അറിവുകൾ ഒഴുകുന്നത് കൾട്ടുകളെ ഭയപ്പെടുത്തുന്നു. ഈ കൾട്ട് ലീഗിൽ ടിപിഎം മറ്റുള്ളവരെക്കാൾ ഒട്ടും വ്യത്യസ്തമല്ല. ശത്രുവിൻ്റെ അപകീർത്തിപ്പെടുത്തുന്ന വ്യായാമം പോലെ അവരുടെ ഇടയിലുള്ള കുഴപ്പം ഒതുക്കിത്തീർക്കാൻ എന്തിനും മടിക്കത്തില്ല. നാറ്റം മൂടി വയ്ക്കാനായി ദിവ്യാധിപത്യ യുദ്ധം ആരംഭിക്കും. ദിവ്യാധിപത്യ യുദ്ധം (Theocratic Warfare) യഹോവ സാക്ഷികളുടെ ഇടയിൽ സാധാരണ ഉപയോഗിക്കുന്ന ഒരു പദപ്രയോഗമാണ്. എന്നാൽ, ഇത് ടിപിഎം ഉൾപ്പെടെ വിവിധ കൾട്ടുകളും മതങ്ങളും ഉപയോഗിക്കുന്നു. ഇസ്ലാമിൽ ഇതിനെ തക്കിയ (Taqiyya) എന്നറിയപ്പെടുന്നു. ചുരുക്കം പറഞ്ഞാൽ “സത്യം മൂടിവെയ്ക്കാനായി കള്ളം പ്രചരിപ്പിക്കുന്നു“.
ടിപിഎമ്മിൽ, സംഘടനയെ മൂടിവെയ്ക്കുവാനായി അറിവില്ലായ്മ അഭിനയിച്ച് കള്ളം പറയുന്നത് നീതിയാണ്. അവരുടെ വിശുദ്ധ പശു (ടിപിഎം സംഘടന) കേന്ദ്ര ബിന്ദു ആകുമ്പോൾ സത്യം പിൻ സീറ്റിലേക്ക് തള്ളപ്പെടും. പട്ടാപ്പകൽ കാണുന്ന കാര്യങ്ങൾ പോലും അവഗണിക്കത്തക്കവണ്ണം അജ്ഞരായ വിശ്വാസികൾ അന്ധരാക്കപ്പെടുന്നു.
ഇത് ടിപിഎമ്മിൽ ഒരു പുതിയ തന്ത്രമല്ല. വർഷങ്ങളായി, എനിക്ക് ഓർമ്മയുള്ളടത്തോടം കാലമായി ഇത് വിനിയോഗിച്ചു കൊണ്ടിരിക്കുന്നു. ഞങ്ങളുടെ കൗമാര പ്രായത്തിൽ, വേലക്കാരായ സഹോദരിമാർ വീട് സന്ദർശനത്തിന് വരുമ്പോൾ എൻ്റെ മാതാവ് പരിചയക്കാരായ പല ടിപിഎം വേലക്കാരായ ശുശ്രുഷകന്മാരെ പറ്റി അന്വേഷിക്കാറുണ്ടായിരുന്നു. ചില സമയങ്ങളിൽ, ഈ പറഞ്ഞ സഹോദരൻ തെക്കോട്ടു പോയെന്ന് ഈ സഹോദരിമാർ പറയാറുണ്ട്. ഞങ്ങൾ വടക്കേ ഇന്ത്യയിൽ ആയിരുന്നതുകൊണ്ട്, ഈ പറഞ്ഞ ശുശ്രുഷകനെ തെക്കേ ഇന്ത്യയിലെ ഒരു സെൻററിലേക്ക് സ്ഥലം മാറ്റിയെന്ന് ഞങ്ങൾ ധരിക്കുമായിരുന്നു. അവരുടെ “തെക്കോട്ടുള്ള