
ഈ പരമ്പരയിലെ ഒന്നാം (ഇവിടെ ക്ലിക്ക് ചെയ്യുക) ഭാഗത്തിൽ ടിപിഎം അവരെ സ്വയമാ യി മഹത്വീകരിക്കുന്നുവെന്നും ആ പ്രക്രിയയിൽ അംഗങ്ങളെ അടിമത്വത്തിലേക്ക് വശീക രിക്കുന്നുവെന്നും നമ്മൾ കണ്ടു കഴിഞ്ഞു. ഈ ലേഖനത്തിൽ ദൈവത്തിന് തുല്യരായി തോ ന്നിപ്പിക്കത്തക്കവണ്ണം ടിപിഎം ദൈവ മഹത്വം മോഷ്ടിച്ചത് കാണിക്കാൻ പോകുന്നു. അത് അവർ തുറന്നു പറയുകയില്ല, പക്ഷെ വളരെ സൂക്ഷ്മമായി വെളിപ്പെടുത്തുന്നു. നിങ്ങൾ ടിപിഎം വലയിൽ അകപ്പെട്ടാൽ അത് മനസ്സിലാകത്തില്ല. ഈ ലേഖനത്തിൽ ടിപിഎം പഠി പ്പിക്കലുകൾ കൂടുതലായി പരിശോധിച്ച് അവർ ദൈവത്തിന് പകരം മനുഷ്യനെ ആരാധി ക്കുന്നത് കാണിക്കാൻ ആഗ്രഹിക്കുന്നു.
ദൈവത്തിൻ്റെ അതെ പദവി നേടാൻ ശ്രമിക്കുന്നു
ടിപിഎം പ്രസിദ്ധീകരണങ്ങളിൽ നിന്നും എടുത്ത ഉദ്ധരണികൾ
ദൈവത്തിന് എതിരെയോ ദൈവത്തിൻ്റെ വേലക്കാർക്കെതിരെയോ ദൈവത്തിൻ്റെ നിയ മോപദേഷ്ടാക്കൾക്കെതിരെയോ മത്സരിക്കുമ്പോൾ, ദൈവത്തിൻ്റെ വേലക്കാരുടെ മുൻപി ലും മൂപ്പന്മാരുടെ മുൻപിലും വണങ്ങാത്തപ്പോൾ ന്യായവിധി വരും. (വോയിസ് ഓഫ് പെന്തക്കോസ്ത്, ഒക്ടോബർ 2000, മലയാള പരിഭാഷ)
ദൈവത്തിന് എതിരെ മത്സരിക്കുന്നതും സ്വയം പരസ്യപ്പെടുത്തുന്ന “പ്രതിഷ്ഠിക്കപ്പെട്ട ദൈവത്തിൻ്റെ വേലക്കാർക്ക്” എതിരെ മത്സരിക്കുന്നതും ഒരുപോലെയാക്കുന്നത് ഇവിടെ ശ്രദ്ധിച്ചോ? സഭാംഗങ്ങളെ വരുതിയിൽ നിർത്താനായി ഭീഷണിപ്പെടുത്തുന്നതിലും ഭയപ്പെടു ത്തുന്നതിലും നൈപുണ്യം നേടിയിരിക്കുന്നതിനാൽ ടിപിഎം ഇപ്പോഴും നിലനിൽക്കുന്നു.
രക്ഷിക്കപ്പെടാത്തവർ മാത്രം ദൈവത്തോട് മത്സരിക്കുന്നു. ഒരു ദൈവ പൈതൽ ദൈവത്തോ ട് നിരപ്പ് പ്രാപിച്ചു സമാധാനമായി കഴിയുന്നു. റോമാ ലേഖനത്തിൽ രേഖപ്പെടുത്തിയിരി ക്കുന്ന സമാധാനം നിയതയോളം നിലനിൽക്കുന്നത് ആകയാൽ ആർക്കും എടുക്കാൻ സാധ്യ മല്ല. എന്നിട്ടും, നിങ്ങളുടെ രക്ഷ നിങ്ങൾ “ദൈവ വേലക്കാരെ” വണങ്ങുന്നതിലും അവർ പറയുന്നതെല്ലാം അനുസരിക്കുന്നതിലും ആണെന് വിശ്വസിപ്പിക്കാൻ ടിപിഎം ശ്രമിക്കുന്നു.
റോമർ 5:10, “ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവൻ്റെ പുത്രൻ്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവൻ്റെ ജീവനാൽ എത്ര അധിക മായി രക്ഷിക്കപ്പെടും.”
ടിപിഎം പ്രസിദ്ധീകരണങ്ങളിൽ നിന്നും എടുത്ത ഉദ്ധരണികൾ
തുടക്കം മുതലേ ദൈവം മനുഷ്യരിൽ വസിക്കാൻ ആഗ്രഹിച്ചു, മനുഷ്യർക്ക് അതിൻ്റെ ആ വശ്യം മനസ്സിലാകുന്നതുവരെ ദൈവം മൗനമായിരുന്നു. ദൈവം എന്തിനു വേണ്ടി കാത്തി രിക്കുന്നുവെന്ന് ദൈവത്തിൻ്റെ ജനങ്ങൾ അറിയണമെന്ന് ദൈവം പ്രതീക്ഷിച്ചു – ദൈവ ത്തിനായി ഒരു പരിശുദ്ധ സ്ഥലവും ദേവാലയവും. വ്യക്തികൾ തീരുമാനിക്കുന്നതുവരെ, ത്രിത്വമായ ദൈവം, ദൈവദൂദന്മാരും ദൈവ വേലക്കാരും ഈ കർത്തവ്യം നിവർത്തിക്കാ നായി ഒരിക്കലും അവരുടെ ജീവിതത്തിൽ പ്രവേശിക്കയില്ല. (വോയിസ് ഓഫ് പെന്തക്കോ സ്ത്, ഫെബ്രുവരി 2003, മലയാള പരിഭാഷ)
എഫെസ്യർ 2:8-9, “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതി ന്നും നിങ്ങൾ കാരണമല്ല; ദൈവത്തിൻ്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാ ൻ പ്രവൃത്തികളും കാരണമല്ല.”
ടിപിഎം പ്രസിദ്ധീകരണങ്ങളിൽ നിന്നും എടുത്ത ഉദ്ധരണികൾ
കർത്താവായ യേശു ക്രിസ്തു നമ്മുടെ വൈദ്യനാകുന്നു. ദൈവത്തെ സ്തുതിക്കുന്നത് നമ്മു ടെ ഗുളിക ആകുന്നു. വിലയേറിയതും പരിശുദ്ധവുമായ യേശുവിൻ്റെ രക്തം നമ്മുടെ ടോ ണിക്ക് ആകുന്നു. പാപങ്ങൾ ഏറ്റുപറയുന്നത് നമ്മുടെ ആഹാരം ആകുന്നു. ദൈവ വേല ക്കാർ നമ്മുടെ വഴികാട്ടി ആകുന്നു. (വോയിസ് ഓഫ് പെന്തക്കോസ്ത്, ഒക്ടോബർ 2002, മലയാള പരിഭാഷ)
ടിപിഎം ദൈവത്തെ വെറും ഘടകഭാഗമാക്കി അവരെ തന്നത്താൻ ആശുപത്രിയുമായി താ രതമ്യപ്പെടുത്തുന്നു. പരിശുദ്ധാത്മാവ് നമ്മുടെ വഴികാട്ടി ആകുന്നുവെന്ന് വചനം പഠിപ്പി ക്കുന്നു. ഇത് കുരുടൻ കുരുടനെ വഴികാട്ടുന്നതിനു തുല്യമാകുന്നു, അവസാനം എന്തായി എന്ന് നമ്മൾ അറിയുന്നു.
യോഹന്നാൻ 16:13, “സത്യത്തിൻ്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകലസത്യ ത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരി ക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും.”
1 യോഹന്നാൻ 2:27, “അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങ ളെ ഉപദേശിപ്പാൻ ആവശ്യമില്ല; അവൻ്റെ അഭിഷേകം തന്നേ നിങ്ങൾക്കു സകലവും ഉപ ദേശിച്ചുതരികയാലും അതു ഭോഷ്കല്ല സത്യം തന്നേ ആയിരിക്കയാലും അതു നിങ്ങളെ ഉപ ദേശിച്ചതുപോലെ നിങ്ങൾ അവനിൽ വസിപ്പിൻ.”
ടിപിഎം പ്രസിദ്ധീകരണങ്ങളിൽ നിന്നും എടുത്ത ഉദ്ധരണികൾ
ആദ്യം തങ്ങളെത്തന്നേ കർത്താവിന്നും പിന്നെ ദൈവേഷ്ടത്തിന്നൊത്തവണ്ണം ദൈവ വേല ക്കാർക്കും ഏല്പിക്കണം (2 കോരി 8:5). ദൈവത്തിൻ്റെ ആവിഷ്ക്കാരമായ പൂർണ്ണതയി ലേക്കുള്ള വഴി ഇതാകുന്നു. നമ്മൾ രൂപകല്പന ചെയ്യുന്ന വേറെ ഏതു മാർഗ്ഗവും ദൈവ ത്തിനു സ്വീകാര്യമല്ല. (വോയിസ് ഓഫ് പെന്തക്കോസ്ത്, ഒക്ടോബ 1995, മലയാള പരിഭാഷ)

ഈ പരമ്പരയിലെ ആദ്യത്തെ ലക്കത്തിൽ (2 കോരി 8:5) ഉദ്ധരിച്ചു ടിപിഎമ്മിൻ്റെ അവകാ ശവാദങ്ങൾ തികച്ചും തെറ്റാണെന്ന് തെളിയിച്ചു.
മത്തായി 6:24, “രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല; അങ്ങനെ ചെയ്താ ൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റ വനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.”
എബ്രായർ 10:14, “ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്കു സദാകാല ത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു.”
ടിപിഎം പ്രസിദ്ധീകരണങ്ങളിൽ നിന്നും എടുത്ത ഉദ്ധരണികൾ
സീയോൻ പുതിയ യെരുശലേമിൻ്റെ മഹത്വം ആകുന്നു. അതുകൊണ്ട് സഭയുടെ മഹത്വം അവരെ നയിക്കുന്ന ദൈവവേലക്കാരുടെ മഹത്വകരമായ ജീവിതത്തെയും ശുശ്രുഷയെയും ആശ്രയിച്ചിരിക്കുന്നു (വോയിസ് ഓഫ് പെന്തക്കോസ്ത്, ഏപ്രിൽ 1992, മലയാള പരിഭാഷ).
“ഏറ്റവും വലിയ ദൈവദൂഷണ ഉദ്ധരണിക്കുള്ള” അവാർഡ് ഇതിനു കിട്ടും. വാക്കുകൾക്ക് ഗന്ധമുണ്ടായിരുന്നെങ്കിൽ, ഈ സ്ഥലം മുഴുവൻ ചീഞ്ഞ് നാറുമായിരുന്നു. ടിപിഎം സീയോ ൻ കൊണ്ട് എന്ത് അർത്ഥമാക്കുന്നുവെന്ന് നമ്മൾക്കെല്ലാവർക്കും അറിയാം, ഇല്ലിയോ? ഇത് സ്വയം പ്രഖ്യാപിച്ച 144,000 “പ്രതിഷ്ഠിക്കപ്പെട്ട ദൈവവേലക്കാർ” ആകുന്നു. സീയോൻ്റെ മഹത്വം ടിപിഎം ശുശ്രുഷകന്മാർ കൊടുക്കുന്നുവെന്നു നമ്മൾ ഇതിൻ്റെ ഒന്നാം ലക്കത്തിൽ കണ്ടു. ഇതിൽ, അതിനപ്പുറമായി പുതിയ യെരുശലേമിൻ്റെ മഹത്വം സീയോൻ ആണെന്ന് ടിപിഎം പറയുന്നു. ടിപിഎം വിശ്വാസികളുടെ മഹത്വം ദൈവം നിങ്ങളിൽ വസിക്കുന്നത് കൊണ്ടല്ല, പിന്നെ “ദൈവവേലക്കാരുടെ ജീവിതവും ശുശ്രുഷയും കൊണ്ടാകുന്നു”. ഈ ഉദ്ധ രണികൾ വായിക്കുമ്പോൾ നിങ്ങൾ പുളയുന്നില്ലെങ്കിൽ, ടിപിഎം നിങ്ങളെ എത്ര കഠിനമാ യി വഞ്ചിച്ചിരിക്കുന്നുവെന്നു നോക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അവർ ടിപിഎം വിശ്വാസികൾക്ക് നിത്യതയുടെ മഹത്വം കൊടുക്കുന്ന “ദൈവങ്ങൾ” ആകുന്നു. ഇത് വിഗ്ര ഹാരാധനയുടെ ഏറ്റവും വൃത്തികെട്ട രൂപം ആകുന്നു.
ഉപസംഹാരം
പ്രിയ വായനക്കാരെ, ടിപിഎം പ്രസിദ്ധീകരണങ്ങളിൽ നിന്നും ഉദ്ധരണികൾ എടുത്തു TPM ദൈവത്തിനു പകരം അവരുടെ ശുശ്രുഷയെ മഹത്വീകരിക്കുന്നത് കാണിച്ചു. അവർ ദൈവ ത്തിനു ഒപ്പമോ ചിലപ്പോൾ ദൈവത്തെക്കാൾ വലിയതോ ആയി അവരെ സ്വയമായി കാണി ക്കുന്നതിൽ വേറൊന്ന് ചിന്തിക്കുന്നില്ല. അവരുടെ വഞ്ചന സൂക്ഷ്മതയിൽ അടങ്ങിയിരിക്കു ന്നു. ലജ്ജാകരമായ ദൈവദൂഷണ പ്രസ്താവന എളുപ്പത്തിൽ മനസിലാക്കാം, എന്നാൽ സൂ ക്ഷ്മമായി നിങ്ങളെ കൈക്കുള്ളിൽ ആക്കുന്നത്, നിങ്ങൾ തിരിച്ചറിയുന്നതിന് മുൻപ് ഭയങ്കര മായ അടിമത്വത്തിൽ ആയിത്തീരും. വിശ്വാസികളായ നമ്മൾ മറ്റെല്ലാ വിശ്വാസികളെയും സഹോദരനോ സഹോദരിയോ ആയി കണക്കാക്കണം. ടിപിഎം നിങ്ങളെ വിശ്വസിപ്പിച്ചി രിക്കുന്നപോലെ, സ്വർഗ്ഗ രാജ്യത്തിൽ തട്ടുകളില്ല. പ്രമാണിവര്‍ഗ്ഗത്തിന് അത്തരം തട്ടുകളും ബാക്കിയുള്ളവർക്കു എരുത്തലുകളും സൃഷ്ട്ടിച്ചത് ടിപിഎമ്മിനെ വിഗ്രഹാരാധനയിലേ ക്ക് നയിച്ച് “വിശുദ്ധന്മാരെ” ആരാധിക്കുന്നു. ദൈവം നിങ്ങളെ അടിമത്വത്തിൽ നിന്ന് യേശു ക്രിസ്തുവിൻ്റെ സുവിശേഷത്താൽ അനുഭവിക്കുന്ന യഥാർത്ഥ സന്തോഷത്തിലേക്കും സമാധാനത്തിലേക്കും വിളിക്കുന്നു.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
മറ്റുള്ളവരുടെ പ്രതിഷ്ഠയില്ലാത്ത ജീവിതത്തെക്കുറിച്ച് വർണ്ണിച്ച് സമയം കളയാതെ അവരവർക്ക് കിട്ടിയ കൃപാവരം ആയ പ്രതിഷ്ഠയെ കുറിച്ച് സാക്ഷീകരിക്കുന്നതല്ലേ നല്ലതു.
എന്നാൽ ഈ പിന്മാറ്റക്കാരൻ ചെയ്യുന്നത് എന്തെന്നാൽ ദൈവം തങ്ങൾക്കു കൊടുത്ത കൃപാവരം ആയ പ്രതിഷ്ഠയെ സാക്ഷീകരിക്കുന്നതിനെക്കാൾ മറ്റുള്ളവരുടെ കുറ്റങ്ങൾ വർണിച്ചു സമയം കളയുന്നു (ഇവർക്ക് പ്രതിഷ്ഠാ വരം ഒന്നും വിജയകരമായി ലഭിച്ചില്ലാ ഇരിക്കാം)
*[[Eph 4:8/Malayalam Bible]]* “അവന്‍ ബദ്ധന്മാരെ പിടിച്ചുകൊണ്ടു പോയി ഉയരത്തില്‍ കയറി മനുഷ്യര്‍ക്കും ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു.