
ചില മാസങ്ങൾക്ക് മുൻപ് സൃഷ്ട്ടാവിനു പകരം സൃഷ്ടിയെ സ്തുതിക്കുന്ന ടിപിഎമ്മിൻ്റെ പാട്ടുകൾ നമ്മൾ ആഴത്തിൽ ചിന്തിച്ചിരുന്നു. ഇതിനെ നമ്മൾക്ക് വിഗ്രഹാരാധന എന്ന് വിളിക്കാം. ഇന്ന്, നമ്മുക്ക് ടിപിഎം മാസികകളിൽ നിന്നും ചില ഉദ്ധരണികളും അവരുടെ ചില പ്രസിദ്ധീകരണങ്ങളും ശ്രദ്ധിക്കാം.. ദൈവത്തിനു മാത്രം കൊടുക്കേണ്ട മഹത്വം ടിപിഎം സ്ഥിരമായി അവരുടെ ശുശ്രുഷകന്മാർക്ക് കൊടുക്കുന്നത് നോക്കാം.
ടിപിഎം മാസികകളിൽ പ്രസിദ്ധീകരിക്കുന്ന സാക്ഷ്യങ്ങൾ ടിപിഎമ്മിലെ “പ്രതിഷ്ഠിക്ക പ്പെട്ട വേലക്കാരെ” പുകഴ്ത്തുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും. കഴിഞ്ഞ പതിപ്പി ലും (സെപ്റ്റംബർ 2017) അപ്രകാരമുള്ള ഒരു സാക്ഷ്യം ഉണ്ടായിരുന്നു. അതിൽ, ഒരാൾ ചില ലക്ഷങ്ങൾക്ക് കടക്കാരനായി. അദ്ദേഹത്തിന് കടം വീട്ടുവാൻ മാർഗ്ഗമില്ലാതിരുന്ന തുകൊണ്ട് “പ്രതിഷ്ഠിക്കപ്പെട്ട വേലക്കാർ” പണം കൊടുക്കുന്നതുവരെ കർത്തൃമേശയിൽ പങ്കെടുക്കേണ്ട എന്ന് നിർദ്ദേശിച്ചു. അദ്ദേഹം കടം കൊടുത്തു തീർക്കുവാൻ 2 വർഷം എടുത്തു. അദ്ദേഹം അതിൻ്റെ ശ്രേയസ്സ് ദൈവത്തിൻ്റെ വേലക്കാർക്കും അവർ കർത്തൃമേ ശയിൽ പങ്കെടുക്കേണ്ട എന്ന ഉപദേശത്തിനും കൊടുത്തു.
യാതൊരു വിവേകം ഇല്ലാതെ അന്ധമായി ഒരു സഭയെ പിന്തുടരുന്ന അപ്രകാരമുള്ള ലേഖ നങ്ങൾ വായിക്കുമ്പോൾ, അവിടെയുള്ള വഞ്ചനകളെ ശക്തീകരിക്കുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായി. ഈ അടുത്ത കാലം വരെ ഞാനും ഈ വ്യാജ സഭയെ അന്ധമായി പിന്തുടർന്നു. ടിപിഎമ്മിലെ പ്രതിഷ്ഠിക്കപ്പെട്ട വേലക്കാരെ കൂടാതെ വിശ്വാസികൾ നിസ്സ ഹായരാണെന്ന ദുരുപദേശമാണ് ഇതിനു കാരണം. താഴെ കൊടുക്കുന്ന ഉദ്ധരണികൾ മിക്കവാറും എല്ലാ പ്രസംഗങ്ങളിലും സാധാരണയാണ്. അതിനെ എതിർത്താൽ “ടിപിഎം ഒരിക്കലും അങ്ങനെ പഠിപ്പിക്കത്തില്ല” എന്ന് പറഞ്ഞ് ടിപിഎം തീവ്രവാദികൾ നേരിടും. നിരസിക്കാൻ വയ്യാത്ത തെളിവായി ടിപിഎമ്മിൻ്റെ തന്നെ പ്രസിദ്ധീകരണങ്ങളിൽ നിന്നും ഞങ്ങൾ ഉദ്ധരണികൾ അവതരിപ്പിക്കുന്നു.
ടിപിഎമ്മിൻ്റെ ദുഷ്ടമായ ഉപദേശങ്ങൾ അവതരിപ്പിക്കുന്നതിന് മുൻപ് ഒരു വാഖ്യം ശ്രദ്ധ യിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു.
1 യോഹന്നാൻ 5:21, “കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊൾവിൻ.”
1. ദൈവമഹത്വം മോഷ്ടിക്കുക
ടിപിഎം പ്രസിദ്ധീകരണങ്ങളിൽ നിന്ന് എടുത്ത ഉദ്ധരണികൾ
നൂറ്റാണ്ടുകളായി ദൈവം തൻ്റെ ഉദ്ദേശം പൂർത്തീകരിക്കാനായി ഒരു കൂട്ടം ആളു കളെ തിരഞ്ഞെടുക്കാൻ വളരെ സഹിഷ്ണതയോടെ കാത്തിരിക്കുകയായിരുന്നു. ത്രിത്വ മായ ദൈവം തൻ്റെ ഈ വലിയ ഉത്തരവാദിത്വം സമർപ്പിക്കപ്പെട്ട ജനങ്ങളുമായി (പ്ര തിഷ്ഠിക്കപ്പെട്ട ദൈവത്തിൻ്റെ വേലക്കാർ) പങ്കുവെയ്ക്കുന്നു. വിശുദ്ധ ദൂതന്മാർ സേ വിക്കുന്ന ആത്മാവായി മനസ്സൊരുക്കമുള്ള വ്യക്തികളെ സഹായിക്കുന്നു. (വോയിസ് ഓഫ് പെന്തക്കോസ്ത്, ഫെബ്രുവരി 2003, മലയാള പരിഭാഷ)
നിത്യതയിൽ ദൈവ നഗരമായ പുതിയ യെരുശലേമിൽ കാണപ്പെടുന്ന ഒരു മന്ദിരം ഇല്ല. ദൈവത്തിൻ്റെ സമാഗമനകൂടാരം മനുഷ്യരോടുകൂടെ ആകുന്നു. അവൻ അവരോടുകൂ ടെ വസിക്കും; അവർ അവൻ്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും (വെളി 21:3). സർവശക്തനായ ദൈവത്തിൻ്റെ മഹത്വം, കു ഞ്ഞാടിൻ്റെ വെളിച്ചം, പ്രതിഷ്ഠിക്കപ്പെട്ട ദൈവത്തിൻ്റെ വേലക്കാരുടെ ശോഭ, എന്നിവ സീയോനിൽ നിന്നും എന്നെന്നേക്കും ജ്വലിക്കും. (വോയിസ് ഓഫ് പെന്തക്കോസ്ത്, മാർച്ച് 2001, മലയാള പരിഭാഷ)
ഈ രണ്ട് ഉദ്ധരണികൾ ടിപിഎം വിശ്വാസികളുടെ ചിന്തയിലേക്ക് വെളിച്ചം കാട്ടുന്നു. ദൈവം തൻ്റെ ഉദ്ദേശം പൂർത്തീകരിക്കാനായി പോളിലും ആൽവിനിലും ആശ്രയിക്കാൻ വേണ്ടി 2000 വർഷമായി കാത്തിരിക്കുകയായിരുന്നുവെന്ന് അവർ ചിന്തിക്കുന്നു. ഇപ്പോ ൾ ദൈവത്തിൻ്റെ പരമാധികാരത്തെ പറ്റി ടിപിഎം ഒരിക്കലും പരാമർശിക്കാത്തതിൽ അതിശയം തോന്നാനിടയില്ല.
ദൈവ വചനം എന്ത് പറയുന്നു?
ദൈവം പരമാധികാരിയാകുന്നു. ക്രിസ്തു ജനിക്കാൻ വേണ്ടി മറിയയ്ക്ക് വേണ്ടി അല്ലാതെ ദൈവം ആർക്കുവേണ്ടിയും കാത്തിരുന്നിട്ടില്ല. ദൈവം അതാതു സമയത്ത് തൻ്റെ ഉദ്ദേശങ്ങൾക്കായി ജനങ്ങളെ ഉയർത്തുന്നു.
അടുത്ത ഉദ്ധരണി പരിശോധിക്കാം.
ടിപിഎമ്മിൻ്റെ പ്രതിഷ്ഠിക്കപ്പെട്ട വേലക്കാർക്കായി 2000 വർഷം കാത്തിരുന്നശേഷം, ഈ പ്രതിഷ്ഠിക്കപ്പെട്ട വേലക്കാർ സീയോനിൽ നിന്ന് പുറപ്പെടുന്ന മഹത്വമായി ജ്വലിക്കും (കുറഞ്ഞപക്ഷം മൂന്നിലൊന്ന് ഭാഗം). പ്രതിഷ്ഠിക്കപ്പെട്ട വേലക്കാരുടെ തേജസ്സ് സീയോനിൽ നിന്നും എന്നെന്നേക്കും ജ്വലിക്കുമെന്ന് ടിപിഎം പറയുന്നു. ഇതുമാതിരിയുള്ള വായ് പൊളിപ്പിക്കുന്ന മ്ളേച്ഛതയേറിയ പ്രസ്താവനകൾ കേട്ടാലും ടിപിഎം തീവ്രവാദികൾക്ക് യാതൊരു അനക്കവുമില്ലാത്തതിൻ്റെ കാരണം അവരുടെ മനസ്സ് മരവിച്ചതാകുന്നു. ഇത് വീണ്ടും വീണ്ടും കേട്ട് അവർക്കു സത്യമായിത്തീർന്നു. ദൈവം സർവസൃഷ്ടിയാണെന്നും സ്വർഗ്ഗത്തിൽ നിന്നും വരുന്ന വെളിച്ചം ദൈവത്തിൻ്റെ മാത്രമാണെന്നും ടിപിഎംകാരെ ഓർമിപ്പിക്കേണ്ട ആവശ്യം വന്നിരിക്കുന്നു.
വചനം പറയുന്നു,
- 2. അവർക്കുചുറ്റും ഒരു വലിയ തേജോവലയവും ഭിന്നിപ്പും സൃഷ്ടിച്ചിരിക്കുന്നു, അതുകൊണ്ട് സഭ ദൈവത്തിനു പകരം ദൈവംപോലെ അവരുടെ പ്രതിഷ്ഠിക്കപ്പെട്ട വേലക്കാരെ മഹത്വീകരിക്കുന്നു.
ടിപിഎം പ്രസിദ്ധീകരണങ്ങളിൽ നിന്ന് എടുത്ത ഉദ്ധരണികൾ
പെന്തക്കോസ്ത് നാളിൽ രണ്ട് ഗ്രൂപ്പ് ജനങ്ങളുമായി സഭ സ്ഥാപിച്ചു, ഒന്ന് പ്രതിഷ്ഠി ക്കപ്പെട്ട വേലക്കാർ മറ്റത് വിശ്വാസികൾ. രണ്ട് കൂട്ടരും ഒരേ ആത്മാവിനെ പ്രാപി ച്ചെങ്കിലും രണ്ടും തമ്മിൽ അവരുടെ വിളിയും പ്രതിഷ്ഠയും അനുസരിച്ച് വ്യത്യാ സപ്പെട്ടിരിക്കുന്നു. ഞങ്ങളെ ആദ്യജാതൻ്റെ സഭയിലേക്കു കൊണ്ടുവന്നു (എബ്രാ 12:23). ദൈവം തൻ്റെ വിശുദ്ധന്മാരുടെ കൂട്ടായ്മ ഇഷ്ടപ്പെടുന്നു. ഈ സഭ ദൈവത്തിൻ്റെ രഹസ്യ വ രവിൽ എടുക്കപ്പെട്ട് നിത്യതയിൽ ദൈവത്തിൻ്റെ വാസസ്ഥലമായിത്തീരും. (വോയിസ് ഓഫ് പെന്തക്കോസ്ത്, ഫെബ്രുവരി 2001, മലയാള പരിഭാഷ)
ദൈവ സഭ പരിശുദ്ധാത്മാവിനാൽ സ്നാനപ്പെട്ട എല്ലാവരാലും പണിതിരിക്കുന്നെങ്കിലും, ദൈവം അവരുടെ ഇടയിൽ നിന്നും ആത്മീകവും ആക്ഷരീകവുമായി എല്ലാം വെറുത്ത ഒരു കൂട്ടം പ്രതിഷ്ഠിക്കപ്പെട്ട അപ്പൊസ്തലന്മാരെ വേർതിരിക്കും (പഴയ നിയമത്തിലെ പുരോഹിതന്മാരെ പോലെ), ആക്ഷരീകമായി എല്ലാം വിടാത്ത മറ്റു സഭയിലെ വിശ്വാസി കളുടെമേൽ അവർ കർതൃത്വം നടത്തും. ഈ അപ്പൊസ്തലന്മാരും പ്രവാചകന്മാരും ചേർ ന്ന് മൂലക്കല്ല് ക്രിസ്തുവായ അടിസ്ഥാനമുള്ള സഭ പണിയും. (വോയിസ് ഓഫ് പെന്തക്കോസ്ത്, ജൂലൈ 1993, മലയാള പരിഭാഷ)
തന്നെത്താൻ മഹത്വം കൂട്ടേണ്ട തിനായി ജനങ്ങളും ശ്രേഷ്ഠന്മാരായ പ്രതിഷ്ഠിക്കപ്പെട്ട വേലക്കാരും ത മ്മിലുള്ള വിടവ് വളരെ വലുതാ ക്കുന്നു. വിടവ് വലുതാക്കുന്നതി ലൂടെ സമയം നീങ്ങുന്നതനുസരി ച്ച് സഭ പ്രതിഷ്ഠിക്കപ്പെട്ട വേലക്കാ രെ ദൈവം പോലെ പാപരഹിത രായി വീക്ഷിക്കാൻ തുടങ്ങും (റോമൻ കത്തോലിക്ക സഭ മറിയയെ കാണുന്നതുപോലെ). അവർ പറയുന്നതെന്തും ദൈവത്തിൽ നിന്നുള്ള ആജ്ഞയായി കണക്കാക്കും. തന്നെത്താൻ സ്തുതിക്കുന്ന അവർ എഴുതുന്ന എല്ലാ പാട്ടുകളും മനസ്സിലാകാതിരിക്കാൻ എല്ലാ നടപടികളും കൈക്കൊള്ളും, യഥാർത്ഥ ദൈവത്തെ ആരാധിക്കുന്ന വരികളും