നേതൃത്വത്തെ ഒരു കാരണവശാലും ചോദ്യം ചെയ്യാൻ പാടില്ല. നേതാക്കന്മാരെ മനഃപൂ ര്‍വ്വമായി അനുസരിക്കുകയും വേണമെന്ന ഒരു തെറ്റായ മാർഗ്ഗം ആരംഭത്തിൽ തന്നെ ടിപിഎം സ്വീകരിച്ചു. ധാരാളം ദുരുപദേശങ്ങൾ ഉണ്ടായിട്ടും അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാൻ വയ്യാത്തവിധം സംഘടന വളരുന്നു.
ടിപിഎമ്മിനെ പോലെയുള്ള കൾട്ടുകൾ സ്വന്തമായി വ്യാഖ്യാനിച്ചു കൊണ്ട് ബന്ധമി ല്ലാത്ത വചനങ്ങൾ എടുത്ത് സംഘടന ആരംഭിക്കുന്നു. വചനം വളച്ചൊടിച്ച് ജനങ്ങളെ നിയന്ത്രിക്കുന്നതിൽ സന്തോഷിക്കുന്നു. ഒന്നാം നൂറ്റാണ്ടു മുതൽ തന്നെ ഇതു മാതിരി യുള്ള വഞ്ചനകൾ ഉണ്ട്.
അപ്പൊസ്തല പ്രവർത്തികൾ 15:1
“യെഹൂദ്യയിൽനിന്നു ചിലർ വന്നു: നിങ്ങൾ മോശെ കല്പിച്ച ആചാരം അനുസരിച്ച് പരി ച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിപ്പാൻ കഴികയില്ല എന്നു സഹോദരന്മാരെ ഉപ ദേശിച്ചു.“
ടിപിഎമ്മിലെ മിക്കവാറും നേതാക്കന്മാരും തിരിച്ചു വരാൻ സാധിക്കാത്തതുകൊണ്ട് അ തിൽ തുടരുന്നവരാണ്. മിക്കവാറും വിശ്വാസികളും വേലക്കാരും എന്ത് ചെയ്യണമെന്ന് അറിയാതെ ശ്വാസം മുട്ടുന്നു. “ടിപിഎം ആണ് ഏറ്റവും നല്ല സഭ” എന്ന കള്ളം എപ്പോഴും അവർ കേട്ടുകൊണ്ടിരിക്കുന്നു. അവരെ സഹായിക്കാൻ കഴിയുന്ന ഒരു വചനാടിസ്ഥാ ത്തിലുള്ള ഒരു പശ്ചാത്തലം എടുക്കാൻ പോലും അവർ തയ്യാറല്ല. വേറെ എന്ത് ചിന്തകളും ദുരുപദേശങ്ങൾ ആണെന്ന വിധത്തിൽ അവരെ ദുരുപദേശിച്ചിരിക്കുന്നു. അംഗങ്ങൾ അവരുടെ നേതാക്കന്മാർ ഒരുക്കിയിരിക്കുന്ന ഭയത്തിൻ്റെ കെണിയിൽ തുടർച്ചയായി അകപ്പെട്ടുകൊണ്ടിരിക്കുന്നു.
കൾട്ട് (ദുരുപദേശം)
ഈ കാലഘട്ടത്തിലെ ഏറ്റവും വഞ്ചനാപരമായ ഒരു കൾട്ടിലെ അംഗങ്ങളാണ് ഞങ്ങളെന്ന് ടിപിഎം വിശ്വാസികൾക്ക് ചിന്തിക്കുവാൻ പോലും സാധ്യമല്ല. അതുകൊണ്ട് ടിപിഎം സംഘടനയെ പറ്റി കേട്ടിട്ടുപോലും ഇല്ലാത്ത ഒരു വ്യക്തിയുടെ വീഡിയോ കാണിക്കുന്നു.
യുക്തിയായി എനിക്ക് തോന്നി. അദ്ദേഹം കൾട്ടിൻ്റെ പ്രവർത്തന ശൈലിയെ പറ്റി വളരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ഡോക്ടർ ആർതർ ഡെയ്ക്ക്മാൻ കൾട്ട് പെരുമാറ്റത്തെ ആസ്പദമാക്കിയാണ് പ്രസംഗിക്കുന്നത്. പുസ്തകത്തിൻ്റെ പേര് “വീട്ടിലേക്കുള്ള തെറ്റായ വഴി (THE WRONG WAY HOME). അദ്ദേഹം പറയുന്ന ഓരോ പോയൻറ്റും ടിപിഎമ്മിന് ബാധകമാണ്, അതുകൊണ്ട് ടിപിഎം ഒന്നാം ക്ലാസ് കൾട്ട് ആകുന്നു.
എല്ലാ ടിപിഎം വിശ്വാസികളും ഇതു കേട്ടിട്ട് ഗൗരവമായി എടുക്കുവാൻ വേണ്ടി ഞാൻ ആ ത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
ഉപസംഹാരം
പ്രിയ ടിപിഎം വിശ്വാസികളെ,
നിങ്ങൾ വീഡിയോ കണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ടിപിഎമ്മിനെയും അതിലെ ദുർമാ ർഗ്ഗങ്ങളെയും നിങ്ങൾ എങ്ങനെ അളക്കുന്നു?
നിങ്ങൾ സ്വന്ത മനസാക്ഷിയോട് വിശ്വസ്തരാണെന്ന് ഞാൻ വിശ്വസിക്കുന്നു.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.