ടിപിഎം പ്രയർ ചെയിൻ (TPM PRAYER CHAIN)

ഈ ദിവസങ്ങളിൽ ടിപിഎം പുൽപിറ്റിൽ നിന്നും വളരെ വിചിത്രമായ സന്ദേശങ്ങൾ കേൾ ക്കുന്നു. കേൾക്കുന്നതിന്  നിങ്ങൾ ചിലവഴിക്കുന്ന സമയം നിങ്ങൾക്ക് ലജ്ജയായി തോന്ന ത്തക്കവണ്ണം വിനാശകരമാണ് അവരുടെ മോഹഭംഗം. സാധാരണപോലെ, ടിപിഎം വി ശ്വാസികൾക്ക് സന്ദേശത്തിൻ്റെ ഒരു സൂചന പോലുമില്ലാതെ ഞങ്ങൾ സുരക്ഷിതരായി പുതിയ യെരുശലേമിലേക്കുള്ള യാത്രയിൽ ആണെന്നുള്ള അവരുടെ ചിന്ത നിങ്ങളെ കൂടു തൽ അതിശയിപ്പിക്കുന്നുണ്ടാകാം.

ഇന്ന് ടിപിഎം പ്രയർ ശൃംഖലയെ പറ്റി ചിന്തിക്കാൻ ആഗ്രഹിക്കുന്നു. ഓരോ മണിക്കൂറി ലും റിലേ ബാറ്റൺ പോലെ കൈമാറി അടുത്ത ഗ്രൂപ്പിന് കൊടുക്കുന്ന 24 മണിക്കൂർ പ്രയർ ശൃംഖല (CHAIN)  നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കും. പ്രാർത്ഥന വേറൊരു വീക്ഷണത്തോടെ നടത്തുന്ന വളരെ സങ്കീർണമായ പ്രയർ ശൃംഖലയെ ടിപിഎമ്മിന് ഉണ്ട്.

ടിപിഎം പ്രയർ ശൃംഖല എന്താകുന്നു?

ഒന്നാമത്തെ കാഴ്ചപ്പാട്

ടിപിഎം വൈദീകന്മാരുടെ ഭാഷ്യം അനുസരിച്ച്, സാധാരണ വിശ്വാസികളുടെ പ്രാർത്ഥന ദൈവത്തെ ചലിപ്പിക്കാൻ ഫലപ്രദമല്ല. ഇത് സ്പഷ്ടമായി പറയുകയില്ല, എന്നാൽ ആന്തരര്‍ ത്ഥമാകുന്നു. അതുകൊണ്ട്, ഒരു ടിപിഎം വിശ്വാസി ലോക്കൽ വൈദികനോട് അവരുടെ പ്രാർത്ഥനകൾ ശുപാർശകളോട് ദൈവത്തിനു സമർപ്പിക്കണമെന്ന് അപേക്ഷിക്കും (ഇതും ഒരു തരം പ്രാർത്ഥന ആകുന്നു). വൈദികന്മാർ “ദൈവത്തിൻ്റെ വേലക്കാരൻ” വിഭാഗത്തി ൽ ആയതിനാൽ പ്രാർത്ഥനക്ക് മുൻഗണന ലഭിക്കും. നിങ്ങളുടെ പ്രാർത്ഥനക്ക് അതിലും കൂടുതൽ പരിഗണന കിട്ടണമെങ്കിൽ നിങ്ങൾക്ക് സെൻ്റെർ പാസ്റ്ററിൻ്റെ ശുപാർശയുടെ ആ വശ്യമുണ്ട്. മറ്റുള്ളവരെ പോലെ അല്ലാതെ,  ചീഫ് പാസ്റ്റർ നേരിട്ട് ദൈവത്തിന് റിപ്പോർട്ട് ചെയ്യുന്നതിനാൽ അദ്ദേഹത്തിൽ നിന്നും ഏറ്റവും നല്ല പ്രാർത്ഥന കിട്ടും.

