നേരത്തെയുള്ള ലേഖനങ്ങളിൽ, ഒരു ന്യായവും കൂടാതെ ടിപിഎം പലപ്പോഴും ദൈവനിന്ദ യായ “ആഴമേറിയ സത്യങ്ങൾ” എന്ന സങ്കൽപ്പങ്ങൾ കൊണ്ടുവന്നുവെന്നു നമ്മൾ കണ്ടു. എപ്പോൾ നിർത്തണമെന്ന് അറിയാൻ കഴിവില്ലാതാണ് ടിപിഎമ്മിലെ ഏറ്റവും വലിയ പ്രശ്‍നം. ഈ പറയപ്പെടുന്ന “ദൈവത്തിൻ്റെ ആഴമുള്ള കാര്യങ്ങൾ” കാണിച്ചു തങ്ങൾ മറ്റു ള്ളവരെക്കാൾ “ശ്രേഷ്ഠർ” എന്ന് വരുത്താനുള്ള അന്വേഷണത്തിൽ തിരുവെഴുത്തിൻ്റെ എല്ലാ അതിരുകളും തകർക്കുന്നു. അപ്പോൾ അവർ ദൈവനിന്ദ കാണിക്കുന്നു.
ടിപിഎമ്മിൻ്റെ സീയോനിൽ പരിശുദ്ധാത്മാവ് ഇല്ല
ടിപിഎം, നിത്യതതയിൽ അന്തേവാസികൾക്കായി ഒരുക്കിയിട്ടുള്ള സ്ഥലങ്ങളായ പുതിയ ഭൂമി, പുതിയ ആകാശം, പുതിയ യെരുശലേം, സീയോൻ എന്നിവയെ പറ്റി പ്രസംഗിക്കുന്ന ത് കേൾക്കുമ്പോൾ അതിശയം തോന്നാറില്ലേ? (അതുതന്നെ ടിപിഎമ്മിൻ്റെ കൃത്രിമ സൃ ഷ്ടി ആകുന്നു), അവർ പരിശുദ്ധാത്മാവിനെ വലിച്ചെറിഞ്ഞിരിക്കുന്നു? പാസ്റ്റർ എം ടി തോ മസ്സിൻ്റെ പ്രസംഗത്തിലെ ചില ഉദ്ധരണികൾ താഴെ കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക. പരിശുദ്ധാത്മാവ് സീയോനിൽ നിന്നും എങ്ങനെ നഷ്ടപ്പെട്ടുവെന്ന് നോക്കാം.
സീയോൻ : പിതാവ്, പുത്രൻ, 144000 പുതിയനിയമ ദൈവ വേലക്കാർ
പുതിയ യെരുശലേം : കുഞ്ഞാടിൻ്റെ പുസ്തകത്തിൽ പേരെഴുതപ്പെട്ട പുതിയനിയമത്തി ലെ പൂർണ്ണരായ വീണ്ടെടുത്ത വിശുദ്ധന്മാർ.
പുതിയ ആകാശം : പഴയനിയമ വിശുദ്ധന്മാർ, അതായത്, ഹാനോക്, അബ്രഹാം, മോശ, ദാനിയേൽ, ശമുവേൽ, സ്നാപക യോഹന്നാൻ, മഹോദ്രവകാലത്തെ രക്തസാക്ഷികൾ, മറ്റു രക്തസാക്ഷികൾ (ഹാബേൽ, സ്തെഫാനോസ് മുതലായവർ)
പുതിയ ഭൂമി : ജീവൻ്റെ പുസ്തകത്തിൽ എഴുതിയിട്ടുള്ള എല്ലാ സഭയിലേയും വീണ്ടെടുക്ക പ്പെട്ടവർ
നിത്യ നരകം : സാത്താൻ, എതിർ ക്രിസ്തു, കള്ള പ്രവാചകന്മാർ, വീണുപോയ ദൂതന്മാർ, പിന്മാറ്റക്കാർ, ഈ ഭൂമിയിൽ ജീവിച്ചിരുന്ന എല്ലാ ദുഷ്ടന്മാരും
ബഹുമാനപ്പെട്ട പാസ്റ്ററിൻ്റെ 2017 ചെന്നൈ അന്തർദ്ദേശീയ കൺവെൻഷനിൽ വ്യാഴാഴ്ച രാ വിലത്തെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ നോക്കാം.
