
ദി പെന്തക്കോസ്ത് മിഷൻ്റെ ധാരാളം മിഥ്യയായ പഠിപ്പിക്കലുകൾ ഞങ്ങൾ പുറത്തു കാട്ടി കൊണ്ടിരിക്കുന്നു. ഈ ലേഖനത്തിൽ, ടിപിഎം ശുശ്രുഷകന്മാർ മിക്കവാറും എല്ലാ കാര്യ ങ്ങളിലും മുഖ്യാസനം എടുക്കുന്നത് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഇത് താഴെ പറയു ന്ന വാഖ്യങ്ങളുടെ ഘോരമായ ലംഘനമാകുന്നു.
കൊലോസ്യർ 1:18, “അവൻ സഭ എന്ന ശരീരത്തിൻ്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന് അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽനിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു.”
കുട്ടികളെ അവരുടെ നിയന്ത്രണത്തിൽ മെരുക്കുന്നു
ഇങ്ങനെയുള്ള വസ്തുതകൾ മനസ്സിലാക്കാനായി ഞാൻ ടിപിഎം സൺഡേ സ്കൂൾ സിലബ സ്സ് 11->0 ക്ലാസ്സ് 1->0 അധ്യായത്തിലെ ചില ഭാഗങ്ങൾ ഉദ്ധരിക്കാൻ ആഗ്രഹിക്കുന്നു. ഇതിൽ പഴയനിയമത്തിലെ യാഗങ്ങളും പുതിയനിയമത്തിൽ അതിനുള്ള പ്രാധാന്യവും ആണ്. ഞാൻ ആത്മീക പ്രാധാന്യത്തിന് എതിരല്ല, എന്നാൽ ഞാൻ ടിപിഎം ശുശ്രുഷകന്മാരുടെ സ്വാർത്ഥതക്ക് എതിരാണ്, അവർ ഏറ്റവും നല്ല ഓഹരി എടുത്ത് അവരുടെ മലിനമായ ചിന്താഗതികൾ എളുപ്പം സ്വാധീനിക്കാവുന്ന കുരുന്നു മനസ്സുകളിൽ അടിച്ചേൽപ്പിക്കുന്നു. അവരുടെ മലിനമായ ഉപദേശങ്ങൾ അറിവില്ലാത്ത ജനങ്ങളുടെ മേൽ ആവർത്തിച്ച് അവ രെ കൗശലത്താല്‍ സ്വാധീനിക്കുന്നു. മറ്റുള്ളവരെ ഒഴിവാക്കിക്കൊണ്ട് തന്നത്താൻ അപ്പൊ സ്തലന്മാരെന്നും വിശുദ്ധന്മാരെന്നും ശരിയായ ബോധമുള്ള ആര് വിളിക്കും? ഇത് വളരെ ശക്തമായ മനസ്സ് നിയന്ത്രണ സംവിധാനമാണ്.
ചെറിയ യാഗങ്ങളെ പറ്റി പറയുന്നത് നോക്കാം. അ പ്രധാന ഓഹരി വിശ്വാ സികൾക്ക് കൊടുത്തിട്ട് വലിയ പങ്ക് തങ്ങൾക്കായി വെയ്ക്കുന്ന ടിപിഎം ഉപ ദേശങ്ങൾ എങ്ങനെയാ ണെന്ന് നമ്മുക്ക് നോക്കാം, വളരെ ശ്രദ്ധയോടെ വായിക്കാൻ അഭ്യർത്ഥിക്കുന്നു.
ആദ്യത്തെ നാല് യാഗങ്ങളിലും “വിശുദ്ധന്മാർ” എന്നും അഞ്ചാമത്തെ യാഗത്തിൽ “ദൈവ ജനങ്ങൾ” എന്നും പ്രതിപാദിച്ചിരിക്കുന്നത് കാണാം. ടിപിഎം അനുസരിച്ച് വിശുദ്ധന്മാർ അവിവാഹിതരായ ശുശ്രുഷകന്മാരും ദൈവ ജനങ്ങൾ പുതിയ യെരുശലേമിലേക്ക് പോകുന്ന വിശ്വാസികളും ആകുന്നു. അവർ എൻ്റെ ഊഹം തെറ്റാണെന്നു തെളിയിക്കാൻ ശ്രമിക്കുകയാണെങ്കിൽ പിന്നെ അവർ എന്തിന് വിശുദ്ധന്മാർ, ദൈവ ജനങ്ങൾ എന്ന രണ്ടു വ്യത്യസ്ത പദങ്ങൾ ഉപയോഗിക്കുന്നു? മറ്റുള്ളവരെക്കാൾ തങ്ങൾ ശ്രേഷ്ടരാണെന്ന് സ്ഥാപി ക്കാൻ വേണ്ടി എന്തും ചെയ്യുമെന്നതിനു എനിക്ക് ഒരു തരി പോലും സംശയമില്ല. ഹഗ്ഗീ ത്തിൻ്റെ മകനായ അദോനീയാവ് പോലെ അവർ നിഗളികളാണ്. അബ്യാഥാരും യോവാ ബും അദോനീയാവിനോട് ചെയ്തതുപോലെ വിഡ്ഢികളായ ധാരാളം അംഗങ്ങൾ ഇവരെ അനുകൂലിച്ചു പിന്തുടരുന്നു. ഒരു പക്ഷെ അവർ വരാൻ പോകുന്ന വിപത്ത് അവഗണി ക്കുകയാവാം, അബ്യാഥാർക്കും യോവാബിനും എന്ത് സംഭവിച്ചുവെന്ന് അവർ അറി ഞ്ഞിരിക്കണം.
ചെറിയ യാഗങ്ങൾക്ക് കൊടുത്തിരിക്കുന്ന ചില വ്യാഖ്യാനങ്ങൾ പരിശോധിക്കാം, മാനവ രക്ഷക്കായി യേശുവിൻ്റെ പ്രവർത്തനങ്ങളെ പുറത്തെറിഞ്ഞിരിക്കുന്നത് അല്പം പൊതു വിജ്ഞാനമുള്ള ഏവർക്കും മനസ്സിലാകും.

നീരാജനാർപ്പണം (Wave Offering)
എന്ത് തെറ്റായ അവകാശവാദം? പഴയനിയമത്തിൽ പക്ഷികളുടെയും മൃഗങ്ങളുടെയും യാഗങ്ങൾ രക്ഷ നൽകിയില്ല, അതുകൊണ്ട് യേശു ക്രിസ്തു, മാനവജാതിയുടെ രക്ഷയ്ക്കാ യി സ്വയം യാഗമായിത്തീർന്നു. എന്നാൽ ടിപിഎം സൺഡേ സ്കൂൾ സിലബസ്സ് അനുസരി ച്ച്, പഴയനിയമത്തിലെ യാഗം പോലെ യേശു ക്രിസ്തുവിൻ്റെ യാഗവും പൂർണ്ണമായില്ലയെന്നു തെളിയിക്കാൻ നോക്കുന്നു. അതുകൊണ്ട് അവർ തന്നെ, മാനവജാതിയുടെ രക്ഷയ്ക്കായി യാഗമാകണം. അവർ അവരെ തന്നെ പീഠഭൂമിയിൽ (PEDESTAL) നിർത്തുന്നു, ഇത് ദൈവദൂ ഷണമാണ്. അവരെ നയിക്കുന്ന ആത്മാവ് അവരെ വളരെ അപകടകരമായ സാഹചര്യ ത്തിലെത്തിക്കുന്നു. ഏറ്റവും ഉത്തമമായ യാഗമായ യേശു ക്രിസ്തു തന്നെ മാനവജാതിയുടെ രക്ഷയ്ക്കായി യാഗമായി തീർന്നതിനാൽ ഇനിയും സ്വർഗത്തിൽ നിന്നോ ഭൂമിയിൽ നി ന്നോ ആരും യാഗമാകേണ്ട ആവശ്യം ഇല്ല. നീരാജനാർപ്പണമായി തീർന്നവൻ്റെ അരികി ലേക്ക് ജനങ്ങളെ നയിക്കുന്ന സുവിശേഷം ഞങ്ങൾ പ്രസംഗിക്കുന്നുവെന്നു പറഞ്ഞെങ്കി ൽ അംഗീകരിക്കാമായിരുന്നു. എൻ്റെ ദൈവമേ, ഈ ടിപിഎം ശുശ്രുഷകന്മാർ തെറ്റായ സ്വന്തം പഠിപ്പിക്കൽ പ്രചരിപ്പിക്കാൻ എന്തും ചെയ്യാൻ മടിക്കത്തില്ലല്ലോ?
ഏറ്റവും ഉത്തമമായ യാഗമായ യേശു ക്രിസ്തു തന്നെ മാനവജാതിയുടെ രക്ഷക്കായി യാഗ മായി തീർന്നതിനാൽ ഇനിയും സ്വർഗത്തിൽ നിന്നോ ഭൂമിയിൽ നിന്നോ ആരും യാഗമാ കേണ്ട ആവശ്യം ഇല്ല. നമ്മൾ എതിർത്താൽ, നീരാജനാർപ്പണമായി തീർന്നവൻ്റെ അരികി ലേക്ക് ജനങ്ങളെ നയിക്കുന്ന സുവിശേഷം ഞങ്ങൾ പ്രസംഗിക്കുന്നുവെന്ന് പറഞ്ഞു തടി തപ്പും. ടിപിഎം ശുശ്രുഷകന്മാർ തെറ്റായ സ്വന്തം പഠിപ്പിക്കൽ പ്രചരിപ്പിക്കാൻ എന്തും ചെയ്യാൻ മടിക്കത്തില്ല.
അവരെടുക്കുന്ന വേദപുസ്തക പരാമർശം നോക്കുക. അപ്പൊ.പ്രവ. 1:8, ഇത് “ചെയ്യുന്നതി നേക്കാളും പറയുന്നതാണ് എളുപ്പം” എന്നതുപോലെയാകുന്നു. അവർ വ്യക്തമായി “സാ ക്ഷികൾ” എന്ന പദത്തിലേക്ക് ചൂണ്ടുന്നതായി നമ്മുക്ക് മനസ്സിലാകും, അതിൻ്റെ മൂലപദം “MARTUS” അർഥം “രക്തസാക്ഷികൾ”. ഒന്നുകിൽ അവർക്ക് ആ പദത്തിൻ്റെ നിർവ്വചനം അറിയത്തില്ല, അല്ലെങ്കിൽ മനഃപൂർവം വ്യാജ അവകാശവാദം ഉയർത്തുന്നു. THAYER’S DEFINITION അനുസരിച്ചു, അദ്ദേഹത്തിൻ്റെ പിന്നാലെ പോകുന്നവർ അവരുടെ വിശ്വാസ ത്തിൻ്റെ ശക്തിയും സത്യസന്ധതയും ഭീകരമായ മരണത്തിന് വിധേയരായി തെളിയി ക്കണം. ടിപിഎം ശുശ്രുഷകന്മാർ ഈ നിർവ്വചനവുമായി എത്ര പ്രയോഗികരാണെന്നു നമ്മൾക്കേവർക്കും അറിയാം. പീഡനത്തെ ഭയപ്പെടുന്ന ഏറ്റവും പേടിത്തൊണ്ടന്മാർ അവരാകുന്നു, അങ്ങനെ ഒരു സാഹചര്യത്തിൽ നിന്നും തടി താപ്പാനായി അവർ എതു മാർഗ്ഗവും സ്വീകരിക്കും. വിവാഹിതരായ സുവിശേഷകരെ നോക്കിയാൽ അവർ ഭാര്യമാർക്കും കുട്ടികൾക്കും വലിയ പ്രാധാന്യം കൊടുക്കാതെ പീഡനവും മരണവും നേരിടുന്നു. എന്നാൽ ടിപിഎം ശുശ്രുഷകന്മാർ ഒന്നും ചെയ്യാതെ ധാരാളം കാര്യങ്ങൾ അവകാശപ്പെടുന്നു? ഇതുമാതിരിയുള്ള ടിപിഎം ശുശ്രുഷകന്മാരുടെ പ്രവർത്തനങ്ങൾ എത്ര ലജ്ജാകരമാകുന്നു?
നീരാജനാർപ്പണം (Heave Offering)
അവരുടെ ആശയം തെളിയിക്കാനായി അവർ ഉപയോഗിക്കുന്നത് 2 തീമോഥെ. 1:12 ആ കുന്നു. അപ്പൊസ്തലനായ പൗലോസ് ടിപിഎമ്മിൻ്റെ സ്വയം പുകഴ്ത്തുന്ന വിശുദ്ധന്മാർക്കു വേണ്ടി മാത്രമാണ് ഇതെഴുയിരിക്കുന്നതെന്നു ഞാൻ വിശ്വസിക്കുന്നില്ല. എല്ലാ ദാസനും യജമാനന് കീഴ്പ്പെട്ടിരിക്കണം. ദൈവം എല്ലാവർക്കും യജമാനനും ദൈവത്തെ പിന്തുടരു ന്ന എല്ലാവരും ദൈവത്തിൻ്റെ ദാസന്മാരും ആകുന്നു. ടിപിഎം ശുശ്രുഷകന്മാർ മാത്രമല്ല, സുരക്ഷിതരായി ഇരുന്നു തക്ക സമയത്ത് ദൈവത്തെ മഹത്വപ്പെടുത്താൻ ആഗ്രഹിക്കുന്ന ഏവനും പൂർണ്ണമായി ദൈവത്തിനു കീഴ്പ്പെട്ടിരിക്കണം.
പാനീയ യാഗം (Drink Offering)
മുകളിലെ രണ്ടിൽ ഇല്ലെങ്കിൽ, ഈ മൂന്നാമത്തെ യാഗത്തെ പറ്റി കൊടുത്തിരിക്കുന്ന പ്രസ്താവന ടിപിഎം ശുശ്രുഷകന്മാരെ മാത്രം ഉദ്ദേശിച്ചാണെന്ന് വളരെ വ്യക്തമാണ്. എങ്ങനെ അവർ തങ്ങളുടെ ജീവിതം ശുശ്രുഷയിലേക്കു ഒഴുക്കുന്നുവെന്ന് എനിക്ക് ഇതുവരെയും മനസ്സിലായിട്ടില്ല? ജനങ്ങളെ ഭരിച്ചു അവരുടെ അടിമത്വത്തിൽ കൊണ്ടുവരുന്നതാണോ? വിശുദ്ധന്മാർ തങ്ങളുടെ ജീവിതം ശുശ്രുഷയിലേക്ക് ഒഴുക്കുന്നത് കാണണമെങ്കിൽ, അവരുടെ കൺവെൻഷന് മുൻപും കൺവെൻഷനിലും കൺവെൻഷന് ശേഷവുമുള്ള പെരുമാറ്റം ശ്രദ്ധിച്ചാൽ മനസ്സിലാക്കാം. അവർക്ക് ഏതെങ്കിലും ഡിപ്പാർട്മെൻറ്റിൻ്റെ ചുമതലയുണ്ടായിരിക്കും. വിശ്വാസികൾ അവരുടെ കീഴിൽ പ്രവർത്തിക്കുന്നു. ജൂനിയർ വേലക്കാരൊഴികെ ബാക്കി വിശുദ്ധന്മാർ നല്ല അലക്കി തേച്ചു തിളങ്ങുന്ന തൂവെള്ള വസ്ത്രം ധരിച്ച് വിശ്വാസികളെ കൂലിക്കാരെ പോലെ പണിയെടുപ്പിക്കും. ശുശ്രുഷയിലേക്ക് ജീവിതം ഒഴുക്കുന്നത് ഇതാണോ?
യാക്കോബ് 3:1, “സഹോദരന്മാരേ, അധികം ശിക്ഷാവിധിവരും എന്നു അറിഞ്ഞു നിങ്ങളിൽ അനേകർ ഉപദേഷ്ടാക്കന്മാർ ആകരുത്.”
അവരുടെ ജീവിതം ശുശ്രുഷയിലേക്ക് ഒഴുക്കുന്നതിന് പകരം, ഉപദേഷ്ടാക്കന്മാരെ പോലെ, വിശ്വാസികളെ പിഴിഞ്ഞുകൊണ്ടിരിക്കുന്നു. ജനങ്ങളെ വിഡ്ഢികളാക്കുന്നത് ദയവായി നിർത്തുക.
സ്തോത്ര യാഗം (Thanksgiving Offering)
ബൈബിൾ നന്മകളായ നല്ല വസ്ത്രം, നല്ല പാർപ്പിടം, നല്ല ആഹാരം, നല്ല ദശാംശം മുതലാ യവയ്ക്കു മാത്രം നന്ദിയുള്ളവരായിരിക്കാൻ പഠിപ്പിക്കുന്നില്ല, മറിച്ച് എല്ലാറ്റിനും നന്ദിയു ണ്ടായിരിക്കണം. പൗലോസ് പറയുന്നു, 1 തെസ്സലോനിക്യർ 5:18, “എല്ലാറ്റിന്നും സ്തോത്രം ചെയ്വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.” ഇത് ടിപിഎം വിശു ദ്ധന്മാരുടെ മാത്രമല്ല, എല്ലാ ദൈവ പൈതലിൻ്റെയും കടമയാണ്.

സ്വമേധാദാന യാഗം (Freewill offering)
ഇതിലെ രസകരമായ ഭാഗം നോക്കാം. ആദ്യത്തെ നാല് യാഗങ്ങളിലും വിശുദ്ധന്മാർ മാത്രമാണ് പങ്കെടുക്കുന്നത്, അഞ്ചാമത്തെ യാഗത്തിൽ വിശുദ്ധന്മാർ അപ്രത്യക്ഷരായി,ദൈവ ജനങ്ങളെ അരങ്ങിലേക്ക് കൊണ്ടുവരുന്നു. എന്തുകൊണ്ട്? ആദ്യത്തെ നാല് യാഗ ങ്ങളിലും വിശുദ്ധന്മാർക്ക് പണമായോ വസ്തുവായോ ഒന്നും കൊടുക്കേണ്ട ആവശ്യം ഇല്ല, അഞ്ചാമത്തേത് ദാനം കൊടുക്കുന്നത് സംബന്ധിച്ചാകുന്നു. പാവങ്ങളെയും നിർദ്ധനരെയും സഹായിക്കുന്നത് അവരെ സംബന്ധിച്ചടത്തോളം വിദൂര സ്വപ്നം മാത്രമാണ്. അവർ വാങ്ങാൻ മാത്രം പഠിച്ചിരിക്കുന്നു, കൊടുക്കാൻ പഠിച്ചിട്ടില്ല. സ്വമേധാദാന യാഗത്തിൽ നിന്നും അവരെ ഒഴിവാക്കി അത് വിശ്വാസികൾക്കുവേണ്ടി മാത്രമുള്ളതാണെന്ന് അവർ ചിന്തിക്കുന്നു. എന്നാൽ യേശു, വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നതാണ് ശ്രേഷ്ഠം എന്ന് പഠിപ്പിക്കുന്നു (അപ്പൊ.പ്രവ. 20:35). ഈ ടിപിഎം ശുശ്രുഷകന്മാർ തങ്ങൾ മാത്രമാണ് യഥാ ർത്ഥ പുതിയനിയമ ശുശ്രുഷകരെന്നു നിനക്കുന്നു. അവരുടെ സൗകര്യാർത്ഥം പഴയനിയ മവും പുതിയനിയമവും കൂടികലർത്തുന്നു. അയ്യോ! അവരുടെ വാക്കുകളും പ്രവർത്തി കളും തമ്മിൽ യാതൊരു പൊരുത്തവുമില്ലല്ലോ, എന്നിട്ടും കർത്താവിൻ്റെ വരവിൽ ജന ങ്ങളെ ഒരുക്കുന്ന ഒരേയൊരു ഉത്തമ സഭ അവരുടേതാണെന്ന് അവകാശപ്പെടുന്നു. എ ന്തൊരു ക്രൂരമായ വഞ്ചന? വിശുദ്ധനായ പൗലോസിനെ പോലെ എനിക്കും ഇതിൽ കുടു ങ്ങിയിരിക്കുന്ന ജനങ്ങളെ ഓർത്തു കരയാൻ മാത്രമേ സാധിക്കുന്നുള്ളൂ, റോമർ 7:24, “അ യ്യോ, ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന്നു അധീനമായ ശരീരത്തിൽനിന്നു എന്നെ ആർ വിടുവിക്കും?”
ഉപസംഹാരം
നിങ്ങൾ അപ്പൊസ്തലന്മാരായും വിശുദ്ധന്മാരായും വിശ്വസിക്കുന്ന ജനങ്ങൾ ഏറ്റവും വലി യ തട്ടിപ്പുകാരാണ്. നിങ്ങൾ നിങ്ങളുടെ മൃഗസമ്പത്തിനു കൊടുക്കുന്നതിനേക്കാൾ കൂടു തൽ വില ഇവർ നിങ്ങൾക്ക് തരികയില്ല. നിങ്ങൾ വേറേയൊന്നുമല്ല, പണം സമ്പാദിക്കാ നുള്ള ഉപകരണം മാത്രമാണ്. നിങ്ങൾ നിങ്ങളുടെ മൃഗസമ്പത്തിന് ആഹാരം കൊടുക്കു ന്നതുപോലെ ഇവർ നിങ്ങൾക്ക് ചില വിലകുറഞ്ഞ ആഹാരം തന്നു നിങ്ങളെ നിയന്ത്രി ക്കുന്നു. അവർ നിങ്ങളുടെകൂടെ ഒരേ മേശയിൽ നിന്നും ഭക്ഷിക്കുകയില്ല. ഇത് നിങ്ങൾ അവർക്ക് പാലും മുട്ടയും ഇറച്ചിയും എല്ലാം കൊടുക്കുന്നതുകൊണ്ടാകുന്നു. നിങ്ങളുടെ പ്രയോജനം അവസാനിച്ചാൽ ഒരു ദാക്ഷണ്യവും കാണിക്കാതെ നിങ്ങളെ വലിച്ചെറിയും. അവരുടെ ഉപദേശങ്ങൾ പരിശോധിച്ച് എളുപ്പം സ്വാധീനിക്കാവുന്ന മനസ്സുകളിൽ വിഷം എങ്ങനെ കുത്തിവെയ്ക്കുന്നുവെന്ന് മനസ്സിലാക്കുക.
ഫിലിപ്പിയർ 3:2, “നായ്ക്കളെ സൂക്ഷിപ്പിൻ; ആകാത്ത വേലക്കരെ സൂക്ഷിപ്പിൻ; വിച്ഛേദ നക്കാരെ സൂക്ഷിപ്പിൻ.”
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.
Fromtpmകാർക്കു പറ്റിയത് എന്ത്?
“വീക്ഷണക്കുഴപ്പം” ഭാഗം-3
ലക്ഷ്യത്തെ കാലേബിനെപ്പോലെ വീക്ഷിക്കാത്തതിന്റെ കുഴപ്പമാണ് ഈ പിന്മാറ്റക്കാർക്ക് പറ്റിയത്.
*[[Num 14:24]] Malayalam Bible* എന്റെ ദാസനായ കാലേബോ, അവന്നു വേറൊരു സ്വഭാവമുള്ളതുകൊണ്ടും എന്നെ പൂര്‍ണ്ണമായി അനുസരിച്ചതുകൊണ്ടും അവന് പോയിരുന്ന ദേശത്തേക്കു ഞാന്‍ അവനെ എത്തിക്കും; അവന്റെ സന്തതി അതു കൈവശമാക്കും.
*[[Num 13:32-33/Malayalam Bible]]* %v 32% തങ്ങള്‍ ഒറ്റു നോക്കിയ ദേശത്തെക്കുറിച്ചു അവര്‍ യിസ്രായേല്‍മക്കളോടു ദുര്‍വ്വര്‍ത്തമാനമായി പറഞ്ഞതെന്തെന്നാല്‍ഞങ്ങള്‍ സഞ്ചരിച്ചു ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു; ഞങ്ങള്‍ അവിടെ കണ്ട ജനം ഒക്കെയും അതികായന്മാര്; %v 33% അവിടെ ഞങ്ങള്‍ മല്ലന്മാരുടെ സന്തികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങള്‍ക്കു തന്നേ ഞങ്ങള്‍ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചെക്കും ഞങ്ങള്‍ അങ്ങനെ തന്നേ ആയിരുന്നു.)
മറ്റ പത്തുപേരും, വാഗ്ദത്ത ദേശത്തെ കണ്ടതുപോലെയാണ് ഈ പിന്മാറ്റക്കാർ നല്ലകാര്യത്തിനായുള്ള ആത്മീക യാത്രയിൽ വരുന്ന ഇടർച്ചകളെ കാണുന്നത്, *[[Mat 11:12/Malayalam Bible]]* യോഹന്നാന് സ്നാപകന്റെ നാളുകള്‍ മുതല്‍ ഇന്നേവരെ സ്വര്‍ഗ്ഗരാജ്യത്തെ ബലാല്ക്കാരം ചെയ്യുന്നു; ബലാല്ക്കാരികള് അതിനെ പിടിച്ചടക്കുന്നു.
സ്വർഗ്ഗരാജ്യം സ്വന്തമാക്കാൻ, പല പോരാട്ടങ്ങൾ അഭിമുഖീകരിക്കേണം എന്ന, വെളിപ്പാട് ഈ പിന്മാറ്റക്കാർക്കു അറിയില്ല *[[Joh 16:33/Malayalam Bible]]* നിങ്ങള്‍ക്കു എന്നില്‍ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിന്‍; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു. *[[Mat 10:22/Malayalam Bible]]* എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; അവസാനത്തോളം സഹിച്ചുനിൽക്കുന്നവനോ രക്ഷിക്കപ്പെടും.
ഏത് സംഘടനയിലായാലും, ഒരു നടത്തിപ്പു എന്നുള്ള നുഖം ഉണ്ടാകും.അത് സ്വഭാവികം.
എന്നാൽ സ്വാതന്ത്ര്യം വേണം എന്ന് കുട്ടം വിട്ടു പുറത്തുപോയ ഈ പിന്മാറ്റക്കാർ, കഷ്ടം പോരാട്ടം ആഗ്രഹിക്കാത്തവർ. *[[1Co 1:18/Malayalam Bible]]* ക്രൂശിന്റെ വചനം നശിച്ചുപോകുന്നവര്‍ക്കും ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.)
ആകയാൽ,
ഈ പിന്മാറ്റക്കാർ ഒരു സ്ഥലത്തും സംഘടനയിലും സ്തിരമാകാത്തവരായിരിക്കും.
മാത്രമല്ല മുമ്പു താൻ ചേർന്നുനിന്ന സംഗത്തോടു, കഠിണമായ കുറ്റാരോപണമായി വളരെ ജ്ഞാനത്തോടെ എതിർക്കും എന്ന് ബൈബിൾ പറയുന്നു *[[Pro 18:1/Malayalam Bible]]* കൂട്ടംവിട്ടു നടക്കുന്നവന് സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവന് കയര്‍ക്കുംന്നു.
പിന്നീട് ആ പത്തുപേരും, ദുർവ്വർത്തമാനം(bad news or evil report ) പരത്തുന്നതുപോലെ. ഈ പിന്മാറ്റക്കാർ, സൈറ്റ് ഉണ്ടാക്കി ഈ ഹീനപ്രവൃത്തി ചെയ്തുകൊണ്ടിരിക്കും. “*[[Num 13:32]] Malayalam Bible* തങ്ങള്‍ ഒറ്റു നോക്കിയ ദേശത്തെക്കുറിച്ചു അവര്‍ യിസ്രായേല്‍മക്കളോടു ദുര്‍വ്വര്‍ത്തമാനമായി പറഞ്ഞതെന്തെന്നാല്‍ഞങ്ങള്‍ സഞ്ചരിച്ചു ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു; ഞങ്ങള്‍ അവിടെ കണ്ട ജനം ഒക്കെയും അതികായന്മാര്”)
മനുഷ്യർ കാണുന്നതുപോലെ കാണുവാനുള്ള പ്രാകൃത കാഴ്ച്ചപ്പാചുള്ളവരായി, താങ്ങൾ പേടിച്ചതു മാത്രമല്ല, ഇതുപോലെ സൈറ്റ് ഉണ്ടാക്കി, ദുർവ്വർത്തമാനം പരത്തി പലരെയും പേടിപ്പിക്കും.
ദേശത്തെ നോക്കാൻ പോയവർ, അവർ ദേശത്തെയല്ല കണ്ടത്, പിന്നയോ ചുറ്റുപാടുള്ള മനുഷവാസത്തെ അത്രേ!
*[[Luk 2:15/Malayalam … കര്‍ത്താവു നമ്മോടു അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മില്‍ പറഞഞു.).
അതേ കർത്താവു അറിയിച്ച ആ ഉദ്ദേശത്തോടെ പോയി കാണേണ്ടത് കാണാതെ, ആവശ്യമില്ലാത്തത് കണ്ടു പിന്മാറിപ്പോയവരാണ് ഈ fromtpmകാർ.
യേശുക്രിസ്തുവായ ശിശുവിനെയല്ല, അവൻ ജനിച്ചത്, “മാടുകളുടെ തൊഴുത്തായിപ്പോയല്ലോ” എന്ന് ജനിച്ച സ്ഥലസാഹചര്യമാണ് നോക്കിയത്.
ഇതുതന്നെയാണ് ഈ പിന്മാറ്റക്കാരുടെയും കാഴ്ച്ച. അതുകൊണ്ടാണ് മാനുഷമായ കുറ്റങ്ങൾ ഉയർത്തുന്നത്.
Fromtpm കാർ ദൈവരാജ്യം പോകാൻ വിളിക്കപ്പെട്ടവരാണെങ്കിൽ, ദാവീദ് സീയോൻ പിടിച്ചതുപോലെ, പ്രതിസന്ധി വക വെക്കാതെ, വല്ലവിധേനയും മുന്നേറുമായിരുന്ന് (*[[2Sa 5:8/Malayalam Bible]]* അന്നു ദാവീദ്ആരെങ്കിലും യെബൂസ്യരെ തോല്പിച്ചാല് അവന് നീര്പ്പാത്തിയില്കൂടി കയറി ദാവീദിന്നു വെറുപ്പായുള്ള മുടന്തരെയും കുരുടരെയും പിടിക്കട്ടെ എന്നു പറഞ്ഞു. അതു കൊണ്ടു കുരുടരും മുടന്തരും വീട്ടില്‍ വരരുതു എന്നൊരു ചൊല്ലു നടപ്പായി. *[[Phi 3:11/Malayalam Bible]]* അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിന്നും ഇങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയില്‍ നിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നു വെച്ചും ഞാന്‍ അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു.)
ചുറ്റുപാടുള്ള മാനുഷമായ പ്രതികൂല സാഹചര്യങ്ങളെ നന്മെക്കായി അംഗീകരിച്ചു മുന്നേറുമായിരുന്നു *[[Rom 8:28/Malayalam Bible]]* എന്നാല്‍ ദൈവത്തെ സ്നേഹിക്കുന്നവര്‍ക്കും, നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്കും തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.)
എന്നാൽ പുറകോട്ടു, ശേഷം മനുഷ്യരെപ്പോല പോയതുമാത്രമല്ല, മറ്റുള്ളവരെയും പോരാട്ടങ്ങളിൽ നിന്നും ഒളിച്ചോടാൻ പ്രേരിപ്പിക്കുന്നു.
ആകയാൽ പിന്മാറിപ്പോകുന്നവർ നാശയോഗ്യർ. (*[[Joh 17:12/Malayalam Bible]]* അവരോടുകൂടെ ഇരുന്നപ്പോള്‍ ഞാന്‍ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തില്‍ കാത്തുകൊണ്ടിരുന്നു; ഞാന്‍ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരില്‍ ആരും നശിച്ചുപോയിട്ടില്ല.*[[Mat 7:13/Malayalam Bible]]* ഇടുക്കുവാതിലൂടെ അകത്തു കടപ്പിന്‍; നാശത്തിലേക്കു പോകുന്ന വാതില്‍ വീതിയുള്ളതും വഴി വിശാലവും അതില്കൂടി കടക്കുന്നവര്‍ അനേകരും ആകുന്നു.) അവർ നിങ്ങൾക്ക് വിശാലമായ വഴി or സഭ വാഗ്ദാനം ചെയ്യും, പക്ഷേ നാശത്തിലേക്ക് എന്ന് യേശു പറയുന്നു.
ആകയാൽ വായിനക്കാരേ!
ഈ പിന്മാറ്റക്കാരെപ്പോലെ, ഇടുക്കമായ സാഹചര്യം നോക്കി ഭയപ്പെട്ടു ഓടുന്നവരായിട്ടല്ല കാലേബിനെപ്പോലെ വിശ്വാസ കാഴ്ച്ചപ്പാടുള്ളവരായിരിക്കാം. *[[Heb 10:38/Malayalam Bible]]* നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.
കേരളത്തിലേ വായിനക്കാരേ!
ഈ വിധം ലേഖകനം എഴുതുന്ന പ്രധാന സൂത്രകാരൻ ആരെന്നാൽ:കേരളത്തിലേ മലപ്പുറം ജില്ലയിൽ നിന്ന്, Tpm വേലക്കായി വന്നിട്ട്, കുറെ വർഷം അഡൈയാർ ഡ്രൈനിങ്ങ് സെന്റരിൽ ആയിരുന്നിട്ട്, പിന്നെ വിദേശത്തും കുറെ tpm വേല ചെയ്തിട്ട്, പിന്നെ വടക്കേ ഇന്ത്യയിൽ കുറെ വർഷം വേല ചെയ്തിട്ട്, ഏകദേശം പാസ്റ്റരാകാൻ പ്രായം എത്തിയപ്പോൾ,
ഒടുക്കം ഒരു പെണ്ണിനെ പോറ്റാൻ ഓടിപ്പോയി,
ഇപ്പോൾ മലപ്പുറം ജില്ലയിൽ ചുറ്റിനടക്കുന്ന, ഏകദേശം 40 വയസ്സിന് മുകളിൽ ഉള്ള ഒരു പിന്മാറ്റക്കാരൻ എന്ന് ഏകദേശം സൂചന.
പലപ്പോഴും പല പേരുകളിലാണ് admin കമെന്റിലൂടെ തന്നെ പരിചയപ്പെടുത്തുന്നതു. അതിൽ jose എന്ന പേരാണ് മുമ്പിൽ. (ഈ പേര് മാത്രം യോജിക്കുന്നവർ വിഷമിക്കാതിരിക്കൻ അപേക്ഷ)
ഈ മനുഷ്യനെക്കുറിച്ചു അറിയാത്ത, അന്യ സംസ്ഥാനക്കാരും വിദേശികളും ഇവരുടെ ഇങ്ലീഷ് സൈറ്റിൽ ആകർഷിക്കപ്പെട്ട്, പലരും അനുഗമിക്കുവാനും താൽപര്യവും പ്രകടിപ്പിക്കുന്നു.
എന്നാൽ കേരളത്തിൽ ഇതുവരെ ആരും അനുകൂലപ്രകടനം വെളിപ്പെടുത്തിയതായി വ്യക്തമല്ല.
ആകയാൽ വായിനക്കാരേ സൂക്ഷിക്കുക, ലേഖനങ്ങൾക്കു എത്രമാത്രം ദൈവശ്വാസീയം ഉണ്ടായിരിക്കും എന്ന് ചിന്തിച്ചു നോക്കുക.
സഹോദരൻ ദീപ്,
ഇത് നിങ്ങളുടെ വെറും തെറ്റിദ്ധാരണയാണ്. ഞങ്ങൾക്ക് ദിവസവും ധാരാളം മയിലുകൾ കിട്ടുന്നുണ്ട്. എല്ലാവരും കൃത്യ സമയത്തു പുറത്തു വരും. ക്ഷമയോടെ കാത്തിരിക്കുക.
പിന്മാറ്റ കാരെല്ലാം ഒത്തുകൂടും എന്നുള്ളതിന് പ്രത്യേക വിവരണം ആവശ്യമില്ലല്ലോ!!!!
*[[Isa 13:14/Malayalam Bible]]* ഔടിച്ചുവിട്ട ഇളമാനിനെപ്പോലെയും ആരും കൂട്ടിച്ചേര്‍ക്കാത്ത ആടുകളെപ്പോലെയും അവര്‍ ഔരോരുത്തന് താന്താന്റെ ജാതിയുടെ അടുക്കലേക്കു തിരിയും; ഔരോരുത്തന് താന്താന്റെ സ്വദേശത്തിലേക്കു ഔടിപ്പോകും.
*[[Isa 10:31/Malayalam Bible]]* മദ്മേനാ ഔട്ടം തുടങ്ങിയിരിക്കുന്നു; ഗെബീംനിവാസികള്‍ ഔട്ടത്തിന്നു വട്ടംകൂട്ടുന്നു.
*[[Isa 29:5/Malayalam Bible]]* ശത്രുക്കളുടെ സംഘം നേരിയ പൊടിപോലെയും നിഷ്കണ്ടകന്മാരുടെ കൂട്ടം, പാറിപ്പോകുന്ന പതിര്‍പോലെയും ഇരിക്കും; അതു ഒരു ക്ഷണമാത്രകൊണ്ടു പെട്ടെന്നു സംഭവിക്കും.
REMOVING “your” MASK