തിരുവചനനം മറികടക്കുന്ന മത സിദ്ധാന്തം – 1

തങ്ങളുടെ ശ്രേഷ്ഠത കാണിക്കുവാനായി ടിപിഎം ശുശ്രുഷകന്മാർ എപ്പോഴും സംഘടന യുടെ സമ്മര്‍ദ്ദത്തിൽ കഴിയുന്നു. അതുകൊണ്ട്, അവസാനം അവർ തിരുവചനത്തെ ചവറ്റുകൊട്ടയിൽ എറിയുന്നു. അവർ ദൈവ കല്പനകളെ മാനുഷിക കല്പനകൾ കൊണ്ട് ചവിട്ടി താഴ്തുന്നു. ദൈവ കല്പനയുടെ അതിഭയങ്കരമായ ദുര്‍വ്വിനിയോഗം അവരെ ഘോര മായ ശാപത്തിൻ കീഴിലാക്കുന്നു. താഴെ കൊടുത്തിരിക്കുന്ന വാഖ്യങ്ങൾ ശ്രദ്ധിക്കുക.

മർക്കോസ് 7:6-13

  • 6. അവൻ അവരോടു ഉത്തരം പറഞ്ഞത്: “കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ചു യെശയ്യാവ് പ്രവചിച്ചത് ശരി: ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കൽനിന്നു ദൂരത്തു അകന്നിരിക്കുന്നു.”
  • 7. “മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ ഉപദേശിക്കുന്നതുകൊണ്ട് എന്നെ വ്യർത്ഥമായി ഭജിക്കുന്നു എന്ന് എഴുതിയിരിക്കുന്നതുപോലെ തന്നേ.
  • 8. നിങ്ങൾ ദൈവകല്പന വിട്ടുംകളഞ്ഞു മനുഷ്യരുടെ സമ്പ്രദായം പ്രമാണിക്കുന്നു;
  • 9. പിന്നെ അവരോടു പറഞ്ഞത്: “നിങ്ങളുടെ സമ്പ്രദായം പ്രമാണിപ്പാൻ വേണ്ടി നിങ്ങൾ ദൈവകല്പന തള്ളിക്കളയുന്നതു നന്നായി.
  • 10. നിൻ്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെ യോ പ്രാകുന്നവൻ മരിക്കേണം എന്നു മോശെ പറഞ്ഞുവല്ലോ.
  • 11. നിങ്ങളോ ഒരു മനുഷ്യൻ അപ്പനോടോ അമ്മയോടോ: നിനക്കു എന്നാൽ ഉപകാര മായി വരേണ്ടത് വഴിപാട് എന്നർത്ഥമുള്ള കൊർബ്ബാൻ എന്നു പറഞ്ഞാൽ മതി എന്നു പറയുന്നു.
  • 12. തൻ്റെ അപ്പന്നോ അമ്മെക്കോ മേലാൽ ഒന്നും ചെയ്‍വാൻ അവനെ സമ്മതിക്കുന്ന തുമില്ല.
  • 13. ഇങ്ങനെ നിങ്ങൾ ഉപദേശിക്കുന്ന സമ്പ്രദായത്താൽ ദൈവകല്പന ദുർബ്ബലമാക്കു ന്നു; ഈ വക പലതും നിങ്ങൾ ചെയ്യുന്നു.

ഈ ലേഖനത്തിലൂടെ ടിപിഎമ്മിൻ്റെ അര്‍ത്ഥവിസ്‌താരം വെളിപ്പെടുത്താൻ ആഗ്രഹിക്കു ന്നു. മുകളിൽ കൊടുത്തിരിക്കുന്ന വചനങ്ങളുടെ അടിസ്ഥാനം നമ്മുടെ പഠനത്തിന് ഏറ്റ വും അനുയോജ്യമായ ശ്രേഷ്ഠ മാതൃക ആകുന്നു.

ദൈവം തരുന്ന ഉത്തരവാദിത്തവും കൾട്ട് സംഘടനയിലെ കൃത്രിമത്വവും

ദൈവം സ്ഥാപിച്ച ആദ്യത്തെ നിയമം വിവാഹം ആകുന്നു. വേദപുസ്തകം ആരംഭിക്കുന്ന തും അവസാനിക്കുന്നതും ഓരോ വിവാഹത്തിലാണ്. ദൈവം ഈ നിയമത്തിന് വളരെ യധികം പ്രാധാന്യം കൊടുക്കുന്നു. രണ്ട് വ്യക്തികളുടെ  ഒന്നാകൽ എന്ന് ദൈവം ഇതിനെ വിളിക്കുന്നു. ഒരിക്കൽ വിവാഹത്തിലൂടെ ചേർത്തതിനെ ദൈവം ഒന്നായി കാണുന്നു.

മർക്കോസ് 10:8,ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവർ പിന്നെ രണ്ടല്ല ഒരു ദേഹമത്രേ.”

മർക്കോസ് 10:9, ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത് എന്ന് ഉത്തരം പറഞ്ഞു.”

എല്ലാ വിവാഹിതരുടെയും ആദ്യ കടമ കുടുംബത്തോടാണെന്ന് നമ്മക്കെല്ലാവർക്കും അ റിയാം. ഇത് അദ്ദേഹത്തിൻ്റെ ഭാര്യയും കുട്ടികളും അടങ്ങുന്നതാകുന്നു. ഇതിൽ അദ്ദേഹ ത്തിൻ്റെ മാതാപിതാക്കളും സംരക്ഷിക്കാനായി ദൈവം കൊടുത്തിരിക്കുന്ന മൂത്ത സ ഹോദരങ്ങളും ഉൾപ്പെടും. ശുശ്രുഷ ദൈവഭക്തിയുടെ പ്രകടനമോ മത നിയമങ്ങളോ അ ല്ല. ശുശ്രുഷ സേവനമാണ്. സേവനം, പ്രസംഗിക്കുന്നതോ പാട്ടുകൾ പാടുന്നതോ ദശാം ശം ശേഖരിക്കുന്നതോ അല്ലനമ്മൾ ആകസ്മികമായി ജനിച്ചവരല്ല. വളരെ നല്ല ഉദ്ദേശ ത്തോടുകൂടെ നമ്മുടെ സൃഷ്ട്ടാവ് നമ്മെ സൃഷ്ട്ടിച്ചു. ദൈവത്തിൻ്റെ ഉദ്ദേശത്തെ തള്ളിക ളഞ്ഞ് “ദൈവ വിളി”യാണെന്ന് പറഞ്ഞു നമ്മുക്ക് അനുയോജ്യമായ വേറൊരു തിരഞ്ഞെ ടുപ്പ് നടത്താൻ നമ്മൾക്ക് യാതൊരു അവകാശവും ഇല്ല. അങ്ങനെയുള്ള സാങ്കൽപ്പിക ദൈവ വിളികൾ വേദപുസ്തകത്തിൽ എഴുതിയിരിക്കുന്ന വ്യക്തമായ കല്പനകളെ ഒരിക്ക ലും തകർക്കത്തില്ല. വൈദികൻ്റെ പുതിയ ഡ്രസ്സ് ധരിച്ച് വിവാഹ ബന്ധങ്ങൾ തകർത്ത് ഒരു സംഘടനയുടെ ഉപദേശങ്ങൾ പിന്തുടരുന്നതിനു യാതൊരു ന്യായീകരണവും ഇല്ല. അവൻ ഇന്നലെയും ഇന്നും എന്നന്നേക്കും അനന്യൻ തന്നെ. ഇത് ദൈവത്തോടും ദൈവ ത്തിൻ്റെ കല്പനകളോടുമുള്ള ലംഘനം ആകുന്നു.

