
യേശു ക്രിസ്തുവിൻ്റെ ഐഹീക ജീവിതകാലത്ത് യഹോവയായ ദൈവത്തെ ആരാധിക്കു ന്നവർ പരീശന്മാരും സദൂക്യരും ഇസ്രായേല്യരും മാത്രമായിരുന്നു. ഈ ലോകത്തിലെ ബാക്കി എല്ലാ അന്തേവാസികളും കൈകൊണ്ടു നിർമ്മിച്ച വ്യാജ വിഗ്രഹങ്ങളെ ആരാധി ച്ചിരുന്നു. യഥാർത്ഥ ദൈവത്തെ ആരാധിച്ചിരുന്നവർ തന്നെ ദൈവത്തിന് വിരോധികളാ യി എന്നത് വലിയ വിരോധാഭാസമാകുന്നു. ഒരു വശത്ത് മോശയുടെ ന്യായപ്രമാണം അ നുസരിക്കണമെന്ന എരിവോടെ ദൈവത്തോട് പ്രാർത്ഥിച്ചു. മറു വശത്ത് യേശുവിനെ കൊന്ന് അദ്ദേഹത്തിൻ്റെ പഠിപ്പിക്കലുകൾ എതിർത്തു.
ചില ചരിത്ര സംഭവങ്ങൾ
ഞാൻ സമയത്തിൻ്റെ പിന്നോക്കം പോയി ഇസ്രായേലിൽ സംഭവിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ സങ്കല്പിക്കുന്നു. യഹൂദ പുരോഹിതന്മാർ ദിവസവും മന്ദിരത്തിനകത്ത് യാഗങ്ങൾ കഴിച്ചപ്പോൾ, യഥാർത്ഥ യാഗമായ യേശു മന്ദിരത്തിനു വെളിയിൽ മരിക്കുന്നു. ഞങ്ങൾ മോശയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുന്നുവെന്ന് തീക്ഷ്ണതയുള്ള പരീശന്മാർ ഊഹിച്ചു. എന്നാൽ മോശയുടെ ന്യായപ്രമാണം ചൂണ്ടിക്കാണിച്ച യഥാർത്ഥ യാഗം അവർ എതിർക്കുന്നു എന്നതാകുന്നു വിരോധാഭാസം. ഇത് മതാധിപന്മാരുടെ പ്രത്യേക സ്വഭാവം ആകുന്നു. അവരുടെ മതാനുഷ്ട്ടാചാരം കൊണ്ട് ദൈവത്തെ പ്രസാദിപ്പിക്കുന്നു എന്ന് അവർ ചിന്തിക്കുന്നു, എന്നാൽ അവർ ദൈവത്തിൽ നിന്നും വളരെ വിദൂരതയിൽ ഇരിക്കുന്നു എന്നതാണ് സത്യം.
ടിപിഎം ശുശ്രുഷകന്മാരും വിശ്വാസികളും അതേ കുറ്റകൃത്യത്തിന് അപരാധികളാണോ എന്നതാണ് ഞങ്ങളുടെ ചോദ്യം? ടിപിഎം വിശ്വാസികളും ശുശ്രുഷകന്മാരും ദൈവത്തെ പ്രീതിപ്പെടുത്തുന്നുവെന്നു നിങ്ങൾക്ക് തോന്നുന്നുവോ? അവരുടെ പ്രവർത്തനങ്ങൾ ദൈ വത്തെ പ്രീതിപ്പെടുത്തുകയാണോ വെറുപ്പിക്കുകയാണോ ചെയ്യുന്നത്?

ടിപിഎമ്മിലെ ആധുനിക പരീശന്മാർ
21->൦ നൂറ്റാണ്ടിലെ പരീശന്മാരുടെ നേതാക്കൾ ടിപിഎംകാർ ആണോ? പരീശന്മാരുടെ വി ഭാഗം ഇപ്പോൾ ഭൂമുഖത്ത് കാണാൻ സാധിക്കുകയില്ല, പക്ഷെ നമ്മൾ ചോദിക്കണം – അ ന്ധരാക്കുന്ന ആത്മാവ് പോയോ? അതോ അത് വേറൊരു ഗ്രൂപ്പിൽ വേറൊരു പേരിൽ ഇ പ്പോഴും പ്രവർത്തിക്കുന്നോ? നമ്മുക്ക് പരിശോധിക്കാം. താരതമ്യത്തിനായി താഴെ കൊടു ത്തിരിക്കുന്ന ചാർട്ട് ശ്രദ്ധിക്കുക. ഇത് പരീശന്മാരും ടിപിഎമ്മിലെ വെള്ളയിട്ട വഞ്ചകരും യേശുവിൻ്റെ യഥാർത്ഥ അപ്പോസ്തലന്മാരും തമ്മിലുള്ള താരതമ്യ പഠനം ആകുന്നു.
പരീശന്മാർ
|
ടിപിഎം വേലക്കാർ
|
യേശുവിൻ്റെ യഥാർത്ഥ അപ്പൊസ്തലന്മാർ
|
വിശുദ്ധിയുടെ അവകാശവാദങ്ങൾ
|
||
എബ്രായ ഭാഷായിൽ (prushim) പരീശന്മാർ എ ന്നാൽ “വേർപെട്ട ജീവിതം നയിക്കുന്നവർ” – ജീവിതം വേർപെട്ട പ്രതിഷ്ഠിക്ക പ്പെട്ടവർ
|
ടിപിഎം അവരുടെ വെള്ള ധാരി വഞ്ചകരെ വിശുദ്ധ ന്മാർ എന്ന് വിളി ക്കുന്നു – വേർപാട് അനുഷ്ഠി ക്കുന്ന പരിശുദ്ധന്മാർ
|
അപ്പൊസ്തലന്മാർ ഒരിക്കലും തനിമയുടെ വിശുദ്ധി അവ കാശപ്പെട്ടില്ല. (പ്രവ.3:12-13, 14:15, യാക്കോബ് 5:17). അവർ വിശുദ്ധി പ്രസംഗിച്ചുവെങ്കിലും ഒരിക്കലും മറ്റുള്ളവരെക്കാൾ ഭേദമാണെന്നു പറഞ്ഞില്ല.
|
അവർ അധികാര ശ്രേണിയിൽ പ്രവർത്തിക്കുന്ന ഒരു സംഘടന ആകുന്നു
|
||
പരീശന്മാർ സംഘടനകളിൽ പ്രവർത്തിച്ചു. അവരുടെ സംഘടനയുടെ പേര് (പരീശന്മാർ) സദൂക്യരേക്കാൾ വ്യത്യസ്തവും സംഘടനയുടെ അടിസ്ഥാനവുമാകുന്നു.
|
ടിപിഎം ഒരു സംഘടന ആകുന്നു. ചീഫ് പാസ്റ്റർ ഒന്നാമൻ. അതിനു താഴെ ഡെപ്യൂട്ടി, സെൻറ്റർ പാസ്റ്റർ, പാസ്റ്റർ, മൂപ്പൻ അങ്ങനെ താഴോട്ട്
|
അപ്പൊസ്തലന്മാരുടെ ഇടയിൽ അധികാരശ്രേണി ഇല്ലായിരുന്നു. അവർ അവരെ സഹോദരന്മാർ എന്ന് വിളിച്ചിരുന്നു (മത്തായി 23:8, പത്രോസ് 5:1).
|
അവർ ഡ്രസ്സ് കോഡ് പിന്തുടർന്നു – യൂണിഫോം
|
||
പരീശന്മാർ പ്രത്യേക യൂണിഫോം ധരിച്ചിരുന്നു (മത്തായി 23:5, മാർക്കോസ് 12:38)
|
ടിപിഎം ശുശ്രുഷകന്മാർ വെള്ള വസ്ത്രം ധരിച്ചു അത് അവരുടെ പ്രതിഷ്ടയായി അവകാശപ്പെടുന്നു
|
യേശുവിൻ്റെ അപ്പൊസ്തലന്മാർ ഒരു യൂണിഫോമും ധരിച്ചില്ല.
|
മനുഷ്യ നിർമ്മിത നിയമങ്ങളും ചട്ടങ്ങളും
|
||
പരീശന്മാർ മനുഷ്യ നിർമ്മിത നിയമങ്ങളും ചട്ടങ്ങളും പിന്തുടർന്നു (മത്തായി 15:3, മാർക്കോസ് 2:18, മാർക്കോസ് 2:24)
|
ടിപിഎം ശുശ്രുഷകന്മാർക്ക് അവരുടെ സ്വന്തം നിയമങ്ങൾ ഉണ്ട്. പരീശന്മാരുടേത് പോലെയുള്ള നിയമങ്ങൾ.
|
അപ്പൊസ്തലന്മാർ മനുഷ്യ നിർമ്മിത നിയമങ്ങളെ എതിർത്തു (കൊലോ 2:20-23, 1 പത്രോസ് 1:18, പ്രവ.15:10). ദുഷിച്ച ഹൃദയ വിചാരങ്ങൾ ചൂണ്ടികാണിച്ചു.
|
ഉപവാസവും സന്യാസജീവിതവും
|
||
പരീശന്മാർ ആഴ്ചയിൽ രണ്ടു പ്രാവശ്യം ഉപവസിച്ചിരുന്നു (ലൂക്കോസ് 18:12).
|
ടിപിഎം വിശുദ്ധന്മാർ ആഴ്ചയിൽ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു, ബുധനാഴ്ചയും ശനിയാഴ്ചയും.
|
അങ്ങനെ ഒരു ചട്ടങ്ങൾ അപ്പൊസ്തലന്മാരും വിശ്വാസികളും തങ്ങളുടെമേൽ അടിച്ചേൽപ്പിച്ചില്ല.
|
മറ്റുള്ളവരെ പുച്ഛിക്കുക – മറ്റുള്ളവർ മോശക്കാരെന്ന് എണ്ണുക
|
||
ലൂക്കോസ് 18:9. പരീശന്മാർ മറ്റുള്ളവരെ പാപികൾ എന്ന് കണക്കാക്കി.
|
ടിപിഎം ഉപദേശങ്ങളും ശുശ്രുഷകന്മാരും മറ്റു മറ്റു സഭയെയും ക്രിസ്ത്യാനികളെയും നിന്ദിക്കുന്നതിൽ പ്രാവീണ്യം നേടിയവർ ആകുന്നു.
|
അവർ ആരെയും നിന്ദിച്ചില്ല. എല്ലാവരോടും താഴ്മയായി പെരുമാറി. ഞങ്ങൾ നിങ്ങളെ പോലെ ആകുന്നു എന്നവർ പറഞ്ഞു (പ്രവ.3:12-13, പ്രവ.14:15, യാക്കോബ് 5:17)
|
പണക്കൊതിയന്മാർ
|
||
പരീശന്മാർ പണക്കൊതിയന്മാർ ആയിരുന്നു (ലൂക്കോസ് 16:14). അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും കുടുംബ ഉത്തരവാദിത്വങ്ങൾ അവഗണിച്ചു (മത്തായി 15:1-15). പരീശന്മാരുടെ സംഘടനക്ക് പണം ദാനം ചെയ്തു.
|
ടിപിഎം വിശുദ്ധന്മാർ പണക്കൊതിയന്മാർ ആകുന്നു. ബൈബിൾ കൽപ്പനക്ക് എതിരായി അവർ നികുതി വെട്ടിക്കുന്നു (റോമർ 13:6)! എന്തുകൊണ്ട്? അവർ പണത്തെ സ്നേഹിക്കുന്നതുകൊണ്ടു ആർക്കും കൊടുക്കാൻ ഇഷ്ടപ്പെടുന്നില്ല. ആവശ്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും ജനങ്ങളെ ദശാംശം കൊടുക്കാൻ നിർബന്ധിതരാകുന്നു. അവർ സ്ഥലം വാങ്ങിക്കുകയും കോടതികൾക്ക് കോഴ കൊടുത്തു അവരുടെ നീച പ്രവർത്തനങ്ങൾ മറയ്ക്കുകയും ചെയ്യുന്നു. അവരുടെ ശുശ്രുഷയിൽ ചേരുന്നവരുടെ വീടുകൾ അവർ വിഴുങ്ങുന്നു.
|
പത്രോസും യോഹന്നാനും സ്വർണ്ണവും വെള്ളിയും ഞങ്ങളുടെ പക്കൽ ഇല്ലെന്നു പറഞ്ഞു. (പ്രവ.3:16).
“ഞാൻ ആരുടെയും സ്വർണ്ണമോ വെള്ളിയോ വസ്തുവകകളോ മോഹിച്ചില്ല” പൗലോസ് പറഞ്ഞു (പ്രവ.20:33).
പൗലോസ് കൊരിന്ത്യ സഭയിൽ നിന്നും ധർമ്മശേഖരം നിരസിച്ചു (2 കോരി.11:9)
|
കപടത
|
||
പരീശന്മാർ ബാഹ്യമായ വിശുദ്ധിയുടെ നാടകം കാണിച്ചു.
|
ടിപിഎം ശുശ്രുഷകന്മാർ ബാഹ്യമായ വിശുദ്ധി കാണിക്കുന്നു.
|
അവരുടെ തെറ്റുകൾ അംഗീകരിച്ചു ഒരിക്കലും വിശുദ്ധി അവകാശപ്പെട്ടില്ല. ഒരിക്കലും അതിൻ്റെ നാടകം കാട്ടിയില്ല.
|
കൂടുതൽ പരീശന്മാരുടെ ആത്മാവും ടിപിഎം (ദി പരീശന്മാരുടെ മിഷൻ) താരതമ്യം മന സ്സിലാക്കാൻ സാക് പൊന്നൻ്റെ 50 MARKS ON PHARISEE എന്ന ലേഖനം വായിക്കുക. http://www.cfcindia.com/books/fifty-marks-of-pharisees
“മറ്റുള്ളവരെ പുച്ഛിക്കുക – മറ്റുള്ളവർ മോശക്കാരെന്ന് എണ്ണുക”
ഈ കാര്യം ചെയ്യുന്ന താങ്കൾ തന്നെ ഈ കാര്യത്തെക്കുറിച്ച് മറ്റുള്ളവരെ പറയുവാൻ എന്ത് യോഗ്യതയാണ് ഉള്ളത്
മറ്റുള്ളവരെയും പുച്ചിക്കുവാൻ സൈറ്റുണ്ടാക്കിയവരല്ലേ!, ഈ വാചകത്തിലൂടെ പ്രധാന കുറ്റക്കാരൻ എന്ന് വന്നിരിക്കുന്നു!
ആളുകളുടെ മുൻപിൽ പ്രത്യക്ഷപ്പെടാതെ ഒളിച്ചിരുന്നുകൊണ്ട്, ആളുകളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു പ്രയത്നിക്കുന്നവരെ, കുറ്റം പറയുവാൻ വളരെ എളുപ്പമാണല്ലോ!
ഇതുപോലെ മിടുക്ക് കാണിക്കാൻ ആർക്കാണ് അറിയാത്തത്?
എന്തായാലും താങ്കൾ ചെയ്യുന്ന ഈ പ്രവൃർത്തികൊണ്ടു ടി പി എമ്മിലെ ചില പാരമ്പര്യമായ വ്യക്തികൾക്കു കണ്ണുതുറക്കുകയും ടിപിഎം സംഘടനാ പാരമ്പര്യം മാറി സത്യവളർച്ച ഉണ്ടാകുകയും ചെയ്യും (യൂദാ രക്ഷയ്ക്കുവേണ്ടി ചെയ്തതുപോലെ)
എന്നാൽ ഈ പ്രവർത്തി ചെയ്യുന്ന താങ്കളുടെ അവസ്ഥ ഇങ്ങനെയാകുമോ *[[Mat 26:24/Malayalam Bible]]* തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ മനുഷ്യ പുത്രന്‍ പോകുന്നു സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ ഹാ കഷ്ടം; ആ മനുഷ്യന്‍ ജനിക്കാതിരുന്നു എങ്കില്‍ അവന്നു കൊള്ളായിരുന്നു.”
//ആളുകളുടെ മുൻപിൽ പ്രത്യക്ഷപ്പെടാതെ ഒളിച്ചിരുന്നുകൊണ്ട്, ആളുകളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു പ്രയത്നിക്കുന്നവരെ, കുറ്റം പറയുവാൻ വളരെ എളുപ്പമാണല്ലോ!ഇതുപോലെ മിടുക്ക് കാണിക്കാൻ ആർക്കാണ് അറിയാത്തത്?//
നിങ്ങൾ ഇതുതന്നെയല്ലേ ചെയ്യുന്നത്? സ്വന്തം കണ്ണിലെ കോല് എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കുക.
//എന്തായാലും താങ്കൾ ചെയ്യുന്ന ഈ പ്രവൃർത്തികൊണ്ടു ടി പി എമ്മിലെ ചില പാരമ്പര്യമായ വ്യക്തികൾക്കു കണ്ണുതുറക്കുകയും ടിപിഎം സംഘടനാ പാരമ്പര്യം മാറി സത്യവളർച്ച ഉണ്ടാകുകയും ചെയ്യും (യൂദാ രക്ഷയ്ക്കുവേണ്ടി ചെയ്തതുപോലെ)//
ഏതായാലും അവസാനം ടിപിഎം പൊളിയാണെന്നു സമ്മതിച്ചു. അത് മതി. യൂദാ രക്ഷക്കുവേണ്ടി എന്ത് ചെയ്തു. രക്ഷ യൂദായിൽ നിന്നും വന്നോ? എന്തൊരു അന്യായം? മനുഷ്യരെ നരകത്തിലേക്ക് നയിക്കുന്ന പിന്മാറ്റക്കാരുടെ രക്ഷ യൂദായിൽ നിന്ന് തന്നെ വരും. സംശയമില്ല.
ഹലോ admin,
ടിപിഎം എന്ന് പറയുന്നത് “ദി പെന്തെക്കോസ്തു മിഷനാണ്” അതിനെ കുറവുള്ളത് എന്നു പറയുവാൻ ആർക്കും സാധ്യമല്ല കാരണം പെന്തക്കോസ്ത് എന്നുപറയുന്നത് 50ആം ദിവസം എന്ന് വേദപുസ്തകം ഉറപ്പിച്ച് പറയുന്നു എന്നാൽ അതിന്റെ യഥാർത്ഥ ഗുണം എന്താണെന്ന് മനസ്സിലാക്കാതെ അതിനെ സംഘടനാ വൽക്കരിക്കുന്ന താങ്കളെപ്പോലുള്ള പാരമ്പര്യമായുള്ള വിട്ടികൾ മാത്രമേ മാനസാന്തരപ്പെട്ടു ആ അനുഭവത്തിലേക്ക്(പെന്തെകോസ്ത്) വരേണ്ടത്.
കേരളത്തിൽ പെന്തക്കോസ്തുകാർക്ക് ഒരു പ്രത്യേക പാരമ്പര്യ പൊങ്ങച്ചം ഉണ്ട് അത് താങ്ങൾക്കും ഉണ്ടായിരുന്നു, താങ്കളുടെ അപ്പനും അപ്പന്റെ അപ്പന്നും ഉണ്ടായിരുന്നേക്കാം. അങ്ങനെ ഒരു പെന്തക്കോസ്തു പൊങ്ങച്ചം കെട്ടടങ്ങി ഒരു സത്യത്തിന്റെ വാതിൽ തുറക്കാനാണ് ഈ വിധമുള്ള പ്രതിഷേധങ്ങൾ. (തുറക്കും എന്ന് പ്രതീക്ഷിക്കുന്നു) ,
പെന്തക്കോസ്തുകാർ എല്ലാ മേഖലയിലും കലഹക്കാരായി മാറിയിരിക്കുകയാണ്. പ്രോട്ടസ്റ്റന്റ് കാർ നിമിത്തം ഇന്ത്യക്ക് തന്നെയും തലവേദനയായി തീർന്നിരിക്കുന്നു!
.
ആകയാൽ താങ്കൾ പ്രവർത്തിക്കുന്ന ഈ പ്രവർത്തിക്കു, താങ്കൾ പ്രതീക്ഷിക്കുന്നതുപോലെ( വേറെ ഒരു സംഘടന) താങ്കൾക്ക് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല, കുറച്ച് ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും പെന്തക്കോസ്തുകാർor ക്രിസ്ത്യാനികൾ തമ്മിലടി ഉണ്ടാക്കും അത്രമാത്രമേ താങ്കളുടെ പ്രവർത്തികൊണ്ട് ഉണ്ടാകാൻ പോകുന്നത്.
അപ്പോൾ
ഇന്ത്യ ആർക്കാണ് എന്നുള്ള ആ നിലയിൽ പൂർവികമായുള്ള അവകാശ സത്യം സ്ഥാപിക്കപ്പെടും..
പ്രൊട്ടസ്റ്റന്റുകാർ ഇവിടെ തമ്മിലടി ഉണ്ടാക്കിയതുകൊണ്ട് യാതൊരു നേട്ടവും ആർക്കും കിട്ടാൻ പോകുന്നില്ല.
ഒടുക്കം അന്യദേശത്തു നിന്ന് വന്ന ക്രിസ്ത്യാനികൾ അവിടെ തന്നെ പൊയ്ക്കൊള്ളാൻ പറയും.
അതാണ് എല്ലാ പെന്തക്കോസ്തുകാർക്കും മറ്റ ക്രിസ്ത്യാനികൾക്കും സംഭവിക്കാൻ പോകുന്നത്.
അതുകൊണ്ടു
കിട്ടുന്ന കാലയളവിൽ അവനവന്റെ ഉപജീവനജോലികൾ ചെയ്തു. അവനവന്റെ കുടുംബം പോറ്റി സമാധാനത്തോടെ മുന്നോട്ടു പോകുന്നതാണ് ഈ കാലത്ത് എല്ലാവർക്കും നല്ലത്,
ആകയാൽ തമ്മിൽ അടിക്കുന്നതും, അടിപ്പിക്കുന്നതുമായ ഈ പ്രവൃർത്തി വിട്ടു വേറെ വല്ല സമാധാന ജോലികൾ ചെയ്യുന്നതാണ് താങ്കൾക്കും നല്ലത്.
(എന്തായാലും താങ്കൾ മാനസാന്തരപ്പെടാൻ പോകുന്നില്ല,*[[Jer 13:23/Malayalam Bible]]* കൂശ്യന്നു തന്റെ ത്വക്കും പുള്ളിപ്പുലിക്കു തന്റെ പുള്ളിയും മാറ്റുവാന്‍ കഴിയുമോ? എന്നാല്‍ ദോഷം ചെയ്‍വാന്‍ ശീലിച്ചിരിക്കുന്ന നിങ്ങള്‍ക്കും നന്മ ചെയ്‍വാന്‍ കഴിയും.*[[Joh 12:40/Malayalam Bible]]* അവര്‍ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താന്‍ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവന്‍ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു”)
(താങ്കൾക്ക് ടിപിഎമ്മിനോട് ഇത്തരത്തിൽ കുറ്റം പറയുന്ന കടമ ഉണ്ടെങ്കിൽ, എനിക്കും താങ്കളോടു ഗുണം പറയാനുള്ള കടപ്പാടുമുണ്ട്. അതുകൊണ്ടാണ് ഇത് പറയുന്നത്.)
ഹലോ ഡീപ്,
എനിക്ക് നിങ്ങളുടെ ഉപദേശം വേണ്ടിയപ്പോൾ ഞാൻ പറയാം. വിശ്വാസികളെ മുഴുവൻ അന്ധരാക്കി നരകത്തിന്റെ പടുകുഴിയിലേക്ക് തള്ളുന്ന നിങ്ങളുടെ പിന്മാറ്റക്കാരുടെ കൂട്ടത്തെ ഉപദേശിച്ചാൽ എന്തെങ്കിലും ഗുണം, BRAINWASHED ആയ നിങ്ങൾക്കും വെറികുത്തുകാരായ നിങ്ങളുടെ അശുദ്ധന്മാരായ വിശുദ്ധന്മാർക്കും കിട്ടും.
