ദൈവത്തെ മറികടക്കാനുള്ള ടിപിഎമ്മിൻ്റെ അമിതമായ ആഗ്രഹം

ടിപിഎമ്മിൻ്റെ പഴയ ഗൃഹാതുരത്വം (NOSTALGIC EFFECT), പാസ്റ്റർ എബ്രഹാം മാത്യു ദൈവ ത്തിൻ്റെ സിംഹാസനത്തിൽ ഇരിക്കാനുള്ള അനിയന്ത്രിതമായ ആഗ്രഹത്തിലൂടെ പ്രദർ ശിപ്പിച്ചു. ഞാൻ ഒരു പയ്യനായിരുന്നപ്പോഴുള്ള എൻ്റെ കുട്ടിക്കാലം ഓർക്കുന്നു. പാസ്റ്റർ വെളിപ്പാട് 3:21 ഉദ്ധരിച്ചു ടിപിഎം വിശുദ്ധന്മാർ ദൈവത്തിൻ്റെ സിംഹാസനത്തിൽ ഇരു ന്നു ഈ പ്രപഞ്ചം മുഴുവൻ ഭരിക്കുമെന്ന് വേദപുസ്തകത്തിൽ അടിച്ചുകൊണ്ടു പറയുമാ യിരുന്നു. ദൈവത്തിൻ്റെ ശക്തിയും അധികാരവും പ്രതികാരത്തിനായി ഉപയോഗിക്കാ മെന്നു ഓർത്ത്‌ അദ്ദേഹം വളരെ ആവേശം കൊള്ളുമായിരുന്നു. തങ്ങൾ പ്രസംഗിക്കുന്ന ആദർശത്തെക്കാൾ വേലക്കാരി സഹോരിമാരെ വരച്ച വരയിൽ നിർത്തുന്നതിലാണ് ടിപിഎം ശുശ്രുഷകന്മാർക്ക് കൂടുതൽ താല്പര്യം എന്ന്  ചില വർഷങ്ങൾക്കു ശേഷം എനിക്ക് മനസ്സിലായി.

ഇതിനു മുൻപിലത്തെ ലേഖനത്തിൽ {ടിപിഎമ്മിനെ പറ്റി ഒരു വ്യാഖ്യാനം – കൾട്ട് (ദുരുപ ദേശം)} പ്രസ്താവിച്ചതുപോലെ നിങ്ങളുടെ സ്വന്തമായ വ്യാഖ്യാനവും ബന്ധമില്ലാത്ത ബൈബിൾ പാസ്സേജുകൾ എടുത്തുള്ള വിശദീകരണവും കൂടി ചേരുമ്പോൾ നിങ്ങൾ ഒരു കൾട്ടായി പരിണമിക്കും.

2 പത്രോസ് 1:20, “തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാ കുന്നതല്ല എന്നു ആദ്യം തന്നേ അറിഞ്ഞു കൊള്ളേണം.

തെറ്റായ അടിസ്ഥാനം

നേരത്തെ തന്നെ “നിർണ്ണയിക്കപ്പെട്ട തീരുമാനങ്ങൾ” ഉള്ളപ്പോൾ മറ്റെല്ലാ വചനങ്ങളും അ വഗണിച്ച് തങ്ങൾക്ക് ചേരുന്ന വചനങ്ങൾ മാത്രം തിരഞ്ഞെടുത്ത് അവയെ വളച്ചൊടിക്ക ന്നത് ടിപിഎം പോലെയുള്ള സംഘടനകളിൽ സാധാരണ സംഭവമാണ്. എൻ്റെ കുട്ടിക്കാല ത്ത്‌ ഞാനും TPM വിശദീകരണം വിശ്വസിക്കത്തക്കവണ്ണം മസ്തികക്ഷാളനം (BRAINWASHED) സംഭവിച്ച വ്യക്തി ആയിരുന്നു.

ബാക്കി തുടരുന്നതിനു മുൻപ് വെളിപ്പാട് 3:21 ടിപിഎം വിശുദ്ധന്മാർക്കു വേണ്ടി മാത്രമു ള്ളതല്ല, യേശു ക്രിസ്തു ദൈവ പുത്രനെന്ന് വിശ്വസിക്കുന്ന എല്ലാവർക്കും വേണ്ടിയാണെന്ന് പറയാൻ ആഗ്രഹിക്കുന്നു (ഈ വാഖ്യത്തിലെ ജയിക്കുന്നവൻ).

1 യോഹന്നാൻ 5:5, “യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവൻ?

അത് കൂടാതെ, ഇവിടെ സിംഹാസനം പരമാധികാരത്തെ അല്ല മിതമായ അധികാരത്തെ കാണിക്കുന്നു. അതുകൊണ്ട്, പ്രിയ ടിപിഎം ഭക്തന്മാരെ, ദിവാസ്വപ്നത്തിൽ നിന്നും പുറ ത്തുവന്ന് വചനം അനുസരിക്കാൻ ദയവായി അഭിപ്രായപ്പെടുന്നു.

എബ്രഹാം മാത്യുവിൻ്റെ അപഹരിക്കാനുള്ള ആഗ്രഹം

സഹോദരൻ കോഗ്നിസൻ്റെ കമെൻറ്റിൽ നിന്നും ഒരു തുമ്പെടുത്തു ടിപിഎം ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എബ്രഹാം മാത്യുവിൻ്റെ പ്രസംഗം ഞാൻ ശ്രദ്ധിച്ചു (2017 ശനിയാഴ്ച വൈകിട്ട് ചെന്നൈ ഇൻറ്റർനാഷണൽ കൺവെൻഷൻ). ടിപിഎം ഡെപ്യൂട്ടി ചീഫ് സ്വന്തം പദവി ഉയർത്തി പറയുന്ന പൊങ്ങച്ചം കേട്ട് ഞാൻ അമ്പരന്നുപോയി. അതി വിശുദ്ധ സ്ഥലത്തു കെരൂബുകളു ടെ മദ്ധ്യേ  ടിപിഎം വേലക്കാർക്കും അപ്പൊസ്തലന്മാർക്കും അപ്പൊസ്തല ശുശ്രുഷ ചെയ്യുന്ന ടിപിഎം കാർക്കും ഇടമുണ്ടെന്ന് അദ്ദേഹം പ്രസംഗിച്ചു.

അതിൻ്റെ അർഥം അവർകെരൂബുകളുടെ മദ്ധ്യേ  വസിക്കും എന്നാകുന്നു. കെരൂബുകളു ടെ മദ്ധ്യേ വസിക്കുമെന്ന് ഏതെങ്കിലും പ്രവാചകന്മാരോ അപ്പൊസ്തലന്മാരോ വേദപുസ്ത കത്തിൽ എവിടെയെങ്കിലും തന്നെത്താൻ മഹത്വീകരിച്ചു പറഞ്ഞിട്ടുണ്ടോ? ദൈവത്തി ൻ്റെ ഇരിപ്പിടമായ കെരൂബുകളുടെ മദ്ധ്യേ വസിക്കാനുള്ള ആഗ്രഹം വ്യക്തമായ പൈശാ ചിക ശബ്ദമാണ്.

പോപ്പ് കെരൂബുകളുടെ മദ്ധ്യേ ഇരിക്കുന്നു

പഴയനിയമത്തിൽ “കെരൂബുകളുടെ മദ്ധ്യേ വസിക്കുന്ന ദൈവം ….” എന്ന് ജനങ്ങൾ ദൈ വത്തെ സ്തുതിച്ചു മഹത്വം കൊടുക്കുമായിരുന്നു. ഇത് ദൈവത്തെ ആരാധിക്കുന്നതിന് സാധാരണ ഉപയോഗിക്കുന്ന ഒരു പദം ആയിരുന്നു. പഴയനിയമത്തിൽ അങ്ങനെയുള്ള ധാരാളം വാഖ്യങ്ങൾ കാണാൻ സാധിക്കും  (2 രാജാക്ക.19:15, 1 ശമുവേ.4:4, സങ്കീ.80:1,99:1). കെരൂബുകളുടെ പ്രധാന ജോലി ദൈവ സിംഹാസനം വഹിക്കുക എന്നതാണ്. അത് നമ്മു ക്ക് യെഹെസ്കേൽ പ്രവചനത്തിലും സങ്കീർത്തനങ്ങളിലും കാണാം (സങ്കീർത്തനം 18:10, 99:1,യെഹെസ്കേൽ 10:18-20).  അതുകൊണ്ട് “കെരൂബുകളുടെ മദ്ധ്യേ വസിക്കുന്നു” എന്ന പദപ്രയോഗം മറ്റൊരു വിധത്തിൽ ദൈവത്തിൻ്റെ സിംഹാസനത്തെ കാണിക്കുന്നു. സമാഗ മന കൂടാരത്തിൽ അതിവിശുദ്ധ സ്ഥലത്ത്‌ നിയമ പെട്ടകം വെച്ചിരുന്നു. നിയമ പെട്ടകത്തി ന് രണ്ടു വശത്തും മുഖാമുഖം നോക്കുന്ന രണ്ടു കെരൂബുകൾ ഉണ്ടായിരുന്നു, കെരൂബുക ളുടെ മദ്ധ്യത്തിൽ നിന്നും ദൈവം മോശയോടും അഹറോനോടും സംസാരിക്കുമായിരു ന്നു. കെരൂബുകളുടെ മദ്ധ്യത്തിൽ നിന്നും ദൈവം സംസാരിക്കുന്നു എന്നതിൻ്റെ അർഥം ദൈവം തൻ്റെ സിംഹാസനത്തിൽ നിന്നും സംസാരിക്കുന്നു എന്നാകുന്നു. കെരൂബ് ദൈ വത്തിൻ്റെ സിംഹാസനത്തെ കാണിക്കുന്നു.

