
യേശു നമ്മുടെ ശാരീരിക രോഗങ്ങൾക്കായി മരിച്ചെന്ന് ടിപിഎം, വിശ്വാസികളെ വിശ്വ സിപ്പിച്ചിരിക്കുന്നു. ടിപിഎമ്മിലെ ചില വേദപുസ്തക വിരുദ്ധ പ്രവർത്തനങ്ങൾക്ക് കാരണം ഈ വിശ്വാസമാകുന്നു. ഇപ്രകാരമുള്ള വിശ്വാസത്താൽ ഉളവായ അവരുടെ ചില പ്രവർത്തനങ്ങൾ പരിശോധിക്കാം.
- ടിപിഎം ശുശ്രുഷകന്മാരും വിശ്വാസികളും അവരുടെ ശാരീരിക രോഗങ്ങൾക്ക് ശു ശ്രുഷ എടുക്കാൻ വിസമ്മതിച്ചു മരിക്കുന്നു. അവർ അതിനെ രക്തസാക്ഷിത്വമായി ചിത്രീകരിക്കുന്നു. ഞങ്ങൾ ഇതിനെ ആത്മഹത്യ എന്ന് വിളിക്കുന്നു.
- രോഗങ്ങൾക്ക് ശുശ്രുഷിക്കുന്നവരെ ടിപിഎം ശുശ്രുഷകന്മാർ പുറത്താക്കുന്നു. അവ ർ അത് ക്ഷമതയായി കണക്കാക്കുന്നു. അവർ കർതൃമേശയെ തുച്ചീകരിക്കുന്നതാ യി ഞങ്ങൾ ചിന്തിക്കുന്നു.
- മരുന്ന് ഉപയോഗിക്കുന്നവർ ക്രിസ്തുവിൻ്റെ രണ്ടാമത്തെ വരവിൽ എടുക്കപ്പെടത്തില്ലെ ന്ന് ടിപിഎം വിശ്വസിക്കുന്നു. ഇത് വളരെ വലിയ അസംബന്ധ ഉപദേശം ആകുന്നു.
ചിന്തിക്കേണ്ട ചില പോയിൻറ്റുകൾ
- യേശു നമ്മുടെ ശാരീരിക രോഗങ്ങൾക്കായി മരിച്ചുവെങ്കിൽ, അങ്ങനെ വിശ്വസിക്കു ന്ന ഒരു ക്രിസ്ത്യാനി പോലും രോഗിയാകാൻ പാടില്ല. അത് നമ്മുടെ ജീവിതത്തിലെ ഒരു യാഥാർത്ഥമാണോ? നമ്മൾ ഇനിയും രോഗികൾ ആവുകയില്ലേ?
- യേശുവിന് തൻ്റെ യാഗത്തിൽ നമ്മുടെ രോഗങ്ങൾ നീക്കുവാൻ സാധിക്കുന്നില്ലെങ്കി ൽ (ടിപിഎം അവകാശപ്പെടുന്നതുപോലെ യേശു വാഗ്ദാനം ചെയ്തു എന്ന് കരുതുക) അദ്ദേഹത്തിൻ്റെ യാഗം നമ്മുടെ പാപ പരിഹാരത്തിന് ഉതകുമെന്ന് എങ്ങനെ വിശ്വ സിക്കാൻ സാധിക്കും.
- പാപ പരിഹാരം, രോഗം പോലെ വലിയ ഒരു കാര്യമല്ലെങ്കിൽ, അക്രൈസ്തവരേക്കാൾ നമ്മൾക്ക് എന്ത് പ്രത്യേകത? നമ്മൾ എല്ലാവരുടെയും നിലം കുലുങ്ങുകയല്ലേ?
- യേശു നമ്മുടെ ശാരീരിക രോഗങ്ങൾക്ക് മരിച്ചുവെങ്കിൽ, തിമൊഥെയൊസ് എന്തു കൊണ്ട് രോഗിയായി? എന്തുകൊണ്ട് പൗലോസ് അദ്ദേഹത്തിന് ആ കാലത്തെ മരു ന്നുകൾ കുറിച്ചു? (1 തിമൊഥെയൊസ് 5:23).
- “എല്ലാം നിവൃത്തിയായി” എന്ന യേശുവിൻ്റെ പ്രഖ്യാപനം കൊണ്ട് നിങ്ങൾ എന്ത് മന സിലാക്കുന്നു? (യോഹന്നാൻ 19:30).
തിരിമറി നേരെയാക്കുന്നു
ജനങ്ങളെ വഴി തെറ്റിക്കാനായി ടിപിഎം ഉപയോഗിക്കുന്ന ചില വചനങ്ങൾ പരിശോധി ക്കാം. “അനോണിമസ്” എന്ന പേരിൽ ഇംഗ്ലീഷ് കമൻറ്റുകൾ എഴുതുന്ന ഒരു മാന്യദേഹ ത്തിൻ്റെ ചില ഉദ്ധരണികൾ അവതരിപ്പിക്കുന്നു.
ടിപിഎം വാദം 1 : നമ്മുടെ രോഗങ്ങളും പാപങ്ങളും ക്രിസ്തു ക്രൂശിന്മേൽ വഹിച്ചു.
അനോണിമസ് ഉദ്ധരിച്ച വാഖ്യങ്ങൾ താഴെ ചേർക്കുന്നു.
മത്തായി 8:17, “അവൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നുവെന്ന് യെശയ്യാപ്ര വാചകൻ പറഞ്ഞത് നിവൃത്തിയാകുവാൻ തന്നേ.
1 പത്രോസ് 2:24, “നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന് അവൻ തൻ്റെ ശരീര ത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂ ശിന്മേൽ കയറി; അവൻ്റെ അടിപ്പിണരാൽ നിങ്ങ ൾക്ക് സൗഖ്യം വന്നിരിക്കുന്നു“.
ടിപിഎം വാദം നേരെയാക്കുന്നു : 1
ടിപിഎമ്മിൻ്റെ ഈ വാദം ഖണ്ണിക്കുന്നതിന് നമ്മു ക്ക് യുക്തിപരമായ ചില ചോദ്യങ്ങൾ ഉന്നയിക്കേ ണ്ടിവരും. മത്തായി 8:17 ൻ്റെ വിശദീകരണം.
ഉത്തരം : യേശു ആയിരങ്ങളെ സൗഖ്യമാക്കിയപ്പോൾ മത്തായി 8:17 അസന്ദിഗ്ദ്ധമായി നിവൃത്തിയായി. യേശു അത്ഭുതകരമായ രോഗസൗഖ്യങ്ങൾ പ്രവർത്തിച്ചപ്പോൾ, തൻ്റെ യാഗത്തിന് വളരെ മുൻപ് തന്നെ, ഇത് നിവൃത്തിയായി. യെശയ്യാവിലെ “വ്യസന പാത്രവും” മത്തായിയുടെ സുവിശേഷത്തിലെ “വ്യാധികളും” അർത്ഥമാക്കുന്നത് “വേദന” “ദുഃഖം” മനസ്സിലെ ആധി എന്നൊക്കെ ആകുന്നു. കഷ്ട്ടപ്പെടുന്നവരോടെ അനുകമ്പയും ആ ദുഃഖം അകറ്റുന്നതിനുള്ള വിധങ്ങളും അവയെല്ലാം എടുത്ത് മാറ്റുന്നതിനും ശ്രമിക്കണം. ഇത് അദ്ദേഹം കല്പനയാലും ഉദാഹരണത്താലും ചെയ്തു, തൻ്റെ പാപപരിഹാര യാഗം നിമിത്തം നമ്മുടെ പാപങ്ങൾ മാറ്റി.
ക്രിസ്തുവിൻ്റെ ജനനത്തിങ്കൽ ധാരാളം കുട്ടികളുടെ മരണം നിവൃത്തിയായി.
മത്തായി 8:17-18, “റാമയിൽ ഒരു ശബ്ദം കേട്ടു, കരച്ചിലും വലിയ നിലവിളിയും തന്നേ; റാഹേൽ മക്കളെച്ചൊല്ലി കരഞ്ഞു; അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതിരുന്നു” എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത് അന്നു നിവൃത്തിയായി.
ഇത് നമ്മുടെ പാപം യേശുവിൻ്റെ ശരീരത്തിൽ വഹിക്കുന്നതിനെ പറ്റി അല്ലെ? അതുകൊ ണ്ട് സന്ദർഭം മനസ്സിലാക്കി കാര്യങ്ങൾ ഗ്രഹിക്കണം. നമ്മുടെ “പാപം” പ്രശ്നമാണെങ്കിൽ, എല്ലാവർക്കും ഈ രോഗസൗഖ്യം ആത്മീക രോഗം/പാപം ആകുന്നു, ശാരീരിക സൗഖ്യം അല്ല. ടിപിഎം ജനങ്ങൾ വചനത്തിൻ്റെ സന്ദർഭം മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചി രിക്കുന്നു.
മൂലഭാഷയിൽ “സൗഖ്യമായി” എന്നാൽ അർത്ഥം “പുനഃസ്ഥാപിച്ചു” എന്നാകുന്നു. ഇനിയും വീണ്ടും വായിക്കുക, അതിങ്ങനെ ഇരിക്കും, —– അവൻ്റെ അടിപ്പിണരുകളാൽ നമുക്കു പുനഃസ്ഥാപനം വന്നുമിരിക്കുന്നു. “നിവൃത്തിയായി” എന്ന പദത്തിന് വേറൊരു വാഖ്യം നോക്കാം.
2 ദിനവൃത്താന്തം 7:14, “എൻ്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എൻ്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാർത്ഥിച്ചു എൻ്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരി യുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശ ത്തിന് സൗഖ്യം വരുത്തിക്കൊടുക്കും.”
ഈ വാഖ്യത്തിലും “സൗഖ്യം” എന്നാൽ “പുനഃസ്ഥാപനം” എന്നാകുന്നു. ഇതിന് ശാരീരിക രോഗസൗഖ്യം എന്ന് അർത്ഥമില്ല. പത്രോസ് ഉദ്ധരിച്ച യെശയ്യാവിലെ മൂലവാഖ്യം ഞാൻ എടുക്കാൻ ആഗ്രഹിക്കുന്നു.
ഇവിടെ യെശയ്യാ പ്രവചനത്തിൻ്റെ സന്ദർഭം ഒന്ന് പറയാമോ? സൗഖ്യം/പുനഃസ്ഥാപനം എ ന്നത് ആത്മീക സൗഖ്യം/പാപം എന്നതാണോ അതോ ശാരീരിക സൗഖ്യമാണോ അദ്ദേഹം ഉദ്ദേശിച്ചത്? യേശു, ലൂക്കോസ് 5:31-32 ൽ ഏത് അസുഖം സൗഖ്യമാക്കാൻ വന്നുവെന്നു പ്രഖ്യാപിക്കുന്നു.
