കാപട്യം (HYPOCRISY) എന്താകുന്നു, എന്തല്ല???

ഒരുപാട് ടിപിഎം ഭ്രാന്തന്മാർ തങ്ങളുടെ ദേഷ്യം തീർക്കാനായി ഈ സൈറ്റിനെതിരെ അസഭ്യം പറയുന്നതിൽ ഞങ്ങൾ ഒട്ടും അതിശയിക്കാറില്ല . ഇവരുടെ സാധാരണയുള്ള അപവാദങ്ങളിൽ ഒന്നാണ് സൈറ്റിനെതിരെ കാപട്യം കാണിക്കുക. വാസ്തവത്തിൽ കാപട്യം എന്താണെന്ന് അവർക്കറിയത്തില്ലെന്ന് ഞങ്ങൾക്ക് അറിയാം. അവർ അർഥം മനസ്സിലാക്കാതെ ഈ വാക്ക് ഉപയോഗിക്കുന്നു. അവർക്ക് ഇത്രമാത്രം മസ്തികക്ഷാളനം (BRAINWASHING) സംഭവിച്ചോ? അതെ, അത് ശരിയാണ്. എങ്ങനെയായാലും, കാപട്യം എന്താണെന്നും എന്തല്ലെന്നും അവർ മനസ്സിലാക്കുന്നത് അവർക്ക് പ്രയോജനമാണെന്നു ഞാൻ വിശ്വസിക്കുന്നു.

ഒരു തീവ്രവാദിയുടെ പ്രതികരണം 

അനോണിമസ് (ANONYMOUS) എന്ന പേരിൽ കമെൻറ്റ് ചെയ്യുന്ന ഒരു ടിപിഎം തീവ്രവാദി ഉണ്ട്. ബാക്കി തീവ്രവാദികളെപോലെ, ഇദ്ദേഹത്തിനും അവലോകനങ്ങൾക്ക് എതിരെ യാതൊരു വാദവുമില്ല. അതിനാൽ കണ്ണടച്ച് ഞങ്ങളെ കാപട്യക്കാരെന്ന് അധിക്ഷേപിക്കു ന്നു.  അനുവാദം കൂടാതെ ഫോട്ടോ ഇടുന്നുവെന്നുള്ളതാണ് ഞങ്ങൾക്കെതിരായ ഏറ്റവും പുതിയ ആരോപണം.

https://fromtpm.com/blog/2017/09/26/witchcraft-and-jezebel-spirit/#comment-4048

അദ്ദേഹം പറയുന്നതനുസരിച്ച്, വ്യക്തമായ അനുവാദം കൂടാതെ ഫോട്ടോ പ്രസിദ്ധീകരി ക്കുന്നത് കാപട്യം ആകുന്നു.

തീവ്രവാദിക്ക് ഒരു പ്രോത്സാഹനം

എന്നാൽ അത് അങ്ങനെ തന്നെയാണോ? നിഘണ്ടു നോക്കാം. മെറിയം  വെബ്സ്റ്റർ കാപ ട്യത്തെ പറ്റി പറയുന്നത് നോക്കുക.

മേൽപ്പറഞ്ഞ നിർവചനത്തിൻ്റെ മലയാള പരിഭാഷ

 • ഒരാളുടെ ശരിയായ അവസ്ഥ അറിയത്തില്ലെന്നു അഭിനയിക്കുക അഥവാ ഒരു വ്യക്തിക്ക് അത് അസാധ്യമെന്ന് വിശ്വസിക്കുക * ഒരു വ്യക്തിയുടെ അവകാശത്തി നെതിരെ പെരുമാറുക * ഒരു വ്യക്തിയുടെ സ്വകാര്യത പ്രസിദ്ധീകരിച്ച് കാപട്യം വെളിപ്പെടുത്തുന്നു * പ്രത്യേകിച്ച് ഒരു നന്മയുടെയോ മതത്തിൻ്റെയോ തൻ്റെ ഭാവ ത്തിന്മേലുള്ള വ്യാജ അനുമാനം.
 • നമ്മുടെ പരമ്പരാഗതമായ ചാരിത്ര്യം നമ്മുടെ കാപട്യത്തിനും സ്വാര്‍ത്ഥതക്കും മറ യായി ഉപയോഗിക്കുക – ലാസിയൂസ് ഗാർവിൻ (LUCIUS GARVIN)
 • കാപട്യത്തിൻ്റെ ഒരു പ്രവൃത്തിയോ സംഭവമൊ – ഒരാളുടെ മാതാപിതാക്കളെ കുറിച്ച് നല്ല അറിവ് – കപടതകൾ

പ്രിയ അനോണിമസ്, മറ്റുള്ളവരുടെ ഫോട്ടോകൾ പൊതുവിൽ പ്രസിദ്ധികരിക്കുന്നത് ഞ ങ്ങളുടെ യഥാർത്ഥ സ്വഭാവത്തിനെതിരാണെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ? അങ്ങനെ യെങ്കിൽ ഒരു പുനഃപരിശോധനയുടെ ആവശ്യമുണ്ട്, ഈ സൈറ്റിൽ ഞങ്ങളേക്കുറിച്ച് എന്ന ഭാഗം പരിശോധിക്കുക. ഞങ്ങളുടെ ഉദ്ദേശ്യം ഞങ്ങൾ വ്യക്തമാക്കിയിരിക്കുന്നു. ആട്ടിൻ തോല് ധരിച്ച ചെന്നായ്ക്കളെ പുറത്തു കാട്ടുവാൻ ഞങ്ങൾ ഒരുങ്ങിയിരിക്കുന്നു.

ഒരു പക്ഷെ നിങ്ങൾക്കറിയത്തില്ലെങ്കിൽ, പൊതു ജനങ്ങളുടെ ഇടയിൽ സുലഭമായ ഫോ ട്ടോകൾ പരസ്യപ്പെടുത്താൻ ഞങ്ങൾക്ക് ആരുടേയും അനുവാദം ആവശ്യമില്ല. ഞങ്ങൾ പരസ്യപ്പെടുത്തുന്നതിനു മുമ്പ് വസ്തുക്കൾക്ക് വ്യക്തമായ പകർപ്പവകാശമൊ (COPYRIGHT) വ്യാപാരമുദ്രയൊ (TRADE MARK) ഉണ്ടോയെന്ന് പരിശോധിക്കും. കോപ്പിറൈറ്റ് ഉള്ള വസ്തു ക്കൾക്കുപോലും, എഫ്ബിഐ (FBI) വിമർശനത്തിനായി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഞങ്ങൾ ഒരു നിയമവും ലംഘിച്ചിട്ടില്ലെന്ന് നിങ്ങളെ ഓർ മ്മപ്പെടുത്തുന്നു.

ഇപ്പോൾ കാപട്യം എന്തല്ലെന്ന് നിങ്ങൾക്ക് മനസ്സിലായല്ലോ. ഇനിയും കാപട്യം എന്താ ണെന്ന് കാട്ടിത്തരാം.

ടിപിഎമ്മിലെ യഥാർത്ഥ കാപട്യം

നിങ്ങൾ ഈ സൈറ്റ് ക്രമമായി സന്ദർശിക്കുന്നവരാണെങ്കിൽ, ഇതിനോടകം  എന്താണ് കാപട്യമെന്നും എന്താണ് ഇരട്ടത്താപ്പെന്നും ബോധ്യമായി കാണുമല്ലോ. കള്ള സാക്ഷ്യ ത്തിൻ്റെ വക്കോളമെത്തിയിരിക്കുന്ന ടിപിഎമ്മിൻ്റെ നുണയും കാപട്യവും വെളിപ്പെടു ത്തിയ പ്രവർത്തനം പുറത്തു കാട്ടുവാൻ ഞാൻ ആഗ്രഹിക്കുന്നു. അനോണിമസ് പോലെ യുള്ള വ്യക്തികൾക്കു സ്വയമായി കാണുവാനായി ഒരു കണ്ണാടിയുടെ ആവശ്യം വന്നെ ത്തിയിരിക്കുന്നു.

ടിപിഎം കള്ളം പറഞ്ഞു 1500 അന്തേവാസികളുള്ള അനാഥാലയം നടത്തുന്നുവെന്ന് നടി ക്കുന്ന രേഖകളുടെ ഫോട്ടോകൾ താഴെ കൊടുത്തിരിക്കുന്നത് നോക്കുക.

 

മേൽപ്പറഞ്ഞ രേഖയുടെ മലയാള പരിഭാഷ (രത്‌നച്ചുരുക്കം)


പ്രിയ ശ്രീ സാർത്ഥക് ബെഹുറിയ

വ്യാണിജ്യാടിസ്ഥാനത്തിൽ അല്ലാതെയുള്ള എൽപിജി (LPG) സിലണ്ടറുകൾക്ക് അനുവദി ച്ചിട്ടുള്ള ഇളവ് നിർത്തലാക്കരുതെന്ന് അഭ്യർത്ഥിച്ച് ദി പെന്തക്കോസ്റ്റൽ മിഷൻ ചെന്നൈ, ഇന്ത്യൻ ഓയിൽ കോർപറേഷന് അയച്ച കത്ത് ഞങ്ങളുടെ കൈവശം കിട്ടിയിട്ടുണ്ട്.

ഇന്ത്യൻ സൊസൈറ്റിസ് റെജിസ്ട്രേഷൻസ് ആക്ട് 1860, അനുസരിച്ച്  ദി പെന്തക്കോസ്ത് മിഷൻ ഒരു ചാരിറ്റബിൾ സൊസൈറ്റി ആയി രജിസ്റ്റർ ചെയ്തിരിക്കുന്നു. ഇത് വാണിജ്യാടി സ്ഥാനത്തിലുള്ള സംഘടന അല്ലാത്തതിനാൽ അർബൻ ലാൻഡ് നികുതിയും ആസ്തി നി കുതിയും (PROPERTY TAX) കൊടുക്കുന്നതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. NDCE നിരക്ക് (ഗാർഹികം) പ്രകാരം പട്ടാമൽ ഗ്യാസ് ഏജൻസിസ്‌,വെസ്റ്റ് താമ്പരം, ചെന്നൈ, സർവീസ് കണക്ഷൻ പഴയ നമ്പർ : 31803,  പുതിയ നമ്പർ : 37126, വഴി 24 സിലണ്ടറുകൾ അനുവദിച്ചി ട്ടുണ്ട്.

എന്നാൽ കഴിഞ്ഞ ചില മാസങ്ങളായി, ലോക്കൽ ഏജൻസി പറഞ്ഞതനുസരിച്ചു യാതൊ രു മുന്നറിയിപ്പും കൂടാതെ  വ്യാണിജ്യാടിസ്ഥാനത്തിൽ അല്ലാതെയുള്ള ഇളവ് ഏരിയ ഓ ഫീസ് നീക്കം ചെയ്തു. ഇത് മിഷൻ അറിയച്ചതുപോലെ അവരുടെ സാമൂഹിക പ്രവർത്ത നങ്ങൾക്ക് അതിഭയങ്കര ബുദ്ധിമുട്ടാക്കി തീർത്തിരിക്കുന്നു. സീനിയർ ഏരിയ മാനേജർ (എൽപിജി), ടൈനംപെട്ട, ചെന്നൈ, ഡെപ്യൂട്ടി മാനേജർ, ജനറൽ മാനേജർ (എൽപിജി), നുകമ്പാക്കം എന്നിവർക്കും വ്യാണിജ്യാടിസ്ഥാനത്തിൽ അല്ലാതെയുള്ള ഇളവ് നീക്കം ചെയ്യരുതെന്ന് അപേക്ഷിച്ചു പല എഴുത്തുകളും അയച്ചു.

ഇത് യാഥാർത്ഥമായും സാമൂഹിക പ്രവർത്തനങ്ങൾ ചെയ്യുന്ന സംഘടന ആയതുകൊണ്ട് അനുവദിച്ച ഇളവ് പുനഃസ്ഥാപിക്കണമെന്ന്‌ അപേക്ഷിക്കുന്നു. ഈ എഴുത്തും അതിനോ ടനുബന്ധിച്ചുള്ള രേഖകളും അവശ്യ നടപടികൾക്കായി അയക്കുന്നു.

 

എന്ന് ബഹുമാനപൂർവ്വം                                                     ആത്മാർത്ഥതയോടെ,

ഒപ്പ്

(വി.പൊൻരാജ്)


ഭാരത് സർക്കാരിൻ്റെ ലെറ്റർ ഹെഡിൽ ഏതോ വ്യക്തി കള്ളം എഴുതിയിരിക്കു ന്നത് ശ്രദ്ധിക്കുക. ചെന്നായ്ക്കൾക്കുവേണ്ടി കള്ളം പറയുന്നത് തൻ്റെ കർ ത്തവ്യം ആണെന്ന് ചിന്തിക്കുന്ന ഏതോ അധികാരമുള്ള വിശ്വാസിയെക്കൊണ്ട് ഇത് ചെയ്യിച്ചതാണെന്നതിൽ എനിക്ക് യാതൊരു സംശയവും ഇല്ല.

അവർ അനാഥാലയം നടത്തുണ്ടെന്ന് കള്ളം എഴുതി സമർപ്പിച്ച രേഖയാണ് അടി സ്ഥാന പ്രമാണം. കുലീനമായ സർക്കാർ സ്ഥാപനത്തിന് സമർപ്പിച്ച ഏറ്റവും വ ലിയ പച്ചക്കള്ളമാണിത്. ഇതിനെക്കാളും വലിയ തെളിവ് വേണോ

അനാഥരെയും വാർദ്ധക്യരെയും ആത്മാർത്ഥമായി ശുശ്രുഷിക്കുന്ന എൻജിഓ (NGO) ക ളുടെ ലൈസൻസ് മോദി സർക്കാർ റദ്ദ് (CANCEL) ചെയ്യുന്നതിൻ്റെ പിന്നിലുള്ള യഥാർത്ഥ മായ കാരണം ടിപിഎം പോലെയുള്ള ആളുകളാണ്. അനോണിമസ് പോലെയുള്ള വ്യ ക്തികൾ വിധേയരായിരിക്കുന്ന ബ്രെയിൻ വാഷിംഗ് (BRAIN WASHING) കാണുമ്പോൾ എ നിക്ക് ഒട്ടും അതിശയം തോന്നാറില്ല. തങ്ങൾ സേവിക്കുന്ന ചെന്നായ്ക്കളെ ന്യായീകരി ക്കാൻ വേണ്ടി എന്തും ചെയ്യാൻ അവർ മടിക്കത്തില്ല.

ഉപസംഹാരം

പ്രിയ അനോണിമസിനും മറ്റു ടിപിഎം തീവ്രവാദികൾക്കും, ഞാൻ നിങ്ങളെ എല്ലാവരെ യും ആത്മാർത്ഥമായി സ്നേഹിക്കുന്നതുകൊണ്ടാണ് ഈ ചെറിയ സേവനം ചെയ്യുന്നത്. ടിപിഎമ്മിലെ ബലഹീന വർഗ്ഗത്തെ അവഗണിച്ച് എനിക്ക് എൻ്റെ വഴി നോക്കാമായിരു ന്നു. നിങ്ങൾ കൂടിവരുന്നിടത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രഹസനം നിങ്ങളെ അറിയിക്കു വാൻ ദൈവ സ്നേഹം എന്നെ നിർബന്ധിക്കുന്നു.

ലേവ്യ 19:17, “സഹോദരനെ നിൻ്റെ ഹൃദയത്തിൽ ദ്വേഷിക്കരുത്; കൂട്ടുകാരൻ്റെ  പാപം നിൻ്റെമേൽ വരാതിരിപ്പാൻ അവനെ താല്പര്യമായി ശാസിക്കേണം. പ്രതി കാരം ചെയ്യരുത്“.

നിങ്ങൾ കണ്ണുകൾ തുറന്ന് നിങ്ങളുടെ ആത്മീക ജീവിതം ഈ ലോകത്തിൽ ആരംഭിക്കു വാൻ ഇടയാകട്ടെയെന്നു ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

One Reply to “കാപട്യം (HYPOCRISY) എന്താകുന്നു, എന്തല്ല???”

 1. “ടിപിഎം കള്ളം പറഞ്ഞു 1500 അന്തേവാസികളുള്ള അനാഥാലയം നടത്തുന്നുവെന്ന് നടിക്കുന്ന”
  എന്നാൽ മനസ്സിലാക്കുക-
  -TPM വേലക്കാർ എല്ലാം വിട്ടു തങ്ങളെ അനാഥകളായി സമർപ്പിച്ചിരിക്കയാൽ അവർ താസിക്കുന്ന സ്ഥലം അനാഥാലയം എന്ന് പറഞ്ഞാലും തെറ്റുണ്ടോ?

  സഹോദരാ” ഈ ഭൂമിയിലുള്ള നശിച്ചുപോകുന്ന വിഷയങ്ങളിലല്ല- കപടം or കാപട്യം വിലയിരുത്തേണ്ടത്, “നിലനിൽക്കുന്ന വിഷയങ്ങളിൽ”. (Joh 6:27 നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനിലക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവര്‍ത്തിപ്പിന്‍; എന്നു ഉത്തരം പറഞ്ഞു. 1Jn 5:17 ഏതു അനീതിയും പാപം ആകുന്നു; മരണത്തിന്നല്ലാത്ത പാപം ഉണ്ടു താനും. )
  ഭൂമിയിലുള്ള കുറ്റവീക്ഷണ ജ്ഞാനം അതു കപടമാണ് *[[Jas 3:17]* ഉയരത്തില്‍നിന്നുള്ള ജ്ഞാനമോ ഒന്നാമതു നിര്‍മ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സല്‍ഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു.

  ബൈബിൾ പറയുന്ന യഥാർത്ഥ കപടം or കാപട്യം എന്ത്?

  1.കണക്കിടാതിരിക്കുന്ന അകൃത്യത്തെക്കാൾ ആത്മാവിൽ കപടമാണ് കപടം.
  *[[Psa 32:2]* യഹോവ അകൃത്യം കണക്കിടാതെയും ആത്മാവില്‍ കപടം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍.

  2.ഘനമേറിയ ദിവ്യ സ്വഭാവങ്ങളെ ത്യജിച്ചു നശിച്ചുപോകുന്ന കാര്യങ്ങളിൽ കുറ്റം കണ്ടുപിടികുന്നതാണ് കപടം.
  *[[Mat 23:22]* കപട ഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ തുളസി, ചതകുപ്പ, ജീരകം ഇവയില്‍ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തില്‍ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം.
  നശിച്ചുപോകുന്നതും ദൈവത്തിനുള്ളതുമായ കാര്യങ്ങളെ തിരിച്ചറിവില്ലാത്തവരാണ് കപടഭക്തിക്കാർ *[[Mar 12:15-17]* %v 15% അവന്‍ അവരുടെ കപടം അറിഞ്ഞുനിങ്ങള്‍ എന്നെ പരീക്ഷിക്കുന്നതു എന്തു? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിന്‍ ; ഞാന്‍ കാണട്ടെ എന്നു പറഞ്ഞു. %v 16% അവര്‍ കൊണ്ടു വന്നു. ഈ സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു അവരോടു ചോദിച്ചതിന്നുകൈസരുടേതു എന്നു അവര്‍ പറഞ്ഞു. %v 17% യേശു അവരോടുകൈസര്‍ക്കുംള്ളതു കൈസര്‍ക്കും ദൈവത്തിനുള്ളതു ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിന്‍ എന്നു പറഞ്ഞു; അവര്‍ അവങ്കല്‍ വളരെ ആശ്ചര്യപ്പെട്ടു.

  3.പകയും, പക ഉണ്ടാകാൻ മറ്റുള്ളവരെ ഇളക്കിവിടുന്നതുമാണ് കപടം.
  *[[Pro 26:26]* അവന്റെ പക കപടംകൊണ്ടു മറെച്ചു വെച്ചാലും അവന്റെ ദുഷ്ടത സഭയുടെ മുമ്പില്‍ വെളിപ്പെട്ടുവരും.
  *[[Rom 1:29]* അവര്‍ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുര്‍ബ്ബുദ്ധിയും നിറഞ്ഞവര്‍; അസൂയ, കുല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവര്‍,)
  കൂട്ടു ക്രിസ്തവദാസന്മാരെ അവമാനിക്കാൻ തുടങ്ങിയാൽ- കപടം *[[Mat 24:49-50]* %v 49% കൂട്ടു ദാസന്മാരെ അടിപ്പാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാല്‍ %v 50% ആ ദാസന്‍ നിരൂപിക്കാത്ത നാളിലും അറിയാത്ത നാഴികയിലും യജമാനന്‍ വന്നു അവനെ ദണ്ഡിപ്പിച്ചു അവന്നു കപടഭക്തിക്കാരോടുകൂടെ പങ്കുകല്പിക്കും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും”

  4.മറ്റുള്ളവരുടെ കുറവുകൾ മാത്രം കണ്ടു വമ്പു പറഞ്ഞു പരത്തുന്നതാണ് കപടം.
  *[[Psa 12:3]* കപടമുള്ള അധരങ്ങളെ ഒക്കെയും വമ്പു പറയുന്ന നാവിനെയും യഹോവ ഛേദിച്ചുകളയും.
  കുറ്റം മാത്രം അന്വേഷിച്ചു, മശീഹായെ തേടാത്തതാണ് കപടം *[[Joh 1:47]* നഥനയേല്‍ തന്റെ അടുക്കല്‍ വരുന്നതു യേശു കണ്ടുഇതാ, സാക്ഷാല്‍ യിസ്രായേല്യന്‍; ഇവനില്‍ കപടം ഇല്ല എന്നു അവനെക്കുറിച്ചു പറഞ്ഞു.

  5.സുവിശേഷത്തിന്റെ(Good news നല്ല വർത്തമാനം) സത്യം അനുസരിച്ചു നടക്കാതെ bad news ന്റെ രസം പച്ച തേടി നടക്കുന്നതാണ് കപടം *[[Gal 2:12-13]* %v 12% ശേഷം യെഹൂദന്മാരും അവനോടു കൂടെ കപടം കാണിച്ചതുകൊണ്ടു ബര്‍ന്നബാസും അവരുടെ കപടത്താല്‍ തെറ്റിപ്പോവാന്‍ ഇടവന്നു. %v 13% അവര്‍ സുവിശേഷത്തിന്റെ സത്യം അനുസരിച്ചു ചൊവ്വായി നടക്കുന്നില്ല എന്നു കണ്ടിട്ടു ഞാന്‍ എല്ലാവരും കേള്‍ക്കെ കേഫാവിനോടു പറഞ്ഞതുയെഹൂദനായ നീ യെഹൂദമര്യാദപ്രകാരമല്ല ജാതികളുടെ മര്യാദപ്രകാരം ജീവിക്കുന്നു എങ്കില്‍ നീ ജാതികളെ യെഹൂദമര്യാദ അനുസരിപ്പാന്‍ നിര്‍ബന്ധിക്കുന്നതു എന്തു?

  6.ഒരു പക്ഷക്കാരുടെ കുറ്റം കാഹളം പോലെ പെരുപ്പിച്ച് പറഞ്ഞു, മറ്റൊരു പക്ഷക്കാരിൽ മാനം അന്വേഷിക്കുന്നതാണ് കപടം.
  *[[Mat 6:2]* ആകയാല്‍ ഭിക്ഷകൊടുക്കുമ്പോള്‍ മനുഷ്യരാല്‍ മാനം ലഭിപ്പാന്‍ പള്ളികളിലും വീഥികളിലും കപടഭക്തിക്കാര്‍ ചെയ്യുന്നതുപോലെ നിന്റെ മുമ്പില്‍ കാഹളം ഊതിക്കരുതു; അവര്‍ക്കും പ്രതിഫലം കിട്ടിപ്പോയി എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു
  മനുഷ്യർക്കു വിളങ്ങേണ്ടതിന്ന് (മറ്റവരുടെ കുറ്റം)*[[Mat 6:5]* നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ കപടഭക്തിക്കാരെപ്പോലെ ആകരുതു; അവര്‍ മനുഷ്യര്‍ക്കും വിളങ്ങേണ്ടതിന്നു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാര്‍ത്ഥിപ്പാന്‍ ഇഷ്ടപ്പെടുന്നു; അവര്‍ക്കും പ്രതിഫലം കിട്ടിപ്പോയി എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
  *[[Mat 23:27]* അങ്ങനെ തന്നേ പുറമെ നിങ്ങള്‍ നീതിമാന്മാര്‍ എന്നു മനുഷ്യര്‍ക്കും തോന്നുന്നു; അകമെയോ കപടഭക്തിയും അധര്‍മ്മവും നിറഞ്ഞവരത്രേ.

  കാപട്യത്തെക്കുറിച്ച് ഈ വീക്ഷണം കിട്ടുവാൽ ഈ സൈറ്റുകാർക്കു ഇണിയും ചിന്തകൾ ഉയർന്നുവരാണുണ്ടു!!!

  ആകയാൽ fromtpmകാരേ
  കിട്ടുന്ന സമയം, മറ്റുള്ളവരുടെ കുറ്റം ഉയർത്തിക്കാണിച്ചുകൊണ്ടു നടക്കാതെ സത്യം പഠിച്ചു, from the Bibleകാരായി, സുവിശേഷം ഉയർത്തി, ഘോഷിക്കുക!!!

Leave a Reply

Your email address will not be published. Required fields are marked *