ആദ്യമായി, ഒരു ടിപിഎം വിശ്വാസിയുടെ അവസ്ഥയെ പറ്റി ഈ ലേഖനത്തിൽ പ്രതിപാ ദിച്ചിരിക്കുന്നതുപോലെ ഞാനും ആയിരുന്നുവെന്ന് തുടക്കത്തിൽ തന്നെ സമ്മതിക്കുന്നു. ടിപിഎമ്മിൻ്റെ എല്ലാ ഉപദേശങ്ങളും അംഗീകരിച്ച ശേഷം എനിക്ക് എന്നോടുതന്നെ ആ ത്മാര്‍ത്ഥതയുണ്ടെങ്കിൽ അസുരക്ഷയാണ് പരിണിതഫലമെന്ന് ഞാൻ മനസ്സിലാക്കി. ടിപിഎമ്മിൽ ഇന്ന് സർവ്വവ്യാപകമായ മനുഷ്യനിർമ്മിത ഉപദേശങ്ങളും മോശമായ വ്യാ ഖ്യാനങ്ങളും കൂടി ചേർന്നപ്പോൾ അസുരക്ഷ വളരുന്നു. ടിപിഎമ്മിൻ്റെ എല്ലാ ഉപദേശങ്ങ ളും മുഖവിലയ്ക്ക് എടുക്കുന്ന ഏവനും ആ ദുര്‍ഘടമാര്‍ഗ്ഗത്തിൽ വട്ടം തിരിയും. അതിന് യാതൊരു സംശയവുമില്ല.
ടിപിഎം വിശ്വാസികൾ പല തരത്തിലും സുരക്ഷിതരല്ലാത്തവരാണ്. മറ്റ് പല കൾട്ടുകളേ യും പോലെ, ടിപിഎമ്മിൻ്റെ അടിസ്ഥാനം ഒരിക്കലും തെറ്റ് പറ്റാത്തത് അല്ല, വചനം തെറ്റു പറ്റുന്നത് അല്ല, അവർക്ക് ന്യായീകരിക്കാൻ തക്ക ഉറപ്പും ഇല്ല. ടിപിഎമ്മിൻ്റെ അടിസ്ഥാനം അവരുടെ പാസ്റ്റർമാർ ആകുന്നു. “ഞങ്ങളുടെ പാസ്റ്റർ പറയുന്നു, അതിനാൽ അത് സത്യം ആകുന്നു” ഇതാണ് ടിപിഎം വിശ്വാസികളുടെ ജീവിതം (എന്ത് തന്നെ ആയാലും കുറ ഞ്ഞപക്ഷം തീവ്രവാദികളായ വിശ്വാസികളുടെ).
ടിപിഎമ്മിൻ്റെ മോക്ഷസിദ്ധാന്തം, അസ്ഥിരമായ നിത്യതയുടെ നിയമപരമായ സംക്ഷോ ഭങ്ങളാൽ കുരുക്കിൽ അകപ്പെട്ടിരിക്കുന്ന നിയമസിദ്ധാന്തമാണ്. അവരുടെ രക്ഷ ഈ ലോകത്തിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നതിനാൽ അവർ എപ്പോഴും ഭയത്തിൽ കഴിയുന്നു. അവർ “ഞാൻ രക്ഷിക്കപ്പെട്ടിരിക്കുന്നു” എന്ന് പറയുമ്പോൾ തന്നെത്താൻ വഞ്ചിക്കുന്നു. ഇതെല്ലാം വിടാനായി നിങ്ങൾക്ക് വേണ്ടത് കേവലം ഒരു ആസ്പിരിൻ ഗുളിക മാത്രമാണ്.
ടിപിഎം ഒരു കൾട്ട് ആകുന്നു. “ഞങ്ങളുടേതാണ് ഏറ്റവും നല്ല സഭ”, ഞങ്ങളുടേതാണ് ഏറ്റവും നല്ല ഉപദേശം” എന്നെല്ലാം ആവർത്തിക്കാൻ പഠിപ്പിച്ചിരിക്കുന്നതിനാൽ വചനാടിസ്ഥാനത്തിൽ തെളിയിക്കാൻ അപര്യാപ്തമായതുകൊണ്ട് സംഭാഷണങ്ങളിൽ നിന്നും ഒളിച്ചോടുന്നു. ചങ്കുറപ്പോടെ നിന്ന് അവരുടെ വിശ്വാസത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്ന ഒരൊറ്റ ടിപിഎം വിശ്വാസിയെയും ഇതുവരെ കണ്ടിട്ടില്ല, അത് വളരെ ദുഃഖ കരമായ അവസ്ഥയാകുന്നു.
സ്വന്തം രക്ഷയെ പറ്റിപോലും അസുരക്ഷിതർ
ഞാൻ രക്ഷിക്കപ്പെട്ടവനാണെന്നു പറയുവാനായി ഒരു ടിപിഎം വിശ്വാസിക്ക് എന്ത് ആവശ്യമാണ്? ഞാൻ യേശുവിൽ വിശ്വസിച്ചതുകൊണ്ട് രക്ഷിക്കപ്പെട്ടുവെന്നു അവൻ തീർച്ചയായും പറയും. ടിപിഎം ഘടനയിൽ, യേശുവിൽ വിശ്വസിക്കുന്ന ഒരു വ്യക്തി രക്ഷകനാൽ തള്ളപ്പെടുകയില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യാശ. യഥാർത്ഥത്തിൽ അതാണോ രക്ഷ? ഒരു ടിപിഎം വിശ്വാസി സ്ഥിരതയുള്ളവനും സത്യസന്ധനുമാണെങ്കി ൽ, ഒരു പാപവും (അതായത് ടിപിഎമ്മിൻ്റെ നിയമങ്ങളും ഉപദേശങ്ങളും ക്രമങ്ങളും അനു സരിച്ച് ജീവിക്കുക) പ്രവർത്തിക്കാത്ത വ്യക്തി മാത്രമേ ശരിക്കും “രക്ഷിക്കപ്പെടു” എന്ന് അംഗീകരിക്കേണ്ടി വരും. ഒരു ടിപിഎം വിശ്വാസിയുടെ രക്ഷ ഭാഗീകമായി മാത്രം ക്രിസ്തുവിൻ്റെ പ്രവർത്തനങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഭൂരിഭാഗവും പാപരഹിതമായ ജീവിതം നയിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഇത് “ഞങ്ങളുടെ നീതിപ്രവർത്തനങ്ങൾ, ഞങ്ങൾ രക്ഷിക്കപ്പെട്ടു” എന്ന് വേറൊരു വിധത്തിൽ പറയുകയാകുന്നു.
എൻ്റെ ഭാഗം തെളിയിക്കാനായി ഞാൻ ചില ടിപിഎം പ്രാസംഗികരുടെ സന്ദേശത്തിൻ്റെ ചില ഭാഗങ്ങൾ ചേർക്കുന്നു.
ഒരു സന്ദേശത്തിൽ പാസ്റ്റർ ഗുലാം പറഞ്ഞു. ഇത് ടിപിഎമ്മിൻ്റെ മോക്ഷസിദ്ധാന്തത്തിന് ആനുപാതികമാണ്. ഞാൻ ഇതിനുമുൻപ് ഒരു ലേഖനത്തിൽ പറഞ്ഞതുപോലെ (ടിപി എമ്മിലെ വേദവിരുദ്ധം – ഭാഗം 5 – വിശ്വാസത്തിലും പ്രവർത്തിയിലും കൂടെയുള്ള രക്ഷ) ടിപിഎമ്മിൽ രക്ഷയുടെ പല പടികളുണ്ട്. ആ പടികളിൽ പലതും നിയമപരമായ കാര്യ ങ്ങളിൽ കൂടെ മാനുഷിക മാനദണ്ഡം നേടിയെടുക്കാനുള്ള കഠിന പ്രയത്‌നമാണ്.
വിജയാളിയായ ജീവിതം രക്ഷയുടെ ഏഴാമത്തെ പടിയാണ്, വിജയാളിയായ ജീവിതം നേടണമെങ്കിൽ രക്ഷയുടെ ബാക്കി 6 പടികളും വിജയിക്കണം, അതായത്, വീണ്ടും ജനനം, ജല സ്നാനം, പരിശുദ്ധാത്മാവിനാലുള്ള സ്നാനം, വേർപാട്, അത്ഭുത രോഗശാന്തി, സമ്പൂര്‍ണ്ണമായ ശുദ്ധീകരണം എന്നിവ.
ഈ കഴിഞ്ഞ അന്തർദ്ദേശീയ കൺവെൻഷനിൽ (2017) ഒരു പാസ്റ്റർ സുവിശേഷം വിശദീ കരിക്കുന്നതിനിടെ പറഞ്ഞു. “രക്ഷ പ്രാപിക്കാൻ ഞാൻ എന്ത് ചെയ്യണം” എന്ന് കാരാഗൃഹ പ്രമാണി പൗലോസിനോട് ചോദിച്ചതിന് ഇത് തുല്യമാണ്.
കർത്താവിൻ്റെ നാമത്തിൽ വിശ്വസിക്കുന്നത് മാത്രമല്ല, ഒരു ക്രിസ്‌തീയ പേരുകൊണ്ട് മാ ത്രമല്ല, പള്ളിയിൽ പോകുകയും ഉപദേശങ്ങൾ അനുസരിക്കുകയും ചെയ്യുന്നതു കൊണ്ട് ക്രിസ്തുവിൻ്റെ വരവിൽ കാണപ്പെടുകയില്ല. നമ്മുടെ ജീവിതത്തിൽ പാപമുണ്ടെങ്കിൽ ദൈവത്തിൻ്റെ മുൻപിൽ നമ്മൾ കാണപ്പെടുകയില്ല.
അതിനുശേഷം അവിശ്വാസികളെ സംബന്ധിച്ച വ്യക്തമായ വചനം വിശ്വാസികൾക്കു വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ദൈവ കോപം വിശ്വാസികളുടെ മേലിലും വരാൻ പോകുന്നുവെന്ന് പാസ്റ്റർ പറയുന്നു.
റോമർ 1:18-23, “അനീതികൊണ്ട് സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിൻ്റെ കോപം സ്വർഗ്ഗത്തിൽനിന്നു വെളിപ്പെടുന്നു. ദൈവ ത്തെക്കുറിച്ചു അറിയാകുന്നത് അവർക്കു വെളിവായിരിക്കുന്നു; ദൈവം അവർക്ക് വെളി വാക്കിയല്ലോ. അവൻ്റെ നിത്യശക്തിയും ദിവ്യത്വവുമായി അവൻ്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടി മുതൽ അവൻ്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരു ന്നു; അവർക്ക് പ്രതിവാദമില്ലാതിരിക്കേണ്ടതിന് തന്നേ. അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്ത് മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങ ളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇ രുണ്ടുപോയി. ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ട് അവർ മൂഢരായിപ്പോയി; അക്ഷയനാ യ ദൈവത്തിൻ്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു.”
പാസ്റ്റർ ലാലു 2012 ൽ ഒരു പ്രസംഗത്തിൽ ഇത് പറഞ്ഞു.
നിങ്ങൾ ഒരു പാപമോ അകൃത്യമോ പ്രവർത്തിക്കുമ്പോൾ, ഉടനെ സാത്താൻ പിതാവായ ദൈവത്തിൻ്റെ മുൻപാകെ നിങ്ങളെ കുറ്റം വിധിക്കും, അവൻ പറയും, എത്ര കാലം ഞാൻ അവനെ സഹിക്കും, ഞാൻ അവനെ വലിച്ചെറിയട്ടെ, അപ്പോൾ യേശു തൻ്റെ പിതാവിൻ്റെ മുൻപാകെ സ്വന്ത രക്തവുമായി നമുക്കുവേണ്ടി വാദിക്കും. യേശുവിൻ്റെ മധ്യസ്ഥതയിൽ ഞാനും നിങ്ങളും പിതാവിൻ്റെ സന്നിധാനത്തിൽ ഇപ്പോഴും കാണുന്നു. (എല്ലാ പാപവും അകൃത്യവും പ്രായശ്ചിത്തത്തിനോ ശിക്ഷക്കോ യോഗ്യരാക്കുന്നു. പാപത്തിൻ്റെ ശമ്പളം മരണമത്രേ. റോമർ.6:23), എന്നാൽ ക്രിസ്തുവിൻ്റെയും അദ്ദേഹത്തിൻ്റെ വിശുദ്ധന്മാരുടെ യും മധ്യസ്ഥതയാൽ നമ്മൾ നീതിമാന്മാരായിത്തീർന്നു.