യാത്ര” എന്നാൽ ആ വ്യക്തി ശുശ്രുഷ വിട്ടുവെന്നാണെന്ന് പിന്നീട് ഞങ്ങൾക്ക് മനസ്സിലായി. ഞങ്ങളുടേത് വളരെ നല്ല ഒരു കുടുംബവും എൻ്റെ പിതാവ് എല്ലാ മാസവും വിശ്വസ്‌തതയോട് ദശാംശവും കൊടുക്കുമായിരുന്നുവെന്നും ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ അവർ ഒരിക്കൽ പോലും അവരുടെ ഭാഗമായി ഞങ്ങളെ കരുതിയിരുന്നില്ല. അവർക്കു ഞങ്ങളെ വേണ്ടായിരുന്നു, പക്ഷെ ഞങ്ങളുടെ പണം വേണമായിരുന്നു. വർഷങ്ങൾക്കു ശേഷവും ടിപിഎം ഒരു അംശം പോലും വ്യത്യാസപ്പെട്ടിട്ടില്ല. സത്യത്തിൽ അവർ അറിവുകൾ ഒഴുകുന്നത് കൂടുതലായി നിയന്ത്രിക്കുന്നു. ഈ രഹസ്യങ്ങൾ പുറത്തു വന്നാൽ പൂർണ്ണതയായ സഭയിലെ അപ്പൊസ്തലന്മാരും വിശുദ്ധന്മാരും എന്ന അവരുടെ ഭോഷ്ക്കു നിറഞ്ഞ പ്രചാരണത്തിൽ വലിയ വിടവുണ്ടാക്കും.
അവർ സീയോനിൽ വസിക്കുമെന്ന് അവകാശപ്പെടുന്നു, അതിൽ സത്യം അല്പം പോലുമില്ല.
മനസ്സ് നിയന്ത്രണം
ദിവ്യാധിപത്യ യുദ്ധത്തിൽ (നുണ പ്രചരിപ്പിക്കുക) പങ്കെടുക്കുന്ന ടിപിഎം ശുശ്രുഷകന്മാർ അവരുടെ നേതാക്കന്മാരാൽ വഞ്ചിക്കപ്പെട്ട ചുറ്റുപാടിൽ ആയിരിക്കുന്നു. ടിപിഎമ്മിനോടുള്ള ഏത് എതിർപ്പും യേശുവിനോടുള്ള എതിർപ്പായി അവരെ ബോധ്യപ്പെടുത്തിയിരിക്കുന്നു. ടിപിഎം സംഘടന ദൈവത്തിൻ്റെ സഭയാകുന്നുവെന്ന് അവർ ചിന്തിക്കുന്നതിനാൽ ഇങ്ങനെ ആയിരിക്കുന്നു. ദൈവം ഉദ്ദേശിക്കുന്നതുപോലെ പൂർണ്ണതയുടെ ഉപദേശം വേറെ ആരും പഠിപ്പിക്കുന്നില്ലെന്ന് അവർ ചിന്തിക്കുന്നതിനാൽ മറ്റെല്ലാ ക്രിസ്‌തീയ വിഭാഗങ്ങളും തെറ്റാണെന്ന് അവർ പഠിപ്പിക്കുന്നെണ്ടെന്ന് നമ്മൾക്കെല്ലാവർക്കും അറിയാം.
2 തിമൊഥെയൊസ് 3:13, “ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേല്‌ക്കുമേൽ ദോഷത്തിൽ മുതിർന്നു വരും.”
കഴിഞ്ഞ ചില മാസങ്ങളായി ടിപിഎമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ ഞാൻ എൻ്റെ ലോക്കൽ സഭയിലെ ശുശ്രുഷകന്മാരോട് ചോദിച്ചു. ഞാൻ നിർദ്ദോഷിയായ, മസ്തിഷ്ക ക്ഷാളനം (brainwashed) സംഭവിച്ച അവരുടെ എല്ലാ പ്രസംഗങ്ങളും അതേപടി വിശ്വസിച്ച് അവരുടെ നിയന്ത്രണത്തിൽ കഴിയുന്ന ഒരു വ്യക്തിയാണെന്ന് അവർ കരുതുന്നു. കനകരാജ് ഹൃദയ സ്തംഭനം മൂലമാണ് മരിച്ചതെന്ന് അവർ എന്നോട് പറഞ്ഞു. കൂടുതലായി ചോദിച്ചപ്പോൾ, സംസാരം മാറ്റി വേറെ ദിക്കിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. അതുപോലെ, ദുഷ്ടരായ മനുഷ്യരാൽ പാസ്റ്റർ സണ്ണിയുടെ മേൽ വിദ്വേഷമുള്ളവർ ആക്രമണം നടത്തുന്നുവെന്ന് വിശ്വാസികളെ വിശ്വസിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് കാഴ്ചശക്തി കുറവുള്ള അദ്ദേഹത്തെ ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കാനായി തൃശ്ശൂരിലേക്ക് സ്ഥലം മാറ്റി.
ഈയിടെ പാസ്റ്റർ സണ്ണിയുടെ വീരശൂരപരാക്രമങ്ങൾ പുറത്തുകൊണ്ടുവന്നതിൽ തകിടം മറിഞ്ഞ ആർ ജി എന്ന പേരോടുകൂടിയ ഒരു വിമര്‍ശകന്‍ ഈ വെബ്‌സൈറ്റിന് എതിരെ അതിശക്തമായ ആക്രമണം ആരംഭിച്ചു. അദ്ദേഹത്തിൻ്റെ ഒരു പ്രധാന കമെൻറ് ഞാൻ ആവർത്തിക്കാൻ ആഗ്രഹിക്കുന്നു. ടിപിഎമ്മിനെ തുറന്നു കാട്ടുന്നത് അദ്ദേഹത്തെ താറുമാറാക്കി. അങ്ങനെയൊരു സംഭവം നടന്നതിൽ അദ്ദേഹത്തിന് യാതൊരു പ്രയാസവുമില്ല. അതേപറ്റി ഞങ്ങൾ വെബ്‌സൈറ്റിൽ പറയുന്നതാണ് അദ്ദേഹ ത്തിൻ്റെ പ്രശ്‍നം.
പലരും ചോദിയ്ക്കാൻ മടിക്കുന്ന ഒരു ചോദ്യമാണിത്. ഞാൻ ഇതിൻ്റെ കാരണം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഇത് വളരെ ലളിതമാണ്, എന്നാൽ ജനങ്ങൾക്ക് ഇത് അംഗീകരിക്കാൻ വളരെ ബുദ്ധിമുട്ടാണ്.
ഉത്തരം : എന്തുകൊണ്ടെന്നാൽ ടിപിഎം കള്ളത്തരം പ്രോത്സാഹിപ്പിക്കുന്നു.
അന്ധകാരത്തിന് വെളിച്ചത്തിൻ്റെ മുൻപാകെ നില്ക്കാൻ സാധിക്കാത്തതു പോലെയാണ് ഭോഷ്ക്കിൻ്റെ അവസ്ഥയും. ഭോഷ്ക്കിന് സത്യത്തിൻ്റെ മുൻപാകെ നില്ക്കാൻ സാദ്ധ്യമല്ല. ഞങ്ങൾ വളരെ ലഘുവായ സത്യങ്ങളാണ് ഈ വെബ്‌സൈറ്റിൽ ഇടുന്നത്. ഇതിൻ്റെ ആരംഭം മുതൽ സത്യം അംഗീകരിക്കുന്നവർ ഇതിലെ ലേഖനങ്ങൾ അംഗീകരിക്കുന്നു.
അവരിൽ സത്യം ഉണ്ടെങ്കിൽ അവർക്കു ഭയപ്പെടേണ്ട ആവശ്യം ഇല്ല. അവർ ശരിയായ പാതയിലാണ് പോകുന്നതെങ്കിൽ ഏത് സൂക്ഷ്‌മപരിശോധനക്കും തയ്യാറാകും.
യോഹന്നാൻ 8:44, “നിങ്ങൾ പിശാചെന്ന പിതാവിൻ്റെ മക്കൾ; നിങ്ങളുടെ പിതാവിൻ്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നില്‌ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിൻ്റെ അപ്പനും ആകുന്നു“.

സ്വയമായി ചിന്തിക്കുന്ന ജനങ്ങളെ ടിപിഎം നേതൃത്വം ഭയപ്പെടുന്നു. അതുകൊണ്ട് ഔദ്യോഗിക രീതിയിൽ ചിന്തിക്കാത്ത എല്ലാ സ്രോതസ്സുകളും തടസ്സപ്പെടുത്താൻ അവർ ആഗ്രഹിക്കുന്നു. വൈദീകഗണം പറയുന്നതിന് വ്യത്യസ്തമായി ചിന്തിക്കുന്നത് തന്നെ കുറ്റകരമാണെന്ന് ചിന്തിപ്പിക്കുന്ന വിധത്തിൽ ടിപിഎം വിശ്വാസികളെ ആക്കിതീർത്തിരിക്കുന്നു. അവരുടെ ആത്മീകതയെ കുറിച്ച് സ്വയമായി ചിന്തിക്കുന്നത് വിലക്കിയിരിക്കുന്നു, സംഘടന പഠിപ്പിക്കുന്നതെല്ലാം കണ്ണടച്ച് വിശ്വസിക്കണം.
ഇന്റർനെറ്റ് അറിവിൻ്റെ സ്വാതത്ര്യത്തെ പ്രതിനിദാനം ചെയ്യുന്നു. ടിപിഎംകാർ ടിപിഎമ്മിന് പുറത്തുള്ള വസ്തുതകൾ വായിക്കുമ്പോൾ, അവരുടെ തത്വശാസ്ത്രത്തിലെ വലിയ വിടവുകൾ കാണാൻ തുടങ്ങും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ടിപിഎംകാർ സംഘടനയുടെ ഉപദേശങ്ങൾ (ആഴമേറിയ സത്യങ്ങളെന്നു അവകാശപ്പെടുന്നവ) പരിശോധിക്കാൻ തുടങ്ങുമ്പോൾ, അവരുടെ പുറത്തേക്കുള്ള വേഗത ചരിത്ര സത്യങ്ങളോടുള്ള അവരുടെ വ്യക്തിപരമായ സത്യസന്ധതക്ക് ആനുപാതീകമാണെന്ന് ടിപിഎം നേതൃത്വത്തിന് നല്ലവണ്ണം അറിയാം.
സത്യം നേരിടാനുള്ള സമയമായിരിക്കുന്നു. വേദനയുളവാക്കുന്നതാണെങ്കിലും സത്യം അംഗീകരിച്ച് നേരിടുക. അതിൽനിന്നും ഓടി പോകരുതേ. അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ തന്നതാൻ വഞ്ചിക്കുന്നു.
കേരളത്തിലേ വായിനക്കാരേ!
ഈ വിധം ലേഖകനം എഴുതുന്ന പ്രധാന സൂത്രകാരൻ ആരെന്നാൽ:കേരളത്തിലേ മലപ്പുറം ജില്ലയിൽ നിന്ന്, Tpm വേലക്കായി വന്നിട്ട്, കുറെ വർഷം അഡൈയാർ ഡ്രൈനിങ്ങ് സെന്റരിൽ ആയിരുന്നിട്ട്, പിന്നെ വിദേശത്തും കുറെ tpm വേല ചെയ്തിട്ട്, പിന്നെ വടക്കേ ഇന്ത്യയിൽ കുറെ വർഷം വേല ചെയ്തിട്ട്, ഏകദേശം പാസ്റ്റരാകാൻ പ്രായം എത്തിയപ്പോൾ,
ഒടുക്കം ഒരു പെണ്ണിനെ പോറ്റാൻ ഓടിപ്പോയി,
ഇപ്പോൾ മലപ്പുറം ജില്ലയിൽ ചുറ്റിനടക്കുന്ന, ഏകദേശം 40 വയസ്സിന് മുകളിൽ ഉള്ള ഒരു പിന്മാറ്റക്കാരൻ എന്ന് ഏകദേശം സൂചന.
