
നിങ്ങൾ കൾട്ട് അംഗങ്ങളുടെ മനശ്ശാസ്ത്രം അന്വേഷിക്കുന്നുണ്ടെങ്കിൽ ഈ സൈറ്റിലെ ചില കമെൻറ്റുകൾ വളരെ പ്രയോജനമുള്ളതായിരിക്കും. ഇതുവരെ ഈ സൈറ്റിൽ നൂറിൽ അധികം ലേഖനങ്ങളും 2400 ൽ അധികം കമെൻറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മാതൃക യായ ഒരു ടിപിഎം വിശ്വാസിയുടെ ചിന്താഗതി മനസ്സിലാക്കുന്നത് തന്നെ ഒരു സ്‌പോടക അവസ്ഥയാണ്. കമെൻറ്റുകൾ കൂടാതെ, ഈ ചീഞ്ഞ വ്യവസ്ഥയിൽ നിന്നും പുറത്തു വരാൻ ആഗ്രഹിക്കുന്ന ധാരാളം ടിപിഎം വിശ്വാസികളുടെ വ്യക്തിഗത ഇമെയിലുകളും അഡ്മിന് ലഭിക്കുന്നുണ്ട്. സീനിയർ ആൾക്കാരുടെ വ്യക്തമായ അറിവോടെ ജനങ്ങളെ ചൂഷണം ചെയ്യുന്ന വൈദീകഗണത്തിൻറ്റെ അധിക്ഷേപങ്ങളുടെ നീണ്ട പരാതികളുടെ ഇമെയിലുകളും ഞങ്ങൾക്ക് കിട്ടുന്നുണ്ട്.
ടിപിഎമ്മിൽ നടക്കുന്ന ചില ദുഷ്ട പ്രവൃത്തികളും അതിനെ മുതിർന്ന വൈദീകഗണം മുടിവെയ്ക്കുന്നതും ഞങ്ങൾ പ്രമുഖമാക്കി കാട്ടിയിരുന്നു. ഞങ്ങളുടെ കൈവശമുള്ള ധാരാളം കമെൻറ്റുകളിൽ ഒരു ടിപിഎം തീവ്രവാദിയുടെ കമ്മെന്റ്റ് മുൻപിൽ നിൽക്കുന്നു. അവരുടെ സാധാരണയായുള്ള മുദ്രാവാഖ്യങ്ങൾ “ഏറ്റവും നല്ല സഭ ടിപിഎം ആകുന്ന്”, “ടിപിഎമ്മിനെക്കാൾ ശ്രേഷ്ഠമായ സഭ വേറെയില്ല” എന്നിവയാകുന്നു, അല്ലെങ്കിൽ അതുപോലെ അർത്ഥമുള്ളവ.
തുടരുന്നതിനു മുൻപേ, ടിപിഎം സഭയാണ് ഏറ്റവും നല്ല സഭയെന്ന് സ്ഥാപിക്കുവാൻ ആഗ്രഹിക്കുന്ന ഒരു ടിപിഎം തീവ്രവാദിയുടെ താഴെ കൊടുക്കുന്ന കമ്മെന്റ്റ് പരിശോധി ക്കുക. അതെ മാതിരിയുള്ള ധാരാളം കമെൻറ്റുകൾ ഉണ്ട്. ഇത് ഏറ്റവും പുതുതായതിനാൽ തിരഞ്ഞെടുത്തു.

മുകളിലത്തെ കംമെൻറ്റിൻറ്റെ മലയാള പരിഭാഷ താഴെ ചേർക്കുന്നു
ഇപ്പോഴും സഭയിൽ മറ്റുള്ളവരുടെ മുൻപാകെ ഏറ്റവും നല്ലവനും ടിപിഎമ്മിലെ വിശുദ്ധ വിശ്വാസിയുമായിട്ട് അഭിനയിക്കുന്ന അഡ്മിനും ടിപിഎം സഭയിൽ ഇപ്പോഴും നിൽക്കുന്ന ബാക്കിയുള്ളവർക്കുമായി ഈ സഭയിൽ ഇത്രമാത്രം കുഴപ്പങ്ങളുണ്ടെന്ന് അറിഞ്ഞിട്ടും നിങ്ങൾ എന്തിന് ഇതിൽ തുടരുന്നു? വിട്ടുപോകാതിരിക്കാനായി ആര് നിങ്ങളെ നിർബ ന്ധിക്കുന്നു? എന്തുകൊണ്ടെന്നാൽ നിങ്ങളുടെ ഉള്ളിൻ്റെ ഉള്ളിൽ ഇതിലും ഭേദപ്പെട്ട ഒരു സഭയില്ലെന്ന് നിങ്ങൾക്കറിയാം. ഈ ലോകത്തിൽ ധാരാളം സഭകളുണ്ട്. ആ നല്ല സഭ യുടെ അംഗമാകുക. ടിപിഎമ്മിനെതിരെ അതും ഇതും ആരോപിക്കുന്നതിനു പകരം നിങ്ങളുടെ സമയം പ്രാർത്ഥനയിലും മറ്റു പ്രയോജനമുള്ള കാര്യങ്ങളിലും ചിലവിടുക.
ആത്മീകരല്ലാത്തവരുമായി മാത്രമേ ഇതുപോലെയുള്ള ബ്രയിൻവാഷിങ് നടക്കുകയുള്ളു. ഇതുപോലെയുള്ള മത്സര മനോഭാവം, ശരീരം കാമാവേശത്തിന് അടിമപ്പെട്ടവരിൽ കാണുന്നു. സൺഡേ സ്കൂൾ കുട്ടികളുടെ മാതാപിതാക്കളും ടിപിഎം ശുശ്രുഷകന്മാരും വാർഷികോത്സവ സമയങ്ങളിൽ പ്രകടിപ്പിക്കുന്ന ശരീരത്തിൻ്റെ പ്രവൃത്തികൾ പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ. നിങ്ങൾ ഒരു ടിപിഎം വിശ്വാസി ആണെങ്കിൽ, മറ്റു സഭകളെ തരം താഴ്ത്തി സ്വയം ശ്രേഷ്ഠത വിളിച്ചറിയിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങൾ നിരവധി തവണ കേട്ടിട്ടുണ്ടായിരിക്കും. ടിപിഎം ശുശ്രുഷകന്മാരും വിശ്വാസികളും തങ്ങൾ മറ്റു ക്രിസ്ത്യാനികളെക്കാൾ ശ്രേഷ്ഠരാണെന്നു ചിന്തിക്കത്തക്ക വിധത്തിൽ ടിപിഎം ഉപദേശ ങ്ങൾ മെനഞ്ഞിരിക്കുന്നു. അവ അവസാന നാളിൻ്റെ ലക്ഷണങ്ങൾ ആണെന്ന് അവർ മനസ്സിലാക്കുന്നില്ല. (2 തിമൊഥെയൊസ് 3:4)
ആ ആത്മാവിനെ പറ്റി അപ്പൊസ്തലൻ എന്ത് പറയുന്നുവെന്ന് നോക്കാം ഗലാത്യർ 5:19-21.
20. വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക (EMULATIONS), ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത,
21. അസൂയ, മദ്യപാനം, വെറിക്കൂത്ത് മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർ ത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതു പോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.

20-ാം വാഖ്യത്തിലെ ജാരശങ്ക (EMULATIONS) എന്ന പദം ശ്രദ്ധിക്കുക. വ്യക്തമായി മനസ്സി ലാക്കുന്നതിനായി വലിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നു. മുകളിൽ കൊടുത്തിരി ക്കുന്ന എല്ലാ കാര്യത്തിലും ടിപിഎം മിടുക്കരാണെങ്കിലും ജാരശങ്ക എന്ന പദത്തെ മാത്രം ആശ്രയിച്ചാണ് ഞാൻ ഈ ലേഖനം എഴുതുന്നത്. മുകളിൽ കൊടുത്തിരിക്കുന്ന പടത്തിൽ ഈ പദത്തിൻ്റെ നിർവ്വചനത്തിൽ കറപ്പിച്ചിരിക്കുന്ന ഭാഗം നോക്കുക. സവിശേഷമായ അനുകരണത്തിലൂടെ (ജാരശങ്കയിലൂടെ) ഒരു വ്യക്തിയെയോ നേട്ടങ്ങളെയോ തുല്യമാ ക്കാനോ കടത്തിവെട്ടാനോ നടത്തുന്ന ശ്രമം (Effort to match or surpass a person or achievement, typically by imitation).
ടിപിഎം ഗോളത്തിലും അവരുടെ ശുശ്രുഷകന്മാരുടെ ഇടയിലും താഴെ പറയുന്ന കാര്യ ങ്ങളെകുറിച്ച് പൊങ്ങച്ചം പറയുന്നത് സർവ്വസാധാരണമാണ്.
- നമ്മുടെ നീതി പരീശന്മാരുടെ നീതിയെ കവിയണമെന്ന് ബൈബിൾ പറയുന്നതു കൊണ്ട് ഞാൻ ആഴ്ചയിൽ 4 പ്രാവശ്യം ഉപവസിക്കുന്നു.
- നമ്മുടെ നീതി പരീശന്മാരുടെ നീതിയെ കവിയണമെന്ന് ബൈബിൾ പറയുന്നതു കൊണ്ട് ഞാൻ എൻ്റെ വരുമാനത്തിൻ്റെ 20% കൊടുക്കുന്നു.
- ഞാൻ ദിവസവും വേദപുസ്തകത്തിലെ 10 അധ്യായങ്ങൾ വായിക്കുന്നു.
- ഞാൻ മുടങ്ങാതെ എല്ലാ യോഗങ്ങളിലും സംബന്ധിക്കുന്നു.
- പഴയനിയമ വിശുദ്ധന്മാർ അങ്ങനെ ചെയ്തുവെങ്കിൽ നമ്മൾ എത്ര അധികം ചെയ്യണം?
- സമയത്തിൻ്റെ ദശാംശം ദൈവത്തിനുള്ളതാകയാൽ ഞാൻ ദിവസം 3 മണിക്കൂർ പ്രാർത്ഥിക്കും.
- വിശുദ്ധന്മാരെ പോലെ ഞാൻ സ്‌തുതിക്കുവാൻ രാവിലെ 4 മണിക്ക് എഴുന്നേൽക്കും.
- എത്രയും ഉച്ചത്തിലും കുടുതലും അറിയാൻ വയ്യാത്ത ഭാഷ സംസാരിക്കുന്നുവൊ, അവർ അത്രയും കൂടുതൽ ആത്മീകന്മാരെന്ന് അനുമാനിക്കുന്നു.
- ടിപിഎം കൺവെൻഷനുകളിൽ കൂടുതൽ പാത്രം കഴുകുമ്പോൾ, ഭക്ഷണം പാകം ചെയ്യുമ്പോൾ, കൂടുതൽ അനുഗ്രഹിക്കപ്പെടുന്നു.
അവർ ജഡീക വേലകളുടെ പിടിയിലാണെന്ന് തിരിച്ചറിയുന്നില്ല, ഈ പ്രവർത്തനങ്ങളിൽ കൂടി ദൈവത്തെ പ്രീതിപ്പെടുത്തുന്നുവെന്ന് അവർ അനുമാനിക്കുന്നു. അവർ ടിപിഎ മ്മിനെ പ്രതി കൂടുതൽ തീവ്രവാദികൾ ആകുംതോറും , ജഡത്തിൻ്റെ പ്രവൃത്തികൾ കൂടും, ഈ ശ്രമത്തിലൂടെ ഒന്നാം സ്ഥാനത്തിനു വേണ്ടി അടിപിടി കൂട്ടുന്നു.
2 കൊരിന്ത്യർ 10:12, “തങ്ങളെത്തന്നേ ശ്ലാഘിക്കുന്ന ചിലരോടു ഞങ്ങളെത്തന്നേ ചേർ ത്തൊരുമിപ്പാനോ ഉപമിപ്പാനോ തുനിയുന്നില്ല; അവർ തങ്ങളാൽ തന്നേ തങ്ങളെ അളക്കുകയും തങ്ങളോടു തന്നേ തങ്ങളെ ഉപമിക്കയും ചെയ്യുന്നതുകൊണ്ട് തിരിച്ചറിവുള്ളവരല്ല“.
പൗലോസ് മറ്റുള്ളവരെ ജാരശങ്കയിൽ താരമത്യപ്പെടുത്തിയില്ല. തങ്ങളെത്തന്നെ മറ്റുള്ള വരുമായി താരതമ്യപ്പെടുത്തുന്ന ഏറ്റവും ശ്രേഷ്ഠന്മാർ എന്ന് അവകാശപ്പെടുന്ന വെള്ള വസ്ത്ര ധാരികളായ വ്യാജ അപ്പൊസ്തലന്മാർ നമുക്കുണ്ട്. അവരുടെ പ്രത്യേക പദവി തെളിയിക്കുവാൻ താഴെ പറയുന്ന കാര്യങ്ങൾ അവർ ഉയർത്തിക്കാട്ടുന്നു.
- കൈകൊണ്ട് വേല ചെയ്തു ശുശ്രുഷ ചെയ്യുന്ന മറ്റു ശ്രുഷകന്മാരെ മോശമായി തരം താഴ്ത്തി ഞങ്ങൾ എല്ലാം വിട്ട് പൂർണ്ണ സമയം ദൈവത്തിനുവേണ്ടി പ്രവർത്തിക്കു ന്നവരാണെന്ന് അവകാശപ്പെടുന്നു.
- വിവാഹിതരായ മറ്റു ശുശ്രുഷകന്മാരെ നോക്കി തങ്ങളുടെ ലൈംഗീക ആഗ്രഹങ്ങ ളെല്ലാം ബലി കഴിച്ച ഷണ്ഡന്മാരാണെന്ന് അവകാശപ്പെടുന്നു.
- മറ്റു ശുശ്രുഷകന്മാർ ചെയ്യാത്തതുപോലെ ഞങ്ങൾ ദിവസവും 2/3 പ്രാവശ്യം വിശ്വാ സികൾക്കുവേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് അവകാശപ്പെടുന്നു.
- നിറമുള്ള വസ്ത്രം ധരിക്കുന്ന ശുശ്രുഷകന്മാരെ നോക്കി തങ്ങൾ പ്രത്യേകതയുള്ള വരാണെന്ന് വരുത്താനായി വെള്ള വസ്ത്രം ധരിക്കുന്നുവെന്ന് അവകാശപ്പെടുന്നു.
- അങ്ങനെ പലതും……
അവരുടെ ഈ പറയപ്പെടുന്ന പ്രതിഷ്ഠ ജഡത്തിൻ്റെ പ്രവൃത്തികളുടെ പ്രകടനമാണ്. അവർ ആത്മീകരല്ലാത്ത, അറിവില്ലാത്ത, അവരാൽ നയിക്കപ്പെടുന്ന വിശ്വാസികളെ വിഡ്ഢിക ളാക്കുന്നതിൽ വിജയിച്ചുകൊണ്ടിരിക്കുന്നു. ടിപിഎം ശുശ്രുഷകന്മാർ അവരുടെ താണ ആത്മീകതയും വളച്ചൊടിച്ച വാക്യങ്ങളും അവരുടെ തന്ത്രമായ പ്രതിഷ്ഠയിലൂടെ മൂടി വെയ്ക്കാൻ ശ്രമിക്കുന്നു. ഈ സൈറ്റിലെ കമ്മെന്റ്റ് കോളം ശ്രദ്ധിക്കുക. ടിപിഎം തീവ്ര വാദികൾക്കും വിശ്വസ്തന്മാർക്കും അവരുടെ ആത്മീക ജീവിതത്തെ കുറിച്ച് യാതൊരു വിവരവുമില്ലായെന്ന് മനസ്സിലാക്കാൻ കഴിയും. അവരെ നിത്യതയിലേക്കു തള്ളിക്കയ റ്റാൻ അവരുടെ “വിശുദ്ധന്മാരെ” പൂർണ്ണമായി ആശ്രയിക്കുന്നു.
ഹോശയ 4:6, “പരിജ്ഞാനമില്ലായ്കയാൽ എൻ്റെ ജനം നശിച്ചുപോകുന്നു; പരിജ്ഞാനം ത്യജി ക്കകൊണ്ട് നീ എനിക്കു പുരോഹിതനായിരിക്കാതവണ്ണം ഞാൻ നിന്നെയും ത്യജിക്കും; നീ നിൻ്റെ ദൈവത്തിൻ്റെ ന്യായപ്രമാണം മറന്നുകളഞ്ഞതുകൊണ്ട് ഞാനും നിൻ്റെ മക്കളെ മറക്കും“.
ഉപസംഹാരം
പ്രിയ ടിപിഎം വിശ്വാസി,
ദൈവികത്തം നടിച്ച് നിങ്ങൾ കഠിന പ്രയത്‌നങ്ങളിലൂടെ നേടിയ പണം കൊണ്ട് ജീവി ക്കുന്ന ഈ മനുഷ്യർ നിങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുന്നുവെന്ന് മനസിലാക്കുക. അവർ നിങ്ങളെ മത്സരാത്മവിൻ്റെ കെണിയിൽ വീഴ്ത്തി അവരുടെ സ്വരത്തിന് അനുസരിച്ച് നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്നു. ജഡത്തിൻ്റെ പ്രവർത്തനങ്ങൾക്ക് നിങ്ങൾ വശീകരി ക്കപ്പെട്ടുവെന്ന് നിങ്ങൾക്ക് മനസ്സിലാകത്തില്ല. അങ്ങനെയുള്ള ജാരശങ്കകൾ അവഗണി ക്കാവുന്ന ഒരു ചെറിയ സംഗതിയല്ല. ഗലാത്യർ 5:19-21 പരിശോധിച്ച് നിങ്ങളെ ജാരശങ്കക ളിൽ അകപ്പെടുത്തുന്ന മറ്റു സംഗതികളും മനസിലാക്കുക. ദൈവം നിങ്ങൾക്കായി കാത്തിരിക്കുന്നുവെങ്കിലും ആത്മാവ് എപ്പോഴും മനുഷ്യരോട് വാദിച്ചു കൊണ്ടിരിക്കു കയില്ല. പശ്ചാത്തപിച്ച് ക്രിസ്തുവിലേക്ക് മടങ്ങി വരിക.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.
“ടിപിഎം തീവ്രവാദികൾക്കും വിശ്വസ്തർക്കും അവരുടെ ആത്മീക ജീവിതത്തെ കുറിച്ച് യാതൊരു വിവരവുമില്ലായെന്ന് മനസ്സിലാക്കാൻ കഴിയും.”
ഒരു ലേഘനമെഴുതുന്നതിലൂടെ പോലും തനിക്ക് വ്യവരമില്ലാതിരിക്കേ ജീവിതത്തിലേ വ്യവരം വിലയിരുത്താൻ കഴിയുമോ! ഈ fromtpm അസുവിശേഷകർക്കു?..
വ്യവരമില്ലാത്ത വരകൾ ശ്രദ്ധിക്കുക:-
1.”2 കൊരിന്ത്യർ 10:12, “തങ്ങളെത്തന്നേ ശ്ലാഘിക്കുന്ന ചിലരോടു ഞങ്ങളെത്തന്നേ ചേർത്തൊരുമിപ്പാനോ ഉപമിപ്പാനോ തുനിയുന്നില്ല; അവർ തങ്ങളാൽ തന്നേ തങ്ങളെ അളക്കുകയും തങ്ങളോടു തന്നേ തങ്ങളെ ഉപമിക്കയും ചെയ്യുന്നതുകൊണ്ടു തിരിച്ചറിവുള്ളവരല്ല“.
പൗലോസ് മറ്റുള്ളവരെ ജാരശങ്കയിൽ താരമത്യപ്പെടുത്തിയില്ല. തങ്ങളെത്തന്നെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്ന ഏറ്റവും ശ്രേഷ്ഠന്മാർ എന്ന് അവകാശപ്പെടുന്ന വെള്ള വസ്ത്ര ധാരികളായ വ്യാജ അപ്പോസ്തോലന്മാർ ”
എന്നാൽ,
Tpmകാർ ചെയ്യുന്നു എന്ന് പറയുന്ന ഈ കുറ്റം fromtpmകാരും ചെയ്യുന്നില്ലേ! എവിടെയാ ഇവരുടെ വ്യവരം?
Fromtpmകാരും മറ്റുള്ളവരെ(tpmകാരെ) അളക്കുന്നില്ലേ!!
2.”ഒരു ടിപിഎം വിശ്വാസി ആണെങ്കിൽ, മറ്റു സഭകളെ തരം താഴ്ത്തി സ്വയം ശ്രേഷ്ഠത വിളിച്ചറിയിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങൾ പല പ്രാവശ്യം കേട്ടിട്ടുണ്ടായിരിക്കും.”
എന്നാൽ
ഇതാ ഇവിടേയും ഈ fromtpmകാരും അതേകാര്യം ചെയ്തിരിക്കുന്നല്ലോ!: എവിടെയാ വ്യവരം? സ്വയം ശ്രേഷ്ഠത വിളിച്ചറിയിക്കുന്ന തരത്തിലുള്ള ഈ വരകൾ ശ്രദ്ധിക്കുക: -“ഇതുവരെ ഈ സൈറ്റിൽ നൂറിൽ അധികം ലേഖനങ്ങളും 2400 ൽ അധികം കമെൻറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മാതൃകയായ ഒരു ടിപിഎം വിശ്വാസിയുടെ ചിന്താഗതി മനസ്സിലാക്കുന്നത് തന്നെ ഒരു വിസ്പോടക അവസ്ഥയാണ്. കമെൻറ്റുകൾ കൂടാതെ, ഈ ചീഞ്ഞ വ്യവസ്ഥയിൽ നിന്നും പുറത്തുവരാൻ ആഗ്രഹിക്കുന്ന ധാരാളം ടിപിഎം വിശ്വാസികളുടെ വ്യക്തിഗത ഇമെയിലുകളും അഡ്മിന് ലഭിക്കുന്നുണ്ട്. സീനിയർ ആൾക്കാരുടെ വ്യക്തമായ അറിവോടെ ജനങ്ങളെ ചൂഷണം ചെയ്യുന്ന വൈദീകഗണത്തിൻറ്റെ അധിക്ഷേപങ്ങളുടെ നീണ്ട പരാതികളുടെ ഇമെയിലുകളും ഞങ്ങൾക്ക് കിട്ടുന്നുണ്ട്.
ടിപിഎമ്മിൽ നടക്കുന്ന ചില ദുഷ്ട പ്രവൃത്തികളും അതിനെ മുതിർന്ന വൈദീകഗണം മുടിവെയ്ക്കുന്നതും ഞങ്ങൾ പ്രമുഖമാക്കി കാട്ടിയിരുന്നു.”
3.”നിങ്ങൾ കൾട്ട് അംഗങ്ങളുടെ മനശ്ശാസ്ത്രം അന്വേഷിക്കുന്നുണ്ടെങ്കിൽ ഈ സൈറ്റിലെ”…
ഈ കൾട്ട് അന്വേഷണം ഉള്ളവർക്കായി ദൈവം കാത്തിരിക്കുന്നു സ്വർഗ്ഗേ ചേർക്കാൻ!!
എവിടെയാ വ്യവരം?
“ദൈവം നിങ്ങൾക്കായി കാത്തിരിക്കുന്നുവെങ്കിലും ആത്മാവ് എപ്പോഴും മനുഷ്യരോട് വാദിച്ചുകൊണ്ടിരിക്കുകയില്ല. പശ്ചാത്തപിച്ച് ക്രിസ്തുവിലേക്ക് മടങ്ങി വരിക.”
കൾട്ട് അന്വേഷിക്കുന്നവരാണോ!
? അല്ല ക്രിസ്തുവിനെ അന്വേഷിക്കുന്നവരാണോ? ക്രിസ്സുവിലേക്കു.ആരാണ് മടങ്ങുന്നത്…..????
ആകയാൽ,
tpmൽ നിന്ന് ഓടീയിട്ട് വേറൊരു fromtpm ഉണ്ടാക്കാൻ, വഞ്ചനാവ്യവരത്തോടു, കുറ്റമാത്രമെഴുതുന്ന,
യഥാർത്ഥ വ്യവരമില്ലാത്ത, fromtpmകാരെ! നിങ്ങളെ വ്യവരം പഠിപ്പിക്കുവാൻ, സഭ ഭേദമില്ലാത്ത, സംഘടനാതാൽപര്യമില്ലാത്ത, യുവാക്കൾ വരുന്നു.!!
*[[Luk 11:23; എന്നോടുകൂടെ ചേര്‍ക്കാത്തവന്‍ ചിതറിക്കുന്നു.]
സത്യം അങ്ങനെയാണ്…. കാരണം യഥാർത്ത സത്യത്തിനെതിരെ നിൽക്കാനാണ് സാത്താൻ ഇഷ്ടപ്പെടുന്നത്… 10 ശിഷ്യന്മാരും യേശുവുമുള്ള സംഘം തന്നെയായിരുന്നു അന്നത്തെ കാലത്ത് ഏറ്റവും നല്ല സഭ… പക്ഷെ യേശു മരിക്കും എന്ന സിറ്റുവേഷനിൽ കാര്യങ്ങൾ എത്തിച്ചേർന്നപ്പോൾ കൂട്ടത്തിൽ ഒരുത്തൻ ചതിച്ചു…അപ്പോഴും ആ സംഘം തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്…മരിക്കുമെന്നായപ്പോൾ പത്രോസിനുപോലും അറിയില്ല യേശു ആരാണെന്ന്… യേശു മരിച്ചു…മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു…മരിച്ചതോ ഉയർത്തതോ അല്ല എന്റെ ചിന്ത…യേശുവിന്റെ മരണത്തിനും ഉയിർപ്പിനും ഇടയിൽ 3 ദിവസത്തെ കാണാം…..ആ മൂന്നു ദിവസം ഈ ദുനിയാവിൽ ആരാധന ഉണ്ടായിരുന്ന ഒരു സഭ പറയാൻ കഴിയുമോ..പറയാം..അന്ന്.. നെടുവീർപ്പിന്റെ.., കരച്ചിലിന്റെ, അനുതാപത്തിന്റെ, ഏറ്റുപറച്ചിലിന്റെ, കുറ്റബോധത്തിന്റെ ഒരു ദാരുണ രോദനം അനുഭവിച്ചറിയാൻ കൊതിച്ച ജനസമൂഹം…സ്വർഗം തീർത്ത മാനവരക്ഷയുടെ അനന്ത നിത്യതയിൽ മനുഷ്യന് വേണ്ടി തറക്കല്ലിട്ട 3 നാൾ… അതാണ് യഥാർത്ത സഭ.. ക്രിസ്തുവിന്റെ മണവാട്ടിയെ ഒരുക്കുന്ന ദൈവീക പാംക്തതിയുടെ പ്ലാൻ…ഉയിർത്തെഴുന്നേറ്റ് തിരിച്ചുവന്ന യേശു പഴയനിയമത്തിൽ നിഴലായതിനെ പുതിയനിയമത്തിലേക്ക് കൊണ്ടുവന്ന് വീണ്ടും സ്ഥാപിച്ചു..പൊരുളായി…അന്നും തിരഞ്ഞെടുക്കപ്പെട്ടവരിൽ നിന്നും കൂട്ടിച്ചേർത്തു..അപ്പോസ്ഥലന്മാരെ…അതും ഹിറ്റായി…അന്നും ആ സഭ പരിശുദ്ധാത്മാവിൽ കൂടിയിരുന്നവരിൽ 120 ൽ കൂടി പണികഴിപ്പിച്ച ടിസ്ഥാനം ഇട്ടു…പാപത്തെക്കുറിച്ചും നീതിയെകുറിച്ചും ന്യായവിധിയെകുറിച്ചും ബോധം വരുത്തുന്ന സത്യത്തിന്റെ കാര്യസ്ഥനെ സമ്മാനമായി നൽകി വീണ്ടും വരും എന്നും പറഞ്ഞു അവിടന്ന് പോയി..സഭ പടർന്നു..പന്തലിച്ചു…ഈ അന്ത്യകാലത്തിൽ മുൻമഴയെ അയച്ചു സത്യം നൽകി ഒരുകൂട്ടം അപ്പോസ്തലമാരെ ദൈവം പരിശുദ്ധാത്മാവിൽ നൽകി…അതും കലക്കി…സഭ ഹിറ്റായി..ഒന്നാം സ്ഥാനം..ഇനി പിന്മാറ്റം അത് നടക്കേണ്ടതാണ്..ഇടർച്ച അതും ആവശ്യമാണ്…കലക്കത്തിന്റെ ആത്മാവ്.., അത് വരും..കാരണം അവന്റെ വരവ് അടുത്തു..എന്നെ ചേർക്കാൻ എന്റെ പ്രാണപ്രിയൻ വരാറായി..അവൻ പറഞ്ഞതൊക്കെ വള്ളിപുള്ളി തെറ്റാതെ നിറവേറുന്നു..എന്നതിന് ഇതും ഒരു തെളിവ്..കർത്താവ് പറഞ്ഞു…മനുഷ്യപുത്രൻ വരുമ്പോൾ വിശ്വാസം കണ്ടെത്തുമോ എന്ന്…എസ്… സത്യമാണ്…അവൻ വരുമ്പോൾ അവന്റെ വചനത്തിന്റെ നിവർത്തിയായി വിശ്വാസം കണ്ടെത്തുമോ എന്നത് വാസ്തവമായി നിറവേറും…മരിക്കുന്നതിന് തൊട്ടു മുമ്പ് വരെ അവന്റെ അപ്പൊസ്ത ലന്മാരായി തിരഞ്ഞെടുത്തവർ അവൻ മരിക്കുമ്പോൾ കൂടെ അവന് വേണ്ടി ഞങ്ങൾ ഉണ്ടായിരുന്നു എന്നും പറഞ്ഞു ആരും നിൽക്കാത്തത് പോലെ.., അതെ മനുഷ്യപുത്രന്റെ വീണ്ടും വരവിൽ അങ്ങനെത്തന്നെ സംഭവിക്കും തീർച്ച…നടന്നില്ലെങ്കിൽ വചനം കള്ളമാവും..അത് പാടില്ല എന്നത് പിതാവിന്റെ തീരുമാനമാണ്. ഇല്ലാത്തത് ഉണ്ടാക്കാൻ ദൈവം ഉണ്ട്..അവനു മാത്രമേ കഴിയു.., ഉള്ളത് നിലനിർത്തുക.., അതാണ് ആദിമുതൽ ദൈവം മനുഷ്യന് കൊടുത്തിരിക്കുന്ന ഉത്തരവാദിത്ത്വം.
വായനക്കാരേ ഈ വ്യവരക്കേടു നോക്കുക!!
“ടിപിഎമ്മിനെതിരെ അതും ഇതും ആരോപിക്കുന്നതിനു പകരം നിങ്ങളുടെ സമയം പ്രാർത്ഥനയിലും മറ്റു പ്രയോജനമുള്ള കാര്യങ്ങളിലും ചിലവിടുക.”
താൻ ഇതു ചെയ്യാതെ മറ്റുള്ളവരോടു പറയുന്ന fromtpm എത്രമാത്രം കാപട്യത്തോടെ എഴുതുന്നു.
ആകയാൽ ജനത്തെ വലയ്ക്കുന്ന വഞ്ചനയ്ക്കു നല്ല മറുപടി കൊടുക്കേണം….
ജനസമൂഹത്ത സത്യത്തിലേക്കു വഴി തെളിയിക്കേണ്ടത് fromtpmകാരെപ്പോലെയല്ല,
ഏതെങ്കിലും ഒരു സംഘടനയെ കുറ്റം പറഞ്ഞു മറ്റൊരു സംഘടന ഉണ്ടാക്കൻ ഉദ്ദേശിക്കുന്നത്, സത്യതാൽപര്യത്തോടെയല്ല അല്ല എന്ന് യേശുക്രിസ്തു പറയുന്നു.
*[[Joh 18:37 യേശു നീ പറഞ്ഞതുപോലെ ഞാന്‍ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനില്‍ക്കേണ്ടതിന്നു ഞാന്‍ ജനിച്ചു അതിന്നായി ലോകത്തില്‍ വന്നുമിരിക്കുന്നു; സത്യതല്പരനായവന്‍ എല്ലാം എന്റെ വാക്കുകേള്‍ക്കുന്നു എന്നു ഉത്തരം പറഞ്ഞു.*[[Luk 11:23]] Malayalam Bible* എനിക്കു അനുകൂലമല്ലാത്തവന്‍ എനിക്കു പ്രതിക്കുലം ആകുന്നു; എന്നോടുകൂടെ ചേര്‍ക്കാത്തവന്‍ ചിതറിക്കുന്നു.