ഓർക്കുക, ദുഷ്പ്രവർത്തികൾ ചെയ്യുന്ന വ്യക്തികൾ മാത്രം നരകത്തിനു യോഗ്യരാകുന്നു. എന്നാൽ ദുരുപദേശങ്ങൾ ഒരു സമൂഹത്തെ മുഴുവൻ നരകത്തിൽ എത്തിക്കുന്നു. അതുകൊണ്ടു, ടിപിഎം സമൂഹം ഒന്നിച്ചു നരകത്തിനു യോഗ്യരായിരിക്കുന്നു. നിങ്ങളോടു ചോദിച്ച ഏതെങ്കിലും ഒരു ചോദ്യത്തിന് മറുപടി പറയാൻ വിവരമില്ലാത്ത വേദപുസ്തകത്തിൽ സന്ദര്ഭം അറിയാതെ കിണറ്റിലെ തവളയെ പോലെ ജീവിക്കുന്ന നിങ്ങള്ക്ക് മറ്റുള്ളവരെ ഉപദേശിക്കാൻ എന്ത് യോഗ്യത? ലോകം കണ്ട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നശിച്ച ഉപദേശം കൊണ്ട് ജീവിക്കുന്ന കൂട്ടരാണ് ടിപിഎംകാർ. ദേഹം മുഴുവൻ ചെളിയുമായി ഇരിക്കുന്ന വ്യക്തി താൻ കുളിച്ചില്ലേ എന്ന് വേറെയൊരാളോട് ചോദിക്കുന്നത് പോലെ ഉണ്ട് നിങ്ങളുടെ ഉപദേശങ്ങൾ.
ലൂക്കോസ് 12:1-3, “അതിന്നിടെ പുരുഷാരം തമ്മിൽ ചവിട്ടുവാൻ തക്കവണ്ണം ആയിരം ആയിരമായി തിങ്ങിക്കൂടിയപ്പോൾ അവൻ ആദ്യം ശിഷ്യന്മാരോടു പറഞ്ഞുതുടങ്ങിയതു: “പരീശന്മാരുടെ പുളിച്ചമാവായ കപടഭക്തി സൂക്ഷിച്ചുകൊൾവിൻ. മൂടിവെച്ചതു ഒന്നും വെളിച്ചത്തു വരാതെയും ഗൂഢമായതു ഒന്നും അറിയാതെയും ഇരിക്കയില്ല. ആകയാൽ നിങ്ങൾ ഇരുട്ടത്തു പറഞ്ഞതു എല്ലാം വെളിച്ചത്തു കേൾക്കും; അറകളിൽവെച്ചു ചെവിയിൽ മന്ത്രിച്ചതു പുരമുകളിൽ ഘോഷിക്കും.”
ഹലോ admin,
ഞാൻ tpmന് അപ്പുറത്ത് മറ്റ് കൂട്ടായ്മകൾക്കും അപ്പുറത്ത് ആഗോളതലമായ ഒരു വീക്ഷണത്തിൽ നിന്നാണ് നിങ്ങളോടു പറഞ്ഞത്
നിങ്ങൾ വെറും ഒരു ടിപിഎമ്മിന്റെ ഉള്ളിൽ വട്ടം കറങ്ങിയാണ് വർത്തമാനം പറയുന്നത് സമൂഹത്തിൽ വേറെ ഒരു വീക്ഷണവും അറിയാത്തവനെ പോലെ!
ഇതിൽ ആരാണ് കിണറ്റു തവള?
