യേശു ക്രിസ്തുവിൻ്റെ മഹിമ താഴ്ത്തി സ്വന്തം മഹിമ ഉയർത്തുന്ന ടിപിഎം ഉപദേശം

ടിപിഎമ്മിൻ്റെ കാതലായ പഠിപ്പിക്കുകളിൽ ഒന്നാണ് വിഭജനം (DISPENSATION). ടിപിഎമ്മി ൻ്റെ പുതിയ ഭൂമി, പുതിയ ആകാശം, പുതിയ യെരുശലേം, സീയോൻ എന്നീ ഉപദേശങ്ങൾ നെൽസൺ ഡാർബി അടിസ്ഥാനത്തിൽ ഉറപ്പിച്ചിരിക്കുന്നു. ദുർഭാഗ്യവശാൽ, മനുഷ്യ ജാ തിയെ രക്ഷിക്കുന്ന ദൈവ മഹിമ ഈ ഉപദേശങ്ങൾ മൂലം താഴ്ത്തപ്പെടുന്നു. ഇത് ക്രിസ്തു വിൻ്റെ മരണത്താൽ ലഭിച്ച പാപനിവൃത്തിക്ക് കടിഞ്ഞാണിടുന്നു. കുരിശിൽ നിർവ്വഹിച്ച ദൈവത്തിൻ്റെ അതിമഹത്തായ പ്രവൃത്തി ഈ പറയപ്പെടുന്ന വിശുദ്ധന്മാരുടെ വെളിപ്പാടു കളാൽ മറയ്ക്കപ്പെടുന്നു (വിഭജനകളുടെ വെളിപ്പാടുകൾ). ടിപിഎം ഉപദേശങ്ങൾ യേശു ക്രിസ്തുവിനെ എങ്ങനെ ദുഷിക്കുന്നുവെന്ന് ഞങ്ങൾ നിങ്ങൾക്ക് വെളിപ്പെടുത്തി തരുന്നത് സാവകാശത്തിൽ ചിന്തിച്ചു മനസ്സിലാക്കുക.

വിഭജനങ്ങളെ കുറിച്ചുള്ള ദുരുപദേശങ്ങൾ

ടിപിഎം വിശ്വാസം  അനുസരിച്ച്, ഒരു പ്രത്യേക യുഗത്തിൽ ദൈവം ചില നിയമങ്ങളും ചട്ടക്കൂടുകളും തൻ്റെ ജനങ്ങൾക്ക് കൊടുത്ത് അതിൻ പ്രകാരം ജനങ്ങളെ വിധിക്കുന്നു (സൺ‌ഡേ സ്കൂൾ സ്റ്റാൻഡേർഡ് 11, അദ്ധ്യായം 8). ടിപിഎം  ചീഫ് പാസ്റ്റർമ്മാർക്ക് ലഭിച്ച വെളിപ്പാടുകളുടെ അടിസ്ഥാനത്തിൽ 10 യുഗങ്ങൾ (വിഭജനങ്ങൾ) ഉണ്ട്.

  1. ദൂതന്മാരുടെ യുഗം
  2. നിഷ്‌കന്മഷ യുഗം
  3. മനസ്സാക്ഷി യുഗം
  4. ന്യായപ്രമാണ യുഗം
  5. സങ്കലന യുഗം
  6. കൃപായുഗം
  7. ഉപദ്രവ കാലം
  8. മഹോപദ്രവ കാലം
  9. സഹസ്രാബ്ദ യുഗം
  10. നിത്യത

ആദാം മുതൽ ഇപ്പോൾ നമ്മൾ വരെയുള്ള കാലയളവിനെ നിഷ്‌കന്മഷ യുഗം, ന്യായപ്രമാ ണ യുഗം, കൃപായുഗം എന്നോക്കെ വിഭജിക്കാൻ പാടില്ലെന്ന് ഞാൻ പറയുന്നില്ല. കാലയള വിനെ എത്ര ഭാഗമായിട്ട് വിഭജിക്കുകയോ അതിനു എന്ത് പേര് വേണമെങ്കിലും കൊടുക്കു കയോ ചെയ്യാം. എനിക്ക് യാതൊരു പ്രശ്നവുമില്ല. “ദൈവം ഓരോ കാലയളവിലും ഓരോ നിയമങ്ങൾ കൊടുത്ത് മനുഷ്യനെ വിധിക്കും” എന്ന് പറയുന്ന ആശയത്തെയാണ് ഞാൻ അങ്ങേയറ്റം എതിർക്കുന്നത്. അബ്രഹാം മനസ്സാക്ഷി അനുസരിച്ചും ദാവീദ് മോശയുടെ ന്യായപ്രമാണം അനുസരിച്ചും വിധിക്കപ്പെടും. എന്താണ് ഇതിൻ്റെ അര്‍ത്ഥം? നമ്മൾ വിഭജ ന ഉപദേശം ഗൗരവമായി എടുത്താൽ അബ്രാമിൻ്റെ രക്ഷ (ദൈവത്തിൻ്റെ ന്യായവിധിയി ൽ നിന്നും വിടുതൽ നേടുന്നത്) ക്രിസ്തുവിലുള്ള വിശ്വാസത്തെ അല്ല, അദ്ദേഹത്തിൻ്റെ നന്മ പ്രവർത്തികളെ ആശ്രയിച്ചിരിക്കുന്നു. ഈ പ്രമാണം അനുസരിച്ച് പഴയ നിയമ വിശ്വാസി കളുടെ രക്ഷ ക്രിസ്തു കുരിശിൽ നിർവ്വഹിച്ച പ്രവർത്തികളെ ആശ്രയിക്കുന്നില്ല. ഈ പഠി പ്പിക്കലുകൾ യേശു ക്രിസ്തുവിൻ്റെ കുരിശിലെ പ്രവർത്തനങ്ങളുടെ മഹത്വം താഴ്തി കെട്ടു ന്നു. യേശു A.D.1 നു ശേഷം ജനിച്ചവർക്ക് മാത്രം രക്ഷകനാകുന്നു. ടിപിഎം പഠിപ്പിക്കലു കൾ അനുസരിച്ച്, സ്നാപക യോഹന്നാന് മുൻപ് ജനച്ചവർക്കൊന്നും യേശുവിൻ്റെ അസ്തി ത്വം ബാധകമല്ല. എന്നാൽ, അവർ മശിഹായെ കാണുവാൻ അതിയായി ആഗ്രഹിച്ചിരുന്നു വെന്നു തിരുവചനം നമ്മെ പഠിപ്പിക്കുന്നു. (മത്തായി 13:17).