വെറും സൃഷ്ടിയെ ആരാധിക്കുന്ന വരി കളും തിരിച്ചറിയാതിരിക്കാൻ മൂടുപടം ഇട്ടിരിക്കുന്നു. എൻ്റെ കണ്ണിൻ മുൻപിൽ ഇത് സം ഭവിച്ചിട്ടുണ്ട്. എൻ്റെ ജീവിതം മുഴുവൻ ടിപിഎമ്മിൽ ചിലവഴിച്ചിട്ടിട്ട്, ഞാൻ ആ പാട്ടുകൾ എല്ലാം വീണ്ടും നോക്കിയപ്പോൾ എത്രമാത്രം വിഗ്രഹാരാധനയിൽ കൂടിയാണ് ഞാൻ വള ർന്നതെന്നു എനിക്ക് മനസ്സിലായി. മിക്കവാറും എല്ലാ ടിപിഎം പാട്ടുകളിലും ഒരു സ്റ്റാൻ സാ ഈ പ്രതിഷ്ഠിക്കപ്പെട്ട വേലക്കാരെ സ്തുതിക്കാൻ നീക്കിവെച്ചിട്ടുണ്ടായിരിക്കും.
3. സ്ഥിരമായ ദുരുപദേശത്തിൽ കൂടി വിശ്വാസികളെ പൂർണ്ണമായി ടിപിഎമ്മിനെ ആശ്രയിപ്പിക്കുന്നു. പ്രതിഷ്ഠിക്കപ്പെട്ട വേലക്കാർ കുട്ടി ദൈവങ്ങളായി സഭ എല്ലാ ആവശ്യത്തിനും അവരെ ആശ്രയിക്കുന്നു.
ടിപിഎം പ്രസിദ്ധീകരണങ്ങളിൽ നിന്ന് എടുത്ത ഉദ്ധരണികൾ
ടിപിഎം പ്രസിദ്ധീകരണങ്ങളിൽ നിന്ന് എടുത്ത ഉദ്ധരണികൾ
എന്ത് വില കൊടുത്തും ദൈവത്തിൻ്റെ ആഗ്രഹം പൂർണമാക്കാൻ കഠിനപ്രയത്നം ചെയ്യു ന്നവർ, തങ്ങളെത്തന്നെ പൂർണ മനസ്സോടെ ആദ്യം ദൈവത്തിനും പിന്നീട് പ്രതിഷ്ഠിക്കപ്പെ ട്ട ദൈവത്തിൻ്റെ വേലക്കാർക്കും സമർപ്പിക്കണം (2 കോരി.8:5). നിങ്ങൾ ഇത് ചെയ്യുമ്പോ ൾ, ദൈവം തൻ്റെ ആഗ്രഹം നിവർത്തിക്കാൻ നിങ്ങളെ നയിക്കും. (വോയിസ് ഓഫ് പെന്ത ക്കോസ്ത്, മെയ് 2000, മലയാള പരിഭാഷ).
തങ്ങളെത്തന്നെ പൂർണ മനസ്സോടെ പ്രതിഷ്ഠിക്കപ്പെട്ട ദൈവത്തിൻ്റെ വേലക്കാർക്ക് സമർ പ്പിക്കുമ്പോൾ ദൈവം ദൈവം തൻ്റെ ആഗ്രഹം നിവർത്തിക്കാൻ നിങ്ങളെ നയിക്കുമെന്ന് ടിപിഎം പറയുന്നു. ആദ്യമായി, അതിൻ്റെ ഉള്ളടക്കം യെരുശലേമിലെ പാവപ്പെട്ട വിശ്വാ സികളെ സഹായിക്കണം എന്നാകുന്നു. (അത് ടിപിഎം ഒരിക്കലും ചെയ്യത്തില്ല, വിശ്വാ സികളെ അടിച്ച് സമർപ്പിക്കാൻ ഇതൊരു ക്ലബ് അല്ല.) രണ്ടാമതായി, പൗലോസിൽ നിന്നും ആദേശങ്ങൾ ലഭിക്കുന്നതിന് മുൻപ് തന്നെ സഭ ദൈവത്തിൻ്റെ മനോഗതി അറിഞ്ഞിരു ന്നു. മൂന്നാമതായി, പൗലോസ് യെരുശലേമിലെ സഭയെ സഹായിക്കണമെന്ന ആവേശ ത്തെ ആശ്രയിച്ചാണ് ദൈവം തൻ്റെ ജനങ്ങളെ നയിക്കുന്നത് എന്നതിൻ്റെ ഒരു സൂചന പോ ലുമില്ല. ടിപിഎം ദൈവ വചനങ്ങളെ സ്വന്ത പ്രയോജനത്തിനായി വളച്ചൊടിക്കുന്നതിൽ കുറ്റക്കാർ ആകുന്നു.
ടിപിഎം പ്രസിദ്ധീകരണങ്ങളിൽ നിന്ന് എടുത്ത ഉദ്ധരണികൾ
പുതിയനിയമത്തിലും, ദൈവം തൻ്റെ മനോഗതി തൻ്റെ പാദപീഠത്തിൽ കാത്തിരിക്കുന്ന എല്ലാം പ്രതിഷ്ഠിക്കപ്പെട്ട വേലക്കാർക്ക് വെളിപ്പെടുത്തുന്നു. ക്രിസ്തുവിൻ്റെ ആഗ്രഹം സഭ ക്ക് കൊടുക്കുന്ന ദൈവത്തിൻ്റെ സ്ഥാനാപതികളായി അവർ സംസാരിക്കുന്നു (2 കോരി 5:20). സ്വർഗ്ഗത്തിൽ അധിവസിക്കുന്ന ദൈവത്തിൻ്റെ ആഗ്രഹം സഭക്ക് വെളിപ്പെടുത്തു വാൻ, ദൈവം സഭക്ക് തൻ്റെ സ്ഥാനാപതികളായി വേലക്കാരെ നിയമിച്ചിരിക്കുന്നു. ആ ത്മാർത്ഥമായി ദൈവത്തിൻ്റെ ആഗ്രഹം പൂർണ്ണമായി നിവൃത്തിക്കാൻ ശ്രമിക്കുന്നവർക്ക് തൻ്റെ വേലക്കാരിൽ കൂടെ അത് വെളിപ്പെടുത്തുന്നു. (വോയിസ് ഓഫ് പെന്തക്കോസ്ത്, ഫെബ്രുവരി 2000, മലയാള പരിഭാഷ).
ഇത് വായിച്ചപ്പോൾ, ടിപിഎം അത് അച്ചടിക്കുന്നത് മുൻപ് ആ വേദഭാഗം വായിച്ചിട്ടുണ്ടോ എന്ന് പോലും എനിക്ക് സംശയം തോന്നി. ആ വേദഭാഗം നോക്കാം.
2 കോരി 5:18-21, “അതിന്നൊക്കെയും ദൈവം തന്നേ കാരണഭൂതൻ; അവൻ നമ്മെ ക്രിസ്തു മൂലം തന്നോടു നിരപ്പിച്ചു, നിരപ്പിൻ്റെ ശുശ്രൂഷ ഞങ്ങൾക്കു തന്നിരിക്കുന്നു. ദൈവം ലോകത്തിന് ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവിൽ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിൻ്റെ വചനം ഞങ്ങളുടെ പക്കൽ ഭരമേല്പിച്ചുമിരിക്കുന്നു. ആകയാൽ ഞങ്ങൾ ക്രിസ്തുവിനു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അത് ദൈവം ഞങ്ങൾ മുഖാന്തരം പ്രബോ ധിപ്പിക്കുന്നതുപോലെ ആകുന്നു. പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിൻ്റെ നീതി ആകേണ്ടതിന്, അവൻ നമുക്കു വേണ്ടി പാപം ആക്കി.”
ഈ വേദഭാഗത്തിൽ ദൈവം തൻ്റെ “ആഗ്രഹം” പ്രതിഷ്ഠിക്കപ്പെട്ട വേലക്കാർക്ക് കൊടു ക്കുമെന്ന യാതൊരു പ്രസ്താവനയും ഇല്ല. പൗലോസ് ഇവിടെ നിരപ്പിൻ്റെ ശുശ്രൂഷയുള്ള എല്ലാവരെയും, ദൈവത്തോട് നിരപ്പ് പ്രാപിച്ച എല്ലാവരെയും പറ്റി സംസാരിക്കുന്നു. ഈ വേദഭാഗം നിരപ്പിനെ സംബന്ധിച്ചാകുന്നു. സുവിശേഷം നിരപ്പിൻ്റെ സന്ദേശം ആകുന്നു. ദൈവത്തോട് നിരപ്പ് പ്രാപിച്ച എല്ലാവരും ഈ സന്ദേശം കൈക്കൊണ്ട് രക്ഷിക്കപ്പെടാ ത്തർക്ക് ക്രിസ്തുവിൻ്റെ സ്ഥാനാപതികളാകണം.
എന്നാൽ ടിപിഎം എന്ത് ചെയ്യുന്നു? “ആഗ്രഹം” എന്ന വാക്കുപോലും പ്രതിപാദിക്കാത്ത ഒരു ഭാഗം എടുത്ത്, ദൈവ വചനം വളച്ചൊടിച്ചു സ്വന്തം കാര്യസാധ്യത്തിനായി ജനങ്ങളെ വഞ്ചനയിൽ കൂടി അടിമകളാക്കുന്നു.
ടിപിഎം പ്രസിദ്ധീകരണങ്ങളിൽ നിന്ന് എടുത്ത ഉദ്ധരണികൾ
ദൈവം പ്രതിഷ്ഠിക്കപ്പെട്ടവരും അഭിഷിക്തരുമായ ദൈവത്തിൻ്റെ വേലക്കാരെ സ്ഥാനാ ഭിഷേകം ചെയ്തു തൻ്റെ പൂർണ ഉപദേഷ്ട്ടാക്കന്മാരായി നിയമിച്ചിരിക്കുന്നു….അങ്ങനെ യുള്ള ദൈവ വേലക്കാരുടെ ശുശ്രുഷ ഇല്ലെങ്കിൽ നമ്മൾ എപ്പോഴും ക്രിസ്തുവിൽ ശിശു ക്കളായിരിക്കും, തൽഫലമായി അസൂയ. പിണക്കം, വിഭജനം മുതലായവ ഉണ്ടാകും (1 കോരി 3:1-3)” (ആഴമേറിയ സത്യങ്ങൾ [DEEPER TRUTHS], പേജ് 13, മലയാള പരിഭാഷ).
ടിപിഎം വീണ്ടും ഉള്ളടക്കം മറന്നിരിക്കുന്നു. 1 കോരി 3 തങ്ങൾക്കു ഇഷ്ട്ടപ്പെട്ട പ്രാസംഗി കരുടെ പേരിൽ കൊരിന്ത്യ സഭക്കുള്ളിൽ ഉടലെടുത്ത വിഭജന ചിന്തയെ പറ്റിയാകുന്നു. ക്രിസ്തുവിൻ്റെ ശരീരത്തിൽ നിന്നും പൂർണ്ണമായി മുറിച്ചു മാറ്റപ്പെട്ട ടിപിഎം പോലെയുള്ള “സഭ” ഈ വാഖ്യം ഉപയോഗിക്കുന്നത് തികച്ചും വിരോധാഭാസമായിരിക്കുന്നു. പൗലോസ് 1 കൊരിന്ത്യർ 3 ൽ പറഞ്ഞിരിക്കുന്നതിൻ്റെ ആദ്യത്തേതും പ്രധാനിയുമായ കുറ്റക്കാർ അവരാകുന്നു.
1 കോരി 3: 3,4, “നിങ്ങളുടെ ഇടയിൽ ഈർഷ്യയും പിണക്കവും ഇരിക്കെ, നിങ്ങൾ ജഡിക ന്മാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ? ഒരുത്തൻ: ഞാൻ പൗലൊസി ൻ്റെ പക്ഷക്കാരൻ എന്നും മറ്റൊരുത്തൻ: ഞാൻ അപ്പൊല്ലോസിൻ്റെ പക്ഷക്കാരൻ എന്നും പറയുമ്പോൾ നിങ്ങൾ സാധാരണമനുഷ്യരല്ലയോ?”
പ്രസക്തി നോക്കിയാൽ, ക്രിസ്തുവിൻ്റെ ശരീരത്തെ “ഞാൻ ആ ഗുരുവിനെ പിന്തുടരും” എന്ന് പറഞ്ഞു വിഭജിക്കുന്നവർ “ക്രിസ്തുവിൽ ശിശുക്കൾ” ആകുന്നു. 2000 വർഷങ്ങൾക്കു ശേഷം “ഞാൻ ഈ സമുദായം പിന്തുടരും, ആ സമുദായം പിന്തുടരും” എന്ന് ഒരുവൻ പറയുന്നു.
ഉപസംഹാരം
പ്രിയ വായനക്കാരെ, ടിപിഎം ദൈവ വചനം വളച്ചൊടിച്ച് അവരെ കൂടാതെ നിങ്ങൾ ഒന്നുമില്ലെന്ന് വിശ്വസിപ്പിക്കുന്ന അവരുടെ തന്ത്രം കാണിച്ചു.

നിങ്ങൾ വീണ്ടും ജനിച്ചവരാണെങ്കിൽ, നിങ്ങൾ ദൈവത്തിൻ്റെ പൈതൽ ആകുന്നു. ദൈവം നിങ്ങളെ ദത്തെടുത്തിരിക്കുന്നു, നിങ്ങൾ യാതൊരു വിധത്തിലും വേറെ ഒരു ദൈവ പൈതലിനേക്കാൾ താണവരല്ല. ദൈവത്തിന്, മക്കൾ തമ്മിൽ യാതൊരു മുഖപക്ഷവുമില്ല. അതി വിശുദ്ധ സ്ഥലത്തേക്ക് നിങ്ങൾക്ക് നേരിട്ട് പ്രവേശനമുണ്ട്. ടിപിഎമ്മിലെ പ്രതിഷ്ഠിക്കപ്പെട്ട വേലക്കാരുടെ ഇടനില ആവശ്യമില്ല. നിങ്ങളും ക്രിസ്തുവും തമ്മിലുള്ള ഇടനിലക്കാർ ഇവരാണെന്ന് വഞ്ചിക്കപ്പെട്ട് ചിന്തിക്കുന്നിടത്തോളം കാലം നിങ്ങൾക്ക് ആത്മീകമായി വളരാൻ സാധ്യമല്ല. നിങ്ങൾക്ക് രക്ഷയുടെ വെറും വ്യാജ പ്രത്യാശ മാത്രം ഉണ്ടായിരിക്കും.
മേൽപ്പറഞ്ഞ കാര്യങ്ങൾ ഒന്ന് ചിന്തിക്കുക
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
തുടരും……….
Fromtpmകാരനേ,
താങ്ങൾ ഒരു നല്ലകാര്യത്തിൽ നിന്ന് വീണുപോയ, ” അസൂയ നിറഞ്ഞ മനോരോഗി” എന്ന്, താഴെ ഓർപ്പിക്കുന്ന വരികളിൽ നിന്നും ജനത്തിന്ന് മനസ്സിലാകുന്നു.
“അപ്രകാരമുള്ള ലേഖനങ്ങൾ വായിക്കുമ്പോൾ, അവിടെയുള്ള വഞ്ചനകളെ ശക്തീകരിക്കുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായി. ഈ അടുത്ത കാലം വരെ ഞാനും ഈ വ്യാജ സഭയെ അന്ധമായി പിന്തുടർന്നു.”
“എൻ്റെ കണ്ണിൻ മുൻപിൽ ഇത് സംഭവിച്ചിട്ടുണ്ട്. എൻ്റെ ജീവിതം മുഴുവൻ ടിപിഎമ്മിൽ ചിലവഴിച്ചിട്ടിട്ട്, ഞാൻ ആ പാട്ടുകൾ എല്ലാം വീണ്ടും നോക്കിയപ്പോൾ എത്രമാത്രം വിഗ്രഹാരാധനയിൽ കൂടിയാണ് ഞാൻ വളർന്നതെന്നു എനിക്ക് മനസ്സിലായി.”
പ്രതിഷ്ഠാ ജീവിതം നയിക്കാനാവാതെ ലോകത്തിലേക്കു പോയ മിടുക്കൻ.*[[Heb 6:5-6/Malayalam Bible]]* %v 5% ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവര്‍ പിന്മാറിപ്പോയാല് %v 6% തങ്ങള്‍ക്കു തന്നേ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവന്നു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ടു അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാന്‍ കഴിവുള്ളതല്ല.
നല്ലത് നഷ്ടപ്പെട്ട ഏതോരാളുടെയും മനസ്സിന്റെ അവസ്ഥയാണ് ഇത് എന്ന് എല്ലാവർക്കുമറിയാം.
പുറത്തു ചാടിയ ഒരാൾക്കു ഒടുക്കം ഇതൊക്കേ പറയാനുള്ളു.
വായിനക്കാരുടെ ശ്രദ്ധയ്ക്ക്,
കഴിഞ്ഞ പല ലേഖനവിവരണത്തിലൂടെ, വായിച്ച എല്ലാവർക്കും, fromtpmകാർ- ഒരു പിന്മാറ്റക്കാർ എന്ന്, ഏകദേശം മനസ്സിലായി, ഞാനും പല കമെന്റിലൂടെ അത് എടുത്തെഴുതീട്ടുണ്ടല്ലോ!
ഈ fromtpmകാർ ഒരു പിന്മാറ്റക്കാർ:- എന്നുവെച്ചാൽ tpm വിട്ടോ വെല വിട്ടോ പോയതുകൊണ്ടല്ല, (tpm ഉണ്ടാക്കപ്പെടുന്നതിണ് മുന്നമേ പിന്മാറ്റം എന്ന വചനമുണ്ടല്ലോ *[[Isa 1:5/Malayalam Bible]]* ഇനി നിങ്ങളെ അടിച്ചിട്ടു എന്തു? നിങ്ങള്‍ അധികം അധികം പിന്മാറുകേയുള്ളു; തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു.)
ലൊകത്തിൽ, നന്മ തിന്മ എന്ന രണ്ടു അനുഭവങ്ങളിൽ ഒന്നായ നന്മയായ മുന്നേറ്റത്തിനായി ശ്രമിച്ചിട്ട്, അത് ശരിയല്ല എന്ന്, എടുത്ത തീരുമാനം തെറ്റിപ്പോയി, എന്ന് ഏതു തരം മനുഷ്യർ മനമാറിയാലും; അതിന്ന് അക്ഷരലോകം വെച്ചിരിക്കുന്ന പേരാണ് പിന്മാറ്റം(Pro 14:14 “The backslider”)
എത് മനുഷ്യ സമൂഹ സംഘടനയിലും പോരാട്ടം, കഷ്ടങ്ങൾ ചില കളകളിലൂടെ ഉള്ളതാണ്;. *[[Joh 16:33/Malayalam Bible]]* നിങ്ങള്‍ക്കു എന്നില്‍ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിന്‍; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.
*[[Mat 13:21/Malayalam Bible]]* വചനംനിമിത്തം ഞെരുക്കമോ ഉപദ്രവമോ നേരിട്ടാല്‍ അവന് ക്ഷണത്തില്‍ ഇടറിപ്പോകുന്നു.
കഷ്ടങ്ങളെ ജയമെടുപ്പാൻ; ക്രിസ്തുവിന്റെ കൃപയില്ലാതെ, എടുത്ത മാനുഷ, ദൈവീക നല്ല മര്യാദകളായ ആശയങ്ങളെ വിട്ടു, വീണ്ടും ലോക മര്യാദകളായ ആചാരവേഷങ്ങളിലേക്കു തിരിഞ്ഞതുമാത്രമല്ല, പലരേയും പിന്തിരികാൻ ശ്രമിക്കുന്ന ഇക്കൂട്ടരെ, മാനസാന്ത്രപ്പെടുത്താൻ സാധിക്കില്ല എന്ന് ബൈബിൾ പറയുന്നു; *[[Heb 6:4-6/Malayalam Bible]]* %v 4% ഒരിക്കല്‍ പ്രകാശനം ലഭിച്ചിട്ടു സ്വര്‍ഗ്ഗീയദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും %v 5% ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവര്‍ പിന്മാറിപ്പോയാല് %v 6% തങ്ങള്‍ക്കു തന്നേ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവന്നു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ടു അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാന്‍ കഴിവുള്ളതല്ല.
ആകയാൽ,
ഇതുവരെ ഇക്കുട്ടരോടു പറഞ്ഞിരുന്നതെല്ലാം നിറുത്തി,
ഇത്തരക്കാരുടെ വഞ്ചനയാൽ ദൈവജനം ദോഷത്തിന്മേൽ ദോഷം- [Mat 6:34 അതതു ദിവസത്തിന്നു അന്നന്നത്തെ ദോഷം മതി ”]
-വരുത്തിവെക്കാതിരിക്കെണ്ടതിന്ന്, ദൈവജനത്തിന്ന് വേണ്ടി, ഈ fromtpm കാരുടെ, ഈ ചെയ്യുന്ന ഹീന പ്രവൃത്തിയെക്കുറിച്ചു ബൈബിൾ എന്ത് പറയുന്നു എന്ന് ഭാഗം ഭാഗമായി വെളിപ്പെടുത്തിക്കൊണ്ടിരിക്കും.
(ഈ സൈറ്റിൽ ഈവിധം പ്രവൃത്തി അവസാനിക്കും വരെ(കമെന്റ് എഴുതാൻ അവസരം ഉള്ളതുവരെ))!
*[[2Co 10:4-6/Malayalam Bible]]* %v 4% ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങള്‍ അല്ല, കോട്ടകളെ ഇടിപ്പാന്‍ ദൈവസന്നിധിയില്‍ ശക്തിയുള്ളവ തന്നേ. %v 5% അവയാല്‍ ഞങ്ങള്‍ സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിന്നു വിരോധമായി പൊങ്ങുന്ന എല്ലാ ഉയര്‍ച്ചയും ഇടിച്ചുകളഞ്ഞു, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കി, %v 6% നിങ്ങളുടെ അനുസരണം തികഞ്ഞു വരുമ്പോള്‍ എല്ലാ അനുസരണക്കേടിന്നും പ്രതികാരം ചെയ്വാന് ഒരുങ്ങിയുമിരിക്കുന്നു. നിങ്ങള്‍ പുറമെയുള്ളതു നോക്കുന്നു.
*[[Rom 11:33/Malayalam Bible]]* ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ!(depth or Deep) അവന്റെ ന്യായവിധികള്‍ എത്ര അപ്രമേയവും അവന്റെ വഴികള്‍ എത്ര അഗോചരവും ആകുന്നു.