*[[2Co 6:11-13/Malayalam Bible]]* %v 11% അല്ലയോ കൊരിന്ത്യരേ, ഞങ്ങളുടെ വായി നിങ്ങളോടു തുറന്നിരിക്കുന്നു; ഞങ്ങളുടെ ഹൃദയം വിശാലമായിരിക്കുന്നു. %v 12% ഞങ്ങളുടെ ഉള്ളില്‍ നിങ്ങള്‍ക്കു ഇടുക്കമില്ല, നിങ്ങളുടെ ഹൃദയങ്ങളില്‍ അത്രേ ഇടുക്കമുള്ളതു. %v 13% ഇതിന്നു പ്രതിഫലമായി നിങ്ങളും വിശാലതയുള്ളവരായിരിപ്പിന്‍ എന്നു ഞാന്‍ മക്കളോടു എന്നപോലെ നിങ്ങളോടു പറയുന്നു.
ആകയാൽ
ഒരു ചെറിയ TPM വട്ടത്തിനുള്ളിൽ വട്ടം കറങ്ങാതെ ചുറ്റുപാടുള്ള കുറെ കാര്യങ്ങളും, ഭാവിയിൽ ഇന്ത്യയിൽ എന്ത് സംഭവിക്കാൻ പോകുന്നതെന്നും, രാഷ്ട്രീയ നീക്കങ്ങളിലൂടെ ആത്മീയ വളർച്ചയ്ക്ക് എന്തു സംഭവിക്കും എന്നും, അടുത്ത തലമുറയുടെ(4G, 5G,*[[Gen 15:16/Malayalam Bible]]* നാലാം തലമുറക്കാര്‍ ഇവിടേക്കു മടങ്ങിവരും;….)
രീതികളും മനസ്സിലാക്കി, അതിനെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു ബൈബിളിന്റെ ആശയത്തിന് ഒത്തതുപോലെ നമുക്ക് എങ്ങനെ പുരോഗമിക്കൻ കഴിയും, അതിനെ കുറിച്ച് ചിന്തിക്കുക!!
അല്ലാതെ ഇവിടെ ചെറിയ ഒരു വട്ടത്തിന്റെ ഉള്ളിലെ തമ്മിലടി ഉണ്ടാക്കിയിട്ട് വലിയ കാര്യമൊന്നുമില്ല, വെറും വിട്ടികളായിരിക്കും ഈ പെന്തക്കോസ്തുകാർor പ്രൊട്ടസ്റ്റന്റുകാർor ക്രിസ്ത്യാനികൾ.
“തവിട്ടിന് വേണ്ടി വഴക്കുണ്ടായി അരിയെ നായ കൊണ്ടുപോയി”
ഹലോ admin,
ഞാൻ ഇങ്ങനെയൊക്കെ പറയുമ്പോൾ നിങ്ങൾക്ക് തോന്നുന്നത്: നിങ്ങളെ ബ്രെയിൻ വാഷ് നടത്തുന്നു എന്നാണ് അത് എന്തുകൊണ്ടെന്നാൽ നിങ്ങൾ ടിപിഎം വട്ടത്തിന്റെ ഉള്ളിൽ പോരാട്ടം നടത്തുന്ന ഉദ്ദേശത്തോടുകൂടെ ചിന്തിക്കുന്നു അതുകൊണ്ടത്രേ! (വിശാലമായൊരു ചിന്ത ഇല്ലാത്തത്)
പക്ഷേ ആ വിധത്തിൽ ചിന്തിക്കുമ്പോൾ തന്നെയും നിങ്ങളുടെ ഉള്ളിൽ ഒരു പോരായ്മ ഉണ്ട് എന്ന് നിങ്ങൾ തന്നെ സമ്മതിക്കുന്നു.
. “ബ്രെയിൻ വാഷ്” എന്നു വെളിപ്പെടുത്തുന്നതിനാൽ താങ്കൾക്ക് ബ്രെയിൻ വാഷ് ചെയ്യാതെ(തലച്ചോറ് വൃത്തിയില്ലാതെ) ഇരിക്കുന്നു എന്ന് ചിന്തിക്കേണ്ടിവരുന്നു.
അതുകൊണ്ടു
നിങ്ങൾ ദൈവ ആത്മാവിന്റെ സഹായത്തോടു കൂടി പ്രവർത്തിക്കാൻ ശ്രമിക്കുക!!