നിങ്ങളുടെ ഭാര്യയെ “ജോലി ചെയ്തു ജീവിക്കണം” എന്ന കൽപ്പന ലംഘിക്കുന്ന മറ്റൊരാളു ടെ പാചകക്കാരിയായും അലക്കുകാരിയായും ആയി അയക്കുന്നത് അങ്ങേയറ്റം വെറു പ്പുളവാക്കുന്ന പ്രവർത്തിയാണ്. പുതിയ ശുശ്രുഷകന്മാർ പുതിയ സ്ഥലത്ത്‌ വേറൊരാളു ടെ ഭാര്യയായ സ്ത്രീകളുമായി അവിഹിത ബന്ധത്തിൽ ഏർപ്പെടുന്നതായും ഞങ്ങൾ കേ ട്ടിട്ടുണ്ട്. ഒരേ കൂരക്കുള്ളിൽ നിങ്ങളെ വേറൊരു സ്ത്രീ ശുശ്രുഷിക്കുകയും നിങ്ങളുടെ ഭാര്യ വേറൊരാളെ ശുശ്രുഷിക്കുകയും ചെയ്യുന്നത് ലോകദൃഷ്ടിയിൽ പോലും വളരെ സ ദാചാര വിരുദ്ധമായ സമീപനമാണ്. ഇതുമൂലം ദൈവ നാമം നിന്ദിക്കപ്പെടുന്നു.

മാതാപിതാക്കളുടെ സ്നേഹം അറിയാതെ വിശുദ്ധന്മാർ എന്ന് തന്നെത്താൻ വിളിക്കുന്ന കഠിനജോലി ചെയ്യിക്കുന്നവരുടെ കരുണയിൽ കുട്ടികളെ ഉപേക്ഷിക്കുന്നത് അങ്ങേയറ്റം അനിഷ്‌ടപ്രദമായ വെറുപ്പുളവാക്കുന്ന പ്രവർത്തിയാകുന്നു.

  • ശുശ്രുഷകന്മാർ പഴം തിന്നിട്ട് മാറ്റിവെച്ച പഴത്തൊലി തിന്ന് ടിപിഎമ്മിൽ അടിമക ളായി  ജീവിച്ച കുട്ടികളെ എനിക്കറിയാം.
  • ശുശ്രുഷകന്മാർ സ്നേഹിക്കാഞ്ഞതിനാലൊ അന്തേവാസികളായ സ്ത്രീകളുമായു ള്ള അവരുടെ അവിഹിതബന്ധം കണ്ടതിനാലൊ പട്ടിണി കിടക്കേണ്ടി വന്ന കുട്ടി കളെ എനിക്കറിയാം.
  • പരീക്ഷ എഴുതുവാൻ പെൻസിൽ ഇല്ലാത്തതിനാൽ കടയിൽ നിന്ന് മോഷ്ട്ടിച്ചപ്പോൾ പിടിക്കപ്പെട്ടതിനു അടിച്ചുശരിയാക്കപ്പെട്ട കുട്ടികളെ എനിക്കറിയാം.
  • ശുശ്രുഷകന്മാർ കോഴിക്കറി കഴിച്ചുകൊണ്ടിരിക്കുമ്പൾ അവരെ മസ്സാജ് ചെയ്യേണ്ടി വന്നിട്ടുള്ള കുട്ടികളെ എനിക്കറിയാം. മസ്സാജിനുശേഷം ഈ കുട്ടികൾക്ക് കഞ്ഞി വെള്ളം മാത്രം കൊടുക്കുമായിരുന്നു.
  • അങ്ങനെധാരാളകാര്യങ്ങൾ……..