പലപ്പോഴും പല പേരുകളിലാണ് admin കമെന്റിലൂടെ തന്നെ പരിചയപ്പെടുത്തുന്നതു. അതിൽ jose എന്ന പേരാണ് മുമ്പിൽ. (ഈ പേര് മാത്രം യോജിക്കുന്നവർ വിഷമിക്കാതിരിക്കൻ അപേക്ഷ)
ഈ മനുഷ്യനെക്കുറിച്ചു അറിയാത്ത, അന്യ സംസ്ഥാനക്കാരും വിദേശികളും ഇവരുടെ ഇങ്ലീഷ് സൈറ്റിൽ ആകർഷിക്കപ്പെട്ട്, പലരും അനുഗമിക്കുവാനും താൽപര്യവും പ്രകടിപ്പിക്കുന്നു.
എന്നാൽ കേരളത്തിൽ ഇതുവരെ ആരും അനുകൂലപ്രകടനം വെളിപ്പെടുത്തിയതായി വ്യക്തമല്ല.
ആകയാൽ വായിനക്കാരേ സൂക്ഷിക്കുക, ലേഖനങ്ങൾക്കു എത്രമാത്രം ദൈവശ്വാസീയം ഉണ്ടായിരിക്കും എന്ന് ചിന്തിച്ചു നോക്കുക…..
സഹോദരൻ ദീപ്,
ഏതായാലും അഡ്മിൻ്റെ പേര് ബ്രോധന പോൾ എന്നും ചെന്നൈയിൽ നിന്നും എഴുതുന്നു എന്നും പറയാഞ്ഞതിനാൽ വളരെ നന്ദി.
പെണ്ണിനെ പോറ്റാൻ അല്ലെ പോയത്. ഈ ലോകത്തിൽ ഇപ്പോഴുള്ള ജനങ്ങളെല്ലാം ഏതെങ്കിലും പെണ്ണിനെ പോറ്റിയതാണല്ലോ. ഏതായാലും ഊഹാപോഹങ്ങൾക്ക് വളരെ നന്ദി. അപ്പോൾ ഇംഗ്ലീഷും ഹിന്ദിയും എവിടെ നിന്നാണെന്നും ആരാണ് പുറകിലെന്നും എന്തെങ്കിലും വിവരം കിട്ടിയിട്ടുണ്ടോ?
എന്തിനാണ് സഹോദര ഇത്രയധികം ഭയക്കുന്നത്? എന്തൊക്കെ പറഞ്ഞിട്ടും ഞങ്ങൾ പ്രതികരിക്കാതെ എല്ലാ കമെൻറ്റുകളും APPROVE ചെയ്യുന്നില്ലേ. കാരണം എന്താണെന്നു അറിയേണ്ടേ, നിങ്ങൾ എന്തൊക്കെ എഴുതിയാലും അശ്ളീല പദങ്ങൾ ഒന്നും ഉപയോഗിക്കുന്നില്ല എന്നതാണ് അതിന്റെ രഹസ്യം. വളരെ അശ്ളീല പദങ്ങൾ നിറഞ്ഞുള്ള കമെൻറ്റുകൾ നേരെ കുപ്പയിലേക്കു ഇടുന്നു. നല്ല വാക്കുകൾ ഉപയോഗിക്കുന്നതിനു നന്ദി.
ദൈവം അനുഗ്രഹിക്കട്ടെ
Bro. Jose,
മറ്റുള്ളവരുടെ മാസ്ക് നീക്കാൻ പോകുമ്പോൾ ചിന്തിക്കേണം അവർക്കും ഇതുപോലെ വേദന ഉണ്ടാകും എന്ന്, *[[Mat 19:19/Malayalam Bible]]* കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ…
താങ്ങൾക്ക് ഹിന്ദി, ഇങ്ങ്ലീഷ്, മലയാളം മറ്റും ഭാഷകൾ നന്നായി അറിയാമെന്നു ഏകദേശം എല്ലാവർക്കും അറിയാമല്ലോ!!
എന്താ? Tamil എഴുതാത്തത് താങ്ങൾക്ക് അത് അറിയില്ലേ? വേറെ ആളെ കിട്ടിയില്ലേ!
എഴുതിക്കോ ഒരുകൂട്ടം പിന്മാറ്റക്കാരെ പോറ്റിക്കോ!
കേരളക്കാർ താങ്ങളെ അറിഞ്ഞതുപോലെ താമസമില്ലാതെ മറ്റ് ഭാഷക്കാരും അറിയും.
താങ്കളുടെയും മാസ്കും അതിവേഗത്തിൽ നീക്കപ്പെടും.
സഹോദരൻ ദീപ്,
ഈ ജോസിൻ്റെ CONTACTS കിട്ടുമോ? ഒന്ന് തന്നാൽ വളരെ ഉപകാരമായിരുന്നു. തമിഴ് സൈറ്റും ഉടൻ വരും. അല്പം കൂടി ക്ഷമയോടെ കാത്തിരിക്കുക. അപ്പോൾ ഈ ജോസിന് തമിഴും അറിയുമായിരിക്കുമല്ലോ. ഞങ്ങളുടെ ജോലി എളുപ്പമാകും. ALL IN ONE.
ഇപ്പോൾ നിങ്ങൾ ഒരു വെള്ള വസ്ത്രധാരിയായ വിശൂദ്ധനാണെന്ന എൻ്റെ സംശയം ശക്തിപ്പെടുത്തുന്നു. അതുകൊണ്ടാണല്ലോ ബന്ധമില്ലാത്ത വാക്യങ്ങൾ ഉപയോഗിക്കുന്നത്? എന്തായാലും ഭയം കൂടുതലായി കീഴ്‌പ്പെടുത്തി മനോരോഗി ആയിത്തീരുന്നതിനു മുൻപ് വേദപുസ്തക സത്യങ്ങൾ യഥാർത്ഥമായി മനസ്സിലാക്കാൻ വേണ്ടി വായിക്കുക. ദൈവം അനുഗ്രഹിക്കട്ടെ.
Bro. Jose.
തങ്ങളുടെ പേര് jose എന്ന് കമന്റിലൂടെ എഴുതിയറിയിച്ചത് മറന്നുപോയോ!!
എന്നാൽ, പിന്നെ ഇത്രയും ആധികാരികമായി ലേഖനം എഴുതുന്ന താങ്ങൾ, എന്തിനാ ഒളിപ്പോര് നടത്തുന്നു, മറ്റുള്ളവരുടെ സാക്ഷി അയച്ചുതരാൻ ആവശ്യപ്പെടുന്ന താങ്ങൾ, എന്താ നിങ്ങളുടെ സാക്ഷി ലേഖനത്തിൽ വിടാത്തത്, tpm വേലക്കാർ തങ്ങളെ പരസ്യമായി വെളിപ്പെടുത്തിയാണ് പ്രസംഗിക്കുന്നു. നിങ്ങൾക്കു, നിങ്ങളുടെ ഫോട്ടോ സഹിതം വെളിപ്പെടുത്തി ലേഖനം എഴുതാനാവുമോ!
എന്നാൽ
ജനം ഈ ലേഖനത്തിന്റെ വില മനസ്സിലാക്കും.
നിങ്ങളുടെ ഈ വേലയുടെ ഉദ്ദേശം ഇതായിരിക്കും:-“….എന്തായാലും ഭയം കൂടുതലായി കീഴ്‌പ്പെടുത്തി മനോരോഗി ആയിത്തീരുന്നതിനു മുൻപ്….” എന്ന് എഴുതിയതിനാൽ മറ്റുള്ളവരേ ഭയപ്പെടുത്തി മനസ്സമാധാനം നശിപ്പിക്കുക എന്നതല്ലേ!
ആകയാൽ, അങ്ങനെ തുടർന്നും ആവർത്തിച്ചാൽ, ഈ വീഡിയോയിൽ(https://youtu.be/QkA55qp-JoU) കാണുന്നതുപോലെ മറ്റോരു സമൂഹത്താൽ പരുക്കേൽപിക്കപ്പെട്ടു കുഴിയിലാകേണ്ടിവരും.
(എന്തായാലും പ്രതികരിക്കാതിരിക്കുന്ന കേരള ദൈവവിശ്വാസികൾക്കുവേണ്ടി ദൈവം പ്രതികരിക്കും)
താങ്ങൾക്ക് ഇഷ്ടമില്ലാതെ വിട്ടപോയ മറ്റൊരു സമൂഹത്തെ വേദനിപ്പിച്ചു പരുക്കേൽപിക്കരുത് ,
നിങ്ങളെ നല്ല പ്രവൃത്തി ചെയ്യുവാൻ ദൈവം സഹായിക്കുമല്ലോ!!
സഹോദരൻ ദീപ്,
നിങ്ങളുടെ ഈ മറിമായം ആർക്കും മനസ്സിലാകാതില്ലെന്നാണോ ധരിച്ചിരിക്കുന്നത്? നിങ്ങൾ എത്ര പേരാണ് ഒന്ന് പറയാമോ? ഒരേസമയം ചെന്നൈ, മുംബൈ, തിരുവനന്തപുരം, ബാംഗ്ലൂർ, മുധോൽ തുടങ്ങി പല സ്ഥലങ്ങളിലും നിന്നും ഒരേ ഇമെയിൽ നിന്നും മെസ്സേജ് അയക്കുന്ന നിങ്ങളെക്കാൾ വലിയ ഒരു തട്ടിപ്പുകാരനെ കിട്ടുമോ? ഒരു കാര്യം മനസ്സിലായി, സൈറ്റിന് ഇന്ത്യയിലും നല്ല ഡിമാൻഡ് ഉണ്ട്.
പേരുമാറ്റി ദീപ് എന്ന പേരിൽ കമെന്റ് ഇടുന്ന നിങ്ങൾ വേറെ ആരെയാ ഉപദേശിക്കുന്നു. തനി തെമ്മാടികളായ ടിപിഎം വിദുദ്ധന്മാരുടെ കപടത അതേപടി നിങ്ങൾ പിന്തുടരുന്നു. എന്നിട്ടു മറ്റുള്ളവരെ ഉപദേശിക്കാൻ നാണമില്ലേ. ടിപിഎം തട്ടിപ്പുകാർക്ക് ഇതൊന്നും പ്രശ്നമല്ലല്ലോ.
പിന്നെ ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഈ പറയുന്നതിന് തെളിവുണ്ടെങ്കിൽ ഞങ്ങൾക്ക് അയച്ചിട്ട് എഴുതുക. ഈ സൈറ്റിൽ എഴുതുന്ന മിക്കവാറും പേരും PSEUDO NAMES ആണ് ഉപയോഗിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയാം. അങ്ങനെയാണെങ്കിൽ ഈ ജോസും വേറെ പേരിൽ എഴുതിയ ആള് തന്നെയായിരിക്കും.
തെളിവുകൾ തരാതെയുള്ള വ്യക്തിഗത ഹത്യ അനുവദിക്കുകയില്ല. ഞങ്ങൾ അപ്പ്രൂവ് ചെയ്യുകയില്ല. നിങ്ങൾ അതിഭയങ്കരമായി പേടിച്ചിരിക്കയാണെന്നു മനസ്സിലായി.
//മറ്റുള്ളവരേ ഭയപ്പെടുത്തി മനസ്സമാധാനം നശിപ്പിക്കുക എന്നതല്ലേ!// അനുഭവത്തിൽ നിന്നും സംസാരിക്കുമ്പോൾ സത്യമായിരിക്കുമല്ലോ. അപ്പോൾ നിങ്ങൾ ദീപ് കമ്പനിയുടെ മനസ്സമാധാനം നഷ്ടമായിരിക്കുന്നു.
ദൈവം സഹായിക്കട്ടെ.
നോക്കുക,
admin jose നെ കുറിച്ചു അറിയാത്ത ഇങ്ങ്ലീഷ് കാരോടു ഇളക്കിവിടുന്ന സൂത്രാധിപത്യത്തെ!! എന്നിട്ട് ദിവ്യാധിപത്യത്തെ കുറ്റം പറയാമോ!
Admin എഴുതിയ കമന്റ്: “Brother,If it is illegal to stay with unmarried opposite-sex people in UAE, please report it to the UAE authorities. That will make them know that we are just not fed up and commenting on this site, but have the backbones to take action. Let the UAE Law deal with that. We need put a full stop to this immoral lifestyle. Please UAE folks take this up and let us see how this Thambidurai gets special meals and servings from the Sisters”
ഇങ്ങനെത്തെ സൂത്രാധിപത്യത്തെക്കാൾ ദിവ്യാധിപത്യം എത്ര നല്ലത്.
“ഞങ്ങൾ അപ്പ്രൂവ് ചെയ്യുകയില്ല”
എന്ന തീരുമാനം എടുത്തതിനാൽ ഭയം ആർക്കാണെന്നു തെളിഞ്ഞിരിക്കുന്നു.
“നിങ്ങൾ അതിഭയങ്കരമായി പേടിച്ചിരിക്കയാണെന്നു മനസ്സിലായി.”
താങ്ങൾ ഈ പറയുന്ന(jose) ആളല്ലാ എന്ന് ഫോട്ടോസഹിതം ഇട്ടു തെളിയിക്കാത്ത പക്ഷം ആ jose ആണെന്നു ചിന്തിക്കേണ്ടിയിരിക്കുന്നല്ലോ!!
ഇത് നിങ്ങളുടെ (ടിപിഎമ്മിൻ്റെ) പരിശുദ്ധന്മാരായ തെമ്മാടി സ്റ്റീഫനും അബ്രഹാമും ആകാമല്ലോ.
എന്തായാലും, കേരളം മുഴുവൻ ദൈവവിശ്വാസികളും, താങ്ങൾ ആരെന്നു അറിഞ്ഞു കഴിഞ്ഞു.
ഇനി അപ്പ്രൂവ് ചെയ്തില്ലെങ്കിലും വേണ്ടതില്ല.
ഞാനും ആദ്യം ഇത് ആരോ അധിവിശുദ്ധനാണെന്നു വിചാരിച്ചു,, ഇപ്പോൾ മനസ്സിലായി!!! .
നിങ്ങളോടു ഒന്നും പറഞ്ഞിട്ടും നിങ്ങളെ പേടിച്ചിട്ടും യാതൊരു കാര്യവുമില്ല. പിന്മാറ്റക്കാരണല്ലേ!
പിന്നെ, !
ജനത്തെ ഓർത്തിട്ടാണ് ഇത്രയും പ്രതികരിച്ചത്..
ഏതായാലും, ദൈവം നിയോഗിച്ച ഈ “ഹീനപാത്ര വൃത്തി’ നന്നായി ചെയ്യുക. കുറെയാളുകൾ വീഴട്ടേ കുറെ ആളുകൾ ഉറക്കെട്ടേ!!!!