ശരീരത്തിൽ യേശുവായി ധരിക്കുന്ന റോമൻ കത്തോലിക്ക പോപ്പ് കെരൂബ് പ്രതിമകളു ടെ മദ്ധ്യേ ഇരിക്കുന്ന മുകളിൽ കൊടുത്തിരിക്കുന്ന ഫോട്ടോ ശ്രദ്ധിക്കുക.

ടിപിഎം ഡെപ്യൂട്ടി ചീഫ് എബ്രഹാം മാത്യു ദൈവ പദവി അപഹരിക്കാൻ ശ്രമിക്കുന്ന റോമൻ കത്തോലിക്ക പോപ്പിനേക്കാൾ ഒരു പടിപോലും പിന്നിലല്ല. ഇൻറ്റർനാഷണൽ കൺവെൻഷനിൽ നിന്നുമുള്ള അദ്ദേഹത്തിൻറ്റെ ഈ പ്രസംഗ ഭാഗം ശ്രദ്ധിക്കുക.

എബ്രഹാം മാത്യുവിൻ്റെ പ്രസംഗം


“ഇത് ദൈവത്തിൻ്റെ മഹത്വം പ്രശോഭിക്കുന്ന, കൃപാസനത്തിനു മുകളിൽ, കെരൂബുക ളുടെ മദ്ധ്യേ, ദൈവ വേലക്കാരായ അപ്പൊസ്തലന്മാർ വസിക്കുന്ന നിത്യതയായ സീ യോൻ പര്വ്വതത്തിൻ്റെ പ്രതിച്ഛായയായ സ്ഥലം ആകുന്നു. പൂർണ്ണരായ ദൈവത്തി ൻ്റെ അപ്പൊസ്തലന്മാരായ ശുശ്രുഷകന്മാർ അവിടെ വസിക്കും.”


ദൈവത്തിൻ്റെ സിംഹാസനത്തിൽ കെരൂബുകളുടെ മദ്ധ്യേ വസിക്കും എന്ന് വീമ്പടിക്കു ന്ന ആത്മാവ് നിങ്ങൾ തന്നെ കേട്ടുവല്ലോ. ഇത് വെളിപ്പാട് 21 ൽ കിട്ടുന്ന ചിത്രത്തിന് നേരെ വിപരീതം ആണ്.

പഴയനിയമത്തിൽ ദൈവം കെരൂബുകളുടെ മദ്ധ്യേ കൃപാസനത്തിൽ ഇരുന്നതുപോലെ ദൈവം വിശ്വാസികളോട് ടിപിഎം വേലക്കാരിൽ കൂടെ സംസാരിക്കും എന്ന ടിപിഎം സമാഗമന കൂടാരം നമ്മൾ എല്ലാവരും കേട്ടു. അവരുടെ പ്രമാണം അനുസരിച്ചു സമാഗമന കൂടാരത്തിലുള്ള രണ്ടു കെരൂബുകൾ ടിപിഎം വേലക്കാരുടെ നിഴലാകുന്നു. പുതിയനിയ മത്തിൽ അപ്പൊസ്തലന്മാരും പഴയനിയമത്തിൽ പ്രവാചകന്മാരും ദൈവ സന്ദേശകരായ കെരൂബുകളുടെ നിഴലാണെന്നു വേദപുസ്തകത്തിൽ ഒരിടത്തും ഒരു പരാമർശവും ഇല്ല. എബ്രായ ലേഖനകാരൻ കെരൂബുകൾ എന്തിനെ പ്രതിനിധാനം ചെയ്യുന്നുവെന്ന് വിശദമാ യി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും (എബ്രായർ  9:5), ടിപിഎം എബ്രായ ലേഖകനെ മറിക ടന്നു ഞങ്ങൾ അപ്പൊസ്തലന്മാരെന്ന ആഴമേറിയ വെളിപ്പാടുകൾ ഉണ്ടെന്ന് സ്ഥാപിക്കുന്നു. വർഷങ്ങളായി ഇത് പറയുന്നുണ്ടെകിലും, കെരൂബുകൾ എന്ന യോഗ്യതയിൽ നിന്നും കെരൂബുകളുടെ മദ്ധ്യേ ദൈവ സിംഹാസനത്തിൽ ഇരിക്കുന്നു എന്ന് പദവിയിലേക്ക് ഉയർത്താൻ ടിപിഎം ശ്രമിക്കുന്നു. വീണുപോയ ദൂതന്മാർ കെരൂബുകൾ എന്ന സ്ഥാനത്തു നിന്നും ദൈവത്തിൻ്റെ ഇരിപ്പിടത്തിലേക്ക് ഉയർത്താൻ ശ്രമിച്ചുവെന്ന് യെഹെസ്കേൽ പ്രവാചകൻ വെളിപ്പെടുത്തുന്നു.  യെഹെസ്കേൽ 28:14 ൽ വീണുപോയ ദൂതന്മാർ ഒരിക്ക ൽ അഭിഷിക്തനായ കെരൂബ് ആയിരുന്നുവെന്നു പറയുന്നു. അവിടെ  നിന്ന് അവൻ ദൈവ സിംഹാസനം ആഗ്രഹിച്ചു.

യെഹെസ്കേൽ  28:2, “നിൻ്റെ ഹൃദയം നിഗളിച്ചുപോയി (അഹങ്കാരത്തിൻ്റെ വാക്കു കൾ പറയുക); നീ ദൈവമല്ല, മനുഷ്യൻ മാത്രമായിരിക്കെ: ഞാൻ ദൈവമാകുന്നു; ഞാൻ സമുദ്രമദ്ധ്യേ ദൈവാസനത്തിൽ ഇരിക്കുന്നു (ദൈവ സിംഹാസനം ആഗ്രഹി ക്കുന്നു) എന്നു പറഞ്ഞു.”

ഒരിക്കൽ അഭിഷിക്തരായ കെരൂബ് തന്നെത്താൻ ഉയർത്തി കെരൂബ് എന്ന സ്ഥാനത്തു നിന്നും ദൈവത്തിൻ്റെ ഇരിപ്പിടം കൈവശമാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയി. അതു പോലെ, ടിപിഎം വേലക്കാർ കെരൂബ് എന്ന് അവരെ വിളിക്കുന്നതിൽ നിന്നും തന്നെ ത്താൻ ഉയർത്തി ദൈവത്തിൻ്റെ ഇരിപ്പിടത്തിൽ കെരൂബുകളുടെ മദ്ധ്യേ ഇരിക്കാൻ ശ്രമി ക്കുന്നു. ടിപിഎം ഡെപ്യൂട്ടി ചീഫിൻ്റെ പ്രസംഗം  ആവർത്തിക്കുന്നു,


“ഇത് ദൈവത്തിൻ്റെ മഹത്വം പ്രശോഭിക്കുന്ന, കൃപാസനത്തിനു മുകളിൽ, കെരൂബു കളുടെ  മദ്ധ്യേ, ദൈവ വേലക്കാരായ അപ്പൊസ്തലന്മാർ വസിക്കുന്ന നിത്യതയായ സീയോൻ പര്വ്വതത്തിൻ്റെ പ്രതിച്ഛായയായ സ്ഥലം ആകുന്നു. പൂർണ്ണരായ ദൈവ ത്തിൻ്റെ അപ്പൊസ്തലന്മാരായ ശുശ്രുഷകന്മാർ അവിടെ വസിക്കും.”


താഴെ കൊടുത്തിരിക്കുന്ന പട്ടിക ശ്രദ്ധിക്കുക

വീണുപോയ  ദൂതന്മാർ ടിപിഎം വേലക്കാർ
1. അഭിഷിക്തരായിരുന്നു 1. അഭിഷിക്തരെന്ന് പറയുന്നു
2. കെരൂബ് ആയിരുന്നു 2. തന്നെത്താൻ കെരൂബ് എന്ന് വിളിക്കുന്നു
3. ദൈവത്തിൻ്റെ വിശുദ്ധ പര്‍വ്വതത്തിൽ ആയിരുന്നു  (സീയോൻ) 3. സീയോനിൽ വസിക്കുമെന്നു അവകാശപ്പെടുന്നു (ദൈവത്തിൻ്റെ വിശുദ്ധ പര്‍വ്വതം)
4. കെരൂബുകളുടെ മദ്ധ്യേ ദൈവ സിംഹാസനം ആഗ്രഹിച്ചു 4. കെരൂബുകളുടെ മദ്ധ്യേ ഇരിപ്പിടം ആഗ്രഹിക്കുന്നു

ഉപസംഹാരം

ഈ കഴിഞ്ഞ ചില ലേഖനങ്ങളിൽ കൂടെ ടിപിഎമ്മിലെ എതിർ ക്രിസ്തുവിൻ്റെ (അന്തി ക്രിസ്തു) ആത്മാവ് വെളിപ്പെടുത്തുന്നതിൽ ദൈവം കൃപ തന്നുകൊണ്ടിരിക്കുന്നു. ദൈവത്തിൻ്റെ സിംഹാസനം അപഹരിക്കാൻ ശ്രമിക്കുന്നതാണ് എതിർ ക്രിസ്തു ആത്മാവ്. ഇത് ദൈവത്തിന് എതിരായ ആത്മാവാണ്. ആരംഭത്തിൽ ഏദെൻ തോട്ടത്തിൽ “നിങ്ങൾ ദൈവത്തെ പോലെ ആകും” എന്ന് ഹവ്വയെ സാത്താൻ വഞ്ചിച്ചപ്പോൾ ഇത് തുടങ്ങി. അപ്പൊസ്തലന്മാരുടെ കാലഘത്തിലും ഇത് കാണുന്നുണ്ട് (1 യോഹന്നാൻ 2:18). ക്രിസ്തുവി ൻ്റെ ഉയർപ്പിനു ശേഷം 2000 വർഷത്തെ ക്രിസ്തിയ ഗോളത്തിലും ഇത് കണ്ടുകൊണ്ടിരി ക്കുന്നു. ടിപിഎമ്മിലും അതുപോലെയുള്ള മറ്റു കൾട്ടുകളിലും മനുഷ്യരെ ദൈവത്തിന് തുല്യ മായൊ ദൈവത്തെക്കാൾ അധികമായൊ ഉയർത്തുന്ന പ്രവണത ഇപ്പോഴും നില നിൽക്കുന്നു. അധികം താമസിയാതെ ഈ ആത്മാവ് അതിൻ്റെ തനിനിറം വെളിപ്പെടു ത്തും. കൃപയുള്ള ശുശ്രുഷകരുടെ മുഖത്തിന് പിൻപിൽ ഇപ്പോൾ ഒളിച്ചിരിക്കുന്നു. ഈ വെബ്‌സൈറ്റിൽ ഞങ്ങൾ ഈ വസ്തുത ആവർത്തിച്ചാവർത്തിച്ചു എഴുതി കൊണ്ടിരിക്കു ന്നു. ഈ കാര്യം വെളിപ്പെടുത്തി തന്ന സഹോദരൻ കോഗ്നിസന്നിനോടുള്ള നന്ദി അറി യിക്കുന്നു. ഞങ്ങൾക്ക് അറിഞ്ഞു കൂടാത്ത പല കാര്യങ്ങളും വെളിപ്പെടുത്തി തന്ന  മറ്റു സഹോദരങ്ങളോടുള്ള നന്ദിയും അറിയിക്കുന്നു. അതിനെല്ലാം ഉപരിയായി, ഞങ്ങളുടെ കണ്ണുകളെ തുറന്നു തന്ന ദൈവത്തിന് വളരെ വളരെ നന്ദി. ഈ വലിയ വഞ്ചനയിൽ നി ന്നും പുറത്തു വരാനായി നമ്മൾ അന്യോന്യം പ്രാർത്ഥിക്കണം. അതിനപ്പുറം, ദൈവ ദയ ക്കായി കേഴണം.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 .

Leave a Reply

Your email address will not be published. Required fields are marked *