എൻ്റെ അറിവനുസരിച്ച്, ദൈവം തന്ന ശുശ്രുഷ മനുഷ്യ നിർമ്മിത നിയമങ്ങളാൽ വ്യാജ ശുശ്രുഷ ആക്കുമ്പോൾ ദൈവ ശുശ്രുഷ നിരാകരിക്കപ്പെടുന്നു. അത് അവസാന നാളുക ളിൽ വളരെ ഭയങ്കര ന്യായവിധിക്ക് കാരണമാകാം. നിങ്ങൾ ഈ ലേഖനം വായിക്കുമ്പോ ൾ തന്നെ പശ്ചാത്തപിച്ചു മടങ്ങി വരുക. ഇത് ഒരു പക്ഷെ നിങ്ങളുടെ അവസാനത്തെ മുന്നറിയിപ്പ് ആയിരിക്കാം.

എന്തുകൊണ്ട് ടിപിഎം ശുശ്രുഷകന്മാർ യൗവനത്തിൽ മരിക്കുന്നു?

വളരെ ചെറുപ്പത്തിലേ ടിപിഎം ശുശ്രുഷകന്മാർ മരിക്കുന്നത് അവർ വിശ്വാസികളുടെ പാപം വഹിക്കുന്നതുകൊണ്ടാണെന്ന് വാദിക്കുന്ന തീവ്രവാദികളായ ടിപിഎംകാരെ എനിക്കറിയാം. ആ വാദം നിങ്ങളുടെ പക്കൽ തന്നെ വെച്ചേക്കു.  ഒരുപക്ഷെ അത് മറ്റെ വിടെയെങ്കിലും പ്രയോജനം ചെയ്യും. നിങ്ങൾ കാരണം അറിയാൻ വേണ്ടി വേദപുസ്തകം വായിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ….. ദയവായി വായിക്കുക.

മർക്കോസ് 7:10-11, “നിൻ്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ പ്രാകുന്നവൻ മരിക്കേണം എന്നു മോശെ പറഞ്ഞുവല്ലോ. നിങ്ങളോ ഒരു മനുഷ്യൻ അപ്പനോടോ അമ്മയോടോ: നിനക്ക് എന്നാൽ ഉപകാരമായി വരേണ്ടത് വഴി പാട് എന്നർത്ഥമുള്ള കൊർബ്ബാൻ എന്നു പറഞ്ഞാൽ മതി എന്നു പറയുന്നു.”

എഫെസ്യർ 6:2, “നിനക്ക് നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും നിൻ്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നത് വാഗ്ദത്തത്തോടുകൂടിയ ആദ്യ കല്പന ആകുന്നു.”

പുറപ്പാട് 20:12, “നിൻ്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത്‌ നിനക്കു ദീർഘാ യുസ്സുണ്ടാകുവാൻ നിൻ്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.”

ദൈവത്തെ സേവിക്കുന്നു എന്ന പ്രച്ഛന്നവേഷം ധരിച്ചുകൊണ്ട് ടിപിഎം മതത്തിൻ്റെ പേ രിൽ മാതാപിതാക്കളെ ഉപേക്ഷിക്കുമ്പോൾ ടിപിഎം ശുശ്രുഷകന്മാരെ അക്ഷരാർത്ഥ ത്തിൽ കൊർബ്ബാൻ എന്ന് വിളിക്കുന്നു. മാതാപിതാക്കൾക്ക് ചെയ്യേണ്ടതിനായി ദൈവം ഏൽപ്പിച്ച കടമ അവർ സൗകര്യാർത്ഥം മറക്കുന്നു. അതുകൊണ്ട് അവർ  പുറപ്പാട് 20:12 ലും എഫെസ്യർ 6:2 ലും കൊടുത്തിരിക്കുന്ന അനുഗ്രഹങ്ങൾക്ക് അയോഗ്യരായിത്തീരു ന്നു. അവരുടെ നിരുത്തരവാദിത്വം മൂലം ദൈവത്താൽ അവർ ശപിക്കപ്പെട്ടവരാകുന്നു. ഭൂരിപക്ഷം ടിപിഎം ശുശ്രുഷകന്മാരും ദൈവം കല്പിച്ചിരിക്കുന്നു പ്രായമായ എഴുപതോ എൺപതോ വയസ്സിൽ എത്താത്തതിൻ്റെ പ്രധാന കാരണം ഇതാകുന്നു  (സങ്കീർത്ത. 90:10). ഇതിൽ വ്യത്യസ്തത  ഉണ്ടെന്ന് ഞങ്ങൾക്കറിയാം. എന്നാൽ ടിപിഎം ശുശ്രുഷകന്മാരുടെ കാര്യത്തിൽ വ്യത്യസ്തത ഒരു നിയമം ആയിത്തീർന്നിരിക്കുന്നു.

ഉപസംഹാരം

പ്രിയ വായനക്കാരെ, നിങ്ങൾ ഒരു യുവാവൊ യുവ തിയൊ ആണെങ്കിൽ ദൈവം നിങ്ങളിൽ നിന്നും എന്ത് ആഗ്രഹിക്കുന്നുവെന്ന് ഉറപ്പുള്ളവരായിരി ക്കണം. കൂടുതൽ ആൾക്കാരെ തങ്ങളുടെ കുഴി യിൽ ചാടിക്കണമെന്ന ഉദ്ദേശത്തോടെ വില്പന ടാർ ഗെറ്റുള്ള മന സ്സാക്ഷിയില്ലാത്ത ശുശ്രുഷകന്മാർ ന യിക്കുന്ന TPM ശുശ്രുഷയിൽ ചേർന്ന് ചതിയിൽ അകപ്പെടരുത്. ഇവരിൽ നല്ലൊരു ഭാഗം ആൾക്കാ രും സ്വന്തം കഷ്ടസ്ഥിതിയിൽ അകപ്പെട്ട് അശുദ്ധ മായ സ്വകാര്യ ജീവിതം നയിക്കുന്നവരാണ്. ചിലർ വളരെക്കാലം കൈകാര്യം ചെയ്യാൻ സാധിക്കാതെ സഹപ്രവര്‍ത്തകരുമായി ഒളിച്ചോടു ന്നു. ചിലർ സമർത്ഥമായ ലൈംഗീക ജീവിതം അറിയാത്തതിനാൽ ഗർഭിണികൾ ആയി ത്തീരുന്നു. ദുഷ്പ്രവർത്തിക്കാരുടെ കെണിയിൽ അകപ്പെടരുതെ.

ഈ വചനങ്ങൾ പരിശോധിക്കുക. വചന വിരുദ്ധമായ ആരുടേയും വശീകരണത്തിൽ വീഴാതിരിക്കുക.

I തിമൊഥെയൊസ്‌ 4:1,3, “എന്നാൽ ഭാവികാലത്ത്‌ ചിലർ വ്യാജാത്മാക്കളെയും ഭൂത ങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്കു പറയുന്നവരുടെ കപടത്താൽ വിശ്വാ സം ത്യജിക്കും എന്നു ആത്മാവ് തെളിവായി പറയുന്നു. …..വിവാഹം വിലക്കുകയും സത്യത്തെ ഗ്രഹിച്ചിരിക്കുന്ന വിശ്വാസികൾ സ്തോത്രത്തോടെ അനുഭവിപ്പാൻ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെ വർജ്ജിക്കേണം എന്നു കല്പിക്കയും ചെയ്യും.”

ഉല്പത്തി 2:18,അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന് തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു.”

നിങ്ങളുടെ മാതാപിതാക്കളോട് നിങ്ങൾക്കുള്ള കടമ തള്ളിക്കളയരുത്. ഇത് ദൈവ വച നത്തോട് കാട്ടുന്ന ഘോരമായ ലംഘനമാണ്. ചെറുപ്പത്തിലെ മരിച്ച് എന്തിന് ദൈവീക ശിക്ഷാവിധിക്ക് യോഗ്യരാകുന്നു? സൂക്ഷിക്കുക.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *