ടിപിഎം – സ്ഥിരം കൃത്രിമക്കാർ

അഴിമതികൾ കൈകാര്യം ചെയ്യുന്ന രീതി, ഒരു സമുദായം സത്യത്തേക്കാൾ പേരിനും പെരുമയ്ക്കും കൊടുക്കുന്ന പ്രാധാന്യത്തിൻ്റെ അടയാളങ്ങളിൽ ഒന്നാണ്. അടിസ്ഥാനം അന്യപ്രവേശനമില്ലാത്തതാകയാൽ ആർസിസി, ടിപിഎം മുതലായ സഭകൾ പേരിൽ കൂടുതൽ ശ്രദ്ധിക്കുന്നു. ഭൂരിപക്ഷം ആളുകളും സമുദായത്തിന് കീഴ്‌പ്പെട്ടിരിക്കയാൽ ഇതാണ് ഏറ്റവും നല്ല സഭയെന്നു അവർ ചിന്തിക്കുന്നു. ഇതുപോലെ വേറെ ഒരു സഭയും ഇല്ലെന്നു വളരെ അഭിമാനത്തോടെ അവർ പ്രഖ്യാപിക്കുന്നു. അവരുടെ പ്രത്യേകതക്കെതി രായ എല്ലാ ഭീഷണികളും മൂടിവെയ്ക്കുന്നു. പുറംലോകത്തെ ഇതിലും ശുദ്ധമായ ഒരു സഭയില്ലെന്നു കാണിക്കുന്നതിലാണ് അവരുടെ ഏറ്റവും വലിയ ശ്രദ്ധ.

ടിപിഎം അപ്പൊസ്തലിക സഭയാണെന്ന് അവകാശപ്പെടുന്നു. കുറഞ്ഞപക്ഷം ആദിമ സഭ യിലെ പോലെ, ടിപിഎം സ്വന്തം സഭയിലെ അഴിമതികൾ കൈകാര്യം ചെയ്യുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാമല്ലോ.  പൗലോസ് സഭയിലെ പാപങ്ങൾ എങ്ങനെ കൈകാര്യം ചെയ്തുവെന്നും ടിപിഎം എങ്ങനെ ചെയ്യുന്നുവെന്നും ഒരു താരതമ്യ പഠനം നടത്താം. ടിപിഎമ്മിൻ്റെ അപ്പൊസ്തലിക അവകാശവാദത്തിന് എന്തെങ്കിലും യോഗ്യതയുണ്ടെങ്കിൽ, ഒരേ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ അല്പമെങ്കിലും സമത്വം ഉണ്ടായിരിക്കും. സഭ ഒന്നും സംഭവിക്കാത്ത രീതിയിൽ പാസ്റ്റർ സണ്ണി ജോർജിൻ്റെ പാപങ്ങൾ മൂടിവെക്കു ന്നത് നമ്മൾക്കെല്ലാവർക്കും അറിയാമല്ലോ.

പൗലോസിൻ്റെ ഉപദേശം എന്താകുന്നു?

 1. 1 കൊരിന്ത്യർ  5:2 : “എന്നിട്ടും നിങ്ങൾ ചീർത്തിരിക്കുന്നു; ഈ ദുഷ്കർമ്മം ചെയ്തവനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കുവാൻ തക്കവണ്ണം നിങ്ങൾ ദുഃഖിച്ചിട്ടുമില്ല.
 2. 1 കൊരിന്ത്യർ  5:3 : “ഞാനോ ശരീരംകൊണ്ടു ദൂരസ്ഥൻ എങ്കിലും ആത്മാവുകൊണ്ടു കൂടെയുള്ളവനായി, നിങ്ങളുടെ മദ്ധ്യേ ഇരിക്കുന്നവനായി തന്നേ, ഈ ദുഷ്കർമ്മം ചെയ്തവനെക്കുറിച്ചു
 3. 1 കൊരിന്ത്യർ  5:5 : “ആത്മാവ് കർത്താവായ യേശുവിൻ്റെ നാളിൽ രക്ഷിക്കപ്പെടേണ്ട തിന് ജഡസംഹാരത്തിന്നായി സാത്താന് ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.”
 4. 1 കൊരിന്ത്യ.  5:7 : “നിങ്ങൾ പുളിപ്പില്ലാത്തവരായിരിപ്പാൻ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന് പഴയ പുളിമാവിനെ നീക്കിക്കളവിൻ.”
 5. 1 കൊരിന്ത്യർ 5:11, “എന്നാൽ സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാ രനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ പിടിച്ചു പറിക്കാരനോ ആകുന്നു എങ്കിൽ അവനോടു സംസർഗ്ഗം അരുത്; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുത്.
 6. 1 കൊരിന്ത്യർ  5:13 : “ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവിൻ.

ടിപിഎം എന്ത് ചെയ്യുന്നു?

പ്രധാന കൃത്രിമകാരൻ
 1. സ്റ്റെപ്പ് 1 – കഥ മാറ്റിയെഴുതി “വിശുദ്ധനെ” വേറൊരു ഇട ത്തേക്ക് സ്ഥലം മാറ്റി അദ്ദേഹത്തിൻ്റെ ദുരാചാര ജീവിതം തുടരാൻ അനുവദിക്കുക.
 2. സ്റ്റെപ്പ് 2 – സഭക്ക് പുറത്ത് ഇത് വെളിപ്പെടുത്തിയാൽ വളരെ ദാരുണമായ പരിണിതഫലം ഉണ്ടാകുമെന്ന് സാക്ഷികളെ ഭീഷണിപ്പെടുത്തുക.
 3. സ്റ്റെപ്പ് 3 – ദശാംശം സ്ഥിരമായി ഒഴുകുന്നുവെന്ന് ഉറപ്പു വരുത്തുക.

പാസ്റ്റർ സണ്ണി ജോർജിനെ മാറ്റിയതിനുശേഷം പുതുതായി വന്ന ദുബായിലെ സെൻറെർ പാസ്റ്ററുടെ (തമ്പി ദുരൈ) പ്രസംഗം ശ്രദ്ധിക്കുക


“They served God with their substance. Why does God give you substance? It is not to go away from God or to become like the prodigal son. But we have to minister the Lord by the substance God has given us(അവർ ദൈവത്തെ അവരുടെ സ്വത്തുകൊണ്ട് സേവിക്കുന്നു. ദൈവം സ്വത്ത്‌ എന്തിനു തരുന്നു? ദൈവത്തിൽ നിന്നും അകന്നു പോകേണ്ടതിനോ മുടിയനായ പുത്രനെപ്പോലെ ആകേണ്ടതിനോ അല്ല. ദൈവം നമ്മുക്ക് തന്നിരിക്കുന്ന സ്വത്തുകൊണ്ട് നമ്മൾ ദൈവത്തെ സേവിക്കണം.)” 


തങ്ങളുടെ കഠിനാദ്ധ്വാനത്തിലൂടെ നേടിയ പണം ഓടയിലൂടെ ഒഴുകുന്നത് കണ്ടിട്ടും ജനങ്ങൾ ദുബായിൽ പണം ഒഴുക്കുന്നത് നിലനിർത്താനായി ടിപിഎം നാശ നിയന്ത്രണ മാർഗ്ഗം (DAMAGE CONTROL) തുടർന്നു കൊണ്ടിരിക്കുന്നു. ജനങ്ങളെ ഈ നിലവാരത്തിൽ വിഡ്ഢികളാക്കുന്നതിന് പ്രത്യേക വഞ്ചന പാടവം വേണം. ദൈവം മറ്റുള്ളവർക്ക് ഒരു അനുഗ്രഹമാകേണ്ടതിനു നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. ടിപിഎം തല മണ്ണിൽ താഴ്ത്തി ഞങ്ങളുടെ പണം കൊണ്ട് എന്ത് ചെയ്യുന്നുവെന്നത് ഞങ്ങൾക്ക് പ്രശ്നമല്ലെന്ന രീതിയിൽ പെരുമാറരുത്. നിങ്ങൾ ദൈവത്തിന് ഉത്തരം നൽകേണ്ടവരാണ്.

 1. സ്റ്റെപ്പ് 4 – ഭീഷണിയും ഭയപ്പെടുത്തലും കൊണ്ട് അസംതൃപ്തരായ വിശ്വാസികൾ സഭ വിട്ടുപോകില്ലെന്ന് ഉറപ്പു വരുത്തുക.

“Until you are exalted, you have to be under the hand of your master. You shouldn’t go anywhere(ഉയർ ത്തപ്പെടുന്നതുവരെയും നിൻ്റെ യജമാനൻ്റെ കരത്തിൻ്റെ അടിയിൽ ആയിരിക്കണം, അവിടെ നിന്ന് എങ്ങും പോകുവാൻ പാടില്ല)


ഇവിടുത്തെ മനോവിചാരം നിങ്ങൾ മറ്റൊരു സഭയിലും പോകാതെ ടിപിഎമ്മിൽ തന്നെ നിൽക്കണം എന്നതാകുന്നു. സാഹചര്യം കൈകാര്യം ചെയ്ത വിധം കണ്ടു ജനങ്ങൾ വിട്ടുപോകുമെന്ന് ടിപിഎം അധികാര ശ്രേണിക്കു  വ്യക്തമായി. അതുകൊണ്ട് അവരെ സഭയ്ക്കകത്ത്‌ നിർത്താനുള്ള ഒരേയൊരു മാർഗം അവർ അവലംബിച്ചു – ഭയം, ഭീഷണി.

 1. സ്റ്റെപ്പ് 5 – അതിനും അപ്പുറത്തായി, അടിമ അടിമയായി  തുടരാൻ പഴയ നിയമ ഭാഗം വളച്ചൊടിച്ചു.

“God brings the people of God from such places (like India) and bring them to faraway places (like Dubai) so that they may be free in some aspects at the same time making them slaves to saints.” (ദൈവജന ങ്ങളെ ദൈവം ഇന്ത്യയെപ്പോലെ പല സ്ഥലങ്ങളിൽ നിന്നും ദുബായ് പോലെ വിദൂര സ്ഥല ങ്ങളിൽ കൊണ്ടുവന്നതുകൊണ്ട് ചില കാര്യങ്ങളിൽ അവർ സ്വതന്ത്രരാകുമെങ്കിലും, അതേസമയം വിശുദ്ധന്മാരുടെ അടിമകളായി ഇരിക്കുവാനുമാണ്.)  


ഇത് ടിപിഎം പുൽപിറ്റിൽ നിന്നും കേട്ട ഏറ്റവും നിഷ്ഠുരമായ കാര്യങ്ങളിലൊന്നാണ്. എന്തെങ്കിലും ഉണ്ടെങ്കിൽ, നമ്മൾ എല്ലാവരും ദൈവത്തിൻ്റെ അടിമയാണ്.

റോമർ 6:22 : “എന്നാൽ ഇപ്പോൾ പാപത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന് ദാസന്മാരായിരിക്കുന്നു“.

മനുഷ്യരുടെ ദാസന്മാരല്ല

1 കൊരിന്ത്യർ 7:23 : “നിങ്ങളെ വിലെക്ക് വാങ്ങിയിരിക്കുന്നു; മനുഷ്യർക്ക്  ദാസന്മാരാ കരുത്“.

ദുർഭാഗ്യവശാൽ, ടിപിഎം വിശ്വാസികൾ യഥാർത്ഥത്തിൽ അവരുടെ വിശുദ്ധന്മാരുടെ അടിമകൾ ആകുന്നു. അവരുടെ ജീവിതത്തിലെ എല്ലാ തീരുമാനങ്ങളൂം “വിശുദ്ധന്മാർ” അനുവദിച്ചതിനു ശേഷമേ എടുക്കുകയുള്ളു. ഇത് ഒരു ടിപിഎം വിശ്വാസിയുടെ ജീവിത ത്തിൽ പ്രാർത്ഥന ഏതാണ്ട് അനാവശ്യമായതുപോലെയാണ്. ഒരു വിഷയത്തിനുവേണ്ടി അവർ എത്ര പ്രാർത്ഥിച്ചാലും, പൂർണ്ണമായ ഉത്തരം അവരുടെ വിശുദ്ധന്മാരോട് ചോദിച്ച തിന് ശേഷം മാത്രമേ ലഭിക്കുകയുള്ളു. ഇതിനുവേണ്ടിയാണോ തിരശ്ശീല കീറിയത്?