നമ്മുക്ക് അബ്രഹാമിനെ പറ്റി ചിന്തിക്കാം

ഏത് കാലയളവിൽ ജീവിക്കുന്നവർക്കും ദൈവ കോപത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഒരേയൊരു മാർഗ്ഗം യേശു മാത്രമാണെന്ന് ഞാൻ വേദപുസ്കകത്തിൽ നിന്നും തെളിയിച്ചു തരാം. വീണ്ടും വായിക്കുക. “ന്യായവിധി ദിവസത്തിൽ” അബ്രഹാം തൻ്റെ നന്മ പ്രവർത്തി കൾ കൊണ്ടോ ദൈവത്തോടുകൂടെ നടന്നതുകൊണ്ടോ ഒന്നും രക്ഷ പ്രാപിക്കുകയില്ല. ന മ്മളെ പോലെ അദ്ദേഹവും മശിഹയായ യേശു ക്രിസ്തുവിൽ വിശ്വസിച്ചതുകൊണ്ടു രക്ഷ പ്രാപിച്ചുവെന്ന് ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു. റോമർ 4 – ൽ പൗലോസ് ഇത് വ്യ ക്തമാക്കുന്നു.

റോമർ 4:1-3 : എന്നാൽ നമ്മുടെ പൂർവ്വപിതാവായ അബ്രഹാം ജഡപ്രകാരം എന്ത് പ്രാപിച്ചു എന്നു പറയേണ്ടു? അബ്രഹാം പ്രവൃത്തിയാൽ നീതീകരിക്കപ്പെട്ടു എങ്കിൽ അവന്നു പ്രശംസിപ്പാൻ സംഗതി ഉണ്ട്; ദൈവസന്നിധിയിൽ ഇല്ലതാനും, തിരുവെഴുത്ത്‌ എന്ത് പറയുന്നു? “അബ്രഹാം ദൈവത്തെ വിശ്വസിച്ചു; അതു അവന് നീതിയായി കണക്കിട്ടു” എന്നു തന്നേ.

അബ്രഹാം ദൈവത്തിൽ വിശ്വസിച്ചു” എന്ന് പൗലോസ് പറഞ്ഞതിൻ്റെ അർഥം അബ്ര ഹാം ദൈവം നല്കിയ യേശു ക്രിസ്തുവിൻ്റെ സുവിശേഷത്തിൽ വിശ്വസിച്ചു എന്നാകുന്നു.

ഗലാത്യർ  3:8 : എന്നാൽ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്ന തിരു വെഴുത്ത്‌ മുൻകണ്ടിട്ട്: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സു വിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു.

ഇപ്പോഴും നിങ്ങൾ തർക്കിക്കുകയാണോ?  എങ്കിൽ യേശു ക്രിസ്തുവിൻ്റെ തന്നെ സാക്ഷ്യം കേൾക്കു.

യോഹന്നാൻ 8:56 : നിങ്ങളുടെ പിതാവായ അബ്രാഹാം എൻ്റെ ദിവസം കാണും എന്നുള്ള തുകൊണ്ട് ഉല്ലസിച്ചു; അവൻ കണ്ട് സന്തോഷിച്ചുമിരിക്കുന്നു”. 

അബ്രഹാം യേശുവിൽ വിശ്വസിച്ചതുകൊണ്ട് രക്ഷിക്കപ്പെട്ടുവെന്ന് യേശു പരീശന്മാരോട് പറഞ്ഞപ്പോൾ നമ്മുടെ ഇടയിൽ ഇപ്പോൾ ജനങ്ങൾ ചിന്തിക്കുന്നതുപോലെ പരീശന്മാരും ചിന്തിച്ചു. “യേശു അബ്രഹാമിന് ശേഷം 1000 വർഷങ്ങൾ കഴിഞ്ഞാണ് ക്രൂശിക്കപ്പെട്ടത്, അപ്പോൾ അബ്രഹാമിന് എങ്ങനെ സുവിശേഷം വിശ്വസിക്കാൻ പറ്റും? നമ്മളും ഇത് ത ന്നെയാണ് ചിന്തിക്കുന്നതും അതിശയിക്കുന്നതും. യേശു പറഞ്ഞു, “എൻ്റെ ഭാഷണം നിങ്ങ ൾ ഗ്രഹിക്കാത്തത് എന്ത്?” (യോഹന്നാൻ 8:43അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ട്”  (യോഹന്നാൻ 8:58യേശു അബ്രഹാമിൻ്റെ വിശ്വാസത്താലുള്ള രക്ഷയെ സാക്ഷീകരിക്കു ന്നു (പൗലോസ്, റോമർ 4 ലും ഗലാത്യർ 3:28 ലും പറയുന്നു) അബ്രഹാം ക്രിസ്തുവിലുള്ള വി ശ്വാസം മൂലം രക്ഷ പ്രാപിച്ചു എന്നതിനെ പറ്റി യേശുവും പരീശന്മാരും തമ്മിലുള്ള മുഴു വൻ സംഭാഷണവും യോഹന്നാൻ 8 ->0 അധ്യായത്തിൽ കാണാം.

യെഹൂദന്മാർ അവനോട്: നിനട് അമ്പത് വയസ്സ് ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടു ണ്ടോ എന്നു ചോദിച്ചു. യേശു അവരോട്: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രഹാം ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ട്” എന്നു പറഞ്ഞു (യോഹന്നാൻ 8:56-58).

അബ്രഹാമിൻ്റെ രക്ഷ യേശുവിലുള്ള വിശ്വാസത്താൽ ആയിരുന്നുവെന്ന് തിരുവചനം വ്യക്തമായി കാണിക്കുന്നു. എന്നിട്ടും ടിപിഎം എബ്രഹാം തൻ്റെ നന്മ പ്രവർത്തികളാൽ രക്ഷ പ്രാപിക്കുന്നുവെന്നും ദൈവം അബ്രഹാമിനെ മനസ്സാക്ഷി അനുസരിച്ച് ന്യായം വിധിക്കുമെന്നും പഠിപ്പിക്കുന്നു. യേശുവിലുള്ള വിശ്വാസത്തിനു ശേഷവും അബ്രഹാം പുതിയ ആകാശത്തിൽ പോകുമെന്ന് പഠിപ്പിക്കുന്നു. ടിപിഎം പാസ്റ്റർമ്മാർക്ക് കിട്ടിയിരി ക്കുന്ന വെളിപ്പാടുകളിലെ ദുരുപദേശം നിങ്ങൾക്ക് കാണാൻ സാധിക്കുന്നില്ലെ? വചനം ഈ മനുഷ്യരുടെ പ്രാമാണ്യം അല്ല. വചനത്തിനു വിപരീതമായി സ്വയ  പ്രശംസ നടത്തുന്ന ഏതോ ആത്മാവ് ചീഫ് പാസ്റ്റർമാരോട് സംസാരിക്കുന്നതാണ് ഇവരുടെ അടിസ്ഥാനം. സുവിശേഷം പഴയനിയമ ജനങ്ങളോട് സുവിശേഷിച്ചിരുന്നുവെന്നു നിങ്ങൾക്ക് ഇനിയും ബോധ്യമായിട്ടില്ലിയോ? എബ്രായർക്ക്  എഴുതിയ ലേഖനം വായിക്കുക?  അവിടെ ഗ്രന്ഥ കാരൻ, നമ്മളെ അറിയിച്ചതുപോലെ പഴയനിയമ ജനങ്ങളെയും സുവിശേഷം അറിയിച്ച തായി എഴുതിയിരിക്കുന്നു. അവർ യേശുവിനെ മശിഹയായി മുൻപോട്ടു നോക്കിയിരുന്നു, നമ്മളോ യേശുവിനെ രക്ഷകനായി പിൻപോട്ടു നോക്കുന്നതായി ചരിത്രം പഠിപ്പിക്കുന്നു.

അവരെപ്പോലെ നാമും ഒരു സദ്വർത്തമാനം കേട്ടവർ ആകുന്നു …… (എബ്രായർ 4:2).

ഇവിടെ പഴയനിയമ ജനങ്ങളോട് സുവിശേഷം പ്രസംഗിച്ചുവെന്നതിനു വളരെ സ്പഷ്ടമായ 2 തെളിവുകൾ നമ്മൾ കാണുന്നു. ആദ്യത്തേത് ഗലാത്യർ  3:8, അടുത്തത് എബ്രായർ 4:2. ആദ്യത്തേത് അബ്രഹാമിനോട് സുവിശേഷം പ്രസംഗിച്ചു (മോശയുടെ കാലഘട്ടത്തിനു മുൻപ് ജീവിച്ചിരുന്ന ഒരു വ്യക്തി –  മനസ്സാക്ഷി യുഗത്തിൽ ജീവിച്ചിരുന്നയാൾ), പിന്നീട് മരുഭൂമിയിൽ അലഞ്ഞുതിരിഞ്ഞു നടന്ന യിസ്രായേൽ ജനതയോട് സുവിശേഷം അറിയി ച്ചതായും കണ്ടു (നിഷ്‌കന്മഷ യുഗത്തിൽ ജീവിച്ചവർ).

ടിപിഎം എന്ത് പഠിപ്പിക്കുന്നു? അതായത്, ടിപിഎം ചീഫ് പാസ്റ്റർമ്മാർക്ക് കിട്ടിയ വെളിപ്പാ ടുകൾ അനുസരിച്ചുള്ള പഠിപ്പിക്കലുകൾ എന്ത്?

ഒരു പ്രത്യേക യുഗത്തിൽ ദൈവം ചില നിയമങ്ങളും ചട്ടക്കൂടുകളും തൻ്റെ ജനങ്ങൾക്ക് കൊടുത്ത് അതിൻ പ്രകാരം ജനങ്ങളെ വിധിക്കുന്നു (സൺ‌ഡേ സ്കൂൾ സ്റ്റാൻഡേർഡ് 11, അദ്ധ്യായം 8).

അങ്ങനെയുള്ള ചിന്താഗതി അനുസരിച്ച്, അബ്രഹാമും മറ്റു പഴയനിയമ വിശുദ്ധന്മാരും നിത്യതയിൽ മൂന്നാം തട്ടായ പുതിയ ആകാശത്തിലും ഈ വെള്ള തേച്ച ശവക്കല്ലറകൾ നിത്യതയിൽ ഏറ്റവും ഉന്നതവും മഹത്വകരവുമായ സീയോനിലും പോകുമെന്ന് ടിപിഎം നിജപ്പെടുത്തുന്നു. നമ്മളും അബ്രഹാമും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നു ബൈബിൾ പഠിപ്പിക്കുമ്പോൾ (അദ്ദേഹവും വിശ്വാസത്താൽ രക്ഷ പ്രാപിക്കുന്നുവെന്ന സുവിശേഷം വിശ്വസിച്ചു – പ്രവർത്തിയാലല്ല) ഈ ദുരുപദേശകന്മാർ അബ്രഹാമിനെ നിത്യതയിൽ മൂന്നാം തട്ടിൽ തള്ളിയിട്ടിട്ട് തന്നെത്താൻ ഏറ്റവും ഉയർന്ന സ്ഥലത്ത്‌ പ്രതി ഷ്ഠിച്ചിരിക്കുന്നു. സീയോൻ എന്ന ദുരുപദേശം നേരിട്ട് നരകത്തിൻ്റെ അഗാധ കുഴിയിൽ നിന്നും വന്നതാണെന്ന് മനസ്സിലായല്ലോ. അതുകൊണ്ട് ഞങ്ങൾ യേശുവോ അപ്പൊസ്തല ന്മാരോ പൗലോസ്സോ പ്രസംഗിക്കാത്ത മറ്റൊരു സുവിശേഷത്തിൽ വിശ്വസിക്കുന്ന TPM എന്ന കൾട്ടിൽ  നിന്നും പുറത്തു വരാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.

ഇയ്യോബിനെ നോക്കാം.

യേശു രക്ഷിതാവ് എന്ന് അറിയാതിരുന്നിട്ടും അങ്ങനെ വിശ്വസിച്ച പഴയനിയമ വിശുദ്ധ ന്മാർ സുവിശേഷം കേട്ടിരുന്നുവെന്നു തെളിയിക്കുന്ന വേറെ ചില വാഖ്യങ്ങൾ പരിശോ ധിക്കാം.  അവർ യേശുവിനെ മശിഹയായി മുൻപോട്ടു നോക്കിയിരുന്നു, നമ്മളോ യേശു വിനെ രക്ഷകനായി പിൻപോട്ടു നോക്കിയതായി ചരിത്രം പഠിപ്പിക്കുന്നു.  ഇയ്യോബിൻ്റെ സാക്ഷ്യം നോക്കാം.

ഇയ്യോബ് 19:25,26.

എന്നെ വീണ്ടെടുക്കുന്നവൻ (വരാൻ പോകുന്ന രക്ഷിതാവ്) ജീവിച്ചിരിക്കുന്നു ന്നും അവൻ ഒടുവിൽ (ന്യായവിധി ദിവസം) പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു (ഞാൻ വിശ്വസിക്കുന്നു). എൻ്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം (ഈ പാപ ശരീരം മരിച്ചതിനു ശേഷം) ഞാൻ ദേഹരഹിതനായി (അനശ്വരമായ മഹത്വ ശരീരം) ദൈവത്തെ കാണും.

ഇയ്യോബിൻ്റെ പ്രത്യാശയും വിശ്വാസവും ശ്രദ്ധിക്കുക. എൻ്റെ വീണ്ടെടുപ്പുകാരനും രക്ഷി താവും ജീവിക്കുന്നുവെന്നും ഞാൻ മരിച്ച് എൻ്റെ ശരീരം പൊടിയായി തീർന്നാലും നിത്യ തയിൽ ഞാൻ എൻ്റെ ദൈവത്തെ കാണുമെന്നും ഇയ്യോബ് പറയുന്നു. എന്തൊരു അത്ഭുത കരമായ വിശ്വാസം. ഇയ്യോബിൻ്റെ വിശ്വാസം, വീണ്ടെടുപ്പുകാരൻ = രക്ഷിതാവ് = യേശു എന്നതിൽ ഇപ്പോഴും നിങ്ങൾക്ക് സംശയം തോന്നുന്നുണ്ടോ?

വേറൊരു സാഹചര്യത്തിൽ ഇയ്യോബ് യേശുവിനെ മദ്ധ്യസ്ഥനായി (1 തീമോ 2:5) അന്വേ ഷിച്ചു അപേക്ഷിക്കുന്നു, … ഇപ്പോഴും എൻ്റെ സാക്ഷി സ്വർഗ്ഗത്തിലും എൻ്റെ ജാമ്യക്കാരൻ ഉയരത്തിലും ഇരിക്കുന്നു…. എൻ്റെ കണ്ണോ ദൈവത്തിങ്കലേക്കു കണ്ണുനീർ പൊഴിക്കുന്നു…. അവൻ മനുഷ്യനു വേണ്ടി ദൈവത്തോടും ന്യായവാദം കഴിക്കും (ഇയ്യോബ് 16:19-21).

