ഞാൻ യുവാവായിരുന്നപ്പോൾ ഒരു ഓട്ടോ അപകടം കണ്ടു. തുടർന്നുണ്ടായ സംഭവങ്ങൾ ഒരു ഞെട്ടിക്കുന്ന അനുഭവം ആയിരുന്നു. അതിനു ഒരേയൊരു സാക്ഷി ഞാൻ മാത്രമായി രുന്നതിനാൽ, തുടർന്നുള്ള മാസങ്ങൾ പല വക്കീലന്മാർക്കും ഇൻഷുറൻസ്കാർക്കും ഞാൻ എന്ത് കണ്ടു എന്ന് പറഞ്ഞുകൊണ്ടിരുന്നു. എനിക്ക് നഷ്ടങ്ങളുടെ ഉർജ്ജതന്ത്രമോ മരുന്നു കളുടെ ആഘാതമോ പറയേണ്ട ആവശ്യം ഇല്ലായിരുന്നു. എന്ത് ഞാൻ കണ്ടുവെന്ന് വിശ ദീകരിച്ചാൽ മാത്രം മതിയായിരുന്നു.
യേശു എന്ത് കല്പിച്ചു?
നമ്മൾ യേശുവിൻ്റെ അനുയായികൾ ആയതിനാൽ, നമ്മുടെ ജീവിതത്തിലും നമ്മുക്ക് വേണ്ടിയും യേശു ചെയ്ത കാര്യങ്ങൾ സാക്ഷീകരിക്കാൻ വിളിക്കപ്പെട്ടവരാകുന്നു. ജനങ്ങ ൾക്കു ക്രിസ്തുവിനെ പരിചയപ്പെടുത്താൻ, നമ്മൾ എല്ലാ ദൈവശാസ്ത്രപരമായ പ്രശ്നങ്ങളും എല്ലാ ചോദ്യങ്ങൾക്കു ഉത്തരങ്ങളും കൊടുക്കേണ്ട ആവശ്യമില്ല. നമ്മൾ ചെയ്യേണ്ടത് – കു രിശിൽക്കൂടി പുനരുത്ഥാനത്തിൻ്റെ രക്ഷകൻ നമ്മുടെ ജീവിതത്തിൽ ചെയ്ത കാര്യങ്ങളു ടെ സാക്ഷി ആയാൽ മാത്രം മതി. ഇതിനായി നമ്മളെ മാത്രം ആശ്രയിക്കേണ്ട ആവശ്യമി ല്ല എന്നതാണ് അതിലും ശ്രേഷ്ഠ കാര്യം. അപ്പൊ.പ്രവ. 1:8, “എന്നാൽ പരിശുദ്ധാത്മാവ് നി ങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എ ല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എൻ്റെ സാക്ഷികൾ ആകും“.
യേശു ഉദ്ദേശിച്ചത് തൻ്റെ ശിഷ്യന്മാർ പ്രതികൂല സാഹചര്യങ്ങളിൽ തങ്ങളുടെ ജീവൻ പോലും സമർപ്പിച്ച് സാക്ഷികൾ ആകണമെന്നാകുന്നു.
വെളി. 12:11, “അവർ അവനെ കുഞ്ഞാടിൻ്റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യ വചനം ഹേതുവായിട്ടും ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല.”
നമ്മൾ പരിശുദ്ധാത്മാവിൻ്റെ ശക്തിയിൽ ആശ്രയിക്കുമ്പോൾ, ദുഃഖിതരായ ലോകർക്ക് വീണ്ടെടുക്കുന്ന ക്രിസ്തുവിനെ ചൂണ്ടി കാണിക്കാൻ കഴിയും.
മുകളിലുള്ള അദൃശ്യമായ സ്നേഹത്തിൻ്റെ കഥ പറയാൻ ഞാൻ ആഗ്രഹിക്കുന്നു, യേശു വും അദ്ദേഹത്തിൻ്റെ മഹത്വവും യേശുവും അദ്ദേഹത്തിൻ്റെ സ്നേഹവും, ഇത് സത്യമാ ണെന്നു എനിക്ക് അറിയാവുന്നതായിനാൽ ഈ കഥ പറയാൻ ഞാൻ ഇഷ്ട്ടപ്പെടുന്നു, മറ്റൊ ന്നിനും കഴിയാത്ത എൻ്റെ ആഗ്രഹങ്ങൾ ഇത് നിവർത്തിക്കുന്നു – ഹാൻകി.
ഈ ലേഖനത്തിൽ ടിപിഎമ്മിലെ സാക്ഷ്യങ്ങളും ദൃക്സാക്ഷിവിവരണങ്ങളും അവലോ കനം ചെയ്യാൻ ആഗ്രഹിക്കുന്നു.
ടിപിഎം തിരിമറി
വിപരീതമായ ടിപിഎം സാക്ഷ്യങ്ങളുടെ ചില തിരിമറിച്ചിലുകൾ താഴെ കൊടുക്കുന്നു.
ഉപബോധമനസ്സിലുളള വ്യതിയാനം
ക്രിസ്തുവിലുള്ള വിശ്വാസത്താൽ നിത്യജീവൻ ലഭിക്കുമെന്ന് വിശ്വസിച്ചു പൊതുവിൽ യേശുവിലുള്ള വിശ്വാസം പ്രഖ്യാപിക്കുകയാണ് പ്രാഥമികമായി സാക്ഷിക്കുക എന്നതി ൻ്റെ അർത്ഥം (മത്തായി 24:14). അതിൻ്റെ അർത്ഥം നിത്യജീവനായി യേശുവിനെ പിന്തുട രുക എന്നാകുന്നു. ക്രിസ്തുവിനെ സാക്ഷിക്കുന്നത് നിത്യജീവനെ സംബന്ധിച്ചാകുന്നു. എ ന്നാൽ നിത്യതയുടെ വീക്ഷണം ലൗകീകമാകുമ്പോൾ നമ്മൾ വേദപുസ്തകം പറയുന്ന “അ രിഷ്ടന്മാർ” ആകും (I കോരി.15:19). ലൗകീക കാര്യങ്ങങ്ങൾക്കു യേശുവിനെ ഒരു ഉപകര ണമാക്കി ഉപയോഗിക്കുമ്പോൾ നമ്മൾ ഏറ്റവും അരിഷ്ടന്മാർ ആകും.
ഏറ്റവും സ്ഥലം എങ്ങനെയാക്കാമെന്നു കേൾവിക്കാരെ തുടർച്ചയായി കേൾഎല്ലാ ഞായറാഴ്ചകളിലും ടിപിഎമ്മിൽ കേൾക്കുന്ന സാക്ഷ്യങ്ങൾ പരിശോധിക്കാം. ടിപിഎം സഭാധ്യ ക്ഷൻ “ദൈവം നമ്മുടെ ജീവിതത്തിൽ ചെയ്ത നന്മ കൾ പങ്കുവെക്കാനുള്ള സമയമായി” എന്ന് പ്രഖ്യാ പിക്കും. ദൈവം ചെയ്ത ഭൗതീക നന്മകൾ മറ്റുള്ളവ രോട് പറയുന്നത് തെറ്റല്ല. എന്നാൽ, സ്വർഗ്ഗീയ കൊ ട്ടാരത്തിൽ നിന്നും ഭൗതീക ലോകത്തേക്ക് കേൾ വിക്കാരുടെ ശ്രദ്ധ മാറ്റി പൊതുവിൽ പ്രദർശനം നടത്തുന്ന പ്രവണത തെറ്റാണ്. അപ്രകാരമുള്ള സാക്ഷ്യങ്ങൾ മൂലം, ഈ ലോക യാത്ര ആസ്വദിക്കാൻ വേണ്ടി ദൈവം എപ്പോഴും വസ്തു ക്കളും സമ്പത്തും തന്ന് അനുഗ്രഹിക്കുമെന്ന് പ്രതീക്ഷിക്കും. വീണ്ടും വായിക്കുക, ദൈവം ചെയ്ത നന്മകൾ വർണ്ണിക്കുന്നത് തെറ്റല്ല, നമ്മൾ എല്ലാറ്റിനും നന്ദി ഉള്ളവർ ആയിരിക്കണം, പക്ഷെ നമ്മൾ അത് രഹസ്യമായി ചെയ്യണം. ചില സമയങ്ങളിൽ പൊതുവിലും പറയാം. അലാവുദിൻ്റെ വിളക്ക് പോലെ ലൗകീക ആഗ്രഹ പൂർത്തീകരണത്തിനായി ദൈവത്തെ കച്ചവടം ചെയ്യുന്ന പ്രവണത വികടമായ സാക്ഷ്യം ആകുന്നു. ഈ ലോകം ജീവിക്കാൻ പറ്റിയ പ്പിക്കുന്നതാകുന്നു ടിപിഎമ്മിലെ സാക്ഷ്യത്തിൻ്റെ ഭാഷ്യം. ഇത് ഒന്നാം നൂറ്റാണ്ടിലെ സഭയിൽ അപ്പോസ്തോലന്മാർ പ്രകരിച്ചതിനു നേരെ വിപരീതം ആകുന്നു (അപ്പൊ.പ്രവ. 14:22). അവർ പ്രേക്ഷകരെ കഷ്ടതക്കും പീഡനത്തിനുമായി ഒരുക്കുകയായിരുന്നു. ടിപിഎം പോലെ സമ്പല്സമൃദ്ധി സാക്ഷികരിച്ചു പ്രകമ്പനം കൊള്ളിക്കുന്ന വേറെ ഒരു സഭയും ലോകത്തിലില്ല.
ടിപിഎമ്മിലെ രക്ഷ, സമുദായ കുടിയേറ്റം ആകുന്നു.
സന്തോഷത്തിൻ്റെ കണ്ണുനീരോടെ ഒരുവൻ എഴുന്നേറ്റു ഇങ്ങനെ പറയുവാൻ ഞാൻ ആഗ്ര ഹിക്കുന്നു, “ഞാൻ മരിച്ചവനായിരുന്നു, എന്നാൽ ഇപ്പോൾ ജീവിക്കുന്നു, ഹല്ലെലുയ്യ! ഞാൻ ന്യായവിധി കടന്നു ജീവിതത്തിൽ പ്രവേശിച്ചിരുന്നു.എല്ലാ മഹത്വവും എന്നെ സ്നേഹിച്ചു സ്വന്തം ജീവൻ തന്ന എൻ്റെ പ്രിയപ്പെട്ടവന്.” ടിപിഎമ്മിൽ ഒരാൾ എഴുന്നേറ്റ് മരണത്തിൽ നിന്നും ജീവങ്കലേക്കു പ്രവേശിച്ച ഒരു സാക്ഷ്യം പോലും ഞാൻ ഇതുവരെ കേട്ടിട്ടില്ല. ടിപി എമ്മിലെ സാക്ഷ്യങ്ങൾ സമുദായം മാറിയതിനെ പറ്റിയാകുന്നു. അവർ സവിശേഷമായി പറയും, “ഞാൻ ഒരിക്കൽ ആ സമുദായത്തിൽ ആയിരുന്നു, എന്നാൽ ദൈവം എന്നെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നു”. അവർ ടിപിഎമ്മിലെ ഈ സമുദായ കുടിയേറ്റത്തെ രക്ഷ എന്ന് വിളിക്കുന്നു. ടി പി എമ്മിലേക്ക് കുടിയേറുന്നത് മരണത്തിൽ നിന്നും നിത്യതയിൽ പ്രവേശിക്കുന്നതിന് തുല്യമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?
വ്യാജ ദൈവീക രോഗശാന്തി എന്ന പരസ്യപ്പെടുത്തുന്ന വിപണന ഉപകരണം
ടിപിഎം സാക്ഷ്യകുറിപ്പുകൾ രോഗശാന്തിയുടെ വ്യാജ പഠിപ്പിക്കലിൻ്റെ പരസ്യങ്ങൾ ആ കുന്നു. എല്ലാ ഞായറാഴ്ചയിലും ഒന്നുരണ്ടു ടിപിഎം തീവ്രവാദികൾ എഴുന്നേറ്റു അവരുടെ രോഗ സൗഖ്യം പരസ്യം ചെയ്യുന്നത് കേൾക്കാം.
ടിപിഎം ശുശ്രുഷകന്മാർക്കു ഭയങ്കര രോഗം വന്നു മരിച്ചുവെന്നിരിക്കട്ടെ.
എന്ത് സംഭവിക്കും?
അവർ വിശ്വാസികളോട് അടക്കത്തിന് മുൻപ് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് കൊണ്ടു വരാൻ പറയും.
എന്തുകൊണ്ട് ?
ദൈവീക രോഗശാന്തിയുടെ സാക്ഷ്യവുമായി സിവിൽ നിയമ വേളയിലും ജയിൽ ശിക്ഷ യുടെ സാഹചര്യങ്ങളിലും അവർ എന്തുകൊണ്ട് നിൽക്കുന്നില്ല?
ഒന്നാം നൂറ്റാണ്ടിലെ വിശ്വാസികൾ വിശ്വാസത്തിനും സാക്ഷ്യത്തിനുമായി ജയിൽ ശിക്ഷ അനുഭവിച്ചില്ലേ?
ജയിൽ ശിക്ഷ സമയത്തു അവരുടെ സാക്ഷ്യം നിന്നു പോകുമോ?
സംസ്കാര സമയത്തു അവർ കള്ളം പറഞ്ഞു വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കുന്നു.
ഒരു ടിപിഎം പാരമ്പര്യം
പരിശുദ്ധാത്മാവ് നന്ദികൊണ്ട് ഹൃദയങ്ങളെ നിറക്കുമ്പോൾ അല്ല ടിപിഎമ്മിൽ സാക്ഷി പറയുന്നത്. ടിപിഎമ്മിൽ ഇത് ഒരു പാരമ്പര്യം ആകുന്നു. വെള്ള വസ്ത്രധാരി നേതാവ് “സാക്ഷി സമയം” എന്ന് പറയുമ്പോൾ ആരും എഴുന്നേറ്റില്ലെങ്കിൽ, വിശുദ്ധൻ കോപത്തോ ടെ “ഒരു സാക്ഷിയും ഇല്ല, നിങ്ങളെ വിശ്വാസി എന്ന് വിളിക്കുന്നതിൽ ലജ്ജ തോന്നുന്നു” എന്ന് പറയും. അപ്പോൾ ചില വിശ്വാസികൾ എഴുന്നേറ്റു ടിപിഎമ്മിൽ വിമര്ശനം മുതലാ ക്കിയ യജമാനന്മാരായ ശുശ്രുഷകൻ്റെ മാനം കാക്കാനായി നിർബന്ധ സാക്ഷി പറയും.
വിശുദ്ധന്മാരുടെ പ്രാർത്ഥനക്കു സാക്ഷി
പൊതുവെ ദൈവത്തെ മഹത്വപ്പെടുത്താനായി സാക്ഷി പറയുന്നു. എന്നാൽ ടിപിഎമ്മിൽ വിശുദ്ധന്മാരെ മഹത്വീകരിക്കയും സ്തുതിക്കയും ചെയ്യുന്നു. വിശുദ്ധന്മാരെ ആരാധിക്കുന്നവർ എഴുന്നേറ്റു പറയും, “എനിക്ക് സുഖം ഇല്ലായിരുന്നു, ഞാൻ ടിപിഎം ശുശ്രുഷകനെ വിളിച്ചു, അദ്ദേഹം എനിക്കുവേണ്ടി പ്രാർത്ഥിച്ചു, ഇപ്പോൾ ഞാൻ പൂർണ സുഖമുള്ളവനാകുന്നു”. ഇത് ലോകമെമ്പാടുമുള്ള എല്ലാ ടിപിഎം സഭയിലെയും സാക്ഷ്യം ആകുന്നു. അങ്ങനെയുള്ള സാക്ഷ്യം മറ്റു അംഗങ്ങളെ പ്രേരിപ്പിച്ചു അവരും അതേപോലെയുള്ള സാക്ഷ്യങ്ങൾ പറയും. ഈ സൈക്കിൾ എല്ലാ ഞായറാഴ്ചയും ടിപിഎം അധികാരമണ്ഡലം മുഴുവൻ ആവർത്തിക്കുന്നു. ഇത് ടിപിഎം രാജത്വം വളർത്താനുള്ള മാർക്കറ്റിംഗ് തന്ത്രം ആകുന്നു.
ഉപസംഹാരം
പ്രിയ ടിപിഎം വിശ്വാസി,
ടിപിഎം ശുശ്രുഷകന്മാരുടെ അപ്രകാരമുള്ള തന്ത്രങ്ങളിൽ കുടുങ്ങരുത്. നിങ്ങൾ യഥാർത്ഥമായി വീണ്ടും ജനിച്ചവരാണെങ്കിൽ (ഒരു ടിപിഎം വ്യാജൻ അല്ലെങ്കിൽ), താഴെയുള്ള വാഖ്യങ്ങൾ നിങ്ങൾക്കാകുന്നു.
1 പത്രോസ് 2:9-10, “നിങ്ങളോ അന്ധകാരത്തിൽനിന്നു തൻ്റെ അത്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവൻ്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു. മുമ്പെ നിങ്ങൾ ജനമല്ലാത്തവർ; ഇപ്പോഴോ ദൈവത്തിൻ്റെ ജനം; കരുണ ലഭിക്കാത്തവർ; ഇപ്പോഴോ കരുണ ലഭിച്ചവർ തന്നേ.”
യേശു നിങ്ങളുടെ ജീവിതത്തിൽ ചെയ്ത എല്ലാറ്റിനും നിങ്ങൾ സ്തുതിക്കാൻ കടപ്പെട്ടവരാണ്, അതായത്, അന്ധകാരത്തിൽ നിന്നും നിങ്ങളെ വിളിച്ച് അത്ഭുത പ്രകാശത്തിലേക്ക് കൊണ്ടുവന്നു.
മതത്തിൻ്റെ ബാഹ്യമായ പ്രകടനങ്ങളിൽ അനുരൂപരായി നിങ്ങളുടെ സമയം നഷ്ടമാക്കരുത്. നിങ്ങളോട് തന്നെ വിശ്വസ്തരായിരിക്കുക.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
കേരളത്തിലേ വായിനക്കാരേ!
ഈ വിധം ലേഖകനം എഴുതുന്ന പ്രധാന സൂത്രകാരൻ ആരെന്നാൽ:കേരളത്തിലേ മലപ്പുറം ജില്ലയിൽ നിന്ന്, Tpm വേലക്കായി വന്നിട്ട്, കുറെ വർഷം അഡൈയാർ ഡ്രൈനിങ്ങ് സെന്റരിൽ ആയിരുന്നിട്ട്, പിന്നെ വിദേശത്തും കുറെ tpm വേല ചെയ്തിട്ട്, പിന്നെ വടക്കേ ഇന്ത്യയിൽ കുറെ വർഷം വേല ചെയ്തിട്ട്, ഏകദേശം പാസ്റ്റരാകാൻ പ്രായം എത്തിയപ്പോൾ,
ഒടുക്കം ഒരു പെണ്ണിനെ പോറ്റാൻ ഓടിപ്പോയി,
ഇപ്പോൾ മലപ്പുറം ജില്ലയിൽ ചുറ്റിനടക്കുന്ന, ഏകദേശം 40 വയസ്സിന് മുകളിൽ ഉള്ള ഒരു പിന്മാറ്റക്കാരൻ എന്ന് ഏകദേശം സൂചന.
പലപ്പോഴും പല പേരുകളിലാണ് admin കമെന്റിലൂടെ തന്നെ പരിചയപ്പെടുത്തുന്നതു. അതിൽ jose എന്ന പേരാണ് മുമ്പിൽ. (ഈ പേര് മാത്രം യോജിക്കുന്നവർ വിഷമിക്കാതിരിക്കൻ അപേക്ഷ)
ഈ മനുഷ്യനെക്കുറിച്ചു അറിയാത്ത, അന്യ സംസ്ഥാനക്കാരും വിദേശികളും ഇവരുടെ ഇങ്ലീഷ് സൈറ്റിൽ ആകർഷിക്കപ്പെട്ട്, പലരും അനുഗമിക്കുവാനും താൽപര്യവും പ്രകടിപ്പിക്കുന്നു.
എന്നാൽ കേരളത്തിൽ ഇതുവരെ ആരും അനുകൂലപ്രകടനം വെളിപ്പെടുത്തിയതായി വ്യക്തമല്ല.
ആകയാൽ വായിനക്കാരേ സൂക്ഷിക്കുക, ലേഖനങ്ങൾക്കു എത്രമാത്രം ദൈവശ്വാസീയം ഉണ്ടായിരിക്കും എന്ന് ചിന്തിച്ചു നോക്കുക…..
ടിപിഎം മനോരോഗികളായ ലെഗ്യോൻ പിടിച്ചവർ
അങ്ങനെയെങ്കിൽ വേറൊരു സമൂഹത്തോടുള്ള അസൂയയിൽ, നിരന്തരം തന്നെയും മറ്റുള്ളവരെയും മുറിവേൽപ്പിക്കുന്ന Admin(jose)നെ ഏത് രോഗമായിരിക്കും ബാധിച്ചിരിക്കുന്നത്.!!!!!
“പിന്മാറ്റക്കാരനായ ചാവേറ് “
കൂട്ട ദീപ്,
നിങ്ങളുടെ ഗ്രൂപ്പിന്റെ പേര് ഒന്ന് പറയാമോ. ഇപ്പോൾ ഇരിങ്ങാലക്കുടയിൽ നിന്നും ഇന്നലെ കണ്ണമംഗലത്തു നിന്നും എല്ലാം എഴുതുന്നു. ഈ ജോസിന് ഒന്ന് കിട്ടിയിരുന്നെങ്കിൽ ഞങ്ങൾക്ക് പ്രയോജനം ആയിരുന്നു. നിങ്ങളുടെ ഗ്രൂപ്പ് മുഴുവൻ ഭയപ്പെടുന്ന ഇയാൾ ഒരു കേമൻ തന്നെ എന്ന് തോന്നുന്നു. നമ്പർ ഉണ്ടെങ്കിൽ ദയവായി അയച്ചു തരിക. പിന്നെ സൈറ്റിന്റെ പ്രതിച്ഛായ പതിന്മടങ്ങായി ഉയരാൻ സാധ്യതയുണ്ട്.
നിങ്ങൾക്ക്
എന്തോ സ്ഥലകാല കുഴപ്പം പറ്റി എന്ന് തോനുന്നു.!
*[[Joh 3:8/Malayalam Bible]]* കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേള്ക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാല് ജനിച്ചവന് എല്ലാം അതുപോലെ ആകുന്നു എന്നു ഉത്തരം പറഞ്ഞു.
എന്നെത്തേടി നടക്കാതെ,
ദൈവത്തെ അന്വേഷിക്കു!!!!
വല്ലവിതേനയും സമാധാനം കിട്ടും.
സഹോദര കൂട്ടം ഡീപ്,
നിങ്ങൾ ഈ ജോസിന്റെ പുറകെ നടക്കുമ്പോൾ എന്തുമാത്രം ദൈവത്തെ അന്വേഷിക്കുന്നുണ്ടെന്നു മനസ്സിലായി. ഈ വെള്ള വസ്ത്രധാരികളായ അശുദ്ധന്മാരായ വിശുദ്ധന്മാരുടെ പുറകെ പോകാതെ ദൈവത്തെ തേടിയാൽ നിത്യത കിട്ടും.
ദൈവം സഹായിക്കട്ടെ
പിന്മാറ്റക്കാരനായ ജോസിന്റെ പിന്നാലെ നടക്കാൻ എനിക്കൊട്ടും, സമയമില്ല!,
പിന്നെ ദൈവമക്കളെയും വീഴ്ത്താൻ വിചാരിക്കുന്ന വഞ്ചകനായ കുറുക്കനെ തോട്ടത്തിൽ ശല്യം ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുന്നു എന്നേയുള്ളു ഇയ്യാൾ ഈ പണി നിർത്തുമ്പോൾ എനിക്കും പണി കുറയും.
(. *[[Son 2:15/Malayalam Bible]]* ഞങ്ങളുടെ മുന്തിരത്തോട്ടങ്ങള് പൂത്തിരിക്കയാല് മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ, ചെറുകുറുക്കന്മാരെ തന്നേ പിടിച്ചു…. .)