പിച്ചതുപോലെ മുകളിലേക്ക് ചാടുന്ന കാഴ്ചയാണ്. ചിലപ്പോൾ ഇവരുടെ പെരുമാറ്റം കണ്ടാൽ വിവേകമുള്ള വ്യക്തികൾ പരിശുദ്ധാത്മാവ് കുത്തഴിഞ്ഞ ഒരു വ്യക്തിത്വം ആണോ എന്ന് ചിന്തിച്ചു പോകും. പരിശുദ്ധാത്മാവ് ടിപിഎം പറയുന്നത് പോലെയാണെന്ന് എനിക്ക് തോന്നുന്നില്ല, 2 തിമൊഥെയൊസ് 1:7, “ഭീരുത്വത്തിൻ്റെ ആത്മാവിനെ അല്ല, ശക്തി യുടെയും സ്നേഹത്തിൻ്റെയും സുബോധത്തിൻ്റെയും ആത്മാവിനെയത്രേ ദൈവം നമു ക്ക് തന്നത്.” സുബോധത്തിൻ്റെ ആത്മാവിനെ തരുന്ന പരിശുദ്ധാത്മാവ് ഒരു വ്യക്തിയെ കൊണ്ട് ഇപ്രകാരം എന്തുകൊണ്ട് ചെയ്യിപ്പിക്കും? കുരങ്ങന്മാരെ പോലെ ജനങ്ങളെ കൊണ്ട് പരിശുദ്ധാത്മാവ് അഭ്യാസം ചെയ്യിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഈ ആഘോ ഷത്തിനിടെ പുതുതായി വാഴിക്കപ്പെട്ട സ്ഥാനാർത്ഥികളുടെ കോപ്രായം കാണണം – അവർ ചാടും, തൊഴിക്കും, മറ്റുള്ളവരെ പരുക്കേല്‍പ്പിക്കാനായി കൈകൾ ഫാൻ പോലെ കറക്കും. ചിലർ തറയിൽ കിടന്നുരുളും, ചില സ്ത്രീകൾക്ക് അവരുടെ ശിരോവസ്‌ത്രം പോയതുപോലും മനസ്സിലാകത്തില്ല. ഒരിക്കൽ ഒരു സ്ഥാനാര്‍ത്ഥി മറ്റൊരു സ്ഥാനാര്‍ ത്ഥിയെ രക്തം ഒഴുകത്തക്ക വിധം പരുക്കേൽപ്പിച്ചു. ചില വർഷങ്ങൾക്ക് മുൻപ് കൊട്ടാര ക്കരയിൽ ഒരു സ്ഥാനാര്‍ത്ഥിയുടെ നിക്കറിൻ്റെ തുന്നൽ വിട്ടുപോയി. ത്രിത്വത്തിലെ പരി ശുദ്ധാത്മാവ് അശ്ശീലമായ വ്യക്തിയാണോ? വേദപുസ്തകം പഠിപ്പിക്കുന്ന പരിശുദ്ധാത്മാവ് ടിപിഎം കാട്ടുന്നതുപോലെ അശ്ശീലമായ വ്യക്തി അല്ലെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. പ്രിയ വായനക്കാരെ, ഇത് പരിശുദ്ധാത്മാവിനെ പരിഹസിക്കുകയല്ലേ? ചില വിഡ്ഢികൾ ഇത് ദൈവീകമാണെന്ന് ചിന്തിക്കുന്നുവെന്ന് വളരെ ദുഃഖത്തോടെ പറയട്ടെ. പരിശുദ്ധാത്മാ വിനെ ആദരിക്കേണ്ടതിനു പകരം പൊതുജനങ്ങളുടെ മദ്ധ്യേ അതിനെ പരിഹസിക്കുന്ന സംഘടനയിൽ നിന്നും ദയവായി പുറത്തു വരിക.
പുതിയ അംഗങ്ങളുടെ ജീവിതം
മർക്കോസ് 3:14 അനുസരിച്ച് യേശുവിൻ്റെ കൂടെ ശുശ്രുഷ ചെയ്യുവാൻ 12 ശിഷ്യന്മാരെ യേശു നിയമിച്ചു. എന്നാൽ ടിപിഎമ്മിൽ പുതുതായി നിയമിക്കുന്ന ശുശ്രുഷകന്മാരെ (പ്ര ത്യേകിച്ചും സഹോദരിമാരെ) കഠിനമായ ശാരീരിക ജോലി ചെയ്യിക്കുന്നതുകൊണ്ട് അവ ർക്ക് യേശുവുമായി ചെലവിടാൻ വളരെ കുറച്ചു സമയം മാത്രം കിട്ടുന്നു. യേശുവിനെ സ്തുതിച്ച് ക്രിസ്തുവിൻ്റെ സ്വഭാവങ്ങൾ പ്രകടിപ്പിക്കേണ്ടതിനു പകരം ഈ പുതിയ അംഗങ്ങ ളിൽ ഏറിയ പങ്കും നേതാക്കന്മാരുടെ മുഖസ്തുതി പറഞ്ഞു അവരുടെ പ്രീതി സമ്പാദിക്കാ നുള്ള വ്യഗ്രതയിൽ ആകുന്നു. സഹോദരിമാരുടെ അവസ്ഥ ഇതിലും പരിതാപകരമാണ്. യേശു ക്രിസ്തുവിൻ്റെ സ്നേഹം വെളിപ്പെടുത്തേണ്ട നേതാക്കന്മാർ ഫറവോൻ്റെ കഠിന ജോലി ചെയ്യിക്കുന്നവരെ പോലെ പ്രവർത്തിക്കുന്നു. ട്രെയിനിങ് സെൻറ്റെറിൽ രാവിലെ 6 മണിക്ക് ഒരു കാരണവശാലും മുടക്കാൻ പാടില്ലാത്ത പ്രാർത്ഥന ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമല്ലോ.
കുറെ വർഷങ്ങൾക്ക് മുൻപ് അവിടെയുള്ള നേതാക്കന്മാരുടെ മൃഗീയമായ പെരുമാറ്റം ഒരു സഹോദരി എന്നോട് വിവരിച്ചു. രാവിലെ ആറരക്ക് എല്ലാ ശുചിമുറികളും അടയ്ക്കും, അതിനുശേഷം ഒൻപതിനൊ ഒൻപതരക്കോ യോഗം തീരുന്നതുവരെ ഒരു കാരണവ ശാലും ആരും എഴുന്നേൽക്കാൻ പാടില്ല. നേതാക്കന്മാർ ഈ ട്രെയിനികളുടെ പുറകിൽ ഇരിക്കും, ആരെങ്കിലും മലമൂത്ര വിസർജ്ജനത്തിനായി എഴുന്നേറ്റാൽ അവളെ ബലമായി അവിടെ ഇരുത്തും. ഈ പെരുമാറ്റം വളരെ മൃഗീയമാണെന്നും ഗൗരവമേറിയ പല രോഗ ങ്ങൾക്കും കാരണമാകുമെന്നും നിങ്ങൾക്ക് തോന്നുന്നില്ലേ?
സദൃശ്യവാക്യങ്ങൾ 12:10, “നീതിമാൻ തൻ്റെ മൃഗത്തിൻ്റെ പ്രാണാനുഭവം അറിയുന്നു; ദുഷ്ട ന്മാരുടെ ഉള്ളമോ ക്രൂരമത്രെ.”
വചനാടിസ്ഥാനത്തിൽ ഈ നേതാക്കൾ നീതിമാന്മാരാണോ ദുഷ്ടന്മാരാണോ എന്ന് നിങ്ങൾ തന്നെ വിധിക്കുക. ശുചിമുറികളിൽ പോകുന്നത് ഒഴിവാക്കാനായി അവർ അത്താഴം മുട ക്കുകയും വെള്ളം കുടിക്കാതിരിക്കുകയോ വളരെ കുറച്ചു മാത്രം കുടിക്കുകയോ ചെയ്യു മെന്ന് ചില സഹോദരിമാർ എന്നോട് പറഞ്ഞിട്ടുണ്ട്. ഇത് സീയോനിലേക്ക് പോകുന്ന വിശു ദ്ധന്മാരുടെ എത്ര ഭയങ്കരമായ പ്രവർത്തിയാണ്? മൽക്കീസേദെക്കിൻ്റെ ക്രമ പ്രകാരമുള്ള ശുശ്രുഷക്ക് ഇപ്രകാരമുള്ള മനുഷ്യത്വരഹിതമായ പ്രവർത്തനം ആവശ്യമാണോ? ഒരി ക്കലുമില്ല. 2 തിമൊഥെയൊസ് 1:7 ൽ നമ്മളിൽ വസിക്കുന്നത് സ്നേഹത്തിൻ്റെ ആത്മാവാ ണെന്ന് നമ്മൾ നേരത്തെ കണ്ടുവല്ലോ? ദയവായി, ഇതുപോലെയുള്ള പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കരുത്, ജൂനിയർ ആൾക്കാരോട് ഇത്ര ക്രൂരമായി പെരുമാറുന്ന ടിപിഎം നേതാക്കന്മാരുടെ പ്രവൃത്തി (1 തെസ്സലോനിക്യർ 5:21) ഏത് ആത്മാവിൽ ആണെന്ന് പരി ശോധിക്കുക. അവരിൽ വസിക്കുന്നത് ക്രിസ്തുവിൻ്റെ ആത്മാവാണോ അതോ മറ്റേതെങ്കി ലും ആത്മാവാണോ? സ്വന്തം ജീവനെ മറുവിലയായി തന്ന ക്രിസ്തുവിൻ്റെ ആത്മാവ് ഒരി ക്കലും ഇത്ര ക്രൂരമായി ഇടപെടത്തില്ലെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.
ഉപസംഹാരം
എൻറ്റെ പ്രിയപ്പെട്ട ക്രിസ്തിയ സഹോദരങ്ങളെ,
അഭിഷേകരെ തൊടുന്നത് നല്ലതല്ല എന്ന മൂഢ സ്വർഗ്ഗത്തിൽ വസിക്കരുത്. ഇങ്ങനെ യുള്ള പീഡനങ്ങൾക്ക് എതിരെ ശക്തമായ ഒരു നിലപാട് എടുക്കുക. ദുഷ്ട ജനങ്ങളെയും അവ രുടെ ദുഷ്ടമായ പ്രവർത്തനങ്ങളെയും ന്യായീകരിച്ച് ഈ സൈറ്റിലെ എഴുത്തുകാരെ തേജോവധം ചെയ്യുന്ന ടിപിഎം തീവ്രവാദികൾ ആകാതിരിക്കു. കഴിഞ്ഞ ആഴ്ചയിലെ (ഈ സ്റ്റർ വാരം) പോലെ ഭാവിയിൽ ധാരാളം ഉപവാസ യോഗങ്ങൾ നടക്കും. അർത്ഥവത്തായ, ദൈവം ആഗ്രഹിക്കുന്ന മാതിരിയുള്ള ഉപവാസം നമ്മൾ എല്ലാവരും ചെയ്യാനുള്ള കാലം അതിക്രമിച്ചിരിക്കുന്നു. അപ്പോൾ മാത്രമേ ദൈവം നമ്മളെ അനുഗ്രഹിക്കുകയുള്ളു.
യെശയ്യാവ് 58:6,8, “അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിൻ്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയക്ക; എല്ലാനുകത്തെയും തകർക്കുക; ഇതല്ലയോ എനിക്ക് ഇഷ്ടമുള്ള ഉപവാസം? അപ്പോൾ നിൻ്റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; നിൻ്റെ മുറിവുകൾക്ക് വേഗത്തിൽ പൊറുതിവരും; നിൻ്റെ നീതി നിനക്കു മുമ്പായി നടക്കും; യഹോവയുടെ മഹത്വം നിൻ്റെ പിമ്പട ആയിരിക്കും.”
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.
THALAKKU VELIVU ULAVAR TPM LL ILLA- PRAVARTHIKONDULLA RAKSHA