“നമ്മുടെ രാജ്യത്തിലെ ജനസംഖ്യ, ഏതാണ്ട് 130 കോടി. നമ്മുക്ക് ഏതാണ്ട് 534 എംപിമാർ ഉണ്ട്. ഈ 130 കോടി ജനങ്ങളെ ഭരിക്കുന്നതിനായി 534 പേർ മാത്രം. അതുകൂടാതെ 26 കാ ബിനറ്റ് മന്ത്രിമാർ ഉണ്ട്, അതിലൊരാൾ പ്രധാന മന്ത്രിയും വേറൊരാൾ പ്രസിഡെൻറ്റും ആ കുന്നു. ഇങ്ങനെയാണ് രാജ്യത്തെ ഭരണം. ഒരു പ്രസിഡെൻറ്റ്, ഒരു പ്രധാന മന്ത്രി, 26 കാബി നറ്റ് മന്ത്രിമാർ, 534 എംപിമാർ. പിതാവായ ദൈവത്തിൻ്റെ പ്രതിച്ഛായയായി പ്രസിഡൻറ്റിനെ എടുക്കാം, സീയോൻ മലയിൽ നിൽക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാടായ യേശു ക്രിസ്തുവി ൻ്റെ പ്രതിച്ഛായയാണ് പ്രധാന മന്ത്രി, സീയോൻ മലയിൽ നിൽക്കുന്ന ദൈവത്തിൻ്റെ വേല ക്കാരായ 144000 പേരെ 26 കാബിനറ്റ് മന്ത്രിമാർ പ്രതിനിധാനം ചെയ്യുന്നു, 534 എംപിമാർ പുതിയ യെരുശലേമിലുള്ളവർ ആകുന്നു”.
വീണ്ടും പരിശുദ്ധാത്മാവിനെ തള്ളിയത് നിങ്ങൾ കണ്ടുവല്ലോ. പരിശുദ്ധാത്മാവിൻ്റെ സ്ഥാനം ടിപിഎമ്മിലെ “144000 ദൈവത്തിൻ്റെ വേലക്കാർ” ഏറ്റെടുത്തിരിക്കുന്നു.
നിത്യതയിൽ വിഐപി മാരാണെന്നു കാണിക്കുവാൻ വേണ്ടി അവരെടുത്ത സാദൃശ്യം ദൈവത്തിൻ്റെ പ്രതിച്ഛായയെ പൂർണ്ണമായി തകർക്കുന്നു. പിതാവ്, പുത്രൻ, പരിശുദ്ധാത്മാ വ് എന്നീ മൂന്ന് വ്യക്തിത്വങ്ങളായി നിത്യതയിൽ നിൽക്കുന്ന ദൈവത്തിൻ്റെ ഏകത്വത്തി ൽ ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു. മുകളിലെ പ്രസംഗ ഭാഗത്തിൽ പിതാവും പുത്രനും രണ്ടു വേറെവേറെ വ്യക്തിത്വങ്ങളായി (പ്രസിഡെൻറ്റും പ്രധാന മന്ത്രിയും) കാണുന്നു, പരിശുദ്ധാത്മാവിനെ പറ്റി യാതൊരു പരാമർശവുമില്ല. “144000 ടിപിഎം വിശുദ്ധന്മാർ” കാബിനറ്റ് മന്ത്രിമാരായും പുതിയ യെരുശലേം അന്തേവാസികളെ (ടിപിഎമ്മിൻ്റെ എല്ലാ ഉപദേശങ്ങളും നിയമങ്ങളും പൂർണ്ണമായി പിന്തുടരുന്നവർ) എംപിമാരുമായി കാണിക്കു വാനാണ് ഇപ്രകാരം ചെയ്തത്. ടിപിഎമ്മിന് സൃഷ്ടാവും സൃഷ്ടിപ്പും തമ്മിലുള്ള വ്യത്യാസം അറിയത്തില്ല. ദൈവത്തെയും മനുഷ്യനെയും ഒരുപോലെ കാണിക്കുവാനായി തെര ഞ്ഞെടുക്കുന്ന ഉപമ അങ്ങേയറ്റം നിന്ദാകരമാണ്. ഇപ്രകാരം പ്രസംഗിക്കുന്ന ടിപിഎമ്മും ജനങ്ങളും പ ശ്ചാത്തപിച്ച് തങ്ങളുടെ തെറ്റായ മാർഗ്ഗങ്ങൾ മനസ്സിലാക്കുവാൻ ഞാൻ പ്രാർത്ഥിക്കുന്നു.
ടിപിഎം “വിശുദ്ധന്മാർ” ദൈവമായി തീരുന്നു
നിങ്ങൾ താഴെ വായിക്കാൻ പോകുന്ന കാര്യങ്ങൾ നിങ്ങളെ ഞെട്ടിക്കും. പാസ്റ്റർ ലൂക്ക് ചില വർഷങ്ങൾക്ക് മുൻപ് പ്രസംഗിച്ചതാണിത്.
“യുഗായുഗങ്ങളോളം തുടർച്ചയായി ദൈവത്തിനു വസിക്കാനായി ദൈവം മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിൻ്റെ എല്ലാ ഗുണവിശേഷണങ്ങളും മനുഷ്യനിൽകുടി വെളിപ്പെടു ത്തിയിരിക്കുന്നു. ദൈവത്തെ പോലെയിരിപ്പാനും ദൈവത്തിനു എന്നെന്നേക്കും വസി പ്പാനുമായി ദൈവം മനുഷ്യനെ സൃഷ്ടിച്ചു. നമ്മൾ കഴിഞ്ഞ നിത്യതയും (മനുഷ്യന് മുൻപ്) വരാൻ പോകുന്ന നിത്യതയും (മനുഷ്യരുടെ ഈ ലോകത്തിലെ ജീവിതത്തിനു ശേഷം) കാണുന്നു. കഴിഞ്ഞ നിത്യതയിൽ തൃത്വമായ ദൈവത്തെയും ദൈവദൂതന്മാരെ യും കാണുന്നു, വരാൻ പോകുന്ന നിത്യത പിതാവ്, പുത്രൻ, മണവാട്ടി (പരിശു ദ്ധാത്മാവല്ല) എന്നിവ ചേർന്നതാകുന്നു. കഴിഞ്ഞ നിത്യതയിലെ പോലെ ദൈവദൂത ന്മാർ ശുശ്രുഷകന്മാർ ആയിരിക്കും. വരാൻ പോകുന്ന നിത്യതയിൽ പൂർണ്ണരായ വിശുദ്ധ ന്മാർ അതായത് മണവാട്ടി പരിശുദ്ധാത്മാവുമായി ചേർന്ന് പിതാവിനോടും പുത്ര നോടും കൂടെ ക്രിസ്തുവിൻ്റെ മണവാട്ടിയായി കാണപ്പെടും. റെബേക്ക ഒരു വിധത്തി ലുള്ള പൂർണ്ണയായ വിശുദ്ധയും അബ്രഹാം തൻ്റെ പുത്രനായ ഇസഹാക്കിനു ഭാര്യയെ കൊ ണ്ടുവരാനായി അയച്ച ഏലീയാസാർ ഒരു തരം പരിശുദ്ധാത്മാവും ആകുന്നു. വരാൻ പോ കുന്ന നിത്യതയിൽ ദൈവം ഒരു ദൈവമായും ദൈവത്തിൻ്റെ പൂർണ്ണരായ വിശുദ്ധന്മാർ അവരിലൊരാളായും കാണപ്പെടും.”
ടിപിഎം പറയുന്നു വരാൻ പോകുന്ന നിത്യത പിതാവ്, പുത്രൻ, മണവാട്ടി (പരി ശുദ്ധാത്മാവ് ഇല്ല) എന്നിവ ചേർന്നതാകുന്നു, അതിൽ മുഴുകാം. ദൈവത്തിൻ്റെ സാരാംശത്തെ പോലും മാറ്റാൻ ടിപിഎം തയ്യാറാണ്. ടിപിഎമ്മിന് സൃഷ്ടിച്ച വസ്തുക്കളും ഒരേയൊരു സൃഷ്ടാവായ ദൈവവും തമ്മിലുള്ള വ്യത്യാസം ഇതുവരെയും മനസ്സിലായി ട്ടില്ല. പിതാവ്, പുത്രൻ, മണവാട്ടി എന്നിവരടങ്ങിയ ഒരു പുതിയ ത്രിത്വം അവർ കണ്ടുപി ടിച്ചു. പരിശുദ്ധാത്മാവ് മണവാട്ടിയുമായി ചേരുകയും പിന്നീട് ത്രിത്വത്തിൽ മണവാട്ടി പരിശുദ്ധാത്മാവിൻ്റെ സ്ഥാനം ഏറ്റെടുക്കുകയും ചെയ്യുമെന്ന ഏറ്റവും വിചിത്രമായ ആശ യം ടിപിഎം പ്രചിപ്പിക്കുന്നു.
ദൈവം തൻ്റെ സാരാംശം മാറ്റുന്നവനായി കാണിക്കുന്നത് ദൈവനിന്ദയും ദൈവദൂഷണ വുമായി കരുതണം. ദൈവം മാറ്റമില്ലാത്തവനാണ്. ദൈവം ഒരിക്കലും മാറാത്തവനായതു കൊണ്ട് നാം എന്നും നന്ദിയുള്ളവരായിരിക്കണം.
ഈ എല്ലാ പഠിപ്പിക്കലുകളിലും നമ്മൾക്ക് ടിപിഎമ്മിൽ ലൂസിഫെറിൻ്റെ ആത്മാവ് പ്രവർ ത്തിക്കുന്നത് കാണാം. അവർ അത് പലവിധത്തിൽ ചെയ്യുന്നു. നിത്യ ന്യായവിധി സ്വന്തം കൈകളിൽ എടുത്ത് നിത്യതയിൽ സ്ഥലം കൊടുക്കുന്നത് അതിലൊരു പ്രവർത്തനമാ ണ്. പുതിയ ഭൂമിയിലും പുതിയ ആകാശത്തിലും പുതിയ യെരുശലേമിലും സീയോനിലും പോകുന്ന ജനങ്ങളുടെ ഒരു സ്കെയിൽ ടിപിഎം കണ്ടുപിടിച്ചു. അതേപ്പറ്റി വേറൊരു ലേ ഖനത്തിൽ വിശദീകരിക്കാം.
ടിപിഎമ്മിന് ദൈവമായി അഭിനയിക്കാനുള്ള യാതൊരു അധികാരവും ഇല്ലെങ്കിലും അവ ർ വീണ്ടും വീണ്ടും അത് ആവർത്തിക്കുന്നു. ഇതും ലൂസിഫെറിൻ്റെ ആത്മാവ് ആകുന്നു.
ഏറ്റവുംഅത്യുന്നതനാകാൻ ആഗ്രഹിച്ചവന് സംഭവിച്ചത് ഓർക്കുക.
യെശയ്യാവ് 14:14, “ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും“
ഇത് സംഭവിച്ചു……….
യെശയ്യാ. 14:12, “അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്ന് വീണു.”
ഉപസംഹാരം
പ്രിയ ടിപിഎം വിശ്വാസികളെ, നിങ്ങൾ ഇനിയും “ഉള്ളതിലേറ്റവും നല്ല സഭ ടിപിഎം ആണ്” “ടിപിഎമ്മിന് ഏറ്റവും നല്ല ഉപദേശങ്ങൾ ഉണ്ട്” എന്നീ മുദ്രാവാഖ്യങ്ങൾ വീണ്ടും ആവർത്തിക്കുവാൻ ആഗ്രഹിക്കുന്നുവോ? അങ്ങനെയുള്ള മുദ്രാവാഖ്യങ്ങൾ വെറും ശൂന്യമായ വാക്കുകളാണെന്ന് നിങ്ങൾ കാണുന്നില്ലേ? ടിപിഎം നിർലജ്ജമായി ദൈവ ദൂഷണവുമായി അതിര് പങ്കിടുന്ന ദൈവനിന്ദയാൽ നിങ്ങൾ എന്തിനു വഞ്ചിക്കപ്പെടണം?
താഴെ കൊടുത്തിരിക്കുന്ന തിരുവചനങ്ങൾ ഒന്ന് പരിഗണിക്കാൻ ഞാൻ നിങ്ങളോട് അഭ്യ ർത്ഥിക്കുന്നു. മനുഷ്യൻ ഒരിക്കലും ദൈവം ആകത്തില്ല. പൊടിയിൽ നിന്നു സൃഷ്ടിച്ച മനു ഷ്യനും സകലത്തെയും ഭരിക്കുന്ന സൃഷ്ടാവായ ദൈവവും തമ്മിൽ അതിഭീമമായ വിടവു ണ്ട്. “നിത്യതയിൽ ഏറ്റവും നല്ല സ്ഥലം” ടിപിഎമ്മിൻ്റെ ഒഴി യാബാധയായിരിക്കയാൽ അ വർ പരിശുദ്ധാത്മാവിനെ തള്ളി പുറത്താക്കി.
യെശയ്യാവ് 40:28, “നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നേ“.
യെശയ്യാവ് 46:9, “ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.”
നെഹെമ്യാവ് 9:6, “നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വ ർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെ യും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും ര ക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.”
വെളിപ്പാട് 4:11 : “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിൻ്റെ ഇഷ്ടം ഹേതു വാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ട് തങ്ങളുടെ കിരീടങ്ങളെ സിംഹാ സനത്തിൻ മുമ്പിൽ ഇടും.“
റോമർ 11:33-36, “ഹാ, ദൈവത്തിൻ്റെ ധനം, ജ്ഞാനം, അറിവ് എന്നിവയുടെ ആഴമേ! അവ ൻ്റെ ന്യായവിധികൾ എത്ര അപ്രമേയവും അവൻ്റെ വഴികൾ എത്ര അഗോചരവും ആകു ന്നു. കർത്താവിൻ്റെ മനസ്സ് അറിഞ്ഞവൻ ആർ? അവന് മന്ത്രിയായിരുന്നവൻ ആർ? അവന് വല്ലതും മുമ്പെ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവൻ ആർ? സകലവും അവനിൽ നി ന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന് എന്നേക്കും മഹത്വം ആമേൻ.”
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
https://youtu.be/heo5P-pjZAU?t=15m30s
.