ടിപിഎമ്മിൻ്റെ വളച്ചൊടിച്ച അർത്ഥങ്ങൾ – പിന്മാറ്റക്കാർ

ഈ പുതിയ പരമ്പരയിൽ, ടിപിഎം, വേദപുസ്തക നിർവ്വചനങ്ങളും ചൊല്ലുകളും പദങ്ങളും പുനഃനിർവ്വചനത്തിലൂടെ വ്യത്യാസപ്പെടുത്തുന്നത് നോക്കാം. ചില ദിവസങ്ങൾക്കു മുൻപ് എന്നെ ഒരു ടിപിഎം വേലക്കാരൻ എൻ്റെ മൊബൈൽ ഫോണിൽ വിളിച്ചു. ആരെയോ പറ്റി അന്വേഷിച്ചു തുടങ്ങിയ സംഭാഷണം അവസാനം ഒരു മുൻ ടിപിഎം ശുശ്രുഷകനെ കുറിച്ചുള്ള ചർച്ചയിൽ എത്തിച്ചേർന്നു. അപ്പോൾ ആ വേലക്കാരൻ മുറുമുറുത്തു, “ഓ, എല്ലാ പിന്മാറ്റക്കാരും ഒന്നിച്ചു“.  ഈ പറയപ്പെടുന്ന പിന്മാറ്റക്കാർ പഴയ രണ്ടു ടിപിഎം ശു ശ്രുഷകന്മാർ ആണ്. അപ്പോൾ ഞാൻ ഇടയ്ക്കു കയറി പറഞ്ഞു നിങ്ങൾ ടിപിഎംകാർക്ക് എല്ലാറ്റിനും സ്വന്തമായ ഒരു നിർവ്വചനം ഉണ്ട്.

ടിപിഎമ്മിൽ ഇങ്ങനെയുള്ള സംഭാഷണങ്ങൾ സാധാരണമാണ്. നിങ്ങൾ ഒരു ടിപിഎം അംഗമാണെങ്കിൽ അങ്ങനെയുള്ള സംഭാഷണങ്ങൾ കുറഞ്ഞ പക്ഷം ഒരു പ്രാവശ്യമെ ങ്കിലും കേട്ടിട്ടുണ്ടായിരിക്കും. ടിപിഎം വിശുദ്ധന്മാരും വിശ്വാസികളും അവരുടെ മുൻ വിശ്വാസികളെയും ശുശ്രുഷകന്മാരെയും എപ്പോഴും പിന്മാറ്റക്കാർ എന്ന് അഭിസംബോ ധന ചെയ്യുന്നു. ഇതാണ് അവരുടെ സംസാരരീതി (SHIBBOLETH). വേദപുസ്തകത്തിലെ ചില വാക്കുകൾക്ക് ടിപിഎമ്മിന് അവരുടേതായ വ്യാഖ്യാനങ്ങൾ ഉണ്ട്. അടിക്കടി ഉപയോഗി ക്കാനായി അവർ ചില ബൈബിൾ പദങ്ങൾ വളച്ചൊടിച്ച് അതിൻ്റെ അർത്ഥം തന്നെ മാറ്റി മറിക്കുന്നു. അതിനാൽ വെള്ള വസ്ത്ര ശുശ്രുഷകന്മാർ വചനം പരിശോധിക്കാതെ അടി ക്കുന്ന പെയിൻറ്റിൽ വിശ്വാസികളും മുങ്ങുന്നു. അവർ ആ വാക്കുകൾ ബൈബിൾ ഉദ്ദേ ശിക്കുന്നതുപോലെ അല്ല ചിത്രീകരിക്കുന്നത്, പ്രത്യുത ടിപിഎം, അതിന് അവരുടെ സ്വന്തം വ്യാഖ്യാനം കൊടുക്കുന്നു. ജനങ്ങളുടെ ഭാഷ ടിപിഎം മാറ്റിയത് കണ്ട് ഞാൻ അതിശയിക്കാറുണ്ട്. വിശ്വാസികൾ ചിന്തിക്കാതെ സംസാരിക്കുന്നു. അങ്ങനെ ടിപിഎം ദുരുപയോഗം ചെയ്യുന്ന ഒരു വാക്കാണ് പിന്മാറ്റക്കാർ. പിന്മാറ്റക്കാർ എന്ന പദത്തിൻ്റെ സാധാരണയായി അർത്ഥം ദൈവത്തിൽ നിന്നും വിദൂരതയിലേക്ക് പോയവനെന്നോ ദൈവത്തിൽ നിന്നും നേരെ വിപരീതമായി മാറിയവനെന്നോ ആണ്. എന്നാൽ ടിപിഎം കാർ, ഒരുവൻ ടിപിഎം സഭ വിട്ട് വേറൊരു സഭയിൽ ചേർന്നാലോ ടിപിഎം ശുശ്രുഷ വിട്ട് വേറൊരു സഭയിൽ ദൈവ വേല തുടങ്ങിയാലോ അദ്ദേഹത്തെ പിന്മാറ്റക്കാരൻ എ ന്ന് വിളിക്കും. ഒരു ക്രിസ്‌തീയ കൂട്ടം വിട്ട് വേറൊരു ക്രിസ്‌തീയ കൂട്ടത്തിൽ ചേർന്ന് വചന ശുശ്രുഷ നടത്തുന്നവരെ വിശ്വാസത്യാഗിയെന്നോ പിന്മാറ്റക്കാരൻ എന്നോ തിരുവെഴുത്ത് വിളിക്കുന്നുണ്ടോ? നമ്മുക്ക് ഒന്ന് പരിശോധിക്കാം.

വചന പ്രകാരം പിന്മാറ്റക്കാർ ആരാകുന്നു?

ഒരു വ്യക്തിയോ കൂട്ടമോ യഹോവയായ ദൈവത്തെ ആരാധിക്കുന്നതിൽ നിന്നും പുറ കോട്ടുപോയാൽ വചനം അവരെ പിന്മാറ്റക്കാർ എന്ന് വിളിക്കുന്നു. ഉദാഹരണമായി, പഴ യനിയമത്തിൽ ഇസ്രായേൽ മറ്റു ദൈവങ്ങളുമായി പരസംഘം ചെയ്തു. വേദപുസ്തകം ഇസ്രാ യേല്യരെ പിന്മാറ്റക്കാർ എന്ന് വിളിക്കുന്നു (യിരെമ്യാവ്  2:19, യിരെമ്യാവ് 14:7). പുതിയനി യമത്തിൽ ദേമാസ് ഈ ലോകത്തെ സ്നേഹിച്ചിട്ട് പൗലോസിനെ വിട്ടു  (2 തിമൊഥെ. 4:10). അദ്ദേഹം വേറൊരു വിശ്വാസത്യാഗിയോട്‌ ചേർന്നില്ല. അദ്ദേഹം ലോകത്തോട് ചേരാൻ വേണ്ടി പൗലോസിനെ വിട്ടു. അതിനാൽ അദ്ദേഹത്തെ പിന്മാറ്റക്കാരനായി കരുതാം. ഹുമ നയൊസും അലെക്സന്തരും അവരുടെ വിശ്വാസം വിട്ടുകളഞ്ഞു (1 തിമൊഥെയൊസ് 1:19). അതുകൊണ്ട് അവരേയും പിന്മാറ്റാക്കാരെന്നോ വിശ്വാസത്യാഗിയെന്നോ കണക്കാക്കാം. ഞാൻ ഇതിനെ കുറിച്ച് അധികം പറയേണ്ട ആവശ്യം ഇല്ല. ഇത് നിങ്ങൾക്കെല്ലാവർക്കും നന്നായി അറിയാമല്ലോ.

വചന പ്രകാരം പിന്മാറ്റക്കാർ അല്ലാത്തവർ ആര് ?

വേദപുസ്തകം പിന്മാറ്റക്കാരൻ എന്ന് സംബോധന ചെയ്യാത്ത ചില സംഭവങ്ങൾ നോക്കാം. അബ്രഹാമും ലോത്തും വേർപിരിഞ്ഞു, ലോത്ത് അബ്രഹാമിൽ നിന്നും മാറി പോയി, എന്നാൽ അബ്രഹാം ഒരിക്കലും ലോത്ത് പിന്മാറ്റക്കാരൻ ആണെന്ന് പറഞ്ഞില്ല. പുതിയ നിയമത്തിൽ പൗലോസും ബർന്നബാസും വേർപിരിഞ്ഞു, ബർന്നബാസ്‌ മർക്കോസിനെ യും പൗലോസ് ശീലാസിനെയും കൂട്ടുപിടിച്ചു  (അപ്പൊ.പ്രവ. 15:36-41). എന്നാൽ ബർന്ന ബാസും മർക്കോസും പിന്മാറ്റക്കാരാണെന്ന് പൗലോസ് പറഞ്ഞില്ല. കൊരിന്ത്യർക്കു എഴുതിയ ഒന്നാം ലേഖനത്തിൽ പൗലോസ് കൊരിന്ത്യ സഭയിലെ വിഭജനങ്ങൾ ചർച്ച ചെയ്തിരിക്കുന്നു.

Twisted Meanings in TPM - Backslidingചിലർ പൗലൊസിൻ്റെ പക്ഷക്കാരെ ന്നും ചിലർ അപ്പൊല്ലോസിൻ്റെ പക്ഷ ക്കാരെന്നും ചിലർ കേഫാവിൻറ്റെ പ ക്ഷക്കാരെന്നും പറഞ്ഞു. പൗലോസ് അവരെ ശാസിച്ചു, എന്നാൽ അവരെ ആരേയും തൻ്റെ കൂടെ ചേരാഞ്ഞതി നാൽ പിന്മാറ്റക്കാരെന്നോ വീണുപോ യവരെന്നോ വിശ്വാസ ത്യാഗികൾ എന്നോ പൗലോസ് വിളിച്ചില്ല. അദ്ദേഹത്തെ സംബന്ധിച്ചടത്തോളം വിശ്വാസത്തിൽ നിന്നും പിന്തിരിഞ്ഞവരാണ് പിന്മാറ്റക്കാർ. അദ്ദേഹത്തെ സംബന്ധിച്ച ടത്തോളം ദൈവത്തിൽ നിന്നും അകന്ന് ലോക മാർഗ്ഗത്തിൽ പോയവരാണ് പിന്മാറ്റക്കാർ. യേശു ക്രിസ്തുവിൻ്റെ ഐഹീക കാലത്ത്‌ ഒരു വ്യക്തി യേശുവിൻ്റെ നാമത്തിൽ ശുശ്രുഷി ക്കാൻ ആരംഭിച്ചു. ശിഷ്യന്മാർ അവരെ പിന്തുടരാൻ ആ വ്യക്തിയോട് ആവശ്യപ്പെട്ടപ്പോ ൾ അദ്ദേഹം യേശുവിനെയോ ശിഷ്യന്മാരെയോ പിന്തുടർന്നില്ല. ശിഷ്യന്മാർ ഇത് യേശു വിനോട് പരാതിപ്പെട്ടപ്പോൾ യേശു പറഞ്ഞു, “അവനെ വിരോധിക്കരുത്; നമുക്കു പ്രതികൂ ലമല്ലാത്തവൻ നമുക്ക് അനുകൂലമല്ലോ” (മർക്കോസ് 9:38-41). യേശു അദ്ദേഹത്തെ പിന്മാറ്റ ക്കാരൻ എന്ന് വിളിച്ചില്ല. മറിച്ച്, അവൻ നമ്മോടുകൂടെ ഉള്ളവനെന്നു പറഞ്ഞു.

ഉപസംഹാരം

തങ്ങളുടെ  സംഘടന വിട്ടു വേറൊരു ക്രിസ്‌തീയ സഭയിൽ ചേരുന്നവരെ പിന്മാറ്റക്കാരെ ന്നും വീണുപോയവരെന്നും വിളിക്കുന്ന ഒരു വേറെ സംഘടന ഈ ലോകത്തിലെവിടെ യെങ്കിലും കാണിച്ചുതരാമോ? ഇത് കെരൂബുകളുടെ മദ്ധ്യേ വസിക്കാൻ ആഗ്രഹിക്കുന്ന സഭാ നേതാക്കന്മാരുടെ സഭതന്നെയാണ്. അതെ, ഇത് റോമൻ കത്തോലിക്ക സഭയാകുന്നു. അവരുടെ നയം അടുത്ത കാലത്തു മാറിയെങ്കിലും 500 വർഷം മുൻപ് അങ്ങനെയായിരു ന്നു. ഒരു മുൻ കത്തോലിക്കാ വിശ്വാസി നരകത്തിൽ പോകുമോ എന്നതിനെ പറ്റി ധാരാ ളം ചോദ്യങ്ങൾ ഗൂഗിളിൽ കാണാം. എന്തുകൊണ്ട്? ചില നൂറ്റാണ്ടുകൾക്ക്‌ മുൻപ് അവർ അങ്ങനെ പഠിപ്പിച്ചിരുന്നു.

ഒരുപക്ഷെ അവർ ഉപേക്ഷിച്ചിരിക്കാം, എന്നാൽ ഇപ്പോൾ അവർ എക്യൂമെനിക്കൽ മാർഗ്ഗത്തിലായിരിക്കുന്നു, ഇപ്പോൾ ടിപിഎം അത് അംഗീകരിക്കുന്നു. ഞാനൊന്നു ചോദിക്കട്ടെ. ടിപിഎം ഉപേക്ഷിക്കുന്നത് ദൈവത്തെ ഉപേക്ഷിക്കുന്നതിന് തുല്യമാണോ? ടിപിഎം ദൈവത്തിനു തുല്യമാണോ, നിങ്ങൾ ദൈവത്തെയാണോ ടിപിഎമ്മിനെയാണോ ഉപേക്ഷിക്കുന്നത്? ഇതേപ്പറ്റി ഒന്ന് ചിന്തിക്കു. ടിപിഎം ഉപേക്ഷിക്കുന്നത് ദൈവത്തെ ഉപേക്ഷിക്കുന്നതിന് തുല്യമെന്ന ദൈവനിന്ദ പഠിപ്പിക്കുന്ന ടിപിഎം ദുരുപദേശം വിശ്വാ സികൾ നിഗൂഢമായി വിശ്വസിക്കുന്നു. ദൈവത്തെ ഉപേക്ഷിച്ചതിനാൽ പിശാചിനെ വീ ണുപോയ ദൂതന്മാരെന്ന് വിളിക്കുന്നു. വീണുപോയവർ എന്നാൽ ദൈവത്തെ ഉപേക്ഷിച്ച വർ എന്നാകുന്നു. അങ്ങനെയാണെങ്കിൽ ടിപിഎം വിട്ട് പുറത്തുപോകുന്നവരെ വീണു പോകുന്നവരെന്ന് വിളിക്കുവാനായി ടിപിഎം എന്തുകൊണ്ട് വിശ്വാസികളെ പ്രേരിപ്പി ക്കുന്നു? ടിപിഎം വിടുന്നത് ദൈവത്തെ വിടുകയാണോ? ആലോചിക്കുക.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

One Reply to “ടിപിഎമ്മിൻ്റെ വളച്ചൊടിച്ച അർത്ഥങ്ങൾ – പിന്മാറ്റക്കാർ”

  1. ടിപിഎം ഉപേക്ഷിക്കുന്നത് ദൈവത്തെ ഉപേക്ഷിക്കുന്നതിന് തുല്യമാണോ? ടിപിഎം ദൈവത്തിനു തുല്യമാണോ,”

    Admin bro,
    താങ്ങൾക്ക് ഇത് അറിയില്ലെങ്കിൽ, ഏതെങ്കിലും വേദ പണ്ഡിതരോടു ചോതിച്ചു, ശേഷിക്കുന്ന വിളക്കെങ്കിലും അണയാതെ സ്വസ്ഥമായി അടങ്ങിയിരിന്നുകൂടെ?*[[Rev 3:2/Malayalam Bible]]* ഉണര്‍ന്നുകൊള്‍ക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാന്‍ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയില്‍ പൂര്‍ണ്ണതയുള്ളതായി കണ്ടില്ല.)
    വെറുതെ, ഈ tpm എന്ന വലിയൊരു ജനത്തിന്റെ വായിൽ നിന്നും, പിന്മാറ്റക്കാരൻ എന്ന് പേരെടുക്കേണ്ട വല്ല കാര്യമുണ്ടോ?

    “ടിപിഎം ഉപേക്ഷിക്കുന്നത് ദൈവത്തെ ഉപേക്ഷിക്കുന്നതിന് തുല്യമാണോ?
    ടിപിഎം ദൈവത്തിനു തുല്യമാണോ,? “-

    ഒരിക്കലുമില്ല!
    ഭൂമിയിൽ ഒരു സംഘം സ്ഥാപിക്കാൻ യേശു വന്നിട്ടില്ല!*[[Joh 18:36-37/Malayalam Bible]]* %v 36% എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കില്‍ എന്നെ യഹൂദന്മാരുടെ കയ്യില്‍ ഏല്പിക്കാതവണ്ണം എന്റെ ചേവകര്‍ പോരാടുമായിരുന്നു. എന്നാല്‍ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. %v 37% പീലാത്തൊസ് അവനോടുഎന്നാല്‍ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശുനീ പറഞ്ഞതുപോലെ ഞാന്‍ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനില്‍ക്കേണ്ടതിന്നു ഞാന്‍ ജനിച്ചു അതിന്നായി ലോകത്തില്‍ വന്നുമിരിക്കുന്നു; സത്യതല്പരനായവന്‍ എല്ലാം എന്റെ വാക്കുകേള്‍ക്കുന്നു എന്നു ഉത്തരം പറഞ്ഞു.)
    ആകയാൽ ഒരു സംഘടന വിട്ടു പോയതിനാൽ ദൈവത്തെ വിട്ടുപോയപിന്മാറ്റക്കാർ ആകുന്നില്ല.

    എന്നാൽ,
    നല്ല ആത്മാവിനാൽ പ്രേരിപ്പിക്കപ്പെട്ടു തുടങ്ങുന്ന, ഏത് നല്ല പ്രവൃത്തിയിൽ നിന്നും മനുഷ്യൻ പിന്മാറിയാൽ, അവരെ മനുഷ്യർ പൊതുവേ “പിന്മാറി” എന്ന് പറയും.
    ആന്മീകതയിൽ നോക്കിയാലും; ഏത് കൂട്ടരോടു കൂടിയിട്ടു ആത്മീക പാണ്ഡിത്യം വർദ്ധിപ്പിച്ചുവോ, ആ കൂട്ടരെ വിട്ടു ആദ്യം ആയിരുന്ന നിലയിലേക്കു തിരിഞ്ഞാൽ, “പിന്മാറ്റക്കാരൻ” എന്ന് ആത്മീകർ പറയും.
    (ഒരു കണക്കു നോക്കിയാൽ, താങ്കളും ഒന്നുമറിയാതെ tpmൽ വന്നിട്ട്, കാഴ്ച്ചപ്പാടിന്റെ കുഴപ്പംകോണ്ട്, ഇത്തരം വേല തുടങ്ങാൻ വളർച്ച പ്രാപിച്ചത്, ഇനി ഈ വേലവിട്ടു tpmലേക്കു പോയാലും പിന്മാറ്റം എന്ന് പലരും പറയും. കാരണം; ഇത്രയും ആളായില്ലേ!)

    യേശു; സംഗം സ്ഥാപിക്കാൻ വന്നില്ലെങ്കിലും, കൂട്ടമായി കൂടിയിരിക്കാൻ പറഞ്ഞു, അങ്ങനെ ജീവിക്കയും ചെയ്തു: –
    *[[Mat 9:36/Malayalam Bible]]* അവന്‍ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു, തന്റെ ശിഷ്യന്മാരോടു.
    *[[Mat 28:19-20/Malayalam Bible]]* %v 19% ആകയാല്‍ നിങ്ങള്‍ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു” സകലജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍ ; %v 20% ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു.
    കൂട്ടമായി നടന്നു ജീവിച്ചു : *[[Joh 18:2/Malayalam Bible]]* അവിടെ യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ പോയിരുന്നതുകൊണ്ടു…

    യേശു പറഞ്ഞതുപോലെ മാളികമുറിയിൽ ഒത്തു സംഘമായി കൂടിയിരുന്നു:
    *[[Act 1:4]] Malayalam Bible* അങ്ങനെ അവന്‍ അവരുമായി കൂടിയിരിക്കുമ്പോള്‍ അവരോടുനിങ്ങള്‍ യെരൂശലേമില്‍നിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം;*[[Act 1:13-15/Malayalam Bible]]* %v 13% അവിടെ എത്തിയപ്പോള്‍ അവര്‍ പാര്‍ത്ത മാളികമുറിയില്‍ കയറിപ്പോയി, പത്രൊസ്, യോഹന്നാന്‍ , യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമസ്, ബര്‍ത്തൊലൊമായി, മത്തായി, അല്‍ഫായുടെ മകനായ യക്കോബ്, എരിവുകരനായ ശിമോന്‍ , യാക്കോബിന്റെ മകനായ യൂദാ ഇവര്‍ എല്ലാവരും %v 14% സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റേ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ടു പ്രാര്‍ത്ഥന കഴിച്ചു പോന്നു. %v 15% ആ കാലത്തു ഏകദേശം നൂറ്റിരുപതു പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോള്‍ പത്രൊസ് സഹോദരന്മാരുടെ നടുവില്‍ എഴുന്നേറ്റുനിന്നു പറഞ്ഞതു.)

    ഇങ്ങനെയുള്ള, അനവധി തെളിവുകളുടെ അടിസ്ഥാനത്തിലും, സർക്കാരിന്റെ ക്രമാരീതിയിലുമായി, പിന്നീടുള്ള കാലങ്ങളിൽ പേരുവെച്ചുള്ള സംഘടനയായി ക്രിസ്തുവിന്റെ ശരീരമായ ജനക്കൂട്ടം രൂപാന്തരപ്പെട്ടു.

    TPM എന്ന പേരിൽ നോക്കിയാലും Tpm=The Pentecostal Mission (ഒരു പെത്നെകൊസ്തു കൂട്ടം) എന്നുവെച്ചാൽ 50-ആം നാളിൽ കുടിയതുപോലെ ഒരു കൂട്ടം. എന്നാണല്ലോ!

    ഈ നിലയിൽ, ഏകദേശം ഈ കൃപായുഗ, ആത്മീക, ബൈബിൾ വ്യവസ്ഥാടിസ്ഥാനത്തിൽ, നിലനിൽക്കുന്ന, ഏതൊരു കൂട്ടംവിട്ടു പിരിഞ്ഞാലും, മറ്റുള്ളവർ മാത്രമല്ല സ്വന്തം മനസ്സാക്ഷി തന്നെ പറയുമല്ലോ പിന്മാറ്റക്കാരൻ എന്ന്!!

Leave a Reply

Your email address will not be published. Required fields are marked *