താരതമ്യം

രണ്ടു സംഭവങ്ങളെയും താരതമ്യപ്പെടുത്തി, പാസ്റ്റർ എബ്രഹാം ദുബായിലെ സഭയിൽ ദുഃഖിതരായ ജനങ്ങളോട് സ്വവർഗ്ഗരതിയിൽ പിടിക്കപ്പെട്ടവൻ്റെ കൂട്ടായ്മ ബഹിഷ്‌ക്കരി ക്കാൻ പറഞ്ഞോ? ഇല്ല. പകരം, കളങ്കനായ മനുഷ്യനെ ടിപിഎം വേറൊരു പ്രദേശത്തേക്ക് സ്ഥലം മാറ്റി.

സഭയിൽ നടക്കുന്ന അഴിമതി പുറത്തു കൊണ്ടുവരുന്നവർ ക്കെതിരെ ടിപിഎമ്മിൻ്റെ ന്യായവിധി “പ്രതിഷ്ഠിക്കപ്പെട്ട ദൈവവേലക്കാർ” ക്കെതിരെ സംസാരിക്കുന്നവരെ ദൈവം ശിക്ഷിക്കും എന്നാകുന്നു.

ടിപിഎമ്മിലെ യീസ്റ്റ് (YEAST) വർഷങ്ങളായി വളർന്നുകൊണ്ടിരിക്കുന്നു. വർഷം തോറും ടിപിഎമ്മിലെ അതിക്രമം വളർന്നുകൊണ്ടിരിക്കുന്നതിൽ അതിശയമുണ്ടോ? ചില ആഴ്ച കൾക്കുള്ളിൽ, അതെ വ്യക്തി തന്നെ തിരുവത്താഴത്തിൻ്റെ അപ്പവും വീഞ്ഞും അനുഗ്ര ഹിച്ച് മരുന്ന് ഉപയോഗിക്കുന്നവർ തിരുമേശയിൽ സംബന്ധിക്കരുതെന്ന് പ്രഖ്യാപിക്കും. ഇത് കൊരിന്ത്യ സഭയിലെ അഴിമതികൾ പൗലോസ് കൈകാര്യം ചെയ്തതിന് നേരെ വിപരീതമാണ്.

ഉപസംഹാരം

പ്രിയ ടിപിഎം വിശ്വാസി,

നിങ്ങൾ ഇപ്പോഴും ടിപിഎം “അപ്പൊസ്തലികവും” നിങ്ങളുടെ വിശുദ്ധന്മാരെ “അപ്പൊസ്തല ന്മാരെന്നും” വിളിക്കുമോ? ടിപിഎമ്മിൻ്റെ ഉപദേശങ്ങൾ അപ്പൊസ്തലികം ആണെന്ന് പറ യുന്നു. ഞങ്ങളുടെ പല ലേഖനത്തിലും ടിപിഎം ഉപദേശങ്ങൾ ആദിമ സഭയിൽ കാണാ ഞ്ഞതുകൊണ്ട് ടിപിഎം അപ്പൊസ്തലികം അല്ലെന്ന് തെളിയിച്ചിട്ടുണ്ട്. ഇത്രയും “ആഴമേ റിയ സത്യങ്ങൾ” ഉള്ള വേറൊരു സഭയും ലോകത്തിലില്ലെന്നു പോലും നിങ്ങൾ പറയുന്നു. എന്നിട്ട്, ഈ “ആഴമേറിയ സത്യങ്ങൾ” വചനാടിസ്ഥാനത്തിൽ തെളിയിക്കാൻ ആവശ്യ പ്പെട്ടപ്പോൾ പരക്കം പാഞ്ഞു.

അതുകൊണ്ട് നിങ്ങളോടു തന്നെ ചോദിക്കു

 1. ടിപിഎം ഉപദേശങ്ങളും ആചാരങ്ങളും ആദിമ സഭയുമായും ആദിമ ന്ന്ന്മാരുമായും താരതമ്യപ്പെടുത്തുമ്പോൾ എന്തുകൊണ്ട് ഇത്ര വിപരീതമായിരിക്കുന്നു?
 2. നിങ്ങൾ നിങ്ങളുടെ സഭയുടെ പേരിനെ കുറിച്ച് എന്തുകൊണ്ട് ഇത്രയും വേവലാതി പ്പെടുന്നു? പൗലോസ് കൊരിന്ത്യ സഭയിലെ നിഷിദ്ധസംഗമം (INCEST) പ്രസ്താവിക്കു മ്പോൾ അങ്ങനെ പ്രവർത്തിച്ചില്ലല്ലോ?

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

7 Replies to “ടിപിഎം – സ്ഥിരം കൃത്രിമക്കാർ”

 1. Mattulla Ella christian sabhakalum enthenkilum tharathil , sabha mothamayi,jeevakarunya pravarthanangalil erpedunnu.But TPM mathram as a church onnum cheyyunnilla.Ethenkilum karunayulla vyakthikal enthenkilum cheyyunnu.Athra mathram.Jesus paranju..njan visannavanayi vannu ningal eniku bhakshipan thannilla…ithine TPM kar vyahkyanichu visappu ennu paranjal athmeeya visappu aanu..athukondu vachanam paranju aa visappu mattanam ennoke parayum.But Yakkobinte lekhanathil vyakthamayi parayunnundu oru sahodaran ahovrithiku buddimuttullavan aayi vannal avane sahayikanam ennu.James:2:15.Yatharthathil TPM il aanu sambathikavum samoohyavumaya verthirivukal ettavum kooduthal ullathu.

 2. ഹ ഹ ഹ അണ്ണനും ,തമ്പിയും . ഒരുത്തനു ദുഷ്കാമം , പുതിയവന് ദ്രവ്യാഗ്രഹം ,അടിമയാക്കുവാനുള്ള മോഹം . ക്രിസ്തുവിലുള്ള സ്വാതന്ത്രയം പെരുമാൾ തമ്പിദുരൈ അണ്ണനുക്കു സ്വന്തം . പണം അണ്ണനുക്കു മാത്രം . നിനൈപ്പതു ദുരൈക്ക്‌ സ്വന്തം . അയ്യോ , ഈ അണ്ണാച്ചിയാണോ രക്ഷ തന്നത് …ദുരൈ അണ്ണൻ വാഴ്ക , ദുരൈ അണ്ണൻ വാഴ്ക . ക്രിസ്തു കുരിശിൽ മരിച്ചത് ആർക്കു വേണ്ടി ആണോ ആവൊ ?

 3. ഇത് വായിക്കുന്ന സഹോദരങ്ങളെ ,ഒരു നിമിഷം ചിന്ദിക്കുക .ടിപിഎം എന്ന സങ്കടന മനുഷ്യരെ പറ്റിക്കുന്ന രീതി മുകളിൽ കൊടുത്തിരിക്കുന്നു ,അതിൽ പാസ്റ്റർ സണ്ണി ചെയ്ത കാര്യം എല്ലാവര്ക്കും അറിയാമല്ലോ , ഇവിടെ നിന്നും മാറ്റിയ ആളിനെ അതെ പോസ്റ്റിൽ കേരളത്തിൽ പ്രതിഷ്ഠിച്ചു . പകരം വന്നയാൾ ,പഠിപ്പിക്കുന്നത് ടിപിഎം എന്ന സഖടന വിട്ടു പുറത്തുപോയാലോ പോകുന്ന ആളിന് നാശം ഉണ്ടാകും പോലും അങ്ങനെ നശിക്കാതിരിക്കുവാനായിരിക്കും സണ്ണിയെ അവിടെ ആക്കിയത് ,പണം ചോദിച്ചു വാങ്ങാത്തതിന് പകരം ഭീഷണിപ്പെടുത്തി വാങ്ങിക്കുന്നു. ഒരു കൂട്ടം ആളുകളെ അടിമയാക്കി വെക്കുന്നതിനു ബൈബിളിലെ വാക്യങ്ങളെ ദുർവ്യാഖ്യാനം ചെയ്യുന്നു . ഇവരുടെ പഠിപ്പിക്കൽ അനുസരിച്ചു എന്ത് പാപം ചെയ്താലും പണം കൊടുത്തു പാപമോചനം പ്രാപിക്കാം , വിശുദ്ധന്മാരുടെ അടിമകൾ ആയാൽ മതി . ഇതിനെയാണ് ദുരുപദേശം എന്ന് പറയുന്നത് .അഥവാ നമ്മൾ എന്തെങ്കിലും കണ്ടാൽ കാണാത്തതുപോലെ നടിക്കണം. ഇത്രയുമൊക്കെ തെളിവുകൾ തന്നിട്ടും നിങ്ങൾ ടിപിഎം എന്ന സങ്കടനയാണ് സത്യം പഠിപ്പിക്കുന്ന ഒരേ ഒരു പ്രസ്ഥാനം എന്ന് പറയുന്നു എങ്കിൽ നിങ്ങൾക്കും അവരെ പോലെ ജീവിക്കാനുള്ള കൊതി കൊണ്ടാണോ ? ഇതാണ് സത്യമെങ്കിൽ ഇങ്ങനെ ജീവിക്കാനാണോ മാനസാന്തര പെടുന്നതും ,ജീവിതത്തെ രൂപാന്തര പെടുത്തുവാൻ നാം മറ്റുള്ളവരെ ഉപദേശിക്കുന്നതും . ഒരു സങ്കടനയിൽ ഷണ്ണൻ എന്നപേരോടുകൂടി അംഗത്വ മെടുത്തിട്ടു ലോകത്തിലുള്ള കാമ വേറിയന്മാരെ പോലെ ജീവിച്ചു എന്ത് ഉപദേശമാണ് ഇവർ ലോകത്തിനു നൽകുന്നത് ? ദുരുപദേശം …….അതാണ് പോലും നല്ലതു .

  1. സഹോദരൻ രാജു വി ജി,
   നിങ്ങൾ ആരെ ആണ് പേടിപ്പിക്കുന്നത്? ഒരുപാട് കേസ്സുകൾ ഈ സൈറ്റിൽ വന്നിട്ട് എന്തുകൊണ്ട് പോലീസിനോട് ഇതുവരെയും പറഞ്ഞില്ല. അപ്പച്ചന്മാര് കാര്യമായി കൈകാര്യം ചെയ്യുന്നുവെന്ന് തോന്നുന്നു. ഈ പേടിപ്പിക്കലുകളെല്ലാം നിങ്ങളുടെ ടിപിഎം വിശുദ്ധന്മാരുടെ അടുക്കൽ എടുത്താൽ മതി. തീയിൽ കുരുത്തത് വെയിലത്ത് വാടുകയില്ല. കണ്ടും അനുഭവിച്ചും മടുത്തു. ഈ സൈറ്റ് ദൈവത്തിൻറ്റെ പ്രവർത്തിയാണ്. അല്ലെങ്കിൽ ഇത് എന്നെ നിന്നുപോകുമായിരുന്നു.

   സഹോദരാ, ദൈവത്തെ ഭയപ്പെടുക. വെള്ള വസ്ത്രധാരികളായ ഈ തെമ്മാടികളെ ഭയന്നിട്ട് ഒന്നും നേടാൻ പോകുന്നില്ല. ജീവിതം മുഴുവൻ അടിമത്വത്തിൽ കഴിയാം, അത്ര മാത്രം. ഇങ്ങും ഇല്ല അങ്ങും ഇല്ല എന്ന് വരാതിരിക്കുവാൻ ദൈവ വചനം വായിച്ചു മാനസ്സിലാക്കുക. ദൈവം അനുഗ്രഹിക്കട്ടെ.

 4. We came to know from reliable source that one believer from our Paschim Vihar (Delhi Centre) helped to sent this type of mail. by : RAJU V.G., BELIEVER, PASCHIM VIHAR

Leave a Reply to ജസ്റ്റിൻ Cancel reply

Your email address will not be published. Required fields are marked *