ലൂക്കോസ് 5:31-32, “യേശു അവരോട്: “ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്ക് വൈദ്യനെ ക്കൊണ്ട് ആവശ്യമില്ല; ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ മാനസാന്തരത്തിനു വിളിപ്പാൻ വന്നിരിക്കുന്നത്” എന്നു ഉത്തരം പറഞ്ഞു.“
ടിപിഎം വാദം 2 : സൗഖ്യം മക്കളുടെ അപ്പമാകുന്നു.
അനോണിമസ് ഉദ്ധരിച്ച വാഖ്യം ഇതായിരുന്നു.
മത്തായി 15:26, “അവനോ: “മക്കളുടെ അപ്പം എടുത്തു നായ്ക്കുട്ടികൾക്കു ഇട്ടുകൊടുക്കു ന്നത് നന്നല്ല” എന്നു ഉത്തരം പറഞ്ഞു.”
ടിപിഎം വാദം നേരെയാക്കുന്നു 2 :
മക്കളുടെ അപ്പം എന്ന് മുകളിൽ കൊടുത്തിരിക്കുന്ന വാഖ്യത്തിൽ ഉദ്ധരിച്ചിരിക്കുന്നതു മനസ്സിലാക്കാൻ സന്ദർഭത്തിന് അപ്പുറം ചിന്തിക്കണം. താഴെ കൊടുത്തിരിക്കുന്ന സന്ദർ ഭം പരിശോധിക്കാം.
കനാന്യ സ്ത്രീയുടെ വിശ്വാസം
മത്തായി 15:21-28, “യേശു അവിടം വിട്ടു, സോർ സീദോൻ എന്ന പ്രദേശങ്ങളിലേക്കു വാ ങ്ങിപ്പോയി. ആ ദേശത്തുനിന്നു ഒരു കനാന്യസ്ത്രീ വന്നു, അവനോടു: കർത്താവേ, ദാവീ ദ് പുത്രാ, എന്നോടു കരുണ തോന്നേണമേ; എൻ്റെ മകൾക്ക് ഭൂതോപദ്രവം കഠിനമായിരി ക്കുന്നു എന്നു നിലവിളിച്ചുപറഞ്ഞു. അവൻ അവളോടു ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവൻ്റെ ശിഷ്യന്മാർ അടുക്കെ, വന്നു: അവൾ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയക്കേണമേ എന്നു അവനോടു അപേക്ഷിച്ചു. അതിനു അവൻ: “യിസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്നു ഉത്തരം പറഞ്ഞു. എന്നാൽ അവൾ വന്നു: കർത്താവേ, എന്നെ സഹാ യിക്കേണമേ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു. അവനോ: “മക്കളുടെ അപ്പം എടുത്തു നായ്ക്കുട്ടികൾക്കു ഇട്ടുകൊടുക്കുന്നത് നന്നല്ല” എന്നു ഉത്തരം പറഞ്ഞു. അതിന് അവൾ: അതേ, കർത്താവേ, നായ്ക്കുട്ടികളും ഉടയവരുടെ മേശയിൽനിന്നു വീഴുന്ന നുറുക്കുകൾ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു. യേശു അവളോടു: “സ്ത്രീയേ, നിൻ്റെ വിശ്വാസം വലിയ ത്; നിൻ്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ” എന്നു ഉത്തരം പറഞ്ഞു. ആ നാഴികമുതൽ അവളുടെ മകൾക്ക് സൗഖ്യം വന്നു.”
മത്തായി 10:8, “രോഗികളെ സൗഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിപ്പിൻ; കുഷ്ഠരോഗിക ളെ ശുദ്ധമാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൗജന്യമായി നിങ്ങൾക്കു ലഭിച്ചു സൗജന്യമായി കൊടുപ്പിൻ.”
ഈ പശ്ചാത്തലത്തിൽ മക്കളുടെ അപ്പം എന്താകുന്നു?
ഈ പശ്ചാത്തലത്തിൽ, മക്കളുടെ അപ്പം സ്വാതന്ത്ര്യവും എല്ലാ തരത്തിലുമുള്ള പൈശാ ചിക ബന്ധനത്തിൽ നിന്നുമുള്ള വിടുതലും ആകുന്നു. യേശു ക്രിസ്തുവിൻ്റെ പരസ്യ ശു ശ്രുഷയുടെ ആദ്യ കാലങ്ങളിൽ, ഈ ശുശ്രുഷ യിസ്രായേൽ മക്കൾക്ക് മാത്രം അവകാശ പ്പെട്ടതായിരുന്നതുകൊണ്ട് കനാന്യ സ്ത്രീക്ക് അതിന് അർഹത ഇല്ലായിരുന്നു.
മത്തായി 10:6-8, “യിസ്രായേൽഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ ത ന്നേ ചെല്ലുവിൻ. നിങ്ങൾ പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോ ഷിപ്പിൻ. രോഗികളെ സൗഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിപ്പിൻ; കുഷ്ഠരോഗികളെ ശു ദ്ധമാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൗജന്യമായി നിങ്ങൾക്ക് ലഭിച്ചു സൗജന്യ മായി കൊടുപ്പിൻ.”
