മന്ത്രവാദവും ഈസേബെൽ ആത്മാവും

സാത്താൻ്റെ അധികാരശ്രേണിയിൽ  ഏറ്റവും വൃത്തികെട്ട, ദുഷ്ടമായ, ഏറ്റവും മ്ലേച്ഛതയേ റിയ, ഏറ്റവും  പ്രലോഭിപ്പിക്കുന്ന ആത്മാവ് ഈസേബെലിൻ്റെ ആത്മാവ് ആണെന്ന് മിക്ക വാറും എല്ലാവരും ചോദ്യം ചെയ്യാതെ സമ്മതിക്കുന്നു. പഴയനിയമത്തിലെ ഈസേബെ ലും വെളിപ്പാടിലെ ഈസേബെലും മതത്തിൻ്റെ മറവിൽ പ്രവർത്തിച്ചു. എന്നാൽ ആ മതം “വിഷ മതം” ആകുന്നു. സംസാരിക്കാനുള്ള കഴിവും ഒരുതരം ദൈവഭക്തിയും ഉള്ളതി നാൽ അവൾ ഒരു മതാധികാരിയായി തോന്നും. അവൾ എല്ലാവരും കാണുവാനായി മതപ രമായ കാര്യങ്ങൾ ചെയ്യും. കൂടുതലായി പ്രാർത്ഥിക്കും, കൂടുതലായി ബൈബിൾ പഠി ക്കും, ആരാധന, ശുശ്രുഷ, മദ്ധ്യസ്ഥത, മിഷൻ എന്നിവയെ പറ്റി കൂടുതൽ അറിവുണ്ട് എ ന്നൊക്കെ അവകാശപ്പെടും. ഫലം പരിശോധിക്കുക. യഥാർത്ഥമായ ആത്മീക വരങ്ങൾ സ്വന്തത്തിലേക്കല്ലാതെ  ക്രിസ്തുവിലേക്ക് ജനങ്ങളെ ആകർഷിക്കും. വ്യാജ വരങ്ങൾ സ്വന്ത വ്യക്തിത്വം പെരുപ്പിക്കുന്നു. ഇത് സ്വയ പൊങ്ങച്ചമൊ അനുയായികളെ അന്വേ ഷിക്കലൊ? യോഹന്നാൻ 16:13-14റയുന്നു, സ്വയമായി സംസാരിക്കുന്നവൻ സ്വന്ത മഹ ത്വമൊ ആരാധനയൊ അന്വേഷിക്കുന്നു. ഈസേബെൽ വിവേകം അവകാശപ്പെടുന്നു, ഇത് സത്യമോ? അവിശ്വാസം, ഭയം, സംശയം, കുറ്റം കണ്ടുപിടിക്കുക, രഹസ്യകാര്യപരി പാടി, അനാദരം, സ്‌നേഹശൂന്യത, വിമർശനം, ന്യായവിധി, കോപം, അഭിലാഷം, വിദ്വേ ഷം, മല്പിടുത്തം എന്നിവയുടെ അടിസ്ഥാനത്തിൽ വ്യാജ വിവേകം മനസ്സിലാക്കാം.

ഈസേബെലിന് അവസാനം നിയന്ത്രണം വേണം. എതിർ ക്രിസ്തു വരുമ്പോൾ അവനെ ഏ റ്റവും ഉത്തമനായി കണക്കാക്കുമെന്ന് ഓർക്കുക. സത്യത്തിൽ അവൻ നിങ്ങളെ നിയന്ത്രി ക്കാനാണ് വരുന്നതെന്ന വസ്തുത മറക്കേണ്ട.

ദുശ്ശീലം പോലെ നിയന്ത്രിക്കുന്ന ഈസേബെൽ ആത്മാവ്

ഈസേബെലിൻ്റെ മന്ത്രവാദം ഇപ്പോൾ തന്നെ നിങ്ങൾക്ക് നിർത്താൻ സാധിക്കും. നിങ്ങ ളുടെ മനസ്സിനും വികാരങ്ങൾക്കും എതിരായി ഈസേബെലിൻ്റെ ആത്മാവ് മന്ത്രവാദം ചെയ്യുന്നു. നിങ്ങളുടെ ജീവിത നിയന്ത്രണം ഇഞ്ചിച്ചായി ഏറ്റെടുക്കുക എന്നതാണ് മന്ത്ര വാദ ഉദ്ദേശ്യം.  ഈസേബെലിൻ്റെ നെറ്റ് വർക്കിലുള്ള പൈശാചിക ആത്മാക്കളിൽ ഒന്നാ കുന്നു മന്ത്രവാദം.

നിങ്ങൾ ഈസേബെലിനെ ആദ്യമായി കാണുമ്പോൾ വളരെ ദയാലുവായി, പ്രശംസാമയ മായി നിങ്ങളുടെ അകത്തളങ്ങളോട് സംസാരിക്കുന്നതായി തോന്നും. അവൾ വിലയേറി യ  ഉള്‍ക്കാഴ്ചയുമായി വിവിധ ആശയങ്ങൾ കൊണ്ട് പല പ്രശ്നങ്ങളും പരിഹരിക്കും. അവ സാനം നിങ്ങളെ മനസ്സിലാക്കിയ ഒരു വ്യക്തിയായി നിങ്ങൾക്ക് തോന്നും. നിങ്ങൾക്ക് ഒരു മിത്രത്തെയും ചങ്ങാതിയെയും കിട്ടിയതായി അനുഭവപ്പെടും. സമയം കഴിയുംതോറും ഈസേബെൽ തനിനിറം കാണിച്ചു തുടങ്ങും. കാലമേറുംതോറും പുഞ്ചിരിക്കു പകരം നിങ്ങളെ കരുതിക്കൂട്ടി അവഗണിക്കുവാൻ തുടങ്ങും. നിങ്ങളുടെ സങ്കൽപ്പങ്ങൾ കാടുക യറി നിങ്ങൾ എന്ത് തെറ്റ് ചെയ്തുവെന്ന് ചിന്തിക്കാൻ തുടങ്ങും. തിരസ്കരണം, വേദന, മുറി വുകൾ, സംഭ്രമം തുങ്ങിയവ ഉള്ളിൽ വളരാൻ തുടങ്ങും. അപ്പോൾ നിങ്ങൾ ഈസേബെ ലിൻ്റെ രണ്ടാം ഘട്ടം നിയന്ത്രണത്തിന് തയ്യാറായി കഴിഞ്ഞിരിക്കുന്നു.

Witchcraft and Jezebel Spirit

ഈസേബെലിൻ്റെ ആത്മാവിന് അടിമപ്പെട്ടവർ ചില വ്യവസ്ഥകൾ പാലിക്കണം. മന്ത്രവാദത്തിൽ കൂടി ഈസേബെൽ ആത്മാവ് നിങ്ങളെ പുറകോ ട്ടു വലിക്കും. പതുക്കെ നിങ്ങൾ ഈസേബെൽ സ്വാധീനത്തിനു കീഴ്‌പ്പെടും.

ഈസേബെലിൻ്റെ ആത്മാവ് നിങ്ങളുടെ മനോഗതി മോഷ്ടിച്ച് സ്വയമായി തീരുമാനങ്ങൾ എടുക്കും. ഇത് നിറവേറ്റാൻ സമയം എടുക്കുന്ന ഒരു “പ്രക്രിയ” ആണ്. ഈസേബെൽ ആദ്യം വശീകരണം നട ത്തും. വശീകരണം ചില മുഖസ്തുതികളാൽ ആയി രിക്കും. മുഖസ്തുതി സ്വയമായി സന്തോഷിപ്പിക്കു ന്ന ഒരു അഭിനന്ദനമാണ്. എല്ലാവരും തങ്ങൾ ചെയ്യുന്ന നല്ല വേലകൾക്ക് അംഗീകാരം പ്രതീക്ഷിക്കുന്നു.  എന്നാൽ  ഈസേബെലിൻ്റെ അനുമോദനത്തിന് പുറകളിലുള്ള സത്യം നമ്മൾ വിവേചിക്കണം.

ഈസേബെലിൻ്റെ മന്ത്രവാദം നിങ്ങളെ പിടിച്ചുകുലുക്കുവാനായി

നിങ്ങളിലുള്ള ഏതെങ്കിലും ഒരു കാര്യം അന്വേഷിച്ചുകൊണ്ടിരിക്കും. ഈ പ്രക്രിയയുടെ സമയത്ത്, നിങ്ങളെ വളരെ ബഹുമാനിക്കുകയും നിങ്ങൾ കൗൺസിലിങ്ങിന് പറ്റിയ ചങ്ങാതിയുമായും അവൾ മാറപ്പെടും. പതുക്കെ നിങ്ങൾക്ക് തീരുമാനങ്ങൾ എടുക്കുവാൻ സഹായിക്കുന്ന ഒരു ഗുരുവും  പരിശീലകയുമായി അവൾ മാറും. ആത്മീക ഉൾക്കാഴ്ച, കൗൺസിൽ, വിവേകം, ദിശാബോധം, സുരക്ഷ ഇവയെല്ലാം അവളിൽ കാണും. നേരത്തെ പറഞ്ഞതുപോലെ, പെട്ടെന്ന് അവളിൽ വ്യത്യാസങ്ങൾ കാണുമ്പോൾ നിങ്ങളിൽ ആശയ ക്കുഴപ്പം ഉടലെടുക്കും. സ്വയം നിന്ദിച്ച്, അസുരക്ഷരായി, വികാരപരമായി തളർന്ന്‌ നിങ്ങ ൾ ക്ഷീണിതരാകും. നിങ്ങൾ സ്വന്തമായി തീരുമാനങ്ങൾ എടുക്കുന്നത് ഉപേക്ഷിച്ച് എല്ലാ തീരുമാനങ്ങൾക്കും  ഈസേബെലിലേക്ക് നോക്കും. നിങ്ങൾക്ക് എന്തോ സംഭവിച്ചുകൊ ണ്ടിരിക്കുന്നു. നിങ്ങളുടെ ജീവിതത്തിൽ അധികാരമുള്ള എല്ലാവരെയും മിത്രങ്ങൾ, മാതാപിതാക്കൾ, ജീവിതപങ്കാളികൾ, പാസ്റ്റർമാർ ഉൾപ്പെടെ എല്ലാവരും ഈസേബെലാൽ മാറ്റപ്പെടും. വളരെ പതുക്കെ നിങ്ങളുടെ ശക്തി മുഴുവൻ നശിച്ച് എല്ലാം നിങ്ങളുടെ കുഴ പ്പമാണെന്ന് തോന്നും.  ഈസേബെൽ എല്ലാം അറിയുവാൻ ശ്രമിച്ചുകൊണ്ടിരിക്കും.

നിങ്ങളുടെ ജീവിതത്തിൻ്റെ അന്തിമ നിയന്ത്രണം ഈസേബെലിന് വേണം.

ടിപിഎമ്മിലെ  ഈസേബെൽ ആത്മാവിനാൽ നിയന്ത്രി ക്കുന്ന മന്ത്രവാദം

എല്ലാ കൾട്ടുകളും ഈസേബെൽ ആത്മാവിൻ്റെ നിയന്ത്രണത്താൽ നയിക്കപ്പെടുന്നു. ടിപിഎമ്മിലും അതു തന്നെയാണ്. ടിപിഎമ്മിൻ്റെ കുബുദ്ധി ഏദൻ തോട്ടത്തിലെ പാമ്പു പോലെയാണ് എന്നത് മാത്രമാണ് വ്യത്യാസം. അംഗങ്ങളെ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാ യിരിക്കുന്നുവെന്നതാണ് ടിപിഎമ്മിൽ ഇപ്പോഴുള്ള തലവേദന. മറ്റു പെന്തക്കോസ്തു സഭക ളിൽ നിന്നും പലരും വിവാഹം കഴിക്കുന്നു. അതുകൊണ്ട് ടിപിഎമ്മിലെ ദുരുപദേശങ്ങൾ അവർക്ക് മനസ്സിലാകുന്നു. അതുകൊണ്ട് അച്ചടക്ക നടപടികൾ എടുക്കുമെന്ന് പറഞ്ഞ് വരെ ഭീഷണിപ്പെടുന്നു. ധാരാളം ജനങ്ങളെ അന്ധകാരത്തിൻ്റെ പടുകുഴിയിലേക്ക് തള്ളു ന്ന തട്ടിപ്പുകാരനായ ഇടയശ്രേഷ്ഠൻ്റെ താഴെ കൊടുത്തിരിക്കുന്ന സർക്കുലർ പരിശോധി ക്കുക. നിങ്ങളുടെ വിവാഹത്തിലും ഈ നിയമങ്ങൾ കുത്തിത്തിരുകാൻ ആഗ്രഹിക്കുന്നു.

{വിശ്വാസ്യതയ്‌ക്കായി ഇംഗ്ലീഷിലുള്ള സർക്കുലർ അതേപടി താഴെ ചേർക്കുന്നു}

 

ഈ സർക്യൂലറിൻറ്റെ മലയാള പരിഭാഷ താഴെ കൊടുക്കുന്നു.


സർക്കുലർ നമ്പർ. C/17/9 

                                                വിവാഹനിശ്ചയവും വിവാഹവും 

നമ്മുടെ സഭയിലെ വിവാഹത്തെ സംബന്ധിച്ചുള്ള ചില വ്യവസ്ഥകളുടെ വിശദീകരണം നല്കാൻ ആഗ്രഹിക്കുന്നു. നമ്മുടെ സഭയിൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ആണോ പെണ്ണോ ഈ സഭയിൽ കർത്തൃമേശയിൽ പങ്കെടുത്തിരിക്കണം. മറ്റു പെന്തക്കോസ്ത് സഭ ഉൾപ്പെടെ വേറെ സഭയിൽ  അംഗങ്ങളായിരിക്കുന്നവരുടെ വിവാഹമോ വിവാഹനിശ്ച യമോ ഞങ്ങൾ നടത്തികൊടുക്കുകയില്ല. മറ്റു സഭയിൽ നിന്നും ഞങ്ങളുടെ സഭയിൽ വി വാഹമോ വിവാഹനിശ്ചയമോ നടത്താൻ ആഗ്രഹിക്കുന്നവർ തീയതി ഉറപ്പിക്കുന്നതിന് മുൻപ് കുറഞ്ഞപക്ഷം രണ്ടു കർത്തൃമേശയിലെങ്കിലും  പങ്കെടുത്തിരിക്കണം. അപ്പൊസ്ത ലിക ഉപദേശങ്ങൾ അംഗീകരിക്കുന്നുവെന്നും അപ്പൊസ്തലിക കൂട്ടായ്മയിൽ തുടർന്ന് പ ങ്കെടുക്കുമെന്നും അവർ സാക്ഷ്യം പറയണം. മറ്റു സഭകളിൽ വിവാഹിതരാകുന്നവർക്കെ തിരെ നിയമപരമായ അച്ചടക്ക നടപടികൾ സ്വീകരിക്കും. അവരുടെ വിവാഹത്തിൽ പ ങ്കെടുക്കുന്ന കർത്തൃമേശയിൽ സംബന്ധിക്കുന്നവർക്കെതിരെ, അവർ മാതാപിതാക്കളാ കട്ടെ സഹോദരങ്ങളാകട്ടെ മറ്റാരെങ്കിലുമാകട്ടെ, അച്ചടക്ക നടപടികൾ സ്വീകരിക്കും. ദൈവ വചനം വിശദീകരിക്കുന്ന വേർപാടിൻ്റെ ജീവിതവും ഉപദേശങ്ങളുടെ മാർഗ്ഗവും നിലനിർത്താനാണ് ഈ നിർദ്ദേശങ്ങൾ നല്കുന്നത്.

നമ്മൾക്ക് താഴെ പറയുന്ന വിഭാഗവുമായി യാതൊരു സംബന്ധവും പാടില്ല.

(a)  പശ്ചാത്താപ ഉപദേശം അംഗീകരിക്കാത്തവർ 

(b)  ജലസ്നാനത്തെ പറ്റി തെറ്റായ ഉപദേശം പിന്തുടരുന്നവർ 

      ചില തെറ്റായ സ്നാനങ്ങൾ താഴെ കൊടുക്കുന്നു 

 1. ശിശു സ്നാനം 
 2. ജലം തളിച്ചുള്ള സ്നാനം 
 3. ആത്മാവില്ലാത്തവർ കൊടുക്കുന്ന സ്നാനം
 4. ത്രിത്വത്തിൽ വിശ്വസിക്കാതെ യേശു നാമത്തിലുള്ള സ്നാനം 

(c) അന്യഭാഷ അടയാളത്തോടുകൂടിയുള്ള പരിശുദ്ധാത്മാവിൽ വിശ്വസിക്കാതിരിക്കു കയോ അതിനെതിരെ പ്രസംഗിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുന്നവരുടെ സ്നാനം.

(d) ത്രിത്വത്തിൽ വിശ്വസിക്കാത്തവർ

(e) പൂർണ്ണമായി പ്രതിഷ്ഠിക്കപ്പെട്ട അപ്പൊസ്തലിക ശുശ്രുഷയിൽ വിശ്വസിക്കാത്തവർ (ലൂക്കോസ് 14:26,33

ഞങ്ങൾ മറ്റ് പെന്തക്കോസ്ത് വിശ്വാസികളുടെ വിവാഹം നടത്തികൊടുക്കുകയോ അതിൽ പങ്കെടുക്കുകയോ ചെയ്യുകയില്ല. അവർക്ക് കർത്തൃമേശയും കൊടുക്കുകയില്ല.

അപ്പൊ.പ്രവ. 2:42

അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാ ർത്ഥന കഴിച്ചും പോന്നു.”

 • അപ്പൊസ്തലിക ഉപദേശം ഇല്ലാത്തവരുടെ കൂട്ടായ്മയിൽ പങ്കെടുക്കരുത്.
 • വിശുദ്ധന്മാർക്കു ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നുവേണ്ടി പോ രാടുകയും  ഉപദേശത്തിൻ്റെ ഐക്യം നിലനിർത്തുകയും വേണം (യൂദ 3).
 • നമ്മൾ മനുഷ്യരെ സന്തോഷിപ്പിക്കുന്നവർ ആകരുത്

ഗലാത്യർ 1:8-10

എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗ ത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്ക പ്പെട്ടവൻ. ഞങ്ങൾ മുന്‍പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈക്കൊണ്ട സുവിശേഷത്തിന് വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ. ഇപ്പോൾ ഞാൻ മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നതു? അല്ല, ഞാൻ മനുഷ്യരെ പ്രസാദിപ്പിപ്പാൻ നോക്കുന്നുവോ? ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ക്രിസ്തുവിൻ്റെ ദാസനായിരിക്കയില്ല.

ഗലാത്യർ 4:6, “അങ്ങനെയിരിക്കെ നിങ്ങളോടു സത്യം പറകകൊണ്ടു ഞാൻ നിങ്ങൾക്കു ശത്രുവായിപ്പോയോ?

കുറിപ്പ് : വധുവും വരനും വേറെ സഭയിൽ നിന്നാണെങ്കിൽ, വിവാഹം വധുവിൻ്റെ സഭ യിൽ ആണെങ്കിൽ, വരൻ്റെ അസ്സെംബ്ലിയിൽ നിന്നും ചുമതലയിൽ ഇരിക്കുന്ന ബ്രദർ മാ ത്രമേ പോകാൻ പാടുള്ളു. വിവാഹം വരൻ്റെ സഭയിൽ വെച്ചാണെങ്കിൽ, വധുവിൻ്റെ സഭ യിൽ നിന്നും ചുമതലയിൽ ഇരിക്കുന്ന സിസ്റ്ററും കൊച്ചു സിസ്റ്ററും മാത്രമേ പോകാൻ പാ ടുള്ളു. ഇത് ഹെഡ് ക്വാർട്ടേഴ്സിൽ അറിയിച്ചിരിക്കണം.  

           ഒപ്പ്

പാസ്റ്റർ എൻ.സ്റ്റീഫൻ 

 (ചീഫ് പാസ്റ്റർ


മറ്റ് വീണ്ടും ജനിച്ച വിശ്വാസികളേക്കാൾ ടിപിഎം പുരോഹിതന്മാരെ റോമൻ കത്തോ ലിക്ക മതവുമായി ബന്ധിപ്പിക്കുന്നത് എളുപ്പമാണെന്ന് ഞാൻ ചിന്തിക്കുന്നു. താഴെ കൊടുത്തിരിക്കുന്ന ഫോട്ടോകൾ ശ്രദ്ധിക്കുക.

[വരൻ്റെയും വധുവിൻ്റെയും ഫോട്ടോ അവരുടെ സ്വകാര്യതയെ മാനിച്ചു ഞങ്ങൾ നീക്കം ചെയ്തു.]

ഉപസംഹാരം

ഇതിനു മുൻപുള്ള ലേഖനത്തിൽ പ്രതിപാദിച്ചതുപോലെ, ഈ അകൃത്യത്തിൻ്റെ വേലക്കാ ർ ക്രിസ്തുവിൻ്റെ ശരീരത്തിൽ വിഭജനങ്ങൾ സൃഷ്ടിക്കുവാൻ ഇറങ്ങി തിരിച്ചിരിക്കുന്നു.

റോമർ 16:17-18, “സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപ ക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാൻ നി ങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോടു അകന്നു മാറുവിൻ. അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനെ അല്ല തങ്ങളുടെ വയറ്റിനെയത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു.”

ഇവർ നിർലജ്ജരായി ഗലാത്യർ 1:9 ഉദ്ധരിക്കുമെങ്കിലും, അവരുടെ അംഗീകരണം അവരെ കുറ്റം വിധിക്കും. അവരുടെ വിശ്വാസികൾക്ക് പരിശുദ്ധാത്മാവിൻ്റെ അഭിശേഷം ഇല്ലെ ന്നും അവർ തെളിയിച്ചിരിക്കുന്നു.

1 യോഹന്നാൻ 2:26-27, “നിങ്ങളെ തെറ്റിക്കുന്നവരെ ഓർത്തു ഞാൻ ഇത് നിങ്ങൾക്ക് എഴു തിയിരിക്കുന്നു. അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങ ളെ ഉപദേശിപ്പാൻ ആവശ്യമില്ല; അവൻ്റെ അഭിഷേകം തന്നേ നിങ്ങൾക്ക് സകലവും ഉപദേശിച്ചുതരികയാലും അത് ഭോഷ്കല്ല സത്യം തന്നേ ആയിരിക്കയാലും അത് നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങൾ അവനിൽ വസിപ്പിൻ.”

നിങ്ങൾ വാസ്തവമായും പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ചിരിക്കുന്നു. നിങ്ങളെ നിയന്തിക്കുന്ന ഈ ഈസേബെലിനെ അനുസരിക്കരുത്. ആത്മാവിൻ്റെ വിളിക്ക് ചെവി കൊടുക്കുക.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

6 Replies to “മന്ത്രവാദവും ഈസേബെൽ ആത്മാവും”

 1. “കുറ്റം കണ്ടുപിടിക്കുക,
  സ്‌നേഹശൂന്യത(പക), വിമർശനം, ന്യായവിധി, കോപം, വിദ്വേഷം, മല്പിടുത്തം എന്നിവയുടെ അടിസ്ഥാനത്തിൽ വ്യാജ വിവേകം മനസ്സിലാക്കാം.”

  “ക്രിസ്തുവിൻറ്റെ ശരീരത്തിൽ വിഭജനങ്ങൾ സൃഷ്ടിക്കുവാൻ ഇറങ്ങി തിരിച്ചിരിക്കുന്നു.”

  കുറ്റപ്പെടുത്തുന്നതിലൂടെ താങ്ങളേ കുറ്റം ചെയ്യുന്നു എന്ന് വരുന്നില്ലേ!
  ചെളി വാരി എറിയുന്ന ആളിന്റെ കൈയിലും ചെളിയാകും എന്നറിയില്ലേ!!!

  അടുത്തത്:-
  “അവരുടെ വിശ്വാസികൾക്ക് പരിശുദ്ധാത്മാവിൻറ്റെ അഭിശേഷം ഇല്ലെന്നും അവർ തെളിയിച്ചിരിക്കുന്നു.”

  “നിങ്ങൾ വാസ്തവമായും പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ചിരിക്കുന്നു. നിങ്ങളെ നിയന്തിക്കുന്ന ഈ ഈസേബെലിനെ അനുസരിക്കരുത്. ആത്മാവിൻറ്റെ വിളിക്ക് ചെവി കൊടുക്കുക.”
  ഇങ്ങനെ മറിഞ്ഞ് തിരിഞ്ഞു പറയുന്നതിടൂടെ സുബോധമുള്ള പരിശുദ്ധ ആത്മാവ് ഇല്ലെന്ന് തെളിയുന്നില്ല!!!

  1. “കുറ്റം കണ്ടുപിടിക്കുക,
   സ്‌നേഹശൂന്യത(പക), വിമർശനം, ന്യായവിധി, കോപം, വിദ്വേഷം, മല്പിടുത്തം എന്നിവയുടെ അടിസ്ഥാനത്തിൽ വ്യാജ വിവേകം മനസ്സിലാക്കാം.”

   “ക്രിസ്തുവിൻറ്റെ ശരീരത്തിൽ വിഭജനങ്ങൾ സൃഷ്ടിക്കുവാൻ ഇറങ്ങി തിരിച്ചിരിക്കുന്നു.”

   കുറ്റപ്പെടുത്തുന്നതിലൂടെ താങ്ങളേ കുറ്റം ചെയ്യുന്നു എന്ന് വരുന്നില്ലേ!
   ചെളി വാരി എറിയുന്ന ആളിന്റെ കൈയിലും ചെളിയാകും എന്നറിയില്ലേ!!!

   അടുത്തത്:-
   “അവരുടെ വിശ്വാസികൾക്ക് പരിശുദ്ധാത്മാവിൻറ്റെ അഭിശേഷം ഇല്ലെന്നും അവർ തെളിയിച്ചിരിക്കുന്നു.”

   “നിങ്ങൾ വാസ്തവമായും പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ചിരിക്കുന്നു. നിങ്ങളെ നിയന്തിക്കുന്ന ഈ ഈസേബെലിനെ അനുസരിക്കരുത്. ആത്മാവിൻറ്റെ വിളിക്ക് ചെവി കൊടുക്കുക.”

   ഇങ്ങനെ മറിഞ്ഞ് തിരിഞ്ഞു വെളിപ്പെടുത്തുന്നതിലൂടെ എഴുതിയവർക്ക് സുബോധമുള്ള പരിശുദ്ധ ആത്മാവ് ഇല്ലെന്ന് തെളിയുന്നില്ലേ!!!

 2. സഹോദരാ,
  ഞാൻ TPM വിശ്വാസിയോ TPM തീവ്രവാദിയോ അല്ല,

  താങ്ങൾ Tpm വിശ്വാസികളെ സ്നേഹിച്ചിട്ടാണ് വെളിച്ചം വരുവാൻ ഈ വേല ചെയ്യുന്നു എന്ന് വെളിപ്പെടുത്തുന്നു, സമ്മതിച്ചു നല്ല വേലതന്നെ,
  TPM ൽ കുറവുകൾ ഉണ്ടു എന്നതും സത്യം തന്നേ,
  എന്നാൽ അതിനെ ഈ വിധത്തിലല്ല എതിർത്ത് പോരാടേണ്ടത് ,[2Co 10:4 ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങള്‍ അല്ല, കോട്ടകളെ ഇടിപ്പാന്‍ ദൈവസന്നിധിയില്‍ ശക്തിയുള്ളവ തന്നേ.)

  *യേശുക്രിസ്തു ഇരുട്ടുള്ള ലോകത്തിന്റെ ഇരുട്ടല്ല ഉയർത്തിയത്, ഇരുട്ടിൽ വന്നു വെളിച്ചമാണ് ഉയർത്തിയത്.
  ഇരട്ടു കാണിച്ചു എല്ലാവർക്കും വെളിച്ചം വരട്ടേ എന്ന് ഒരു ജ്ഞാനിയും പ്രവൃത്തിക്കാരില്ല, വെളിച്ചത്തിന്ന് വെളിച്ചം തന്നെ തെളിയിക്കേണം.(1Jn 2:8 പുതിയോരു കല്പന ഞാന്‍ നിങ്ങള്‍ക്കു എഴുതുന്നു എന്നും പറയാം. അതു അവനിലും നിങ്ങളിലും സത്യമായിരിക്കുന്നു; ഇരുട്ടു നീങ്ങിപോകുന്നു; സത്യവെളിച്ചം ഇതാ പ്രകാശിക്കുന്നു.)
  *മറ്റൊരാളുടെ കുറ്റം പറഞ്ഞു, ചില ആളുകളുടെ ഇടയിൽ നല്ലപേർ എടുക്കാം എന്ന് വിചാരിക്കുന്നത് സത്യവിചാരമല്ല.[Joh 8:15 നിങ്ങള്‍ ജഡപ്രകാരം വിധിക്കുന്നു; ഞാന്‍ ആരെയും വിധിക്കുന്നില്ല..)

  ആകയാൽ
  ഈ വേല വിട്ടു ക്രിസ്തുവിന്നായി നല്ല വേല ചെയ്തു നല്ലനില പ്രാപിക്കുക(1Ti 3:13 നന്നായി ശുശ്രൂഷ ചെയ്തിട്ടുള്ളവര്‍ തങ്ങള്‍ക്കു നല്ല നിലയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്തില്‍ വളരെ പ്രാഗത്ഭ്യവും സമ്പാദിക്കുന്നു.)

  ഏത് സമൂഹം ഇരുട്ടിലിരിക്കുന്നു എന്ന് തോനുന്നോ അവിടേക്കു യേശുവിനെപ്പോല മരിക്കാനായി ഇറങ്ങുകയത്രേ വേണ്ടത്….!
  (Joh 12:24 ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നുകോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കില്‍ അതു തനിയേ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും.)

 3. മറ്റൊരു സമൂഹത്തെ യോ സഭയെയോ കുറ്റപ്പെടുത്തി, അവരിലെ ന്യൂനതകളും വീഴ്ചകളും മാത്രം എടുത്തു കാട്ടി തങ്ങളെത്തന്നെ സ്വയം നേരോടെ ജീവിക്കുന്നവർ എന്ന് മറ്റുള്ളവരെ കാണിച്ചു കൊണ്ട് പറയുന്ന ഈ സുവിശേഷം മൂലം എത്ര പേർ നന്നാവും എന്നറിയുന്നില്ല.റ്റി.പി.എം എന്ന സഭയിൽ ഉള്ളത് മനുഷ്യരാണ്.പ്രത്യേകമായി വിശേഷസിദ്ധികളോ വരങ്ങളോ ഒന്നും കിട്ടിയവരല്ല. ദൈവകൃപയാൽ മാത്രമേ ഇതിൽ നേരോടെ നില നിന്ന് നല്ലൊരു അവസാനം പ്രാപിക്കുവാൻ കഴിയൂ. ദൈവപുത്രനായ യേശുവിനെ പരീക്ഷിച്ച പിശാചല്ലേ. പിന്നെയാണോ ഈ മനുഷ്യർ. എല്ലാവരും വിശുദ്ധരാണെന്ന് പറയുവാൻ കഴിയുകയില്ല. അവരും ജഡത്തിൽ ജീവിക്കുന്നവരല്ലേ.ചില ബലഹീനതകൾ ഒക്കെ ചിലപ്പോൾ ഉണ്ടാകാം.ബലഹീനതകൾ മാത്രം എടുത്തുകാട്ടുന്ന ഈ പ്രവണത നല്ലതല്ല. വേറെ എത്രയോ നല്ല കാര്യങ്ങൾ പറയുവാനുണ്ട്.ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. വീണ പോയവർ എങ്ങനെ യും മറ്റുള്ളവരെ വീ ഴിക്കുവാനേ നോക്കുകയുള്ളൂ.

  1. സഹോദരൻ Wilson Varghese,
   ഞങ്ങൾ സ്വയം നേരോട് ജീവിക്കുന്നവർ എന്ന് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്? നശിച്ചു പോയ്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തെ കുറിച്ചുള്ള വേദനയും ദുഃഖവും ആണ് ഞങ്ങൾ എഴുതുന്നത്? ടിപിഎം ഉപദേശങ്ങൾ വേദപുസ്‌തകവുമായി യാതൊരു ബന്ധവും ഇല്ലെന്നു ഞങ്ങൾ വേദപുസ്തകം അറിയാത്ത ടിപിഎം വിശ്വാസികളെ മനസ്സിലാക്കാൻ ശ്രമിക്കുന്നു. അത്രേയുള്ളു.

   പിന്നെ പിന്മാറ്റക്കാർ (ടിപിഎമ്മിന്റെ ഭാഷയായ വീണുപോയവർ) ആരാണെന്ന് അറിയുവാൻ വായിക്കുക http://malayalam.fromtpm.com/2017/05/30/twisted-meanings-in-tpm-backsliding/

 4. വിൽ‌സൺ അവർകളുടെ കമന്റ് വായിച്ചാൽ തോന്നും നിങ്ങളുടെ ആ കനിവ് കൊണ്ടാണ് ദൈവം നിലനിന്നു പോകുന്നത് എന്ന് , അതായതു ടിപിഎം കാർ ഇല്ലാതിരുന്നെങ്കിൽ ഈ സ്വർഗത്തിൽ ഉള്ള സ്ഥലത്തു ആരെ പാർപ്പിച്ചേനെ ? ഏതായാലും നിങ്ങൾ കുറച്ചുപേർ ഉള്ളത് കൊണ്ട് ആ നാണക്കേട് അങ്ങ് മാറിക്കിട്ടി . ഫ്രം ടിപിഎം നെ വിമര്ശിക്കാതെ എന്താണ് ഈ ടിപിഎം ന്റെ പഠിപ്പിക്കൽ ആയ സീയോൻ ഉപദേശം എന്ന് ഒന്ന് പറഞ്ഞുതന്നാല് ഇത് അങ്ങ് നിറുത്തി ഞങ്ങളും നിങ്ങളുടെ കൂടെ വന്നു മദറിന്റെ മന്ത്രവാദത്തിൽ പങ്കുചേരാം , അതുകൊണ്ടു ഞങ്ങൾക്ക് ഈ സീയോൻ തട്ടിപ്പു അറിയാവുന്നതു കൊണ്ട് ഈ പൈശാചിക ബന്ധനത്തിനു പുറത്തു വന്നു ക്രിസ്തു നൽകുന്ന സ്വാതന്ത്ര്യം എന്താണെന്നു മനസിലാക്കാൻ ആദ്യം മുതൽ ഈ വെബ്സൈറ്റിലെ ലേഖനങ്ങൾ വായിക്കുക .

Leave a Reply to sunil- bangalore Cancel reply

Your email address will not be published. Required fields are marked *