എലീഹൂ പറഞ്ഞ മറുപടി ശ്രദ്ധിക്കുക, ഇയ്യോബ് 33:23-25,ആയിരത്തിൽ ഒരുത്തനായി  (ഉത്തമഗീതം 5:10 നോക്കുക) മദ്ധ്യസ്ഥനായോരു ദൂതൻ അവന്നുവേണ്ടി ഉണ്ടെന്നു വരികിൽ (I തീമോ 2:5 ലെ പോലെ മദ്ധ്യസ്ഥൻ) …. അവൻ അവങ്കൽ കൃപ വിചാരി ച്ചു: കുഴിയിൽ ഇറങ്ങാതവണ്ണം ഇവനെ രക്ഷിക്കേണമേ; ഞാൻ ഒരു മറുവില ക ണ്ടിരിക്കുന്നു എന്നു പറയും (യേശു മറുവില, മത്തായി 20:28).  അപ്പോൾ അവൻ്റെ ദേഹം യൌവനചൈതന്യത്താൽ  പുഷ്ടിവയ്ക്കും (വീണ്ടും ജനനം  – യോഹന്നാൻ 3:5 അവൻ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും (ആദ്യ പാപത്താൽ ഏദൻ തോ ട്ടത്തിൽ നഷ്ട്ടപ്പെട്ട ബാല്യപ്രായം).

പഴയനിയമത്തിലെ സുവിശേഷം ഇപ്പോൾ നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ? എലീഹൂ പരിശുദ്ധാത്മാവിനാൽ പറഞ്ഞത് കണ്ടോ?  അവൻ്റെ ദേഹം യൌവനചൈതന്യത്താൽ പുഷ്ടിവയ്‌ക്കും. ഇത് “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ലഎന്ന വാഖ്യവുമായി ഒത്തുചേ രുന്നില്ലേ?

മോശയെ നോക്കാം

മോശയെ പറ്റി എന്ത് പറയുന്നു? പഴയനിയമ വിശുദ്ധന്മാർ എങ്ങനെ രക്ഷ പ്രാപിച്ചു? യേശു ഒഴികെ – അങ്ങനെ ടിപിഎം പഠിപ്പിക്കുന്നു, ആരും ഇല്ല. അവർ എല്ലാവരും യേശുവിൽ വിശ്വസിച്ചു. രക്ഷയ്ക്കായി ഏത് കാലഘട്ടത്തിലും യേശു ഒഴികെ വേറൊരു നാമവും ഇല്ല. പിന്നെ അവർ എങ്ങനെ മൂന്നാം തട്ടായ പുതിയ ആകാശത്തിൽ അകപ്പെട്ടു? അത് ഈ ടിപിഎം വിശുദ്ധന്മാർക്കു മാത്രം കിട്ടിയ വെളിപ്പാട് മൂലമാകുന്നു. സഹോദര സഹോദരി മാരെ എബ്രായർ 11 വായിക്കുക. നമ്മുക്ക് ചുറ്റുമുള്ള സാക്ഷ്യ സമൂഹങ്ങളെ കാണാൻ ദൈവം നിങ്ങളുടെ കണ്ണുകൾ തുറക്കട്ടെ. വിശ്വാസത്താൽ രക്ഷിക്കപ്പെട്ട ഒരു വലിയ സാക്ഷികളുടെ നീണ്ട പട്ടിക അവിടെ കാണാം. ഉദാഹരണമായി, മോശയെ പറ്റി എന്ത് പറയുന്നുവെന്ന് നോക്കാം. “മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിൻ്റെ നിന്ദ വലി യ ധനം എന്നു എണ്ണുകയും ചെയ്തു“. നമ്മൾ യേശുവിനെ പുറകിലോട്ട് ചരിത്രത്തിൽ നോ ക്കുന്നതുപോലെ മോശ യേശുവിനെ രക്ഷകനായി മുൻ കണ്ടുവെന്ന് ഇപ്പോഴും നിങ്ങൾ വിശ്വസിക്കുന്നില്ലിയോ? മരുഭൂമിയിലെ ജനങ്ങൾക്ക് മോശയുടെ വായിൽ കൂടി ദൈവം ഉപദേശിച്ച സുവിശേഷം ശ്രദ്ധിക്കുക.

ആവർത്തനം 18:18-19, നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവ രുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ച് എൻ്റെ വചനങ്ങളെ അവ ൻ്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോട് പറയും. അവൻ എൻ്റെ നാമത്തിൽ പറയുന്ന എൻ്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോട് ഞാൻ ചോദിക്കും”. 

TPM ജനങ്ങൾ  പുതിയ യെരുശലേമിലും സീയോനിലും പോകുമെന്നും മോശ തരംതാണ ഇടമായ പുതിയ ആകാശത്തിലും പോകുമെന്നും ഇപ്പോഴും നിങ്ങൾ ചിന്തിക്കുന്നുണ്ടോ?പഴയനിയമ വിശുദ്ധന്മാരെ പറ്റി വചനം എന്ത് പറയുന്നുവെന്ന് നോക്കാം – യേശുവിൻ്റെ നാമത്തിൽ രക്ഷയുടെ സാക്ഷ്യത്തിനായി എങ്ങനെ നിലനിന്നുവെന്ന് നോക്കാം.

അപ്പൊ.പ്രവ. 10:43അവനിൽ വിശ്വസിക്കുന്ന ഏവന്നും അവൻ്റെ നാമംമൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു“.

