ഡൽഹിയിൽ മുഖമൂടി വീഴുന്നു – ബാബിലോണിൽ നിന്നും പുറത്തു വരിക

ഡൽഹിയിലുള്ള ടിപിഎം വിശ്വാസികൾ കഴിഞ്ഞ ആഴ്ച ടിപിഎം  ചീഫിന് അയച്ച ചില ഇ-മെയിലുകൾ ഞങ്ങളുടെ കൈവശം കിട്ടിയിട്ടുണ്ട്. പരമാവധി, ചില സ്ഥല മാറ്റങ്ങൾ ഉണ്ടാകാം, പുതിയ സ്ഥലത്ത്‌ ഈ വിശുദ്ധന്മാരുടെ അഴിഞ്ഞാട്ടം തുടരും. ഈ മെയിലുകൾ സംഘടനയിൽ നടക്കുന്ന സംഭവങ്ങൾ സ്വയമായി വിശദീകരിക്കുന്നതാകയാൽ ഞങ്ങൾ കൂടുതലായി ഒന്നും വിശദീകരിക്കുന്നില്ല. എഡിറ്റിംഗ് ഒന്നും ചെയ്യാതെ കിട്ടിയ പോലെ തന്നെ ഇത് പോസ്റ്റ് ചെയ്യുന്നു. അക്ഷര തെറ്റ് (SPELLING MISTAKES) അവഗണിച്ച് ഇതിലെ ഉള്ളടക്കം മാനസ്സിലാക്കുക.


Mail 1 (4th Sep 2017)

——— Forwarded message ———-
From: “TPM BELIEVERS” <tpmbelievers777@gmail.com>
Date: 04-Sep-2017 9:05 PM
Subject: IMPORTANT MESSAGE FOR CHIEF PASTORS.
To: <tpmibr@gmail.com>

Cc:

ബഹുമാനപ്പെട്ട  പാസ്റ്റർ,

3 ചീഫ് പാസ്റ്റർമാരും ഈ മെയിൽ വായിക്കുകയും ഇതിൽ പങ്കാളികളായിരിക്കുന്നവർക്ക് എതിരായി വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

കഴിഞ്ഞ 2 വർഷമായി അഴിമതി നിറഞ്ഞ നേതൃത്വത്തിൻ കീഴിൽ വിശ്വാസഭവനങ്ങളി ൽ  അനുസരണക്കേടും വ്യഭിചാരവും നിയന്ത്രണാതീതമായി വളർന്നുവെന്ന സത്യം നി ങ്ങൾക്ക് അറിയാമല്ലോ. പല മ്ളേച്ഛതകളും പരസംഗങ്ങളും സെൻറ്റെർ പാസ്റ്റർ എബ്രഹാം മുഴു സ്വാതന്ത്ര്യത്തോടെ കുത്തഴിച്ചുവിട്ട എല്ലാവർക്കും സുപരിചിതരായ ചില പാസ്റ്റർമാ രുടെ പ്രവർത്തികൾക്ക് മുഴുവൻ ഡൽഹിയും സാക്ഷികളാണ്.

നോയിഡയിലെ പാസ്റ്റർ എബിസൺ രാജൻ, വസന്ത് കുഞജിലെ പാസ്റ്റർ സാം സത്യരാജ്, പശ്ചിമ് വിഹാറിലെ ബ്രദർ ഇമ്മാനുവേൽ എന്നിവർക്ക് അത്യാവശ്യമായി രഹസ്യ ഭാര്യ മാരായി വെയ്ക്കുന്നതിന് ഉടനെ സ്ത്രീകളെ ആവശ്യമുണ്ട്.

ഡൽഹി ടിപിഎം വിശ്വാസികളായ ഞങ്ങൾ ഫോൺ റെക്കോർഡിങ്‌സ്, ക്ലിപ്പുകൾ, ഫോ ട്ടോകൾ, ചില സംഭവങ്ങളുടെ സാക്ഷ്യങ്ങൾ മുതലായ വളരെ ശക്തമായ തെളിവുകൾ നിങ്ങൾക്ക് എളുപ്പം മനസ്സിലാക്കുവാൻ വേണ്ടി കരുതിയിട്ടുണ്ട്. കൂടുതൽ വിശദീകരണം ആവശ്യമുണ്ടെങ്കിൽ അതിനും ഞങ്ങൾ തയ്യാറാണ്. അതിനപ്പുറമായി ഈ കുറ്റവാളികൾ  ബ്രിട്ടീഷുകാർ അവരുടെ ഭരണകാലത്ത് ഭാരതത്തിനു മേൽ ചെയ്തതുപോലെ (വിഭജിച്ചു ഭരിക്കുക – DIVIDE AND RULE SYSTEM) എബ്രഹാമിൻ്റെ നിയമം നടപ്പിലാക്കാനായി സഭയെ 2 ഗ്രൂപ്പായി വിഭജിച്ചു. ക്രിസ്തുവിൻ്റെ ശരീരമായ സഭയിൽ കൈയൂക്കുള്ളവരെ പ്രീണിപ്പിച്ച് എതിർ ഗ്രൂപ്പ് ഉണ്ടാക്കി. സിസ്റ്റർമാരെ അറിയിക്കാതെ പാതി രാത്രിയിൽ ചില സ്ത്രീ വി ശ്വാസികളോടും തനിയെ താമസിക്കുന്ന സ്ത്രീകളോടും കൂടെ നടത്തിയ ടെലിഫോൺ സംഭാഷണങ്ങളുടെ തെളിവുകളും ഞങ്ങളുടെ കൈവശമുണ്ട്. മറ്റവസരങ്ങളിൽ “വളരെ പവിത്രമായ” രീതിയിൽ അഭിനയിക്കുകയും ഇപ്പോഴും ഡൽഹിയിൽ കർത്തൃമേശ കൊടുക്കയും ചെയ്യുന്ന പാസ്റ്റർ എബിസൺ രാജൻ, പാസ്റ്റർ സാം സത്യരാജ് എന്നിവരുടെ ലൈംഗീക അപരാധങ്ങൾക്ക് വളരെ വ്യക്തമായ തെളിവുകൾ ഉണ്ട്. പാസ്റ്റർ എബിസൺ രാജനെ സെൻ്റെർ പാസ്റ്റർ കയ്യോടെ പിടികൂടി 2 വാരം സെൻ്റെർ ഫെയിത്ത്‌ ഹോമിൽ തട വിൽ വെച്ച ശേഷം ഒരു നടപടിയും എടുക്കാൻ സാധിക്കാതെ വെറുതെ വിട്ടു. കാരണം പാസ്റ്റർ എബിസൺൻ്റെ കൈവശമുള്ള ജാക്ക് പോട്ട് കൊണ്ടുള്ള ആക്രമണം നേരിടാൻ ലാലു എബ്രഹാമിന് സാധിക്കുകയില്ല. ഈ അരാജകത്വം മുതലെടുക്കുന്ന ഡൽഹിയിൽ  ടിപിഎം ശുശ്രുഷയിൽ വിലസുന്ന ബ്രദർ ഇമ്മാനുവേൽ ഒട്ടും മോശക്കാരനല്ല. “പാസ്റ്റർ  എബ്രഹാം – ഐഡ ബന്ധം” ഏറ്റവും ശക്തമായ പ്രതിരോധമായി എടുത്ത് സെൻ്റെർ  പാ സ്റ്ററുമായി പോരാടിയപ്പോൾ ഇവർ ശക്തന്മാരായി വെളിയിൽ വന്നു. ഇപ്പോൾ ഞങ്ങളുടെ വിദ്യാഭ്യാസവും വിവരവുമുള്ള സെൻ്റെർ പാസ്റ്റർ വായ് മുറുക്കി അടച്ച് വളരെ നീണ്ട പ്രാർത്ഥനയിലൂടെയും വിനീതാഭ്യര്‍ത്ഥനയിലൂടെയും ഡൽഹി സെൻ്റെറിൽ ഒരു പ്രതിമ പോലെയിരുന്ന് ആത്മീക തട്ടിപ്പ് നയിക്കുന്നു.

ഭൂമി ഇടപാടുകളിൽ ഇപ്പോഴുള്ള സർക്കാർ നയം വളരെ ശക്തമാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. ഇപ്പോഴുള്ള ബിജെപിയുടെ ജിഎസ്‌ടി എല്ലാ ഇരുളടഞ്ഞ ഇടപാടുകളും ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. ലോക്കൽ അഡ്മിനിസ്ട്രേഷൻ രൊക്കം പണം കൊടുക്കുന്ന ഇടപാടുകൾ സംശയദൃഷ്ട്ട്യ വീക്ഷിക്കുന്നു. ഡൽഹിയിലെ ബഹുമാനപ്പെട്ട എം പി ശ്രീമതി മീനാക്ഷി ലേഖി, കള്ളപ്പണം വെളുപ്പിക്കുകയും സ്വത്തുക്കൾ സമാഹരിക്കുക യും ചെയ്യുന്ന എല്ലാ ആത്മീയ ഗുരുക്കൾ, ബാബാമാർ, ബിഷപ്പുമാർ, മത സംഘടനകൾ മുതലായവയെ നിയന്ത്രിക്കാൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ആരെങ്കിലും പാസ്റ്റർ  എബ്രഹാമിനെതിരെ പരാതി കൊടുത്താൽ, 30 – 45 വർഷമായി ഇവിടെ താമസിക്കുന്ന ദൈവത്തെ ഭയപ്പെടുന്ന നിയമം അനുസരിക്കുന്ന ഉദ്യോഗസ്ഥരായ ടിപിഎം വിശ്വാസി കളുടെ അവസ്ഥ എന്തായി തീരുമെന്നുള്ള ഭയവും സംശയവും വർദ്ധിച്ചു കൊണ്ടിരി ക്കുന്നു. തൂത്തുക്കുടിയിൽ പാസ്റ്റർ കനകരാജ് കൊലപാതകം പോലെ  രാജ്യത്ത് പലയി ടങ്ങളിലും ധാരാളം കുറ്റാരോപണങ്ങൾ നമ്മൾക്കെതിരെ ഇപ്പോൾ തന്നെ നിലവിലുണ്ട്. ഏകദേശം 10 വർഷങ്ങൾക്ക് മുൻപ് ഡൽഹിയിൽ സിബിഐ ഏറ്റെടുത്ത ഒരു കൊലപാ തകം ഉണ്ടായിരുന്നു. ആ സമയത്ത്‌ നമ്മൾ ടിപിഎം വിശ്വാസികളെല്ലാവരും ഒറ്റകെട്ടായി നിന്നിരുന്നതുകൊണ്ട് ദൈവ കൃപയാൽ ദൈവം തൻ്റെ ജനങ്ങളെ സംരക്ഷിച്ചു. ഇപ്പോൾ പാസ്റ്റർ ലാലു സാഹചര്യം മോശമാക്കി. അടുത്ത ചീഫ് പാസ്റ്റർ ആകണമെന്നുള്ള അനന്ത മായ അഭിലാഷം ഉള്ളതിനാൽ ഈ നിലയിലുള്ള എല്ലാ മഹത്വവും സ്വയമായി ഏറ്റെടു ക്കുന്നതിനാൽ പാസ്റ്റർ എബ്രഹാം എല്ലാ സഭകളിലും 2 എതിർ ഗ്രൂപ്പുകളുണ്ടാക്കി.

അതുകൊണ്ട്, ഈ കലഹികളായ കഠിന ജോലികൾ ചെയ്യിക്കുന്നവരുടെ കൈകളിൽ നിന്ന് ടിപിഎം സഭയെ രക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഒന്നുകിൽ, മുകളിൽ പറ ഞ്ഞ 3 പേരെയും ചോദ്യം ചെയ്ത് ഡൽഹിയിൽ നിന്നും തുരത്തണം അല്ലെങ്കിൽ ഞങ്ങൾ നിയമ വശങ്ങൾ ചിന്തിക്കും.

ഈ സഭ ധാരാളം രക്തസാക്ഷികളുടെ മാംസവും രക്തവും കൊണ്ട് പണിതതാണെന്ന് മറ ക്കരുത്. ഇതിൻ്റെ പിന്നിൽ ഒരുപാടു കണ്ണീരും പ്രാർത്ഥനകളും അർപ്പിച്ചിട്ടുണ്ട്. ആമേൻ. ഓർമ്മയിൽ വെയ്ക്കുക.

ബഹുമാനപൂർവ്വം,

ടിപിഎം വിശ്വാസികൾ


Mail 2 (6th Sep 2017)

From: TPM BELIEVERS <tpmbelievers777@gmail.com>

Date: Wed, Sep 6, 2017 at 3:27 PM

Subject: O U R R E Q U E S T

To: The Pentecostal Mission TPM <tpmibr@gmail.com>

ചീഫ് പാസ്റ്റർമാർക്ക്,

ഞങ്ങളുടെ എല്ലാ മെയിലുകളും നിങ്ങളെ നല്ല ആരോഗ്യത്തോടും ഏറ്റവും നല്ല ആത്മാ വിലും കണ്ടെത്തുന്നുവെന്ന് വിശ്വസിക്കുന്നു.

സെപ്റ്റെംബർ 2016 ൽ വടക്കേ ഇന്ത്യയിലുള്ള  നമ്മുടെ ഒരു ടിപിഎം ബ്രദർ വളരെ വ്യക്ത മായി ടിപിഎം വേലക്കാരുടെ ഇടയിൽ നടന്നുകൊണ്ടിരിക്കുന്ന ഏറ്റവും താണതരത്തിലു ള്ള അക്രമങ്ങളെ പറ്റിയും, ഭാഷ, നിറം, ജാതി, സൗന്ദര്യം, വിദ്യാഭ്യാസം, വ്യക്തി താല്പര്യം മുതലായവ അടിസ്ഥാനമാക്കി മുഖപക്ഷത്തോടു കൂടിയുള്ള സ്ഥലമാറ്റം എന്നിവയെ കു റിച്ചും അറിയിച്ചിരുന്നു.  അതേ മെയിലിൽ ആന്ധ്ര പ്രദേശിൽ നിന്നുള്ള യുവ വേലക്കാര നായ ചർച്ചിൽ ഇന്ത്യയിലെ ഡൽഹി സെൻറ്റെറിൽ സെൻറ്റെർ പാസ്റ്ററിൻ്റെ മേല്‍നോട്ടത്തി ൽ പട്ടിണി കിടന്ന് മരിച്ച വിവരവും എഴുതിയിരുന്നു. ദുർഭാഗ്യവശാൽ ചീഫ് പാസ്റ്റർമാർ ക്ക് വായ് തുറന്ന് ഒന്നും ചെയ്യാൻ സാധിച്ചില്ല. അതിൻ്റെ കാരണം മറ്റുള്ളവരെക്കാൾ നിങ്ങ ൾക്ക്‌ നന്നായി അറിയാമല്ലോ.

ദൈവം മഹാനാകുന്നു. അതിൻ്റെ അടുത്ത മാസം തൂത്തുക്കുടിയിൽ പാസ്റ്റർ കനകരാജ്, ജൂനിയർ പാസ്റ്റർമാരാൽ കൊല്ലപ്പെട്ടു. അതിൻ്റെ മൂലകാരണം അസൂയയോ, പകയോ, പണമോ, പക്ഷ പാതമോ, കരാർ കൊലയോ എന്ത് തന്നെ ആയാലും സത്യം പുറത്തു വരട്ടെ. നമ്മുടെ ചീഫ് പാസ്റ്റർമാർ വസ്തുതകൾ പുറത്തു വിടുമ്പോഴേക്കും കാര്യങ്ങൾ എല്ലാം കഴിഞ്ഞിരിക്കും. നമ്മൾക്ക് ഇപ്പോൾ തള്ളി കളയുകയോ കാർപ്പെറ്റിൻ്റെ കീഴിൽ ഒളിപ്പിക്കുകയോ ചെയ്യുവാൻ സാധ്യമല്ല. നഗ്ന സത്യങ്ങൾക്ക്‌ ജപ്പാനിലെ ഹിരോഷിമയി ലോ നാഗസാക്കിയിലോ ഇട്ട ബോംബിനേക്കാൾ 100 ഇരട്ടി നാശനഷ്ടം വിതച്ച് പൊട്ടാനു ള്ള ശക്തിയുണ്ട്. ഇപ്പോൾ ഇതിൻ്റെ ശക്തിയുടെ മൂല്യനിർണ്ണയം നിങ്ങൾക്ക്‌ ഊഹിക്കാൻ സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

വടക്കേ ഇന്ത്യയിലെ ഫെയിത്ത്‌ ഹോമുകളിൽ നടന്നുകൊണ്ടിരിക്കുന്ന ഇതുപോലെയു ള്ള അക്രമങ്ങൾക്കും വ്യഭിചാരങ്ങൾക്കും അറുതി വരുത്തണം എന്ന് ആവശ്യപ്പെടുന്ന ടിപിഎം വിശ്വാസികളുടെ തുടരെത്തുടരെയുള്ള അപേക്ഷകൾക്ക് ശേഷവും ധാരാളം ഓർമ്മപ്പെടുത്തലുകൾക്ക് ശേഷവും ചീഫ് പാസ്റ്റർ നിശ്ശബ്ദനായിരുന്നു. അതിൻ്റെ ഫലമാ യി യുവ പാസ്റ്റർമാരായ പാസ്റ്റർ നെൽസൺ, പാസ്റ്റർ ജോസ് മത്തായി, പാസ്റ്റർ എബിസൺ രാജൻ, പാസ്റ്റർ സാം സത്യരാജ്, ബ്രദർ ഇമ്മാനുവേൽ മുതലായ പലരും വഴി പിഴച്ചുപോയി. അങ്ങനെയുള്ളവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. അവർ സെൻറ്റെർ പാസ്റ്ററുടെ കഥ കൾ എടുത്ത് തിരിച്ചടിക്കുമെന്ന് ഭയന്ന് ഡൽഹി സെൻറ്റെർ പാസ്റ്റർക്ക് എബിസനെയോ സാം സത്യരാജിനെയോ തൊടാൻ സാധിക്കുകയില്ല.

വസന്ത് കുഞ്ജ് ഫെയിത്ത്‌ ഹോമിലെ നമ്മുടെ സഹോദരൻ ബ്രദർ കുഞ്ഞപ്പൻ 12 വർഷം മുൻപ് ടിപിഎം ഗുണ്ടകളാൽ ചെന്നൈയിൽ വെച്ച് ദാരുണമായി കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം ഹൈദരാബാദിലെ വേലക്കാരി സിസ്റ്ററുടെ ശരീരം പുറത്തെടുത്ത് ഇന്ത്യൻ പോലീ സ് പോസ്റ്റ്മോർട്ടം നടത്തിയ കേസിന് എന്ത് സംഭവിച്ചു?

ഈ പ്രവൃത്തികൾ നമ്മുടെ പ്രവർത്തന ശൈലിയിലെ ദുഷ്ടതകൾ വെളിപ്പെടുത്തുന്നു. നി ർദ്ദോഷികളായ പാസ്റ്റർ കനകരാജിൻ്റെയും ചർച്ചിലിൻ്റെയും രക്തം ആദ്യ കാല വിശുദ്ധ ന്മാരുടെ രക്തത്തെക്കാൾ ഉറക്കെ നിലവിളിക്കുന്നുവെന്ന വസ്തുത മറന്നു പോകരുത്.

സാധാരണയായി മെയിലുകൾ നിങ്ങളുടെ അടുത്ത് എത്തുന്നതിനു മുൻപ് സെൻസർ ചെ യ്യാറുണ്ടെന്ന് ഞങ്ങൾ  മനസ്സിലാക്കുന്നു. ഞങ്ങൾ ആരോപണങ്ങൾ ഉന്നയിച്ച വ്യക്തികൾ ക്ക് ആ മെയിലുകൾ ഫോർവേഡ് ചെയ്യുമെന്നും കേൾക്കുന്നു. വിശ്വസ്തരായും യഥാർത്ഥ സഭയെ പണിയുന്നവരുമായ നമ്മുടെ വിശുദ്ധന്മാരെ സഹായിക്കുക എന്ന നല്ല ഉദ്ദേശമാ ണ് ഞങ്ങളുടേതെന്ന് ഈ മെയിലുകൾ കൈകാര്യം ചെയ്യുന്നവരോട് ദയവായി നിർദ്ദേശം കൊടുക്കണമെന്ന് അപേക്ഷിക്കുന്നു.

ഞങ്ങൾ ഒരു വ്യക്തി അല്ല, നമ്മുടെ എല്ലാ ആത്മീക കൂട്ടായ്മകളിലും പ്രതിധ്വനി ക്കുന്ന ഒരുശബ്ദംആകുന്നു, ഞങ്ങൾ ദൈവത്തേയും ദൈവ ജനങ്ങളേയും സ്നേഹിക്കുന്നു, വിശുദ്ധന്മാരെ ബഹുമാനിക്കുന്നു എന്നാൽ ഞങ്ങൾ അനീതി വെറുക്കുന്നു, ഞങ്ങൾ ഭൂതലത്തിൽ വസിക്കുന്നിടത്തോളം കാലം ഒരു അനീതി യും അഴിഞ്ഞാടാൻ അനുവദിക്കുകയില്ലആമേൻ.  

ബഹുമാനപൂർവ്വം,


Undated Mail/letter

ദയവായി ശ്രദ്ധിക്കുക : ബഹുമാനപ്പെട്ട ചീഫ് പാസ്റ്റർമാർ 

നിങ്ങളുടെ അറിവിലേക്ക് താഴെ പറയുന്ന കാര്യങ്ങൾ പ്രസ്താവിക്കുവാൻ ആഗ്രഹിക്കുന്നു.

  1. ഞങ്ങൾ പ്രസ്താവിച്ചതുപോലെ, കൺവെൻഷൻ ഗ്രൗണ്ട് വാങ്ങുന്നതിനായി സഭയുടെ കഠിന പ്രയത്‌നത്താൽ സ്വരൂപിച്ച പണത്തിൻ്റെ ഭീമ ഭാഗം കൊടുത്തു, എന്നിട്ടും ഇത് വരെയും എന്തുകൊണ്ട് NOC ലഭിച്ചില്ല? എപ്പോൾ നമ്മൾ രജിസ്റ്റർ ചെയ്യും? നമ്മൾക്ക് അത് ശരിയായ വിധത്തിൽ കിട്ടുമോ? ഈ ചോദ്യങ്ങൾക്ക് ആര് ഉത്തരം നൽകും? ഈ സാമ്പത്തിക ക്രമക്കേടുകൾക്ക് ആരെങ്കിലും ഉത്തരവാദി ആണോ? ഈ ദുർഭരണം പുറത്തു വരുമോ?

നമ്മുടെ ചീഫ് പാസ്റ്റർമാർ യാതൊരു മറുപടിയും കൊടുക്കാത്തത് കാണുമ്പോൾ ഞങ്ങ ൾക്ക് അതിശയം തോന്നുന്നു, ഞങ്ങൾക്ക് പാസ്റ്റർമാരുടെ മീറ്റിംഗിൽ ശക്തമായി പ്രതിക രിക്കേണ്ടി വരും. സ്ഥലം കച്ചവടം നടത്തുന്നത് സംബന്ധിച്ച് (പഴയ കൺവെൻഷൻ സ്ഥ ലം – 13.5 കോടി, പുതിയ കൺവെൻഷൻ സ്ഥലം – 13 കോടി)  സർക്കാർ അധികാരികൾ ആർടിഐ (RTI) ഇട്ട് പണത്തിൻ്റെ സ്രോതസ്സ് ചോദിച്ചാൽ നമ്മൾ അത് അനുസരിച്ച്  ഓരോ പൈസയുടേയും കണക്ക് ബോധിപ്പിക്കേണ്ടി വരും.

ബഹുമാനപ്പെട്ട ചീഫ് പാസ്റ്റർമാരെ, സമയം മാറിയിരിക്കുന്നു. നിങ്ങൾ പഴയ കാലത്തെ പോലെ മുൻപോട്ടു പോയാൽ അത് ടിപിഎമ്മിന് കൂടുതൽ പ്രശ്നങ്ങൾ മാത്രമേ സൃഷ്ടിക്കു. എല്ലാ പഴയ വിശ്വാസികളെയും പുറത്തു ചാടിക്കാനാണ് ഉദ്ദേശമെങ്കിൽ നിങ്ങൾ  തെറ്റി യിരിക്കുന്നു. ആവശ്യമായ മാറ്റങ്ങൾ വേഗത്തിൽ ചിന്തിച്ച് നടപ്പാക്കു, അതായത് 5 വർഷ ത്തിൽ കൂടുതൽ ഡൽഹിയിൽ വേലയിൽ ഇരിക്കുന്ന എല്ലാ പാസ്റ്റർമാരെയും മൂപ്പന്മാരെ യും ബ്രദർമാരെയും ഉടനെ മാറ്റുക. അല്ലെങ്കിൽ ധാരാളം വിശുദ്ധന്മാരും രക്തസാക്ഷിക ളും തങ്ങളുടെ ജീവൻകൊടുത്ത ടിപിഎമ്മിൻ്റെ പ്രതിച്ഛായ്ക്ക് നികത്താൻ വയ്യാത്ത നഷ്ടം ആകും പരിണിതഫലം.

പാസ്റ്റർ സണ്ണി ജോർജിനെ (ഇപ്പോൾ തൃശ്ശൂർ സെൻറ്റെർ പാസ്റ്റർ) പോലെ ഈ ശ്രീമാൻ ലാലു എബ്രഹാമിനെ ചെന്നൈയിലേക്ക് മാറ്റുക. ഇപ്പോൾ ജനങ്ങൾക്ക് എല്ലാ കാര്യങ്ങളും അറി യാം, ഏതെങ്കിലും ഒരു വിശ്വാസി ലൈംഗിക ചൂഷണത്തിനും കള്ളപ്പണം വെളുപ്പിക്കലി നും എതിരെ ഒരു പരാതി കൊടുത്താൽ (കഴിഞ്ഞ 28 വർഷമായി നടക്കുന്ന ആയിര കണ ക്കിന് സംഭവങ്ങൾ ഞങ്ങൾക്കറിയാം) അത് ഹിന്ദുസ്ഥാൻ ടൈംസിലും (HINDUSTHAN TIMES) ടൈംസ് ഓഫ് ഇന്ത്യയിലും (TIMES OF INDIA) അടിച്ചു വരുമ്പോൾ എന്തായിരിക്കും നമ്മുടെ അവസ്ഥ?

ഇരട്ടത്താപ്പ്‌ നയക്കാരായ ഈ പാസ്റ്റർമാരെയും മൂപ്പന്മാരെയും ഡൽഹിയിൽ നിന്നും മാറ്റി ഡൽഹിയെ രക്ഷിക്കുക. മുൻപ് ഡൽഹിയിൽ ഇരുന്ന പാസ്റ്റർ ചാക്കോയെ പറ്റി ഓരോ വിശ്വാസിയോടും ചോദിച്ചാൽ അവരെല്ലാവരും ഇപ്പോഴും അദ്ദേഹത്തെ ഓർക്കും.

ഞങ്ങൾ നേരത്തെ പറഞ്ഞതുപോലെ, ലാലു എബ്രഹാം ടിപിഎം ഉപദേശം മറന്നു തൻ്റെ പ്രിയപ്പെട്ടവരുടെ വിവാഹം ബിംബാരാധികളുടെ പള്ളിയിൽ വെച്ച് നടത്തി. ചിലപ്പോ ഴൊക്കെ അദ്ദേഹത്തിന് മെഴുകുതിരി കത്തിക്കുന്നതും ഇഷ്ടമാണ്. ഗാന്ധിജി ഗുജറാത്തി ൽ ഉപ്പുണ്ടാക്കി ബ്രിട്ടീഷുകാർക്കെതിരെ പൊരുതിയതുപോലെ, അദ്ദേഹത്തിൻ്റെ പെരു മാറ്റം കണ്ടാൽ ടിപിഎം ഉപദേശം മറന്ന ടിപിഎം പോപ്പ് പോലെ പുതിയ ടിപിഎം തലമു റയ്ക്ക് ഒരു ഉദാഹരണമായി തോന്നും. നാളെ ഒരു ടിപിഎം വിശ്വാസി തൻ്റെ മകനെയോ മകളെയോ വിവാഹം കഴിക്കുമ്പോൾ എന്നെ ഉപദേശിക്കേണ്ട എന്ന് പറയാൻ മടിക്കില്ല.

  1. ഞങ്ങൾ നോയിഡ ഫെയിത്ത്‌ ഹോമിന് സ്ഥലം വാങ്ങിച്ച് ഒരു താത്‌ക്കാലിക ഷെഡ് പണിത് സൺ‌ഡേ മീറ്റിംഗ് ആരംഭിച്ചു. ഡൽഹി സെൻറ്റെർ പാസ്‌റ്റർ ഞങ്ങളെ സഹാ യിക്കുകയോ സന്ദർശിക്കുകയോ ചെയ്തിട്ടില്ല. ആരെയും അറിയിക്കാതെ 25/08/2017 വന്ന് സൺ‌ഡേ സർവീസ് നടത്തി. അദ്ദേഹം നോയിഡ വിശ്വാസികളെ വെറുക്കു ന്നു. നോയിഡയോട് അദ്ദേഹത്തിൻ്റെ സമീപനം ശത്രുപരമായ രീതിയിൽ ആകുന്നു.

ഇത്രയും ക്രൂരനായ ഒരു സെൻറ്റെർ പാസ്റ്റർ ഇതുവരെയും ഡൽഹിയിൽ വന്നിട്ടില്ല. പാസ്റ്റർ എബിസൻ രാജനെ വ്യഭിചാരത്തിൽ സെൻ്റെർ പാസ്റ്റർ കൈയോടെ പിടിച്ചതിനുശേഷം അയാളുടെ ആത്മീയം തലകുത്തി മറിഞ്ഞു. അദ്ദേഹത്തെ ശരിയാക്കാനായി ഞങ്ങളുടെ സഭയിൽ കൊണ്ടുവന്നു. ഇത് പക്വതയില്ലാത്ത യുവാക്കളായ പാസ്റ്റർമാരുടെ തിരുത്തൽ കേന്ദ്രം (CORRECTION CENTER) അല്ല. പാസ്റ്റർ നെൽസനെയും ജോസ് മത്തായിയേയും ഗർഭി ണികളായ തങ്ങളുടെ യുവ ഭാര്യമാരെയും കൂട്ടി ഈ ശുശ്രുഷയിൽ നിന്നും ഓടിപ്പോയ തിൽ ഞങ്ങൾ അഭിനന്ദിക്കുന്നു. കുറഞ്ഞപക്ഷം നെൽസണും ജോസ് മത്തായിയും ഇത് വിശുദ്ധ സ്ഥലമാകയാൽ ഞങ്ങൾക്ക് പറ്റിയതല്ലെന്ന് മനസ്സിലാക്കി. ഇപ്പോഴും കള്ളനും പോലീസും കളിക്കുന്ന നിങ്ങളുടെ എബിസൺ രാജനെയും സാം സത്യരാജിനെയും പറ്റി എന്ത് പറയുന്നു?

  1. ജന്മനാ കാഴ്ചയില്ലാത്ത ബ്രദർ ജോൺ ഡാനിയേൽ എന്ന വിശ്വാസി കഴിഞ്ഞ മാസം ഫരീദാബാദിൽ മരിച്ചു. ഈ പറയുന്ന സെൻ്റെർ പാസ്റ്റർ മൃതശരീരം ഫരീദാബാദിൽ സംസ്കാരം നടത്താൻ കൂട്ടാക്കാതെ മരിച്ച സ്ഥലത്തു നിന്ന് നേരെ ശ്മശാന ഭൂമിയിലേ ക്ക് കൊണ്ടുവന്നു. അദ്ദേഹംജീവിച്ചിരുന്നപ്പോൾ മറ്റുള്ളവർക്ക് സഹായകനായ ആ സഭയിലെ ഒരു പ്രായമേറിയ വിശ്വാസി ആയിരുന്നു. പാസ്റ്റർ ലാലു എബ്രഹാം ചെയ്യു ന്ന ഒരു പ്രവർത്തിക്കും ഞങ്ങൾക്ക് ഒരു ന്യായീകരണവും കിട്ടുന്നില്ല.

ഇങ്ങനെയാണ് ലാലു എബ്രഹാമിൻ്റെ പെരുമാറ്റം.

പ്രത്യേകം ശ്രദ്ധിക്കുക, ഞങ്ങൾ ടിപിഎം സഭക്ക് എതിരല്ല. ഞങ്ങൾ ഞങ്ങളുടെ സഭയെ സ്നേഹിക്കുന്നു. നമ്മുടെ ഉപദേശങ്ങൾക്കുവേണ്ടി ജീവൻ പോലും കൊടുക്കാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങൾ ഇപ്പോൾ വായ് തുറന്നില്ലെങ്കിൽ ഡൽഹിയിലെ കല്ലുകൾ ഉച്ചത്തിൽ അലറി സത്യം വിളിച്ചു പറയും.

വളരെ ബഹുമാനപൂർവ്വം മുകളിലത്തെ വസ്തുതകൾ മനസ്സിലാക്കി ശീഘ്ര നടപടികൾ എടുത്ത് ഞങ്ങളെ രക്ഷിക്കുവാൻ വേണ്ടി സമർപ്പിക്കുന്നു.

ബഹുമാനപൂർവ്വം,


ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

Leave a Reply

Your email address will not be published. Required fields are marked *