ടിപിഎമ്മിലെ മതപരമായ ആത്മാവ്

ടിപിഎം ആണ് ലോകത്തിലെ ഏറ്റവും നല്ല സഭയെന്ന് ടിപിഎം വിശ്വാസികൾ സാധാര ണയായി പൊങ്ങച്ചം പറയുന്നത് കേൾക്കാറുണ്ട്. നമ്മുക്ക് ഇതൊന്ന് പരിചിന്തനം നട ത്താം. ക്രിസ്തിയ ലോകത്ത്‌ 33000 ൽ പരം വിഭാഗങ്ങളുണ്ട്. അവർ വചനം വ്യാഖ്യാനിക്കു ന്നതിൽ വ്യത്യാസപ്പെടുന്നു. ക്രൈസ്തവലോകത്തോടുള്ള നിലപാട് അനുസരിച്ചു ക്രിസ്തി യലോകത്തെ മൂന്നായി തരം തിരിക്കാം.

നാമധേയ ക്രിസ്ത്യാനികൾ (NOMINAL CHRISTIANS) : ഒരിക്കലും വേദപുസ്തകം വായിക്കാത്ത കൂട്ടരാണിവർ. ഇവർ ഞായറാഴ്ചകളിൽ മാത്രമൊ ആണ്ടിലൊരിക്കൽ ക്രിസ്തുമസ്സിന് മാത്ര മൊ പള്ളിയിൽ പോകും. അവർ പേരിനുവേണ്ടി മാത്രം ക്രിസ്ത്യാനികൾ ആകുന്നു. അവ ർക്ക് വേദപുസ്തകത്തെ കുറിച്ച് ശൂന്യമായ അറിവ് മാത്രം. അവർ ഞായറാഴ്ചകളിൽ മാത്രം പാടുകയും ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യും. അവർ പള്ളിയിൽ നിന്നും വെ ളിയിൽ വന്നാൽ, ലോകത്തെപോലെ ലോകമനുഷ്യർ ആകും. ലൗകീകം, ഫാഷൻ, തമാശ, പണം, സ്വർണ്ണം, വെള്ളി, വസ്തു, സ്വത്തുക്കൾ ആഴ്ചയുടെ ബാക്കി ദിവസങ്ങളിൽ ഇതെല്ലാം അവരുടെ ദൈവങ്ങൾ ആകുന്നു. മിക്കവാറും എല്ലാ സഭകളിലും നമ്മുക്ക് ചുറ്റും ഇങ്ങനെയുള്ള ആളുകളെ കാണാൻ സാധിക്കും. ടിപിഎം വിശ്വാസികൾ ഇങ്ങനെ യുള്ളവരിൽ നിന്നും വ്യത്യസ്തരാണെന്ന് ഉറച്ചിരിക്കുന്നു. വളരെ വിചിത്രമായ സ്വാധീന ശക്തിയുള്ള ക്രിസ്ത്യാനികളേയും ക്രിസ്തിയ ലോകത്തിൽ കാണാൻ സാധിക്കും. അവർ ആത്മാവിൽ കുരക്കും, ആത്മാവിൽ ചിരിക്കും, ആത്മാവിൽ വധിക്കും അങ്ങനെ പല തും പറയുന്നവ രാണിവർ. ഇതൊക്കെ കാണുമ്പോൾ ടിപിഎം താരതമ്യേന ഭേദപ്പെട്ടതാ കയാൽ ടിപിഎം വിശ്വാസികൾ അതിൽ തന്നെ ഒട്ടിപ്പിടിച്ചിരിക്കുന്നു. ഇത് ആത്മസംതൃ പ്തിക്കുള്ള കാരണമാണോ?

മതബോധമുള്ള ക്രിസ്ത്യാനികൾ (RELIGIOUS CHRISTIANS) : നാമധേയ ക്രിസ്ത്യാനികൾ കഴിഞ്ഞാൽ വേറൊരു വിഭാഗമാണ് മതബോധമുള്ള ക്രിസ്ത്യാനികൾ. ടിപിഎം വിശ്വാ സികളും വിശുദ്ധന്മാരും ഈ ഗണത്തിൽ പെടുന്നു. നാമധേയ ക്രിസ്ത്യാനികൾക്ക് അനു രൂപമല്ലാതെ ടിപിഎമ്മിലെ ഈ കൂട്ടർ ഉപവാസം അനുഷ്ഠിക്കാറുണ്ട്.  അതിലും ഉപരിയാ യി, ടിപിഎം വേലക്കാരും വിശ്വാസികളും എല്ലാ ദിവസവും പ്രാർത്ഥിക്കും (ഒരു ദിവസം 3-4 പ്രാവശ്യം), കുഴപ്പമില്ലാത്ത രീതിയിൽ പാട്ട് പാടും, എല്ലാ ദിവസവും ബൈബിൾ വാ യിക്കും, അന്യഭാഷയിൽ സംസാരിക്കും, ദശാംശം കൊടുക്കും അങ്ങനെ പലതും. ഇതി നെ അവർ “ടിപിഎമ്മിൽ പ്രാർത്ഥന ജീവിതം ഉണ്ടെന്ന്‌” വിളിക്കുന്നു. ഇത് നാമധേയ ക്രിസ്ത്യാനികളുമായി നോക്കുമ്പോൾ തീർച്ചയായും വളരെ നല്ല കാര്യമാണ്.

നീതിമാന്മാരായ ക്രിസ്ത്യാനികൾ (RIGHTEOUS CHRISTIANS) : നീതിമാന്മാരായ ജനങ്ങൾ എന്ന മൂന്നാമതൊരു വിഭാഗം ഉണ്ടെന്ന്‌ മനസ്സിലാക്കുമ്പോൾ നിങ്ങൾക്ക് കാര്യത്തിൻ്റെ വ്യാപ്തി മനസ്സിലാകും. നീതിമാന്മാരായ ജനങ്ങളും മതബോധമുള്ള ജനങ്ങളും വളരെ അകലത്തിൽ സ്ഥിതി ചെയ്യുന്നു. അബ്രഹാമിൻ്റെ മടിയും ധനവാനും തമ്മിൽ വലിയ ഒരു വിടവ് (ലൂക്കോസ് 16:26) ഉള്ളതുപോലെ, നീതിമാന്മാരായ ജനങ്ങളും മതബോധമുള്ള ജനങ്ങളും തമ്മിൽ വളരെ വലിയ ഒരു വിടവ് ഉണ്ട്. ഈ ലേഖനം ഇതിനെ പറ്റിയുള്ള ഒരു ധ്യാനമാണ്.

നീതിയുടെ  ആത്മാവും മതബോധത്തിൻ്റെ ആത്മാവും തമ്മിലുള്ള താരതമ്യം

മതബോധവും നീതിയും തമ്മിലുള്ള വ്യത്യാസം പഠിക്കാനുള്ള ഏറ്റവും നല്ല ഉദാഹരണ മാണ് പരീശന്മാർ. പരീശന്മാർ മതബോധം (ടിപിഎം കാരെ പോലെ) ഉള്ളവരാണ്, എന്നാ ൽ അവരിൽ നീതി പ്രവർത്തനം തൊട്ടിട്ട് പോലുമില്ലായിരുന്നു (മത്തായി 5:20). യേശു അവർക്കെതിരെ നിന്ന് പൊതുവിൽ  അവരെ പുറത്തുകാട്ടി. യേശു അവരെ വെള്ളതേച്ച ശവക്കല്ലറയെന്നും കപടഭക്തിക്കാരെന്നും വിളിച്ചു. ലൂക്കോസിൻ്റെ സുവിശേഷം 18-‍ാ‍ം അധ്യായത്തിൽ ഒരു പരീശൻ്റെയും ചുങ്കക്കാരൻ്റെയും ഉപമ കൊടുത്തിരിക്കുന്നു. ചുങ്ക ക്കാരനെ അപേക്ഷിച്ച് മതബോധമുള്ള പരീശന്മാർ അവരുടെ മതപരമായ പ്രവർത്തന ങ്ങളിൽ വലിയ അഭിമാനം ഉള്ളവരായിരുന്നു (നാമധേയ ക്രിസ്ത്യാനികളുമായി തുലനം ചെയ്യുന്ന ടിപിഎംകാരെ പോലെ). ദശാംശം കൊടുക്കുന്നുവെന്ന് അവൻ പൊങ്ങച്ചം പറ യുന്നു (ടിപിഎംകാർ ചെയ്യുന്നതുപോലെ), ആഴ്ചയിൽ രണ്ടു പ്രാവശ്യം ഉപവസിക്കും (ടിപിഎംകാർ ബുധനാഴ്ചയും ശനിയാഴ്ചയും ഉപവസിക്കുന്നതു പോലെ) അങ്ങനെ പലതും. അവസാനം മതബോധമുള്ള പരീശനു പകരം യേശു ചുങ്കക്കാരനെ നീതിമാനായി പ്രഖ്യാ പിച്ചു  (ലൂക്കോസ് 18:14). മതത്തെ കർശനമായി അനുസരിക്കുക, ബൈബിൾ വായിക്കുക, എല്ലാ ദിവസവും പ്രാർത്ഥിക്കുക, എല്ലാ ഞായറാഴ്ചയും ബുധനാഴ്ചയും ശനിയാഴ്ചയും പള്ളി യിൽ പോകുക, ഇവയെല്ലാം പരീശനെ നീതിമാനാക്കിയില്ല. ഇത് പരീശനെ നീതിമാനാ ക്കിയില്ലെങ്കിൽ ഇവയെല്ലാം ടിപിഎംകാരെ ഒരിക്കലും നീതിമാന്മാരാക്കുകയില്ല.

മതബോധത്തിൻ്റെ ആത്മാവ് എല്ലാ മതങ്ങളിലുമുള്ള അനുയായികളിൽ കാണാം. ഇത് ടിപിഎമ്മിൻ്റെ മാത്രം പ്രത്യേകത അല്ല. പാവങ്ങൾക്ക് കൊടുക്കേണ്ടതിനു പകരം കല്ലു കൾ കൊണ്ട് ഉണ്ടാക്കിയ ദൈവങ്ങൾക്ക് പാൽ കൊടുക്കുന്നത് നമ്മുക്ക് മറ്റു മതങ്ങളിൽ കാണാൻ സാധിക്കും. നിർദ്ധരരായ പാവങ്ങൾക്ക് കൊടുക്കുന്നതിനേക്കാൾ കല്ല് ദൈവ ങ്ങൾക്ക് കൊടുക്കുന്നതാണ് കൂടുതൽ പ്രാധാന്യം എന്ന് അവർ പറയും. പോഷകാഹാര ക്കുറവുള്ള, നിസ്സഹായരായ കുട്ടികൾക്ക് പണവും ലഡ്ഡുവും കൊടുക്കുന്നതിനേക്കാൾ ബ്രാഹ്മണന്മാർക്ക് കൊടുക്കുമ്പോൾ ദൈവം പ്രസാദിക്കുന്നുവെന്ന് അവർ ഉറച്ചു വിശ്വ സിക്കുന്നു. അവർ അമ്പലം പണിയുവാനിയായി കിലോക്കണക്കിന് സ്വർണ്ണം കൊടു ക്കുന്നു. വിഗ്രഹാരാധികളുടെ മത ആത്മാവും ടിപിഎംകാരുടെ മത ആത്മാവും  തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? ലഡ്ഡു പട്ടിണി പാവങ്ങളായ കുട്ടികൾക്ക് കൊടുക്കുന്ന തിനേക്കാൾ ശേഷ്ട്ടം ടിപിഎം പാസ്റ്റർമ്മാർക്ക് കൊടുക്കുന്നതാണെന്നു ടിപിഎം വിശ്വാ സികളും ചിന്തിക്കുന്നു. വളരെ കഷ്ടതയിൽ കഴിയുന്നവർക്ക് കൊടുക്കേണ്ടതിനു പകരം വിശ്വാസികൾ ദശാംശം സഭ മാന്ത്രികന് കൊടുക്കുന്നു. ആകാശം ഭൂമിയിൽ നിന്നും അ കന്നിരിക്കുന്നതുപോലെ ടിപിഎം വൈദീകഗണവും സാധാരണക്കാരും ദൈവം ആവ ശ്യപ്പെടുന്ന നീതിയിൽ നിന്നും അകന്നിരിക്കുന്നു. വെള്ള വസ്ത്രം ധരിച്ച കപടഭക്തി ക്കാരേക്കാൾ നമ്മുക്ക് ചുറ്റം കാണുന്ന പട്ടിണി പാവങ്ങൾക്ക് പണം അത്യവശ്യമാണെന്നു മനസ്സിലാക്കാൻ എന്തുമാത്രം ബുദ്ധി വേണം? ടിപിഎം സഭ ദൈവ ഭവനം പണിയുന്നു വെന്ന അഭിനയത്തിൽ ഒരുപാട് സ്ഥലങ്ങൾ വാങ്ങിച്ച് വലിയ കൊട്ടാരങ്ങൾ പണിയുന്നു. ഇത് ധാർമികതയില്ലാത്ത മത ആത്മാവ് ആണ്. അവർ യഥാർത്ഥ നീതിക്ക് കണ്ണടച്ച് തങ്ങ ളുടെ പെരുപ്പിച്ച മതാടിസ്ഥാത്തിൽ ജീവിക്കുന്നു.

ധാർമിക വ്യവസായികൾ

ഇതെല്ലാം മതത്തിൻ്റെ പേരിലുള്ള വ്യവസായം ആണെന്ന് മനസ്സിലാക്കാർ ഇത്ര ബുദ്ധിമു ട്ടാണോ? യേശു കച്ചവടക്കാരെ മന്ദിരത്തിൽ നിന്നും അടിച്ചു പുറത്താക്കി (യോഹ. 2:16). എന്താണ് കച്ചവടം? കച്ചവടം എന്നത് ഒന്ന് കൊടുത്തു മറ്റൊന്ന് വാങ്ങുന്നതാകുന്നു. യേ ശുവിൻ്റെ ഐഹിക സമയത്ത്‌ മത ഭ്രാന്തന്മാർ കുറുപ്രാവുകളും, പ്രാവുകളും മറ്റും പണ ത്തിനു വേണ്ടി കൈമാറി. അവർ വ്യവസായത്തിനും കച്ചവടത്തിനുമായി മന്ദിരം ഉപ യോഗിച്ചു. അവർ ദൈവ നാമവും മതവും വ്യവസായത്തിനായി ഉപയോഗിച്ചു. ഞങ്ങൾ പ്രാവുകളെയും കുറുപ്രാവുകളെയും വിറ്റു ദൈവ വേല ചെയ്യുന്നുവെന്ന് അവർ തന്നെ ത്താൻ ഉയർത്തി വിചാരിച്ചു. ധാരാളം സഭ വെബ്സൈറ്റിൽ അഭിഷിക്തമായ എണ്ണ, ജപ മാല മുത്തുകൾ, പ്രാർത്ഥന പായുകൾ, ഐ ലവ് യു ജീസസ് ടി-ഷർട്ട് (I LOVE YOU JESUS T-SHIRTS) മുതലായവ വിൽക്കുന്നത് കാണാൻ സാധിക്കും.

ടിപിഎം ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല. ടിപിഎം വ്യാപാര ഭവനവും ചന്തയും ആയി ത്തീർന്നിരിക്കുന്നു (മനസ്സിലാകാതിരിക്കാൻ വേണ്ടി വളരെ വക്രത ഉപയോഗിക്കുന്നു). ദശാംശവും വഴിപാടുകളും ജനങ്ങൾ അനുഗ്രഹത്തിനും സമ്പത്തിനുമായി കൈമാറ്റം ചെയ്യുന്നു. വമ്പൻ വിശ്വാസികൾ ഈ പറയപ്പെടുന്ന വെള്ള ധരിച്ച കപടഭക്തിക്കാരെ തൃപ്തിപ്പെടുത്തുന്നതിൽ ഒരിഞ്ചു പോലും പിന്നോക്കം പോയാൽ അവരുടെ ബിസിനസ്സ് തകരുമെന്ന് ഭയപ്പെടുന്നു. അതുകൊണ്ട് അവർ പണം ഒഴുക്കിക്കൊണ്ടിരിക്കുന്നു, “ഞ ങ്ങളുടെ പ്രാർത്ഥനയും അവരുടെ വിശ്വസ്തതയും കാരണം ദൈവം ആ സഹോദരനെ അനുഗ്രഹിച്ചു, ഇപ്പോഴും അദ്ദേഹം ശമ്പളം ആദ്യം ദൈവത്തിത്ത്‌ അടുത്ത് കൊണ്ടുവ രുന്നു” എന്ന് അവരെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും. പിന്നീട് ജീവിതത്തിൽ കഷ്ടപ്പെ ടേണ്ടി വന്ന വിശ്വാസികളുടെ ഉദാഹരണങ്ങൾ എടുത്തു ജനങ്ങളെ പേടിപ്പിക്കും. “അവ ൻ ദൈവത്തെ മറന്നതുകൊണ്ട് വന്ന കഷ്ടപ്പാടുകൾ നോക്കുക, നേരത്തെ അവൻ വിശു ദ്ധന്മാരെ സ്നേഹിച്ചു ദശാംശം ഫെയിത് ഹോമിൽ കൊണ്ടുവരുമായിരുന്നു. ഇപ്പോൾ അവൻ ദശാംശത്തിൻ്റെ ആദ്യ സ്നേഹം മറന്ന് അഹങ്കാരിയായിത്തീർന്നു. ദൈവം അ വനെ ശിക്ഷിച്ചത് കണ്ടോ?” ദശാംശം കിട്ടാൻ വേണ്ടി അവർ ആവർത്തനം 28 എടുത്ത്‌ അനുഗ്രഹങ്ങളും ശാപങ്ങളും പ്രസംഗിക്കും, നിങ്ങൾ ക്രമമായി ദശാംശം കൊടുത്താൽ ദൈവം നിങ്ങൾ അനുഗ്രഹിക്കും എന്ന് പറയും.

സൂക്ഷിക്കുക ! ഇത് വെറും കച്ചവടവും വ്യവസായവുമാണ് (വെളിപ്പാട് 18:15, 3 & 17:4, യോഹന്നാൻ 2:16)! വാങ്ങിക്കുന്നവരുടെ ആരോഗ്യം, സമ്പത്ത്‌, വിജയം എന്നിവക്ക് പകരം അത്ഭുതം പ്രവർത്തിക്കുന്ന ടിപിഎം അപ്പൊസ്തലന്മാർ പണത്തിനും മറ്റു സുഖസൗകര്യ ങ്ങൾക്കുമായി സുവിശേഷം വിറ്റു കൈമാറ്റം നടത്തുന്നു (വെളിപ്പാട് 18:15). ടിപിഎം, സ മ്പത്തും രത്‌നങ്ങളും ധരിച്ച മഹാ വേശ്യയാകുന്നു. അവൻ ഇത് കച്ചവടത്തിൽ കൂടെയും വ്യാപാരത്തിൽ കൂടെയും സമാഹരിച്ചു (വെളിപ്പാട് 18:11-15). വെളിപ്പാട് 17-18 അദ്ധ്യായ ങ്ങളിലെ മഹാവേശ്യ ഒരു മതാത്മാവ് ആകുന്നു അല്ലാതെ നീതിയുടെ ആത്മാവ് അല്ല. അവൾ അനുയായികൾക്ക് അനുഗ്രഹവും സമ്പത്തും കൊടുക്കും പകരം 10% സേവന മായി വാങ്ങിക്കും.ഒരു യഥാർത്ഥ വേലക്കാരൻ (നീതിമാനായവൻ) പറയുമായിരുന്നു, “മതി, എൻ്റെ ആവശ്യങ്ങൾ പൂർത്തിയായി. ഇനിയും സ്തോത്രകാഴ്ചകൾ കൊണ്ടുവരരുത്. പകരം, ആവശ്യക്കാർക്ക് കൊടുക്കുക. ഞാൻ നിങ്ങളെ സേവിക്കയും ശുശ്രുഷിക്കയും ചെയ്തുകൊണ്ടിരിക്കും”. പൗലോസ് കൊരിന്ത്യക്കാരുടെ പണം സ്വീകരിക്കാൻ വിസമ്മ തിച്ചു. മോശ കുടാരപ്പണിക്കുവേണ്ടി കൂടുതൽ വഴിപാട് വിസമ്മതിച്ചു. പത്രോസും യോ ഹന്നാനും പറഞ്ഞു, “വെള്ളിയും പൊന്നും ഞങ്ങളുടെ പക്കൽ ഇല്ല.” യാക്കോബ് ധനവാ ന്മാർക്ക് ഒരു ലേഖനം എഴുതി. വെറുതെ കിട്ടി വെറുതെ ദൈവത്തെ സേവിക്കാനും തയ്യാ റായിരുന്നു. യഥാർത്ഥ ശുശ്രുഷകന്മാർ യേശുവിനെ സ്നേഹിക്കുന്നതുകൊണ്ടും അദ്ദേ ഹം ചെയ്ത വലിയ യാഗത്തിൻ്റെ കൃതജ്ഞത കൊണ്ടും ജനങ്ങളെ സേവിക്കും. നിങ്ങൾക്ക് ഏറ്റവും ഉന്നത സ്ഥലമായ സീയോൻ എന്തുകൊണ്ട് വേണം? നിങ്ങൾ വ്യവസായം നടത്തു കയല്ലേ? നിത്യതയിലെ ഏറ്റവും ഉയർന്ന സ്ഥലത്തിൻ്റെ അവകാശം ടിപിഎം ശുശ്രുഷക്ക് ഉണ്ടെന്നു വിചാരിച്ച് ടിപിഎം ശുശ്രുഷകന്മാർ ടിപിഎം വേലയിൽ ചേർന്ന് ഒരു വ്യവസാ യ കരാറിൽ ഒപ്പിടുകയല്ലെ? ശുശ്രുഷകന്മാർ പ്രതിഫലത്തിനായി യേശുവിനെ പിൻഗമി ക്കുമ്പോൾ അവരിലുള്ള മഹാ വേശ്യയുടെ ആത്മാവിനെ ചോദ്യം ചെയ്യുന്ന നിരീശ്വരവാ ദികൾ ശരിയല്ലേ?

ഉപസംഹാരം

സഹോദര സഹോദരിമാരെ, നിങ്ങൾ ചിന്തിച്ചു ധ്യാനിക്കുവാൻ ഞങ്ങൾ നിങ്ങളോട് ദയ വായി അപേക്ഷിക്കുന്നു. നമ്മൾ ധാർമികത്വത്തിനു പകരം നീതിക്കായി പ്രയത്‌നിക്കണം. സ്വതന്ത്രരായ നാമധേയ ക്രിസ്ത്യാനികളുടെ മേൽ പൊങ്ങച്ചം കാണിക്കാതിരിക്കുക. നമ്മളുടെ അവസ്ഥ അവരുടേതിനേക്കാൾ ഒട്ടും വ്യത്യസ്തമല്ല. നമ്മൾക്ക് മരിച്ചതല്ല ജീവിക്കുന്ന വിശ്വാസമാണ് വേണ്ടത്.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

3 Replies to “ടിപിഎമ്മിലെ മതപരമായ ആത്മാവ്”

  1. നിങ്ങൾ എന്താണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.? തെറ്റ് ഇല്ലാത്ത ആരും – ‘ ഇന്ന് ലോകത്തിൽ ഇല്ല അമ്മയിൽ ജനിക്കുന്ന ഒരുത്തനും നീതിമാനല്ല. കുറ്റം കണ്ട് പിടിക്കാനും അത് പറഞ് നടക്കാനും ആർക്കും കഴിയും പക്ഷേ സത്യം അനുഷ്ഠിക്കാൻ എളുപ്പമല്ല വ്യഭിചാരിയായ സ്ത്രീയേപോലും യേശുക്രിസ്തു കുറ്റം വിധിക്കുന്നില്ല’ കുറ്റങ്ങൾ കണ്ട് പിടിച്ച് വിധിക്കാൻ പിന്നെ മനുഷ്യൻ എന്ത് മാത്രം എന്ന് നിങ്ങൾ ചിന്തിക്കേണ്ടിയിരിക്കുന്നു.
    നിങ്ങൾ സത്യം ഉയർത്തി പിടിക്കുക എന്നതിനു പകരം TPm നെ കുറ്റം കണ്ട് പിടിക്കുന്നതിലാണ് ദ്യതി കാട്ടുന്നത്. Tpm നെക്കാൾ ഉയർന്ന സത്യം ഉയർത്താൻ നിങ്ങൾക്ക് കഴിയുമെങ്കിൽ നിങ്ങൾ ചെയ്യുക അല്ലാതെ മറ്റുളതിനെ തഴിത്തി കെട്ടി അതിൽ ചവിട്ടി ഉയർന്ന് വരാം എന്നതാണ് തങ്കളുടെ ഉദേശ്യം:::

    1. സഹോദരൻ ശമുവേൽ,

      തെറ്റുകളില്ലാത്ത ആരും ഈ ലോകത്തിൽ ഇല്ല.

      മാർക്കോസ് 10:18, “അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല”.
      അതിന്റെ അർഥം യേശു നല്ലവൻ അല്ലെന്നാണോ? ഒരിക്കലുമല്ല. നമ്മൾ ഈ ലോകത്തിലെ ആരെയും വിശുദ്ധൻ എന്ന് വിളിക്കാൻ പാടില്ല. ഓരോരുത്തരുടെയും വിശുദ്ധി ദൈവം അറിയുന്നുണ്ട്. പുറമെ വെള്ള വസ്ത്രം ധരിച്ചതുകൊണ്ടു ആരും വിശുദ്ധരാകാതില്ല.

      സ്വന്ത താല്പര്യത്തിനുവേണ്ടി വചനം വളച്ചൊടിക്കുന്നതിലും വലിയ അശുദ്ധി ഇല്ല. ഞാൻ ഒരു സർവ്വേ വായിച്ചു. ലോകത്തിലുള്ള എല്ലാ പെന്തക്കോസ്ത് സഭകളിലും വെച്ചേറ്റവും വചനം അറിയാത്തവൻ ടിപിഎം കാർ ആണ്. കാരണം അറിയാമോ? അവർ വേദപുസ്തകം ആത്മീക അഭിവൃദ്ധിക്കായി വായിക്കത്തില്ല. അപ്പോൾ എന്ത് സംഭവിക്കും? ഈ അശുദ്ധന്മാരുടെ പുറകെ കൈകൊട്ടേണ്ടി വരും.

      അപ്പൊ.പ്രവ. 17:11, ” അവർ തെസ്സലോനീക്കയിലുള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.”

Leave a Reply

Your email address will not be published. Required fields are marked *