രണ്ടാമത്തെ കാഴ്ചപ്പാട്

ടിപിഎം അദ്ധ്യക്ഷാധിപത്യപരമായ ഘടന പിന്തുടരുന്നതിനാൽ, പ്രാർത്ഥന സജ്ജീകര ണം ഇങ്ങനെയാകുന്നു.
  • ലോക്കൽ വൈദികന്മാർ സഭക്കുവേണ്ടി പ്രാർത്ഥിക്കും
  • സെൻ്റെർ പാസ്റ്റർ അദ്ദേഹത്തിൻ്റെ കീഴിലുള്ള ടിപിഎം ശുശ്രുഷകന്മാർക്ക് വേണ്ടി പ്രാർത്ഥിക്കും.
  • ടിപിഎം ചീഫ് വൈദികൻ തൻ്റെ കീഴിലുള്ള സെൻ്റെർ പാസ്റ്റർമാർക്കും മദർമാർക്കും വേണ്ടി പ്രാർത്ഥിക്കും.

ഈ ഓഡിയോ കേട്ട് നിങ്ങൾ തന്നെ വിലയിരുത്തുക. ടിപിഎം ചീഫിന് ദൈവവുമായി ഹോട്ട്ലൈൻ  ഉണ്ട്, നമ്മൾ വിശ്വാസികൾക്ക് ഒച്ചിൻ്റെ വേഗതയിലുള്ള കണക്ഷൻ.

ടിപിഎമ്മിൻ്റെ ഏതെങ്കിലും പ്രയർ ഘടനയെ ബൈബിൾ സപ്പോർട്ട് ചെയ്യുന്നുണ്ടോ?

ടിപിഎം ഘടനയും അവരുടെ പ്രയർ ചെയിനും ബൈബിൾ കൽപ്പനകളുടെ ഘോരമായ ലംഘനമാകുന്നു. യേശു അവരുടെ ഇഹലോക അധികാരശ്രേണി പിന്തുടരുന്നുവെന്ന് വിശ്വാസികളെ വിശ്വസിപ്പിച്ചു ചതിക്കുന്നു. വൈദികന്മാർ പോലും അവരുടെ പ്രാർത്ഥന കൂടുതൽ ശക്തിയുള്ളതാകയാൽ വിശ്വാസികൾക്കുവേണ്ടി വേണ്ടി അവർ പ്രാർത്ഥിക്കു ന്നു എന്ന് അനുമാനിക്കുന്നു. ഞങ്ങളുടെ നേരത്തെയുള്ള ലേഖനങ്ങളിൽ പ്രതിപാദിച്ചതു പോലെ, അവർ അവരെ മോശയുമായി താരതമ്യപ്പെടുത്തി മറ്റുള്ളവരെ ആത്മീകമായി ഹീനരായി കാണുന്നു. എല്ലാവരും പാപം ചെയ്തു ദൈവ തേജസ്സ് നഷ്ടപ്പെടുത്തി. നിങ്ങളുടെ ഈ പറയപ്പെടുന്ന പ്രതിഷ്ഠ നിമിത്തം നിങ്ങൾ മറ്റുള്ളവരെക്കാൾ ഒട്ടും ശ്രേഷ്ടതയുള്ളവരല്ല.

അവരുടെ ബൈബിളുകളിൽ നിന്ന് താഴെപ്പറയുന്ന തിരുവെഴുത്ത് വായിച്ചതിനുശേഷം അവർക്കെങ്ങ നെ ഈ നുണകൾ വിശ്വസിക്കാൻ കഴിയും?
  • എബ്രായർ 4:16, “അതുകൊണ്ട് കരുണ ലഭിപ്പാനും തത്സമയത്ത്‌ സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്തു ചെല്ലുക.”
  • 1 കോരി. 6:17, “കർത്താവിനോടു പറ്റിച്ചേരുന്നവനോ അവനുമായി ഏകാത്മാവ് ആകുന്നു.”
  • മത്തായി 23:8, “നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുത്. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ.”
  • 1 പത്രോസ് 2:9, “നിങ്ങളോ അന്ധകാരത്തിൽനിന്നു തൻ്റെ അത്ഭുതപ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവൻ്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.”
  • മത്തായി 6:6, “നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടച്ചു രഹസ്യത്തിലുള്ള നിൻ്റെ പിതാവിനോട് പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിൻ്റെ പിതാവ് നിനക്കു പ്രതിഫലം തരും.”
  • മത്തായി 6:16, “ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുത്; അവർ ഉപവസിക്കുന്നത് മനുഷ്യർക്കു വിളങ്ങേണ്ടതിനു മുഖം വിരൂപമാക്കുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”
  • അപ്പൊ.പ്രവ. 10:28, “അന്യജാതിക്കാരൻ്റെ അടുക്കൽ ചെല്ലുന്നതും അവനുമായി പെരുമാറ്റം ചെയ്യുന്നതും യെഹൂദന്നു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ദൈവം എനിക്ക് കാണിച്ചുതന്നിരിക്കുന്നു.
  • യോഹന്നാൻ 14:20, “ഞാൻ എൻ്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്ന് അറിയും.”
  • 1 കോരി. 1:29-30, “ദൈവസന്നിധിയിൽ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിന്നു തന്നേ. നിങ്ങളോ അവനാൽ ക്രിസ്തുയേശുവിൽ ഇരിക്കുന്നു. അവൻ നമുക്കു ദൈവത്തിങ്കൽനിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു.”
  • 1 തിമോത്തി. 2:5, “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:”

ഉപസംഹാരം

പ്രിയ വായനക്കാരെ,

ദൈവം തൻ്റെ ഏകജാതനായ പുത്രനെ നമ്മുടെ വീണ്ടടുപ്പിനായി അയച്ചതിനാൽ ദൈവ ത്തിനുള്ളതിതെല്ലാം നമ്മൾ യോഗ്യരാകുന്നു. അതിലും ചെറിയ എന്തെങ്കിലും കൊണ്ട് നമ്മെ വീണ്ടെടുക്കാൻ സാധിക്കുമായിരുന്നെങ്കിൽ അപ്രകാരം ചെയ്യുമായിരുന്നു. ക്രിസ്തു വിൻ്റെ രക്തത്തോടുകൂടെ കൂട്ടാൻ ശ്രമിക്കുന്ന ഈ നായ്ക്കളെ സൂക്ഷിക്കുക, അവരുടെ ജഡത്തിലെ പ്രവൃകളെ അവർ പ്രതിഷ്ഠ എന്ന് വിളിക്കുന്നു.

ഫിലിപ്പിയർ 3:2, “നായ്‌ക്കളെ സൂക്ഷിപ്പിൻ; ആകാത്ത വേലക്കരെ സൂക്ഷിപ്പിൻ; വിച്ഛേദ നക്കാരെ സൂക്ഷിപ്പിൻ.”

വിവാഹിതരാകയാൽ നിങ്ങളുടെ പ്രാർത്ഥനകൾ കുറവുള്ളതാണെന്ന് വിചാരിച്ചു ദയവാ യി വഴി തെറ്റാതിരിക്കുക. നിങ്ങൾ പിതാവിനെ “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന് വിളിക്കുമ്പോൾ, നിങ്ങളുടെ ആവശ്യങ്ങൾ മുന്നമേ അറിയുന്നുണ്ടെങ്കിലും അദ്ദേ ഹം ആകാംക്ഷയോടെ കാത്തിരിക്കുന്നു. ധാരാളം ടിപിഎം യുവജനങ്ങളെ പിതാവിൻ്റെ  സന്നിധാനത്തിൽ നിന്നും ദൂരത്തിലേക്ക് മാറ്റുന്ന തേജുവിനെ പോലെയുള്ള ജനങ്ങളുടെ തട്ടിപ്പിന് ഇരയാകാതിരിക്കുക.

ടിപിഎം അധികാരശ്രേണിക്ക് ദൈവ മുൻപാകെ യാതൊരു പ്രസക്തിയും ഇല്ല. നിങ്ങളും ടിപിഎം ചീഫും ഒരേ തോതിൽ ന്യായം വിധിക്കപ്പെടും. അവർ ധാരാളം ജനങ്ങളെ വഴി തെറ്റിക്കുന്നതുകൊണ്ട് അവരുടെ അവസ്ഥ കൂടുതൽ മോശമാകുന്നു (യാക്കോബ് 3:1).

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

 

7 Replies to “ടിപിഎം പ്രയർ ചെയിൻ (TPM PRAYER CHAIN)”

  1. കേരളത്തിലേ വായിനക്കാരേ!
    ഈ വിധം ലേഖകനം എഴുതുന്ന പ്രധാന സൂത്രകാരൻ ആരെന്നാൽ:കേരളത്തിലേ മലപ്പുറം ജില്ലയിൽ നിന്ന്, Tpm വേലക്കായി വന്നിട്ട്, കുറെ വർഷം അഡൈയാർ ഡ്രൈനിങ്ങ് സെന്റരിൽ ആയിരുന്നിട്ട്, പിന്നെ വിദേശത്തും കുറെ tpm വേല ചെയ്തിട്ട്, പിന്നെ വടക്കേ ഇന്ത്യയിൽ കുറെ വർഷം വേല ചെയ്തിട്ട്, ഏകദേശം പാസ്റ്റരാകാൻ പ്രായം എത്തിയപ്പോൾ,
    ഒടുക്കം ഒരു പെണ്ണിനെ പോറ്റാൻ ഓടിപ്പോയി,
    ഇപ്പോൾ മലപ്പുറം ജില്ലയിൽ ചുറ്റിനടക്കുന്ന, ഏകദേശം 40 വയസ്സിന് മുകളിൽ ഉള്ള ഒരു പിന്മാറ്റക്കാരൻ എന്ന് ഏകദേശം സൂചന.
    പലപ്പോഴും പല പേരുകളിലാണ് admin കമെന്റിലൂടെ തന്നെ പരിചയപ്പെടുത്തുന്നതു. അതിൽ jose എന്ന പേരാണ് മുമ്പിൽ. (ഈ പേര് മാത്രം യോജിക്കുന്നവർ വിഷമിക്കാതിരിക്കൻ അപേക്ഷ)

    ഈ മനുഷ്യനെക്കുറിച്ചു അറിയാത്ത, അന്യ സംസ്ഥാനക്കാരും വിദേശികളും ഇവരുടെ ഇങ്ലീഷ് സൈറ്റിൽ ആകർഷിക്കപ്പെട്ട്, പലരും അനുഗമിക്കുവാനും താൽപര്യവും പ്രകടിപ്പിക്കുന്നു.
    എന്നാൽ കേരളത്തിൽ ഇതുവരെ ആരും അനുകൂലപ്രകടനം വെളിപ്പെടുത്തിയതായി വ്യക്തമല്ല.

    ആകയാൽ വായിനക്കാരേ സൂക്ഷിക്കുക, ലേഖനങ്ങൾക്കു എത്രമാത്രം ദൈവശ്വാസീയം ഉണ്ടായിരിക്കും എന്ന് ചിന്തിച്ചു നോക്കുക…..

    1. പ്രിയ വായനക്കാരെ,

      മഹാമനോരോഗിയായി ഊളമ്പാറയിൽ ശുശ്രുഷ നൽകി പെണ്ണ് കിട്ടത്തില്ലെന്നു ഉറപ്പായോപ്പോൾ നാല് മീറ്റർ നീളമുള്ള തുണി ഉടുത്തു വിശുദ്ധനായി ജനങ്ങളെ വഞ്ചിക്കുന്ന ഒരു തെമ്മാടിയാണ് ഈ ഡീപ്. കല്യാണം കഴിഞ്ഞവർക്ക് ഒരു ഭാര്യ മാത്രമുള്ളു. ടിപിഎമ്മിലെ വിശുദ്ധനായപ്പോൾ വരിയായി ചിന്നമ്മ, പെണ്ണമ്മ, ജെസ്സി, റോസ്സി ഒക്കെ വന്നപ്പോൾ മസ്തിഷ്ക്കക്ഷാളനം സംഭവിച്ചു. പിന്നെ ഒരു കാര്യം ഇങ്ങേര് പുരുഷ ബന്ധമില്ലാതെ ജനിച്ചവൻ ആണെന്ന് തോന്നുന്നു.

      വേദപുസ്തകം എടുത്തു ദുരുപദേശം പ്രസംഗിക്കുന്ന തെമ്മാടികളുടെ കൂട്ടമാണ് ഈ വിശുദ്ധന്മാരും ചെന്നൈയിലുള്ള പരിശുദ്ധന്മാരും. അടുത്ത ഊഴം ആഗ്ര ആണെന്ന് തോന്നുന്നു.

      1. ഇപ്പോൾ എങ്ങനെയുണ്ട്!!
        ഇതുപോലെ ഉള്ള വേദനയാണ് ടിപിഎമ്മിലും പല വേലക്കാർക്കും ഉണ്ടായിരുന്നിരിക്കും. .
        താങ്കൾ ഒരാളുടെ ശാപം മാത്രമാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്,
        എന്നാൽ ടിപിഎമ്മിലേ എല്ലാവരും രേഖപ്പെടുത്തിയാൽ, അത് നിങ്ങൾക്കെതിരേ എത്രവലിയ ശാപമായിരിക്കും!!
        താൻ ഒരാൾക്ക് ഇങ്ങനെ വേദന എങ്കിൽ ടിപിഎമ്മിലെ പലർക്കും ഇതു പോലെ വേദനയുണ്ടാകുകയില്ലയോ!! *[[Lev 19:17/Malayalam Bible]]* നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; ഞാന്‍ യഹോവ ആകുന്നു)

        ആകയാൽ,
        എന്നെ ഈ സാഹചര്യത്തിൽ നിന്ന് ഒഴിവാക്കിയാലും ദൈവം നിങ്ങളെ ശാപത്തിൽ നിന്ന് ഒഴിവാക്കുകയില്ല(മാനസാന്തരപ്പെട്ടില്ലായെങ്കിൽ)

        1. സഹോദരൻ ഡീപ്,

          ദൈവം തന്ന വെളിച്ചത്തിൽ ആരംഭിച്ച ഈ സൈറ്റിന്റെ അവകാശം നിങ്ങൾ തമ്മിലുള്ള വ്യക്തി വൈരാഗ്യങ്ങൾക്കു വേണ്ടി ഉള്ളതല്ല. ഈ സൈറ്റ് നടത്തുന്നത് ദൈവ പ്രകാശം ലഭിച്ച വ്യക്തികളാണ്.

          വ്യക്തി സ്വാതന്ത്ര്യം ഇല്ലാതെ ജനങ്ങളെ അന്ധകാരത്തിൽ വെയ്ക്കുന്ന ഒരു സംഘടനയാണ് ടിപിഎം. നിങ്ങൾ മാത്രമല്ല ധാരാളം ആളുകൾ ഇതിനെ ശപിക്കുന്നുണ്ട്. ശാപം കുടും തോറും ഇത് വളർന്നുകൊണ്ടിരിക്കുന്നു. ധാരാളം ആളുകളുടെ ആത്മീക കണ്ണുകൾ ഈ സൈറ്റ് മുഖാന്തരം തുറന്നു. ജനങ്ങളെ വേദപുസ്തകം വായിക്കാൻ പ്രേരിപ്പിക്കാത്തതുകൊണ്ടു ദുരുപദേശം പ്രചരിപ്പിക്കാൻ നല്ല സൗകര്യം ഉണ്ട്.

          അന്ത്യനാളിലെ ശിക്ഷാവിധിയിൽ നിന്നും ഒരിക്കലും രക്ഷപ്പെടുകയില്ല എന്ന് മനസ്സിലാക്കിയാൽ ഉത്തമം. ഈ വർഷത്തെ ചെന്നൈ കൺവെൻഷനിൽ കണ്ട വഞ്ചന അതിഭയങ്കരമായിരുന്നു. മനുഷ്യ ആത്മാക്കൾക്ക് യാതൊരു വിലയും ഇല്ല. ഓർക്കുക, ദൈവം ക്ഷമിക്കയില്ല.

          എല്ലാ ടിപിഎം കാരും ശപിച്ചാലും ഒന്നും ഏൽക്കുകയില്ല സഹോദര. ഞങ്ങൾ ഇതെല്ലം ധാരാളം കണ്ടു കഴിഞ്ഞു. ഒരു കാര്യം വളരെ വ്യക്തമാക്കട്ടെ, ഈ വെള്ള വസ്ത്ര ധാരികളിൽ എത്ര ശതമാനം സ്വർഗത്തിൽ പോകുമെന്ന് ദൈവമറിയുന്നു. സ്വർഗ്ഗത്തിന്റെ താക്കോൽ ടിപിഎം കാരുടെ കൈവശം ആണല്ലോ. വേദപുസ്തകം മുറിവാഖ്യങ്ങളിൽ കൂടി വ്യാഖയാണിക്കുന്നതു ദയവായി ആവസാനിപ്പിക്കുക.

          Leviticus 19:15-17, ന്യായവിസ്താരത്തിൽ അന്യായം ചെയ്യരുതു; എളിയവന്റെ മുഖം നോക്കാതെയും വലിയവന്റെ മുഖം ആദരിക്കാതെയും നിന്റെ കൂട്ടുകാരന്നു നീതിയോടെ ന്യായം വിധിക്കേണം. നിന്റെ ജനത്തിന്റെ ഇടയിൽ ഏഷണി പറഞ്ഞു നടക്കരുതു; കൂട്ടുകാരന്റെ മരണത്തിന്നായി നിഷ്കർഷിക്കരുതു; ഞാൻ യഹോവ ആകുന്നു.

          1. “ഈ സൈറ്റ് നടത്തുന്നത് ദൈവ പ്രകാശം ലഭിച്ച വ്യക്തികളാണ്”

            ഇത് സത്യമാണെങ്കിൽ, ഈ ദൈവപ്രകാശം ലഭിച്ചവർ എന്തിനാണ്; ഐ എസിനെപ്പോലെ (is) മുഖമൂടിക്കെട്ടി ഒളിച്ചു ഈ ഒളിപ്പോര് നടത്തുന്നത്? . *[[Mat 5:14/Malayalam Bible]]* നിങ്ങള്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേല്‍ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാന്‍ പാടില്ല.)
            ദൈവപ്രകാശമല്ലേ!!
            “നിങ്ങളെക്കുറിച്ചു(about)” എന്ന ക്ലിക്കിൽ നിങ്ങളുടെ ഫോട്ടോ കൊടുക്കാത്തതെന്ത്?
            *[[Joh 18:20/Malayalam Bible]]* അതിന്നു യേശു ഞാന്‍ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളിയിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാന്‍ എപ്പോഴും ഉപദേശിച്ചു;)

            ടിപിഎം കാരെ പേടിയോ! അല്ല പിന്മാറിയവരാകയാൽ ജനത്തെ പേടിയോ?
            ദൈവപ്രകാശമല്ലേ മറവു പാടില്ല…..!!!!

          2. ഫോട്ടോ ഇടണോ വേണ്ടായോ എന്ന് തീരുമാനിക്കാനുള്ള അവകാശവും അധികാരവും ഞങ്ങൾക്കുണ്ട്.
            ടിപിഎം കാരുടെ പ്രസിദ്ധികരണങ്ങളിൽ ഒന്നിലും എന്താ എഴുത്തുകാരൻ്റെ പേരില്ലാത്തത്? അത് എല്ലാം തനിയെ മുളച്ചു വന്നതാണോ? വിവരദോഷി. DEEP IN DEEP MENTAL AGONY.

  2. ഹീഹീ! ബൂദ്ധിഹീനരേ(Admin),
    അതുപോലെതന്നെ ടിപിഎമ്മിൽ, എന്താണ് ചെയ്യേണ്ടതെന്നും എന്ത് ചെയ്യാൻ പാടില്ല എന്നും തീരുമാനിക്കേണ്ട അധികാരം അവർക്കുമുണ്ടു!!!!!

    ഹീ ഹീഹീ!!!! ഇപ്പോൾ മനസ്സിലായോ ആരാണ് വിവരദോഷി എന്ന്!
    !!
    ഇത്രയും നാൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നത് ആ വിവരദോഷം അല്ലേ!!!

Leave a Reply to admin Cancel reply

Your email address will not be published. Required fields are marked *