ടിപിഎമ്മിൻ്റെ വളച്ചൊടിച്ച അർത്ഥങ്ങൾ – 2: ബന്ധനം

ഇത് ഈ പരമ്പരയിലെ രണ്ടാമത്തെ ലേഖനം ആകുന്നു. ഇതിൽ ടിപിഎം ചില വേദപുസ്തക പദങ്ങൾ വളച്ചൊടിച്ചു ബൈബിൾ എന്ത് ഉദ്ദേശിക്കുന്നുവോ അതിൽ നിന്നും തികച്ചും വിപരീതമായ അർത്ഥം കൊടുക്കുന്നത് നോക്കാം. ടിപിഎം, വിശ്വാസികളെ അവരുടെ സ്വന്തം ഭാഷയിൽ ചായം പുരട്ടുമെന്നു ഞങ്ങൾ ഇതിനോടകം പല പ്രാവശ്യം തെളിയിച്ചു. ഈ ലേഖനവും അതിൻ്റെ  തുടർച്ചയാകുന്നു. ഈ ലേഖനത്തിൽ, സാധാരണ വേദപുസ്തകം വായിക്കുന്ന ഒരു വിശ്വാസി മനസ്സിലാക്കുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ അർ ത്ഥം ടിപിഎം അംഗങ്ങൾ മനസ്സിലാക്കിയിരിക്കുന്ന വേറൊരു പദം നോക്കാം. അതിനു മുൻപ്‌ ഞാനൊരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.

വചനം മനസ്സിലാക്കുന്നതിൽ പലപ്പോഴും ഞങ്ങൾക്ക് തെറ്റ് പറ്റാറുണ്ടെന്നു ഞങ്ങൾ സമ്മ തിക്കുന്നു. തിരുവചനത്തിൽ എഴുതിയിരിക്കുന്ന ഓരോ കുത്തും കോമയും വ്യക്തമായി മനസ്സിലാകുമെന്നു ആർക്കും അവകാശപ്പെടാൻ സാധ്യമല്ല. പന്ത്രണ്ട് അപ്പോത്തോലന്മാ രിൽ ഒരാളായ പത്രോസ് അവയിൽ ഗ്രഹിപ്പാൻ പ്രയാസമുള്ളത് ചിലതുണ്ട് എന്ന് സമ്മതി ക്കുന്നു (2 പത്രോസ് 3:16). “ഞങ്ങൾ ഇപ്പോൾ ഇരുണ്ട ഗ്ലാസിൽ കുടി നോക്കുന്നു” എന്ന് പൗ ലോസും സമ്മതിച്ചു. എന്നാൽ അവരുടെ അപൂർണമായ അറിവ് ആ കാലത്തു നിലനിന്നി രുന്ന ദൈവനിന്ദക്കെതിരെ ശബ്ദമുയർത്തുന്നതിനു തടസ്സമായിരുന്നില്ല. അത് ഇന്നും ബാ ധകമാകുന്നു. ഞങ്ങൾ വേദപുസ്തക പണ്ഡിതന്മാർ അല്ലെന്ന് സമ്മതിക്കുന്നു. ഞങ്ങളുടെ അപൂർണമായ അറിവ്, കാലങ്ങളായി പൊതുവെ വിശ്വസിച്ചിരുന്ന ക്രിസ്തുവിൻ്റെ ശരീര ത്തിന് എതിരായ വചന പഠിപ്പിക്കലുകൾ എതിർക്കുന്നതിന് തടസ്സമല്ലെന്ന്  ഞങ്ങൾ വി ശ്വസിക്കുന്നു. ഈ ലേഖനത്തിലേക്ക് വരം. “വളച്ചൊടിക്കുന്ന അർഥം – ബന്ധനം”.

ബന്ധനം എന്ന വാക്കിൻ്റെ ചില വളച്ചൊടിച്ച അർഥങ്ങൾ

മൂല ഉദ്ദേശത്തിൽ നിന്നും ടിപിഎം വളച്ചൊടിച്ച വേദപുസ്തകത്തിലെ മറ്റൊരു പദം (കൂടാ തെ വേറെ പലതും)ബന്ധനം” ആകുന്നു. പാപത്തെ കാണിക്കാനായി ബൈബിൾ ഈ പദം ഉപയോഗിക്കുന്നു. ഇസ്രായേൽ ഒരു രാജ്യമായി മിസ്രയേമ്യരുടെ ബന്ധനത്തിൽ ആയിരുന്നു. മിസ്രയേമിൽ നിന്നും ഇസ്രായേല്യരെ വിടുവിക്കാനായി ദൈവം മോശയെ തിരഞ്ഞെടുത്തു. മിസ്രയേമ്യരുടെ ബന്ധനം സൂചിപ്പിക്കുന്നത് പാപം ആണെങ്കിൽ വേറൊന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. എന്നാൽ ടിപിഎം ഈ വാക്ക് ഇഹലോകത്തിലെ വസ്തുവകകൾ സൂചിപ്പിക്കാനായി ഉപയോഗിക്കുന്നു. “ബന്ധനം” എന്ന പദം ടിപിഎമ്മിൽ

ഒരു മുദ്രവാക്യം ആയിത്തീർന്നിരിക്കുന്നു. ഈ പറയപ്പെടുന്ന വിശുദ്ധന്മാർ നമ്മുടെ ദൈ നംദിന ജീവിതത്തിലെ കഷ്ടതകൾ “ബന്ധനം” എന്ന പദം ഉപയോഗിച്ച് കുറ്റപ്പെടുത്തുന്നു. ഉദാഹരണം, ഒരു വ്യക്തിക്ക് ജോലി കിട്ടുന്നില്ലെങ്കിൽ ടിപിഎം വിശുദ്ധന്മാർ പറയും, “വൻ്റെ  ജീവിതത്തിൽ ചില ബന്ധനങ്ങൾ ഉണ്ട്. പിശാച് ബന്ധനങ്ങളും തടസ്സങ്ങളും സൃഷ്ടി ച്ചിരിക്കുന്നു. അവൻ്റെ മേൽ ശക്തമായ അഭിഷേകം വരുമ്പോൾ എല്ലാം ബന്ധനങ്ങളും ഉടയും.” ഇത് വെറും ഒരു ഉദാഹരണം മാത്രമാകുന്നു. ചില സമയങ്ങളിൽ യുവജനങ്ങളുടെ വിവാഹം നടക്കുന്നതിനു ബുദ്ധിമുട്ടു ഉണ്ടാകുക, കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ, ജോലിസ്ഥലത്ത്‌ മേലധികാരിയുമായി ചില ഈശാപേശലുകൾ, ബിസിനസ്സിൽ കുഴപ്പങ്ങ ൾ, ഭാര്യയും ഭർത്താവും തമ്മിലുള്ള ഇടച്ചലുകൾ മുതലായവക്കെല്ലാം  ടിപിഎം വിശുദ്ധ ന്മാർക്ക് ഒരേയൊരു കാരണം, അതാണ് “ബന്ധനം“.  അഭിഷേകം വരുമ്പോൾ നിനക്ക് സു ന്ദരിയായ ഒരു ഭാര്യ ലഭിക്കും, ഒരു ധനവാനായ പയ്യൻ, വീട് നിറയെ പണം, മൾട്ടി നാഷ ണൽ കമ്പനിയിൽ ജോലി, നല്ല ആരോഗ്യം അങ്ങനെ എല്ലാം. പ്രശ്നങ്ങൾ പറയുക പാസ്റ്റർ പ്രാർത്ഥിക്കും, യേശുവിൻ്റെ നാമത്തിൽ “പോ”.  ആത്മീകമായി ഉയർന്ന വിശ്വാസികൾ ക്ലേശത്തിൽ കൂടി കടന്നുപോകുന്ന വ്യക്തികളുടെ ബന്ധനങ്ങൾ പൊട്ടുന്നതായി ദർശനം കാണും. പാപ പരിഹാരത്തിനുള്ള  രക്ഷകനായി യേശുവിനെ അന്വേഷിക്കാതെ ജീവിത പ്രശ്നങ്ങളുടെ വിടുതലിനായി  അന്വേഷിക്കുന്നവരുടെ മേൽ പരിശുദ്ധാത്മാവ് ശക്തി യോടെ ഇറങ്ങുമെന്ന് വിശ്വസിക്കുന്നത് വിഡ്ഡിത്തരമാകുന്നു.

ന്യായപ്രമാണം കാണിക്കുവാനായും വേദപുസ്തകം ബന്ധനം എന്ന വാക്ക് ഉപയോഗിച്ചിരി ക്കുന്നു. ഇസ്രായേൽ ജനങ്ങൾ ന്യായപ്രമാണത്തിൻ്റെ അടിമ നുകത്തിൻ കീഴിലായിരുന്നു  (ഗലാത്യർ 5:1)ടിപിഎം, “ബന്ധനം” എന്ന പദം ന്യായപ്രമാണത്തിൻ്റെ ക്ലേശത്തിന് പകരം  ഈ ലോകത്തിലെ ബുദ്ധിമുട്ടായി വ്യാഖ്യാനിക്കുന്നു. ടിപിഎം പ്രാസംഗികർ സാധാരണ യായി യേശുവിൻ്റെ (മത്തായി 11:28) “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എൻ്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും” എന്ന ഈ വചനം  ഐശ്വര്യത്തിൻ്റെ വികടമായ ഉള്ളടക്കം ഉൾക്കൊണ്ട് പ്രസംഗിക്കുന്നത് നമ്മൾ കേൾക്കാറില്ലെ. അവർക്കു നേരിട്ട് സീയോനിൽ നിന്നും ജനങ്ങൾക്ക് കൊടുക്കാൻ ലഭിച്ച സന്ദേശമാണ് – ബുദ്ധിമുട്ടുകളാൽ മനസ്സീകമായി ഭാരം ചുമക്കുന്നവരെ ലൗകീക ജീവിതത്തിൽ ആരോഗ്യവും സമ്പത്തും വേണമെങ്കിൽ ക്രിസ്തുവിൻ്റെ അടുക്കലേക്ക് വരിക. കുടുംബ ജീവിതത്തിൽ ക്ലേശങ്ങളാൽ ബുദ്ധിമുട്ടുന്നവരെ യേശു വിളിക്കുന്നു വെന്ന് അവർ പ്രസംഗിക്കും. യേശു ഈ വചനങ്ങളിൽ കൂടി ഉദ്ദേശിച്ചത് ന്യായപ്രമാണ ത്തിൻ്റെ കലപ്പയായ നിയമങ്ങളും ചട്ടങ്ങളും ആകുന്നു. മോശയുടെ ന്യായപ്രമാണത്തിൽ നിന്നും പരീശന്മാരുടെ പാരമ്പര്യത്തിൽ നിന്നും സ്വതന്ത്രരാകാൻ യേശു വിളിക്കുന്നു (അപ്പൊ.പ്രവ. 15:10, ഗലാത്യർ 5:1). എന്നിട്ടും പരിശുദ്ധാത്മാവിനാൽ എഴുതപ്പെട്ട തിരുവച നങ്ങളുടെ മൂല അർത്ഥം ടിപിഎം വികടിക്കുന്നു.

ഉപസംഹാരം

ടിപിഎം “ബന്ധനം” എന്ന പദത്തിന് കൊടുക്കുന്ന നിർവ്വചനം വിശ്വസിക്കയും സമ്മതി ക്കുകയും ചെയ്യുന്നവർ ദൈവ രാജ്യത്തിൽ നിന്നും പുറത്തു പോയവരാണെന്നു യേശു പറ യുന്നു. ഈ ജനങ്ങൾ മുള്ളിനിടയിൽ വീണ  വിത്തുകൾ (ദൈവ വചനം) ആകുന്നു.

മർക്കോസ് 4:18-19, “മുള്ളിന്നിടയിൽ വിതെക്കപ്പെട്ടതോ വചനം കേട്ടിട്ടു ഇഹലോകത്തി ൻ്റെ ചിന്തകളും ധനത്തിൻ്റെ വഞ്ചനയും മറ്റുവിഷയ മോഹങ്ങളും അകത്തുകടന്നു, വചന ത്തെ ഞെരുക്കി നഷ്ഫലമാക്കി”. തീർക്കുന്നതാകുന്നു.”

ഞങ്ങളെ തെറ്റിദ്ധരിക്കരുത്. ദൈവം തൻ്റെ ജനങ്ങളുടെ ആവശ്യം നിറവേറ്റത്തില്ലെന്നു ഞങ്ങൾ പറയുന്നില്ല. സഭയിലെ അംഗബലം കൂട്ടാൻ വേണ്ടി വചനം വളച്ചൊടിച്ചു പ്രേക്ഷ കരെ പിൻഗാമികളാക്കുന്ന പ്രവണതയെ പറ്റി മാത്രമാണ് ഞങ്ങൾ പറയുന്നത്. ഈ വള ച്ചൊടിച്ച ടിപിഎം നിഘണ്ടുവിൽ വീഴാതിരിക്കുക.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

4 Replies to “ടിപിഎമ്മിൻ്റെ വളച്ചൊടിച്ച അർത്ഥങ്ങൾ – 2: ബന്ധനം”

 1. Fromtpmകാർക്കു പറ്റിയത് എന്ത്?

  “വീക്ഷണക്കുഴപ്പം” ഭാഗം-2

  യേശു ജന വീക്ഷണത്തെക്തുറിച്ചു ഇങ്ങനെ ചോതിച്ചു: – എന്തു കാണ്മാന്‍ മരുഭൂമിയിലേക്കു പോയി?*[[Luk 7:24-26/Malayalam Bible]]* %v 24% യോഹന്നാന്റെ ദൂതന്മാര്‍ പോയശേഷം അവന്‍ പുരുഷാരത്തോടു യോഹന്നാനെക്കുറിച്ചു പറഞ്ഞു തുടങ്ങിയതുനിങ്ങള്‍ എന്തു കാണ്മാന്‍ മരുഭൂമിയിലേക്കു പോയി? കാറ്റിനാല്‍ ഉലയുന്ന ഔടയോ? %v 25% അല്ല, എന്തു കാണ്മാന്‍ പോയി? മാര്‍ദ്ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മോടിയുള്ള വസ്ത്രം ധരിച്ചു സുഖഭോഗികളായി നടക്കുന്നവര്‍ രാജധാനികളില്‍ അത്രേ. %v 26% അല്ല, എന്തു കാണ്മാന്‍ പോയി? ഒരു പ്രവാചകനെയൊ? അതേ, പ്രവാചകനിലും മികച്ചവനെ തന്നേ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു)
  പിന്മാറിപ്പോകുന്ന പലരം, ആത്മീക ദാഹത്തോടെയെങ്കിലും, വീക്ഷണക്കുഴപ്പത്തോടെയാണ് അന്വേഷിക്കുന്നത് അതുകൊണ്ടാണല്ലോ യേശു അങ്ങനെ ചോതിക്കേണ്ടിവന്നു.

  1.“കാറ്റിനാല്‍ ഉലയുന്ന ഔടയോ?”
  ആരെങ്കിലും നല്ലവർ ഉണ്ടോ!, ആടുന്നവർ ഉണ്ടോ!, വീഴുന്നവർ ഉണ്ടോ! എന്ന്,
  തന്റെ കർത്തവ്യം എന്താനെന്നു ചിന്തിക്കാതെ, അവിടുത്തെ മാനുഷ ഉറപ്പു മാത്രം അന്വേഷിച്ചു നടക്കുന്നവരാണ്, പെട്ടെന്ന് വാപിളർക്കുന്നത്.
  ഈ സൈറ്റുകാരും പല ലേഖനങ്ങളിൽ തന്റെ ഇതുപോലത്തെ അനുഭവം എഴുതിയിട്ടുണ്ടു.
  എന്നാൽ, യേശു ഈ ലോകത്തിൽ വന്നപ്പോൾ, കൂരിരുട്ടായിരുന്നിട്ടും; ഇരുട്ടിനെയല്ല നോക്കിയത് “പിതാവിന്റെ ഇഷ്ട നിവൃത്തി” എന്ന തന്റെ കർത്തവ്യം മാത്രം!! ആ യേശു, നമ്മോടും അങ്ങനെത്തന്നെ പറഞ്ഞു *[[Mat 10:16/Malayalam Bible]]* ചെന്നായ്ക്കളുടെ നടുവില്‍ ആടിനെപ്പോലെ ഞാന്‍ നിങ്ങളെ അയക്കുന്നു. ആകയാല്‍ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിന്‍.
  *[[Mat 5:14/Malayalam Bible]]* നിങ്ങള്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേല്‍ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാന്‍ പാടില്ല.)
  “വെളിച്ചം നക്കാൻ” പോയവരായിട്ടല്ല!,
  യേശു നമ്മെ അയച്ചത്; “വെളിച്ചം നൽകാൻ” എന്ന പരമ ഉദ്ദേശം മനസ്സോടെ മറന്നവരാണ് ഈ പിന്മാറ്റക്കാർ.

  2.“മാര്‍ദ്ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മോടിയുള്ള വസ്ത്രം ധരിച്ചു സുഖഭോഗികളായി നടക്കുന്നവര്‍ രാജധാനികളില്‍ അത്രേ.”
  അഴകുള്ള വസ്ത്രം എന്നതാണ് ഇതിന്റെ അർത്ഥം; *[[Deu 28:56/Malayalam Bible]]* ദേഹമാര്‍ദ്ദവംകൊണ്ടും കോമളത്വംകൊണ്ടും….)
  ആത്മീകമായി വസ്ത്രം എന്നത് ജീവിതത്തെ കാണിക്കുന്നു: – *[[Rev 22:14/Malayalam Bible]]* ജീവന്റെ വൃക്ഷത്തില്‍ തങ്ങള്‍ക്കു അധികാരം ഉണ്ടാകേണ്ടതിന്നും ഗോപുരങ്ങളില്‍ കൂടി നഗരത്തില്‍ കടക്കേണ്ടതിന്നും തങ്ങളുടെ വസ്ത്രം അലക്കുന്നവര്‍ ഭാഗ്യവാന്മാര്‍)
  ഇങ്ങനെ,
  മറ്റുള്ളവരുടെ ജീവിത അലങ്കാരം(മോടി) കണ്ടു രസിക്കാൻ പോയവരാണ് ഈ പിന്മാറ്റക്കാർ. അവർ കാണാൻ കൊതിച്ചതുപോലെ, മറ്റുള്ളവരുടെ ജീവിതത്തിൽ കാണാതെവന്നാൽ ഉടനെ അവർ പറയും: “ഞാൻ ഇങ്ങനെയല്ല TPM നെ വിചാരിച്ചത്” എന്നും പഞ്ഞുകൊണ്ടു പിന്മാറും.
  എന്നാൽ
  കുടുംബത്തിലോ, സംഘടനയിലോ, അല്ല ഈ ലോകത്തിലോ എവിടെയായാലും തന്നെ കൊണ്ടുവന്നത്; “ജീവിതമില്ലാത്തവരുടെ ഇടയിൽ ജീവിച്ചുകാണിക്കാൻ” എന്ന സ്വന്തം കർത്തവ്യം ചിന്തിക്കാത്തവരാണ്; ഈ പിന്മാറ്റക്കാർ.
  *[[Rev 3:4-5/Malayalam Bible]]* %v 4% എങ്കിലും ഉടുപ്പു മലിനമാകാത്ത കുറേ പേര്‍ സര്‍ദ്ദിസില്‍ നിനക്കുണ്ടു. %v 5% അവര്‍ യോഗ്യന്മാരാകയാല്‍ വെള്ളധരിച്ചുംകൊണ്ടു എന്നോടുകൂടെ നടക്കും. ജയിക്കുന്നവന്‍ വെള്ളയുടുപ്പു ധരിക്കും; അവന്റെ പേര്‍ ഞാന്‍ ജീവപുസ്തകത്തില്‍നിന്നു മാച്ചുകളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പിലും അവന്റെ പേര്‍ ഏറ്റുപറയും.) (ജയിക്കുന്നവർ തോറ്റോടുന്നവരല്ല)
  എന്തിനാ വെള്ള ധരിക്കാൻ TPM കാർ പറയുന്നത്? എന്ന് ഈ വാക്യത്തിൽനിന്നും വ്യക്തമായി എന്ന് വിശ്വസിക്കുന്നു.
  ആകയാൽ
  എല്ലാം, “എനിക്കു ഞാൻ പ്രതീക്ഷിക്കുന്നതുപോലെ അനുകൂലമായിരിക്കേണം” എന്ന് വിചാരിച്ചു, അല്ലെങ്കിൽ സ്വന്തം കുടുംബം പോലും ഉപേക്ഷിച്ചു ഓടി നടക്കാൻ ചിന്തിക്കുന്നവരാണ്; വീണുകിടക്കുന്നവരാണ് ഈ പിന്മാറ്റക്കാർ.

  3.””പ്രവാചകനെയൊ? അതേ, പ്രവാചകനിലും മികച്ചവനെ തന്നേ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു””
  “തന്റെ അവസ്ഥ അറിഞ്ഞ് അരുളപ്പാടു അറിയിക്കേണം” എന്ന മാനുഷമായ താൽപര്യവീക്ഷ്ണത്തോടെയാണ്, ഈ പിന്മാറ്റക്കാർ ആദ്യമേ TPM വരുന്നത്. (tpm or ഏത് സംഘടനയാകട്ടേ) അതുകൊണ്ടാണ്, ഈ ലേഖനക്കാരൻ; “സഭ വിട്ടു നമുക്കു ഏതുനേരവും സമീപിക്കാവുന്ന മനുഷ്യർ ഉള്ള വേറൊരു സഭയിലേക്കു” പോകാൻ പറയുന്നത്.
  പിന്നീട് പ്രതീക്ഷിച്ചതുപോലെ നടക്കാതെ വരുമ്പോൾ, ആ പ്രതീക്ഷ വെച്ചവരോടു ഈ പിന്മാറ്റക്കാർ; തിരിഞ്ഞുനിൽക്കും.
  പിന്നെ കുറെയൊക്കേ മനുഷ്യരിൽ നിന്ന് കൊള്ളുമാറ് ദൈവം ഇടയാക്കും. പിന്നീട് ബിലെയാമിനെപ്പോലെ കണ്ണ് തുറക്കും
  *[[Num 24:16/Malayalam Bible]]* ദൈവത്തിന്റെ അരുളപ്പാടു കേള്‍ക്കുന്നവന്‍ അത്യുന്നതന്റെ പരിജ്ഞാനം പ്രാപിച്ചവന്‍, സര്‍വ്വശക്തന്റെ ദര്‍ശനം ദര്‍ശിക്കുന്നവന്‍, വീഴുമ്പോള്‍ കണ്ണു തുറന്നിരിക്കുന്നവന്‍ പറയുന്നതു)
  ഇതെല്ലാം വീണശേഷം!! പിന്നെ ദൈവം പറഞ്ഞിട്ടാണ് സൈറ്റ്!!!

  ആകയാൽ,
  ഇത്തരം “ആത്മീക തട്ടിപ്പുക്കാർ” അന്ത്യകാലത്തിൽ അനവധിയായി എഴുനേൽകും സൂക്ഷിക്കേണ്ടത് നാം തന്നെ!
  *[[2Jn 1:8/Malayalam Bible]]* ഞങ്ങളുടെ പ്രയത്നഫലം കളയാതെ പൂര്‍ണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന്നു സൂക്ഷിച്ചുകൊള്‍വിന്‍.

  വായിനക്കാരേ! ഞാൻ ഇത് എഴുതുന്നതിന്ന് മുമ്പേ ഇതെല്ലാം നിങ്ങൾ അറിഞ്ഞിരിക്കുന്നു എന്ന് എനിക്ക് മനസ്സിലാകുന്നു(ഇതുവരെയും വായിക്കുന്ന നിങ്ങളിൽ പലരും ഈ പിന്മാറ്റക്കാരന്റെ ലേഖനത്തിന്ന് ശരി എന്നോ തെറ്റെന്നോ കമെന്റ് ചെയ്തിട്ടില്ലല്ലോ!)

 2. ഏതോരു നല്ലകാര്യത്തിലും മുമ്പോട്ട് കാൽ വെച്ചവർ, അതിന്ന് മുമ്പുള്ള ആചരണങ്ങളെ ആചരിക്കുവാൻ വീണ്ടും തിരിഞ്ഞാൽ, അതു പിന്മാറ്റമാണ് എന്ന്,

  തറപ്പിച്ചും ഉറപ്പിച്ചും പറയുന്ന pr.k.A. ആബ്രഹാം പറയുന്ന ഈ വീഡിയോ കാണുക. https://youtu.be/613cUtVW0tU

  അത് യേശുവും നേരത്തേ പറഞ്ഞിട്ടുണ്ടു *[[Luk 9:62/Malayalam Bible]]* യേശു അവനോടുകലപ്പെക്കു കൈ വെച്ച ശേഷം പുറകോട്ടു നോക്കുന്നവന്‍ ആരും ദൈവരാജ്യത്തിന്നു കൊള്ളാകുന്നവനല്ല എന്നു പറഞ്ഞു.

  ആകയാൽ വായിനക്കാരേ!
  ഈ പിന്മാറക്കാരരെ (fromtpm)സൂക്ഷിക്കുക.

  1. സഹോദരൻ ദീപ്,
   യേശു പറഞ്ഞതിൻ്റെ അർത്ഥം മനസ്സിലാക്കാതെ എന്തിനാണ് വെറുതെ QUOTE ചെയ്യുന്നത്? യേശു സുവിശേഷത്തെ കുറിച്ച് പറയുമ്പോൾ യാതൊരു സാമ്യവും ഇല്ലാതെ വെറും തെമ്മാടികളായ ടിപിഎം വിശുദ്ധന്മാരെ പോലെ എന്തിനു പെരുമാറുന്നു. ടിപിഎം പ്രസംഗങ്ങൾ ഏതെങ്കിലും തമ്മിൽ ബന്ധമുള്ള വാഖ്യങ്ങൾ എടുക്കുന്നത് കണ്ടിട്ടുണ്ടോ?

   പിന്നെ നിങ്ങളോ നിങ്ങളുടെ പൂർവപിതാക്കന്മാർ ആരെങ്കിലും എന്തെങ്കിലും സമുദായമോ സഭയോ മതമോ വിട്ടിട്ടു അല്ലെ ടിപിഎംൽ ചേർന്നത്? അപ്പോൾ അവരും പിന്മാറ്റക്കാരല്ലേ? അപ്പോൾ നിങ്ങൾ അതിലും വലിയ പിന്മാറ്റക്കാരൻ ///

   സന്തോഷിന്റെ സാക്ഷിയിൽ പിന്മാറ്റക്കാരൻ എന്ന് എഴുതിയിരുന്നില്ലേ. ഒന്നും അറിയാതെ ഈ അശുദ്ധന്മാരുടെ ദുഷ്പ്രവർത്തികൾക്കു മൂകസാക്ഷി ആകുന്നതോ അതോ സത്യം മനസ്സിലാക്കി നിത്യതയെ ലക്ഷമാക്കി ഓടുന്നതോ? ഇവരിൽ ആരാണ് പിന്മാറ്റക്കാരൻ?

   2 തെസ്സലോനി 2:11-12, “സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന്നു ദൈവം അവർക്കു ഭോഷ്കു വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു.”

   ഈ വ്യാജത്തിന്റെ വ്യാപാരശക്തിയിൽ നിന്നും പുറത്തു വരാനായി വചനം ടിപിഎം കണ്ണട ഇല്ലാതെ വായിക്കുക.

   ദൈവം സഹായിക്കട്ടെ

 3. .bro. Admin
  “അറിയാതെ ഈ അശുദ്ധന്മാരുടെ ദുഷ്പ്രവർത്തികൾക്കു മൂകസാക്ഷി ആകുന്നതോ അതോ സത്യം മനസ്സിലാക്കി നിത്യതയെ ലക്ഷമാക്കി ഓടുന്നതോ? ഇവരിൽ ആരാണ് പിന്മാറ്റക്കാരൻ?”

  അതെ, ഈ കാർ്യം തന്നെയാണ് ഞാൻ ആദ്യമുതലേ എഴുതിവരുന്നത്.

  *എന്തിനാ താങ്ങളടെ കാഴ്ച്ചപ്പാടിലുള്ള tpm അശുദ്ധന്മാരുടെ ദുഷ്പ്രവൃദ്ധികൾക്കു മുകപത്രം ആകുന്നത്?

  *താങ്ങൾ മനസ്സിലാക്കിയ സത്യത്തിലൂടെ നിത്യത നോക്കി ഓടാത്തതെന്ത്?

  ഇപ്പോൾ മനസ്സിലായോ!
  ഇവരിൽ ആരാണ് പിന്മാറ്റക്കാർ എന്ന്!
  (എന്തായാലും വിട്ടുപോയ താങ്ങളെക്കുറിച്ചു TPM ഒരു ലേഖനം ഇന്നെവരെ സൈറ്റിൽ ഇട്ടിട്ടില്ലല്ലോ!)

Leave a Reply

Your email address will not be published. Required fields are marked *