അപ്പൊസ്തലന്മാരുടെയും പ്രവാചകന്മാരുടെയും അടിസ്ഥാനത്തിന്മേൽ പണിതു.

എഫെസ്യർ 2:19-20, “ആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാ രുടെ സഹപൗരന്മാരും ദൈവത്തിൻ്റെ ഭവനക്കാരുമത്രേ. ക്രിസ്തുയേശു തന്നേ മൂലക്കല്ലാ യിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു“.

നമ്മുടെ ടിപിഎം വൈദികരായ പാസ്റ്റർ പോളിനും പാസ്റ്റർ ആൽവിനും മറ്റു ശുശ്രുഷക ന്മാരെ നിയന്ത്രിക്കുവാനായി സ്വതവേ അപ്പൊസ്തലനായി അവതരിപ്പിക്കാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് മുകളിലത്തെ വാഖ്യത്തിലെ അപ്പൊസ്തലന്മാർ അവരാണെന്നു സ്വയമായി ഏറ്റെടുത്തു. അപ്രകാരമുള്ള സ്വകാര്യ വാഖ്യാനങ്ങൾ വചന ത്തിൻ്റെ മേൽ മരണമൊഴി മുഴക്കി സംഘടനയെ പൂർണമായ ഒരു കൾട്ടാക്കി.

മറ്റുള്ളവരെക്കാൾ ശ്രേഷ്ടരെന്ന് കാണിക്കാനുള്ള ആഗ്രഹം പത്രോസ് പ്രസ്താവിച്ചതുപോ ലെ തെറ്റായ വഴിയിലേക്ക് നയിച്ചു.

2 പത്രോസ് 3:16, “അവയിൽ ഗ്രഹിപ്പാൻ പ്രയാസമുള്ളത് ചിലതുണ്ട്. അറിവില്ലാത്തവരും അസ്ഥിരന്മാരുമായവർ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശ ത്തിന്നായി കോട്ടിക്കളയുന്നു“.

സാധാരണ ടിപിഎം വർഗ്ഗം, ഈ വാഖ്യത്തിലെ അപ്പൊസ്തലന്മാർ ടിപിഎം വൈദികരാ ണെന്ന് ചിന്തിക്കുന്നു. ഇതിലെ പ്രവാചകന്മാർ ഈ പറയപ്പെടുന്ന ടിപിഎം പ്രവാചകന്മാ ർ, അവർ അറിയാത്ത ഭാഷകളിൽ ചങ്കു പൊട്ടി അലറി കാണിക്കുന്നത് പ്രവചനമാണെ ന്നും അവർ വിശ്വസിക്കുന്നു.

എഫെസ്യർ 2:19-20 ൽ “പ്രവാചകന്മാർ” എന്ന വാക്കുകൊണ്ട് പൗലോസ് എന്ത് ഉദ്ദേശിച്ചു?

ടിപിഎം മറ്റുള്ളവരുടെ മേൽ തങ്ങളുടെ മേൽക്കോയ്മ കാണിക്കാനായി വചനങ്ങൾ ദുരു പദേശിച്ചു സ്വാധീനിച്ച് കൃതൃമത്വം കാണിക്കുന്നു. എന്നാൽ പൗലോസ് ആ വാഖ്യങ്ങൾ വചനപ്രകാരമാണ് എൻ്റെ സന്ദേശങ്ങൾ എന്ന് സമർത്ഥിക്കായി ഉപയോഗിക്കുന്നു. പൗ ലോസ് പ്രവാചകന്മാരെ പറ്റി എന്ത് ചിന്തിക്കുന്നുവെന്നു നോക്കാം. യഹൂദന്മാരും ജാതി കളും ഉൾപ്പെട്ട പുതിയനിയമ സഭ പ്രവാചകന്മാരുടെ എഴുത്തുകളാൽ സ്ഥാപിതമായെന്നു പൗലോസ് വ്യക്തമായി വിശദീകരിക്കുന്നു. ഏത് പ്രവാചകന്മാർ? തീർച്ചയായും പഴയനി യമ പ്രവാചകന്മാർ.

റോമർ 16:25-26, “പൂർവ്വകാലങ്ങളിൽ മറഞ്ഞിരുന്നിട്ടു ഇപ്പോൾ വെളിപ്പെട്ടുവന്നതും നി ത്യദൈവത്തിൻ്റെ  നിയോഗപ്രകാരം സകലജാതികൾക്കും വിശ്വാസത്തിൻ്റെ  അനുസര ണത്തിന്നായി പ്രവാചകന്മാരുടെ എഴുത്തുകളാൽ അറിയിച്ചിരിക്കുന്നതുമായ മർമ്മത്തി ൻ്റെ  വെളിപ്പാടിന്നു അനുസരണമായുള്ള എൻ്റെ  സുവിശേഷത്തിനും യേശുക്രിസ്തുവിനെ ക്കുറിച്ചുള്ള പ്രസംഗത്തിനും ഒത്തവണ്ണം നിങ്ങളെ സ്ഥിരപ്പെടുത്തുവാൻ കഴിയുന്നു“.

പുതിയനിയമ സഭയുടെ അടിസ്ഥാനം പ്രവാചക സത്യങ്ങളിൽ ആകുന്നു.

എമ്മോസിലേക്കുള്ള യാത്ര മദ്ധ്യേ യേശു അതിനെ കുറിച്ച് പറയുന്നു, ലൂക്കോസ്  24:27, “മോശെ തുടങ്ങി സകലപ്രവാചകന്മാരിൽനിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെ ക്കുറിച്ചുള്ളത് അവർക്ക് വ്യാഖ്യാനിച്ചുകൊടുത്തു“.

പത്രോസ് അത് സ്ഥിരീകരിക്കുന്നു

അതെ കാര്യം പത്രോസ്, 2 പത്രോസ് 1:16 ൽ സ്ഥിരീകരിക്കുന്നു. അവിടെ അദ്ദേഹം പ്രധാ ന അപ്പൊസ്തലൻ എന്ന തൻ്റെ പദവിയെക്കാളും പ്രവാചകന്മാരുടെ വാക്കുകൾക്ക് അധിക പ്രാധാന്യം കൊടുക്കുന്നു.

2 പത്രോസ് 1:16, “ഞങ്ങൾ നമ്മുടെ കർത്താവാ യ യേശുക്രിസ്തുവിൻ്റെ ശക്തിയും പ്രത്യക്ഷത യും നിങ്ങളോടു അറിയിച്ചതു നിർമ്മിതകഥ കളെ പ്രമാണിച്ചിട്ടല്ല, അവൻ്റെ മഹിമ കണ്ട സാക്ഷികളായിത്തീർന്നിട്ടത്രേ“.

പ്രവാചകന്മാരുടെ വാക്കുകൾ സ്വന്തം സാ ഷ്യത്തെക്കാൾ ഉറപ്പുള്ളതാണെന്നു പത്രോസ് സ്ഥിരീകരിക്കുന്നു.

2 പത്രോസ് 1:19, “പ്രവാചകവാക്യവും അധികം സ്ഥിരമായിട്ട് നമുക്കുണ്ട്. നേരം വെളു ക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയനക്ഷ ത്രം ഉദിക്കയും ചെയ്‍വോളം ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതിക്കൊണ്ടാൽ നന്ന്“.

പത്രോസ് വീണ്ടും 2 പത്രോസ് 3:2 ൽ പ്രവചനങ്ങൾ പ്രാഥമിക അടിസ്ഥാനമെന്നും  അ പ്പൊസ്തലന്മാർ അതിൻ്റെ നിശ്ചയമെന്നും സ്ഥിരീകരിക്കുന്നു. ഇത് “ടിപിഎം അപ്പൊസ്തല ന്മാർ” അല്ലെന്നും, യഥാർത്ഥ അപ്പൊസ്തലന്മാർ ആണെന്നും ഓർക്കുക.

2 പത്രോസ് 3:2, “വിശുദ്ധ പ്രവാചകന്മാർ മുൻപറഞ്ഞ വചനങ്ങളും നിങ്ങളുടെ അപ്പൊസ്ത ലന്മാർ മുഖാന്തരം കർത്താവും രക്ഷിതാവുമായവൻ തന്ന കല്പനയും ഓർത്തുകൊള്ളേ ണമെന്നു ഈ ലേഖനം രണ്ടിനാലും ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തി നിങ്ങളുടെ പരമാ ർത്ഥമനസ്സു ഉണർത്തുന്നു“.

പഴയനിയമ പ്രവചനങ്ങൾ പ്രാഥമിക അടിസ്ഥാനമെന്ന് വീണ്ടും തെളിയിക്കുന്നു

1 യോഹന്നാൻ  2:7, “പ്രിയമുള്ളവരേ, പുതിയോരു കല്പനയല്ല ആദിമുതൽ നിങ്ങൾക്കുള്ള പഴയ കല്പനയത്രേ ഞാൻ നിങ്ങൾക്കു എഴുതുന്നതു. ആ പഴയ കല്പന നിങ്ങൾ കേട്ട വചനം തന്നേ“.

എബ്രായർ  1:1-2, “ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർമുഖാ ന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു ഈ അന്ത്യകാലത്തു പുത്രൻമുഖാന്തരം നമ്മോ ടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അ വൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി“.

എഫെസ്യർ 2:19-20 ൽ അപ്പൊസ്തലൻ എന്ന പദം കൊണ്ട് പൗലോസ് എന്ത് ഉദ്ദേശിക്കുന്നു?

ഇത് ടിപിഎം തീവ്രവാദികളുടെ മസ്തിഷ്കക്ഷാളനം സംഭവിച്ച ചിന്തക്കെതിരെ ആയതി നാൽ ഈ ഗുളിക വിഴുങ്ങുന്നത് അവർക്ക് പ്രയാസം ആയിരിക്കുമെന്ന് എനിക്ക് അറിയാം.

ഉത്തരങ്ങൾക്കായി ചില ലഘുവായ ചോദ്യങ്ങൾ

ചോദ്യം : എഫെസ്യർ 2:19-20 ലെ പ്രവാചകന്മാർ ആരാകുന്നു?

ഉത്തരം : നമ്മുടെ ആത്മീക വർധനക്കായ് തിരുവചനങ്ങൾ എഴുതിയ പ്രവാചകന്മാർ.

ചോദ്യം : എഫെസ്യർ 2:19-20 ലെ അപ്പൊസ്തലന്മാർ ആരാകുന്നു?

ഉത്തരം : നമ്മുടെ ആത്മീക വർധനക്കായിട്ടു യേശു ക്രിസ്തുവിൻ്റെ അപ്പൊസ്തലന്മാർ.

നിങ്ങൾ എഫെസ്യർ 2:11 മുതൽ വായിക്കുകയാണെങ്കിൽ യെഹൂദന്മാരിൽ നിന്നും ജാതി

കളിൽ നിന്നും പുതിയ ഒരു മാനവജാതിയെ വളർത്തെടുക്കുക എന്നത് ദൈവത്തിൻ്റെ മർമ്മം ആയിരുന്നുവെന്നു മനസ്സിലാകും.

എഫെസ്യർ 3:4-6, “നിങ്ങൾ അത് വായിച്ചാൽ ക്രിസ്തുവിനെ സംബന്ധിച്ചുള്ള മർമ്മത്തിൽ എനിക്കുള്ള ബോധം നിങ്ങൾക്ക് ഗ്രഹിക്കാം. ആ മർമ്മം ഇപ്പോൾ അവൻ്റെ വിശുദ്ധ അ പ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ആത്മാവിനാൽ വെളിപ്പെട്ടതുപോലെ പൂർവ്വകാ ലങ്ങളിൽ മനുഷ്യർക്ക് അറിയായ്‍ വന്നിരുന്നില്ല. അതോ ജാതികൾ സുവിശേഷത്താൽ ക്രിസ്തുയേശുവിൽ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തിൽ പങ്കാളികളും ആകേണം എന്നുള്ളതു തന്നേ“.

5->0 വാഖ്യം വീണ്ടും പരിശോധിക്കുക. ആ മർമ്മം നേരത്തെ വെളിപ്പെടുത്തിയെന്ന് അ വിടെ വളരെ വ്യക്തമാക്കുന്നു. ആ മർമ്മം നേരത്തെ വെളിപ്പെടുത്തിയതിനാൽ നമ്മുക്ക് ഇപ്പോൾ ശ്രീലങ്കയിൽ നിന്നും ഇന്ത്യയിൽ നിന്നും അവരുടെ  “പൂർണ്ണതയുടെ ഉപദേശം, സീയോൻ ഉപദേശം” എന്നീ പുതിയ മർമ്മങ്ങളുടെ ആവശ്യം ഉണ്ടോ? ടിപിഎമ്മിൻ്റെ ഈ കൂട്ടിച്ചേർക്കലുകളും പുതിയ വളച്ചുതിരിക്കലുകളും “വേറൊരു സുവിശേഷം” ആകുന്നു.

ഗലാത്യർ 1:9, “ഞങ്ങൾ മുന്‍പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈക്കൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ“.

അപ്പൊസ്തലന്മാർ എന്ന് അവകാശപ്പെടുകയും ഇതുപോലെയുള്ള ഉപദേശങ്ങൾ പ്രചരി പ്പിക്കുകയും ചെയ്യുന്നവർ വ്യാജ  അപ്പൊസ്തലന്മാർ ആകുന്നുവെന്ന് പ്രത്യേകം പറയേ ണ്ടതില്ലല്ലോ.

ഉപസംഹാരം

പ്രിയ വായനക്കാരെ,

സ്വന്ത താല്പര്യങ്ങൾക്കായി ദൈവത്തിൻ്റെ സുവിശേഷം മലിനമാക്കുന്ന ഈ വ്യാജ അ പ്പോസ്തലന്മാരുടെ അവകാശവാദങ്ങൾ മൂലം  ആശയക്കുഴപ്പത്തിൽ ആകരുത്.

1 യോഹന്നാൻ 1:3, “ഞങ്ങൾ കണ്ടും കേട്ടുമുള്ളത് നിങ്ങൾക്ക് ഞങ്ങളോടു കൂട്ടായ്മ ഉണ്ടാ കേണ്ടതിന് നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവൻ്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു“.

ടിപിഎം വൈദികന്മാർ മറ്റു വീണ്ടും ജനിച്ച ക്രിസ്ത്യാനികളുമായുള്ള കൂട്ടായ്മ വിലക്കു ന്നു എന്ന കാര്യം നമ്മൾക്കെല്ലാവർക്കും അറിയാമല്ലോ. അതിൻ്റെ കാരണം നിങ്ങൾക്ക് അറിയാമോ? അവർ ആരും അറിയാതെ മെല്ലെ കൂട്ടായ്മയുടെ കേന്ദ്ര ബിന്ദുവിൽ നിന്നും യേശുവിനെ മാറ്റി അവരെതന്നെ സ്ഥാപിച്ചു. അവരുടെ ശ്രേഷ്ടത അവകാശപ്പെടാനായി ക്രിസ്തുവിൻ്റെ ശരീരത്തെ വിഭജിച്ചു.

റോമർ 16:17-18, “സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിനു വിപരീതമായ ദ്വന്ദ്വ പക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോടു അകന്നു മാറുവിൻ.അങ്ങനെയുള്ളവർ നമ്മു ടെ കർത്താവായ ക്രിസ്തുവിനെ അല്ല തങ്ങളുടെ വയറ്റിനെയത്രേ സേവിക്കയും ചക്കരവാ ക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു“.

ഏറ്റവും അടിസ്ഥാനപരമായ യാഥാർഥ്യം – സുവിശേഷ സത്യത്തിൽ വിശ്വാസം മൂലം പരിശുദ്ധാത്മാവിൽ ഉളവായ ആത്മീക ഐക്യം എല്ലാ യഥാർത്ഥ വിശ്വാസികളെയും ക്രിസ്തുവിൽ ഒന്നാകുന്നു. വചനം ആജ്ഞാപിക്കുന്നു –  വേർതിരിവ് സൃഷ്ടിക്കരുത് (യ ഥാർത്ഥമായ ഐക്യം മുൻപേതന്നെ ഉണ്ട്) – സ്ഥാനീയ സഭകൾ തമ്മിലുള്ള സ്നേഹം മൂലം അതിനെ കാത്തു സൂക്ഷിക്കുകയാണ് വേണ്ടത്. (യോഹന്നാ. 17:22-23; റോമർ 12:4-5; എഫെസ്യർ 4:3-6,13; കൊലൊസ്സ്യർ  3:13-15; മുതലായ വാഖ്യങ്ങൾ). ക്രിസ്ത്യാനികൾ തമ്മിലുള്ള ഐക്യം വിശ്വാസത്താൽ വരുന്നതുകൊണ്ട് അതിൽ സത്യത്തിലുള്ള ഐ ക്യവും ഉൾപ്പെടുന്നു.

ദൈവം നിങ്ങളെ അനുഹ്രഹിക്കട്ടെ.

12 Replies to “അപ്പൊസ്തലന്മാരുടെയും പ്രവാചകന്മാരുടെയും അടിസ്ഥാനത്തിന്മേൽ പണിതു.”

 1. യേശുക്രിസ്തു അപ്പോസ്തലന്മാർ പ്രവാചകന്മാർ എന്നു പറയുന്ന അടിസ്ഥാനം ബൈബിൾ കാണിക്കുന്നു.
  എന്നാൽ
  ഈ സൈറ്റ് ഉണ്ടാക്കിയവനും ലേഖനം എഴുതുന്നവനുമായ പിന്മാറ്റക്കാരൻ ഏത് സ്ഥാനത്താ?
  .ജോസേ!! തന്നെക്കുറിച്ചുള്ള ബാഗ്രൗണ്ട് ആളുകൾക്ക് അറിയാത്തതുകൊണ്ടല്ലേ തനിക്ക് ഈ തന്റേടം!

  1. തനിക്കു ഭ്രാന്താണോ? വല്ല ജോസിനെയും പിടിച്ചുകൊണ്ടുവന്ന് തനിക്കു തോന്നിയതൊക്കെ പറയുന്നു. തെമ്മാടികൾ തെമ്മാടി എന്നല്ലാതെ വിശുദ്ധൻ എന്ന് വിളിക്കണോ. താൻ മലപ്പുറം ജില്ലയിലെ ഏതു വ്യാജ ഭവനത്തിലെ വിശുദ്ധൻ ആണ്. വേദപുസ്തകം അറിയാതെ ജനങ്ങളെ നരകത്തിലേക്ക് വലിക്കുന്ന നാശയോഗ്യന്മാർ. സൈറ്റ് തന്റെ ഔദാര്യം ഒന്നുമല്ല കേട്ടോ, മറ്റുള്ളവരുടെ കഷ്ടപ്പാടും വിയർപ്പുമാണ്.

   ആരെങ്കിലും സ്വന്തം ദൂഷ്യം പറയുമോ? താൻ ഈ പറയുന്ന ജോസാണ് അഡ്മിനെങ്ങിൽ അയാൾ സ്വന്ത ദൂഷണം അപ്പ്രൂവ് ചെയ്യുമോ?

   1. താൻ അങ്ങനെയല്ല എന്നുള്ളതിനെ തെളിയിക്കേണ്ടതുപോലെ വിവരിക്കു! REMOVING YOUR MASK

    1. എനിക്ക് നിങ്ങളുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യം ഇല്ല. ഞാൻ വെള്ള വസ്ത്രം ധരിച്ചു ആരെയും അടിമകളാക്കി വെച്ചിട്ടുമില്ല.
     നിങ്ങൾ ആദ്യം നിങ്ങളുടെ മുഖമൂടി മാറ്റി പുറത്തു വന്നു സംസാരിക്കുക. ടിപിഎം പുബ്ലിക്കേഷൻ ഐസിസ് മാതിരി മുഖംമൂടി ധരിച്ചു എഴുത്തുകാരന്റെ തനി നിറം മൂടുന്ന പരമ്പര്യം പിന്തുടരുന്ന ആളല്ലേ നിങ്ങൾ.
     വേദപുസ്തകത്തിൽ നിന്നും ഒരു കാര്യം ചോദിച്ചാൽ അറിയാൻ വയ്യാത്ത പന്നികൾ നിങ്ങൾ ആണ്. ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഓടി മാറുന്ന സാക്ഷാൽ പിന്മാറ്റക്കാർ.
     ഒരു അന്ത്യ ന്യവിധിയേണ്ടെന്നു ഓർത്താൽ നന്ന്. ദൈവം അനുഗ്രഹിക്കട്ടെ.

     1. അതുപോലെ തന്നെ, ടി പി എം കാരുടെ ഉപദേശ രീതികൾക്ക്, പിന്മാറ്റ ക്കാരെ തെളിയിക്കുവാൻ യാതൊരു സർട്ടിഫിക്കറ്റിന്റെയും ആവശ്യവുമില്ല. ഇതു പോലോത്ത സൈറ്റിലൂടെ അപമാനിക്കാൻ ആദ്യം തുടങ്ങിയത് താങ്കളാണ്,
      ആകയാൽ താഴെ പറയുന്ന വാക്യത്തിന്റെ അടിസ്ഥാനത്തിൽ ന്യായവിധി ഉണ്ടെന്ന് ആദ്യം താങ്കൾ തന്നെയാണ് ഓർക്കേണ്ടത്. *[[Psa 15:3/Malayalam Bible]]* നാവുകൊണ്ടു കരള പറയാതെയും തന്റെ കൂട്ടുകാരനോടു ദോഷം ചെയ്യാതെയും കൂട്ടുകാരന്നു അപമാനം വരുത്താതെയും ഇരിക്കുന്നവന്‍;

     2. അപ്പോൾ പിന്മാറ്റക്കാരൻ നിങ്ങൾ തന്നെയാണെന്ന് സമ്മതിക്കുന്നു.

      സങ്കീർത്തനം 50:22, ദൈവത്തെ മറക്കുന്നവരേ, ഇതു ഓർത്തുകൊൾവിൻ; അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിപ്പാൻ ആരുമുണ്ടാകയുമില്ല

    2. വിശുദ്ധ താൻ ആദ്യം സീയോൻ ഉപദേശം എന്താണെന്നു ഒന്നുപറഞ്ഞു താ .അതുകഴിഞ്ഞിട്ടു നമുക്കു ,ജോസ് ആരാ എന്നതിനെ കുറിച്ച് ആലോചിക്കാം . വ്യക്തമായ മറുപടിതരാൻ നിങ്ങൾ ബാധ്യസ്ഥാനാണ് , കാരണം ഇത് പൈശാചിക മായാ ഒരു മാനുഷിക സിദ്ധാന്തമാണ് ഏന് പറയുന്ന ഞങ്ങളെ പിന്മാറ്റക്കാരനാണെന്നു പറയുന്ന വിശുദ്ധ നിന്റെ ഉപദേശം പറഞ്ഞുതാ, അല്ലാതെ പെണ്ണിന്റെ പുറകെപോയി ..അതാണ് ഇതാണ് എന്നൊന്നും പറഞ്ഞു ഒഴിയാൻ ഇനിപറ്റില്ല. നടന്നു പോകുമ്പോൾ മുന്നിൽ ഒരു സ്ത്രീ പോകുന്നെങ്കിൽ അതിനു പിറകിൽ നമ്മൾ നടക്കുന്നു . അതിനു ഇത്ര എഴുതാൻ എന്തിരിക്കുന്നു , വിശുദ്ധ . നടന്നുപോകുമ്പോൾ അങ്ങനെ പലരും മുന്നിൽ കാണും അതിനു അവരുടെ പിറകെപോയി എന്നു നിങ്ങൾ പറയുന്ന പോലെ യാണ് നിങ്ങളുടെ ഉപദേശവും . ചീപ്പ് പാസ്‌റ്റർ കാണുന്ന സ്വപ്നവും , മനസ്സിൽ ചിന്ദിക്കുന്ന എല്ലാം നിങ്ങൾക്കു ഉപദേശം . ആരും കാണുന്ന സ്വപ്നം കൊണ്ടല്ല ബൈബിൾ വ്യാഖ്യാനിക്കേണ്ടത് . അത് മനസിലാക്കാൻ വല്ലതും പഠിക്കണം.സെവൻത് ഡേ അഡ്വെന്റിസ്റ്റുകളുടെ പ്രവാചകി ആയിരുന്ന എൽഎൻജിവൈറ്റ് എന്ന ഇംഗ്ലീഷുകാരി ഒരുലക്ഷത്തി കൂടുതൽ പേജുകളുള്ള പുസ്‌തകങ്ങൾ എഴുതിയിട്ടുണ്ട് .ബൈബിളിൽ നിന്നും എന്തെങ്കിലും സംശയം തീർക്കാൻ അവർ റെഫർ ചെയുന്നത് എൽഎൻജിവൈറ്റിന്റെ എഴുത്തുകൾ ആണ് , അതുപോലെ ടിപിഎം കാർ അപ്പച്ചന്മാർ എഴുതിയ പാഴ് ബുക്കുകൾ ഉപയോഗിക്കുന്നു , പറഞ്ഞു താ വിശുദ്ധ സിയോൺ ഉപദേശം .കാരക്കൽ ജോസിന് മരിച്ചുപോയ അപ്പച്ചന്മാർ ഉറക്കത്തിൽ എല്ലാം പറഞ്ഞു കൊടുക്കുന്നു . സാബു ഋഗ്വേദം വായിച്ചപ്പോൾ യേശുവിനെ കണ്ടെത്തി , ഋഗ്വേദം 28 കണ്ഠം 16 സൂക്തത്തിൽ നിന്നാണത്രെ സാബുവിന് മാനസാന്തരം ഉണ്ടായതു , തലക്കു വെളിവില്ലാത്ത ഇവനൊക്കെയാണ് സിയോൺ ഉപദേശവും കൊണ്ട് നടക്കുന്നത് .(തുടരും)

     1. വെളിച്ചം അല്ലെങ്കിൽ ഇരുട്ട് ഏതെങ്കിലും ഒന്നുമാത്രമേ കൈക്കൊള്ളാൻ or മനസ്സിലാക്കാൻ കഴിയുകയുള്ളൂ, താൻ ആദ്യം ഈ ഇരുട്ടിന്റെ പ്രവൃർത്തി മതിയാക്കു പിന്നീട് വെളിച്ചം നന്നായി മനസ്സിലാകും. *[[1Jn 2:11/Malayalam Bible]]* സഹോദരനെ പകെക്കുന്നവനോ ഇരുട്ടില്‍ ഇരിക്കുന്നു; ഇരുട്ടില്‍ നടക്കയും ചെയ്യുന്നു. ഇരുട്ടു അവന്റെ കണ്ണു കുരുടാക്കുകയാല്‍ എവിടേക്കു പോകുന്നു എന്നു അവന്‍ അറിയുന്നില്ല.

      “പൈശാചിക മായാ ഒരു മാനുഷിക സിദ്ധാന്തമാണ് ഏന് പറയുന്ന ഞങ്ങളെ പിന്മാറ്റക്കാരനാണെന്നു പറയുന്ന വിശുദ്ധ”
      നിങ്ങളെ കുറിച്ച് ഞാൻ അല്ല, വിവരക്കേട് ഉള്ളവരെ ബൈബിൾ തന്നെ പറയുന്നു (*[[2Co 4:3]] Malayalam Bible* എന്നാല്‍ ഞങ്ങളുടെ സുവിശേഷം മറഞ്ഞിരിക്കുന്നു എങ്കില്‍ നശിച്ചുപോകുന്നവര്‍ക്കത്രേ മറഞ്ഞിരിക്കുന്നു. *[[1Co 1:18/Malayalam Bible]]* ക്രൂശിന്റെ വചനം നശിച്ചുപോകുന്നവര്‍ക്കും ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.)
      നിങ്ങൾക്ക്, ബൈബിളിനെ കുറിച്ചുള്ള വിവരം ഇല്ലാത്തതുകൊണ്ടാണ് ക്രൂശിൽ നിന്ന് ഇറങ്ങി ഓടാൻ ആണ് ജനത്തെ ആഹ്വാനം ചെയ്യുന്നത്..

      “ഒരു സ്ത്രീ പോകുന്നെങ്കിൽ അതിനു പിറകിൽ നമ്മൾ നടക്കുന്നു . അതിനു ഇത്ര എഴുതാൻ എന്തിരിക്കുന്നു”
      അത് തന്നെയാണ് ഞാനും ചോദിക്കുന്നത്! ഇത്രയും നാളുകൾ ഈ ലേഖനങ്ങളെല്ലാം എഴുതുന്നത്, ഈ വിവരക്കേടോടു കൂടെയാണ് താങ്കൾ എഴുതിക്കൊണ്ടിരിക്കുന്നത്

      “നടന്നുപോകുമ്പോൾ അങ്ങനെ പലരും മുന്നിൽ കാണും അതിനു അവരുടെ പിറകെപോയി എന്നു നിങ്ങൾ പറയുന്ന പോലെ യാണ് നിങ്ങളുടെ ഉപദേശവും”
      ഇതുപോലെയാണ് താങ്കളും, എഴുതി പിടിപ്പിക്കുന്ന ലേഖനങ്ങളിലും ആ പിന്മാറ്റ ഉപദേശത്തിലും അങ്ങനെതന്നെ.
      . “മാനുഷമായ പല കുറ്റങ്ങൾ” ഒരു കമന്റിനു മറുപടി കൊടുത്താലും ഇഷ്ടംപോലെ മാനുഷമായ കുറ്റങ്ങൾ. (താങ്കൾ മുഖംമൂടി ഇട്ടു കൊണ്ട് എഴുതുന്നതുകൊണ്ട്. ഓടിപ്പോയി ഒളിച്ചു നടക്കുന്നവരാണെന്ന തങ്ങളെക്കുറിച്ച് ജനം അറിയുന്നില്ലല്ലോ!!)
      എന്നാൽ tpm എന്ന വേലയിൽ അന്നു മുതൽ അവർ പരസ്യം തന്നെയാണ്(*[[2Co 4:2/Malayalam Bible]]* ലജ്ജാകരമായ രഹസ്യങ്ങളെ ത്യജിച്ചു ഉപായം പ്രയോഗിക്കാതെയും ദൈവവചനത്തില്‍ കൂട്ടു ചേര്‍ക്കാതെയും സത്യം വെളിപ്പെടുത്തുന്നതിനാല്‍ ദൈവസന്നിധിയില്‍ സകലമനുഷ്യരുടെയും മനസ്സാക്ഷിക്കു ഞങ്ങളെത്തന്നേ ബോദ്ധ്യമാക്കുന്നു.) (ഇയാളു മുഖംമൂടി ഇട്ടും കൊണ്ടു നടന്നോളൂ)
      അതുകൊണ്ട്, പെണ്ണുങ്ങളുടെ വിഷയത്തിലോ ഈ ലോക മാനുഷമായുള്ള വിഷയത്തിലോ കുറ്റം എഴുതി പിടിപ്പിച്ചുംകൊണ്ടു ഇരുന്നാൽ താൻ എഴുതിയ കമന്റിലൂടെ താൻ തന്നെ കുറ്റക്കാരൻ എന്നു വരും.!!!
      സീയോൻ ഉപദേശം പഠിക്കുവാൻ ഈ വിധത്തിൽ വഴിയെല്ലാം ഒരുങ്ങി വരട്ടെ! സീയോനിലേക്കു പെരുവഴികൾ ഉണ്ടല്ലോ കുരുടനെപ്പോലെ എന്നോടാണ് ചോദിക്കേണ്ടത്! *[[Psa 84:5/Malayalam Bible]]* ബലം നിന്നില്‍ ഉള്ള മനുഷ്യന്‍ ഭാഗ്യവാന്‍; ഇങ്ങിനെയുള്ളവരുടെ മനസ്സില്‍ സീയോനിലേക്കുള്ള പെരുവഴികള്‍ ഉണ്ടു.)

 2. “മറ്റുള്ളവർ ദൈവത്തെ മറന്നു” എന്ന് പിന്മാറ്റ ക്കാർക്ക് നിർണയിക്കാൻ കഴിയുമോ? *[[Rom 14:4/Malayalam Bible]]* മറ്റൊരുത്തന്റെ ദാസനെ വിധിപ്പാന്‍ നീ ആര്‍? അവന്‍ നിലക്കുന്നതോ വീഴുന്നതോ സ്വന്തയജമാനന്നത്രേ; അവന്‍ നിലക്കുംതാനും; അവന്‍ നിലക്കുമാറാക്കുവാന്‍ കര്‍ത്താവിന്നു കഴിയുമല്ലോ.

  ടിപിഎം വേല തുടങ്ങിയത് ആരെയും വിധിക്കാൻ അല്ല! എന്നാൽ fromtpmതുടങ്ങിയത് തന്നെ ടിപിഎം കാരെ വിധിക്കേണം എന്ന ലക്ഷ്യത്തോടെ മാത്രം..
  ആകയാൽ ദൈവം അറിയുന്നുണ്ട് ആരാണ് കലഹക്കർ എന്ന്.
  മര്യാദയ്ക്ക് മാനസാന്തരപ്പെട്ട് ഈ വൃത്തി വിട്ടു, ദൈവത്തിന്റെ നല്ലപ്രവൃത്തി ചെയ്യുക.

  മാനുഷമായ കുറ്റം മാത്രം കണ്ടു നടക്കുന്ന ടിപിഎം കാരനേ! അതിൽ ജയിക്കുന്നത് എത്രയോ ലഘു കാര്യം; *[[1Co 4:3/Malayalam Bible]]* നിങ്ങളോ മനുഷ്യര്‍ കഴിക്കുന്ന വല്ല വിസ്താരത്തിലോ എന്നെ വിധിക്കുന്നതു എനിക്കു എത്രയും ലഘുകാര്‍യ്യം; ഞാന്‍ എന്നെത്തന്നേ വിധിക്കുന്നതുമില്ല.

 3. കയറു പൊട്ടിച്ച് ഓടിയ fromtpmകാരെ മാനസാന്തരപ്പെട്ടില്ലെങ്കിൽ ഇതുതന്നെയാണ് ഗതി *[[Rom 13:1-2/Malayalam Bible]]* %v 1% ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങള്‍ക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താല്‍ നിയമിക്കപ്പെട്ടിരിക്കുന്നു. %v 2% ആകയാല്‍ അധികാരത്തോടു മറുക്കുന്നവന്‍ ദൈവ വ്യവസ്ഥയോടു മറുക്കുന്നു. മറുക്കുന്നവരോ ശിക്ഷാവിധി പ്രാപിക്കും.

  *[[Col 1:14]] Malayalam Bible* സിംഹാസനങ്ങള്‍ ആകട്ടെ കര്‍ത്തൃത്വങ്ങള്‍ ആകട്ടെ വാഴ്ചകള്‍ ആകട്ടെ അധികാരങ്ങള്‍ആകട്ടെ സകലവും അവന്‍ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവന്‍ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

  ഇങ്ങനെയുള്ള ബൈബിൾ വചനം ഒന്നുമറിയാതെയാണ് കയറു പൊട്ടിച്ച് ഓടിയത്, ഓടിയത് മാത്രമല്ല പലരെയും കയറുപൊട്ടിക്കാൻ പ്രേരിപ്പിക്കുന്നു, ഇത് ബൈബിൾ വചന പ്രകാരം നോക്കിയാൽ ന്യായമായ കാര്യങ്ങൾ ആണോ?

  ഇന്നില്ലെങ്കിലും ഒരിക്കൽ എല്ലാവരുടെയും കയറു അഴിച്ചു ദൈവം എല്ലാവരെയും സ്വാതന്ത്ര്യം ഉള്ളവരാകും.
  എന്നാൽ, മനുഷ്യർ ശിശുക്കൾ ആയിരിക്കുന്നിടത്തോളം അവർക്കുമീതെ അധികാരങ്ങളും ആവശ്യമാണ്(*[[Gal 4:1/Malayalam Bible]]* അവകാശി സര്‍വ്വത്തിന്നും യജമാനന്‍ എങ്കിലും ശിശുവായിരിക്കുന്നേടത്തോളം ദാസനെക്കാള്‍ ഒട്ടും വിശേഷതയുള്ളവനല്ല,

  )
  താങ്കൾക്ക് കഴിയുമെങ്കിൽ ശ്രേഷ്ഠമായ ഉപദേശങ്ങൾ പഠിപ്പിച്ചു മനുഷ്യരെ പുരുഷത്വം ഉള്ളവരാക്കുക.
  അല്ലാതെ ആയിരിക്കുന്ന വളർച്ചയിൽ നിന്നു ഇടിച്ചു താഴ്ത്താൻ വിചാരിച്ചാൽ, അത്, ഒരുപക്ഷെ താങ്കൾ, ദൈവത്തിനു വിരോധമായി പ്രവർത്തിച്ചു എന്നു വരും.
  ആകയാൽ സൂക്ഷിച്ചു കൊള്ളുക മാനസാന്തരപ്പെടുക.!!!!!!

 4. ലജ്ജകരമായതു ചെയ്തിട്ടു ഒളിച്ചിരിക്കുന്നത് ദുബായിൽ നിന്നും തൃശൂരിൽ വേലയിറക്കുന്ന സണ്ണി എന്ന സ്വവർഗ വിശുദ്ധനാണ് ഞങ്ങൾ വിവാഹിതരായി കുടുംബത്തോടൊപ്പം മാതൃകയായി ജീവിക്കുന്ന ക്രിസ്തുവിന്റെ ദാസന്മാർ തന്നെ , നിനക്കൊന്നും നിൽക്കുന്ന പ്രസ്ഥാനം വിട്ടുപുറത്തുവന്നാൽ ജീവിക്കാൻ വഴിയില്ല വീട്ടിൽ നിന്നുള്ളത് വാങ്ങി അപ്പിച്ചന്റെ കൈയിൽ കൊടുത്തു , നിനക്കുള്ളത് വിറ്റു ദ്രാരിദ്രർക്കു കൊടുക്കാൻ കർത്താവു പറഞ്ഞു , സെന്റർ പാസ്റ്ററുടെ കൈയിൽ കൊടുക്കാൻ ടിപിഎം കല്പന . ചോദ്യം ചെയ്യപ്പെടാനോക്കാത്ത നേതൃത്ത്വം , ബൈബിളിനു പുതിയ വ്യാഖ്യാനം നൽകുക (സീയോൻ ) , രഹസ്യ സ്വഭാവം , ബൈബിളിൽ രക്ഷക്ക് പറഞ്ഞിരിക്കുന്നതിനേക്കാൾ കൂടുതൽ നമ്മൾ അനുസരിക്കണം എന്ന് പഠിപ്പിക്കുക , അങ്ങനെ ഒരു cultinu വേണ്ടുന്ന എല്ലാ ലക്ഷണവും ടിപിഎം നു ഉണ്ട് .

  1. കുടുംബം നോക്കി ജീവിക്കുന്ന ഒരു വ്യക്തി, കുടുംബത്തെ പോറ്റാൻ മക്കളെ വളർത്താൻ ഏതെങ്കിലും ഒരു നല്ല ജോലി ചെയ്തു ജീവിച്ചുകൂടേ! വല്ലവരുടേയും കുറ്റം പറഞ്ഞ് പണം സമ്പാദിക്കാൻ ഇത്തരത്തിലുള്ള ഹീന പ്രവർത്തി ചെയ്യുന്നത് നിന്റെ കുടുംബത്തിന് ഗുണകരമാകുമോ നിന്റെ ഭാവി തലമുറകൾക്ക് ഗുണകരമാകുമോ?

Leave a Reply

Your email address will not be published. Required fields are marked *