ഞങ്ങൾ ടിപിഎമ്മിലെ ദുരുപദേശങ്ങളും തെറ്റായ പഠിപ്പിക്കലുകളും പുറത്തുകാട്ടുവാൻ ഞങ്ങളാൽ ആവോളം ശ്രമിച്ചുകൊണ്ടിരിക്കുന്നു, ഇനിയും പരിശ്രമിച്ചുകൊണ്ടിരിക്കും. ഒരു സാധാരണ ടിപിഎം വിശ്വാസിക്ക് ഷോക്ക് ശുശ്രുഷ കിട്ടുന്നതുവരെ മയക്കത്തിൽ നിന്നും ഉണരത്തില്ലെന്ന് ഞങ്ങൾക്ക് തോന്നുന്നു. അവർ ടിപിഎം നിലപാടുകൾ കൂട്ടുപിടിച്ചു സുഖലോലുപരായി കപടഭക്തി ജീവിതം ഇഷ്ടപ്പെടുന്നു. അവരുടെ മ്ലേച്ഛകരമായ ജീവിതം മൂടിവെയ്ക്കുന്നതിൽ ടിപിഎം നേതൃത്വവും ടിപിഎം സംവിധാനങ്ങളും വിജയിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ സമയം അടുത്തുവെന്ന് അവർ മനസ്സിലാക്കേണ്ട സമയം ആഗതമായിരിക്കുന്നു.
യിരെമ്യാവ് 19:3, “യെഹൂദാരാജാക്കന്മാരും യെരൂശലേം നിവസികളുമായുള്ളോരേ, യഹോവയുടെ വചനം കേൾപ്പിൻ! യിസ്രായേലിൻ്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കേൾക്കുന്നവൻ്റെ ചെവി മുഴങ്ങത്തക്കവണ്ണം ഞാൻ ഈ സ്ഥലത്തിന് ഒരനർത്ഥം വരുത്തും.”
ഈ സ്ഥലത്ത് ദൈവ ഭയം ലേശം പോലുമില്ല
നീതിമാനായ ദൈവം ടിപിഎമ്മിലെ കാപട്യം പൊതുവിൽ കൊണ്ടുവരുവാൻ തുടങ്ങി. ഒരു അഴിമതിക്ക് പിന്നാലെ അടുത്തത് വരുന്നത് ശ്രദ്ധിക്കുക. 2016 ഒക്ടോബറിൽ പാസ്റ്റർ കനകരാജിൻ്റെ കൊലപാതകം ആയിരുന്നു, ചില ദിവസങ്ങൾക്ക് മുൻപേ പാസ്റ്റർ സണ്ണി ജോർജിൻ്റെ ലൈംഗീക ചേഷ്ടകൾ, ഇപ്പോൾ ഇതാ ബാരാമതിയിൽ (മുംബൈ സെൻറ്റെർ) അടുത്ത സംഭവം. മുകളിൽ എഴുതിയ വാഖ്യം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. വ്യകതികളെ കരിതേയ്ക്കുവാനല്ല ഈ ലേഖനം ഉദ്ദേശിക്കുന്നത്, പാവപ്പെട്ട വിശ്വാസികളുടെ ദശാംശവും വഴിപാടുകളും എങ്ങനെ ദുർവിനിയോഗം ചെയ്യുന്നുവെന്നും ടിപിഎം ശുശ്രുഷകന്മാരിൽ ദൈവ ഭയം ഇല്ലാതായിരിക്കുന്നുവെന്നും വിശ്വാസികളെ ബോധവാന്മാർ ആക്കുക എന്നതാണ് എൻ്റെ ഉദ്ദേശം.
ഉൽപ്പത്തി 20:11, “ഈ സ്ഥലത്ത് ദൈവഭയം ഇല്ല നിശ്ചയം……...”
ബ്രദർ ജോഷുവ പ്രശ്‍നം
ഇപ്പോൾ പൂനെയിലെ ശാന്തി നഗർ ടിപിഎം ഫെയിത് ഹോമിൽ വീട്ടു തടങ്കലിൽ കഴിയുന്ന ബ്രദർ ജോഷുവയാണ് ഈ സംഭവത്തിലെ നായകൻ. ഈ ശുശ്രുഷൻ ഈ വർഷം ഈ സംഭവം നടക്കുന്നവരെ ബാരാമതിയിൽ ആയിരുന്നു. ഞാൻ ബാക്കി എഴുതുന്നതിന് മുൻപ് വായനക്കാരോട് ഇതൊരു കളവല്ലെന്ന് പ്രത്യേകം ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഈ ബ്രദർ ബാരാമതിയിൽ 6 മാസം പോലും ശുശ്രുഷിച്ചില്ല. എന്നാൽ ഈ ചെറിയ കാലയളവിൽ തന്നെ ഈ ബ്രദർ ചില തെമ്മാടികളുമായി കുട്ടുകെട്ടുണ്ടാക്കി. ബ്രദർ ജോഷുവ വേറൊരു സഭയിലെ വിശ്വാസിയെ മർദ്ദിക്കാനായി തെമ്മാടികളെ അയച്ചില്ലായിരുന്നുവെങ്കിൽ ഈ സംഭവം പുറംലോകം അറിയില്ലായിരുന്നു. ടിപിഎം വിശ്വാസികളെ സ്വന്തം വണ്ടിയിൽ കൊണ്ടുപോകുകയും കൊണ്ടുവരികയും ചെയ്യുന്ന റിക്ഷ ഡ്രൈവറാണ് ഈ വിശ്വാസി (ബാലു). ഭാഗ്യവശാൽ തൻ്റെ തൊഴിൽ നിമിത്തം ബാലുവിന് ഈ തെമ്മാടികളെ നേരത്തെതന്നെ അറിയാമായിരുന്നു. അതുകൊണ്ട് എല്ലൊടിയുന്ന മർദ്ദനത്തിൽ നിന്നും അദ്ദേഹം രക്ഷപെട്ടു.
ബാലു ഈ തെമ്മാടികളോട് കാരണം അന്വേഷിച്ചപ്പോൾ കാര്യം നടത്താനായി ജോഷുവ അയച്ചതാണെന്ന് പറഞ്ഞു. സത്യത്തിൽ, ഫെയിത് ഹോമിലെ സഹോദരിമാർ വെളിയിൽ പോകുമ്പോൾ വിളിപ്പെണ്ണുങ്ങളെ (CALL GIRLS) ശരിയാക്കണമെന്ന് ജോഷുവ ബാലുവിനോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഓരോ പ്രാവശ്യവും വിളിപ്പെണ്ണുങ്ങളെ ശരിയാക്കുന്നതിന് ജോഷുവ 1000 രൂപ വാഗ്ദാനവും ചെയ്തിരുന്നു. എന്നാൽ ജോഷുവയുടെ ആവശ്യത്തിന് ബാലു വഴങ്ങിയില്ല. ബാലു വഴങ്ങിയില്ലെന്നു മാത്രമല്ല ഈ കാര്യം ഇൻചാർജ് മദറിനോട് (ഗ്രേസ് മസി) പറയുകയും ചെയ്തതായി ഞങ്ങൾക്ക് അറിയാൻ സാധിച്ചു. ബാലുവിൻ്റെ ഈ പ്രവൃത്തി സഖാവിനെ അതിയായി ചൊടിപ്പിച്ചു. അതിനാൽ ബാലുവിനെ “കൈകാര്യം” ചെയ്യുവാനായി തെമ്മാടികളെ അയച്ചു. തങ്ങളുടെ കഠിനാധ്വാനത്തിൻ്റെ പ്രതിഫലം ഇങ്ങനെ ദുർവിനിയോഗം ചെയ്യുന്നതിന് മുൻപ് വിശ്വാസികൾ ആണെങ്കിൽ 10 പ്രാവശ്യം ചിന്തിക്കും. ഈ വെള്ള വസ്ത്ര ധാരികളായ പുരുഷനും സ്ത്രീക്കും കൊടുക്കുന്നതിനേക്കാൾ പട്ടികൾക്ക് എറിയുന്നതാണ് ഭേദം.
തെമ്മാടികളിൽ നിന്നും ജോഷുവ (ടിപിഎം ശുശ്രുഷകൻ) ആണ് അവരെ അയച്ചതെന്ന് മനസ്സിലാക്കിയ ശേഷം ബാലുവും ഭാര്യ കല്പനയും കൂടി ചോദിക്കാനായി ടിപിഎം സഭയിൽ ചെന്നു. അവർ ബാരാമതി ടിപിഎം ഫെയിത് ഹോമിൽ താഴെ പറയുന്ന കാര്യങ്ങൾ ദർശിച്ചു.
അവർ അവിടെ ചെന്നപ്പോൾ ജോഷുവ മദ്യലഹരിയിൽ ആയിരുന്നു, ഈ കാര്യം അവർ ഗ്രേസ് മസിയോട് പറഞ്ഞു. എന്നാൽ അവർ ആ കാര്യം നിഷേധിച്ച് അവൻ കുടിച്ചിട്ടില്ലെന്ന് പറഞ്ഞു. കല്പന പറഞ്ഞതനുസരിച്ചു അവൻ്റെ ശ്വാസം മണപ്പിച്ചപ്പോൾ മദറിൻ്റെ (ഗ്രേസ്) വാക്ക് മുട്ടിപ്പോയി. ഗ്രേസ് മസി എന്തുകൊണ്ട് ഈ സംഭവം മൂടിവെയ്ക്കാൻ ശ്രമിച്ചുവെന്നതാണ് അടുത്ത ചോദ്യം? ഈ ബിസിനെസിൽ അവരും പങ്കാളിയായി ചിലപ്പോഴൊക്കെ അവൻ്റെ കാമാവശ്യത്തിന് വഴങ്ങി യിട്ടുണ്ടായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. അവരെ സംശയിക്കാൻ പല കാരണങ്ങളും ഉണ്ട്. വെള്ള വസ്ത്രം ധരിക്കുന്നതുകൊണ്ട് അവർ പാലിൽ കഴുകി ശുദ്ധീകരിക്കപ്പെട്ടതാണെന്ന് ചിന്തിക്കേണ്ട. അവരുടെ ചരിത്രം നോക്കിയാൽ അവരും പകൽ വിശുദ്ധന്മാരുമായി പല അനിഷ്ട കാര്യങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാം. വർഷങ്ങൾക്ക് മുൻപ് അവർക്ക് ഒരു ദാനിയേൽ രാജുമായി (മുൻ ടിപിഎം) ബന്ധമുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം അവർക്ക് ഉദയ് കുമാറുമായി (ശാന്തി നഗർ മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ ശുശ്രുഷകൻ, 12/06/2017) ചില മോശമായ ഇടപാടുകൾ ഉണ്ടായിരുന്നു. ഈ വൃത്തികെട്ട പ്രവർത്തനങ്ങൾക്ക് ശേഷം അവർ വലിയ വിശുദ്ധയായി അഭിനയിച്ചു മടയന്മാരായ ജനങ്ങളെ വിഡ്ഢികളാക്കുന്നു.
നമ്മുടെ കാര്യത്തിലേക്ക് വരാം, ബാലുവും കല്പനയും ടിപിഎം സഭയിൽ ചെന്നപ്പോൾ ജോഷുവ കുടിച്ചിരുന്നുവെന്ന് മാത്രമല്ല അദ്ദേഹത്തിൻ്റെ മുറിയിൽ മദ്യ കുപ്പികളും സിഗരറ്റ് പാക്കറ്റുകളും ഗർഭ നിരോധന ഉറകളും (CONDOMS) കണ്ടു. ഒരു ബ്രഹ്മചാരിക്ക് ഗർഭ നിരോധന ഉറകളുടെ ആവശ്യം എന്ത്? കഥ ഇവിടെ അവസാനിക്കുന്നില്ല, അദ്ദേഹം തൻ്റെ കൂട്ടുകാരായ തെമ്മാടികളുമായി ഹോട്ടലിൽ പോയി കുടിക്കുകയും മദ്യപിക്കുകയും ചെയ്യുമായിരുന്നു. ബാരാമതിയിലെ ഹോട്ടൽ സുദിത്തിൽ ജോലി ചെയ്യുന്ന ടിപിഎം സഭയിലെ ഒരു വിശ്വാസി സഹോദരിയുടെ ഭർത്താവ്, ജോഷുവ തെമ്മാടികളോടുകൂടി കുടിക്കുകയും തിന്നുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. സീയോനിലേക്ക് പോകാനായി ഒരുങ്ങിയിരിക്കുന്ന ഭടന്മാർ ഈ പറയുന്ന ദൈവ ഭവനത്തിൽ ഇപ്രകാരം നടക്കുന്നതായി നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? ഈ വഞ്ചകരായ മനുഷ്യരുടെ ചില ചത്ത പ്രവർത്തികൾ മാത്രമാണിത്. പോസ്റ്റ് മോർട്ടം ചെയ്യാതെ ധാരാളം ശവങ്ങൾ സംശയകരമായ സാഹചര്യത്തിൽ അടക്കിയിരിക്കുന്നു.
ഉപസംഹാരം
പ്രിയ വായനക്കാരെ,
ഞാൻ ഇതുനു മുൻപ് പറഞ്ഞത് വീണ്ടും ആവർത്തിക്കാൻ ആഗ്രഹിക്കുന്നു, എന്തെങ്കിലും സ്വാർത്ഥ താൽപ്പര്യത്തോടെ അല്ല ഇത് എഴുതുന്നത്, നിങ്ങളെ യഥാർത്ഥ അവസ്ഥ അറിയിക്കുക എന്നത് മാത്രമാണ് എൻ്റെ ഉദ്ദേശം.
ടിപിഎം വിശ്വാസി, താമസിക്കുന്നതിന് മുൻപേ ഉണരുക
വീണ്ടും വീണ്ടു അവഗണിച്ചാൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്ക് അറിയാമല്ലോ?
മർക്കോസിൻ്റെ സുവിശേഷത്തിലെ ഒരു സംഭവം വിവരിക്കാൻ ആഗ്രഹിക്കുന്നു, മർക്കോസ് 8:22,23 ൽ ബേത്ത്സയിദയിലെ ഒരു കുരുടനെ യേശു സൗഖ്യമാകുന്നത് നമ്മൾ വായിക്കുന്നു. യേശു എന്തുകൊണ്ട് ആ മനുഷ്യനെ ഗ്രാമത്തിന് പുറത്തു കൊണ്ടുപോയെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കാരണം, അവരുടെ ഇടയിൽ യേശു ഒരുപാടു അത്ഭുതങ്ങൾ ചെയ്തിട്ടും അവർ വിശ്വസിച്ചില്ല. യേശു പറഞ്ഞത് ശ്രദ്ധിക്കാം, മത്തായി 11:21, “കോരസീനേ, നിനക്കു ഹാ കഷ്ടം; ബേത്ത്സയിദേ, നിനക്കു ഹാ കഷ്ടം; നിങ്ങളിൽ നടന്ന വീര്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നേ രട്ടിലും വെണ്ണീറിലും മാനസാന്തരപ്പെടുമായിരുന്നു“. ആ മനുഷ്യൻ സൗഖ്യമാക്കപ്പെട്ട ശേഷവും അവർക്ക് രൂപാന്തരം വരികയില്ലെന്ന് അറിയാമായിരുന്നതുകൊണ്ട് യേശു അദ്ദേഹത്തെ ബേത്ത്സയിദ നഗരത്തിനു വെളിയിൽ കൊണ്ടുപോയി. പ്രിയ വായനക്കാർ, പ്രത്യേകിച്ചും ടിപിഎം ആൾക്കാർ, കാര്യത്തിൻ്റെ ഗൗരവം മനസ്സിലാക്കണമെന്ന് ഞാൻ നിങ്ങളോട് വിനീതമായി അപേക്ഷിക്കുന്നു. കുരുടന്മാരെ പോലെ കണ്ണടയ്ക്കുന്നതിന് പകരം ദൈവ ഉത്സാഹത്തോടെ എഴുന്നേറ്റ് നിങ്ങളെ വഞ്ചിക്കുകയും നിങ്ങളുടെ പണം ദുർവിനിയോഗം ചെയ്യുകയും ചെയ്യുന്ന ഈ ഈ വൃത്തികെട്ട സ്ഥലത്തിനെതിരെ പൊരുതാൻ അഭിപ്രായപ്പെടുന്നു. കുരുടനെ ബേത്ത്സയിദക്ക് വെളിയിൽ കൊണ്ടുപോയി സൗഖ്യമാക്കിയതുപോലെ, എല്ലാ വൃത്തികേടുകളും ലോക ദൃഷ്ടിയിൽ ഒന്നിനു പുറകെ ഒന്നായി വരും.
പാസ്റ്റർ എബ്രഹാം,
ദുബായിലെ ശുശ്രുഷകന്മാരുടെ വായടച്ചതുപോലെ മുംബൈയിലെ ശുശ്രുഷകന്മാരുടേയും വായടപ്പിക്കുമോ?
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.
ഹ ഹ ഹ ഓഹ് , ഈ വിവരം പണ്ടുതന്നെ കൊട്ടാരക്കരയിൽ അരങ്ങേറിയിരുന്നു . കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കാൻ ഞാൻ തുനിയുന്നില്ല . കൊട്ടാരക്കര നടക്കുന്ന പരിപാടികൾ എല്ലാം കണ്ടുകൊണ്ടിരിക്കുന്ന മാർത്തോമാ സഭാവിഭാഗത്തിലെ അംഗമാണ് ഞാൻ . കൂടുതൽ എന്നെകൊണ്ട് എഴുതിക്കരുതേ. എന്റെ സ്വന്തക്കാർ എല്ലാം ടിപിഎം കാരാണ്. ഇതിൽ വരുന്ന മലയാളം കമെന്റ് എല്ലാം ഞാനവായിക്കും . കൂടുതൽ വിളയല്ലേ ടിപിഎം കാരെ , എനിക്ക് ടൈപ്പ് ചെയ്യാൻ അറിയില്ലെങ്കിലും എന്റെ കൊച്ചുമകൾക്കു അറിയാം .
Kuraykum Patti kadikillaaa….!!
വളരെ ശരിയാണ് സുഹൃത്തേ , കടിക്കാൻ വേണ്ടിയാണല്ലോ പട്ടിയെ അവിടെ ആക്കിയത് . പക്ഷെ വെള്ളമടിച്ചിട്ടു സിഗരറ്റു വലിക്കുമ്പോൾ ഉള്ള കുര മാത്രമേ നടക്കുന്നുള്ളു . ഇപ്പോൾ കുരച്ചുംകൊണ്ടു തടവറയിൽ . കടിക്കാൻ പറ്റില്ലാലോ .കുറച്ചു കഴിയുമ്പോൾ വിശുദ്ധൻ ജോഷ്വാ മഹത്വത്തിൽ പ്രവേശിച്ചു , അതിനുള്ള വഴികൾ എല്ലാം ഈ അധോലോകത്തിൽ ഉണ്ട് , ഒരു പാവം സാം ഏന് പേരുള്ള മനുഷ്യനെ , മാനസിക രോഗിയായ ആളെ കൊട്ടാരക്കരയിൽ അടച്ചിട്ടതും , അയാളെ സ്വന്തക്കാരനായ ഒരാൾ രക്ഷപെടുത്തി കൊണ്ടുപോയതും , അമ്മിണി എന്ന സ്ത്രീ ക്കു കിട്ടിയ മരണവും , സീവേജ് ടാങ്ക് ക്ലീൻ ചെയ്തപ്പോൾ കിട്ടിയ സാധനങ്ങളും , നാടുവിലത്തെ പാസ്‌റ്റർ ജോസ്പുകുട്ടിയുടെ തിരുമ്മൽ ചികിത്സയും , ടോജി എന്ന വിശുദ്ധനെ , കൂട്ടുവേലക്കാരിയെ കണ്ണുകാണിച്ചതിനു , തെക്കേ അറ്റത്തു സ്ഥലം മാറ്റിയത് മുതൽ ഇങ്ങോട്ടു എല്ലാം അറിയാം ……വർഷങ്ങൾ കുറച്ചായി ഞാൻ കൊട്ടാരക്കര യിൽ ജീവിതം തുടങ്ങിയിട്ടു , ചൊറിയരുത് .. പണി കിട്ടുമേ …