
നമ്മൾ നേരിടുന്ന മറ്റു മനസ്സ് നിയന്ത്രണ പോരാട്ടങ്ങൾ പോലെ തന്നെയാണ് ടിപിഎമ്മും. യഹോവ സാക്ഷികൾ, മോർമോൺ, ഇസ്ലാം ഇങ്ങനെയുള്ള പലതിൻ്റെയും ഉടവിടമായ സാത്താൻ തന്നെയാണ് ടിപിഎമ്മിൻ്റെയും ഉറവിടം. നിങ്ങളെ നിയന്ത്രിക്കുന്നത് എളുപ്പ മാക്കാൻ വേണ്ടി നിയന്ത്രിക്കുന്ന ഗ്രൂപ്പുകൾ നിങ്ങളുടെ വ്യക്തിത്വം ഇടിച്ചുതാഴ്ത്തുന്നു. അങ്ങനെ നിങ്ങളുടെ തിരിച്ചറിയൽ നശിപ്പിച്ച് അവരുടെ കർശനമായ മാർഗ്ഗനിർദ്ദേശ ങ്ങൾ നിങ്ങളെ ഒരു ഫാക്ടറി ഉൽപ്പന്നം പോലെ അനുരൂപമാക്കിത്തീർക്കുന്നു.
യേശു ആരെയും ഒരു ബാഹ്യ വ്യവസ്ഥക്ക് അനുരൂപമാക്കുന്നവനല്ലെന്ന് പ്രത്യേകം ഓർ ക്കുക. അദ്ദേഹം നിങ്ങളുടെ ഹൃദയങ്ങളിൽ പരിവർത്തനം ആഗ്രഹിക്കുന്നു.
നിങ്ങളുടെ വ്യക്തിത്വം നശിപ്പിക്കുന്നു
ഒരു ടിപിഎം യുവാവൊ യുവതിയൊ കണ്ണാടിയിൽ നോക്കുമ്പോൾ അവരുടെ പ്രതി ബിംബം കാണുകയില്ല. അവർ കുടുംബവും സമൂഹവും കാണുന്നു. ബാക്കി സമൂഹവു മായി അനുരൂപമാകുന്ന ഒരു തരി പോലെ അവർ അവരെ കാണുന്നു. ടിപിഎം അനുസ രിച്ച്, നിങ്ങൾ സ്വയമായി എന്താണ് ശരി എന്താണ് തെറ്റ് എന്ന തീരുമാനം എടുക്കാൻ പ്രാ പ്യരല്ല. അവരുടെ ശരിയും തെറ്റും നിങ്ങൾ പിന്തുടരണം. നിങ്ങൾക്ക് നിങ്ങളെ അറിയാ വുന്നതിലും കൂടുതൽ നിങ്ങളുടെ നന്മയെ പറ്റി അവർക്കറിയാം. ഇത് നിങ്ങളുടെ ജീവി തത്തിൽ സംഭവിക്കുന്നുണ്ടെങ്കിൽ നിങ്ങൾ മനസ്സ് നിയന്ത്രണത്തിൻ്റെ അധീനതയിൽ ആയിരിക്കുന്നു. നിങ്ങൾ മനസ്സ് നിയന്ത്രണത്തിൽ ആയെങ്കിൽ, ദുര്വ്വിനിയോഗത്തിന് തയ്യാറായിരിക്കുന്നു.
നിങ്ങളുടെ വ്യക്തി സ്വാതന്ത്ര്യം നശിപ്പിച്ചിരി ക്കുന്നു. ടിപിഎം വൈദീകഗണം അവരുടെ ദുരുപദേശങ്ങളും വേദവിരുദ്ധ പഠിപ്പിക്കലും നിങ്ങളെ നിയന്ത്രിക്കാനായി ഉപയോഗിക്കുന്നു. ഇത് അത്രമാത്രം സൂക്ഷ്മം ആയിരിക്കയാൽ ഇത് ഞങ്ങളുടെ നന്മക്കാണെന്ന് ചിന്തിക്കാൻ തുടങ്ങും. തൽഫലമായി നിങ്ങൾക്ക് നിങ്ങളുടെ വ്യക്തിത്വം നഷ്ടപ്പെട്ട് ഒരു നിയന്ത്രിക്കപ്പെടുന്ന കൂട്ടത്തിൻ്റെ മേൽവിലാസത്തിൽ അറിയപ്പെടും.
വളരെ വ്യക്തമായ വ്യക്തത്വത്തിൻ്റെ പൂർണ്ണമായ വർഗ്ഗീകരണം താഴെ കൊടുക്കുന്നു.
നിങ്ങളെ “ഒരു വിശ്വാസി” എന്ന് തരംതാഴ്തി വിളിക്കുന്നു. അതേസമയം അവർ അവരെ തന്നെത്താൻ “ദൈവ വേലക്കാർ/വിശുദ്ധന്മാർ/അപ്പൊസ്തലന്മാർ” എന്നൊക്കെ വിളിക്കുന്നു. ടിപിഎമ്മിലെ തുടർച്ചയായ ഈ പദങ്ങളുടെ ഉപയോഗം മൂലം നിങ്ങൾ ദൈവ സന്നിധിയിൽ താണ നിലവാരത്തിലുള്ളവരാണെന്ന് സ്വയമായി ചിന്തിക്കാൻ തുടങ്ങും. അതുകൊണ്ട് “വിശ്വാസികൾ” “വിശുദ്ധന്മാരുടെ” അടുക്കൽ ചെന്ന് അവരുടെ ആവശ്യങ്ങൾക്കായി ദൈവത്തോട് പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കും. അവരുടെ പ്രാർത്ഥനകൾ ദൈവം കേൾക്കുമെന്ന് അവർക്ക് യാതൊരു ആത്മവിശ്വാസവുമില്ല. അവരുടെ പ്രാർത്ഥനകൾക്ക് പ്രയോജനം ലഭിക്കത്തില്ലെന്ന് അവർക്ക് തോന്നുന്നു. അതു കൊണ്ട് വിശുദ്ധന്മാരുടെ പ്രാർത്ഥന മൂലം അവരുടെ ആവശ്യങ്ങൾ കിട്ടിയെന്ന് വിശ്വാ സികൾ സാക്ഷിക്കുന്നു. ഇത് ടിപിഎമ്മിലെ ഒരു വലിയ വഞ്ചനയാകുന്നു. ഒരു ടിപിഎം വിശ്വാസി, ക്രിസ്തുവിനെ മധ്യസ്ഥ സ്ഥാനത്തു നിന്ന് മാറ്റിയിട്ട് വൈദീകഗണത്തിന് ആ സ്ഥാനം കൊടുക്കുന്നു.
നിങ്ങളെ കുറിച്ചുള്ള സത്യം
മലയാളത്തിൽ ഇങ്ങനെ ഒരു പഴചൊല്ലുണ്ട്.
ആനക്ക് അതിൻ്റെ ശക്തി അറിയത്തില്ല. അറിഞ്ഞിരുന്നെങ്കിൽ ഒരു ചെറിയ പാപ്പാനെ കൊണ്ട് നിയന്ത്രിക്കാൻ അനുവദിക്കത്തില്ലായിരുന്നു.
നിങ്ങൾ അറിയേണ്ട ചില സത്യങ്ങൾ
നിങ്ങൾ ഇനിമേൽ ഒരു വിശ്വാസിയല്ല. നിങ്ങൾ ക്രിസ്തുവിൻ്റെ ഒരു ശിഷ്യനാണ്. നിങ്ങൾ തന്നെത്താൻ ഉന്നതരെന്ന് ചിന്തിക്കുന്നവരുടെ കീഴിൽ അല്ല. സാത്താനും ഒരു വിശ്വാസി യാണെന്ന് നിങ്ങൾക്കറിയാമോ? സാത്താൻ്റെയോ പിശാചിൻ്റെയോ ഗണത്തിൽ ഉൾപ്പെ ടാൻ നിങ്ങൾ ആഗ്രഹിക്കുന്നോ?
യാക്കോബ് 2:19, “ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചു കളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു“.
ക്രിസ്തുവിനെ സ്വന്ത രക്ഷിതാവായി അംഗീകരിക്കുകയും സ്നാനപ്പെടുകയും ചെയ്യുന്ന ആ നിമിഷത്തിൽ തന്നെ നിങ്ങൾ ക്രിസ്തുവിൻ്റെ ഒരു ശിഷ്യനായി മാറ്റപ്പെടുന്നു.
മത്തായി 28:19-20, “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിൻ്റെയും പുത്രൻ്റെയും പരിശു ദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ട് സകലജാതികളെയും ശിഷ്യരാക്കി ക്കൊൾവിൻ“.
ദൈവം നിങ്ങളെ ഒരു വിശുദ്ധനായി കരുതുന്നു.
എഫെസ്യർ 1:1. “ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിൻ്റെ അപ്പൊസ്തലനായ പൗലൊസ് (എ ഫെസൊസിൽ ഉള്ള) വിശുദ്ധന്മാരും ക്രിസ്തുയേശുവിൽ വിശ്വാസികളുമായവർക്ക് എഴുതുന്നത്“.
ദൈവ സഭയിൽ ശേഷ്ഠന്മാരും അധീനന്മാരും ഇല്ല
1 പത്രോസ് 5:3, “ഉന്മേഷത്തോടെയും ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായി ട്ടല്ല. ആട്ടിൻകൂട്ടത്തിനു മാതൃകകളായിത്തീർന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്വിൻ“.
മത്തായി 20:25-27, “യേശുവോ അവരെ അടുക്കെ വിളിച്ചു: “ജാതികളുടെ അധിപന്മാർ അ വരിൽ കർത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കൾ അവരുടെമേൽ അധികാരം നടത്തു ന്നു എന്നും നിങ്ങൾ അറിയുന്നു. നിങ്ങളിൽ അങ്ങനെ അരുത്: നിങ്ങളിൽ മഹാൻ ആ കുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. നിങ്ങളിൽ ഒന്നാ മൻ ആകുവാൻ ഇചഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം“.
മത്തായി 23:8, “നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുത്. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ“.
ഉപസംഹാരം
നിങ്ങളുടെ മേൽ അഴിച്ചുവിട്ടിരിക്കുന്ന ഈ മനസ്സ് നിയന്ത്രണ മന്ത്രവാദത്തിൽ നിന്നും പുറത്തുവരുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ചില നടപടികൾ എടുത്തേ മതിയാവു. നി ങ്ങൾക്ക് ഈ നിഷ്ക്രിയമായ സമർപ്പണത്തിലൂടെ വിടുതൽ ലഭിക്കത്തില്ല. അനുസരണ ത്തോടെ നമ്മൾക്ക് തുടങ്ങാം.
കൊലോസ്യർ 2:20-23, “നിങ്ങൾ ക്രിസ്തുവിനോടുകൂടെ ലോകത്തിൻ്റെ ആദ്യപാഠങ്ങൾ സം ബന്ധിച്ചു മരിച്ചു എങ്കിൽ ലോകത്തിൽ ജീവിക്കുന്നവരെപ്പോലെ മാനുഷകല്പനകൾക്കും ഉപദേശങ്ങൾക്കും അനുസരണമായി: പിടിക്കരുത്, രുചിക്കരുത്, തൊടരുത് എന്നുള്ള ചട്ടങ്ങൾക്കു കീഴ്പെടുന്നത് എന്ത്? ഇതെല്ലാം ഉപയോഗത്താൽ നശിച്ചു പോകുന്നതത്രേ. അത് ഒക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിൻ്റെ ഉപേക്ഷയിലും രസി ക്കുന്നവർക്കു ജ്ഞാനത്തിൻ്റെ പേരു മാത്രമുള്ളത്; ജഡാഭിലാഷം അടക്കുവാനോ പ്രയോ ജനമുള്ളതല്ല.”
വളരെകാലമായി നിങ്ങളെ പിടിച്ചു വെച്ചിരിക്കുന്ന ടിപിഎം ഉപദേശങ്ങളെ നിരാകരി ക്കുന്നതും, ദൈവ വചനം അനുസരിക്കുന്നതാകുന്നു. നിങ്ങളുടെ മനസ്സ് നിയന്ത്രണം ഈ ചെറിയ ഘട്ടങ്ങളായി തകർക്കാൻ തുടങ്ങാം.
- ചില നല്ല നിറമുള്ള വസ്ത്രങ്ങൾ ധരിച്ച് സൺഡേ സ്കൂളിൽ പോകാൻ തുടങ്ങുക. ഈ വെള്ള വസ്ത്ര ധാരികളുടെ അസംബന്ധ ഉപദേശങ്ങൾ കൊണ്ടുള്ള ഉപായത്തിൽ കുടുങ്ങാതിരിക്കുക.
- നിങ്ങൾ ഭംഗിയായി ഷേവ് ചെയ്തവരാണെങ്കിൽ, താടിയോ മീശയോ വളർത്താൻ തുടങ്ങുക.
- നിങ്ങളുടെ വീട്ടിൽ ഒരു ടെലിവിഷൻ ഇല്ലെങ്കിൽ, ഉടനെ ഒന്ന് വാങ്ങി അടുത്ത തവ ണ നിങ്ങളുടെ വീട് സന്ദർശനത്തിനായി ടിപിഎം ശുശ്രുഷകന്മാർ വരുമ്പോൾ, അ വർ കാണത്തക്കവണ്ണം മുൻപിലത്തെ മുറിയിൽ വെയ്ക്കുക.
- ഫെയ്ത്ത് ഹോമിലെ നിങ്ങളുടെ ഇരിപ്പിടം കുറച്ചു പുറകിലോട്ടു മാറ്റുക.
- നിങ്ങളുടെ ആവശ്യങ്ങൾക്കായി പ്രാർത്ഥിക്കുവാൻ വൈദീകന്മാരെ ആശ്രയിക്കാ തെ നിങ്ങൾ തന്നെ ദൈവത്തോട് പ്രാർത്ഥിക്കുക. ദൈവം സ്വർഗ്ഗത്തിലുള്ള നിങ്ങ ളുടെ പിതാവാകുന്നു. ടിപിഎം വൈദീകരുടെ സ്വാതീനത്തിൽ ഇരിക്കാൻ ദൈവം നിങ്ങളുടെ രണ്ടാനച്ഛനൊ അകന്ന ഒരു ബന്ധുവോ അല്ല. നിങ്ങളുടെ പിതാവ് നി ങ്ങൾ പറയുന്നത് കേൾക്കും. നിങ്ങൾ അവൻ്റെ ആടുകൾ ആണെങ്കിൽ, അവൻ്റെ ശബ്ദം കേൾക്കും. നിങ്ങൾക്ക് വേറൊരു മധ്യസ്ഥൻ്റെ ആവശ്യം ഇല്ല.
നിങ്ങൾ ഈ പ്രവൃത്തികൾ ചെയ്യാൻ തുടങ്ങുമ്പോൾ അവർ നിങ്ങൾ വീണുപോയവൻ, പിന്മാറ്റക്കാരൻ എന്നൊക്കെ വിളിക്കാൻ തുടങ്ങും. എന്നാൽ നിങ്ങൾ ദൈവത്തെ പിന്തു ടരുന്നുവെന്ന് നിങ്ങൾക്ക് നിങ്ങളുടെ ഹൃദയത്തിൽ അറിയാം. നിങ്ങളുടെ പൂര്വ്വസ്ഥിതി മാറുമ്പോൾ, നിങ്ങൾക്ക് അസ്വസ്ഥ ഉണ്ടാകാം. അതിൻ്റെ അർഥം നിങ്ങളുടെ മുരടിച്ച അ വസ്ഥക്ക് മാറ്റം വന്നുകൊണ്ടിരിക്കുന്നു. അവരുടെ കല്പനകളെ എന്തുകൊണ്ട് പിന്തുടരു ന്നില്ലെന്നു ആരെങ്കിലും ചോദിച്ചാൽ, ഞങ്ങൾ മനസ്സ് നിയന്ത്രണത്തിൽ നിന്നും വെളിയി ൽ വന്നിരിക്കുന്നുവെന്നും എന്തെങ്കിലും ചെയ്യണമെങ്കിൽ വളരെ വ്യക്തമായ വചന അ ടിസ്ഥാനം വേണമെന്നും പറയുക.
ദൈവം നിങ്ങളെ അനുഗ്രഹിക്കുകയും സുരക്ഷിതരായി കാക്കുകയും ചെയ്യട്ടെ.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
“എന്തെങ്കിലും ചെയ്യണമെങ്കിൽ വളരെ വ്യക്തമായ വചന അടിസ്ഥാനം വേണമെന്നും പറയുക.”
മനസ്സ് നിയന്ത്രണത്തിൽ ഇരിക്കുന്ന ശാന്തരായ മനുഷ്യരെ, അസുവിശേഷം പറഞ്ഞു മനസ്സ് കലക്കുവാൻ സൈറ്റ് തുടങ്ങിയത് ഏത് വചന അടിസ്ഥാനത്തിലാ?
മനുഷ്യമനസ്സിനെ അനിയന്ത്രിതമാക്കി കലക്കി ഇളക്കുന്നത് കോടതി വിധിപ്രകാരം പോലും കുറ്റമെന്നു അറിയാത്ത fromtpmകാരേ!!
ആരാണ് മനുഷ്യ മനസ്സിനെ ശത്രുനിയന്ത്രണമായി മാറ്റുന്നു എന്ന് ഈ ലേഖനം വായിക്കുന്ന എല്ലാവർക്കും മനസ്സിലാകും.
വായിനക്കാരേ!!
” ഈ പ്രവൃത്തികൾ ചെയ്യാൻ തുടങ്ങുമ്പോൾ അവർ നിങ്ങൾ വീണുപോയവൻ, പിന്മാറ്റക്കാരൻ എന്നൊക്കെ വിളിക്കാൻ തുടങ്ങും. ”
Fromtpmകാരുടെ സ്വന്തം അനുഭവമല്ലൈ, ഇത്!
എന്നാൽ,
അവസാനത്തോളം സഹിച്ചു ജയമെടുത്ത നല്ലവരുടെ വാക്കുകളല്ലേ കേൾക്കേണ്ടത്……
വായിനക്കാരുടെ ചിന്തയ്ക്കു,
“ചില നല്ല നിറമുള്ള വസ്ത്രങ്ങൾ ധരിച്ച്
സൺഡേ സ്കൂളിൽ പോകാൻ തുടങ്ങുക.
നിങ്ങൾ ഭംഗിയായി ഷേവ് ചെയ്തവരാണെങ്കിൽ, താടിയോ മീശയോ വളർത്താൻ തുടങ്ങുക.
നിങ്ങളുടെ വീട്ടിൽ ഒരു ടെലിവിഷൻ ഇല്ലെങ്കിൽ, ഉടനെ ഒന്ന് വാങ്ങി അടുത്ത തവണ നിങ്ങളുടെ വീട് സന്ദർശനത്തിനായി ടിപിഎം ശുശ്രുഷകന്മാർ വരുമ്പോൾ, അവർ കാണത്തക്കവണ്ണം മുൻപിലത്തെ മുറിയിൽ വെയ്ക്കുക.
വിശ്വാസ ഭവനത്തിലെ നിങ്ങളുടെ ഇരിപ്പിടം കുറച്ചു പുറകിലോട്ടു മാറ്റാൻ ശ്രമിക്കുക.”
നിങ്ങൾ ഈ പ്രവൃത്തികൾ ചെയ്യാൻ തുടങ്ങുമ്പോൾ അവർ നിങ്ങൾ വീണുപോയവൻ, പിന്മാറ്റക്കാരൻ എന്നൊക്കെ വിളിക്കാൻ തുടങ്ങും.
എന്നാൽ
“നിങ്ങൾ ദൈവത്തെ പിന്തുടരുന്നുവെന്ന് നിങ്ങൾക്ക് നിങ്ങളുടെ ഹൃദയത്തിൽ അറിയാം. ”
ഇങ്ങനെ ചെയ്യുന്നതിലൂടെ ദൈവത്തെ പിന്തുടരുന്നുവെന്നു ഏത് വചനത്തിലാണ് ആധാരം.
“എന്തെങ്കിലും ചെയ്യണമെങ്കിൽ വളരെ വ്യക്തമായ വചന അടിസ്ഥാനം വേണമെന്നും പറയുക.”എന്നല്ലോ എഴുതിയത്.
ക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവരും വിശ്വാസികൾ തന്നെയാണെന്നു fromtpmകാർക്ക് അറിയില്ലേ!!
വേലക്കാരായാലും മറ്റാരായാലും.
താങ്ങൾ എടുത്തു എഴുതിയ വചനത്തിലേയേ തെളിവുണ്ടല്ലോ!
1.എഫെസ്യർ 1:1 “ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിൻ്റെ അപ്പൊസ്തലനായ പൗലൊസ് (എഫെസൊസിൽ ഉള്ള) വിശുദ്ധന്മാരും ക്രിസ്തുയേശുവിൽ വിശ്വാസികളുമായവർക്കു എഴുതുന്നതു“
“വിശുദ്ധന്മാരും, വിശ്വാസികളുമായവർ.”
2.കൊലോസ്യർ 1:1-2, “ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിൻ്റെ അപ്പൊസ്തലനായ പൗലോസും സഹോദരനായ തിമൊഥെയോസും കൊലൊസ്സ്യയിലുള്ള വിശുദ്ധന്മാരും ക്രിസ്തുവിൽ വിശ്വസ്ത സഹോദരന്മാരുമായവർക്കു എഴുതുന്നതു: നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നു നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ“.
“വിശുദ്ധന്മാരും, വിശ്വസ്ത സഹോദരന്മാരും(faithful brethren)”