എന്തൊരു അസംബന്ധമായ പ്രസ്താവന! ഓരോ പ്രാവശ്യവും പാപം ചെയ്യുമ്പോഴും ചരടി ൽ തൂങ്ങി കിടക്കുന്ന പോലെയാണ് നമ്മുടെ രക്ഷയെന്ന് ടിപിഎം കരുതുന്നു. പിതാവായ ദൈവം ഒരു വില്ലനെ പോലെ ഓരോ പ്രാവശ്യവും നമ്മൾ പാപം ചെയ്യുമ്പോൾ നമ്മളെ നരകത്തിലേക്ക് വലിച്ചെറിയാൻ കാത്തിരിക്കുന്നു, അപ്പോൾ പരോക്ഷമായി യേശു പിതാവിൻ്റെ മനസ്സ് മാറ്റുന്നു. തൻ്റെ ഏകജാതനായ പുത്രനെ നല്കുവാൻ തക്കവണ്ണം ദൈവം ലോകത്തെ സ്നേഹിച്ചു എന്ന ഭാഗം അവർ വായിച്ചിട്ടില്ലേ? (യോഹന്നാൻ 3:16). യേശു അദൃശ്യനായ ദൈവത്തിൻറ്റെ പ്രതിമ അല്ലിയോ? (കൊലോസ്യർ 1:15) യേശു പിതാവിനെ വെളിപ്പെടുത്തിയില്ലിയോ? (യോഹന്നാൻ 1:18). പുത്രനെ കണ്ടവൻ പിതാവിനെ കണ്ടി ല്ലിയോ? (യോഹന്നാൻ 14:9).
ഒറ്റപ്പെട്ട സംഭവമായി വിചാരിക്കുന്നവർക്കു ഇതൊരു പാഠമാണ്. തന്നെത്താൻ ഉദ്‌ഘോ ഷിക്കുന്ന ടിപിഎമ്മിലെ “വിശുദ്ധന്മാർ” മൂലം നമ്മുടെ നീതീകരണം ഭാഗീകമായി മാനു ഷികമാണെന്ന് ടിപിഎം വളരെ വ്യക്തമായി പഠിപ്പിക്കുന്നു.
അതുകൊണ്ട് ടിപിഎം ഘടനയിൽ “രക്ഷിക്കപ്പെട്ടു” എന്നാൽ എന്താണ് ഉദ്ദേശിക്കുന്നത്? യേശു പറഞ്ഞു വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട് (യോഹന്നാൻ 6:47). അതുമാത്രം പോരായെന്ന് ടിപിഎം പറയുന്നു. ഇന്ദ്രജാലം പ്രയോഗിച്ച് 20->0 നൂറ്റാണ്ടിൽ സ്ഥാപിതമായ ഒരു സമുദായത്തിൻ്റെ നിയമങ്ങളും ക്രമങ്ങളും അനുസരിച്ചു ഒരു വ്യക്തി ജീവിക്കണം.
ഒരു ടിപിഎം വിശ്വാസിയിൽ നിങ്ങൾ ക്ക് ഒരിക്കലും അർത്ഥവത്തായ ഒരു ഉറ പ്പ് ഉണ്ടാകത്തില്ല. നിങ്ങളുടെ രക്ഷ നിങ്ങൾ ചെയ്യുന്ന പ്രവർത്തിയെ ആ ശ്രയിച്ചിരിക്കുന്നുവെന്ന് ടിപിഎം പറ യുന്നു. നിങ്ങൾ പാപരഹിതരായി ടിപിഎം പഠിപ്പിക്കുന്ന എല്ലാ ഉപദേ ശങ്ങളും നിയമങ്ങളും പിന്തുടർന്നാൽ നിങ്ങൾക്ക് “ഉൽപ്രാപണം (RAPTURE)” ലഭിക്കും. അല്ലെങ്കിൽ “കൃപയുടെ വാതിൽ അടഞ്ഞു” നിങ്ങൾ പിൻ തള്ളപ്പെടും, അതിനുശേഷം എതിർ ക്രിസ്തുവിൻ്റെ പീഡനത്തിൽ നിങ്ങൾ സഹിക്കുന്ന വേദന ആശ്രയിച്ചിരിക്കും നിങ്ങളുടെ രക്ഷ. നിങ്ങൾക്ക് വേദന സഹനശക്തി വളരെ കൂടുതൽ ആണെങ്കിൽ, കൊല്ലപ്പെട്ട് നിങ്ങൾ രക്ഷിക്കപ്പെടും, ദൈവത്തിൽ നിന്നും വളരെ ദൂരത്തിലുള്ള ഒരു ഗ്രഹമായ “പുതിയ ആകാശത്തിൽ” ഇടം കിട്ടും. സാരമില്ല, ദൈവത്തിൻ്റെ സ്നേഹിത നായ അബ്രഹാം, ദൈവ മനസ്സുള്ള ദാവീദ്, ഹാനോക്, ഏലിയാവ്, യെശയ്യാവ്, സ്നാപക യോഹന്നാൻ … മുതലായവരും അവിടെ ഉള്ളതുകൊണ്ട് നിങ്ങൾക്ക് പരാതിപ്പെടാൻ വക യില്ലല്ലോ.
തങ്ങൾ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരാണെന്ന് വരുത്തി തീർക്കുവാൻ ടിപിഎം സുവിശേഷ സന്ദേശങ്ങളെ ഒരു ഹാസ്യചിത്രമാക്കിയിരിക്കുന്നു. നിങ്ങൾക്ക് യഥാർത്ഥമായ സുവി ശേഷ സന്ദേശങ്ങൾ കേൾക്കണമെങ്കിൽ ടിപിഎമ്മിൽ നിന്നും ഓടിപ്പോകുക. അവിടെ സത്യ സുവിശേഷം ഇല്ല.
അവരുടെ വിശ്വാസം പോലും അസുരക്ഷിതം
യഹോവ സാക്ഷി മിഷനറിമാരെ, ഒരിക്കലും സമീപിക്കരുതെന്നു ടിപിഎം വിശ്വാസി കളെ പഠിപ്പിച്ചിരിക്കുന്നു. ചിലർ അവരെ അഭിവാദ്യം ചെയ്യരുതെന്നും “PRAISE THE LORD” പോലും പറയരുതെന്നും ഉപദേശിക്കുന്നു. (ഉദാഹരണത്തിന്, എനിക്ക് ഓർമ്മ വെച്ച നാൾ മുതൽ എല്ലാ സൺഡേ സ്കൂൾ ക്ലാസ്സിലും ഇത് അടിച്ചേൽപ്പിക്കുമായിരുന്നു).
എന്തൊരു ഭയങ്കരമായ ഉപദേശം
അവരുടെ വിശ്വാസം ന്യായീകരിക്കാൻ സജ്ജമാക്കേണ്ടതിനു പകരം, ടിപിഎം വിശ്വാസി കളോട് ഓടി പോകുവാൻ പഠിപ്പിക്കുന്നു. അവർ വലുതാകുമ്പോൾ അവരുടെ വിമർശക രുടെ മുൻപാകെ അവരുടെ വിശ്വാസം ന്യായീകരിക്കാൻ സാധിക്കാത്തതിൽ അതിശയ മുണ്ടോ? ഇത് ഒരു കൾട്ടിൻ്റെ മനോഭാവമാണ്. അവർക്കു മാത്രമേ മറ്റുള്ളവർക്കില്ലാത്ത ഉപ ദേശങ്ങളും പഠിപ്പിക്കലുകളും ഉള്ളുവെന്ന് അവർ വിശ്വസിക്കുന്നു. “ആഴമേറിയ സത്യ ങ്ങൾ” മനസ്സിലാക്കാനുള്ള കഴിവില്ലാത്തതിനാൽ മറ്റുള്ളവർ ഈ ഉപദേശങ്ങളോട് യോജി ക്കുന്നില്ലെന്ന് തന്നെത്താൻ വഞ്ചിച്ചു കഴിയുന്നു. അത് ഒരേ കൂടിനുള്ളിൽ അഹങ്കാരവും വഞ്ചനയും ഒന്നിച്ചു ചേർന്നതാകുന്നു.
പത്രോസിൻ്റെ കൽപ്പന നോക്കാം
1 പത്രോസ് 3:15, “നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൗമ്യതയും ഭയഭക്തിയും പൂണ്ട് പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ.”
എന്നിട്ടും ടിപിഎം വിശ്വാസികളോട് പ്രതിവാദത്തിൽ നിന്നും ഔദ്യോഗിക വിമർശന ത്തിൽ നിന്നും ഓടി പോകാൻ പഠിപ്പിക്കുന്നു. മറ്റുള്ളവരിൽ നിന്നും അവരുടെ വിശ്വാ സികളെ സംരക്ഷിക്കേണ്ടത് അവരുടെ ആവശ്യമാകുന്നു. “ലക്ഷക്കണക്കിന്” വിശ്വാസി കളുണ്ടെന്ന് ടിപിഎം അവകാശപ്പെടുന്നു. ധാരാളം ലേഖനങ്ങൾ ഈ സൈറ്റിൽ പ്രസിദ്ധീ കരിച്ചതിന് ശേഷവും ഒരു വിശ്വാസി പോലും വചനാടിസ്ഥാനത്തിൽ ഉചിതമായ മറുപടി എന്തുകൊണ്ട് നല്കുന്നില്ല? ഇത് എന്തുകൊണ്ടെന്നാൽ അവരുടെ നിലം ഉറപ്പില്ലാത്തതാ കുന്നു എന്നതാണ് കാരണം. ഒരു ടിപിഎം വിശ്വാസിക്ക് അവരുടെ പാസ്റ്റർമാർ പറയുന്ന വെളിപ്പാടുകളാണ് പ്രമാണം, അല്ലാതെ വചനം അല്ല. ഇത് വചനം മാത്രമായിരുന്നെങ്കിൽ, അവരുടെ വാദം കേൾക്കുന്നത് എളുപ്പമായിരുന്നു.
അവരുടെ അംഗബലത്തെ പറ്റിയും അസുരക്ഷ
ഈ ലോകത്തിലെ ഏറ്റവും വലിയ പെന്തക്കോസ്ത് ഗ്രൂപ്പാണ് തങ്ങളുടേതാണെന്ന് എല്ലാ ടിപിഎം വിശ്വാസികകൾക്കും എപ്പോഴും ന്യായീകരിക്കേണ്ടിയിരിക്കുന്നു. അതിനുവേ ണ്ടി അംഗബലം പെരുപ്പിച്ചു കാട്ടുകയോ ശൂന്യതയിൽ നിന്നും അംഗങ്ങളെ വലിച്ചെടു ക്കുകയോ ചെയ്യും. മെയ് 1->0 തീയതിയിലെ ഉപവാസ യോഗത്തിൽ ചുമതലയുള്ള പാസ്റ്റ ർ പറഞ്ഞു, 15 വർഷങ്ങൾക്കു മുൻപ് അംഗബലം 15 ലക്ഷ്യമായിരുന്നു, എന്നാൽ ഇപ്പോൾ അത് മൂന്നിരട്ടി വർദ്ധിച്ച് 45 ലക്ഷം ആയിരിക്കുന്നു. ടിപിഎം വിക്കിപീഡിയ പേജിൽ (ഒരു ടിപിഎം വിശ്വാസി എഡിറ്റ് ചെയ്തത്) ടിപിഎമ്മിൽ 2 കോടി അംഗങ്ങൾ ഉണ്ടെന്ന് എഴുതി യിരുന്നു.
അല്പസമയത്തേക്ക് ഒരു ചെറിയ കണക്കു പരിശോധിക്കാം. ടിപിഎം അനുസരിച്ചു അവർ ക്ക് ഇന്ത്യയിൽ മൊത്തം 890 സഭകളുണ്ടെന്ന് കണക്കാക്കപ്പെടുന്നു (90% ടിപിഎം വിശ്വാ സികളും ഇൻഡ്യാക്കാരാകയാൽ ഈ അവകാശവാദം ശരിയെന്നു വെയ്ക്കുക). ശരാശരി ഒരു സഭയിൽ 300 അംഗങ്ങൾ ഉണ്ടെന്നിരിക്കട്ടെ (ഇതുതന്നെ ഒരു ഉയർന്ന സംഖ്യയാണ്, അവരുടെ പരമവിഡ്ഢിത്തരം തെളിയിക്കാൻ അങ്ങനെയിരിക്കട്ടെ) അങ്ങനെയാണെ ങ്കിൽ മൊത്തം അംഗം 267000 ആയിരിക്കണം. സെൻറ്റർ ഫെയിത് ഹോമിലൊഴികെ വേ റൊരിടത്തും അംഗബലം കുടുതലില്ലെന്ന് നമ്മൾക്കെല്ലാവർക്കും അറിയാമല്ലോ.
സത്യത്തിൽ ടിപിഎം വളരെ ചെറിയ ഒരു പെന്തക്കോസ്ത് വിഭാഗമാണ്. നിങ്ങൾ എത്ര ത ന്നെ പെരുപ്പിച്ചാലും ഇതാണ് സത്യാവസ്ഥ. അംഗബലം പെരുപ്പിച്ച് മറ്റുള്ളവരുടെ മുൻപാ കെ ഞങ്ങൾ എത്ര വലിയവരെന്നു കാണിക്കുന്നത് എല്ലാ കൾട്ടുകളുടെയും സ്വഭാവമാണ്.
ഉപസംഹാരം
പ്രിയ ടിപിഎം വിശ്വാസികളെ, നിങ്ങളുടെ സഭയെ മഹത്വീകരിക്കുന്നത് നിർത്തുക. എല്ലാ സഭകളും മനുഷ്യ നിർമ്മിതമാണ്. ദൈവത്തിന് എല്ലാ മഹത്വം കൊടുക്കുക. നിങ്ങൾ നിൽക്കുന്ന സ്ഥലം ഒന്ന് പരിശോധിക്കുക. സത്യത്തിൽ ധാരാളം കാര്യങ്ങൾ ദൈവ വചനത്തിൻ്റെ നേരിട്ടുള്ള ലംഘനമായി പഠിപ്പിക്കുന്ന ഈ അപ്പൊസ്തലന്മാരെന്ന് അവകാശപ്പെടുന്ന മനുഷ്യരിൽ നിങ്ങളുടെ പ്രത്യാശ വെയ്ക്കുവാൻ ആഗ്രഹിക്കുന്നു വോ? ഈ വെള്ള വസ്ത്ര ധാരികളായ വിശുദ്ധന്മാർ നിങ്ങളുടെ ഊന്നുവടി ആണോ? അ ത് വലിച്ചറിഞ്ഞു ദൈവ വചനം കൈയിലെടുക്കാൻ ഞാൻ നിങ്ങളെ പ്രാത്സാഹിപ്പിക്കു ന്നു. നിങ്ങളുടെ ഭക്തി ഒരു സഭയോടും ആകാതെ ദൈവത്തോട് മാത്രമായിരിക്കട്ടെ.
[1] http://www.doctrineoftruth.com/messages/message.php?saint=86&mess=502
[2] https://www.youtube.com/watch?v=xc7YAarR_mQ
[3] http://www.doctrineoftruth.com/messages/message.php?saint=17&mess=271
കുറിപ്പ്
ദൈവദൂഷകമായ ഉപദേശങ്ങൾ എഴുതികൊണ്ടിരുന്ന “doctrineoftruth.com” എന്ന സൈറ്റ് പെട്ടെന്ന് നിർത്തുന്നതായി ഞങ്ങൾക്ക് മനസ്സിലായി. പ്രിയ വായനക്കാരെ, നിങ്ങൾ പ്രയാ സപ്പെടേണ്ട, ഞങ്ങൾ ആ സൈറ്റ് കോപ്പി ചെയ്ത് നമ്മുടെ വെബ്സൈറ്റിൻ്റെ സബ്‌ഡൊ മൈൻ (SUBDOMAIN) ആയി കൊടുത്തിട്ടുണ്ട്. http://doctrineoftruth.fromtpm.com എന്ന സൈറ്റി ൽ നിന്നും നിങ്ങൾക്ക് അത് ലഭ്യമാണ്. രാജാവിൻ്റെ കൊട്ടാരത്തിൽ എന്ത് സംഭവിക്കുന്നു വെന്നു മുന്നമേ ഏലീശാ പ്രവാചകന് വെളിപ്പെടുത്തി കൊടുത്ത മഹാനാണ് നമ്മുടെ ദൈവം.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.