പഴയനിയമ വിശ്വാസികൾ ക്രിസ്തുവിലും സുവിശേഷത്തിലും വിശ്വസിച്ചുവെന്ന് തെളി യിക്കാനായി ഞാൻ ഒന്നിനു പുറകെ  ഒന്നായി ധാരാളം വേദവാഖ്യങ്ങൾ തരാം. എന്നാൽ ഏറ്റവും പ്രാധാന്യം യേശുവിൻ്റെ സാക്ഷ്യം ആകുന്നു. പഴയനിയമത്തിൽ നിന്നും തന്നെ കുറിച്ച് എഴുതിയിരിക്കുന്നത് യേശു ശിഷ്യന്മാരെ കാണിച്ചപ്പോൾ അവരുടെ ഹൃദയം എത്രമാത്രം കത്തിക്കൊണ്ടിരുന്നുവെന്ന്   മനസ്സിലാക്കുക.

ലൂക്കോസ്  24:27,മോശെ തുടങ്ങി സകലപ്രവാചകന്മാരിൽനിന്നും എല്ലാതിരു വെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു“. (ലൂക്കോസ്  24:32) അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ല യോ എന്നു അവർ തമ്മിൽ പറഞ്ഞു.

ഉപസംഹാരം

പ്രിയ സഹോദരങ്ങളെ, ഈ ടിപിഎം വ്യാജ സുവിശേഷവും വേറൊരു സുവിശേഷവും പഠിപ്പിക്കുന്നു – പ്രവൃത്തിയിൽകൂടിയുള്ള രക്ഷയുടെ സുവിശേഷം. അവരുടെ പഠിപ്പി ക്കലുകളാൽ വഞ്ചിക്കപ്പെടരുതേ! അവരുടെ കാപട്യം നിറഞ്ഞ വിശുദ്ധിയിൽ വിശ്വസി ക്കരുതേ! അവരുടെ പ്രാർത്ഥനയിൽ ആശ്രയിക്കരുതേ! ഇവർ വഞ്ചകരാകുന്നു. നിങ്ങളു ടെ കഠിന പ്രയത്‌നത്തിൽ കൂടെ സ്വരൂപിച്ച പണം ഇവർക്ക് കൊടുക്കരുത്. ദശാംശത്തി ൻ്റെ പേരിൽ ദുരുപദേശം പ്രചരിപ്പിക്കുന്നതിനായി ഇവർക്ക് പണം കൊടുക്കരുത്. ഈ അകൃത്യത്തിൻ്റെ വേലക്കാർ ദൈവ സാമ്രാജ്യം പണിയുന്നില്ല. ഇവർ ഇവരുടെ സ്വന്തം ടിപിഎം സാമ്രാജ്യം വിസ്താരമാക്കുന്നു. ഏത് പേരിലും സ്വന്തം സംഘടന വളർത്തുന്ന എല്ലാവരും നിർലജ്ജരാകുന്നു –  അത് ടിപിഎം ആയാലും മറ്റെന്തായാലും. സ്വന്തം സമു ദായമോ സംഘടനയോ സഭയോ വളർത്താൻ ശ്രമിക്കാതെ യേശു ക്രിസ്തുവിൻ്റെ പേരും മഹത്വവും വർദ്ധിപ്പിക്കുക.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

8 Replies to “യേശു ക്രിസ്തുവിൻ്റെ മഹിമ താഴ്ത്തി സ്വന്തം മഹിമ ഉയർത്തുന്ന ടിപിഎം ഉപദേശം”

  1. അതാതു ജന സഭയിൽ അടങ്ങിയിരുന്നു ക്രിസ്തുവിൻറെ സത്യം പഠിച്ചു വളർന്നാൽ പോരെ!!?
    അങ്ങനെ പ്രോത്സാഹിപ്പിക്കുന്നതിന്ന് പകരം അങ്ങോട്ടും ഇങ്ങോട്ടും വരിക എന്നു വിളിക്കുന്നതിലൂടെ,
    താങ്കളും ജനത്തെ വലച്ചു വഞ്ചിക്കുന്നു എന്ന് വരില്ലേ!!
    വെളിച്ചം ഉള്ളേടത്തു ആകർഷണമാഗ്രഹിച്ചു വരുന്നതുപോലെ,
    ഏതുമനുഷ്യനെയും പ്രകാശിപ്പിക്കുന്ന വെളിച്ചം ഉണ്ടെങ്കിൽ ഉയർത്തുക!,
    ഏത് ഗുഹയിലുള്ളവരും പുറത്തുവന്നുകൊള്ളും.

    Joh 12:32 ഞാനോ ഭൂമിയില്‍ നിന്നു ഉയര്‍ത്തപ്പെട്ടാല്‍ എല്ലാവരെയും എങ്കലേക്കു ആകര്‍ഷിക്കും എന്നു ഉത്തരം പറഞ്ഞു.

    1. അതാതു ജന സഭയിൽ അടങ്ങിയിരുന്നു ക്രിസ്തുവിൻറെ സത്യം പഠിച്ചു വളർന്നാൽ പോരെ!!?
      അങ്ങനെ പ്രോത്സാഹിപ്പിക്കുന്നതിന്ന് പകരം അങ്ങോട്ടും ഇങ്ങോട്ടും വരിക എന്നു വിളിക്കുന്നതിലൂടെ,
      താങ്കളും ജനത്തെ വലച്ചു വഞ്ചിക്കുന്നു എന്ന് വരില്ലേ!!
      വെളിച്ചം ഉള്ളേടത്തു ആകർഷണമാഗ്രഹിച്ചു വരുന്നതുപോലെ,
      ഏതുമനുഷ്യനെയും പ്രകാശിപ്പിക്കുന്ന വെളിച്ചം ഉണ്ടെങ്കിൽ ഉയർത്തുക!,
      ഏത് ഗുഹയിലുള്ളവരും പുറത്തുവന്നുകൊള്ളും.

      Joh 12:32 ഞാനോ ഭൂമിയില്‍ നിന്നു ഉയര്‍ത്തപ്പെട്ടാല്‍ എല്ലാവരെയും എങ്കലേക്കു ആകര്‍ഷിക്കും എന്നു ഉത്തരം പറഞ്ഞു.

      1. പ്രിയ ദീപ്,
        നിങ്ങൾ പറഞ്ഞതിൻറ്റെ അർഥം മനസ്സിലായില്ല. അതിന് ആദ്യം വെളിച്ചം അറിയണ്ടേ. ഇരുട്ടിൽ സഞ്ചരിക്കുന്നവർക്ക് വെളിച്ചം മനസ്സിലാകത്തില്ല. വെളിച്ചം ഈ സൈറ്റിൽ കൂടെ ധാരാളം ജനങ്ങൾ മനസ്സിലാക്കികൊണ്ടിരിക്കുന്നു.

        വെളിച്ചം മനസ്സിലാകണമെങ്കിൽ വേദപുസ്തകം ടിപിഎം കണ്ണട കൂടാതെ വായിക്കണം. അങ്ങനെ ചെയ്യുന്ന ഏതു ടിപിഎംകാരനും ടിപിഎമ്മിലെ ദുരുപദേശങ്ങൾ മനസ്സിലാകും. ദൈവത്തെ തള്ളിയിട്ടിട്ട് ഈ തെമ്മാടികളും അസാന്മാർഗ്ഗികളുമായ ടിപിഎം വിശുദ്ധന്മാരെ സ്തുതിക്കുന്നതാണോ വെളിച്ചം?

        മനുഷ്യരെ അടിമത്വത്തിൽ വെയ്ക്കാൻ ദൈവം പഠിപ്പിച്ചിട്ടുണ്ടോ?
        യോഹന്നാൻ 15:15, “യജമാനൻ ചെയ്യുന്നതു ദാസൻ അറിയായ്കകൊണ്ടു ഞാൻ നിങ്ങളെ ദാസന്മാർ എന്നു ഇനി പറയുന്നില്ല; ഞാൻ എൻറ്റെ പിതാവിനോടു കേട്ടതു എല്ലാം നിങ്ങളോടു അറിയിച്ചതുകൊണ്ടു നിങ്ങളെ സ്നേഹിതന്മാർ എന്നു പറഞ്ഞിരിക്കുന്നു.”
        ടിപിഎം സഭാവിശ്വാസികൾ ദാസന്മാരാണോ അതോ സ്നേഹിതന്മാരാണോ? സ്വയമായി ഒന്ന് വിശകലനം ചെയ്യുക.
        ദൈവം സഹായിക്കട്ടെ.

  2. Bro. ജസ്റ്റിൻ ഞാൻ എഴുതിയത് മനസ്സില്ലാകണമെങ്ങിൽ താങ്ങളുടെ, മനസ്സ് Good news(സുവിശേഷം) കാണാനും പറയാനും തഴക്കത്താൽ അഭ്യസിക്കേണം [Heb 5:14 കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാന്‍ തഴക്കത്താല്‍ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവര്‍ക്കേ പറ്റുകയുള്ളു.]

    താങ്ങൾ എഴുതി ആരോപിച്ച കുറവുകൾ, താങ്ങൾ ഇരുട്ടിൽ എന്നു പറയുന്ന tpmൽ ഇരുന്നുകൊണ്ടേ ആ സഭയിലുള്ള എല്ലാവരും പരിഹരിച്ചുകൂടെ?
    “ഇരുട്ടിൽ ഇരുന്ന ജനം വെളിച്ചം കണ്ടു “എന്നല്ലേ!!*[[Mat 4:15]

    ഇങ്ങനെ ഓരോ സഭയൊ, സംഘടനയോ രൂപാന്തരപ്പെട്ടു വരാനല്ലേ ക്രിസ്തുവിന്റെ വരവ് താമസിക്കുന്നത്!!

    താങ്ങൾ പറയുന്നതു പോലേ അടിമത്തം എന്ന യാതൊരു നുഖമും ഏതോരു ദൈവമക്കളുടെയോ വേലക്കാരുടയോ മേലിൽ tpm വെച്ചിട്ടില്ല, അങ്ങനെ മനുഷ്യ അവകാശം ഉയർന്നു വരുന്ന ഇക്കാലത്തു അടിമത്തം എന്നത് ഒരു സംഘടനയ്ക്കും സാധ്യമല്ല.
    എപ്പോഴും ആർക്കും സത്യവേദം വായിച്ചു സത്യപരിജ്ഞാനത്തിൽ വളരാൻ സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ടു.
    ഇഷ്ടമില്ലെങ്കിൽ പിരിഞ്ഞു പോകാനും സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ടല്ലോ!!

    ഇനി, നിങ്ങൾ ജനത്തെ പുറത്തു വരികാ എന്നു വിളിക്കുന്നതിലൂടെ കിട്ടുന്നവരെ മറ്റൊരു അടിമത്വത്തിലേക്കല്ലോ കൊണ്ടുപോകുന്നു.(Gal 4:17 അവര്‍ നിങ്ങളെക്കറിച്ചു എരിവു കാണിക്കുന്നതു ഗുണത്തിന്നായിട്ടല്ല; നിങ്ങളും അവരെക്കുറിച്ചു എരിവു കാണിക്കേണ്ടതിന്നു അവര്‍ നിങ്ങളെ പുറത്തിട്ടു അടെച്ചുകളവാന്‍ ഇച്ഛിക്കയത്രെ ചെയ്യുന്നതു.)

    അങ്ങനെയല്ലായെങ്കിൽ, ജനത്തെ ഇടയനില്ലാത്ത ആടുകളാക്കാനോ(Mat 9:36) ഉദ്ദേശം?????????

    1. സഹോദരൻ ദീപ്,
      യോഹന്നാൻ 15:15 ൽ പ്രതിപാദിക്കുന്ന ദാസനാണോ സഹോദരൻ ആണോ നിങ്ങൾ?

      //Heb 5:14 കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാന്‍ തഴക്കത്താല്‍ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവര്‍ക്കേ പറ്റുകയുള്ളു.]//

      എന്താണ് ഈ കട്ടിയായ ആഹാരം? അബ്രഹാമിനെ പുതിയ ആകാശത്തിലേക്കു അയക്കുന്നതാണോ? ഇതിനു അനുയോജ്യമായ ഒരു വാഖ്യം പുതിയ നിയമത്തിൽ നിന്നും കാണിക്കാമോ? അതോ കുരിശിൽ കിടന്ന കള്ളനെ യേശുവിൻ്റെ കൂടെ സ്വർഗ്ഗത്തിൽ വിടാത്തതാണോ? അതോ പഴയ നിയമ വിശ്വാസികളെ ദൈവത്തിൻ്റെ അടുത്തുപോലും എത്തിക്കാത്തതാണോ?

      അതോ നോട്ടു നിർത്തലാക്കിയപ്പോൾ കോടികൾ രാജു വർഗീസ് കളമണ്ണിലിനു കൊടുത്തതാണോ? അതോ ദിവസതോറും ഈ അശുദ്ധന്മാരായ വിശുദ്ധന്മാരെ പുകഴ്ത്തുന്നതാണോ? അതോ ക്രിസ്തുവിനു മാത്രമുള്ള ചീഫ് പാസ്റ്റർ പദവി അപഹരിച്ചതാണോ?

      1. Bro. ജസ്റ്റിൻ,
        യോഹന്നാൻ 15:15 ൽ യേശു പറഞ്ഞത്-
        “പിതാവിനോടു കേട്ടതു എല്ലാം നിങ്ങളോടു അറിയിച്ചതു കൊണ്ടു നിങ്ങളെ സ്നേഹിതന്മാര്‍” എന്നാണ്.
        അല്ലാതെ
        വല്ലവരുടെയും കുറ്റം കണ്ടു അറിഞ്ഞു അത് വെളിപ്പെടുന്നതിലൂടെ സ്നേഹിതന്മാർ എന്നല്ല,
        ഇതറിയില്ലേ!!!!
        നിങ്ങൾ അങ്ങെനെ ആരേയും സ്നേഹിതന്മാരാക്കാനാവില്ല എന്ന്, മനുഷ്യത്വമുള്ള ഏതൊരു വ്യക്തിക്കും അറിയാം.

        //Heb 5:14 കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാന്‍ തഴക്കത്താല്‍ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവര്‍ക്കേ പറ്റുകയുള്ളു.]/
        ഇത് ബൈബിളിൽ നിന്നു വായിച്ചു പഠിക്കുന്നതാ!
        അല്ലാതെ
        tpm ഉപദേശത്തിൽ കുറ്റവും, അതിന്റെ മനുഷ്യരുടെ ബലഹീനതയും കണ്ടു പഠിക്കുന്നതുപോലെയല്ല!!!

        താങ്ങൾക്കു അറിയില്ലേ!!!, എബ്രായ ലേഖകൻ tpm ഉപദേശത്തൈയോ, അതിന്റെ വ്യക്തികളുടെ കുറവുകളയോ പറഞ്ഞതല്ലെന്ന്!!

        ഏതാണ് കട്ടിയായ ആകാരം എന്ന് എന്നോടാണോ ചോതിക്കുന്നത്!!? അശുദ്ധി കാണാത്ത വിശുദ്ധ കണ്ണു കൊണ്ടു ബൈബിളിൽ വായിച്ചുപഠിക്കു!

        ബൈബിൾ വചന ശ്രേഷ്ടതയെ, ഈ ലോകത്തിലെ അവസാനിക്കുന്ന പുച്ചമായ കുറ്റകാര്യങ്ങളുമായി താരതമ്യപ്പെടുത്തി എന്നോടു ചോതിക്കുന്നതിലൂടെ,–
        വചനങ്ങളെ ആത്മീകമായി ചേർത്തു ചിന്തിപ്പാനുള്ള കാഴ്ച്ച താങ്ങളുൾപെട ഈ സൈറ്റുകാർക്കു ആർക്കും ഇല്ലെന്ന് തെളിയുന്നു.
        [1Co 2:13-14 അതു ഞങ്ങള്‍ മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാല്‍ അല്ല, ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാല്‍ തന്നേ പ്രസ്താവിച്ചുകൊണ്ടു ആത്മികന്മാര്‍ക്കും ആത്മികമായതു തെളിയിക്കുന്നു. %v 14% എന്നാല്‍ പ്രാകൃത മനുഷ്യന്‍ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാല്‍ അതു അവന്നു ഗ്രഹിപ്പാന്‍ കഴിയുന്നതുമല്ല.]

        വല്ലവരെയും കുറ്റം പറയുന്ന ഇത്തരം വേല ചെയ്യുന്നത് വിട്ടു,
        അധികം പഠിച്ചില്ലെങ്ങിലും അറിഞ്ഞ അത്രയും Good news(സുവിശേഷം) എഴുതാൻ ഈ സൈറ്റ് ഉപയോഗിക്കുക. എന്നാൽ ദൈവം മാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *