ടിപിഎമ്മിലെ ദൈവനിന്ദ – ഭാഗം 7 – ദാനിയേൽ യേശുവിനെപോലെ പാപമില്ലാത്തവൻ ആയിരുന്നു

ഇത് എന്നെ ടിപിഎം വിശ്വാസത്തിൽ നിന്നും വേർപിരിച്ച ഒട്ടകത്തിൻ്റെ അവസാനത്തെ വൈക്കോല്‍ തുരുമ്പ് ആകുന്നു. 2013 ൽ പാസ്റ്റർ എം ടി തോമസ് ഈ “ആഴമേറിയ സത്യം” ഒരു ബൈബിൾ സ്റ്റഡിയിൽ പ്രസംഗിക്കുന്നത് ഞാൻ കേട്ടു, അതിനുശേഷം അതിൻ്റെ അടുത്ത ഞായറാഴ്ച ബാംഗ്ളൂരിലെ ഒരു ലോക്കൽ ഫെയിത് ഹോമിൽ ആവർത്തിക്കുന്നതും കേട്ടു. ദാനിയേൽ യേശുവിനെപോലെ പാപമില്ലാത്തവൻ ആയിരുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ വാപൊളിച്ചുപോയി എന്ന് പറഞ്ഞാൽ അതൊരു ന്യൂനോക്തി (UNDERSTATEMENT) ആയിരിക്കും.

സ്വർഗ്ഗത്തിൽ നിന്നും പാസ്റ്റർ എം ടി ക്ക്‌ കൊടുത്ത ഈ വലിയ സത്യം എന്താകുന്നു ?

വേദപുസ്തകത്തിൽ ഒരു പാപവും ചെയ്യാത്ത രണ്ടു വ്യക്തികളെ മാത്രം കാണുന്നു: ഒന്ന് നമ്മുടെ രക്ഷിതാവായ യേശു ക്രിസ്തു മറ്റേത് ദാനിയേൽ. പഴയനിയമത്തിലെയും പുതിയനിയമത്തിലെയും ബാക്കി എല്ലാ വിശുദ്ധന്മാരും എന്തെങ്കിലുമൊക്കെ പാപങ്ങൾ ചെയ്തിട്ടുണ്ട്….അവനിൽ ഒൻപതു ദൈവീക ഗുണങ്ങൾ ഉണ്ടായിരുന്നതിനാൽ അദ്ദേഹം പാപമില്ലാത്ത ജീവിതം നയിച്ചു.

അതെ, നിങ്ങൾ വായിച്ചത് ശരിയാണ്. ദാനിയേൽ യേശുവിനെ പോലെ ഒരു പാപവും ചെയ്യാത്ത വ്യക്തിയായിരുന്നു. ടിപിഎമ്മിലെ പ്രതിഷ്ഠിക്കപ്പെട്ട വിശുദ്ധന്മാർക്ക് കിട്ടിയ വലിയ സത്യം കേൾക്കുമ്പോൾ നമ്മുടെ വായ് പിളരും.

നോക്കുക, സുവിശേഷമൊഴികെ കത്തോലിക്കാ സഭയുമായുള്ള വേറൊരു പ്രധാന അഭിപ്രായവ്യത്യാസം മറിയയുടെ കളങ്കരഹിത ഗർഭധാരണമാണ് – അതായത്, മറിയ ജനിച്ചതുതന്നെ യാതൊരു പാപവും കൂടാതെയാണ്, അതിനുശേഷവും അവർ യാതൊരു പാപവും ജീവിതത്തിൽ  പ്രവർത്തിച്ചില്ല.  ദൈവ വചനത്തിൻ്റെ അടിസ്ഥാനത്തിൽ കത്തോലിക്കക്കാരുമായി ധാരാളം പ്രാവശ്യം ഞാൻ ഈ വിഷയത്തിൽ സംവാദം ചെയ്തിട്ടുണ്ട്. “ഈ ഗ്രഹത്തിലെ ഏറ്റവും നല്ല സഭ” എന്നവകാശപ്പെടുന്നവർ ഇതുപോലെയുള്ള ദൈവനിന്ദ പ്രസംഗിക്കുമ്പോൾ എൻ്റെ അതിശയം നിങ്ങൾക്ക് സങ്കൽപ്പിക്കാമല്ലോ.

യേശുവിൻ്റെ പ്രത്യേക ഗുണമേന്മകൾ തരം താഴ്ത്തി കാണിക്കുന്നതിൽ ടിപിഎം വളരെ മുൻപിലാണ്. വേദപുസ്‌കത്തിൽ നിന്നും നമ്മൾ മനസ്സിലാക്കുന്ന യേശുവിൻ്റെ ഒരു പ്രത്യേകമായ ഗുണവിശേഷം പരീക്ഷിക്കപ്പെട്ടെങ്കിലും പാപിയായില്ല എന്നതാണ്. ന്യായപ്രമാണം പൂർണ്ണമായി നിവർത്തിച്ചുകൊണ്ട് യേശു പാപികൾക്കുവേണ്ടി പാപപരിഹാര യാഗമായിത്തീർന്നു.

1 പത്രോസ് 2:22 : “അവൻ പാപം ചെയ്തിട്ടില്ല; അവൻ്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല“.

2 കൊരിന്ത്യർ 5:21 : “പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിൻ്റെ നീതി ആകേണ്ടതിന്, അവൻ നമുക്കു വേണ്ടി പാപം ആക്കി“.

എബ്രായർ 4:15 : “നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളത്“.

ടിപിഎമ്മിൻ്റെ പുതിയ ഉപദേശങ്ങൾ ദൈവ വചനത്തിന് വിരുദ്ധമാകുന്നു

റോമർ 3:10 : “നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല.”

റോമർ 3:23 : “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു“.

യാക്കോബ് 2:10 : ഒരുത്തൻ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിന്നും കുറ്റക്കാരനായിത്തീർന്നു.”

ദാനിയേൽ 9:7-11 : “കർത്താവേ, നിൻ്റെ പക്കൽ നീതിയുണ്ട്; ഞങ്ങൾക്കോ ഇന്നുള്ളതു പോലെ ലജ്ജയത്രേ; നിന്നോടു ദ്രോഹിച്ചിരിക്കുന്ന ദ്രോഹം ഹേതുവായി നീ അവരെ നീക്കിക്കളഞ്ഞിരിക്കുന്ന സകലദേശങ്ങളിലും സമീപസ്ഥരും ദൂരസ്ഥരുമായ യെഹൂദാപുരുഷന്മാർക്കും യെരൂശലേം നിവാസികൾക്കും എല്ലായിസ്രായേലിന്നും തന്നേ. കർത്താവേ, ഞങ്ങൾ നിന്നോടു പാപം ചെയ്തിരിക്കയാൽ ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പിതാക്കന്മാരും ലജ്ജിക്കേണ്ടതു തന്നേ.ഞങ്ങളുടെ ദൈവമായ കർത്താവിൻ്റെ പക്കൽ കരുണയും മോചനവും ഉണ്ട്; ഞങ്ങളോ അവനോടു മത്സരിച്ചു. അവൻ തൻ്റെ ദാസന്മാരായ പ്രവാചകന്മാർ മുഖാന്തരം ഞങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്ന ന്യായപ്രമാണപ്രകാരം നടപ്പാൻ ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേട്ടനുസരിച്ചില്ല. യിസ്രായേലൊക്കെയും നിൻ്റെ വചനം കേട്ടനുസരിക്കാതെ വിട്ടുമാറി നിൻ്റെ ന്യായപ്രമാണം ലംഘിച്ചിരിക്കുന്നു; ഇങ്ങനെ ഞങ്ങൾ അവനോടു പാപം ചെയ്തിരിക്കയാൽ ദൈവത്തിൻ്റെ ദാസനായ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന ശാപവും ആണയും ഞങ്ങളുടെമേൽ ചൊരിഞ്ഞിരിക്കുന്നു.”

യേശുവിനു മരിക്കേണ്ടി വന്നതിൻ്റെ കാരണം ന്യായപ്രമാണം മൂലം ആരും പൂർണ്ണരാകാത്തതിനാൽ ആകുന്നു. ക്രിസ്തുവിലും അദ്ദേഹത്തിൻ്റെ പൂർത്തിയായ പ്രവർത്തനത്തിലും വിശ്വാസം അർപ്പിക്കുമ്പോൾ യേശുവിൻ്റെ നീതി നമ്മളെ കുറ്റവിമുക്തർ ആക്കുന്നു. കൂടാതെ, ദാനിയേൽ തന്നെ ഞാൻ ദൈവത്തിനെതിരായി പാപം ചെയ്തുവെന്ന് ഏറ്റുപറഞ്ഞിരിക്കുന്നു. എന്നിട്ടും  ദാനിയേൽ ഒരിക്കലും പാപം ചെയ്തില്ലെന്ന്  ടിപിഎം വാദിക്കുന്നു.

ടിപിഎം എന്തുകൊണ്ട് ഇപ്രകാരം വിചിത്ര ഉപദേശങ്ങൾ പഠിപ്പിക്കുന്നു?

സഭ നിശ്ചയിച്ചിരിക്കുന്ന കുറെ നിയമങ്ങളുടെ പട്ടിക പിന്തുടർന്ന് “പാപരഹിത പൂർണ്ണത” പ്രാപിക്കുക എന്നതാണ് ടിപിഎമ്മിൻ്റെ “സുവിശേഷം”. ഒരു വ്യക്തി ടിപിഎമ്മിൽ യഥാർത്ഥമായി രക്ഷിക്കപ്പെടുന്നത് അങ്ങനെയാണ്. അതിൽ ഒരു നിയമമെങ്കിലും ലംഘിച്ചാൽ “രക്ഷകൻ” “നിങ്ങൾ എൻ്റെ ശരീരത്തിൻ്റെ ഭാഗമല്ലെന്ന്” പറയും. “നിങ്ങൾ എൻറ്റെ മണവാട്ടി” അല്ല, അതിനാൽ പുറന്തള്ളപ്പെടും. ഒരിക്കൽ രക്ഷകൻ കൈവിട്ടാൽ, “മൃഗത്തിൻ്റെ അടയാളം” വഹിച്ച് നിത്യ നരകത്തിൽ പോകണം അല്ലെങ്കിൽ രക്തസാക്ഷിയായി മരിച്ച് അബ്രഹാം, ഇസ്സഹാക്ക്, യാക്കോബ് മുതലവരോടുകൂടെ സാങ്കൽപ്പിക “പുതിയ ആകാശത്തിൽ” കഴിയേണ്ടി വരും.

ദൈവ വചനവും സത്യവും നമ്മൾ യഥാർത്ഥമായി മനസ്സിലാക്കുകയാണെങ്കിൽ ദൈവ കരുണ നമ്മളെ വിശുദ്ധ ജീവിതം നയിക്കാൻ സഹായിക്കും. നമ്മൾ കളങ്കരഹിതരായി പാപമില്ലാത്തവർ ആയിത്തീരും. നമ്മൾക്ക് എല്ലാ പാപത്തിൽ നിന്നും വിട്ടു നില്ക്കാൻ സാധിക്കും. (പെന്തക്കോസ്ത് മാസിക, ഡിസംബർ 2001). 

 

ടിപിഎം ഇതിനെ “സുവിശേഷം” എന്ന് വിളിക്കുന്നതുകൊണ്ട്, വേദപുസ്തകത്തിൽ നിന്നും പാപരഹിതരായ വ്യക്തികളുടെ ഉദാഹരണം നല്കുവാൻ നിർബന്ധിതരാകുന്നു. ഞാൻ തന്നത്താൻ മലിനപ്പെടുകയില്ലെന്നു തീരുമാനിച്ച് രാജഭോജനം നിരസിച്ച ദാനിയേലിൻ്റെ ഉദാഹരണം അവർ എടുത്തു. അതിനാൽ ദാനിയേൽ പാപം ചെയ്തില്ലെന്ന് കണക്കുകൂട്ടി “ആഴമേറിയ സത്യ”മായി ഇതിനെ അവതരിപ്പിച്ചു. സഭ അപ്രകാരം അനുഗമിച്ച് “പാപരഹിത പൂർണ്ണത” നിലനിർത്തണം. തിരുവചനത്തിൻ്റെ ബാക്കി ഭാഗങ്ങൾ ഇതിന് വിരുദ്ധമാണോ എന്നത് അവർക്കു പ്രശ്നമേയല്ല. അവരുടെ ഉപദേശങ്ങൾ സത്യമാണെന്നു അവർ കാണിക്കാൻ ആഗ്രഹിക്കുന്നു.

ഉപസംഹാരം

പ്രിയ വായനക്കാരെ, ടിപിഎം തിരുവചനത്തിന് യാതൊരു പ്രാധാന്യവും നൽകുന്നില്ലെന്ന് ഞങ്ങൾ വീണ്ടും വീണ്ടും നിങ്ങളോടു പറഞ്ഞല്ലോ. ടിപിഎമ്മിൻ്റെ “ഞങ്ങൾ വേദപുസ്തകം പൂർണ്ണമായ രീതിയിൽ പിന്തുടരുന്നു” “ഞങ്ങളുടേതാണ് ഏറ്റവും നല്ല സഭ” എന്നിവ അവരുടെ പ്രസംഗങ്ങളിൽ പ്രതിഫലിക്കാത്ത വെറും വഞ്ചനകളാണ്. ടിപിഎം പാസ്റ്റർമാരുടെ മനസ്സിൽ, അവർ “സത്യത്തിൻ്റെ” സംഗ്രഹമാണ്, അവർ “ആഴമേറിയ സത്യങ്ങൾ” എന്ന് അവകാശപ്പെട്ടുകൊണ്ട് എന്ത് അവതരിപ്പിച്ചാലും സഭ അത് അംഗീകരിക്കും. പാപം ഇല്ലായ്മയെ പ്രതിപാദിക്കുമ്പോൾ ദാനിയേലിനെക്കാളും (വെറും ഒരു മനുഷ്യൻ) യാതൊരു വിശേഷതയും ഇല്ലാത്തവനായ ഒരു സാധാരണ മനുഷ്യനെ പോലെ നിങ്ങളുടെ രക്ഷകനെ ചിത്രീകരിക്കുമ്പോൾ നിങ്ങൾ മിണ്ടാതിരിക്കുമോ? ഒരേയൊരു മഹാപുരോഹിതൻ, ഒരേയൊരു രക്ഷകൻ, ഒരേയൊരു കളങ്കമില്ലാത്തവൻ, നീതിയുടെ ഒരേയൊരു ഉടവിടം ആയ യേശുവിനെ ടിപിഎം അങ്ങനെ തട്ടിമാറ്റി. ഇത് സ്വയം മഹത്വീകരിക്കുന്ന വ്യാജ സഭയാണെന്നു മനസ്സിലാക്കാൻ ടിപിഎമ്മിന് ഇതിലും കൂടുതൽ എന്ത് വേണം?

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

.
.

9 Replies to “ടിപിഎമ്മിലെ ദൈവനിന്ദ – ഭാഗം 7 – ദാനിയേൽ യേശുവിനെപോലെ പാപമില്ലാത്തവൻ ആയിരുന്നു”

  1. Enikku bible anusarichu parayanullathu

    U (tpm believers)don’t hear what so cold pastor r telling hear what bible says.all r sinners .but we can see in N T one who know no sin it’s says about jesus.even Daniel was also sinner even Jesus died for him.after Adam and Eve whoever born all r sinners by birth so how tpm pr can tell Daniel was like Jesus foolish revelation.we can’t compare anyone with Jesus.so God says to Moses I am that I am it means incomparable.

  2. “യേശു ക്രിസ്തുവിൻറ്റെ മഹിമ തരംതാഴ്ത്തി സ്വന്തം മഹിമ ഉയർത്തി ജനങ്ങളെ വഞ്ചിക്കുന്നു tpm” എന്നതാനല്ലോ ലേഖനത്തിന്റെ ചുരുക്കം!?
    ആരാണ് ഇപ്പോൾ ഈ പ്രവൃത്തി ചെയ്യുന്നു എന്ന് മനസ്സിലാക്കുവാൻ, ഈ comment ന്റും, October 4, 2017 ൽ fromtpm എഴുതിവിട്ട-
    “യേശു ക്രിസ്തുവിൻറ്റെ മഹിമ തരംതാഴ്ത്തി സ്വന്തം മഹിമ ഉയർത്തുന്ന ടിപിഎം ഉപദേശം” എന്ന ലേഖനവും വായിച്ചു ഒത്തുനോക്കിയാൽ മതിയാകും.

    Fromtpmകാരനേ!!
    അന്ന് ആ ലേഖനത്തിൽ താങ്ങളുടെ ആശയവെറുപ്പിനെ എടുത്തെഴുതിയത് ഇങ്ങനെ- “ദൈവം ഓരോ കാലയളവിലും ഓരോ നിയമങ്ങൾ കൊടുത്ത് മനുഷ്യനെ വിധിക്കും” എന്ന് പറയുന്ന ആശയത്തെയാണ് ഞാൻ അങ്ങേയറ്റം എതിർക്കുന്നത്.” പിന്നെ ഈ ലേഖനത്തിൽ- “ദാനിയേൽ യേശുവിനെപോലെ പാപമില്ലാത്തവൻ ആയിരുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ വാപൊളിച്ചുപോയി” എന്ന് പഴയനിയമ ഭക്തന്മാർക്ക് രക്ഷ സമമാക്കിയതിനെക്കുറിച്ചു വാപൊളിക്കാൻ കാരണം എന്ത്? (ഒട്ടകത്തിന്റെ വൈക്കോല്‍ തുരുമ്പ് പക്ഷിച്ചു ദഹിക്കാതെ, പന്നിയുടെ പാൽ കുടിക്കാൻ പോയതുകൊണ്ടാകാം.)
    അന്നെഴുതിയത്:- പഴയനിയമ ഭക്തന്മാരും, മശികായെ കാണുവാനുള്ള ആഗ്രഹത്തിലൂടെ, പുതിയനിയമ രക്ഷയ്ക്ക് അവകാശികളെന്നലേ!! (വായിച്ചുനോക്കു- “പഴയ നിയമ വിശ്വാസികളുടെ രക്ഷ ക്രിസ്തു കുരിശിൽ നിർവ്വഹിച്ച പ്രവർത്തികളെ ആശ്രയിക്കുന്നില്ല. എന്ന ടിപിഎംന്റെ ഈ പഠിപ്പിക്കലുകൾ യേശു ക്രിസ്തുവിൻറ്റെ കുരിശിലെ പ്രവർത്തനങ്ങളുടെ മഹത്വം താഴ്തി കെട്ടുന്നു. യേശു A.D.1 നു ശേഷം ജനിച്ചവർക്ക് മാത്രം രക്ഷകനാകുന്നു. ടിപിഎം പഠിപ്പിക്കലുകൾ അനുസരിച്ച്, സ്നാപക യോഹന്നാന് മുൻപ് ജനച്ചവർക്കൊന്നും യേശുവിൻറ്റെ അസ്തിത്വം ബാധകമല്ല. എന്നാൽ, അവർ മശിഹായെ കാണുവാൻ അതിയായി ആഗ്രഹിച്ചിരുന്നുവെന്നു തിരുവചനം നമ്മെ പഠിപ്പിക്കുന്നു. (മത്തായി 13:17).”)
    എന്നാൽ
    ഈ ലേഖനത്തിൽ അതിനോടു യോജിച്ച(ദാനിയേലും പാപമില്ലാത്തവൻ), പാസ്റ്റർ എം ടി യുടെ പഠണത്തെ, തങ്ങളുടെ കപട ബുദ്ധിക്കു തക്കതുപോലെ, മറിച്ചു തിരിച്ചു എഴുതിയതിലൂടെ താങ്ങൾ മകാ ജനവഞ്ചകൻ എന്ന് തെളിയിച്ചിരിക്കുന്നു. ഇന്നെഴുതിയത് ഓർമ്മയില്ലെങ്കിൽ ഇതാ വായിച്ചു നോക്കു- “സ്വർഗ്ഗത്തിൽ നിന്നും പാസ്റ്റർ എം ടി ക്ക്‌ കൊടുത്ത ഈ വലിയ സത്യം എന്താകുന്നു ? “വേദപുസ്തകത്തിൽ ഒരു പാപവും ചെയ്യാത്ത രണ്ടു വ്യക്തികളെ മാത്രം കാണുന്നു: ഒന്ന് നമ്മുടെ രക്ഷിതാവായ യേശു ക്രിസ്തു മറ്റേത് ദാനിയേൽ. പഴയനിയമത്തിലെയും പുതിയനിയമത്തിലെയും ബാക്കി എല്ലാ വിശുദ്ധന്മാരും എന്തെങ്കിലുമൊക്കെ പാപങ്ങൾ ചെയ്തിട്ടുണ്ട്….അവനിൽ ഒൻപതു ദൈവീക ഗുണങ്ങൾ ഉണ്ടായിരുന്നതിനാൽ അദ്ദേഹം പാപമില്ലാത്ത ജീവിതം നയിച്ചു.” അതെ, നിങ്ങൾ വായിച്ചതു ശരിയാണ്. ദാനിയേൽ യേശുവിനെ പോലെ ഒരു പാപവും ചെയ്യാത്ത വ്യക്തിയായിരുന്നു. ടിപിഎമ്മിലെ പ്രതിഷ്ഠിക്കപ്പെട്ട വിശുദ്ധന്മാർക്ക് കിട്ടിയ വലിയ സത്യം കേൾക്കുമ്പോൾ നമ്മുടെ വായ് പിളരും.”…”ഏറ്റവും നല്ല സഭ” എന്നവകാശപ്പെടുന്നവർ ഇതുപോലെയുള്ള ദൈവനിന്ദ പ്രസംഗിക്കുമ്പോൾ”

    fromtpmകാരനേ!
    പാസ്റ്റർ എം ടി പ്രസംഗിച്ചതുപോലെ താങ്ങളല്ലേ, അന്ന് ആ ലേഖനത്തിൽ തെളിയിച്ചു എഴുതിയത്, സുബോധമുള്ള ആത്മാ ഇല്ലെങ്കിൽ ഇതാ അത് വായിച്ചുനോക്കു- “ഏതു കാലയളവിൽ ജീവിക്കുന്നവർക്കും ദൈവ കോപത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഒരേയൊരു മാർഗ്ഗം യേശു മാത്രമാണെന്ന് ഞാൻ(Fromtpmകാരൻ) വേദപുസ്കകത്തിൽ നിന്നും തെളിയിച്ചു തരാം.” “പഴയനിയമ വിശുദ്ധന്മാരെ പറ്റി വചനം എന്ത് പറയുന്നുവെന്ന് നോക്കാം – യേശുവിൻറ്റെ നാമത്തിൽ രക്ഷയുടെ സാക്ഷ്യത്തിനായി എങ്ങനെ നിലനിന്നുവെന്ന് നോക്കാം.” “പഴയനിയമ വിശ്വാസികൾ ക്രിസ്തുവിലും സുവിശേഷത്തിലും വിശ്വസിച്ചുവെന്ന് തെളിയിക്കുവാനായി ഞാൻ ഒന്നിനു പുറകെ ഒന്നായി ധാരാളം വേദവാഖ്യങ്ങൾ തരാം.”
    (എന്ന് തെളിയിച്ചത്, മറ്റുള്ളവരെ കുറ്റം പറഞ്ഞ് ജനത്തെ വഞ്ചിക്കുന്ന തിരക്കിൽ അന്ന് തെളിയിച്ചതെല്ലാം മറന്നുപോയോ!!!!!)
    “സുവിശേഷം പഴയനിയമ ജനങ്ങളോട് സുവിശേഷിച്ചിരുന്നുവെന്നു നിങ്ങൾക്ക് ഇനിയും ബോധ്യമായിട്ടില്ലിയോ? എബ്രായർക്ക് എഴുതിയ ലേഖനം വായിക്കുക? അവിടെ ഗ്രന്ഥകാരൻ, നമ്മളെ അറിയിച്ചതുപോലെ പഴയനിയമ ജനങ്ങളെയും സുവിശേഷം അറിയിച്ചതായി എഴുതിയിരിക്കുന്നു. അവർ യേശുവിനെ മശിഹയായി മുൻപോട്ടു നോക്കിയിരുന്നു, നമ്മളോ യേശുവിനെ രക്ഷകനായി പിൻപോട്ടു നോക്കിയതായി ചരിത്രം പഠിപ്പിക്കുന്നു.” എന്ന് അന് ഇങ്ങനെ ബോധ്യപ്പെടുത്തിയ fromtpmകാരനേ നിങ്ങൾക്ക് താങ്ങളുടെ വലിയ അബദ്ധം ബോധ്യമായോ!!!! ഇതൊന്നും പറഞ്ഞുതരാൻ Jose, Justin ഇവരാരും കൂടെയില്ലേ!!

    പാസ്റ്റർ എം ടി പ്രസംഗിച്ചതിന്ന് അനുകൂലമായി അറിഞ്ഞോ അറിയാതേയോ അന്ന് എന്തെല്ലാം ആ ലേഖനത്തിൽ വിവരിച്ചു എന്ന് ഇനിയും ഇതാ വായിച്ചുനോക്കു- “ഇയ്യോബിനെ നോക്കാം.യേശു രക്ഷിതാവ് എന്ന് അറിയാതിരുന്നിട്ടും അങ്ങനെ വിശ്വസിച്ച പഴയനിയമ വിശുദ്ധന്മാർ സുവിശേഷം കേട്ടിരുന്നുവെന്നു തെളിയിക്കുന്ന വേറെ ചില വാഖ്യങ്ങൾ പരിശോധിക്കാം.” “പഴയനിയമത്തിലെ സുവിശേഷം ഇപ്പോൾ നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ? എലീഹൂ പരിശുദ്ധാത്മാവിനാൽ പറഞ്ഞത് കണ്ടോ?
    ഇങ്ങനെ,
    അന്ന് അങ്ങനെയും ഇന്ന് ഇങ്ങനെയും തിരിഞ്ഞും മറിഞ്ഞും എഴുതുന്ന താങ്ങളാണോ, അല്ല tpmആണോ വിചിത്ര ഉപദേശം…. എന്നിട്ട് മറ്റുള്ളവരോടു ചോതിക്കുകയാണ്-“ടിപിഎം എന്തുകൊണ്ട് ഇപ്രകാരം വിചിത്ര ഉപദേശങ്ങൾ പഠിപ്പിക്കുന്നു,” നിങ്ങളുടെ മാനുഷമായ, കുറ്റം കാണുന്ന, കപടക്കണ്ണാടി ഊരിവെച്ചിട്ടു ക്രിസ്തുവിന്റെ ഭാവമായ കണ്ണാടിയിട്ടു ജീവിച്ചുനോക്കു ആരാണ് തലതിരിഞ്ഞുപോയതെന്നു മനസ്സിലാകും.

    അതുകൊണ്ടു,
    fromtpm ഉണ്ടാക്കാൻ ആളെച്ചേർക്കാൻ കൊതിച്ചു, tpmകാരെകുറിച്ചു ആരോപിക്കുന്ന കുറ്റം, താങ്ങൾക്കു തന്നെയാനുള്ളത് എന്ന് ഇതാ ഇവിടെ താങ്ങൾ അന്ന് എഴുതിയത് തിരിച്ചു വായിക്കേണം- “ടിപിഎം പാസ്റ്റർമ്മാർക്ക് കിട്ടിയിരിക്കുന്ന വെളിപ്പാടുകളിലെ ദുരുപദേശം നിങ്ങൾക്ക് കാണാൻ സാധിക്കുന്നില്ലെ?(Fromtpm പന്നിപ്പാൽ കുടിയന്മാർക്ക്) വചനം ഈ മനുഷ്യരുടെ പ്രാമാണ്യം അല്ല. വചനത്തിനു വിപരീതമായി സ്വയ പ്രശംസ നടത്തുന്ന ഏതോ ആത്മാവ് ചീഫ് പാസ്റ്റർമാരോട് സംസാരിക്കുന്നതാണ് ഇവരുടെ(ഈ സൈറ്റ് തുടങ്ങിയ ആത്മവിവേചന വരമില്ലാത്തവരുടെ) അടിസ്ഥാനം.”

    അന്നെഴുതിയ ലേഖനവരികൾ:- “പഴയനിയമ വിശുദ്ധന്മാരും നിത്യതയിൽ മൂന്നാം തട്ടായ പുതിയ ആകാശത്തിലും ഈ വെള്ള തേച്ച ശവക്കല്ലറകൾ നിത്യതയിൽ ഏറ്റവും ഉന്നതവും മഹത്വകരവുമായ സീയോനിലും പോകുമെന്ന് ടിപിഎം നിജപ്പെടുത്തുന്നു. നമ്മളും അബ്രഹാമും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നു ബൈബിൾ പഠിപ്പിക്കുമ്പോൾ (അദ്ദേഹവും വിശ്വാസത്താൽ രക്ഷ പ്രാപിക്കുന്നുവെന്ന സുവിശേഷം വിശ്വസിച്ചു – പ്രവർത്തിയാലല്ല) ഈ ദുരുപദേശകർ അബ്രഹാമിനെ നിത്യതയിൽ മൂന്നാം തട്ടിൽ തള്ളിയിട്ടിട്ട് തന്നെത്താൻ ഏറ്റവും ഉയർന്ന സ്ഥലത്തു പ്രതിഷ്ഠിച്ചിരിക്കുന്നു. സീയോൻ എന്ന ദുരുപദേശം നേരിട്ട് നരകത്തിൻറ്റെ അഗാധ കുഴിയിൽ നിന്നും വന്നതാണെന്ന് മനസ്സിലായല്ലോ.
    മനസ്സിലായി!! അന്നെഴുതിയതിനെ മാറ്റി മറിച്ചു ഇന്ന് ഇതാ ദാനിയേലിനെ പാപി എന്ന് എഴുതിയതിലൂടെ fromtpmകാരന്റെ ഈ ലേഖനം- നരകത്തിൻറ്റെ അഗാധ കുഴിയിൽ നിന്നും വന്നതാണെന്ന്, !!!
    “അതുകൊണ്ട് നിങ്ങൾ യേശുവോ അപ്പോസ്തോലന്മാരോ പൗലോസ് പ്രസംഗിക്കാത്ത മറ്റൊരു സുവിശേഷത്തിൽ വിശ്വസിപ്പിക്കുന്ന ടിപിഎം(fromtpm) എന്ന കൾട്ടിൽ(സൈറ്റിൽ) നിന്നും പുറത്തു വരുവാൻ(മാനസാന്തരപ്പെട്ടുവാൻ) നിങ്ങളോടു(fromtpm പിന്മാറ്റക്കാരോട്) അഭ്യർത്ഥിക്കുന്നു.”

    ഇത്തരം കാപട്യ ജനവഞ്ചനക്കാരുടെ ഉപസംഹാരവും തിരിച്ചു വായിക്കേണ്ടിവരം-
    (അന്നത്തേത്) “ഉപസംഹാരം പ്രിയ സഹോദരങ്ങളെ, ഈ ടിപിഎം(fromtpm) വ്യാജ സുവിശേഷവും വേറൊരു സുവിശേഷവും പഠിപ്പിക്കുന്നു(സൈറ്റിൽ ലേഖനമായി എഴുതുന്നു) – പ്രവർത്തിയിൽകൂടിയുള്ള രക്ഷയുടെ സുവിശേഷം. അവരുടെ(fromtpmവഞ്ചകന്മാരുടെ) പഠിപ്പിക്കലുകളാൽ(ലേഖനത്താൽ) വഞ്ചിക്കപ്പെടരുതേ!
    (ഇന്നത്തെ ലേഖനത്തിൽ) 1.“ഉപസംഹാരം, പ്രിയ വായനക്കാരെ, ടിപിഎം തിരുവചനത്തിന് യാതൊരു പ്രാധാന്യവും നൽകുന്നില്ലെന്ന് ഞങ്ങൾ വീണ്ടും വീണ്ടും നിങ്ങളോടു പറഞ്ഞല്ലോ. അവരുടെ പ്രസംഗങ്ങളിൽ പ്രതിഫലിക്കാത്ത വെറും വഞ്ചനകളാണ്.”
    ആണോ! ശരിയാ! ഈ ലേഖനവും അന്നത്തെ ലേഖനവും വായിച്ചപ്പോൾ, താങ്ങൾ ഒരു ജനവഞ്ചകൻ എന്ന് വ്യക്തമായി!!!
    2.“ദാനിയേലിനെക്കാളും (വെറും ഒരു മനുഷ്യൻ) യാതൊരു വിശേഷതയും ഇല്ലാത്തവനായ ഒരു സാധാരണ മനുഷ്യനെ പോലെ നിങ്ങളുടെ രക്ഷകനെ ചിത്രീകരിക്കുമ്പോൾ നിങ്ങൾ മിണ്ടാതിരിക്കുമോ?”
    അതെ!
    fromtpmകാരുടെ ജനവഞ്ചനയായ ആത്മാവിനെ വിവരിച്ചിരിക്കുന്ന ഈ comment വായിച്ചതിന് ശേഷം, മിണ്ടാതിരിക്കുന്ന പല ആത്മീക ചിന്തകന്മാരും വ്യവരമറിയിക്കാൻ മിണ്ടിവരും. Psa 8:2 നിന്റെ വൈരികള്‍നിമിത്തം, ശത്രുവിനെയും പകയനെയും മിണ്ടാതാക്കുവാന്‍ തന്നേ, നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായില്‍നിന്നു ബലം നിയമിച്ചിരിക്കുന്നു.

    1. പ്രിയ ദീപ്,
      ഒരു തരാം മനോരോഗിയെ പോലെ സംസാരിക്കാതെ നിങ്ങൾ എന്താണ് പറയാൻ ആഗ്രഹിക്കുന്നതെന്ന് വ്യക്തമായി പറയുക. ഞങ്ങൾക്കാർക്കും നിങ്ങളുടെ ILLOGICAL ARGUEMENT കേൾക്കാൻ സമയമില്ല.
      ഒരു കാര്യം വ്യക്തമാക്കു. പഴയ നിയമ വിശുദ്ധന്മാർ എവിടെ പോകും? വേദപുസ്തകാടിസ്ഥാനത്തിൽ ഉത്തരം തരുക. ദൈവം അനുഗ്രഹിക്കട്ടെ.

      1. Admin,
        മേൽപറഞ്ഞതെല്ലാം, വ്യക്തമില്ലാത്ത fromtpmകാരുടെ രണ്ടുതരം കപട ആശയങ്ങളെയാണ്, (അന്നെഴുതിയതും ഇന്നെഴുതിയതിലുമുള്ള രണ്ടുതരം ആശയം).

        പഴയനിയമ വിശുദ്ധന്മാർ എവിടെപോകുമെന്ന വിഷയമറിയുവാൻ, അറിവിനായുള്ള സൈറ്റ് തുറക്കുക, ആശയങ്ങൾ ചർച്ചയിലൂടെ പങ്കുവെയ്കാം.
        എന്നാൽ
        ഈ സൈറ്റ്, tpmകാരെ പന്നികളായ് പ്രചരിപ്പിച്ചു കുറ്റം പറഞ്ഞു, ജനത്തെ കലക്കാൻ ഉദ്ദേശിച്ചു, അതിന്റെ ആരോപണങ്ങളായ് തുടർന്നും ലേഖനങ്ങൾ വിട്ടുകൊണ്ടിരിക്കുന്നതിനാൽ,
        എനിക്കും തോനുന്നു, താങ്ങൾ ഒരു പിന്മാറ്റ മനോരോഗിയാനെന്ന്,
        ആയതിനാൽ, ഈ സൈറ്റിൽ പഴയനിയമ വിശുദ്ധന്മാർ എവിടെപോകും എന്നല്ല, കുറ്റം മാത്രം പരത്തുന്ന താങ്ങൾ എവിടെപോകുമെന്നാണ് വ്യക്തമാക്കേണ്ടത്.
        ARGUEMENT കേൾക്കാൻ സമയമില്ല എന്നല്ലേ!!
        എന്നാൽ ലോകത്തിൽ എവിടെയാണ് tpmകാരുടെ കുറ്റമുണ്ടു എന്നന്വേഷിക്കാൻ സമയമുണ്ടല്ലോ!!!!

        താങ്ങൾ എഴുതുന്ന ILLOGICAL ARGUEMENT or സത്യവിരുദ്ധമായ വാദം, നല്ല മനസ്സുള്ളവർക്ക് യോജിക്കാത്തതുകൊണ്ടല്ലേ! ഒരു വ്യക്തികൾ പോലും ” yes” എന്ന ആശയമായി കമെന്റ് ചെയ്യാത്തത്.
        പിന്ന, താങ്ങളെപ്പോലെ മാനുഷമായ കുറ്റമാത്രം കണ്ടു വിശുദ്ധി നടിക്കുന്ന കുറെ ആളുകൾ, അങ്ങനെയുള്ള കുറ്റാരോപണ ലേഖനം എഴുതുമ്പോൾ മാത്രം കമെന്റ് ചെയ്യുന്നു.

        ആകയാൽ, നിങ്ങൾ ഈ കുറ്റപ്പെടുത്തി, തരംതാഴ്ത്തിയുള്ള ലേഖനം നിർത്തുക, എന്നിട്ട് ഈ സൈറ്റ് സുവിശേഷത്തിനായി(Good news) ഉപയോഗിക്കുക, ജനത്തെ, ദൈവം തക്ക സമയത്ത് ദൂരുപദേശത്തിൽ നിന്നും വിടുവിക്കും. അല്ലാതെ, ജനത്തിന് വെളിച്ചം കാട്ടുന്നു എന്ന് പേരും പറഞ്ഞു, ജനത്തിൽ കലക്കമുണ്ടാക്കുന്നത്, ഒരിക്കലും സഹായം ആകില്ല!.

        1. പ്രിയ ദീപ്,

          നിങ്ങളെപ്പോലെ ധാരാളം ആളുകൾ ഇഷ്ടംപോലെ കുറ്റങ്ങൾ പറയുന്നത് ഞങ്ങൾ കേട്ടിട്ടുണ്ട്. ഈ സൈറ്റ് ദൈവം തന്ന കൃപയാലും ബുദ്ധിയാലും തുടങ്ങിയത് ആയതിനാൽ നിങ്ങൾക്കും നിങ്ങളുടെ അശുദ്ധന്മാരായ വിശുദ്ധന്മാർക്കും തലവേദന ആയിരിക്കുന്നു. ഞങ്ങൾ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള വിവേകം ഞങ്ങൾക്കുണ്ട്. ഞങ്ങൾ നിങ്ങളുടെ വിശുദ്ധന്മാരെ പോലെ തെമ്മാടികളോ വചനം വളച്ചൊടിക്കുന്നവരോ അല്ല. വേദപുസ്തകത്തിൽ നിന്നും ഒരു കാര്യം ചോദിച്ചിട്ടു ഉത്തരം പറയാൻ സാധിക്കാത്ത നിങ്ങളോട് എന്ത് പറയണം.

          സൈറ്റ് നശിക്കുന്നതിനു മുൻപ് ഞാൻ മെയിലയക്കാം അടുത്ത പൊട്ടിത്തെറിക്കായി കാത്തിരിക്കുക. ദൈവം അനുഗ്രഹിക്കട്ടെ

          1. അങ്ങനെയെങ്കിൽ Admin,
            താങ്ങൾ ഒരു ചാവേറ് (bomber) എന്നും. താങ്കളുടെ ലേഖനങ്ങൾ “വഴി പിഴച്ചു പോയവരുടെ(ചാവേറിന്റെ) കത്ത്! എന്നും തെളിയുന്നു.
            തുടരെട്ടെ നിങ്ങളുടെ വേലകൾ:- *[[Joh 13:26-27/Malayalam Bible]]* %v 26% ഞാന്‍ അപ്പഖണ്ഡംമുക്കി കൊടുക്കുന്നവന്‍ തന്നേ എന്നു യേശു ഉത്തരം പറഞ്ഞു; ഖണ്ഡം മുക്കി ശിമോന്‍ ഈസ്കര്‍യ്യോത്താവിന്റെ മകനായ യൂദെക്കു കൊടുത്തു. %v 27% ഖണ്ഡം വാങ്ങിയ ഉടനെ സാത്താന്‍ അവനില്‍ കടന്നു; യേശു അവനോടുനീ ചെയ്യുന്നതു വേഗത്തില്‍ ചെയ്ക എന്നു പറഞ്ഞു.

          2. വായിനക്കാരേ ശ്രദ്ധിക്കുക:
            മെൽ എഴുതിയിരിക്കുന്ന “admin കമെന്റ്” നിങ്ങളും വായിച്ചിട്ടുണ്ടാകും.
            അതിൽ, സൈറ്റ് ഒരിക്കൽ നശിക്കുമെന്നും, fromtpmകാരൻ തന്റെ പാട് നോക്കിപ്പോകും എന്ന്, താൻ തന്നെ വെളിപ്പെടുത്തിയിരിക്കുന്നല്ലോ!

            ഇങ്ങനെത്ത വ്യക്തികൾ,
            tpmൽ അല്പം അന്ത്യകാല അസ്വസ്ഥത ഉണ്ടെങ്കിലും, ദൈവകൃപയിൽ സ്വസ്ഥമായിരിക്കുന്ന അവസ്ഥയ്ക്കു, ഭംഗം വരുത്തിക്കൊണ്ടു, “tpm വിട്ടു പുറത്തുവരിക” എന്ന് ജനമനസ്സിനെ കലക്കുന്നതിലൂടെ എന്തായിരിക്കും ഉദ്ദേശം, ഒന്ന് ആലോചിച്ചു നോക്കുക.
            ഇതായിരിക്കും:-[Gal 4:17 അവര്‍ നിങ്ങളെക്കറിച്ചു എരിവു കാണിക്കുന്നതു ഗുണത്തിന്നായിട്ടല്ല; നിങ്ങളും അവരെക്കുറിച്ചു എരിവു കാണിക്കേണ്ടതിന്നു അവര്‍ നിങ്ങളെ പുറത്തിട്ടു അടെച്ചുകളവാന്‍ ഇച്ഛിക്കയത്രെ ചെയ്യുന്നതു.]

            കുറച്ചുകാലം ഇങ്ങനെയൊക്കെ എഴുതി, നശിച്ചു പോകുന്നവരുടെ വാക്കുകേട്ടു, അങ്ങോട്ടും ഇങ്ങോട്ടും അലഞ്ഞാൽ, ഈ വലിച്ചവശീകരിക്കുന്നവർ ആരെങ്കിലും പിന്നെ ഉണ്ടാകുമോ???