ഉപസംഹാരം
പ്രിയ ടിപിഎം വിശ്വാസികളും അനോണിമസും,
ശാരീരിക സൗഖ്യവും ആത്മീക സൗഖ്യവും
നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം യേശു ആകുന്നു.
1 യോഹന്നാൻ 2:2, “അവൻ നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിനു മാത്രം അല്ല, സർവ്വലോകത്തിൻ്റെ പാപത്തിന്നും തന്നേ.”
1 തീമോ. 1:15, “ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളത് വി ശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ; ആ പാപികളിൽ ഞാൻ ഒന്നാമൻ.”
പഴയനിയമത്തിൽ ശാരീരിക സൗഖ്യം നേരത്തെ തന്നെ ലഭ്യമാണ്. പുറപ്പാട് 15:26, സംഖ്യാ 21:8,9, സങ്കീർത്തനം 103:2-4 അങ്ങനെ പല വാഖ്യങ്ങൾ. എന്നാൽ പഴയനിയമത്തിൽ പാപ പരിഹാരം ലഭ്യമായിരുന്നില്ല. അവർക്ക് പാപങ്ങളുടെ താൽക്കാലിക വിടുതലിനായി ഓ രോ വർഷവും യാഗം അർപ്പിക്കണമായിരുന്നു.
എബ്രായർ 10:3-10, “ഇപ്പോഴോ ആണ്ടുതോറും അവയാൽ പാപങ്ങളുടെ ഓർമ്മ ഉണ്ടാകു ന്നു. കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിന് പാപങ്ങളെ നീക്കുവാൻ കഴിയു ന്നതല്ല. ആകയാൽ ലോകത്തിൽ വരുമ്പോൾ: “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.
ന്യായപ്രമാണപ്രകാരം കഴിച്ചുവരുന്ന യാഗങ്ങളും വഴിപാടും സർവ്വാംഗഹോമങ്ങളും പാ പയാഗങ്ങളും നീ ഇച്ഛിച്ചില്ല അവയിൽ പ്രസാദിച്ചതുമില്ല എന്നിങ്ങനെ പറഞ്ഞശേഷം: ഇ താ, ഞാൻ നിൻ്റെ ഇഷ്ടം ചെയ്വാൻ വരുന്നു എന്നു പറഞ്ഞുകൊണ്ട് അവൻ രണ്ടാമത്തേ തിനെ സ്ഥാപിപ്പാൻ ഒന്നാമത്തേതിനെ നീക്കിക്കളയുന്നു. ആ ഇഷ്ടത്തിൽ നാം യേശുക്രി സ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.”
രണ്ടുതരം തൂക്കവും കള്ളത്തുലാസും യഹോവെക്ക് വെറുപ്പ് (സദൃശവാഖ്യ. 20:23)
ഞങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ ഇപ്പോൾ നിങ്ങൾ അധികം ശുഷ്കാന്തിയുള്ളവർ ആയിരിക്കും. ഓരോ ഉപദേശത്തെ കുറിച്ചും ഞങ്ങൾ എടുത്ത നിലപാട് ചോദ്യം ചെയ്യാ നായി നിങ്ങൾ വളരെ ബുദ്ധിമുട്ടുന്നു. നിങ്ങൾ ചോദിക്കുന്നതുകൊണ്ട് ഞങ്ങൾക്ക് സ ന്തോഷമേയുള്ളു. ആത്മീക കാര്യങ്ങളിൽ ഞങ്ങൾ ജനങ്ങളെ വഞ്ചിക്കുവാൻ ആഗ്രഹി ക്കുന്നില്ല. എന്നാൽ, നിങ്ങൾ ടിപിഎം ഉപദേശം പരിശോധിക്കുന്നതിൽ അതെ ഉത്തരവാ ദിത്വം കാണിക്കുന്നില്ല. അവർ തങ്ങളുടെ കപടമായ പ്രതിഷ്ഠ കൊണ്ട് നിങ്ങൾ എല്ലാവരെ യും വിഡ്ഢികളാക്കുന്നു. നിങ്ങൾ പെന്തക്കോസ്ത് മാസികയിലെ ലേഖനങ്ങൾ വായിച്ചു സന്തുഷ്ടരാകുകയും അതിൽ ഉദ്ധരിച്ചിരിക്കുന്ന വചനങ്ങളുടെ സന്ദർഭം നോക്കാൻ പോ ലും തയ്യാറാകാതെ അത് വിശ്വസിക്കുകയും ചെയ്യുന്നു. ധാരാളം ടിപിഎം ശുശ്രുഷകന്മാർ അകാലത്തിൽ എന്തുകൊണ്ട് മരിക്കുന്നുവെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇത് നിങ്ങളെ ഞെട്ടിപ്പിക്കുന്ന സംഗതിയല്ലെ? അവരുടെ രക്തസാക്ഷി എന്ന അവകാശവാദത്തിൽ നി ങ്ങൾ തൃപതരാണോ? വികടമായ ഉപദേശങ്ങൾക്ക് അവർ രക്തസാക്ഷികൾ ആകുന്നു. നിങ്ങൾക്ക് അവരുടെ അപകടകരമായ വഴികൾ പിന്തുടർന്ന് സ്വയം നിർമ്മിത ഉപദേശ ങ്ങളാൽ രക്തസാക്ഷികൾ ആയി മരിക്കാം.
യാത്രാശംസകൾ.
*[[Isa 44:3/Malayalam Bible]]* ദാഹിച്ചിരിക്കുന്നെടത്തു ഞാന്‍ വെള്ളവും വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; നിന്റെ സന്തതിമേല്‍ എന്റെ ആത്മാവിനെയും നിന്റെ സന്താനത്തിന്മേല്‍ എന്റെ അനുഗ്രഹത്തെയും പകരും.
Hello admin,
യേശയ്യാവ് പറഞ്ഞ ഈ വാക്യത്തിന്റെ സന്ദർഭം അതിന്റെ യാഥാർത്ഥ്യം എന്താണെന്ന് ആത്മീകമായി അറിയുവാനുള്ള കഴിവുണ്ടായിരുന്നെങ്കിൽ ഇത്തരത്തിലുള്ള ലേഖനം ഉണ്ടാവുകയില്ലായിരുന്നു.
യെരുശലേം എന്ന് അമ്മയോട് പറഞ്ഞതും അതിന്റെ മക്കളായവർ ആ വാക്കുകളുടെ യാഥാർത്ഥ്യം വിശ്വാസത്താൽ സ്വന്തമാക്കുന്നതും തമ്മിൽ വിവേചിച്ച് വേദപുസ്തകം പഠിക്കണം. പഠിപ്പിക്കണം.
*[[Heb 12:21-23/Malayalam Bible]]* %v 21% പിന്നെയോ സീയോന് പര്വ്വതത്തിന്നും ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വര്ഗ്ഗീയയെരൂശലേമിന്നും അനേകായിരം ദൂതന്മാരുടെ സര്വ്വസംഘത്തിന്നും സ്വര്‍ഗ്ഗത്തില്‍ പേരെഴുതിയിരിക്കുന്ന %v 22% ആദ്യജാതന്മാരുടെ സഭെക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിക്കും സിദ്ധന്മാരായ നീതിമാന്മാരുടെ ആത്മാക്കള്‍ക്കും %v 23% പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിന്നും ഹാബെലിന്റെ രക്തത്തെക്കാള്‍ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിന്നും അടുക്കലത്രേ നിങ്ങള്‍ വന്നിരിക്കുന്നതു.
.
പുതിയ നിയമത്തിലും, ജെറുസലേം എന്ന ഒന്നും സീയോൻ എന്ന് ഒന്നും അതിന്റെ അടുക്കലേക്ക് വന്നവർ എന്ന മറ്റൊന്നുംകൂടി എഴുതിയിരിക്കുന്നത് ശ്രദ്ധിക്കാൻ കഴിഞ്ഞില്ലേ!!
ദൈവീക രോഗശാന്തി മക്കളുടെ അപ്പം എന്നു പറഞ്ഞാൽ അത് ശാരീരികമായും ആത്മീയമായും എടുക്കാൻ അതിൽ വശമുണ്ടു, ചിലർ അതിനെ ശാരീരികമായി മാത്രമേ എടുക്കുന്നുള്ളൂ മറ്റു ചിലർ അതിനെ ആത്മീകമായും എടുക്കുന്നു.
*[[3Jn 1:2/Malayalam Bible]]* പ്രിയനേ, നിന്റെ ആത്മാവു ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ആയതിനാൽ ദൈവീക രോഗശാന്തി ഇല്ല എന്നല്ല, (ദൈവമല്ലേ എല്ലാവർക്കും രോഗശാന്തി നൽകുന്നത്)
അത് വീക്ഷിക്കേണ്ട വിധത്തിൽ വീക്ഷിക്കുകയും അത് അനുഭവിക്കേണ്ട വിധത്തിൽ അനുഭവിക്കുകയും വേണം.
ആകയാൽ മറിച്ചിടാത്ത ദോശയെപ്പോലെ സംസാരിക്കരുത് ലേഖനം ഉണ്ടാക്കരുത്!
*[[Hos 7:8]] Malayalam Bible* എഫ്രയീം ജാതികളോടു ഇടകലര്‍ന്നിരിക്കുന്നു; എഫ്രയീം മറിച്ചിടാത്ത ദോശ ആകുന്നു.*[[Hos 7:11/Malayalam Bible]]* എഫ്രയീം ബുദ്ധിയില്ലാത്ത പൊട്ടപ്രാവുപോലെ ആകുന്നു; അവര്‍ മിസ്രയീമിനെ വിളിക്കയും അശ്ശൂരിലേക്കു പോകയും ചെയ്യന്നു.
ഞാൻ പണ്ട് ചോദിച്ചത് തന്നെ വീണ്ടും ചോദിക്കുന്നു? എബ്രഹാം സ്വർഗ്ഗത്തിൽ എവിടെ പോകും?
ടിപിഎം ഇപ്പോൾ തനിക്കു പുലിവാല് പിടിച്ചതുപോലെ ആയെന്നു തോന്നുന്നു? തന്റെ തനി നിറം പുറത്തായപ്പോൾ തടി തപ്പാൻ ശ്രമിക്കുന്നോ?
//പിന്നെയോ സീയോന് പര്വ്വതത്തിന്നും ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വര്ഗ്ഗീയയെരൂശലേമിന്നും അനേകായിരം ദൂതന്മാരുടെ സര്വ്വസംഘത്തിന്നും സ്വര്‍ഗ്ഗത്തില്‍ പേരെഴുതിയിരിക്കുന്ന %v 22% ആദ്യജാതന്മാരുടെ സഭെക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിക്കും സിദ്ധന്മാരായ നീതിമാന്മാരുടെ ആത്മാക്കള്‍ക്കും %v 23% പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിന്നും ഹാബെലിന്റെ രക്തത്തെക്കാള്‍ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിന്നും അടുക്കലത്രേ നിങ്ങള്‍ വന്നിരിക്കുന്നതു.//
ഇതിൽ ഏതാണ് വലിയത്? യെരുസലേമോ സീയോനോ?
എവിടെ നിന്ന് എന്തെങ്കിലും വാഖ്യം എടുത്തു വായിൽ തോന്നുന്നത് പറയുന്ന തെമ്മാടികളായ ടിപിഎം വിശുദ്ധന്മാരുടെ വേല ഇങ്ങോട്ടു വേണ്ട? അത് BRAINWASHED ആയ തന്നെപോലുള്ളവരോട് പറഞ്ഞാൽ മതി.
ഹലോ admin,
ടി പിഎം ഉപദേശത്തിന് വേണ്ടി വാദിക്കാൻ ഞാൻ വന്നതായി ഇതുവരെയും ഒരു കമന്റിലും വെളിപ്പെടുത്തിയിട്ടില്ല, ഞാൻ എല്ലാവരും അംഗീകരിക്കുന്ന ബൈബിളിൽ നിന്നുള്ള വചന അടിസ്ഥാനത്തിലുള്ള ഉപദേശങ്ങൾ മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളു, അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചാൽ ബൈബിൾ എല്ലാവരെയും പഠിപ്പിക്കുന്ന ഉപദേശം പറയുവാൻ സാധിക്കും.
ടിപിഎം എന്ന സംഘടനയെ മാത്രം വീണ്ടും വീണ്ടും ഊന്നിപ്പറയുന്നതുകൊണ്ട് മറ്റു. വിശാലമായി ചിന്തിക്കുവാൻ പറയുവാൻ മനസ്സ് വെക്കാത്തതുകൊണ്ട് പുലിവാൽ പിടിച്ചത് താങ്കളാണ് എന്ന് തോന്നിപ്പിക്കുന്നു.
ഡീപ് ഒരു മാതിരി വവ്വാലിനെ സ്വഭാവം കാണിക്കരുത് , ഫ്രം ടിപിഎം .കോം ടിപിഎം ന്റെ ഒരുദുരുപദേശം പുറംലോകത്തു അറിയിക്കാനാണ് പ്രവർത്തിക്കുന്നത് , നിങ്ങൾ ടിപിഎം കാരനല്ല എങ്കിൽ എന്തിനു ഇതുവായിച്ചിട്ടു കമെന്റ് ഇടുന്നു . വവ്വാൽ പക്ഷികളുടെ അടുത്ത് ചെല്ലുമ്പോൾ ചിറകുകാണിച്ചിട്ടു കണ്ടോ ഞാൻ ഒന്നാംതരം പക്ഷിയാ, എന്നും മൃഗങ്ങളുടെ അരുകിൽ ചെല്ലുമ്പോൾ ആരെടാ പറഞ്ഞത് ഞാൻ പറക്കും എന്ന് ? എന്റെ മുഖത്ത് സൂക്ഷിച്ചു നോക്കിയിട്ടു എന്റെ പേരുപറയെടാ , ഇത് തന്നെ നിങ്ങളുടെ സ്വഭാവം . എന്തെങ്കിലും ചോദിക്കുപോൾ നിങ്ങൾക്ക് മറുപടി ഇല്ല , അപ്പോൾ ടിപിഎം അല്ല , ദുരുപദേശത്തെ കുറിച്ചുപറയുമ്പോൾ ഗുരുശിഷ്യ ബന്ധം വഴിയേ സീയോൻ ഉപദേശം മനസിലാക്കാൻ കഴിയൂ എന്ന് പറയുകയും ചെയ്യും , നിങ്ങൾക്ക് വിശാലമായി ചിന്ദിക്കാൻ വേറെയും ഓൺലൈൻ പത്രങ്ങൾ വിശ്വാസവുമായി ബന്ധപ്പെട്ടത് ഉണ്ടല്ലോ , അവിടെ കമന്റ് ഇടാൻ ഓപ്ഷനും ഉണ്ട് അവിടെ പോയി മരുഭൂമി പോലെ വിശാലമായി ചിന്ദിക്കൂ , ഒരിക്കൽകൂടി ആവർത്തിക്കുന്നു , എന്താണ് നിങ്ങൾ പിന്മാറ്റം എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് ?
ഹലോ jaiso, താങ്കൾ ടിപിഎം കാരൻ ആയിട്ടാണോ ഇതിൽ പ്രതികരിക്കുന്നു “അതേ” എന്നു പറഞ്ഞാൽ!
ഈ എഴുതിയിരിക്കുന്ന എല്ലാ ലേഖനങ്ങളിലൂടെയും കുറ്റക്കാരൻ ആകുന്നത് താങ്കളും തന്നെയായിരിക്കും.!
ഇത്രയും വിട്ടി ആയിപ്പോയല്ലോ താൻ!!!
നിനക്കൊക്കെ നല്ല ആത്മാവിൻറെ സഹായം ഇല്ല എന്ന് താൻ എഴുതിയ ഈ വാക്കുകളിലൂടെ തെളിയുന്നു.
ഇപ്പോൾ ഏകദേശം മനസ്സിൽ ആയിരിക്കും പിന്മാറ്റം എന്നാൽ എന്ത്? എന്നും അതിലൂടെ മനുഷ്യൻ എത്രമാത്രം വിവേകം ഇല്ലാത്തവൻ
ആക്കപ്പെടുന്നു എന്നും.
Hello Deep,
// “ബ്രെയിൻ വാഷ്” എന്നു വെളിപ്പെടുത്തുന്നതിനാൽ താങ്കൾക്ക് ബ്രെയിൻ വാഷ് ചെയ്യാതെ(തലച്ചോറ് വൃത്തിയില്ലാതെ) ഇരിക്കുന്നു എന്ന് ചിന്തിക്കേണ്ടിവരുന്നു.//
ഇപ്പോൾ മനസ്സിലായി നിങ്ങളുടെ തന്ത്രം. വേദപുസ്തകവും ഇങ്ങനെ അല്ലെ വ്യാഖ്യാനിക്കുന്നത്? കേൾക്കുന്ന അടിമകൾ വായ് തുറക്കാതെ ഇരിക്കുന്നതുകൊണ്ടു നിങ്ങൾക്ക് എന്തും പറയാമെന്നു ചിന്തിക്കുന്നു. തമി ടിപിഎം തെമ്മാടികളായ വിശുദ്ധന്മാരുടെ സ്വഭാവം.
നിങ്ങൾ എന്താ മനസ്സിലാക്കിയിരിക്കുന്നത് നിങ്ങൾ അടിമകളായി വെച്ചിരിക്കുന്നവരെ പോലെയാണ് ഈ സൈറ്റിന്റെ അഡ്മിൻ.
നിങ്ങൾക്ക് ബൈബിൾ ദുരുപയോഗിക്കുന്നതിനായി അല്ലാതെ വേറെ എന്തിനെങ്കിലും ഉപഗോയ്ക്കുന്നുണ്ടോ?
എന്ത് ചോദിച്ചാലും കിടന്നുരുളുക, ചോദിച്ചാൽ മറുപടി വേറെ.
പിന്നെ താനെന്തിനാണ് സീയോന്റെ കാര്യം എടുത്തിട്ടത്?
സ്റ്റീഫന്റെ വാല് പിടിച്ചില്ലെങ്കിൽ പ്രൊമോഷൻ കിട്ടാതില്ലെന്നു അറിയാമെന്നു കൊണ്ടാണ്, അല്ലെ?
യേശു ആരെയും വിധിച്ചില്ലെന്നു ആരാണ് നിങ്ങളോടു പറഞ്ഞത്?
ജനങ്ങളെ നേരത്തേക്കു അയക്കുന്ന ലോകം കണ്ടതിൽ വെച്ചേറ്റവും വലിയ പിന്മാറ്റക്കാരും വീണുപോയവരുമായ ടിപിഎം വിശുദ്ധന്മാരുടെ സ്വഭാവം പുറത്തു കാണിക്കാതെ ആ ലേഖനം മുഴുവൻ വായിച്ചിട്ടു കമെന്റ് ചെയ്താൽ നന്നായിരുന്നു.
Deep in deep waters and in deep mental agony.
“Deep in deep waters and in deep mental agony.”
ആശയം മുട്ടുമ്പോൾ കൊഞ്ഞനം കുത്തി കാണിക്കുന്ന വിഡ്ഢികൾ ആണോ താങ്കൾ?
//ആശയം മുട്ടുമ്പോൾ കൊഞ്ഞനം കുത്തി കാണിക്കുന്ന വിഡ്ഢികൾ ആണോ താങ്കൾ?//
ഇത് ആർക്കാണ് സംഭവിച്ചിരിക്കുന്നത് എന്ന് ലോകം മുഴുവൻ ഉള്ള വായനക്കാർക്ക് മനസ്സിലായി.
മാതാപിതാക്കളെ തള്ളിപ്പറഞ്ഞു വിശുദ്ധരാകുന്നവർ ടിപിഎമ്മിലെ തെമ്മാടികൾ ആകുന്നു.
വിവരമില്ലാത്തവരുടെ ലേഖനത്തിൽ 24 മണിക്കൂറും ചിലവാശിക്കുന്ന വിവരദോഷി പറയുന്നത് എല്ലാവര്ക്കും മനസ്സിലാകും. ലോകം കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും വലിയ പിന്മാറ്റക്കാർ നിങ്ങളുടെ പരിശുദ്ധനായും വിശുദ്ധന്മാരും ആക്കുന്നുവെന്നു ഞാൻ പല പ്രാവശ്യം പറഞ്ഞു കഴിഞ്ഞു.
നിങ്ങൾ selective amnesia രോഗിയെ പോലെ പെരുമാറുന്നത് സത്യം ഇറക്കാൻ കഴിയാത്തതുകൊണ്ട് അല്ലെ?
തനിക്കു തലയ്ക്കു വല്ല കുഴപ്പവും ഉണ്ടോ ? താനല്ലയോ വളരെ പണ്ഡിതനാണെന്നു സ്വയം പരിചയപ്പെടുത്തിയത് , അതുകൊണ്ടാണ് തന്നോട് ചോദിച്ചത് എന്താണ് പിന്മാറ്റം എന്നു താൻ ഉദ്ദേശിക്കുന്നത് ? തനിക്കറിയാമെങ്കിൽ പറയുക . അല്ലാതെ തന്റെ ഗുണദോഷം കേൾക്കാൻ ഞാൻ സൺഡേ സ്കൂൾ വിദ്യാർഥിയല്ല , പറയൂ എന്തിനാണ് പിന്മാറ്റക്കാരൻ എന്ന് താൻ വിളിക്കുന്നത് ? ഉത്തരം അറിയാമെങ്കിൽ പറയുക , അല്ലാതെ ചരിത്രവും പൗരധർമവും ഒന്നും ഇറക്കേണ്ട
ഹലോ,
മറ്റുള്ളവരെ കുറ്റം പറഞ്ഞു ഞങ്ങളാണ് സാക്ഷാൽ നല്ലവരെന്നു അഭിനയിക്കുന്നു പിന്മാറ്റക്കാരേ!
ഞാൻ ചോദിക്കുന്നതിനു മറുപടി പറയാൻ നിങ്ങൾക്കു കഴിയുമോ? അത് ആദ്യം നിങ്ങൾ തന്നെയാണ് പറയേണ്ടത്! കാരണം: ഇങ്ങനെ മറ്റുള്ളവരെ കുറ്റക്കാരെന്ന് സൈറ്റുണ്ടാക്കി പരസ്യപ്പെടുത്തുന്നത് ഞാനല്ലല്ലോ!!
*[[Joh 18:35-38/Malayalam Bible]]* %v 35% പീലാത്തൊസ് അതിന്നു ഉത്തരമായിഞാന്‍ യെഹൂദനോ? നിന്റെ ജനവും മഹാപുരോഗിതന്മാരും നിന്നെ നിന്റെ പക്കല്‍ ഏല്പിച്ചിരിക്കുന്നു; നീ എന്തു ചെയ്തു എന്നു ചോദിച്ചതിന്നു യേശു %v 36% എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കില്‍ എന്നെ യഹൂദന്മാരുടെ കയ്യില്‍ ഏല്പിക്കാതവണ്ണം എന്റെ ചേവകര്‍ പോരാടുമായിരുന്നു. എന്നാല്‍ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. %v 37% പീലാത്തൊസ് അവനോടുഎന്നാല് നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശുനീ പറഞ്ഞതുപോലെ ഞാന്‍ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനില്ക്കേണ്ടതിന്നു ഞാന്‍ ജനിച്ചു അതിന്നായി ലോകത്തില്‍ വന്നുമിരിക്കുന്നു; സത്യതല്പരനായവന്‍ എല്ലാം എന്റെ വാക്കുകേള്‍ക്കുന്നു എന്നു ഉത്തരം പറഞ്ഞു. %v 38% പീലാത്തൊസ് അവനോടു “സത്യം എന്നാല്‍ എന്തു” എന്നു പറഞ്ഞു പിന്നെയും യെഹൂദന്മാരുടെ അടുക്കല്‍ പുറത്തു ചെന്നു അവരോടുഞാന് അവനില്‍ ഒരു കുറ്റവും കാണുന്നില്ല.
ഈ വാക്യ സന്ദർഭത്തിൽ: പിലാത്തോസ് യേശുവിനോട്, “സത്യം എന്നാൽ എന്ത്” എന്ന് ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞില്ലല്ലോ! അതിന്റെ കാരണം പറയാൻ നിങ്ങൾക്കു കഴിയുമോ?
കഴിയുമെങ്കിൽ പിന്മാറ്റം എന്നാൽ എന്ത്? എന്ന ചോദ്യത്തിന് ഉത്തരം കിട്ടും.
പിന്നെ,
വിവരമില്ലാത്തവരുടെ സൈറ്റിൽ 24 മണിക്കൂറും റിപ്ലേ കൊടുക്കുന്നതിന്റെ കാരണം ഇതാണ്:
*[[Pro 26:4]] Malayalam Bible* നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന്നു അവന്റെ ഭോഷത്വംപോലെ അവനോടു ഉത്തരം പറയരുതു.
എന്നാലും വീണ്ടും പറയുന്നതത് –
*[[Pro 26:5]] Malayalam Bible* മൂഢന്നു താന്‍ ജ്ഞാനിയെന്നു തോന്നാതിരിക്കേണ്ടതിന്നു അവന്റെ ഭോഷത്വത്തിന്നു ഒത്തവണ്ണം അവനോടു ഉത്തരം പറക.
ശരി, നിങ്ങൾ 24 മണിക്കൂറും, നിങ്ങളുടെ കാഴ്ചയിൽ ശരിയല്ല എന്ന് തോന്നുന്ന ടിപിഎമ്മിലേ ചില പിന്മാറ്റ വ്യക്തികളെയും അവരുടെ രീതികളെക്കുറിച്ചും, ചിന്തിക്കുന്നു, എഴുതുന്നു, വർണ്ണിക്കുന്നു, വിശേഷിപ്പിക്കുന്നു, (നല്ല മനുഷ്യർ നല്ല വിശേഷംorസുവിശേഷം പറഞ്ഞാൽ പോരേ) അതിന്റെ കാരണം എന്തായിരിക്കും?
അവരിൽ നിന്ന് പുറപ്പെട്ടു വന്നതുകൊണ്ടാണോ? (TPM »fromtpm) നായയെ കുറിച്ച് നായ്കുട്ടികൾ ഓർക്കുന്നതും ചിന്തിക്കുന്നതും പോലെ!!!!