ഈയിടെ ഞാൻ മാധ്യമങ്ങളിൽ വരുന്ന വിവിധ കമ്പനികളുടെ പരസ്യം വിശകലനം ചെ യ്യുകയായിരുന്നു. ആ പരസ്യങ്ങൾ വളരെ കൃത്യമായ ശ്രദ്ധയോടെ നോക്കിയപ്പോൾ എനി ക്ക് ഒരു കാര്യം മനസ്സിലായി. ആ കമ്പനികൾക്ക് അവരുടെ ബലഹീനതകൾ നന്നായി അറിയാം. അതുകൊണ്ട് അവർ തങ്ങളുടെ ബലഹീനത മറച്ചുകൊണ്ട് ബലഹീനതയ്ക്ക് എതിരായി പരസ്യം ചെയ്യുന്നു. ജനങ്ങൾ കണ്ണടച്ചുകൊണ്ട് ആ പരസ്യങ്ങൾ വിശ്വസിച്ച് ആ മേഖലയിലുള്ള ഏറ്റവും നല്ലത് അവരാണെന്ന് ചിന്തിക്കുമെന്ന് ധരിക്കുന്നു, സത്യത്തിൽ അത് വെറും ദൗര്‍ബ്ബല്യം ആകുന്നു.
ദുഷ്പ്രചാരണത്തിലൂടെ TPM അവരുടെ ബലഹീനതകൾ ഒളിപ്പിക്കുന്നു.
ടിപിഎമ്മിൻ്റെ കാര്യവും ഇതു തന്നെയാണ്. അവർക്കില്ലാത്തത് കൗശലത്തിൽ പരസ്യപ്പെ ടുത്തി ഉണ്ടെന്ന് അവകാശപ്പെടുന്നു. നിങ്ങൾ ഈ വെബ്സൈറ്റ് ക്രമായി സന്ദർശിക്കുന്നു ണ്ടെങ്കിൽ, ഈ വിശുദ്ധന്മാർ എന്തുമാത്രം വിശുദ്ധരാണെന്ന് നിങ്ങൾക്ക് മനസ്സിലായി കാണും. അപ്പൊസ്തലന്മാർ എന്ന് വിളിക്കാൻ അവർ എന്തുമാത്രം അപ്പൊസ്തലികരാണെ ന്ന് നമ്മൾക്കെല്ലാവർക്കും അറിയാം. അവരുടെ ഉള്ളിലെ കറുത്തവശം മറയ്ക്കാനായി അവർ വെട്ടി തിളങ്ങുന്ന വെള്ള വസ്ത്രം ധരിക്കുന്നു. ടിപിഎം ശുശ്രുഷകരുടെ വിശ്വാ സജീവിതം എന്ന അവകാശവാദം തെറ്റാണെന്ന് തെളിയിക്കാനാണ് ഈ ലേഖനം. ഈ ലേഖനത്തിൽ, “വിശ്വാസഭവനം” എന്ന പദപ്രയോഗത്തിലൂടെ അവരുടെ വിശ്വാസ ജീവി തത്തെ ഞാൻ തുറന്നു കാട്ടാൻ ആഗ്രഹിക്കുന്നു. അവരുടെ താമസ സ്ഥലത്തെ അവർ വിശ്വാസഭ വനം എന്ന് വിളിക്കുന്നു എന്നാൽ സത്യത്തിൽ അത് വ്യാജ ഭവനം ആകുന്നു, അവരുടെ ജീവിതം വിശ്വാസജീവിതം അല്ല വ്യാജ ജീവിതം ആകുന്നു. യേശു, ഭവനം സന്ദ ർശിക്കാൻ ഭാഗ്യം ലഭിച്ച സക്കായിയെ പറ്റി ലൂക്കോസ് 19 ൽ പറയുന്നു. യേശു സക്കായി യുടെ ഭവനത്തിൽ എത്തിയപ്പോൾ ആളുകളുടെ കുശുകുശപ്പ് വളരെ ഉച്ചത്തിലായതിനാ ൽ ഒരു പക്ഷെ സക്കായിയും അത് കേട്ടിട്ടുണ്ടായിരിക്കാം (ലൂക്കോസ് 19:7). യേശുവിൻ്റെ ദിവ്യ സന്ദർശനം സക്കായിയുടെ ജീവിതത്തിൽ പൂർണ്ണമായ മാനസ്സാന്തരം സൃഷ്ട്ടിച്ചു. അ തിനുശേഷം സക്കായി പൊതുവിൽ പറഞ്ഞു, ലൂക്കോസ് 19:8, “സക്കായിയോ നിന്നു കർത്താവിനോടു: കർത്താവേ, എൻ്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രർക്കു കൊടുക്കു ന്നുണ്ട്; വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കിൽ നാലുമടങ്ങ് മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു.“
ധാര്‍മ്മികമായ കവർച്ച
ടിപിഎം ശുശ്രുഷകന്മാരുടെ ജീവിതം സക്കായിയുമായി താരതമ്യപ്പെടുത്തിയാൽ വളരെ തരം താഴ്ന്ന അവസ്ഥയിലാകുന്നു. ഈ പറയപ്പെടുന്ന സീയോനിലേക്ക് കുതിക്കുന്ന തീർ ത്ഥാടകാരിൽ (ടിപിഎം ശുശ്രുഷകന്മാർ) ഭൂരിപക്ഷത്തിനും സക്കായിയുടെ മനസ്സ് ഇല്ലെ ന്ന് വളരെ ദുഃഖത്തോടെ പറയട്ടെ. ഇവരെ കുറിച്ച് പറയുകയാണെങ്കിൽ, ഫലത്തിൽ, യേശുവിൻ്റെ യാതൊരു ദിവ്യ അനുഭവും ഇവരിൽ ഇല്ല. ഇവരിൽ യേശുവിൻ്റെ കുറ്റബോ ധം തരുന്ന ദിവ്യ സാമീപ്യം ഉണ്ടായിരുന്നെങ്കിൽ, സക്കായിയെ പോലെ തെറ്റ് തിരുത്തുക യും മനസ്സാന്തരപ്പെടുകയും ചെയ്യുമായിരുന്നു എന്നതിന് യാതൊരു സംശയവും ഇല്ല. സ്ഥ ലം വാങ്ങുന്നതിൻ്റെയും വലിയ കെട്ടിടങ്ങൾ പണിയുന്നതിൻ്റെയും പേരിൽ കവർച്ചക്കാ രെ പോലെ അംഗങ്ങളിൽ നിന്നും പണം കവർച്ച ചെയ്യുന്ന ധാരാളം ടിപിഎം ശുശ്രുഷക ന്മാരുടെ ഉദാഹരണങ്ങൾ ഉണ്ട്. കൈസറുടെ പേരിൽ പേടിപ്പിച്ച് സക്കായി പണം കവർച്ച ചെയ്തിരുന്നു. ടിപിഎം ശുശ്രുഷകന്മാർ ദൈവത്തിൻ്റെയും യേശുവിൻ്റെയും പേര് കവർച്ച ക്കായി ഉപയോഗിക്കുന്നു. ഇന്നുള്ള സമാന്തരത്തിൽ, ദാവൂദ് ഇബ്രാഹിം ഈ ധാർമിക കവ ർച്ചക്കാരുമായി താരതമ്യപ്പെടുത്തിയാൽ ഒരു വിശുദ്ധൻ ആകുന്നു.
ധാർമിക കവർച്ചക്ക് ഒരു ഉദാഹരണം
ഞാനൊരു സംഭവം വിവരിക്കട്ടെ. ഇത് സമർത്ഥിക്കാൻ വേണ്ടി ഞാനൊരു പേരെടുക്കു ന്നു. ഫ്രാൻസിസ് (ബിജു) എന്ന പേരുള്ള ഒരു ടിപിഎം ശുശ്രുഷകൻ ഉണ്ട്. അദ്ദേഹം ബട്ടാല യിൽ (ദരിവാൾ സെൻറ്റെർ) കുറച്ചു സ്ഥലം വാങ്ങിച്ചു. പണം കൊടുക്കാനായി ഓരോ കുടുംബത്തിനും ഒരു തുക നിശ്ചയിച്ചു. ആളുകളുടെ കഴിവനുസരിച്ച് ഓരോരുത്തർക്കും ഓരോ തുക നിശ്ചയിച്ചു, ചിലർക്ക് 50,000 രൂപ വേറെ ചിലർക്ക് 25,000 രൂപ അങ്ങനെ പല നിരക്കിൽ. വസ്തു യാഗം കഴിക്കാനായി ചില അംഗങ്ങൾ പലിശക്ക് പണം കടം എടുത്തതാ യി പറയപ്പെടുന്നു. പണം കൊടുത്തില്ലെങ്കിൽ ദൈവശിക്ഷ വരുമെന്നുപറഞ്ഞ് അവരെ പേടിപ്പിച്ചു. ഇങ്ങനെയുള്ള ടിപിഎം ശുശ്രുഷകരുടെ ഇപ്രകാരമുള്ള പ്രവർത്തനങ്ങളെ എന്ത് വിളിക്കണം? വെള്ള ധരിച്ച ടിപിഎം ശുശ്രുഷകരുടെ പ്രവർത്തനം ആകയാൽ ഇതി നെ ദൈവീക നിയോഗം എന്ന് പറഞ്ഞു ന്യായീകരിക്കാൻ പറ്റുമോ? വിവേകമുള്ള ജനങ്ങ ൾ ഇതിനെ കവർച്ച എന്ന് വിളിക്കുമെന്ന് ഞങ്ങൾക്കറിയാം. അപ്പൊ. പ്രവ. 5->0 അദ്ധ്യായ ത്തിലെ അനന്യാസിൻ്റെയും സഫിറയുടെയും സംഭവം അവർക്ക് ഏറ്റവും പ്രിയപ്പെട്ട ഭാഗ മാണ്. അവർ ഉള്ളടക്കം വളച്ചൊടിച്ച് അനന്യാസും സഫിറയും മരിച്ചത് അവർ കൊടു ക്കേണ്ട തുക കൊടുക്കാഞ്ഞതുകൊണ്ടാണെന്ന് വരുത്തി തീർക്കും.
ടിപിഎം ഉപദേശ പ്രകാരം പുതിയ ആകാശത്തിലെയും പുതിയ ഭൂമിയിലെയും ജനങ്ങളുമായുള്ള താരതമ്യം.
മോശയുടെ കാലത്തു പോലും അങ്ങനെയുള്ള ആചാരങ്ങൾ ഇല്ലായിരുന്നു. ദൈവം മോശയോട് സമാഗമന കൂടാരം പണിയുവാൻ കല്പിച്ചപ്പോൾ കൊടുത്ത കല്പന എന്ത്? (പുറപ്പാട് 35:5) “നിങ്ങളുടെ ഇടയിൽനിന്നു യഹോവെക്ക് ഒരു വഴിപാടു എടുപ്പിൻ. നല്ല മനസ്സുള്ളവനെല്ലാം യഹോവെക്കു വഴിപാട് കൊണ്ടുവരേണം..പൊന്നു, വെള്ളി, താമ്രം” മോശ ടിപിഎം ശുശ്രുഷകന്മാരെ പോലെ വഹിക്കാൻ വയ്യാത്ത ചുമട് ജനങ്ങളുടെ മേൽ വെച്ചില്ല, തെണ്ടിയോ കടമെടുത്തോ മോഷ്ടിച്ചോ എന്ത് ചെയ്താലും എനിക്ക് സമാഗമനകൂ ടാരം പണിയണമെന്ന് പറഞ്ഞില്ല. പൂർണ്ണതയുടെ അപ്പൊസ്തലിക സുവിശേഷം പ്രസംഗി ക്കുന്നവർ ജനങ്ങളെ ശാപത്തിൽ കീഴിലാക്കുന്നത് എത്ര നിർഭാഗ്യകരമായ അവസ്ഥയാ കുന്നു. ആവർത്തനം 28:12, “…. നീ അനേകം ജാതികൾക്കു വായിപ്പ കൊടുക്കും; എന്നാൽ നീ വായിപ്പ വാങ്ങുകയില്ല. “ജനങ്ങളെ ശാപത്തിൽ നിന്നും വിടുവിക്കേണ്ട ശുശ്രുഷകന്മാ ർ അവരെ ശാപത്തിൽ കീഴിലാക്കുന്നത് എത്ര പരിതാപകരമായ അവസ്ഥയാണ്. അത്ത രം പ്രവർത്തനങ്ങൾ നിങ്ങൾക്ക് എങ്ങനെ ന്യായീകരിക്കാൻ സാധിക്കും? പ്രധാന വൈദി കൻ്റെ പങ്ക് സംശയജനകമാണ്. ഇപ്രകാരമുള്ള കവർച്ചകൾക്ക് അവർ കണ്ണടക്കുകയും ചെ വി പോത്തുകയും ചെയ്യുന്നു.
കുഞ്ഞാടിനോടുകൂടെ സീയോൻ മലയിൽ നിൽക്കുമെന്ന് അവകാശപ്പെടുന്ന ഈ ടിപി എം ശുശ്രുഷകന്മാർക്ക് പഴയനിയമത്തിലെ ശമുവേലിൻ്റെയും പുതിയനിയമത്തിലെ വി ശുദ്ധ പൗലൊസിൻ്റെയും മുൻപിൽ നിൽക്കാൻ കഴിയുമോ? ആരെയും ഒരിക്കലും പണ ത്തിനായി നിർബന്ധിക്കത്തില്ലെന്നുള്ള അവരുടെ കുമ്പസാരം പല പ്രാവശ്യം നിങ്ങൾ കേട്ടിട്ടില്ലിയോ? (I ശമുവേൽ 12:3) “ഞാൻ ഇതാ, ഇവിടെ നില്ക്കുന്നു: ഞാൻ ഒരുത്തൻ്റെ കാ ളയെ അപഹരിച്ചിട്ടുണ്ടോ? ഒരുത്തൻ്റെ കഴുതയെ അപഹരിച്ചിട്ടുണ്ടോ? ഞാൻ വല്ലവനെ യും ചതിച്ചിട്ടുണ്ടോ? വല്ലവനെയും പീഡിപ്പിച്ചിട്ടുണ്ടോ? ഞാൻ വല്ലവൻ്റെയും കയ്യിൽനി ന്നു കൈക്കൂലി വാങ്ങി എൻ്റെ കണ്ണു കുരുടാക്കീട്ടുണ്ടോ? യഹോവയുടെയും അവൻ്റെ അ ഭിഷിക്തൻ്റെയും മുമ്പാകെ എൻ്റെ നേരെ സാക്ഷീകരിപ്പിൻ; ഞാൻ അത് മടക്കിത്തരാം.” ടിപിഎം ശുശ്രുഷകന്മാർക്ക് അങ്ങനെയുള്ള തൻറ്റേടം നിറഞ്ഞ കുമ്പസാരം നടത്താൻ എങ്ങനെ സാധിക്കുന്നു? നീതിമാനായ ദൈവം വിവാഹിതനായെന്ന കാരണത്താൽ ശാമു വേലിനെ അവഗണിച്ച് അവിവാഹിതരെന്ന കാരണത്താൽ ഉയർന്ന സ്ഥാനം ടിപിഎം കവർച്ചക്കാർക്ക് കൊടുക്കുമൊ? ഇല്ല, ഏറ്റവും സുന്ദരമായ സ്വഭാവഗുണങ്ങൾ കാത്തുസൂ ക്ഷിക്കുന്ന ശമുവേലിനെ അവഗണിച്ച് പ്രതിഷ്ഠയുടെ പൊള്ളയായ പൊങ്ങച്ചം പറയുന്ന വഞ്ചകരായ ടിപിഎം ശുശ്രുഷകന്മാർക്ക് കൊടുക്കാൻ ദൈവം അനീതിയുള്ള ദൈവമല്ല. (വെളിപ്പാട് 22:12), “ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന് അവനവൻ്റെ പ്രവൃത്തിക്ക് തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എൻ്റെ പക്കൽ ഉണ്ട്.” വിശുദ്ധ പൗലോസിനെ കുറിച്ചു ള്ള വേറൊരു ഉദാഹരണം നോക്കാം. അപ്പൊ.പ്രവ. 20:33,34, “ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല. എൻ്റെ മുട്ടിനും എന്നോടുകൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അദ്ധ്വാനിച്ചു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.” വിശുദ്ധ പൗലോസ് സ്വന്ത കൈകളാൽ സ്വന്ത ആവശ്യത്തിനു വേണ്ടി മാത്രമല്ല മറ്റുള്ളവ രുടെ ആവശ്യത്തിനുവേണ്ടിയും അദ്ധ്വാനിച്ചു. ടിപിഎം ശുശ്രുഷകന്മാരിൽ ആർക്ക് ഇങ്ങ നെ അവകാശപ്പെടാൻ സാധിക്കും?
അഴുകിയതിൻ്റെ ആഴം – രോഗാണുക്കള്‍ കടന്നിരിക്കുന്നു
വസ്തുവകകൾ വാങ്ങുവാനും കൊട്ടാരങ്ങൾ പണിയുവാനും ഉന്മത്തനായ ആത്മാവ് മി ക്കവാറും എല്ലാവരെയും പിടിച്ചിരിക്കുന്നു. എല്ലാ ആഡംബര സുഖങ്ങളും അനുഭവിച്ചി ട്ട് യാഗ ജീവിതത്തെ പറ്റി നീട്ടി പ്രസംഗിക്കും. അവരെ സംബന്ധിച്ചടത്തോളം സ്വന്തം കൈകൊണ്ട് അദ്ധ്യാനിക്കുക എന്നത് ഒരു ദിവാസ്വപ്നമാകുന്നു, പാവങ്ങൾക്ക് ഒരു നേ രത്തെ ആഹാരവും ശരീരം മറയ്ക്കാൻ വസ്ത്രവും കൊടുത്തിരുന്നെങ്കിൽ അവരെ അനുമോദിക്കാമായിരുന്നു. ഭൂരിപക്ഷം ആളുകളും ഏറ്റവും സുഖകരവും ആഡംബരവു മായ ജീവിതം ശീലിച്ചിരിക്കുന്നതുകൊണ്ട് ഇത് തികച്ചും അസാദ്ധ്യമാണ്. മടിയന്മാരായ, ഭക്ഷണ പ്രിയന്മാരായ, മുഖപക്ഷക്കാരായ ടിപിഎം ശുശ്രുഷകന്മാർ ദൈവ നാമത്തിന് മ്ലേച്ഛതയാകുന്നു.
ടിപിഎം ശുശ്രുഷകന്മാർക്ക് സുഖഭോഗങ്ങളോടും ആഡംബരത്തോടുമുള്ള ആഗ്രഹം മിക്കവാറും എല്ലാ കൺവെൻഷനിലും വ്യക്തമായി കാണാൻ സാധിക്കും. മിക്കവാറും എല്ലാവരും വളരെ കുറച്ചു മാത്രം ഫാൻ കാരണം വീർപ്പു മുട്ടുമ്പോൾ അവരുടെ ശുശ്രു ഷകന്മാർ പീരങ്കി ഫാൻ (PEDESTAL FAN) ടേബിൾ ഫാൻ എന്നിവയാൽ ചുറ്റപ്പെട്ട് വേദിയിൽ ഇരിക്കുന്നത് കാണാം, ചിലർക്ക് വ്യക്തിഗത ഫാനും ഉണ്ട്. എല്ലാവരും സാധാരണ വെള്ളം കുടിക്കുമ്പോൾ ശുശ്രുഷകന്മാർക്ക് കുപ്പി വെള്ളം കൊടുക്കുന്നു. ഈ എല്ലാ ആഡംബര ങ്ങളുടെയും ഉറവിടം എന്താകുന്നു? ഇത് വിശ്വാസികൾ കൊടുക്കുന്ന ദശാംശവും വഴിപാ ടും അല്ലെ? ഇവരാണ് കുഞ്ഞാടിനെ (യേശു) പിന്തുടരുന്ന ദൈവത്തിൻ്റെ യഥാർത്ഥ വേല ക്കാരെന്ന് തങ്ങളെത്തന്നെ വിളിക്കുന്ന ശുശ്രുഷകന്മാർ. യേശു തൻ്റെ അനുയായികളുടെ കഷ്ടപ്പാടുകൊണ്ടുള്ള ആഡംബരവും സുഖവും ആസ്വദിച്ചൊ? ഇല്ല! 2 കൊരിന്ത്യർ 8:9 ൽ വിശുദ്ധ പൗലോസ് പറയുന്നു, യേശു നമ്മൾ സമ്പന്നർ ആകേണ്ടതിന് നമ്മൾ നിമിത്തം ദരിദ്രനായിത്തീർന്നു. വീണ്ടും 2 കൊരിന്ത്യർ 4:12 ൽ വിശുദ്ധ പൗലോസ് പറയുന്നു, “അങ്ങ നെ ഞങ്ങളിൽ മരണവും നിങ്ങളിൽ ജീവനും വ്യാപരിക്കുന്നു.” അപ്പോസ്തോലിക ശുശ്രു ഷ ചെയ്യുന്നുവെന്ന് അവകപ്പെടുന്ന ടിപിഎം ശുശ്രുഷകന്മാർക്ക് നല്ല മനസ്സാക്ഷിയോടെ ഇങ്ങനെ ഏറ്റു പറയാമോ?

മുകളിൽ കൊടുത്തിരിക്കുന്ന ഫോട്ടോ ശ്രദ്ധിക്കുക. ഇത് ഒരു സ്നേഹിതൻ വാട്സ്ആപ്പിൽ അയച്ചുതന്നതാണ്. ഇത് ഈ അടുത്തകാലത്ത് ആലുവയിൽ പണിത സഭ മന്ദിരം ടിപിഎം ശുശ്രുഷകന്മാരുടെ യാഗപുർണ്ണമായ ജീവിതത്തിൻ്റെ വേറൊരു പ്രദർശനമാണ്. വിചിത്ര മായിരിക്കുന്നു! അവർ ഇത്രയധികം പ്രതിഷ്ഠിക്കപ്പെട്ടവരാകയാൽ താഴെ കാർ പോർച്ചി ലേക്ക് ഇറങ്ങുന്നത് തന്നെ വളരെ ബുദ്ധിമുട്ടായിരിക്കുന്നു; അവരുടെ മുറിയുടെ നേരെ മുൻപിൽ കാർ പാർക്ക് ചെയ്യണം. സ്വർഗ്ഗത്തിലെ ദൈവം പോലും അവരുടെ പ്രതിഷ്ഠിക്ക പ്പെട്ടതും ത്യാഗപൂർണ്ണവുമായ ജീവിതം കണ്ട് ചിരിക്കുന്നുണ്ടായിരിക്കും. ടിപിഎം ശുശ്രു ഷകന്മാരും വിശ്വാസികളും മീഖാ 6:8 വായിച്ചിരുന്നെങ്കിൽ നന്നായിരുന്നു. “മനുഷ്യാ, നല്ല ത് എന്തെന്നു അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാത ല്പരനായിരിപ്പാനും നിൻ്റെ ദൈവത്തിൻ്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നത്?” വിശ്വാസഭവനത്തിൻ്റെ പേരിൽ ആഡം ബരങ്ങൾ നിറഞ്ഞ കൊട്ടാരങ്ങൾ പോലെയുള്ള കെട്ടിടങ്ങൾ പണിയുന്നതിന് പകരം, TPM പാവങ്ങൾക്ക് ആഹാരവും വസ്ത്രവും പാർപ്പിടവും കൊടുത്ത് കരുണ കാണിക്കണം.
ഉപസംഹാരം
സക്കായി, യേശുവിനെ കണ്ടപ്പോൾ, തൻ്റെ സ്വത്തിൻ്റെ പകുതി ദരിദ്രന്മാർക്ക് കൊടുക്കാൻ തീരുമാനിച്ചു. ടിപിഎം ശുശ്രുഷകന്മാർക്ക് നിത്യതയിൽ ഏതു സ്ഥലമാണ് നിശ്ചയിച്ചിരി ക്കുന്നതെന്നു എനിക്കറിയത്തില്ല? ഒരു കാര്യം തീർച്ചയാണ്, സീയോനും പുതിയ യെരുശ ലേമും അല്ല. തൻ്റെ സ്വത്തിൻ്റെ പകുതി ദരിദ്രന്മാർക്ക് കൊടുക്കാൻ തീരുമാനിച്ച സക്കായി ക്കു പോലും സീയോനും പുതിയ യെരുശലേമും കിട്ടത്തില്ല (TPM ഉപദേശം അനുസരിച്ച്), അത് പാവങ്ങൾക്ക് ഒന്നും ചെയ്യാത്ത ടിപിഎം ശുശ്രുഷകന്മാരുടെ കുത്തക ആകുന്നു.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.
Fromtpm കാരേ,
“ഫ്രാൻസിസ് (ബിജു) എന്ന പേരുള്ള ഒരു ടിപിഎം ശുശ്രുഷകൻ ഉണ്ട്. അദ്ദേഹം ബട്ടലായിൽ (ദരിവാൾ സെൻറെർ) കുറച്ചു സ്ഥലം വാങ്ങിച്ചു”
ഏത് തോട്ടത്തിലും കളകൾ ഉണ്ടാകും, പറിക്കേണ്ടവൻ അതിന്റെ സമയത്തു പറിച്ചു വൃത്തിയാക്കും.*[[Mat 13:30/Malayalam Bible]]* രണ്ടുംകൂടെ കൊയ്ത്തോളം വളരട്ടെ; കൊയ്ത്തു കാലത്തു ഞാന്‍ കൊയ്യുന്നവരോടു മുമ്പെ കളപറിച്ചു കൂട്ടി ചുട്ടുകളയേണ്ടതിന്നു കെട്ടുകളായി കെട്ടുവാനും കോതമ്പു എന്റെ കളപ്പുരയില്‍ കൂട്ടിവെപ്പാനും കല്പിക്കും എന്നു പറഞ്ഞു.”
കളകൾ ഉള്ളതുകൊണ്ടു അറിവുള്ളവരാരും തോട്ടം ഉപേക്ഷിക്കയില്ല.
ഏതോ കളകളായ വ്യക്തികൾ പിരിവു നടത്തി എന്നതിനാൽ TPM ൽ മൊത്തമായും പ്രമാണം അതാനെന്നു പറഞ്ഞുപരത്തുന്നവർ വേണ്ടതുപോലെ എല്ലാം അറിഞ്ഞിട്ടില്ല.
പിരിവെടുത്തു കെട്ടിടങ്ങൾ പണിയരുതു എന്നതാണ് TPM ൽ സർക്കുലരായും ഇറക്കീട്ടുള്ള പ്രമാണം.
“എന്താ ഇങ്ങനെത്ത നല്ല കാര്യമായിട്ടുള്ള പല സർക്കുലരും അറിയാത്തമട്ടിൽ കണ്ണടയ്ക്കുന്നത്”,
ഒരു വശമാത്രമേ കാണുന്ന എഫ്രയീമോ?
[Hos 7:8 എഫ്രയീം ജാതികളോടു ഇടകലര്‍ന്നിരിക്കുന്നു; എഫ്രയീം മറിച്ചിടാത്ത ദോശ ആകുന്നു.]
Fromtpm അസുവിശേഷക്കാരേ,
“ഈ പറയപ്പെടുന്ന സീയോനിലേക്ക് കുതിക്കുന്ന തീർത്ഥാടകാരിൽ (ടിപിഎം ശുശ്രുഷകന്മാർ) ഭൂരിപക്ഷത്തിനും സക്കായിയുടെ മനസ്സ് ഇല്ലെന്ന് വളരെ ദുഃഖത്തോടെ പറയട്ടെ.”
Fromtpm ക്കാർക്ക് സക്കായിലൂടെ ഉപദേശം നെരേ മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടില്ലെന്ന് വളരെ ദുഃഖത്തോടെ പറയട്ടെ.
“സക്കായിയോ നിന്നു കർത്താവിനോടു: കർത്താവേ, എൻറ്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നുണ്ടു; വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കിൽ നാലുമടങ്ങു മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു.“
സക്കായി തന്റെ ദാനശീലം കർത്താവിനോടാണ് അറിയിച്ചത്
അല്ലാതെ fromtpm കാരോടല്ല.!!
[Mat 6:2 ആകയാല്‍ ഭിക്ഷകൊടുക്കുമ്പോള്‍ മനുഷ്യരാല്‍ മാനം ലഭിപ്പാന്‍ പള്ളികളിലും വീഥികളിലും കപടഭക്തിക്കാര്‍ ചെയ്യുന്നതുപോലെ നിന്റെ മുമ്പില്‍ കാഹളം ഊതിക്കരുതു; അവര്‍ക്കും പ്രതിഫലം കിട്ടിപ്പോയി എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.]
ആകയാൽ ഇങ്ങനെയൊരു കുറ്റം സാമാന്യ വിവേകം ഉള്ളവരാരും പറയില്ല.
“യേശുവിൻറ്റെ കുറ്റബോധം തരുന്ന ദിവ്യ സാമീപ്യം ഉണ്ടായിരുന്നെങ്കിൽ, സക്കായിയെ പോലെ തെറ്റ് തിരുത്തുകയും മാനസ്സാന്തരപ്പെടുകയും ചെയ്യുമായിരുന്നു ”
എന്ന്
ഇത് എഴുതുന്ന fromtpm കാർക്ക് യേശുവിന്റെ കുറ്റബോധം തരുന്ന ദിവ്യ സാമീപ്യം ഉണ്ടായിരുന്നെങ്കിൽ,
ആരേയും കുറ്റം പറയാൻ സൈറ്റ് തുടങ്ങാത്ത, TPMകാർക്കു നേരേ വിധിക്കുന്ന വിഷയത്തിൽ തെറ്റു തിുത്തുകയും മാനസാന്തരപ്പെടുകയും ചെയ്യുമായിരുന്നു
*[[Mat 7:1-2/Malayalam Bible]]* %v 1% “നിങ്ങള്‍ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു. %v 2% നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളെയും വിധിക്കും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും.
യേശു ഈ പറഞ്ഞ വചനം tpmകാർക്കും fromtpmകാർക്കും കൂടെയുള്ളതാണ്.
Fromtpmകാരേ,!
ത്യാഗപൂർണ്ണവുമായ ജീവിതം ചെയ്യേണ്ടത് അത്യാവശ്യം തന്നേ,
എന്നാൽ
ശാരീരിക ആരോഗ്യം, വയസ്സ്,
സ്ഥാനം, ജീവിത തിരക്ക്, സമയക്കുറവു, സദസ് അഭിമുഖീകരണം. ഇതെല്ലാം പരിഗണിച്ചിട്ടു വേണം ത്യാഗപൂർണ്ണവുമായ ജീവിതത്തെ വിമർശിക്കേണ്ടത്.
*[[Pro 12:10/Malayalam Bible]]* നീതിമാന് തന്റെ മൃഗത്തിന്റെ പ്രാണാനുഭവം അറിയുന്നു; ദുഷ്ടന്മാരുടെ ഉള്ളമോ ക്രൂരമത്രെ.
*മനുഷ്യനായി വന്ന യേശു നമുക്കു കാണിച്ച മാതൃകയിൽ:
[[Mat 13:2]] Malayalam Bible* വളരെ പുരുഷാരം അവന്റെ അടുക്കല്‍ വന്നുകൂടുകകൊണ്ടു അവന് പടകില്‍ കയറി ഇരുന്നു; പുരുഷാരം എല്ലാം കരയില്‍ ഇരുന്നു.
ആയതിനാൽ യേശുവിന് ത്യാഗജീവിതം ഇല്ലെന്നു പറയാനാകുമോ?
പൗലോസ് മാതൃക;
[[Mat 8:20/Malayalam Bible]]* യേശു അവനോടു“കുറുനരികള്‍ക്കു കുഴികളും ആകാശത്തിലെ പറവകള്‍ക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തലചായിപ്പാന്‍ ഇടം ഇല്ല എന്നു പറഞ്ഞു.”
*[[Act 28:29-30/Malayalam Bible]]* %v 29% അവന് കൂലിക്കു വാങ്ങിയ വീട്ടില്‍ രണ്ടു സംവത്സരം മുഴുവന്‍ പാര്‍ത്തു, തന്റെ അടുക്കല്‍ വരുന്നവരെ ഒക്കെയും കൈക്കൊണ്ടു %v 30% പൂര്‍ണ്ണ പ്രാഗത്ഭ്യത്തോടെ വിഘ്നംകൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു ഉപദേശിച്ചും പോന്നു.
തലചായിപ്പാൻ സ്ഥലമിലാതെ ജീവിച്ച യേശുക്രിസ്തുവിന്റെ ഉപദേശം അറിയിപ്പാൻ കൂലിക്കു വീടു വാങ്ങിയതിനാൽ, പൗലോസ് ത്യാഗജീവിതം ചെയ്തില്ല എന്ന് പറയാനാകുമോ? (കൊരിന്ത്യർ 4:12 ൽ വിശുദ്ധ പൗലോസ് പറയുന്നു, “അങ്ങനെ ഞങ്ങളിൽ മരണവും നിങ്ങളിൽ ജീവനും വ്യാപരിക്കുന്നു.)
എന്നാൽ ഇത് ഏത് വീക്ഷണത്താൽ എന്നത് നല്ലവണ്ണം ആത്മീകമായി ഇനിയും fromtpmകാർ പഠിക്കാനുണ്ടു.
പ്രിയ ദീപ്,
ഈ കെട്ടിടങ്ങളും സ്ഥലങ്ങളും എല്ലാം പിരിയെടുക്കാതെ തനിയെ മുളച്ചു വന്നതാണോ?
ആദ്യമായി സീയോൻ എന്താണെന്നു മനസിലാക്കുക, അപ്പോൾ അറിയാം ഈ തെമ്മാടികൾ എവിടേക്കാണ് പൊടിക്കുന്നതെന്ന്? വലിയ സുവിശേഷത്തിന്റെ മുറികൾ പറയുന്നല്ലോ? ഈ അദ്ധ്യാന്യങ്ങൾ മുഴുവനായി ടിപിഎം കണ്ണട കൂടാതെ വായിക്കുമ്പോൾ സത്യം മനസ്സിലാകും.
ലൂക്കോസ് 12:56-57, “കപടഭക്തിക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവത്തെ വിവേചിപ്പാൻ നിങ്ങൾക്കു അറിയാം;എന്നാൽ ഈ കാലത്തെ വിവേചിപ്പാൻ അറിയാത്തതു എങ്ങനെ? ന്യായമായതു എന്തെന്നു നിങ്ങൾ സ്വയമായി വിധിക്കാത്തതും എന്തു?”
Bro. jose എന്നാലും നിങ്ങൾക്ക് –
“ഈ കാലത്തെ വിവേചിപ്പാൻ അറിയാത്തതു എങ്ങനെ?”
ഈ കാലം മറ്റുള്ളവരുടെ കുറ്റം വെളിപ്പെടുത്താൻ സൈറ്റ് ഉണ്ടാക്കുന്ന കാലം അല്ലെന്ന് അറിയാത്തത് എങ്ങനെ?,
ഇത് നല്ല വർത്തമാനം(Good news) പറയുന്ന കാലം.
ന്യായമായതു എന്തെന്നു നിങ്ങൾ സ്വയമായി വിധിക്കാത്തതും എന്തു?”
ന്യായമായതു എന്ത്?
1.അവനവന്റെ അറിവിനും കഴിവിനും ഒത്തതുപോലെ ചെയ്യുന്നതിനെ, കുറ്റംപറഞ്ഞു നടക്കുന്നത്, ന്യായമായതല്ല എന്ന് സ്വയം വിധിക്കാത്തതെന്ത്?
[Mat 20:15/Malayalam Bible] എനിക്കുള്ളതിനെക്കൊണ്ടു മനസ്സുപോലെ ചെയ്വാന് എനിക്കു ന്യായമില്ലയോ? ഞാന്‍ നല്ലവന്‍ ആകകൊണ്ടു നിന്റെ കണ്ണു കടിക്കുന്നുവോ?
2.ന്യായമായി വിധിക്കുന്നവൻ ദൈവമാണെന്ന് അറിയാതിരിക്കുന്നത് സ്വയം അറിയാതിരിക്കുന്നതെങ്ങനെ?
[1Pe 2:23/Malayalam Bible] തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കല് കാര്യ്യം ഭരമേല്പിക്കയത്രേ ചെയ്തതു.
മറുപടി രേഖപ്പെടുത്താൻ ഉത്തരമില്ലെങ്കിൽ ഇങ്ങനെയുള്ള പോസ്റ്റിന്റെ ആവശ്യകത എന്തിനാണ് എന്നാണ് ആലോചിക്കുന്നത്. പോസ്റ്റ് ഇടുന്നുണ്ടെങ്കിൽ കമന്റ് എന്ന ഓപ്ഷന്റെ ആവശ്യം reply ക്ക് വേണ്ടിയാണ്..പകരുംതോറും വളരുന്നതാണ് അറിവ്… അതിന് കഴിവില്ലാത്തവർ, പ്രതികരിക്കാൻ മുതിരാത്തവർ വെള്ളത്തിൽ വരയ്ക്കാൻ മാത്രമായി ഈ പണിക്ക് ഇറങ്ങരുത്.. സൊ തിങ്ക് എബൌട്ട് ഇറ്റ്.
Bro.Jose, Bro.Justin, എവിടെപോയോ, fromtpm പിന്മാറ്റക്കാരോട കൂടി നിന്നത് മതിയാക്കി മാനസാന്തരപ്പെട്ടോ!
അല്ല English commentന്റെ പിന്നാലേ പോയതിനാൽ മഴയാളത്തിന്ന് മറുപടി പറയാൻ പിന്മാറ്റക്കാര്‍ക്ക് ആളില്ലാതേയായോ?
Fromtpmകാരേ ഒന് ഓർക്കേണം,
കുറ്റം പരത്തുന്ന അസത്യം അധികം പിടിച്ചുനിൽക്കില്ല (അത് tpmകാരിലായാലും)!….
“സത്യമേവജയതേ”.
സുവിശേഷം(good news) അറിയിക്കാതിരുന്നാൽ സൈറ്റും അവസാനിക്കേണ്ടിവരും!!…