            ആകയാൽ, ഇത്തരം വഞ്ചകമായ നാശയോഗ്യരെ സൂക്ഷിക്കുക.
            അവരോ വീണ്; നിങ്ങളേയും വീണ്കാണുവാൻ കാത്തിരിക്കുന്നവർ.
            യേശുവിനോടു ശിഷ്യന്മാർ; അന്ത്യകാല ലക്ഷണത്തിന്റെ അടയാളം ചോതിച്ചപ്പോൾ, ആദ്യമായി പറഞ്ഞ അടയാളമാണിത്: – *[[Mar 13:4-5/Malayalam Bible]]* %v 4% അതു എപ്പോള്‍ സംഭവിക്കും? അതിന്നു എല്ലാം നിവൃത്തി വരുന്ന കാലത്തിന്റെ ലക്ഷണം എന്തു എന്നു ഞങ്ങളോടു പറഞ്ഞാലും എന്നു ചോദിച്ചു. %v 5% യേശു അവരോടു പറഞ്ഞു തുടങ്ങിയതുആരും നിങ്ങളെ തെറ്റിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ .

          3. പ്രിയ ദീപ്,
            നിങ്ങൾ ഈ പറയുന്ന എന്തെങ്കിലും ഞങ്ങൾ എഴുതിയോ? നിങ്ങൾ selective amnesia രോഗിയാണെന്ന് തോന്നുന്നു. നിങ്ങൾ ജനങ്ങളെ എത്ര പ്രകോപിപ്പാൻ ശ്രമിച്ചാലും വിജയിക്കില്ല. ജനങ്ങളുടെ കണ്ണ് തുറന്നു കഴിഞ്ഞു.
            നിങ്ങളുടെ ഇത്രയും മോശമായ Comments Approve ചെയ്യുന്നത് കാണുമ്പോൾ തന്നെ ജനങ്ങൾക്ക് മനസ്സിലാകും, Admin and company is fearless.
            ഞങ്ങൾ ദൈവത്തെ ഭയക്കുന്നു, തെമ്മാടികളായ വിശുദ്ധന്മാരെ ഭയക്കുന്നില്ല. മനസ്സിലായി കാണുമെന്ന് വിശ്വസിക്കുന്നു.
            ദൈവം അനുഗ്രഹിക്കട്ടെ.

  3. Admin,
    താങ്ങൾ tpmകാർക്ക് വിരോധമായി, ഇത്രയധികം കുറ്റാരോപണ ലേഖനങ്ങൾ എഴുതിവിട്ടിട്ടും, വല്ലതും എഴുതിയോ എന്ന് ചോതിച്ചത്, കുറ്റം ഏതെന്നുള്ള തിരിച്ചറിവില്ലായ്മയെ കാണിക്കുന്നു.
    പക്ഷേ, നിങ്ങൾക്കു നോന്നുമായിരിക്കും; ഞാൻ selective amnesia(തിരഞ്ഞെടുത്ത വിസ്മയത്തോടുള്ള മാനസീകരോഗി) എന്നപോലെ. എന്നാൽ, മറ്റുള്ളവരെ കുറ്റം പറഞ്ഞു ലേഖനം എഴുതുമ്പോൾ(നിങ്ങൾ എഴുതുന്ന കുറ്റാരോപണത്തിന്ന് മാത്രമേ ഞാൻ മറുപടി പറയുന്നുള്ളൂ). അതിൽ, വെളിപ്പെടുത്താത്ത ചില സ്വന്തം കുറ്റങ്ങൾ, എന്നെപ്പോലൊത്ത(deep) ചില ആളുകൾ തിരഞ്ഞെടുക്കും എന്ന വചനജ്ഞാനം നിങ്ങൾക്ക് അറിയില്ലയോ!!*[[Mat 7:1/Malayalam Bible]]* “നിങ്ങള്‍ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു.

    ജനങ്ങളുടെ കണ്ണ് തുറപ്പിച്ച് എന്നല്ലേ! അവകാശപ്പെടുന്നു,
    എന്നാൽ ഒരു വ്യക്തിയെങ്കിലും ഈ മലയാള സൈറ്റിൽ വന്നു കണ്ണുതുറന്നതായി “yes” എന്ന് കമെന്റ് ചെയ്യുന്നുണ്ടോ?
    പിന്നെ, നിങ്ങൾ പല പേരുകളിലും കമെന്റ് ചെയ്തു, jose എന്നും Justin എന്നുമൊക്കെ yes വെക്കുന്നവരായിട്ടു കാണിക്കുന്നു എന്നല്ലാതെ, നിങ്ങളുടെ ഇത്തരം ഹീനമായ പ്രവൃത്തി ആരുടെയും കണ്ണ് തുറപ്പിക്കയില്ല, പിന്നയോ അറെപ്പ് സഹിക്കാതെ ആളുകൾ കണ്ണടയ്ക്കുമത്രേ‌. *[[Luk 16:15]] Malayalam Bible* അവന്‍ അവരോടു പറഞ്ഞതുനിങ്ങള്‍ നിങ്ങളെ തന്നേ മനുഷ്യരുടെ മുമ്പാകെ നീതീകരിക്കുന്നവര്‍ ആകുന്നു; ദൈവമോ നിങ്ങളുടെ ഹൃദയം അറിയുന്നു; മനുഷ്യരുടെ ഇടയില്‍ ഉന്നതമായതു ദൈവത്തിന്റെ മുമ്പാകെ അറെപ്പത്രേ.

    ധൈര്യം നല്ലത് തന്നെ, പക്ഷേ മാനുഷകുറ്റം എന്ന സത്യം വെളിപ്പെടുത്താനല്ല, പിന്നയോ ദൈവീകസത്യം വെളിപ്പെടുത്താൻ ധൈര്യം ഉതകട്ടേ! സത്യം ജയിക്കട്ടേ!! *[[Act 5:38-39/Malayalam Bible]]* %v 38% ആകയാല്‍ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊള്‍വിന്‍ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികില്‍ അതു നശിച്ചുപോകും; %v 39% ദൈവികം എങ്കിലോ നിങ്ങള്‍ക്കു അതു നശിപ്പിപ്പാന്‍ കഴികയില്ല; നിങ്ങള്‍ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *