സന്തോഷിൻ്റെ സാക്ഷി

ഹലോ ഫ്രണ്ട്‌സ്, ഞാൻ ഗുജറാത്തിൽ നിന്നാകുന്നു, ചെറുപ്പം മുതലേ ഞാനൊരു ടിപിഎം വിശ്വാസി ആയിരുന്നു. തുടക്കം മുതലേ എനിക്ക് ദൈവത്തോട് വലിയ ശുഷ്കാന്തി ഉണ്ടാ യിരുന്നു. അതിലും വലിയ ശുഷ്കാന്തി സഭയോടും ദൈവ വേലക്കാരോടും ഉണ്ടായിരുന്നു വെന്ന് ഞാൻ സമ്മതിക്കുന്നു. എന്നാൽ മുഴു സമയ ശുശ്രുഷ ചെയ്യില്ലെന്ന് ഞാൻ തീർച്ച പ്പെടുത്തിയിരുന്നു.

ശനിയാഴ്ചക്കായി ഞാൻ കാത്തിരിക്കും, കൂടുതലായും ഫെയിയും ഹോമിൽ താമസിക്കാ ൻ വരുന്ന എൻ്റെ സ്നേഹിതരുമായി സമയം ചിലവഴിക്കാമല്ലോ എന്നുള്ള ചിന്തയായിരു ന്നു. അവിടെയും എൻ്റെ മനസ്സിൽ ധാരാളം ചോദ്യങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ആരോ ടും ചോദിക്കാൻ ഞാൻ ധൈര്യപ്പെട്ടില്ല. കാരണം അത് ദൈവ നിന്ദയും അഭിഷിക്തന്മാ ർക്ക് എതിരെ സംസാരിക്കുന്നതായും തുലനം ചെയ്യും. ടിപിഎമ്മിനോ വിശുദ്ധന്മാർക്കോ എതിരെ സംസാരിച്ചാൽ ഞാൻ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമായിരുന്നു.

ടിപിഎമ്മിൽ സുദൃഢമായി പഠിപ്പിക്കുന്ന 4 നില വ്യവസ്ഥയിൽ ഞാൻ വിശ്വസിച്ചു (സീ യോൻ, പുതിയ യെരുശലേം, പുതിയ ആകാശം, പുതിയ ഭൂമി). ബാക്കി എല്ലാ സഭകളേ യും നാമധേയ ക്രിസ്ത്യാനികളായും കരുതി. എൻ്റെ മറ്റു ക്രിസ്തിയ മിത്രങ്ങളെ ടിപിഎ മ്മിലേക്ക് കൊണ്ടുവരുവാൻ വളരെ ശക്തമായി പ്രാർത്ഥിച്ചു. എൻ്റെ അഭിലാഷങ്ങൾ നിവൃത്തിക്കാനായി ഞാൻ “RPD (RESIST THE POWER OF DEVIL)” വളരെ ആത്മാർത്ഥമായി ഉരുവിട്ട് ദൈവത്തെ കറക്കി എടുക്കാൻ ശ്രമിച്ചു. എന്നിട്ടും എൻ്റെ ഉള്ളിൻ്റെ ഉള്ളിൽ പല ചോദ്യങ്ങളും ഉയർന്നു : മരുന്നു ത്യജിച്ചു നാട്ടുമരുന്നുകൾ മാത്രം സേവിച്ചു ദൈവീക രോഗശാന്തിക്കായി കാത്തിരിക്കുന്ന വിശ്വാസികളുടെയും വേലക്കാരുടെയും അകാല മരണങ്ങൾ, രോഗശാന്തി ശുശ്രുഷയിൽ ആരും സൗഖ്യമാകാത്തത്, ബന്ധനത്തിൽ നി ന്നും വിടുതൽ ഇല്ലായ്മ, എല്ലാ ടിപിഎം വിശ്വാസ ഭവനങ്ങളിലും ഒരേ അന്യഭാഷ സംസാ രിക്കുന്നത് (ഐപിസിക്ക് ഒരു രീതി, എജിക്ക് വേറൊരു രീതി, അങ്ങനെ പലർക്കും പല രീതി) അങ്ങനെ പലതും.

ഞാൻ കുറച്ചു ദിവസത്തേക്ക് യു കെ സന്ദർശിക്കാൻ ഇടയായി അവിടെ യോഗങ്ങളിൽ നടക്കുന്ന സംഭവങ്ങളും അവരുടെ ജീവിതരീതിയും അവരുടെ വസ്ത്രധാരണവും എല്ലാം കണ്ട് ഞാൻ അതിശയിച്ചുപോയി. ഇംഗ്ലീഷ് പ്രേക്ഷകർക്കുവേണ്ടി വളരെ ശക്ത മായി സുവിശേഷ ശുശ്രുഷ നടത്തുന്നത് കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷം തോ ന്നി. എവിടെയും ഒരുപോലെ ഇരിക്കേണ്ട പ്രതിഷ്ഠിക്കപ്പെട്ട ശുശ്രുഷ കണ്ട് എൻ്റെ മനസ്സി ൽ കൂടുതൽ ചോദ്യങ്ങൾ ഉയർന്നു. അപ്പോൾ ടിപിഎം വിശ്വസിക്കുന്ന നാടോടുമ്പോൾ നടുവേ ഓടണം എന്ന യാഥാർഥ്യം ഓർത്തു.

ഞാൻ സഭയിൽ പരിഭാഷകൻ, സൺ‌ഡേ സ്കൂൾ അധ്യാപകൻ എന്നീ ചുമതലകൾ വഹിച്ചി രുന്നു. പിന്നീട് പ്രൊമോഷൻ കിട്ടി യൂത്ത് ക്ലാസ് അധ്യാപകൻ ആയിത്തീർന്നു. അത് എ ൻ്റെ ടിപിഎം വിശ്വാസി എന്ന നിലക്കുള്ള മരണമണി ആയിരുന്നു. യുവാക്കൾ എൻ്റെ അ ടുത്ത് കൊണ്ടുവന്ന ചോദ്യങ്ങൾ എന്നെ പിടിച്ചുലക്കി, ഞാൻ ടിപിഎമ്മിൻ്റെ അവകാശവാ ദങ്ങൾ അന്വേഷിക്കാൻ തുടങ്ങി.  പ്രത്യേകിച്ചും, പരിശുദ്ധാത്മാവ് പ്രാപിച്ചതിൻ്റെ അടയാ ളമായി അന്യഭാഷയിൽ സംസാരിക്കുക, കർതൃമേശ മറ്റു സഭ വിശ്വാസികൾക്ക് കൊടു ക്കാതിരിക്കുക, മഹത്വകരായ ഉപദേശങ്ങളിലെ പഴുതുകൾ, അഹങ്കാരി ആകാതിരിക്കു ന്നതിനു വ്യക്തികളിലുള്ള താലന്തുകൾ അടിച്ചമർത്തുക, മറ്റ് വിശ്വാസത്തിലെ സുഹൃ ത്തുക്കളു മായുള്ള ബന്ധം, 144000 മുതലായവ. അതിന് 2 വർഷങ്ങൾക്ക് മുൻപ് (2012) ഞാൻ രവി സഖറിയായുടെ പ്രസംഗങ്ങൾ കേൾക്കാൻ ഇടയായി. പിന്നീട് രവി സഖറിയാ ഇൻറ്റർനാണൽ മിനിസ്ട്രിസ് (RZIM) നെ പറ്റി മനസ്സിലാക്കി. അത് മൂലം യഥാർത്ഥ ക്രൈ സ്തവവിശ്വാസം എന്താണെന്നും “സുവിശേഷം പ്രസംഗിക്കുക” എന്നാൽ അർത്ഥമെന്താ ണെന്നും സുവിശേഷണത്തിനു വേണ്ടി ജീവിക്കുക എന്നാൽ എന്താണെന്നും മനസ്സിലായി.

അതിനെ ആധാരമാക്കി, ഞാൻ ഒരു സെറ്റ് ചോദ്യങ്ങൾ ഉണ്ടാക്കി ആ സമയത്തെ സഭ യിലെ പ്രധാന ശുശ്രുഷകനുമായി പങ്കു വെച്ചു. ആ ചോദ്യങ്ങൾ ഈ സൈറ്റിൽ ഇട്ടിട്ടു ണ്ട് (ലിങ്ക് താഴെ കൊടുക്കുന്നു). അദ്ദേഹത്തിന് യാതൊരു മറുപടിയും ഉണ്ടായിരുന്നില്ല, ഇതിൻ്റെ ഒരു കോപ്പി കേന്ദ്ര നേതൃത്വത്തിന് അയക്കാനും ഒരു കോപ്പി തരാനും അദ്ദേഹം ആവശ്യപ്പെട്ടു.

http://malayalam.fromtpm.com/2016/12/15/tpm-believer-letter/

144000 നെ പറ്റി അവരുടെ ഇഷ്ട്ടപ്പെട്ട വാഖ്യം വെളിപ്പാട് 14:4 ആകുന്നു. “അവർ കന്യകമാ രാകയാൽ സ്ത്രീകളോടുകൂടെ മാലിന്യപ്പെടാത്തവർ. കുഞ്ഞാടുപോകുന്നേടത്തൊക്കെ യും അവർ അവനെ അനുഗമിക്കുന്നു; അവരെ ദൈവത്തിന്നും കുഞ്ഞാടിന്നും ആദ്യ ഫ ലമായി മനുഷ്യരുടെ ഇടയിൽനിന്നു വീണ്ടെടുത്തിരിക്കുന്നു.”

144000 ൻ്റെ മേന്മയുടെ തുടർച്ചയായി 5 ->0 വാഖ്യത്തെ പറ്റി അന്വേഷിച്ചാൽ അവർ മൂക രാകും, കാരണം, “ഭോഷ്ക്ക് അവരുടെ വായിൽ ഉണ്ടായിരുന്നില്ല; അവർ കളങ്കമില്ലാത്ത വർ തന്നേ.” കോപിതരാകുമ്പോൾ മിക്കവാറും പേരുടെ വായിൽ നിന്നും വരുന്ന വാക്കു കൾ ഉദ്ധരിക്കാൻ പോലും പറ്റാത്തതാണ്, പ്രത്യേകിച്ചും മാതൃ ഭാഷയിൽ.

ഇങ്ങനെയെല്ലാം ആയിരുന്നിട്ടും ഞങ്ങൾ എല്ലാ ഞായറാഴ്ചയിലും യോഗങ്ങളിൽ പങ്കെടു ത്തുകൊണ്ടിരുന്നു. 2013 മുതൽ 2016 വരെ ഞാൻ മിക്കവാറും സമയങ്ങളിൽ പുറകിൽ പോയിരുന്നു ഉറങ്ങുമായിരുന്നു. ഞാനും എൻ്റെ ഭാര്യയും ദൈവത്തിൽ നിന്നും വ്യക്ത മായ ഒരു തെളിവിനായി കാത്തിരുന്നു. ഞങ്ങളുടെ മാതാപിതാക്കന്മാർ ടിപിഎമ്മിൽ വളരെ സജീവമായി പ്രവർത്തിക്കുന്നവരാകയാൽ ടിപിഎം വിടുന്നത് അവരെ  മോശ മായി ബാധിക്കുമെന്നതിനാൽ  ഒരു വലിയ വെല്ലുവിളി ആയിരുന്നു. കൂടാതെ, ഇത് ബാക്കി സഭയിലെ അംഗങ്ങൾക്കും ബാധകമാകും. ഞങ്ങൾക്ക് പുതിയ ഒരു സഭയും വേ ണമായിരുന്നു. ഇത് വളരെ ബുദ്ധിമുട്ടായിരുന്നു.

അപ്പോൾ ഞാൻ സ്വർഗ്ഗത്തിൽ നിന്ന് ഒരു ശബ്ദം കേട്ടു, വെളിപ്പാട് 18:4, “വേറോരു ശബ്ദം സ്വർഗ്ഗത്തിൽനിന്നു പറയുന്നതായി ഞാൻ കേട്ടത്. എൻ്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയു മിരിപ്പാൻ അവളെ വിട്ടു പോരുവിൻ“.

എന്നിട്ടും ഞങ്ങൾ തുടർന്നുകൊണ്ടിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ ഒക്ടോബർ 2016 ൽ ഞങ്ങൾ അബദ്ധത്തിൽ ഈ സൈറ്റ് കാണാനിടയായി. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് സ്വർഗ്ഗത്തിൽ നിന്നുള്ള അവസാന ലക്ഷണം ആയിരുന്നു. അവസാനം ദൈവകൃപ യാൽ ഞാനും എൻ്റെ ഭാര്യയും കുട്ടികളും ടിപിഎമ്മിൽ പോകുന്നത് 2017 മുതൽ നിർത്തി. 3 മാസത്തോളം ഞങ്ങളുടെ മാതാപിതാക്കൾ വളരെ അസ്വസ്ഥരായിരുന്നു. അവർക്കു ഞ ങ്ങൾ പിന്മാറി ദൈവത്തെ ത്യജിച്ച പോലെയായിരുന്നു. ഇപ്പോൾ സ്ഥിതിഗതികൾ മാറി (പക്ഷെ ഇപ്പോഴും അവർക്ക് മനസ്സിൻ്റെ ഉള്ളിൽ ആ ചിന്തയുണ്ട്). അത് എന്നെ ഒരു വസ്തുത മനസ്സിലാക്കി – ഒരു ക്രിത്യാനിയായ ഞാൻ ഒരു സഭ വിട്ട് വേറൊന്നിലേക്കു പോയപ്പോൾ, ഇതുപോലെയുള്ള പ്രത്യാഘാതം ഞങ്ങൾക്ക് നേരിട്ടപ്പോൾ, ബാല്യം മുതലേ അനുഷ്ഠിച്ചു കൊണ്ടിരുന്ന വിശ്വാസങ്ങൾ വെടിഞ്ഞു വേറൊരു വിശ്വാസത്തിലേക്ക് പോകുന്നവരു ടെ കുടുംബം നേരിടുന്ന ബുദ്ധിമുട്ടേറിയ വൈകാരിക പ്രശ്നങ്ങൾ എത്ര ഭയങ്കരമാണെന്ന് സങ്കൽപ്പിക്കുക. സഹോദരങ്ങളെ, ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ സത്യമാ ണ് പ്രധാനമെങ്കിൽ, നിങ്ങളെ ആർക്കും തടയാൻ സാധ്യമല്ല. (നബീൽ ഖുറേഷിയുടെ മര ണാന്തര സാക്ഷ്യം ശ്രവിക്കുക). കർത്താവ് പറഞ്ഞതുപോലെ, നിങ്ങൾ സത്യം അറിയു മ്പോൾ സത്യം നിങ്ങളെ സ്വതന്ത്രമാക്കും.

ചിലർ ചൂണ്ടികാട്ടുന്നതുപോലെ ഒരു സഭയും പൂർണമല്ല എന്നതാണ് ഇപ്പോഴുള്ള പ്രശ്‌നം. ശരിയാണ്, സമ്മതിച്ചു. നമ്മൾ ഈ ലോകത്തിൽ ജീവിക്കുന്നിടത്തോളം കാലം അപൂർ ണരായിരിക്കും. ഈ അപൂർണരായവരുടെ കൂട്ടം സഭ പണിയുന്നു. അതുകൊണ്ട് അത് ഒരിക്കലും പൂർണമാകുകയില്ല. ആർക്കും പൂർണമായ ഒരു സഭ പണിയാൻ സാധ്യമല്ല. TPM അവകാശപ്പെടുന്നതുപോലെ അവർക്കും സാധ്യമല്ല. ക്രിസ്തുവിലും അദ്ദേഹം കുരി ശിൽ പൂർത്തീകരിച്ച പ്രവർത്തനങ്ങളിലും വിശ്വസിക്കുമ്പോൾ നമ്മൾ പൂർണരാകുന്നു.

എൻ്റെ ആശയത്തിലേക്ക് മടങ്ങി വരട്ടെ – ഒരു സഭയും പൂർണമല്ല. എന്നാൽ പരിശുദ്ധാ ത്മാവിനാൽ നയിക്കപ്പെട്ട ഒരു സഭയിലെ നേതാക്കന്മാർ എപ്പോഴും സമീപിക്കാവുന്നവ ർ ആയിരിക്കും. അവർ പഠിക്കാൻ തയ്യാറായി വ്യതിയാനങ്ങൾ വരുത്താൻ ഒരുക്കമുള്ള വരായിരിക്കും. ടിപിഎമ്മിൽ??? അത് അഭിഷിക്തനെതിരെ സംസാരിക്കുന്നതായി കണ ക്കാക്കും. ടിപിഎമ്മിലെ അധികാരശ്രേണി വാസ്തവികമായ മാറ്റങ്ങൾ വരുത്തുന്നതിന് ഏറ്റവും വലിയ  തടസ്സമായിരിക്കുന്നു (എല്ലാ കൾട്ടുകളിലെയും പോലെ). അതാണ് ഈ സംഘടന വിടേണ്ടതിൻ്റെ ആവശ്യകത. നമ്മുക്ക് പ്രാർത്ഥിച്ച് മാറ്റങ്ങൾ വരുത്താമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതിൽ അടിസ്ഥാനപരമായ മാറ്റം വരുന്നത് കാണാൻ എനി ക്ക് അതിയായ ആഗ്രഹമുണ്ട്. അങ്ങനെയായിരുന്നെങ്കിൽ റോമൻ കത്തോലിക്ക, യെ ഹോവ സാക്ഷി, മോർമോൺ, ഇസ്ലാം മുതലായവ ഉണ്ടാകുമായിരുന്നില്ല. എങ്കിൽ പണ്ടേ അതെല്ലാം മാറുമായിരുന്നു. ഈ സംഘടനയെ മാറ്റാൻ ശ്രമിച്ച് നിങ്ങളുടെ സമയം പാഴാ ക്കരുത്. മുകളിൽ പ്രസ്താവിച്ച സംഘടനകളും തഴച്ചു വളർന്ന് അംഗബലം കൂടിക്കൊണ്ടി രിക്കുന്നു. ദൈവ വെളിച്ചം വ്യക്തികളുടെമേൽ വീണ് അവരിൽ മാറ്റമുണ്ടാക്കാത്ത കാ ലത്തോളം ടിപിഎമ്മും അതുപോലെ വളർന്നുകൊണ്ടിരിക്കും.

ഇന്നും, ഞാൻ ഒരു ടിപിഎം അംഗത്തോട് ചർച്ചക്ക് മുതിർന്നാൽ “ഞാൻ ദൈവത്തെ ആ രാധിക്കാനായി പോയി തിരിച്ചു വരുന്നു. വേലക്കാരോ മറ്റുള്ളവരോ അവിടെ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് പ്രശ്നമല്ല” എന്ന് പറയും. ഇതാണ് പ്രാമാണികമായ പ്രതികരണം. ഈ പോസ്റ്റ് നീണ്ടു പോകുമെന്നതിനാൽ, അതിൽ നടന്നുകൊണ്ടിരിക്കുന്ന പല വിഷയ ങ്ങളും ഞാൻ പ്രതിപാദിച്ചിട്ടില്ല. എൻ്റെ സാക്ഷ്യത്തിൽകൂടെ ആരെങ്കിലും ബോധവാന്മാ രാകുമോ എന്നും എനിക്കറിയത്തില്ല. ഒരു കാര്യം എനിക്കറിയാം, ഇപ്പോൾ ഞങ്ങളുടെ ദൈവവുമായുള്ള ബന്ധം സുദൃഢമായിരിക്കുന്നു. ഞാൻ ദൈവത്തിൽ സ്വതന്ത്രനായി ദൈവ മക്കളുമായുള്ള കൂട്ടായ്മ കൂടുതൽ ഊര്‍ജ്ജസ്വലതയോടെ ആസ്വദിക്കുന്നു. ഇത് ഞങ്ങൾക്ക് പുതിയ ജീവിതം ആകുന്നു.

ഞാൻ അവസാനിപ്പിക്കട്ടെ – നിങ്ങളുടെ ഏറ്റവും അടുത്തുള്ള ബന്ധുക്കളെ ബാധിക്കുന്ന തിനാൽ ബാല്യം മുതൽ കേട്ടുകൊണ്ടിരിക്കുന്ന വിശ്വാസങ്ങൾ ചോദ്യം ചെയ്യുക വളരെ ബുദ്ധിമുട്ടാണ്. അതിനുമപ്പുറം, ടിപിഎം വിടുക എന്നത് ഏറ്റവും വലിയ വെല്ലുവിളിയാ ണ്. എന്നെ വിശ്വസിക്കുക, ദൈവ വചനത്തെക്കാളും വലുതായ ഒന്നുമില്ല. ദൈവം വളരെ മൃദുലമായ സ്വരത്തിൽ സംസാരിച്ചാലും ഏറ്റവും വലിയ മെഗാഫോണുകളിൽ കൂടെ സംസാരിച്ചാലും ദയവായി ശ്രദ്ധിച്ച് പുറത്തു വരിക.

നിങ്ങളുടെ കമ്മെന്റുകൾക്കായി കാത്തിരിക്കുന്നു (എതിർത്തും അനുകൂലിച്ചും)

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

10 Replies to “സന്തോഷിൻ്റെ സാക്ഷി”

 1. വായിനക്കാരേ!
  Fromtpm ലേഖനക്കാരന്റെ വഴികാട്ടുന്ന വഞ്ചന കണ്ടില്ലേ!!
  “എന്നാൽ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട ഒരു സഭയിലെ നേതാക്കന്മാർ എപ്പോഴും സമീപിക്കാവുന്നവർ ആയിരിക്കും.”
  മനുഷനയാണോ ദൈവത്തെയാണോ സമീപിക്കേണ്ടത്,

  മനുഷനെയും സംഘടനെയേയും സമീപിച്ചു പോയിട്ടു, നാണക്കേടോടെ തോറ്റോടി വന്ന വ്യക്തിക്കു വഴികാട്ടുന്നയാൾ, വീണ്ടും മനുഷ സമീപനത്തിലേക്കു
  (സാക്ഷിക്കാരൻ പറഞ്ഞത്:-“തുടക്കം മുതലേ എനിക്ക് ദൈവത്തോട് വലിയ ശുഷ്കാന്തി ഉണ്ടായിരുന്നു. അതിലും വലിയ ശുഷ്കാന്തി സഭയോടും ദൈവ വേലക്കാരോടും ഉണ്ടായിരുന്നുവെന്ന് ഞാൻ സമ്മതിക്കുന്നു.)-ഇതു തന്നെയാണ് ഇത്രയും വീഴ്ച്ചക്കു കാരണമായിട്ടും, പിന്നെയും മനുഷ സമീപണം പറഞ്ഞുകൊണ്ടിരിക്കുന്ന ഇവർ എത്ര വഞ്ചകന്മാരായ കുരുടന്മാർ.
  *[[Mat 15:14/Malayalam Bible]]* അവരെ വിടുവിന്‍; അവര്‍ കുരുടന്മാരായ വഴികാട്ടികള്‍ അത്രേ; കുരുടന്‍ കുരുടനെ വഴിനടത്തിയാല്‍ ഇരുവരും കുഴിയില്‍ വീഴും എന്നു ഉത്തരം പറഞ്ഞു.

  1. Dear Deep,
   “മനുഷനയാണോ ദൈവത്തെയാണോ സമീപിക്കേണ്ടത്”,
   നിങ്ങൾ ദിവസവും ആരെയാണ് സമീപിക്കുന്നത്? നിങ്ങളുടെ ശുഷ്കാന്തി പറയാതെ തന്നെ ആരോടാണെന്നു വായനക്കാർക്ക് മനസ്സിലാകും.

   വീണവരെ പറ്റി ഒരു ലേഖനമുണ്ട്, അല്പം കാത്തിരിക്കുക.

   1. Admin;… ചെറുപ്പമുതലേ മനുഷ്യരെ സമീപിച്ചു, മാനുഷവശങ്ങൾ മാത്രം അറിഞ്ഞിരിക്കുന്നതുകൊണ്ടു തന്നെ, മാനുഷ വീഴ്ച്ചകൾ മാത്രം ഇനിയും ഉണ്ടു എന്ന് പറയുന്നത്, എന്ന് ജനം അറിയുന്നു.

    ദൈവിക വിജയം വല്ലതും ഇതിലെഴുതുന്നുണ്ടോ? ഇല്ല.

    എന്നാൽ ദൈവവചനം ജയിക്കുന്നവരെക്കുറിച്ചു എന്ത് പറയുന്നു: – [Psa 27:6/Malayalam Bible ഇപ്പോള്‍ എന്റെ ചുറ്റുമുള്ള ശത്രുക്കളുടെ മേല്‍ എന്റെ തല ഉയരും; ഞാന്‍ അവന്റെ കൂടാരത്തില്‍ ജയഘോഷയാഗങ്ങളെ അര്‍പ്പിക്കും; ഞാന്‍ യഹോവേക്കു പാടി കീര്‍ത്തനം ചെയ്യും.
    *[[Psa 89:15/Malayalam Bible]]* ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവര്‍ നിന്റെ മുഖപ്രകാശത്തില്‍ നടക്കും.]

 2. നിലനിൽക്കുന്നവരെക്കാൾ വീണുകിടക്കുന്നവർ അധികം.
  *[[Isa 10:22]] Malayalam Bible* യിസ്രായേലേ, നിന്റെ ജനം കടല്‍ക്കരയിലെ മണല്‍പോലെ ആയിരുന്നാലും അതില്‍ ഒരു ശേഷിപ്പു മാത്രം മടങ്ങിവരും; നീതിയെ പ്രവഹിക്കുന്നതായോരു സംഹാരം നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു.
  *[[1Co 9:24/Malayalam Bible]]* ഔട്ടക്കളത്തില്‍ ഔടുന്നവര്‍ എല്ലാവരും ഔടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഔടുവിന്‍.

  വീണവരുടെ പട്ടികയിൽ ഇനിയും അധികം ആളുകൾ ഉണ്ട്, ഓരൊന്നായി ഈ വീണവന്റെ സൈറ്റിൽ ഇനിയും വന്നുകൊണ്ടേയിരിക്കും.

  അതിനാൽ നിലനിൽക്കുന്നവർക്ക് കരുതലോടെ ഓടാൻ ഈ സാക്ഷ്യങ്ങൾ സഹായിക്കും.*[[Rev 2:5/Malayalam Bible]]* നീ ഏതില്‍നിന്നു വീണിരിക്കുന്നു എന്നു ഔര്‍ത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക….

  എന്തായാലും വീണവരുടെ സാക്ഷ്യം നല്ല മാധ്യമങ്ങളിൽ വായിക്കാനാകില്ലല്ലോ!!

  1. Deep,
   whether i am fallen or not, you can in no way conclude. the challenge is for you.
   can you refute all the charges that are levelled against your glorious organization, using the Word of God?
   if you can, then let’s talk. send an email to the admin and he will share my email address with you. we can have a private conversation then.

   അഡ്മിനിലേക്ക് ഒരു ഇമെയിൽ അയയ്ക്കുക, അവൻ എന്റെ ഇമെയിൽ വിലാസം നിങ്ങളുമായി പങ്കിടും. നമുക്ക് നേരിട്ട് ഒരു സംഭാഷണം ഉണ്ടാകാം.

   take this challenge my friend, instead of wasting your time by quoting verses out of context.
   will look forward for your email.
   May God bless you.

 3. What is the deception here dear friend? I wrote the truth. I was, like many others, zealous for the tpm church. Ready to argue and fight with anyone who would speak a word against the “glorious doctrines” and the “consecrated servants of God”. Can you please elaborate more?
  Also let me tell you, i don’t intend to guide anyone… It’s the Lord who guides His own. He guided me out… If He wants, He will guide many more out of it.

  1. Bro. Santosh,
   ഈമെയിലിലൂടെ നിങ്ങളോടു സംവാദം നടത്തി, നിങ്ങൾ വീണ്ടും തിരിച്ചു TPMലോട്ടു പോയാൽ,
   ഈ ജനവഞ്ചകന്മാർ(fromtpmകാർ) ചെയ്യുന്ന അതേ പണിയല്ലേ ഞാനും ചെയ്യുന്നു എന്നു വരും.

   ജനത്തെ, അങ്ങൊട്ടു ഇങ്ങോടു എന്ന് വലക്കരുതു എന്ന് മാത്രമാണ് എന്റെ അഭിപ്രായം.

   നിങ്ങൾ ഇപ്പോൾ ഏതോ ഒരു തരത്തിൽ ദൈവവിശ്വാസമായി കഴിയുമ്പോൾ, എന്തിനാ നമുക്കു തമ്മിൽ സംവാദം.

   ഈ fromtpmകാരന്മാർ എന്താ അങ്ങനെ ചിന്തിക്കാതത് TPMൽ ഉള്ള മറ്റൊരു കൂട്ടരെ ഇളക്കൻ, വിധിക്കാൻ പോകുന്നതെന്ത്? *[[Rom 14:4/Malayalam Bible]]* മറ്റൊരുത്തന്റെ ദാസനെ വിധിപ്പാന്‍ നീ ആര്‍? അവന്‍ നിലക്കുന്നതോ വീഴുന്നതോ സ്വന്തയജമാനന്നത്രേ; അവന്‍ നിലക്കുംതാനും; അവന്‍ നിലക്കുമാറാക്കുവാന്‍ കര്‍ത്താവിന്നു കഴിയുമല്ലോ!!

   അവനവന്റെ കാര്യം നോക്കി, നിൽക്കുന്ന വിശ്വാസത്തിൽ സാക്ഷിയായി ജീവിക്കു, ഇത്തരത്തിൽ സാക്ഷി എന്നും പറഞ്ഞു സ്വന്തം നാണക്കേട് പരത്തരുത്(*[[Jud 1:12-13/Malayalam Bible]]*…ഇലകൊഴിഞ്ഞും ഫലമില്ലാതെയും രണ്ടുരു ചത്തും വേരറ്റും പോയ വൃക്ഷങ്ങള്‍; %v 13% തങ്ങളുടെ നാണക്കേടു നുരെച്ചു തള്ളുന്ന കൊടിയ കടല്‍….)

   *[[Gal 5:26/Malayalam Bible]]* നാം അന്യോന്യം പോരിന്നു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികള്‍ ആകരുതു.

   1. ബ്രദർ സന്തോഷ്,
    ഈ ദീപിൻ്റെ Double Standard കണ്ടോ? തനി ടിപിഎം അശുദ്ധന്മാരായ വിശുദ്ധന്മാരുടെ സ്വഭാവങ്ങൾ. ഇതിൽ നിന്നും ഇദ്ദേഹം എത്രമാത്രം Brainwashed ആണെന്ന് മനസിലാക്കാം. ഇദ്ദേഹം ഒരു പക്ഷെ വിശുദ്ധൻ ആണെന്ന് തോന്നുന്നു. നേരിൽ ചോദിക്കുമ്പോൾ ഓടുന്നവർ.

    ഞാൻ വാഗ്ദാനം ചെയ്യതുപോലെ പിന്മാറ്റക്കാർ ആരെന്നു ശരിക്കും പഠിക്കുക. പുതിയ ആർട്ടിക്കിൾ കണ്ടിരിക്കുമല്ലോ.

    1. ഒളിച്ചോടുന്നത് deep അല്ല;
     TPM ൽ നിന്ന് ഒളിച്ചോടി, ഏതോ ഒരു മൂലയ്ക്കിരുന്നു, വലിയൊരു ജനക്കൂട്ടത്തോടു,
     സൈറ്റിലൂടെ, ഒളിപ്പോര് നടത്തുകയും, തക്കതായ ബൈബിൾ ന്യായത്തോടുള്ള, deepകമെന്റ് കണ്ടിട്ടും, പലതിലും പ്രതികരിക്കാനാവാതെ ഒളിച്ചിരിക്കുന്ന- fromtpmപിന്മാറ്റക്കാരൻ തന്നെയാണ്- ജനവഞ്ചകനായി നേര് തെറ്റി ഒളിച്ചോടിയിരിക്കുന്നത് !!!…

Leave a Reply to Santosh Nair Cancel reply

Your email address will not be published. Required fields are marked *